[ Full Text - Source: May 2012 issue ]
പ്രാണികൾ ജന്മമെടുക്കുന്നതിന്റെ മൂലകാരണം കാമദേവനാണ്. അയാ ളെ ദഹിപ്പിച്ച ശങ്കരന്റെ ഉദ്ദേശ്യമെന്തായിരുന്നു; ജഗത്തിന്റെ സമൂല നാശ മായിരുന്നോ? ഒരിക്കലുമല്ല; ജഗത്തിന്റെ രക്ഷണം തന്നെയായിരുന്നു ശങ്കര ന്റെ അഭീഷ്ടം.
കാമദേവൻ യഥേഷ്ടം വിലസിയാൽ വർണ്ണസങ്കരമുണ്ടാകാൻ തുടങ്ങും; അപ്പോൾ എല്ലാ വൈദികക്രിയകളും ഇല്ലാതാകാനും തുടങ്ങും. കാമനെ- കാമത്തെ നിയന്ത്രിച്ചാൽ സമ്യക്കായ ധർമ്മവ്യവസ്ഥയും കർമ്മവ്യവസ്ഥ യും നിലനിൽക്കും- ഫലം ജഗത്തിന്റെ രക്ഷതന്നെ. അല്ലെങ്കിൽ പാർവ്വതിയു മായുള്ള വിവാഹവും തുടർന്നുള്ള കാമദേവന്റെ വരവുമൊക്കെ എങ്ങനെ സംഗതമാകുമെന്ന് വിദ്വാന്മാർ ചോദിക്കും.
ശങ്കരന്റെ നിഗൂഢമായ ഉദ്ദേശ്യങ്ങൾ താണ്ഡവനടനത്തിലൂടെമാത്രമേ കാണാൻകഴിയൂ; ബാഹ്യമായി നോക്കിയാൽ താണ്ഡവം പ്രളയത്തിന്റെ ആരംഭമാണോയെന്ന് തോന്നും. എന്നാൽ അതിന്റെ ആന്തരികഭാവം ജഗത് രക്ഷതന്നെയാണ്. അതുതന്നെയാണ് പുഷ്പദന്താചാര്യൻ താണ്ഡവനൃത്ത വർണ്ണനയിലൂടെ ഇനി നമുക്ക് കാണിച്ചുതരുന്നത്.
സാധാരണഗതിയിൽ ചിന്തിക്കുന്നവർക്ക് കാമദേവന്റെ ഉദാഹരണത്തിൽ നിന്ന് ശങ്കരൻ ശിക്ഷവിധിക്കുന്നവനാണെന്ന് തോന്നാം. അനുവർത്തികൾക്ക് ബ്രഹ്മാദികളുടെ ഉദാഹരണംകൊണ്ട് നല്ല ഫലത്തെ തരുന്നവനാണ് ശങ്കര നെന്ന് ബോധ്യപ്പെടുകയും ചെയ്യും. ഇനി ലോകത്തെ രക്ഷിക്കുന്നവനായ ശങ്കരനെപ്പറ്റിയാണ് പറയുന്നത്.
ആളുകൾ നല്ലപോലെ സന്തോഷിക്കുമ്പോൾ നൃത്തംവെയ്ക്കുകയും പാ ടുകയുമൊക്കെ ചെയ്യും; ശങ്കരന്റെ നൃത്തവും പാട്ടും ജഗദ്‌രക്ഷണത്തിനുവേ ണ്ടിത്തന്നെയാണ്- അതദ്ദേഹത്തിന്റെ സുപ്രസന്നതയെ സൂചിപ്പിക്കുന്നു. ഈ ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും ശങ്കരന്റെ മാത്രം കാര്യമാണ്. എപ്പോൾ അണ്ഡകടാഹം ഉല്പന്നമാകുമോ അപ്പോഴതിൽ ബ്ര ഹ്മാവും വിഷ്ണുവും രുദ്രനും പ്രകടമാകും- അണ്ഡസൃഷ്ടിക്കുപിന്നാലെ, സമസ്തലോകത്തിന്റെയും സൃഷ്ടിസ്ഥിതിസംഹാരങ്ങൾ രജോഗുണം, സ ത്വഗുണം, തമോഗുണം എന്നിവയ്ക്കനുസരിച്ച്, ശരീരസ്ഥിതിയുള്ള ബ്രഹ്മ വിഷ്ണുരുദ്രന്മാരാണ് നടത്തുന്നത്- അതുകൊണ്ട് അണ്ഡസൃഷ്ടിക്കു ശേഷമുള്ള മറ്റു സൃഷ്ടികളിൽ ശങ്കരന് പങ്കില്ലെന്നറിയണം. അണ്ഡസൃഷ്ടി നടന്നുകഴിഞ്ഞതാണ്; ഇനിയതിൽ ശങ്കർജിക്ക് മറ്റുപണികളൊന്നുമില്ല. എ ന്തെന്നാൽ സംഹാരം പ്രളയജലത്തിന്റെ പണിയാണ്. അത് അണ്ഡരക്ഷയ് ക്കുള്ള പണിയാണെന്ന് പറയില്ല.
അണ്ഡരക്ഷ സ്വയം നടക്കുന്നൊരു പ്രക്രിയയാണ്. ആ അണ്ഡത്തിൽ നിന്ന് പ്രകടമാകുന്ന ഭൂമി ആദിയായവയുടെ രക്ഷ നടക്കുകയാണെങ്കിൽ, അണ്ഡത്തിന്റെ രക്ഷയും സ്വയം നടന്നുകൊള്ളും. നൂല്, ജലം, വസ്ത്രം തുടങ്ങിയവയൊക്കെ സുരക്ഷിതമായി ഇരുന്നുകൊള്ളും- ഇതൊക്കെക്കണ്ട് സ്വയം കൃതാർത്ഥനായി ശങ്കർജി ചുമ്മാ ഇരിക്കുകയേയുള്ളു; മറ്റൊന്നും അദ്ദേഹത്തിന് ചെയ്യാനില്ല. എങ്കിലും അദ്ദേഹം പ്രസന്നവദനനുമാണ്- അ പ്പോൾ നൃത്തംവെയ്ക്കുകയല്ലാതെ മറ്റെന്തുചെയ്യാനാണ്!
ബ്രഹ്മാണ്ഡരക്ഷയ്ക്ക് പ്രയോജകമാകാൻ ഭൂമി തുടങ്ങിയ കാര്യലോക ങ്ങളുടെ രക്ഷ അനിവാര്യമാണ്. അത് ഈ താണ്ഡവനൃത്തത്താൽ സമ്പൂർ ണ്ണമാകും. ലോക സംഗ്രഹാർത്ഥമുള്ള ആ താണ്ഡവനടനത്തിന്റെ വർണ്ണന യാണ് ഇനി-
മഹീപാദാഘാതാദ് വ്രജതി സഹസാ സംശയപദം
പദം വിഷ്ണോർഭ്രാമ്യദ് ഭുജപരിഘരുഗ്ണഗ്രഹണം
മുഹുർദ്യൗർ ദ്യൗസ്ഥ്യംയാത്യനിഭൃതജടാതാഡിതതടാ
ജഗദ്രക്ഷായൈ ത്വം നടസി നനു പാമൈവ വിഭുതാ
താണ്ഡവനടനമാണ്- ശങ്കരന്റെ പാദങ്ങൾ പതിച്ച്, അതിന്റെ ആഘാത ത്താലെന്തുകൊണ്ട് ഭൂമി പൊട്ടിപ്പിളരുന്നില്ലായെന്ന സംശയം. ചുഴറ്റിയാട്ടുന്ന ഭുജങ്ങളാകുന്ന പരിഘങ്ങളാൽ ആഘാതമേൽക്കുന്ന അന്തരീക്ഷത്തിനുമി തേ അവസ്ഥതന്നെ. അഴിഞ്ഞുവീഴുന്ന ജടാജൂടത്തിന്റെ താഡനംകൊണ്ട് സ്വർല്ലോകത്തിന്റെ സ്ഥിതിയും ദയനീയംതന്നെ. സർവ്വതും ധ്വംസിക്കാൻ തക്കവിധമുള്ള നടനം- എന്നാൽ ഈ നടനം നടക്കുന്നത് ജഗദ്‌രക്ഷയ്ക്കുവേ ണ്ടിമാത്രവുമാണ്; ഭഗവാന്റെ ലീലാവിലാസമെന്നല്ലാതെ മറ്റെന്തുപറയാൻ!
നടസി
നാലാമത്തെ പാദത്തിൽ നടസി എന്നൊരു സാമാന്യപദം കാണാം. `നട സ്യേദം നാട്യം`- നൃത്തം ചെയ്യുന്നവൻ ഇങ്ങനെയായിരിക്കണമെന്നർത്ഥം. നൃത്തം, ഗീതം, വാദ്യം ഇവമൂന്നും നാട്യപദാർത്ഥങ്ങളെന്ന് കോശം പറയു ന്നു. ദേവന്മാർക്ക് രുചിക്കത്തക്കതും താളനിബന്ധവും രസങ്ങൾക്ക് ആശ്രയ മായിട്ടുള്ളതും വിലാസസഹിതമായതുമായ അംഗവിക്ഷേപത്തെ നൃത്തമെ ന്ന് പറയപ്പെടുന്നു. നൃത്തം രണ്ടുവിധം- ഒന്ന്, താണ്ഡവം. രണ്ട്, ലാസ്യം. താണ്ഡവം രണ്ടായും വിഭജിക്കപ്പെട്ടിരിക്കുന്നു- ഒന്ന്, പേവലി. രണ്ട്, ബഹു രൂപം. അംഗവിക്ഷേപം അധികമായിട്ടുള്ളതും അഭിനയം ഒട്ടുമില്ലാത്തതുമായ താണ്ഡവമാണ് പേവലി- പലപ്പോഴും ഇതിന്റെ ഉപയോഗം വേണ്ടിവരും. ഛേദനവും ഭേദനവും മുഖത്ത് നാനാതരത്തിലുള്ള ആകൃതിഭാവങ്ങൾ വരുത്തേണ്ടുന്ന താണ്ഡവമാണ് ബഹുരൂപം. ലാസ്യവും രണ്ടുതരമുണ്ട്- ഒന്ന്, ഛുരിത. രണ്ട്, യൗവ്വത. ഭാവപ്രകടനം അധികം വേണ്ടിവരുന്ന ലാസ്യ മാണ് ഛുരിത. ലീലകൾ അധികം ആടേണ്ടിവരുന്ന ലാസ്യമാണ് യൗവ്വത. ഭഗവാൻ ശങ്കരൻ താണ്ഡവങ്ങൾ രണ്ടും ചെയ്യും; പാർവ്വതി ശങ്കരന്റെ ഇച്ഛയ നുസരിച്ച് ലാസ്യങ്ങൾ രണ്ടും ചെയ്യും.
`നടസി`യെന്നതിന് നൃത്യംചെയ്യുന്നു; നൃത്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നൊക്കെയാണ് അർത്ഥം. എന്നാൽ അതിന് നാട്യം എന്നർത്ഥമില്ല. എന്നാ ലും ഗീതം, വാദ്യം ആദിയായവയുടെ സാന്നിദ്ധ്യം നൃത്യമെന്ന് പറയുന്നതിൽ നിന്നും ലഭിക്കുന്നു. എന്തെന്നാൽ ഗാന്ധർവ്വശാസ്ത്രത്തിൽ പറയുന്നുണ്ട്: `ഗീതാലാപനത്തിൽനിന്നും വാദ്യം ഉദിക്കുന്നു; വാദ്യത്തിൽ നിന്നും ലയം ഉ ണ്ടാകുന്നു. ലയവും താളവും കൂടിച്ചേരുമ്പോൾ നൃത്യം ആരംഭിക്കുന്നു`.
സൗമ്യമെന്നും രൗദ്രമെന്നും താണ്ഡവം രണ്ടുണ്ട്; ഗീതം വിളംബിതമെ ന്നും ദ്രുതമെന്നും രണ്ടുള്ളതുപോലെതന്നെ. `ദാണ്ഡിയാരാസം`പോലുള്ള നൃത്തപരിപാടികളിൽ ഇത് കാണാവുന്നതുമാണ്. പ്രാരംഭത്തിൽ ഗീതം, വി ളംബിതമാണ്- അപ്പോൾ നൃത്തം സൗമ്യമാണ്. തുടർന്ന് ഗീതം, ദ്രുതമാകും- അപ്പോൾ നൃത്തം വേഗമാർന്ന് രൗദ്രരൂപത്തിലാകും. ഭഗവാൻ ശങ്കരന്റെ താണ്ഡവനടനത്തിൽ ഒരു സവിശേഷതയുണ്ട്, ആദ്യമാദ്യം അദ്ദേഹത്തിന്റെ രൂപവും താണ്ഡവത്തിനൊത്ത് സൗമ്യവും തുടർന്ന് രൗദ്രവുമായിത്തീരും- വിരാട്‌രൂപം കൈവരിക്കും. `മഹീപാദാഘാതാദ്`- വിരാട് രൂപവർണ്ണനയാണ്. എന്നാൽ അദ്ദേഹം സൗമ്യപൂർവ്വകനാകയാൽ, സൗമ്യരൂപത്തിന്റെ ഉപലക്ഷ ണത്തെയും കാണിക്കുന്നു.
നൃത്യം ഗീതാവാദ്യപൂർവ്വകമാണെന്ന് മുമ്പുപറഞ്ഞു- നൃത്യം വർണ്ണിച്ചു വരുമ്പോൾ അതിൽ ഗീതത്തിന്റെയും വാദ്യത്തിന്റെയും ഉപലക്ഷണങ്ങൾ കാണാം. സ്ഥൂലം എപ്പോഴും സൗമ്യരൂപമായിരിക്കും. അതായത്, സ്ഥൂലഗീ തത്താൽ പരാവണിയും നൃത്യത്താൽ പരിസ്പന്ദവും ഉടലെടുക്കും. അതു പോലെ സൂക്ഷ്മരൂപത്തിൽ ഗീതം താഴ്ന്ന സ്വരത്താലും നൃത്യം മന്ദസ്പന്ദ ത്താലും ആരംഭിക്കും. ഇനി ശങ്കരന്റെ താണ്ഡവക്രമം കാണാം- ഓങ്കാര ത്തോടെ അദ്ദേഹം താഴ്ന്ന സ്വരാലാപംചെയ്തു; ഢമരുവിന്റെ ശബ്ദം അല് പമൊന്നുമുഴക്കി; പാദങ്ങൾ പതുക്കെയൊന്നുചലിപ്പിച്ചു. ആ സമയം, ഭഗവാ ൻ ശങ്കരന്റെ അഞ്ച് മുഖങ്ങളിൽനിന്നും അഞ്ച് രാഗങ്ങൾ ഉദ്ഭവിച്ചു; ഒരു രാ ഗം പാർവ്വതീമുഖത്തുനിന്നുമുണ്ടായി- ഇത് സംഗീതശാസ്ത്രത്തിൽ പറ ഞ്ഞിട്ടുണ്ട്; ശിവശക്തിസംയോഗത്തിൽ നിന്നാണ് രാഗങ്ങളുണ്ടായതെന്ന്. അഞ്ചെണ്ണം ശങ്കരമുഖത്തുനിന്നും ഒരെണ്ണം പാർവ്വതീമുഖത്തുനിന്നുമാണ് ഉദ്ഭവിച്ചത്. സദ്യോജാതന്റെ മുഖത്തുനിന്നും ശ്രീരാഗവുമുണ്ടായി; വാമദേ വന്റെ മുഖത്തുനിന്നും വസന്തരാഗമുണ്ടായി; അഘോരന്റെ മുഖത്തുനിന്നും ഭൈരവരാഗമുണ്ടായി; തത്പുരുഷമുഖത്തുനിന്നും പഞ്ചമരാഗമുണ്ടായി; ഈ ശാനമുഖത്തുനിന്നും മേഘരാഗമുണ്ടായി. ഈ രാഗങ്ങളെല്ലാം താണ്ഡവാരം ഭത്തിൽ പ്രകടമായി; പാർവ്വതീമുഖത്തുനിന്നും ഉദ്ഭവിച്ചത് നട്ടനാരായണരാ ഗവും- മാളവം, മല്ലാർ, ശ്രീരാഗം, വസന്തരാഗം, ഹിന്ദോളം, കർണ്ണാടകം എന്ന ക്രമത്തിൽ ചില പണ്ഡിതന്മാർ രാഗങ്ങൾക്ക് നാമകരണം ചെയ്തിട്ടു ണ്ട്.
ഓരോ രാഗവും ആറാറ് രാഗിണിമാരാണ്- ഇങ്ങനെ മുപ്പത്തിയാറ് രാഗി ണിമാരുണ്ടെന്ന് ഭഗവദ്‌വചനമുണ്ട്. മാലശ്രീ, ത്രിവേണി, ഗൗരി, കേദാരി, മ ധുമാധവി, പാഹാഡിക എന്നിവയാണ് ശ്രീരാഗത്തിന്റെ രാഗിണികൾ. ദേശി, ദേവഗിരി, വരാടീ, ടോഡിക, ലളിത, ഹിന്ദോളി എന്നിവയാണ് വസന്തരാഗ ത്തിന്റെ രാഗിണികൾ. ഭൈരവി, ഗുർജരി, രാമകിരി, വാംഗാളി, സൈന്ധവി എന്നിവയാണ് ഭൈരവന്റെ രാഗിണികൾ. വിഭാഷ, ഭൂപാളി, കർണ്ണാടി, വടഹംസിക, മാളവി, പടമഞ്ജരി എന്നിവയാണ് പഞ്ചമന്റെ രാഗിണികൾ. മല്ലരി, സൗരടീ, സാവേരി, കൗശികി, ഗാന്ധാരി, ഹരശൃംഗാര എന്നിവയാണ് മേഘരാഗത്തിന്റെ രാഗിണികൾ. കാമോദി, കല്യാണി, ആഭീരി, നാടിക, നാരം ഗി, നട്ടഹംബീര എന്നിവയാണ് നട്ടനാരായണന്റെ രാഗിണികൾ. മാളവം, മ ല്ലാർ എന്നീ ക്രമത്തിൽ ഏത് ആറുരാഗങ്ങളുണ്ടോ, അവയുടെ രാഗിണിമാരെ പ്പറ്റി അതാത് ഗ്രന്ഥങ്ങളിൽ പലതരത്തിൽ വർണ്ണിച്ചിട്ടുണ്ട്. ഈ രാഗ-രാഗി ണിമാരുടെ പുത്രപൗത്രപരമ്പരയിൽ ആയിരക്കണക്കിനുള്ള രാഗ-രാഗിണിമാ രെപ്പറ്റിയും പൂർവ്വാചാര്യന്മാർ പറഞ്ഞിട്ടുണ്ട്.
താണ്ഡവസമയം ഇങ്ങനെ ശങ്കരനിൽനിന്നും സമസ്ത സംഗീതവിദ്യ യും പ്രകടമായി; അതിനാൽ സമസ്തപ്രാണികളും ആനന്ദമനുഭവിക്കുകയും ചെയ്യുന്നു.
ജഗത്‌രക്ഷായൈ
സംഗീതവിദ്യയിൽ സ്തുതിച്ചാൽ ഭഗവാൻ പ്രസന്നനായി സ്വർഗ്ഗവും അപ വർഗ്ഗവും പ്രദാനം ചെയ്യും. ശാസ്ത്രവചനം: `ജപത്തെക്കാൾ കോടിക്കണക്കി ന് ഗുണം ധ്യാനത്തിനാണ്; ധ്യാനത്തെക്കാൾ കോടിശ്രേഷ്ഠം ലയമാണ്; ലയത്തെക്കാൾ കോടിശ്രേഷ്ഠം ഗാനമാണ്; ഗാനത്തെക്കാൾ ഉപരിശ്രേഷ്ഠമാ യിട്ടുള്ളതായി ഒന്നുമില്ല`. മാർഗ്ഗപ്രകാരവും ദേശത്തിനനുസരിച്ചും സംഗീതം രണ്ടുണ്ട്- ഒന്ന്, ശങ്കരന്റെ മുമ്പിൽ ബ്രഹ്മാവും ഭരതനും എന്ത് പാടിയോ, അത് `മാർഗ്ഗം`; അത് മോക്ഷത്തെത്തരുന്നതുമാണ്. രണ്ട്, ഓരോ ദേശത്തെ യും രീതിയനുസരിച്ച് പാടുന്നത് `ദേശി`- സിനിമയിലുംമറ്റും കേൾക്കുന്നത്. കേവലം ലോകാനുരഞ്ജനം മാത്രമാണ് ഇതിന്റെ ഫലം; സ്വർഗ്ഗപ്രാപ്തിയും മോക്ഷപ്രാപ്തിയും ഫലമല്ല. ഒരു ഗീതഞ്ജൻ പാടിയാൽ അയാൾക്കൊരുപ ക്ഷെ മോക്ഷംകിട്ടില്ലായിരിക്കാം; എങ്കിലുമയാൾ ശങ്കരന്റെ അനുചരനാകകൊ ണ്ട് ശങ്കരനൊപ്പം പ്രമുദിതനായിത്തീരും.
`അഗ്നിപുരാണം` തുടങ്ങിയ ശാസ്ത്രങ്ങളിൽ നൃത്യഫലം പറയുന്നത് ഇപ്രകാരമാണ്: `പൂജോത്തരനായ ഭഗവദ്ദർശനംകഴിഞ്ഞ് സംശയരഹിത നും ശുദ്ധനുമായി നൃത്തംചെയ്താൽ അവൻ മുദിതനാകും`. ഭാവത്താലും ഹർഷത്താലും ഭക്തിയാലും ഏതൊരുവൻ നൃത്തംചെയ്യുന്നുവോ, കോടിക്ക ണക്കായ ജന്മങ്ങളിലെ പാപങ്ങൾ ദഹിപ്പിച്ചുകളയാൻ അതിലൂടെ അവന് സാധിക്കും. ആജീവനകാലം നൃത്തംചെയ്യുന്നവൻ രുദ്രലോകം പ്രാപിക്കും; നൃത്തംചെയ്യുന്നവൻ സ്വയം രുദ്രന്റെ അനുചരനായി ഭവിക്കും- ഇതിൽ നിന്നും മനസ്സിലാകുന്നത്, ശങ്കരൻ താണ്ഡവംതുടങ്ങി; ഗീതാലാപനത്തോ ടെ നൃത്തം തുടരുമ്പോൾ, ആ അഭ്യാസത്താൽ സ്വർഗ്ഗം, അപവർഗ്ഗം ആദിയാ യ രൂപത്തിൽ ലോകരക്ഷതന്നെയാണ് ചെയ്യുന്നതെന്നാണ്.
സ്വരഭംഗാദികൾ ചെയ്യാൻ പാടില്ല; അതുകൊണ്ട് രാഗരാഗിണികൾക്ക് ക്ളേശമുണ്ടാകും. ഒരിക്കൽ നാരദൻ തന്റെ വീണമീട്ടിസഞ്ചരിക്കവെ, വഴിയരി കിൽ ഏതാനും ദേവീദേവന്മാരെ കാണുകയുണ്ടായി; അവരുടെയെല്ലാം കൈ കാലുകൾ ഒടിഞ്ഞുതൂങ്ങിയ നിലയിൽ.
നാരദൻ അവരോടുചോദിച്ചു: നിങ്ങളൊക്കെ ആരാണ്; നിങ്ങൾക്കെങ്ങനെ ഈ ഗതിയുണ്ടായി?
അപ്പോൾ അവർ അറിയിച്ചു: ഞങ്ങൾ രാഗരാഗിണിമാരാണ്. താങ്കളോട് ഞങ്ങൾക്കൊരപേക്ഷയുണ്ട്.
നാരദൻ : പറയൂ.
രാഗരാഗിണിമാർ: ദുർമ്മതിയായ ആ നാരദനെ കാണുകയാണെങ്കിൽ പറയണം, രാഗരാഗിണികളെ ഇനിയെങ്കിലും ഇങ്ങനെ ദ്രോഹിക്കരുതെന്ന്.
പകച്ചുപോയ നാരദൻ കേട്ടുനിന്നു. രാഗരാഗിണിമാർ തുടർന്നു: അയാൾ ഭക്തനാണെന്ന് സ്വയം ചമഞ്ഞ് സ്വരഭംഗംവരുത്തി പാട്ടുംപാടി നടക്കുകയാ ണ്. അല്ലയോമുനേ, അങ്ങൊരു സൗമ്യനാണെന്ന് കാഴ്ചയിൽ തോന്നുന്നു; ഞങ്ങളെ രക്ഷിക്കാൻ വേണ്ടത് ചെയ്യണേ…
അതുകേട്ട് നാരദൻ ഏറ്റുപറഞ്ഞു: നാരദനെന്ന ആ അപരാധി ഞാൻ തന്നെയാണ്. നിങ്ങളുടെ അംഗങ്ങൾ എങ്ങനെ സമ്പൂർണ്ണമാക്കാമെന്ന് നിങ്ങ ൾതന്നെ പറഞ്ഞുതന്നാലും.
രാഗരാഗിണികൾ: അങ്ങ് ജ്ഞാനിയും മഹാത്മാവുമാണ്. അങ്ങ് ഭഗവാൻ ശങ്കരനെ ശരണംപ്രാപിക്കണം; ഭഗവാൻ ശങ്കരൻ തന്റെ താണ്ഡവസമയം ശരിയായി പാടി ഞങ്ങളെ രക്ഷിക്കും.
രാഗരാഗിണിമാരുടെ അഭ്യർത്ഥനയെത്തുടർന്ന്, നാരദന്റെ പ്രാർത്ഥനയാ ൽ ശങ്കരഭഗവാൻ താണ്ഡവമദ്ധ്യേ രാഗരാഗിണികളുടെ അംഗവൈകല്യം തീർക്കുകയും ചെയ്തു.
സംശയം: താണ്ഡവത്തിൽനിന്നാണ് സംഗീതത്തിന്റെ പ്രാദുർഭാവമുണ്ടാ യതെന്ന് പറഞ്ഞു. എന്നാൽ നാരദകഥയിൽനിന്നും മനസ്സിലാകുന്നത്, അതി നുംമുമ്പേ സംഗീതപ്രാദുർഭാവമുണ്ടായെന്നാണ്.
ഉത്തരം: താണ്ഡവത്തിൽ സംഗീതത്തിന്റെ പൊട്ടിപ്പോയ അവയവങ്ങളു ടെ കത്തിക്കൂടൽമാത്രമാണ് ഉണ്ടായതെന്നാണ് നാരദകഥയിൽനിന്ന് മനസ്സി ലാകുക. ആദ്യം സൗമ്യവും വിളംബിതവുമായ നൃത്തമാരംഭിച്ചുവെന്ന് പറ ഞ്ഞുവല്ലൊ; ക്രമേണ താണ്ഡവം രൗദ്രമായും ഗീതം ദ്രുതമായും തീർന്നു- ഇതിന്റെ വ്യാഖ്യാനം പിന്നീടുപറയാം; താണ്ഡവാവസാനം എന്തുണ്ടായെന്ന് ഇപ്പോൾ പറയാം-
ജഗദ്രക്ഷായൈ
ഭഗവാൻ ശങ്കരൻ താണ്ഡവാന്ത്യത്തിൽ സനകാദികളുടെ രക്ഷയ്ക്കായി ക്കൊണ്ട് പതിന്നാലുതവണ ഢമരുവിൽ വാദ്യംമുഴക്കി. അതിൽനിന്നും പതി ന്നാല് വിദ്യകൾ പ്രകടമായിവന്നു. വേദം, വേദാംഗം, ശാസ്ത്രം എന്നിവചേ ർന്ന് പതിന്നാല്. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങ നെ വേദങ്ങൾ നാല്. ഢമരുനാദത്താൽ ഇവ കേവലരൂപത്തിൽ പ്രകടമായി. അപൗരുഷേയമാകയാൽ ഉല്പന്നമായില്ല. ഉല്പന്നമായിവന്നത് ആയുർവ്വേദം, ധനുർവേദം, ഗാന്ധർവ്വവേദം, അർത്ഥശാസ്ത്രം എന്നിവ നാലാണെന്നും അ റിയണം. അതിനുശേഷം അനേകം ഋഷികൾ ഗ്രന്ഥരൂപത്തിൽ എഴുതിയു ണ്ടാക്കിയതാണ് ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറെണ്ണം- ഇവയെ വേദാംഗങ്ങളെന്ന് വിളിക്കുന്നു. പുരാണം, ന്യായം, മീമാംസ, ധർമ്മശാസ്ത്രം ഇങ്ങനെ ശാസ്ത്രങ്ങൾ നാല്- ഇവയെ ല്ലാം കൂട്ടിയാൽ പതിന്നാല് വിദ്യകളായി.
ഹേതാവിനെ സംബന്ധിക്കുന്ന സകലജ്ഞാനവും ഋഗ്വേദത്തിലുണ്ട്; അ ധര്യുവിനെ സംബന്ധിക്കുന്ന എല്ലാ ജ്ഞാനവും യജുർവേദത്തിലുണ്ട്; ഉദ് ഗാതാവിനെ സംബന്ധിച്ചുള്ളതെല്ലാം സാമവേദത്തിലുണ്ട്; ഇനിയെന്തെല്ലാം ശേഷിക്കുന്നുവോ അതെല്ലാം അഥർവ്വവേദത്തിലുണ്ട്.
വേദങ്ങളിൽ പറഞ്ഞിട്ടുള്ള പ്രവൃത്തിയും നിവൃത്തിയുമായിട്ടുള്ള രണ്ടു തരം ധർമ്മങ്ങളാണ് ഈ ജഗത്തിന്റെ സ്ഥിതി- രക്ഷയ്ക്ക് കാരണം. ഈ സത്യം ഭാഷ്യകാരനായ ശ്രീ ശങ്കരാചാര്യർ കാണിച്ചുതന്നിട്ടുള്ളതാണ്- വേ ദംതന്നെ ശിവൻ എന്ന് ജഗദ്‌രക്ഷാവിജ്ഞാനരൂപനും വേദസ്വരൂപനുമായ ശിവനെ ശ്രുതി സ്തുതിക്കുന്നുണ്ട്. താണ്ഡവനടനത്തിൽ ശിവൻ സ്വരൂപ ത്തിൽതന്നെ പ്രത്യക്ഷനാകുകയാണ്; അതുതന്നെ ജഗദ്‌രക്ഷയുടെ ഹേതു- ഈ വേദാർത്ഥവും ബോധാർത്ഥവും പിന്നെയുള്ള പതിന്നാല് വിദ്യകളുമാണ് ജഗദ്‌രക്ഷാകാരണങ്ങൾ.
സ്വരം, വ്യഞ്ജനം ആദിയായവയുടെ ഉച്ചാരണജ്ഞാനമാണ് ശിക്ഷ. വിനിയോഗം, ക്രമം ആദിയായവയുടെ ജ്ഞാനമാണ് കല്പം. പദജ്ഞാനമാ ണ് വ്യാകരണം. വിശേഷേണയുള്ള പദാർത്ഥജ്ഞാനമായാൽ അത് നിരുക്ത മാണ്. ജ്യോതിഷം കാലജ്ഞാനവുമാകുന്നു. ഛന്ദസ്സിന്റെ ജ്ഞാനമാണ് ഛ ന്ദോഗ്രന്ഥങ്ങളിൽനിന്നും അറിയുന്നത്- `യേനക്ഷരസമാംനായ`- ഇത്യാദിയു ള്ള ശ്ളോകങ്ങളിൽ `അ ഇ ഉ ണ്`; `ഋ ലൃ ക്` എന്നിങ്ങനെ പതിന്നാല് സൂത്ര ങ്ങളുടെ നിഷ്പത്തിയുള്ളതിന്റെ കാര്യം പിന്നീടുളവായതാണ്; എന്തെന്നാൽ പാണിനി പിന്നീടാണുണ്ടായത്. സൃഷ്ടിയുടെ ആരംഭകാലത്ത് താണ്ഡവ നൃത്തത്തിന്റെ അന്ത്യത്തിൽ ശങ്കരൻ പതിന്നാലുതവണ ഢമരുമുഴക്കി; തപ സ്സുകൊണ്ടുണ്ടായ പ്രതിഭാജ്ഞാനത്താലാണ് പാണിനിക്ക് അത് കാണാൻ കഴിഞ്ഞതും; അതാണ് അദ്ദേഹം പതിന്നാല് സൂത്രങ്ങളിൽ നമുക്കായി ഒരു ക്കിത്തന്നതും- ഇതാണ് വ്യാകരണമെന്ന് പ്രസിദ്ധമായത്.
പതിനെട്ട് പുരാണങ്ങളും ആദ്യമായി ശങ്കരനിൽനിന്നാണ് ഉണ്ടായത്; ജഗ ത്കല്യാണാർത്ഥം വ്യാസനാണ് അവയെ ഗ്രന്ഥരൂപത്തിലാക്കിയത്; ഉപപു രാണങ്ങളും ഇവയിൽ അന്തർഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം. രാമായണ ത്തെയും മഹാഭാരതത്തെയും ചിലർ പുരാണമായും ചിലർ ധർമ്മശാസ്ത്രമാ യും കണക്കാക്കുന്നുണ്ട്. ശങ്കരനിൽനിന്നും പ്രകടമായ പതിനാറ് പദാർത്ഥ യുക്തങ്ങളായ ന്യായശാസ്ത്രത്തെ ഗൗതമമുനി ഗ്രന്ഥരൂപത്തിലാക്കി- വൈ ശേഷികദർശനം ഇതിലാണ് അന്തർഭവിച്ചിട്ടുള്ളതെന്ന് അറിയണം. അതാ കട്ടെ, ആറ് പദാർത്ഥവർണ്ണനയുമാണ്.
പൂർവ്വമീമാംസ, ഉത്തരമീമാംസ ഇങ്ങനെ മീമാംസ രണ്ടുണ്ട്; ജൈമിനി യും വ്യാസനുമാണ് അവയെ ഗ്രന്ഥരൂപത്തിലാക്കിയത്. മന്വാദികളാൽ പ്ര ണീതമായ ധർമ്മശാസ്ത്രം അനേകമുണ്ട്- സാംഖ്യവും യോഗവും ഇതിൽ അന്തർഭവിച്ചിരിക്കുന്നു. യോഗത്താലുള്ള ആത്മദർശനം പരമധർമ്മമാകുന്നു വെന്നാണ് യാജ്ഞവൽക്യരുടെ മതം; അതായത് യോഗം ധർമ്മംതന്നെയെ ന്ന്. ആത്മദർശനംകൊണ്ട് സാംഖ്യം വിവക്ഷിതമാക്കപ്പെട്ടിരിക്കുന്നു- നിരീശ്വര സാംഖ്യമാകട്ടെ, അസത്സാംഖ്യമാണ്. അഥവാ, വാസ്തവിക സാംഖ്യത്തിൽ വരുന്ന ഒരു സാധനയുണ്ട്. യോഗശാസ്ത്രത്തെ പാതഞ്ജലി യും സാംഖ്യശാ സ്ത്രത്തെ കപിലനും ഗ്രന്ഥരൂപത്തിലാക്കി.
ചരകനും സുശ്രുതനും ആയുർവ്വേദത്തെ ഗ്രന്ഥരൂപത്തിലാക്കി; വിശ്വാമി ത്രൻ ധനുർവ്വേദവും. ഭരതൻ ഗന്ധർവ്വവേദത്തെ ചമച്ചു; കൗടില്യാദികൾ അർത്ഥശാസ്ത്രം നിരൂപിച്ചു- പതിന്നാല് തവണ ഢമരുമുഴക്കി, ഈ പതിനാ ല് വിദ്യകളെയും പ്രകടമാക്കിയ ഭഗവാൻ ശങ്കരൻ സ്വയം വേദരൂപൻതന്നെ.
ആറ് അംഗങ്ങൾ- ശിക്ഷാദികൾ.
നാല് ഉപവേദങ്ങൾ(ഉപാംഗങ്ങൾ)- ആയുർവ്വേദം തുടങ്ങിയവ.
പുരാണങ്ങളുംചേർത്ത് പതിന്നാല് വിദ്യകൾ.
വേദസ്വരൂപനായ ഭഗവാൻ ശങ്കരൻ താണ്ഡവസമയം വേദങ്ങളെ പ്രകട മാക്കി. ഢമരുവാദനത്താൽ പതിന്നാല് വിദ്യകളെയും പ്രാദുർഭാവമുള്ളതാ ക്കി- അതുകൊണ്ട് അന്യവിദ്യകളെക്കൊണ്ട് ജഗദ്രക്ഷയെങ്ങനെ എന്ന് ചി ന്തിക്കേണ്ടതേയില്ല. വേദോക്തമായ പ്രവൃത്തിയും നിവൃത്തിയുമാണ് ജഗ ത്തിന്റെ രക്ഷ; ശിവൻ സ്വയം വേദമാണ്; അതദ്ദേഹം നൃത്തംചെയ്തുകൊണ്ട് സ്വയം പ്രകാശിതനാക്കുകയുമാണ്.
താണ്ഡവത്തിന്റെ അംഗം എന്നനിലയിൽ ഢമരുമുഴക്കി വിദ്യാപ്രകാശനം ചെയ്തുകൊണ്ട് ഭഗവാൻ ശങ്കരൻ, സമസ്ത ജഗത്തിന്റെയും രക്ഷയെ ചെയ് തു. `ഉദ്ധർത്തുകാമഃ സനകാദിസിദ്ധാൻ` എന്നതിലും `ഉദ്ധർത്തും സനകാ ദികാൻ` എന്നതിലും `ആദി` പദത്തിനർത്ഥം `മരീചി ആദി` എന്നെടുക്കണം. മരീചി ആദിയായവരുടെ ധർമ്മം പ്രവൃത്തിയാണെങ്കിൽ സനകാദികളുടെ ധർമ്മം നിവൃത്തിയാണ്- ഭഗവാൻ ശങ്കരന്റെ വേദപ്രകാശനത്തിൽ ഇതാണ് വെളിവാകുന്നത്; അവരെ ഉദ്ധരിക്കുന്നതിലൂടെ ജഗദോദ്ധാരണമാണ് സംഭവി ക്കുന്നതെന്ന് താല്പര്യം.
`നടസി`യെന്ന സാമാന്യവചനത്തെ ആസ്പദമാക്കിയാണ് നൃത്യം, ഗീതം, വാദ്യം എന്നിവയെപ്പറ്റി ഇത്രയുംപറഞ്ഞത്. ഇനി ശ്ളോകത്തിന്റെ വിശേഷപ രമായ വ്യാഖ്യാനം-
രൗദ്രനൃത്തത്തിൽ ഭഗവാന്റെ വിരാട്‌രൂപമാണ് പ്രകടമാകുന്നത്. പാദങ്ങ ൾ പൃഥ്വിയിലൂന്നിനിൽക്കുന്ന ആ രൂപം, തലയും കൈകളും ദ്രുതഗതിയിൽ കറക്കി നൃത്തം ചെയ്യുന്നു; പാദാഘാതത്താൽ ഭൂമി പൊട്ടിപ്പോകുമോയെന്ന് സംശയംതോന്നും; അദ്ദേഹത്തിന്റെ കൈകൾ പരിഘസമാനം കഠോരമായി ത്തീർന്ന് അവവീശുമ്പോൾ അന്തരീക്ഷത്തിലെ ഗ്രഹങ്ങളും അടർന്നുവീഴു മോയെന്ന് തോന്നിപ്പോകും; നൃത്തത്താൽ ഭഗവാന്റെ ജട ചക്രാകാരംപൂണ്ടൊ രു കുട ചൂടിനിൽക്കുന്നതുപോലെ തോന്നും- അത് കറങ്ങിക്കറങ്ങി സ്വർഗ്ഗ ത്തിലൊരു ദുരവസ്ഥ സൃഷ്ടിക്കുമോയെന്നും സംശയിക്കും.
ഭൂമിയിൽ ചുവടുറപ്പിച്ചുനിൽക്കുന്ന വിരാട്‌രൂപം- ഭൂമിയും വിരാട്ടിൽ അ ന്തർഭൂതവുമാണ്- ഈ വിരാട്‌രൂപമെങ്ങനെ കാണപ്പെടുന്നു? ചോദ്യത്തിനു ള്ള ഉത്തരം, വാമനനും വിരാട്‌രൂപം കൈക്കൊണ്ട് ഭൂമിയിൽ ചുവടുറപ്പിച്ചിരു ന്നുവെന്നാണ്. ക്ഷയശീലമുള്ളതും ജീർണ്ണിക്കുന്ന സ്വഭാവമുള്ളതുമായ ഭൂ മിയെ, ഭഗവാൻ തന്റെ കാലുകളുടെ ശക്തിയെ ഭൂമിയിലുറപ്പിച്ചുനിർത്തി രക്ഷിക്കുന്നു; ശിരസ്സിൽതാങ്ങിയ ഗംഗാജലത്തെ ചെവികളിലൂടെയൊഴുക്കി സാഗരാദികളുടെ പുഷ്ടി നിലനിർത്തുന്നു; മൂന്നാംകണ്ണിലടങ്ങിയ അഗ്നിസ് ഫുലിംഗങ്ങളാൽ അഗ്നിയെ സശക്തമാക്കിനിർത്തുന്നു. നൃത്തകാലത്തെ ശ്വാസനിശ്വാസങ്ങളെക്കൊണ്ട് വായുവിനെയും സശക്തമാക്കി രക്ഷിക്കുന്നു. വ്യോമകേശനാണല്ലോ ശങ്കരൻ; അദ്ദേഹം ആകാശത്തെയും പൂർണ്ണശക്തി യോടെ പരിരക്ഷിക്കുന്നു- ഇങ്ങനെ ജീർണ്ണസ്വഭാവമുള്ള ജഗത്തിനെ ശങ്കരൻ ശക്തിയുടെ ആധാനത്താൽ രക്ഷിക്കുന്നു. സൃഷ്ടിയിൽതന്നെ ശക്തിയുടെ ആധാനവുമുണ്ട്; അതുകൊണ്ട് പൃഥ്വിയടക്കമുള്ള പഞ്ചഭൂതങ്ങൾക്ക് കല്പാ ന്തംവരെ സ്ഥിരത്വമുണ്ട്- ഇങ്ങനെയാണ് ഭഗവാന്റെ ഭുവനരക്ഷണം.
നനു വാമൈവ വിഭുതാ
ഭഗവാന്റെ വിഭൂതി അങ്ങേയറ്റം വിലക്ഷണമാണ്; അത് വിപരീതപ്രതീതി യുളവാക്കുന്നു- താണ്ഡവത്താൽ ശങ്കരൻ ഉലകമാകെ മുടിക്കുകയാണല്ലോ യെന്ന് തോന്നിപ്പിക്കും; എന്നാലദ്ദേഹം ഉലകരക്ഷതന്നെയാണ് ചെയ്യുന്നത്. ആ പ്രഭു വിവിധരൂപങ്ങളെയെടുക്കകൊണ്ട്, വിഭുയെന്നറിയപ്പെടുന്നു. ചില യിടങ്ങളിൽ അനുകൂലമാണെങ്കിൽ മറ്റുചിലയിടങ്ങളിൽ പ്രതികൂലമാണ്- ഇതാണ് വിഭൂതി.
ക്ഷയശീലയായ ഭൂമിയെ പാദന്യാസംകൊണ്ട് രക്ഷിച്ചും പ്രാണവേഗം കൊണ്ട് വായുവിനെ അനുപ്രാണിതമാക്കിയും മൂന്നാംകണ്ണിലെ തീകൊണ്ട് അഗ്നിയെ പ്രജ്ജ്വലിതമാക്കിയും ജടാജൂടാഘാതത്താൽ സ്വർഗ്ഗലോകങ്ങളെ സമ്പൂർണ്ണമാക്കിയും സമസ്തവിദ്യകളെയും പ്രകാശമാനമാക്കിയും കഴിയു ന്നവനും, ജടാജൂടത്തോടുകൂടി എഴുന്നള്ളിയിരിക്കുന്നവനുമായ ആ താണ്ഡ വനൃത്തസ്ഥൻ; ഭൂതനാഥനും ഭഗവാനുമായ ശങ്കരന്റെ ജയം ഭവിക്കട്ടെ! ജ്ഞാനവിജ്ഞാനങ്ങളെ തരുന്നവനും ജഗദ്രക്ഷണ ദീക്ഷാദീക്ഷിതനും അഖണ്ഡതാണ്ഡവകാരിയുമായ ഭഗവാൻ ശങ്കരനെ പ്രണമിക്കുന്നു.