About


നിങ്ങൾ ആരാണെന്ന്‌ ചോദിച്ചാൽ – ആരെന്നാണ്‌ നിങ്ങൾ ഉത്തരം പറയുക ?
ആദ്യം നിങ്ങൾ നിങ്ങളുടെ പേരു പറഞ്ഞേക്കും. അല്ലെങ്കിൽ, ഔദ്യോഗികമോ അനൗദ്യോഗികമോ ആയ നിങ്ങളുടെ ജോലിയോടു ചേർത്ത്‌ ഡോക്ടറെന്നൊ, അദ്ധ്യാപകനെന്നൊ, കർഷകനെന്നൊ ഒക്കെ പറയും. അതുമലെങ്കിൽ ഇന്നെയാളുടെ മകൻ-മകൾ; അച്ഛൻ-അമ്മ; ഭാര്യ-ഭർത്താവ്‌. ഇതൊന്നുമലെങ്കിൽ, ദേശത്തോടും ജാതിയോടും മതത്തോടും വർണ്ണത്തോടും വർഗ്ഗത്തോടും പ്രസ്ഥാനത്തോടും ആൾദൈവത്തോടുമൊക്കെ ചേർത്തുവെച്ചു പറയും. ചിലപ്പോൾ ബ്രഹ്മചാരിയെന്നൊ, ഗൃഹസ്ഥനെന്നൊ, വാനപ്രസ്ഥനെന്നൊ സന്ന്യാസിയെന്നൊ പറഞ്ഞെക്കാം.
ഇങ്ങനെ ഒരോന്നുമായി ചേർന്നുപറയുമ്പോൾ നിങ്ങൾക്കെങ്ങനെ നിങ്ങളെ സമഗ്രമായി അവതരിപ്പിക്കാനാകും? ഇല്ലെന്നായിരിക്കും, ഇപ്പോൾ നിങ്ങൾ പറയുക.
അപ്പോൾ വീണ്ടും ചോദ്യം വരുന്നു: അപ്പോൾ നിങ്ങൾ ആരാണ്‌ ?
‘ഞാൻ’ – ഉടനെ ഇതാകും മറുപടി.
ഞാൻ – ഈ ഞാൻ ആരാണ്‌ ? ഈയൊരു അന്വേഷണം – ഞാൻ എന്നിലേക്കുളള അന്വേഷണം ആരംഭിക്കുന്നത്‌ അപ്പോഴാണ്‌.

എന്നിലെ എന്നെ തേടിയുള്ള എന്റെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും – ഇന്ദ്രിയദേവതകളുടെയും അന്വേഷണങ്ങൾ; അന്വേഷണങ്ങളുടെ പല വഴികൾ. ഭാരതീയദർശനങ്ങളത്രയും, ഈ അന്വേഷണങ്ങളുടെയും കണ്ടെത്തലിന്റെയും അതിന്റെ അനുഭൂതികളുടെയും അതിലൂടെയുള്ള മോക്ഷത്തിന്റെയും ശാസ്ത്രങ്ങളാണ്‌.

ഭാരതീയമായ ശ്രുതികളുടെയും സ്മൃതികളുടെയും – ആയുർവ്വേദശാസ്ത്രത്തിന്റെയും യോഗസൂത്രത്തിന്റെയുമൊക്കെ തനതും ശുദ്ധവുമായ പഠനം – വ്യക്തിതാല്പര്യങ്ങളും പ്രസ്ഥാനതാല്പര്യങ്ങളും നിഗൂഢലക്ഷ്യങ്ങളുമില്ലാതെ അതിനെ പഠിപ്പിച്ചുവരുന്ന ആചാര്യൻ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്‌; അദ്ദേഹത്തിന്റെ പഠനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സമാഹാരമാണ്‌ – ‘ആത്മീയ ദൃശ്യ മാസിക’.

ഭാരതീയ ദർശനങ്ങളുടെ ശാസ്ത്രിയതയും അതിന്റെ അനുഭൂതിവിശേഷങ്ങളെയും ആചാര്യൻ ഹൃദയപൂർവ്വം പ്രകാശിപ്പിക്കുന്നു. ഒപ്പം, അതിനോടുചേർന്നുള്ള അശാസ്ത്രിയതകളെയും അന്ധവിശ്വാസങ്ങളെയും കച്ചവടതാല്പര്യങ്ങളെയും നിഗൂഢവാദങ്ങളെയും ആൾദൈവങ്ങളെയും കാരുണ്യലേശമില്ലാതെ തുറന്നുകാട്ടുകയും ചെയ്യുന്നതാണു – അദ്വൈതജ്ഞാനത്തിന്റെ ഈ പഠനവഴി.


ശ്രുതി, സ്മൃതി, പുരാണങ്ങളെയും
സാംപ്രദായികന്മാരായ ആചാര്യന്മാരെയും
ഉപജീവിച്ചാണ് ഈ മാധ്യമം തയ്യാറാക്കിയിട്ടുള്ള­ത്.
സമസ്ത ജീവന്മാരെയും വിരാട് സ്വരൂപനായ
പുരുഷോത്തമന്റെ അവയവങ്ങളായിക്കണ്ട് ഉപാസിച്ചിരുന്ന
ആദിമ സംസ്കൃതിയോടുള്ള ആദരവ് ഒന്നുമാത്രമാണ്
ഈ ശ്രമത്തിന്റെ പിന്നിലെ പ്രചോദനം.
ഒന്നും മറ്റൊന്നിനേക്കാൾ കേമമോ മോശമോ അല്ല.
എല്ലാം പരസ്പരം പൂരകമാകുന്നു.
എല്ലാ ശ്രമങ്ങളും എല്ലാത്തരം ചിന്തകളും എല്ലാവാക്കുകളും
അനന്തപുരുഷമഹായജ്ഞത്തിന്റെ ഹവിസ്സുകൾ മാത്രം.
പ്രാണങ്ങളെക്കൊണ്ടും മനസ്സുകൊണ്ടും വാക്കുകളെകൊണ്ടും
അവിടുത്തെ അപദാനങ്ങൾ കീർത്തിക്കുമ്പോൾ ഉണ്ടാകുന്ന
തെറ്റുകളെല്ലാം പൊറുക്കേണമേ എന്നും ഉത്തമമായതെല്ലാം
പൂർവ്വസൂരികളുടെ സംഭാവനകളാകയാൽ എല്ലാ ആദരവും
അവരുടെ പാദങ്ങളിലായിരിക്കണമെന്നും ആഗ്രഹിക്കുന്നു.
ഈ സംരംഭത്തിൽ വിഷയാവതരണത്തോടൊപ്പം അവശ്യം
വേണ്ട പേരു­കൾ മാത്രമേ ഉപയോഗിക്കൂ­-
നിയമപരമായ പേരുകൾ ഉണ്ടാകും.
എല്ലാം അവിടുത്തെ ചരണസേവയാകുന്നു.

സ്നേഹാദരങ്ങളോടെ,
എഡിറ്റർ

13,772 Responses to About

  1. ഗുരുവേ നമ ..
    ആചാര്യ പാദത്തില്‍ കോടി കോടി പ്രണാമം

    K UNNIKRISHNAN says:

    I had couple of occasios to meet Swamiji and in the process visited Shreee Narayaneeya Pharmaceuticals andgot to know about the publications. To me it is a learning of many things from the Masika and the CD which are indeed a treaure.

  2. Something Special and guidance to the younger generation who lacks the paramparya vidyabhyasam, I mean the cultural knowledge passed from generation to generation and misguided with the modern outlook.

10 Responses in other blogs

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>