Author Archives: ജിജ്ഞാസു

ശ്രീമദ് ഭഗവദ് ഗീത – പഠനം

[ Full Text - Source: August 2013 issue] നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്.  ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്. ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ … Continue reading

Posted in ദർശനം Tagged , ,

ആയുർവേദത്തിന്റെ `നാനോ`തലങ്ങൾ

[ Full Text - Source: August 2013 issue] ആയുർവേദ ശാസ്ത്രത്തിന്റെ അതിഗഹനതയും ഉദാരതയും ഒന്നിച്ചുസമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം- ഈ വാ ക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടുപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്. അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, … Continue reading

Posted in ആയുര്‍വ്വേദം, ഗൃഹവൈദ്യം Tagged , ,

സ്വപ്നത്തകർച്ചയും അർബുദവും

[ Full Text - Source: July 2013 issue]         സൃഷ്ടികൾ രണ്ടുണ്ട്‌- മണ്ണ്‌ പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട്‌ കലമുണ്ടാക്കുന്നത്‌ ജീവസൃഷ്ടിയാണ്‌. മകൻ എങ്ങനെ വളരണമെന്ന്‌ അച്ഛനും അമ്മയും ഇച്ഛിക്കുക; തന്റെ പാരമ്പര്യത്തിൽ ഡോക്ടർന്മാരേയുള്ളൂവെന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതെരു ഫലവുമില്ലെന്ന്‌ വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച്‌ … Continue reading

Posted in ആതുരവൃത്തം, ആയുര്‍വ്വേദം Tagged , , ,

കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി

[ Full Text - Source: July 2013 issue]        ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. … Continue reading

Posted in ശ്രുതി പഠനം Tagged , , , , ,

പൈതൃകമെന്ന ആശയം

[ Full Text - Source: June 2013 issue]           ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത്‌ ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച്‌  ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല. ഏറ്റവും ശാന്തമായി അല്ലെങ്കിൽ … Continue reading

Posted in ശ്രുതി പഠനം Tagged , , ,