Monthly Archives: October 2010

വൈദിക ആയുര്‍വ്വേദ ദര്‍ശനം

[Excerpts - Source: Oct 2010 issue] ആയുർവ്വേദത്തിന്റെ ആദിമ പാഠങ്ങൾ കാണുന്നത്‌ വേദങ്ങളിലാണ്‌. ഒരു ജീവിത ചര്യയായി വികസിച്ചുവന്നതാണ്‌ ആയുർവ്വേദത്തിന്റെ അന്നത്തെ നില. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ഒരു ഭാഗമായി ആശിസ്സുകൾക്കുള്ള സ്തുതികളിലെല്ലാം അതുകാണാം. രണ്ടാംഭാഗമായ മന്ത്രങ്ങൾ ഒട്ടുവളരെ കാണാം. അവയെ പ്രസിദ്ധങ്ങളായ അഷ്ടവൈദ്യ സ്തുതികളായുംകാണാം. വൈദ്യനായി വേദങ്ങൾ എണ്ണുന്നത്‌ വ്യക്തികളെയല്ല. സൂര്യൻ, ചന്ദ്രൻ, അഗ്നി, … Continue reading

Posted in വേദം Tagged ,

മാണ്ഡൂക്യോപനിഷദ്‌

[Excerpts - Source: Oct 2010 issue]  ഉപനിഷത്തുകളിലേയും ഇതിഹാസങ്ങളിലേയും തത്വചിന്ത ഉൾക്കൊള്ളാൻ കഴിയാത്തവർക്കുവേണ്ടി, അതിനെ കുറെകൂടി വിശദീകരിച്ചവയാണ്‌ പുരാണങ്ങൾ. അതുകൊണ്ട്‌, ഉപനിഷത്ചിന്തയുടെ പഠനമില്ലാതെ പുരാണങ്ങളൊന്നും തന്നെ പഠിക്കാൻ സാദ്ധ്യമല്ല. കാരണം, വാചാരംഭണമാണ്‌ പുരാണങ്ങളെല്ലാം. ആ വാചാരംഭണം ഉൾക്കൊള്ളണമെങ്കിൽ ഉപനിഷത്തിന്റെ പഠനം അനിവാര്യമാണ്‌. ആ നിലയിൽ, ഏറ്റവും ശ്രദ്ധേയമായ ഉപനിഷത്തുകളിൽ ഒന്നാണ്‌ മാണ്ഡൂക്യോപനിഷത്‌.   വേദങ്ങൾ … Continue reading

Posted in ഉപനിഷദ് Tagged ,

ശാന്തിയും സമാധാനവും ഉണ്ടാകുന്നതെങ്ങനെ?

[Excerpts - Source: Oct 2010 issue] ചോദ്യം രണ്ടാണ്‌: നിങ്ങളുടെ വൃത്തികളും  വാസനകളും ഉയർന്നുവന്ന്‌ ചുറ്റുപാടുകളോട്‌ ഇണങ്ങുന്നതുവരെ  മാത്രമനുഭവിക്കുന്ന ഒന്നായിരിക്കുമോ നിങ്ങളുടെ ശാന്തി? അതല്ല-ആ ചുറ്റുപാടുകളിലെ ഒരശാന്തിയെ കണ്ടെത്തി അതിനെ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുന്നതിലായിരിക്കുമോ, നിങ്ങളുടെ ശാന്തിയോടുള്ള ആഗ്രഹം? മനുഷ്യൻ ശാസ്ത്രത്തിന്റെ പിന്നാലെപോകുന്നതും മതങ്ങളുടെ പിന്നാലെപോകുന്നതുമെല്ലാം ഏതോ അജ്ഞാതലോകത്ത്‌ അറിയപ്പെടാതിരിക്കുന്ന ശാന്തി തേടിയാണെന്നാണ്‌ ധാരണ. … Continue reading

Posted in ശ്രുതി പഠനം Tagged ,

തീർത്ഥാടനവും ഭിക്ഷാടനവും

[Excerpts - Source: Oct 2010 issue] ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏത്‌ മാറാരോഗവും പോകുന്നുവെന്ന്‌ ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഭിക്ഷ എന്നുപറയുന്നതാണ്‌ ഏറ്റവുംവലിയ ഔഷധം. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത്‌ അഹന്തയാണ്‌. ഭിക്ഷയിൽ അഹന്തപോകയാൽ ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം തീർത്ഥാടനം എന്നുപറയുന്നത്‌ തീർത്ഥം ആടുന്നതിനെയാണ്‌. അതുകൊണ്ട്‌, തീർത്ഥാടനത്തിന്‌ പോയി, യാത്രകഴിഞ്ഞു … Continue reading

Posted in ശ്രുതി പഠനം Tagged , ,