ശ്രീമദ് ഭഗവദ് ഗീത – പഠനം

[ Full Text - Source: August 2013 issue]

നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്.  ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്.

ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ ആചാര്യന്റെ പാദങ്ങളിൽ പ്ര ണമിച്ചുകൊണ്ട് നമുക്ക് ഈ പഠനം ആരംഭിക്കാം.

ഭാരതീയ ചിന്തയുടെ സമുജ്വലങ്ങളായ ഭാവങ്ങൾ നിലകൊള്ളുന്നത് വേദങ്ങളിലാണ്. ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നിവയാണ് നാല് വേദങ്ങൾ. ഇവ പഠിപ്പിക്കേണ്ടത് പ്രാഥമികമായാണ്. മാനവജീവിതത്തിന്റെ എല്ലാ അംശങ്ങളും പരാമർശിക്കുന്ന പരാവിദ്യയും അപരാവിദ്യയും വേദങ്ങളിൽ അന്തർഗതമാണ്. ജീവിതത്തെ ഇങ്ങനെ രണ്ടായി കണ്ടിരുന്ന ഭാരതീയർ ആദ്യമായി തീരുമാനിച്ച ത്, ഈ പ്രപഞ്ചസംവിധാനങ്ങളെയെങ്ങനെ കേടുകൂടാതെ മാനവജീവിതത്തിന് ഉതകുംവിധം ഉപകരിക്കാമെന്നാണ്; അതിനുവേണ്ടി ശ്രമിച്ച അവർ, പ്രകൃതിയോ ടും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളോടും മനുഷ്യനോടും നീതിപുലർത്തിക്കൊണ്ടുള്ളൊരു ജീവിതത്തിന് തുടക്കം കുറിച്ചു.

ആദ്യമായി അറിവിൽനിന്നാണ് എല്ലാം ഉണ്ടാകുന്നതെന്നും അറിവിൽനിന്ന് അറിവില്ലായ്മ നാളെ തുടങ്ങുവാനിടയാകരുതെന്നും അറിവില്ലായ്മയിൽ ഈ മനുഷ്യജീവിതം കാമക്രോധബഹുലമാകുമെന്നും അങ്ങനെ സംഭവിച്ചാൽ, അവനവന്റെ ജീവിതവും അന്യരുടെ ജീവിതവും ക്ളേശപൂർണ്ണമായിത്തീരുമെന്നും ആ ചാര്യന്മാർ കണ്ടെത്തി- ആ സ്നേഹനിധികളായ ആചാര്യന്മാർ പ്രകൃതിയോട് ഇണങ്ങിക്കൊണ്ട് വിരചിച്ച കവിതകലർന്ന ശാസ്ത്രമായിരുന്നു, ഭാരതത്തിന്റെ പ്രാചീന ഗ്രന്ഥങ്ങൾ.

വേദങ്ങളിലെ ഒന്നാംഭാഗം സംഹിതകളെന്ന് അറിയപ്പെടുന്നു. ഈ ദൃശ്യപ്രപഞ്ചത്തെയും ആ പ്രാപഞ്ചികാവബോധത്തെ ഉപയോഗിക്കേണ്ടതിന്റെ രീതിവിധാനങ്ങളെയും എണ്ണമറ്റ ശാസ്ത്രശാഖകളെയും സംഹിതകൾ ഉൾക്കൊള്ളുന്നു- ഇവയൊക്കെ പഠിക്കുന്നതിന് യോജിച്ച കാലം ബാല്യമാണ്. കൗമാരത്തിലേക്ക് കടക്കുന്നതിനുമുമ്പ്, ഈ ദൃശ്യപ്രപഞ്ചത്തിന്റെ എല്ലാ അംശങ്ങളും അതിന്റെ രീ തിവിധാനങ്ങളും പഠിക്കണം. ഉപനയനംകഴിഞ്ഞ ബാലൻ അവയൊക്കെ പഠിക്കുന്നതിനോടൊപ്പംതന്നെ, ഈ ദൃശ്യപ്രപഞ്ചം ഏതൊരു ബോധത്തിൽ ആവിർ ഭവിക്കുന്നുവോ ആ ബോധത്തെ പഠിക്കണമെന്നും പൂർവ്വികർ തീരുമാനിച്ചു. അതുകൊണ്ടുതന്നെ വേദങ്ങളെ രണ്ടുഘട്ടങ്ങളായി നമുക്ക് കാണാം-

ഒന്നാംഭാഗം സംഹിതയെന്നറിയപ്പെടുന്ന, ദൃശ്യവിന്യാസങ്ങളെക്കുറിച്ചുള്ള അറിവാണ്. ഈ പ്രപഞ്ചം ദൃക്, ദൃശ്യം എന്ന് രണ്ടായി പിരിഞ്ഞിരിക്കുന്നുവെന്നാണ് ഭാരതീയരുടെ അറിവ്. ഇതിൽ അറിയുന്നവനെക്കുറിച്ചുള്ള അറിവ് അഥ വാ ദൃക്കിനെക്കുറിച്ചുള്ള അറിവ് അല്ലെങ്കിൽ അറിവെന്ന് പൂർണ്ണാർത്ഥത്തിൽ പറയുന്ന അറിവ്- അതിനെ `പര` എന്നാണ് ഭാരതീയ ആചാര്യന്മാർ വെളിപ്പെടുത്തുന്നത്.

`ദ്വേ വിദ്യേ വേദിതവ്യേ ഇതിഹസ്മയദ് ബ്രഹ്മ വിദോവദന്തി പരാ ചൈവാളപരാ ച`-

`പര`യെന്നും `അപര`യെന്നുമുള്ള രണ്ടറിവുകളിൽ ഒ ന്ന്, ദൃക്കിനെക്കുറിക്കുന്ന അറിവാണ്. രണ്ട്, ഈ പ്രപഞ്ചത്തെ; ദൃശ്യങ്ങളെക്കുറിക്കുന്ന അറിവുമാണ്. ഇതിൽ ദൃക്കിനെക്കുറിക്കുന്നത്, യഥാർത്ഥമായ പരയെന്ന അറിവാണ്. അതുകൊണ്ട് ഉപനിഷത്തുകളെ പരാവിദ്യയെന്നും ദൃശ്യലോകത്തെക്കുറിച്ചുള്ള പഠനത്തെ അപരാവിദ്യയെന്നും വിളിക്കുന്നു. അതേസമയം കർമ്മകലാപങ്ങളുടെ ലോകത്തിലേക്കുകടന്നാൽ ഈ രണ്ടറിവുകളുമല്ല, ഒരുവന്റെ കാ മവും വാസനകളുമാണ് പങ്കുവഹിക്കുന്നതെന്നും കർമ്മരംഗങ്ങളിൽ പഠിപ്പിച്ച്, ഒ രുവന് കർമ്മംചെയ്യുവാൻ സാധ്യമല്ലെന്നും പൂർവ്വികർ കണ്ടു.

മനുഷ്യനടക്കമുള്ള ജീലജാലങ്ങളുടെ പൊതുസ്വഭാവമാണ്, ആഹാരനീഹാരമൈഥുനാദികൾ; അതിന് പ്രത്യേകിച്ചൊരു പഠനമൊന്നും ആവശ്യമില്ല- പഠനംകൊണ്ട് അവയെ കൂടുതൽ മനോഹരമാക്കാൻ കഴിയില്ലെന്നും അത് മനുഷ്യന്റെ യദൃച്ഛാപ്രകൃതി(spontaneous)യിലാണ് നടക്കുന്നതെന്നും യദൃച്ഛാപ്രകൃതിയിലൂടെ മാത്രമേ തൃപ്തിവരികയുള്ളൂവെന്നും അവർ കണ്ടെത്തി. ഈ കണ്ടെത്തലുകൾ വെച്ചുകൊണ്ട് അവർ നടത്തിയ അന്വേഷണങ്ങളും പഠനങ്ങളുമായിരുന്നു, വേദങ്ങൾ. വേദങ്ങളിൽനിന്നും അറിവുകൾ ഉൾക്കൊള്ളുകയും ആ അറിവുകളിൽ ത ന്നെയും തന്റെ പ്രകൃതിയെയും അവർ ചേർത്തുവെക്കുകയും ചെയ്തു. അങ്ങ നെ തന്നെയും തന്റെ പ്രകൃതിയെയും ഈ പ്രപഞ്ചത്തെയും കുറിച്ച് പഠിച്ച അവ ർ, അതിനെ കുറേക്കൂടി മനോഹരമായ കവിതയിൽ ചാലിച്ച് ലോകത്തിന് നൽകിയതായിരുന്നു, ഇതിഹാസങ്ങളും പുരാണങ്ങളും- ആ ഇതിഹാസങ്ങളിൽപ്പെട്ടതാ ണ് മഹാഭാരതവും രാമായണവും പതിനെട്ട് പുരാണങ്ങളും.

ഇതിഹാസങ്ങളെ സംബന്ധിച്ചിടത്തോളം, അവയിൽ ചന്ദ്രവംശത്തിന്റെയും സൂര്യവംശത്തിന്റെയും രണ്ട് പന്ഥാവുകളെ നമുക്ക് കാണാം. ഒന്ന്, ഉത്തരായണ മാർഗ്ഗത്തിലൂടെയും മറ്റൊന്ന്, ദക്ഷിണായന മാർഗ്ഗത്തിലൂടെയുമുള്ള യാത്രയുടേതാണ്. ചന്ദ്രവംശരാജാക്കന്മാരുടെയും ചന്ദ്രവംശത്തിന്റെ ഗതീയതയുടെയും ചരിത്രമാണ് നമുക്ക് മഹാഭാരതം നൽകുന്നത്. വ്യാസവിരചിതമായ മഹാഭാരതം ആ രംഭിക്കുന്നത്, സമ്പൂർണ്ണമായ ധർമ്മത്തോടുകൂടി ജീവിച്ചൊരു രാജാവിന്റെ ആഗ മനത്തോടുകൂടിയാണ്; ഭരതന്റെ ആഗമനത്തോടുകൂടിയെന്ന് വേണമെങ്കിൽ പറയാം. ഭാരതം എന്ന പേരും ഭരതനോട് ചേർന്നതാണ്. ഭാസിൽ അല്ലെങ്കിൽ പ്രകാശത്തിൽ അതുമല്ലെങ്കിൽ അറിവിൽ പൂർണ്ണത ആർക്കാണോ ഉള്ളത് അവൻ ഭരതനാണ്. തന്റെ വംശത്തിലുള്ളവരെല്ലാം രതി പുലർത്തേണ്ടത് എന്നും, കാമനകളിൽ ആയിരിക്കരുതെന്ന് ആഗ്രഹിച്ചൊരു പിതാമഹന്റെ ചരിത്രത്തോടെയാണ് മഹാഭാരതം ആരംഭിക്കുന്നത്.

ശകുന്തളാപുത്രനായ ഭരതൻ, രാജപദവിയിലേക്ക് തന്റെ പുത്രന്മാരിൽ ആരേ യും തിരഞ്ഞെടുത്തില്ല. അവർക്ക് പകരം ഗൗതമപുത്രനായ ഉപമന്യുവിനെയാ ണ് രാജ്യപദവിയിലേക്ക് ഭരതൻ തിരഞ്ഞെടുത്തത്- തന്റെ പുത്രന്മാർ ഉണ്ടായിരിക്കെത്തന്നെ, പുത്രപാരമ്പര്യത്തിനായിക്കൊണ്ട് തന്റെ രാജ്യത്തെ നൽകാതെ, ചന്ദ്രവംശത്തിന്റെ ആദിയിൽതന്നെ, ഭരതൻ തന്റെ പുത്രന്മാരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തി ഉപമന്യുവിനെ തിരഞ്ഞെടുത്തു. ഇങ്ങനെ ഉപമന്യുവിന് രാ ജ്യം നൽകുന്നതിലൂടെ രാജാഭരതൻ, ഒരു ഉദാത്ത മാതൃകയാണെന്ന് മഹാഭാര തം ചൂണ്ടിക്കാണിക്കുന്നു. ഒരു രാജ്യത്തിലെ പ്രജകൾമുഴുവൻ തന്റെ പുത്രന്മാരാണെന്നും രാജാവ്, പ്രജകളുടെമുഴുവൻ പിതാവാണെന്നും തന്റെ പാരമ്പര്യത്തിന്റെ അവകാശി സർവ്വോത്തമനായിരിക്കണമെന്നും അതല്ലാത്തൊരു കാമനയിലൂടെ രാജ്യം കടന്നുപോകരുതെന്നും രാജാഭരതൻ ചൂണ്ടിക്കാണിക്കുകയാണ്- കാലം മുന്നോട്ടുനീങ്ങിയപ്പോൾ ഇടയ്ക്കിടയ്ക്കുണ്ടായ വിലക്ഷണതകളെ ല്ലാം രാജ്യഭാരത്തിൽ പ്രശ്നങ്ങളായി പൊന്തിവന്നിട്ടുമുണ്ട്; അവയും ചന്ദ്രവംശത്തിന്റെ ചരിത്രത്തിൽ നമുക്കു കാണാം.

രാജ്യഭാരത്തിന്റെ ഭരതപാരമ്പര്യം- ഈ പാരമ്പര്യത്തിലൂടെ രാജ്യഭാരം പ്രദീപ മഹാരാജാവിലും തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായി ജനിച്ച ശന്തനുവിലെ ത്തി; ശന്തനു രാജ്യഭാരം ഏറ്റുകഴിഞ്ഞു; ശന്തനു ചക്രവർത്തിയായി- ചക്രവർ ത്തിയായ ശന്തനു ഗംഗയുടെ തീരത്തുവെച്ച് ഗംഗാദേവിയെ കണ്ടുമുട്ടുന്നതും തുടർന്ന് ഗംഗയെ തന്റെ പത്നിയായി ശന്തനു തെരഞ്ഞെടുക്കുന്നതും തുടർന്ന് നാം മഹാഭാരതത്തിൽ കാണുന്നു. ശന്തനുവിന്റെ പത്നിയാകണമെങ്കിൽ ഗംഗ മുന്നോട്ടുവെച്ച ഏതാനും കരാറുകൾ ശന്തനു അംഗീകരിക്കണം; ശന്തനു ആ കാരാറുകളൊക്കെയും അംഗീകരിക്കുകയും ചെയ്തു- താൻ എന്തുചെയ്താലും അതിനെ ചോദ്യം ചെയ്യരുതെന്നും തന്റെ എല്ലാ ചെയ്തികളും അംഗീകരിക്കണമെന്നുമുള്ളതായിരുന്നു, ഗംഗയുടെ കരാറുകൾ. അങ്ങനെയുള്ള കരാറുകൾ അം ഗീകരിക്കണമെന്ന് ഒരു ചക്രവർത്തിയോട് ആവശ്യപ്പെടുമ്പോൾ, താൻ ഈ കരാറുകളാൽ ബദ്ധനാണെന്നും തനിക്ക് തന്റെ രാജ്യത്തോടും രാജ്യത്തിലെ ജനങ്ങളോടും രാജ്യത്തിലെ ജീവജാലങ്ങളോടുമുള്ള കടപ്പാടുകൾ മറക്കാൻ കഴിയില്ലെ ന്നും ഓർക്കാതെ; താൻ തന്നെ ചില കരാറുകളുടെ ഇടയിലാണെന്ന മാനസിക ഭാവങ്ങളായി പരിണമിക്കുമെന്ന് തിരിച്ചറിയാതെ; ഒരു സ്ത്രീയോടുള്ള കാമം കൊണ്ടുമാത്രം തന്റെ കർത്തവ്യകർമ്മങ്ങളെമുഴുവൻ മറക്കുകയും ആ കാമനയ്ക്കുവേണ്ടി, ഒരു ചക്രവർത്തി അംഗീകരിക്കുകയാണ് ഇവിടെ ചെയ്തത്- കാമനയ്ക്കുവേണ്ടി ഏതെല്ലാം കരാറുകളുണ്ടോ അവയ്ക്കെല്ലാം സമ്മതം കൊടുക്കുകയും ചെയ്യുമ്പോൾ, മാനവമനസ്സിന്റെ ദുരൂഹങ്ങളായ രണ്ട് ഘട്ടങ്ങളെ അനാവരണം ചെയ്യുവാൻ ഋഷി ഇവിടെ ഒതുങ്ങുകയാണ്; മഹാഭാരതത്തിന്റെ പ്രശ്നങ്ങളും മഹാഭാരതത്തിലെ ശ്രദ്ധേയമായ `ഗീത`യുടെ ആവശ്യകതയും ആരംഭിക്കുന്നതും ഇവിടെയാണ്.

മാനവചേതനയെ അതിന്റെ എല്ലാ ഭാവങ്ങളോടുംകൂടി നോക്കികണ്ടാൽ, ഓ രോ മനുഷ്യനും കാലാകാലങ്ങളിൽ അവന്റെ താൽപര്യവിഷയങ്ങളിൽ ഏർപ്പെടുവാൻ ഇച്ഛിച്ചുകൊണ്ട് അംഗീകരിക്കുന്ന കരാറുകളും ഉടമ്പടികളും തീരുമാനങ്ങളും ചെയ്തികളുമൊക്കെ, ഇതിനൊക്കെമുമ്പ് അവൻ ഏറ്റെടുത്തിരുന്ന തീരുമാനങ്ങളെയാകെ മാറ്റിമറിച്ചുകൊണ്ടാണെന്ന് കാണാം; മുമ്പ് അവൻ ഏറ്റെടുത്ത തീരുമാനങ്ങളെയാകെ മറന്നുപോകുന്നതും കാണാതെപോകുന്നതും ഋഷി ന മ്മെ ഇത്തരുണത്തിൽ ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കാലത്ത് താൻ ചെയ്തുവെയ്ക്കുകയും താൻ തീരുമാനിച്ചുറപ്പിക്കുകയും ചെയ്ത കാര്യങ്ങളെ യും തന്നെത്തന്നെയും മറന്നുകൊണ്ട് പുതിയപുതിയ കാര്യങ്ങളിലേക്ക് കുതിക്കുന്ന മാനവചേതന; അതിലൂടെ അവയുടെ സമഗ്രമായ തലങ്ങൾ വിട്ടുകളയുമ്പോൾ, സമഗ്രമായ മാനവജീവിതവും സമഗ്രമായ പ്രകൃതിയും സമഗ്രമായ ഈ പ്രപഞ്ചവും അവനാൽതന്നെ ദുഷിക്കുമെന്ന്; അവൻ കാരണമായി അങ്ങനെ അ വനും സമൂഹവും വേദനിക്കുന്നതും ചൂണ്ടിക്കാണിക്കുവാനാണ് ഋഷി ഈ അവസരം ഉപയോഗിക്കുന്നത്. കാമത്തിൽ നിന്നാണ് മാനവപ്രശ്നങ്ങളുടെ മുഴുവൻ ആവിർഭാവവുമെങ്കിൽ, ആ കാമത്തെ സമുജ്ജ്വലമായി അവതരിപ്പിക്കുന്ന ഒരു രംഗം കൂടിയാണിത്- ഇതിന്റെ ഏറ്റവും മനോഹരമായൊരു പശ്ചാത്തലമാണ് ഋ ഷി ഇവിടെ ഒരുക്കിയിരിക്കുന്നത്.

കരാറുകൾ ഓരോന്നായി അംഗീകരിച്ച് ചക്രവർത്തി ശന്തനു ഗംഗയെ പത്നിയായി സ്വീകരിച്ചു; ഈ ബന്ധത്തിലുണ്ടായ്ക്കൊണ്ടിരിക്കുന്ന പുത്രന്മാരെ ഓരോരുത്തരെയും ഗംഗ, ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരുന്നു; ഗംഗയുടെ എല്ലാ ചെയ്തികളും അംഗീകരിക്കുമെന്ന കരാറനുസരിച്ച്, പുത്രന്മാരെ ഓരോരുത്തരെയായി വലിച്ചെറിയുന്നത് നിർന്നിമേഷനായി നോക്കിനിൽക്കുവാനെ ചക്രവർത്തിക്ക് കഴിഞ്ഞുള്ളു; പുത്രന്മാരെ ഗംഗയിലേക്ക് വലിച്ചെറിയുന്നതിനെ തടുക്കാനാകാതെ പോകുന്നതിലൂടെ തന്റെ യൗവ്വനവും കൊഴിഞ്ഞുപോകുകയാണെ ന്ന് തിരിച്ചറിയുന്ന ചക്രവർത്തി- താൻ വാർദ്ധക്യത്തിലെത്തുമ്പോഴേയ്ക്കും, തനിക്കൊരു പുത്രനില്ലാതെ പോകുന്നല്ലോയെന്ന് വ്യസനിക്കുന്ന ചക്രവർത്തി. ചക്രവർത്തിയുടെ എട്ടാമത്തെ പുത്രനേയും ഗംഗയിലേക്ക് വലിച്ചെറിയാൻ ഗംഗയൊരുങ്ങുമ്പോൾ, തന്റെ ചെയ്തികളെ ചോദ്യംചെയ്താൽ പത്നിപദം ഉപേക്ഷിക്കുമെന്ന ഗംഗയുടെ കരാർ ഓർമ്മയുണ്ടായിട്ടും, ഗംഗ തന്നെ വിട്ടുപോയാലും ഈ പുത്രനെ തനിക്ക് മതിയെന്ന് പറഞ്ഞ്, ഗംഗയെ തടയുന്ന ചക്രവർത്തി- ഗംഗ വി ട്ടുപോയാലും തനിക്ക് പുത്രനെ മതിയെന്ന പുതിയൊരു കാമത്തിലേക്ക് പതിക്കുന്നു. കാമത്തിൽനിന്ന് കാമത്തിലേക്ക് പതിക്കുന്ന മനുഷ്യൻ, പുത്തൻ കാമത്തി ൽ പഴയ കാമനകൾ മറന്നുപോകുന്നു; ആ പുത്തൻ കാമത്തിനുവേണ്ടി പഴയകാമനകൾ വഴിമാറുന്നു; ആ കാമങ്ങളിൽ നിന്ന് കർമ്മങ്ങളിലേക്കുള്ള അവന്റെ ജൈത്രയാത്രയിൽ അവൻ മറന്നുപോകുന്ന ധാർമ്മിക പശ്ചാത്തലങ്ങൾ അവ നെ വേദനിപ്പിക്കുന്നു- ഈയൊരു സമുജ്ജ്വലമായ ഇതിവൃത്തമാണ് ഇവിടെ ഋഷികൽപനയെന്ന് വേണമെങ്കിൽ പറയാം; ഋഷി പിന്നെയിവിടെ അതിമനോഹ രമായി വരച്ചുകാണിക്കുന്നത് ഗംഗയുടെ തിരിച്ചുപോക്കാണ്.

പത്നികാമമൊഴിഞ്ഞ് ഗംഗ തിരിച്ചുപോയപ്പോൾ ചക്രവർത്തി പിന്നെ തന്റെ പുത്രനായ ഗംഗാദത്തനിൽ എല്ലാ കാമനകളും അർപ്പിച്ചു. അങ്ങനെ ഗംഗാദത്ത ന്റെ വളർച്ചയും ഉയർച്ചയും രാജ്യഭാരവും സ്വപ്നംകണ്ട് ജീവിക്കുമ്പോഴാണ്, ശ ന്തനുവിൽ മറ്റൊരു കാമംകൂടി പ്രകൃതി ഒരുക്കിക്കൊടുത്തത്- കാമത്തിന്റെ ഒരു ബീജം; കാമതപ്തമായൊരു ഹൃദയം ഒരുവനുണ്ടായാൽ പ്രകൃതിയും അതിനനുഗുണമായി അവനോട് പെരുമാറുമെന്ന് തോന്നിപ്പിക്കുംവിധം, ശന്തനു ഒരിക്കൽ നായാട്ടിനുപോയപ്പോൾ സത്യവതിയെ കാണാനിടയായി. ദാശമുഖ്യന്റെ പുത്രി സത്യവതി; കാളി- അവൾ ശന്തനുവിന്റെ ദൃഷ്ടിയിൽപ്പെട്ടു; ശന്തനുവിന് കാളിയിൽ അനുരാഗമുണ്ടായി; കാളിയെ വിവാഹം കഴിക്കണമെന്ന മോഹമുണ്ടായി. ശന്തനു ഒരു ചക്രവർത്തിയായിരുന്നിട്ടുകൂടി, മോഹത്താൽ ശന്തനു ദാശ(മുക്കുവൻ)ന്റെ കുടിലിലേക്കെത്തി- മകൾ സത്യവതിയെ വേൾക്കാനുള്ള തന്റെ ആഗ്ര ഹം ചക്രവർത്തി പ്രകടിപ്പിച്ചപ്പോൾ, അതിന് സമ്മതമല്ലെന്നാണ് ദാശൻ മറുപടി പറഞ്ഞത്; തന്റെതന്നെ ചക്രവർത്തിയോടാണ് ദാശൻ ഇങ്ങനെ പറഞ്ഞത്.

ഈയൊരു രംഗത്തെ; ഏറ്റവും പ്രാചീനമായ ഈ ഇതിവൃത്തത്തെ ആധുനികമായൊരു പശ്ചാത്തലത്തിൽ പര്യാലോചിക്കാവുന്നതാണ്- ഒരു വനവാസിയായ ദാശനാണ് മഹാഭാരത ചക്രവർത്തിയായ ശന്തനുവിന്റെ മുഖത്തുനോക്കി, തന്റെ പുത്രിയെ നിങ്ങൾക്ക് വിവാഹംചെയ്തുതരില്ലെന്ന് പറയാൻ തന്റേടം കാണിച്ചിരിക്കുന്നത്; ഇങ്ങനെയൊരു തന്റേടം ഇന്നൊരാൾക്ക് തന്റെ ഭരണാധികാരിയുടെ മുഖത്തുനോക്കി പറയാനുണ്ടാകുമോ? അങ്ങനെയൊരു സാഹചര്യം ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടോ എന്നൊക്കെ ചിന്തിക്കുന്നത്, സാമൂഹികതലത്തിൽ ഉചിതമാണെന്ന് തോന്നുന്നു. ഇന്നത്തെ ജനാധിപത്യ ഭരണസംവിധാനത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണാധികാരി, സാധാരണക്കാരനായൊരുവന്റെ കുടിലിലേക്ക് കടന്നുചെല്ലുമോ; കടന്നുചെന്ന് തന്റെ കാമന തീർക്കാനൊരുങ്ങുമ്പോൾ, ഒരു പിതാവിന് അയാളുടെ മുഖത്തുനോക്കി അങ്ങ നെ പറയാൻ കഴിയുമോ? ഈയൊരു കാലഘട്ടത്തിൽപോലും അങ്ങനെ തന്റേ ടം കാണിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രാചീനജീവിതത്തിൽ നിന്ന് മാനവൻ സ മ്പാദിച്ചുവളർന്നത് അത്രയും ധാർമ്മികപുരോഗതിയിലേക്കല്ലെന്ന് സമ്മതിക്കേണ്ടിവരും; കൂടുതൽകൂടുതൽ അധാർമ്മികങ്ങളായ ചുറ്റുപാടിലേക്കാണ് മാനവൻ പുരോഗമിച്ചതെന്ന് പറയേണ്ടിവരും. പ്രാചീനതകളിൽ നിന്ന് മാനവൻ പുരോഗമിച്ചുവെന്നും പരിഷ്ക്കാരിയായെന്നും അറിവുനേടിയെന്നും നേട്ടങ്ങൾ കൊയ്തുവെ ന്നും അവകാശപ്പെടുന്നവർക്കുമുമ്പിൽ സമുജ്ജ്വലമായൊരു ചിത്രമാണ് വ്യാസ ൻ, പൗരാണികകാലത്തുതന്നെ നൽകുന്നതെന്ന് കരുതണം. ഇത്തരമൊരു പ ശ്ചാത്തലത്തിലാണ്, ഗംഗാദേവിയെ പിരിഞ്ഞ്; ഗംഗാദത്തകുമാരനിൽ എല്ലാം അ ർപ്പിച്ചുകഴിഞ്ഞ ചക്രവർത്തി പുതിയൊരു കാമനയിലേക്ക്; ദാശകന്യകയിലേക്ക് വഴുതിവീഴുന്നതിനെ പഠിക്കേണ്ടത്. ആ വീഴ്ചയിലും ചക്രവർത്തിക്ക്, ദാശൻ മു ന്നോട്ടുവെച്ച കരാറുകൾ അംഗീകരിക്കേണ്ടിവന്നു- തന്റെ പുത്രി സത്യവതിയിൽ ജനിക്കുന്ന പുത്രനുമാത്രമേ രാജ്യഭരണാവകാശം നൽകാവൂയെന്ന ഒരു കരാർ; കരാർ അംഗീകരിച്ചാൽ, ആ ഉറപ്പിന്മേൽ മകളെ വിവാഹം ചെയ്തുതരാം എന്നായിരുന്നു, ദാശന്റെ ആവശ്യം.

ഗംഗാദത്തനിൽ എല്ലാം അർപ്പിച്ചുകൊണ്ടുള്ള പുത്രകാമനയ്ക്കുമുമ്പിൽ, ദാ ശന് ഉടനെ മറുപടികൊടുക്കാനാകാതെ, വേദനിച്ച മനസ്സുമായി ചക്രവർത്തി കൊട്ടാരത്തിലേക്ക് തിരിച്ചുമടങ്ങി- ദുഃഖിതാനായ പിതാവിനെ കാണുന്ന ഗംഗാദത്തന്റെ ഉൽകണ്ഠ. പിതാവിന്റെ മനസ്സിനെ ബാധിച്ച കാമനകളെ അറിയുവാൻ ആഗ്രഹിക്കുന്ന ഗംഗാദത്തൻ, ശാണ്ഡില്യനിൽനിന്ന് വിവരങ്ങളെല്ലാം അറിഞ്ഞു- ഗംഗാദത്തകുമാരന്റെ പിതാവ് ശന്തനു, ദാശകന്യകയിൽ അനുരക്തനാണെന്നും അതാണ് രാജാവിനെ ദുഃഖിപ്പിക്കുന്നതെന്നും ആ ദുഃഖം മാറണമെങ്കി ൽ, ശന്തനു ദാശകന്യകയെതന്നെ വേൾക്കണമെന്നും ശാണ്ഡില്യൻ അറിയിച്ചു. ഈ വിവരമറിഞ്ഞ പുത്രൻ; യുവരാജാവ് തന്റെ കർത്തവ്യകർമ്മങ്ങളെല്ലാം മറ ന്ന്, ഉടനെ ഗംഗാദത്തരാജകുമാരൻ ദാശന്റെ കുടിലിലേക്ക് യാത്രയാകുന്നതാണ് നാം കാണുന്നത്- ദാശന്റെ കുടിലിനുമുമ്പിലെത്തിയ ഗംഗാദത്തകുമാരനോട് ദാശമുഖ്യൻ ഇത്തവണ ആവശ്യപ്പെട്ടത്, തന്റെ പുത്രി സത്യവതിയുടെ പുത്രനെ രാ ജാവാക്കണമെന്ന് മാത്രമല്ല. വീരനും ശൂരനുമായ ഗംഗാദത്തനെപോലൊരു രാജകുമാരൻ ജീവിച്ചിരിക്കെ, തന്റെ പുത്രൻ രാജാവായാൽതന്നെ അവൻ സുരക്ഷിതനായിരിക്കില്ലെന്നും അവന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും അവ ന്റെ രാജപദവി എന്നും നിലനിൽക്കണമെന്നതിനെക്കുറിച്ചും ഉൽകണ്ഠാകുലനാ യ ഒരു ദാശനെയാണ് നാമിവിടെ കാണുന്നത്- രാജാവ് കാമനകളിൽ തപ്തനായാൽ, പ്രജകൾ അതിനേക്കാൾ വലിയ കാമനകളിൽ തപ്തരാകുമെന്നാണ് ഈ രംഗം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഗംഗാദത്തരാജകുമാരനേക്കാൾ ഉയർന്ന കാമനയിലേക്ക് ദാശമുഖ്യൻ വഴുതിവീണപ്പോൾ, ദാശമുഖ്യൻ ആവശ്യപ്പെട്ടത്- ഗംഗാദത്തകുമാരൻ ആവശ്യപ്പെട്ടത് നടപ്പാക്കണമെങ്കിൽ; ശന്തനുമഹാരാജാവിന് സത്യവതിയെ വേൾക്കണമെങ്കിൽ, സത്യവതിയിലുണ്ടാകുന്ന പുത്രൻമാത്രമെ ഭാരതസാമ്രാജ്യത്തിന്റെ അധിപതി ആകുകയുള്ളൂവെന്ന് ഗംഗാദത്തരാജകുമാരൻ ശപഥം ചെയ്യണം. രണ്ട്, ഗംഗാദത്തരാജകുമാരൻ ഒരിക്കലും വിവാഹം കഴിയ്ക്കില്ലെന്നും എന്നും ബ്രഹ്മചാരിയാ യി കഴിയണമെന്നും ശപഥം ചെയ്യണം. ഈ കരാറുകൾ രണ്ടും ഗംഗാദത്തകുമാരൻ അംഗീകരിക്കുകയാണ്- അഗ്നിയേയും സൂര്യചന്ദ്രന്മാരെയും സാക്ഷിനിർത്തി ഗംഗാദത്തകുമാരൻ ശപഥം ചെയ്തതോടെ; ഭീഷണവും ദാരുണവുമായ ആ ശപഥങ്ങളിലൂടെ ഭീഷ്മനായി. ഭീഷ്മൻ എന്ന ശബ്ദത്തിന് നിഘണ്ടുനിരുക്തകാരന്മാ ർ നൽകുന്ന അർത്ഥം, `ഭീഷണം ദാരുണം ച` എന്നാണ്- ഭീഷണവും ദാരുണവുമായ ശപഥം ഉത്തമമാണെന്ന് അവർക്ക് അഭിപ്രയമുണ്ടാകുമെന്നും തോന്നുന്നില്ല.

യുവരാജാവായ ഗംഗാദത്തൻ, തന്റെ രാജ്യത്തേയും രാജ്യതാൽപര്യങ്ങളെ യും തനിക്ക് സാമ്രാജ്യത്തോടുള്ള കടമയേയും കടപ്പാടിനേയുമെല്ലാം ഒരു നിമി ഷം മറന്നു- കേവലമൊരു പുത്രൻ മാത്രമായി താഴ്ന്നു; പിതാകാമത്തിൽ പതിച്ചു. മാനവജീവിതത്തിന് ഇങ്ങനെ ഒട്ടേറെ ഭാവതലങ്ങളുണ്ടെന്നും അവയെല്ലാം സമഗ്രമായി ചേർന്നിരിക്കണമെന്നും മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കാ തെ അപ്പോഴപ്പോൾ ചെന്നുപെടുന്ന ഓരോ ചുറ്റുപാടുകൾക്കനുസരിച്ച്, ഓരോ തീരുമാനങ്ങളും ശപഥങ്ങളുമെടുക്കുമ്പോൾ , അവയൊക്കെ എത്രത്തോളം ത ന്റെതന്നെ ഇതരസത്വങ്ങളെ ബാധിക്കുന്നുവെന്ന് മനഃശാസ്ത്രപരമായി ചിന്തിക്കണം; ഇങ്ങനെ ചിന്തിക്കാൻ ആധുനികസമൂഹംപോലും ഇനിയും തയ്യാറായിട്ടില്ല. ഒരു വ്യക്തി, അച്ഛനായും മകനായും അമ്മയായും മകളായും എന്നുതുടങ്ങി അ നേകമനേകം ഭാവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരേസമയം, കുടുംബബന്ധങ്ങളും അതുപോലെതന്നെ പ്രാധാന്യമുള്ള സാമൂഹികബന്ധങ്ങളും ഔദ്യോഗികബന്ധങ്ങളും; ഭരണരംഗത്താണെങ്കിൽ, ഉദ്യോഗസ്ഥനും അനുദ്യോഗസ്ഥനുമൊക്കയായി പെരുമാറാൻ ഒരാൾ വിധിയ്ക്കപ്പെടുന്നുണ്ട്. ഇത്രയും ഭാവതലങ്ങളെല്ലാം സമഗ്രമായി ചേരുമ്പോൾ മാത്രമാണ് ഒരുവന്റെ അല്ലെങ്കിൽ ഒരുവളുടെ വ്യക്തിസ്വരൂപം ശാന്തവും ധർമ്മമുള്ളതുമായിത്തീരുന്നത്. ഒരു ഭാവം മറ്റൊരു ഭാവത്തോടുനടത്തുന്ന സമരങ്ങളും യുദ്ധങ്ങളും മറ്റുകോലാഹലങ്ങളും അവനിൽതന്നെ അന്തർഭവിച്ചിരിക്കുന്നു; അത് അവന്റെ സമൂഹത്തോടും പ്രകൃതിയോടുമുള്ള ഇടപാടുകളിൽ എല്ലാം ആന്ദോളനങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഭാരതീയർ വിശ്വസിച്ചു. ഭാരതത്തിന്റെ ആദിമാചാര്യന്മാർ, ഒരു വ്യക്തി ഒരാൾക്ക് മകനായി; മറ്റൊരാൾക്ക് അച്ഛനായി; മറ്റൊരു സ്ത്രീക്ക് ഭർത്താവായി; ഒട്ടേറെ ആളുകൾക്കുമുകളിൽ ഭരണാധികാരിയായി; കുറച്ചുപേരെ പഠിപ്പിക്കുമ്പോൾ ആചാര്യനായി- ഇങ്ങനെ ഒട്ടനേകം രംഗവേദികളിൽ ഒരുവൻ നിലകൊള്ളുമ്പോൾ അവനിലെ ആചാര്യൻ, അവനിലെ പിതാവിനോടും അവനിലെ പിതാവ് അവനിലെ മകനോടും അവനിലെ മകൻ, അവനിലെ സഹോദരനോടും എങ്ങനെയൊക്കെ ഇണങ്ങിപ്പോകണമെന്ന് അവൻ പഠിച്ചിരിക്കണം. അങ്ങനെ പഠിച്ചില്ലെങ്കിൽ അവന്റെ വിദ്യാഭ്യാസവും പരിഷ്ക്കാരവും അറിവുമെല്ലാംതന്നെ അർത്ഥശൂന്യമാണെന്ന് പ്രാചീനർ വിശ്വസിച്ചു. എന്നാൽ ആധുനികരാകട്ടെ, അപ്പോഴപ്പോൾ വന്നുചേരുന്ന പ്രകൃതിയ്ക്കനുസരിച്ച് ഓരോന്നും ചെയ്തുകടന്നുപോകുകയാണ് ചെയ്യുന്നത്; അപ്പോഴൊക്കെ അവനിൽ രൂപപ്പെടുന്ന സംഘർഷങ്ങളെ മറച്ചുവെയ്ക്കുകയോ, അതിനനുഗുണമായ ഔഷധങ്ങൾ കഴിച്ച് താൽക്കാലികമായ ശമനം തേടുകയൊ ചെയ്യുകയാണ്; ഇങ്ങനെയൊക്കെ ശ്രമിക്കുമ്പോൾ ഉണ്ടാകുന്നത് ഉറക്കമില്ലാത്ത രാത്രികളുടെയും ഏറ്റുമുട്ടലുകളുടെയും ജീവിതമാണ്. ഔഷധങ്ങളെ അവലംബിച്ച് നിത്യനിരന്തരമായ മത്സരങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ, അവന്റെ അന്തർസംഘർഷങ്ങളത്രയും ഈ പ്രപഞ്ചം ഏറ്റുവാങ്ങുന്നുണ്ടെന്ന ഒരറിവും ആധുനികർക്ക് ഇല്ല- താനും തന്റെ ചുറ്റുപാടുകളും ഒരു യുദ്ധഭൂമിയായി മാറുമ്പോൾ, അതിനകത്തുകിടന്ന് നട്ടംതിരിയുന്ന ജനജീവിതങ്ങളുടെ കാര്യങ്ങളൊന്നും താനുമായി ബന്ധമില്ലാത്തതാണെന്ന് അവൻ സ്വയം കൽപിക്കുകയാണ്. ഇവിടെയാണ്, പ്രാചീന ആചാര്യന്മാരുടെ അറിവുകൾ പഠനവിഷയമാക്കേണ്ടുന്നതിന്റെ പ്രാധാന്യം വരുന്നത്- മനുഷ്യാ, നിന്റെ അന്തരംഗം ശാന്തമായിരിക്കണമെങ്കിൽ നിന്റെ അന്തരംഗമേറ്റുവാങ്ങുന്ന ബഹുമുഖങ്ങളായ നിന്റെതന്നെ ഭാവതലങ്ങളത്രയും, നിന്നോട് നീതിപുലർത്തുന്നതും ശാന്തവുമായിരിക്കണമെന്ന് അവർ പഠിപ്പിച്ചു- ഈയൊരു അറിവിന്റെ തലത്തിലാണ് ഭീഷണവും ദാരുണവുമായ ശപഥത്തിലൂടെ ഭീഷ്മനായി പരിണമിച്ച ഗംഗാദത്തരാജകുമാരനെ പഠിക്കേണ്ടത്.

ഭീഷണവും ദാരുണവുമായ ശപഥത്തിലൂടെ, ഒരു പുത്രൻ തന്റെ പിതാവിനുവേണ്ടി ചെയ്ത ത്യാഗോജ്ജ്വലമായ ഭീഷ്മന്റെ ജീവിതത്തെ പിന്നീടുവന്നവർ പാ ടിപുകഴ്ത്താറുണ്ട്. ആധുനികരായ മാതാപിതാക്കൾ ഭീഷ്മന്റെ ത്യാഗത്തെ ഓർ ത്ത്, തങ്ങളുടെ മക്കൾ ഭീഷ്മരെപോലെ ആയിത്തീരണമെന്ന് ആഗ്രഹിക്കാറുണ്ട്- മകന്റെ യൗവ്വനം തന്റെ വാർദ്ധക്യത്തിലെ കാമനയ്ക്കുവേണ്ടി അർപ്പിക്കണമെന്നാഗ്രഹിച്ച്, ഭീഷ്മന്റെ ഗതീയതയെ മാനവജീവിതത്തിന്റെ; ധർമ്മത്തിന്റെ മുഖമുദ്രയായിട്ടാണ് ഇന്നുള്ളവർ പാടിപുകഴ്ത്തുന്നത്. ഭീഷ്മന്റെ ആ ത്യാഗത്തെ ലോകമെങ്ങും പാടിപ്പുകഴ്ത്തുമ്പോൾ, ഒരു യുവരാജാവിന്റെ പരാജയപ്പെട്ടുപോയ; കർത്തവ്യകർമ്മങ്ങൾ അസ്തമിച്ചുപോയ; തന്റെ പ്രകൃതിയോട് ഇണങ്ങിപ്പോകാ ൻ കഴിയാതെപോയ ഒരു വ്യക്തിയുടെ ജീവിതസായാഹ്നത്തെകൂടി കാണുവാൻ നാം തയ്യാറാകേണ്ടതാണ്.

സമഗ്രമായൊരു ജീവിതവീക്ഷണത്തോടെ ആലോചിച്ചാൽ കണ്ടെത്താം, ഒ രു ധർമ്മവും മറ്റൊരു അധർമ്മത്തിന് വഴിത്തിരിവായി മാറരുതെന്ന്; ഒരു ധർമ്മം സമഗ്രമായിരുന്നാൽ മാത്രമേ അത് മറ്റൊരു അധർമ്മത്തിന് വഴിത്തിരി ഇട്ടുപോകാതിരിക്കുകയുള്ളു. ഈയൊരു ഉദാരമായ കാഴ്ചപ്പാട് ഭീഷ്മജീവിതത്തിലൂടെ ചൂണ്ടികാണിക്കുമ്പോൾ വ്യാസൻ പറഞ്ഞുവെയ്ക്കുന്നത്, ഈയൊരു ശപഥമാ ണ് ഒരു മഹാഭാരതയുദ്ധത്തിലേക്കുള്ള വഴി തുറന്നിട്ടത് എന്നാണ്.

ശന്തനുവിന്റെ കാമന ശന്തനുപുത്രനിലേക്ക് പുത്രകാമനയായി വികസിക്കുമ്പോൾ; ദാശന്റെ കാമന ദാശപുത്രിയോടും പുത്രിയുടെ പുത്രന്മാരോടുമുള്ള കാ മനകളിലേക്ക് വഴിമാറുമ്പോൾ, ഇവിടെ കാമനയുടെ മൂന്ന് വ്യത്യസ്തമുഖങ്ങളാ ണ് കാണാനാകുന്നത്. ഒന്ന്, താൻ എവിടെയോവെച്ച് കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെ ആ കാഴ്ചയിൽതന്നെ തന്റെ വാസനാബലംകൊണ്ട് തന്റേതായിത്തീർന്ന; ഒരു സങ്കൽപത്തിലിരുന്നുകൊണ്ട് അവളുമായി ചേരുന്നതിനുവേണ്ടിയുള്ള ആ കാമത്തിനായിക്കൊണ്ട് വ്യഥിതനായിത്തീർന്ന ഒരു ചക്രവർത്തിയുടെ മുഖം. രണ്ട്, തന്റെ പിതാവിന്റെ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി രാജ്യതാൽപര്യങ്ങളൊക്കെ മറന്ന്, ഒരു നിമിഷാർദ്ധത്തിൽതന്നെ പുത്രനായിത്തീരുന്ന ഭീഷ്മർ ചെയ്യുന്ന പ്രതിജ്ഞയുടെ മുഖം. മൂന്ന്, തനിക്ക് പിറക്കാതിരുന്ന പുത്രിക്കുവേണ്ടിയുള്ള ദാശന്റെ പുത്രികാമത്തിന്റെ മുഖം- ദാശന് പണ്ടൊരിക്കൽ കിട്ടിയ ഒരു മത്സ്യം കീറിയപ്പോൾ അതിൽനിന്നും കണ്ടെത്തിയവളാണ് സത്യവതി. അവൾ തന്റെ ഒരു ഔരസസന്താനം പോലുമല്ല. അപ്പോൾ ഈ പുത്രികാമനയ്ക്ക് ശാരീരിക ബന്ധങ്ങൾക്കോ, മറ്റുബന്ധങ്ങൾക്കോ അല്ല പ്രസക്തി. പ്രസക്തി മനസ്സെന്ന ഘടകത്തിന് മാത്രമാണെന്ന് കാണിക്കുവാനാണ് വ്യത്യസ്തങ്ങളായ ഈ മൂന്ന് കാമനാമുഖങ്ങളേയും സമഗ്രമായി ഇവിടെ ആവിഷ്ക്കരിച്ചത്.

ശന്തനുവിന്റെ കാമനയുടെയും ഭീഷ്മകാമനയുടെയും ദാശന്റെ കാമനയുടെ യും രംഗവേദിയിൽ വെച്ച്, ദാരുണവും ഭീഷണവുമായൊരു ശപഥത്തിലൂടെ സ ത്യവതിയെന്ന കാളിയെ പിതൃപത്നിയായി ഭീഷ്മൻ കൂട്ടിക്കൊണ്ടുപോകുമ്പോ ൾ- ഭീഷ്മൻ ഇതുവരെയുള്ള കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും ഉല്ലംഘിക്കുകയാണെന്നും അതിന്റെ ഫലം, എന്തൊരു പതനമാണെന്നുംകൂടി ചൂണ്ടിക്കാണിക്കുകയാണ് ഋഷികവി ചെയ്യുന്നത്- ആ പതനം എത്രയോ ആയിരങ്ങളുടെ ഹിം സയിലേക്കും പ്രകൃതിയുടെ എല്ലാതരത്തിലുള്ള നശീകരണത്തിലേക്കും കൊ ണ്ടുച്ചെന്നെത്തിച്ചുവെങ്കിൽ, അതിന്റെ കഥ ഇന്നും ശ്രദ്ധേയമാണ്. അങ്ങനെ, സ ത്യവതിയെ പിതൃഭാര്യയായി സ്വീകരിച്ച് ഭീഷ്മൻ കൊട്ടാരത്തിലേക്ക് മടങ്ങി. തുട ർന്ന് കഥാന്തരത്തിലേക്കുകടന്നാൽ, സത്യവതിക്ക് രണ്ട് പുത്രന്മാരുണ്ടായി- വിചിത്രവീര്യനും ചിത്രാംഗദനും. പിന്നെ, ശന്തനുവിന്റെ മരണശേഷം അടുത്ത രാ ജ്യാവകാശിയായി ചിത്രാംഗദനെ വാഴിക്കാൻ ആഗ്രഹിച്ചിരിക്കുമ്പോൾ, ചിത്രാംഗതൻ ഗന്ധർവ്വനാൽ കൊല്ലപ്പെടുന്നു. തുടർന്ന് വിചിത്രവീര്യന് രാജ്യഭാരം നൽ കുകയാണ് ചെയ്തത്- ഇങ്ങനെ കാമന, ഓരോരുത്തരിലൂടെ കടന്ന് വിചിത്രവീര്യൻവരെ എത്തിനിൽക്കുമ്പോൾ; സമുജ്ജ്വലമായ ഈ രംഗത്തെ നോക്കിക്കാണുമ്പോൾ നാം നാളെ, സാമാജിക താൽപര്യങ്ങളെ എങ്ങനെ നോക്കിക്കാണണം എന്നുകൂടി നമ്മെ പഠിപ്പിക്കുന്നു.

Category(s): ദർശനം
Tags: , ,

16 Responses to ശ്രീമദ് ഭഗവദ് ഗീത – പഠനം

  1. Written from an entirely different vantage point. Thanks

9 Responses in other blogs

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>