[Excerpts - Source: Oct 2010 issue]
ആയുർവ്വേദത്തിന്റെ ആദിമ പാഠങ്ങൾ കാണുന്നത് വേദങ്ങളിലാണ്. ഒരു ജീവിത ചര്യയായി വികസിച്ചുവന്നതാണ് ആയുർവ്വേദത്തിന്റെ അന്നത്തെ നില. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ഒരു ഭാഗമായി ആശിസ്സുകൾക്കുള്ള സ്തുതികളിലെല്ലാം അതുകാണാം. രണ്ടാംഭാഗമായ മന്ത്രങ്ങൾ ഒട്ടുവളരെ കാണാം. അവയെ പ്രസിദ്ധങ്ങളായ അഷ്ടവൈദ്യ സ്തുതികളായുംകാണാം.
വൈദ്യനായി വേദങ്ങൾ എണ്ണുന്നത് വ്യക്തികളെയല്ല. സൂര്യൻ, ചന്ദ്രൻ, അഗ്നി, ഇന്ദ്രൻ, വരുണൻ, സരസ്വതി തുടങ്ങിയ ദേവതാ സങ്കല്പങ്ങളെയാണ്. അവയുടെ വൈദ്യ പാരമ്പര്യം മനുഷ്യർക്കില്ല- അന്ധവിശ്വാസം എന്നൊക്കെ നിങ്ങൾക്ക് തോന്നാവുന്നതാണ്.
രോഗങ്ങളുടെ ആവിർഭാവത്തെ വൈദികർ കാണുന്നതും വേദം കാണുന്നതും മൂന്നു രീതികളിലാണ്. ഒന്ന്, കൃമികൾ-ദൃഷ്ടങ്ങളും, അദൃഷ്ടങ്ങളും. രണ്ട്, അന്നം വിഷമയമായി തീർന്നുണ്ടാകുന്ന രോഗങ്ങൾ. ആഹാരമെന്ന് പറയുമ്പോൾ, ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ അഞ്ചും ആഹാരമാണ്. അതുകൊണ്ട്, ആരോഗ്യവും ആയുസ്സും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഈ ആഹാരങ്ങളെല്ലാം ശുദ്ധമായിരിക്കണം -കഴിക്കുന്ന ആഹാരംമാത്രം ശുദ്ധമായാൽ പോര. ഇതൊരു ആചാരംപോലെ അന്ന് വീടുകളിൽ നിലനിന്നിരുന്നു.ഇന്നു നിങ്ങളുടെ നാട്ടിലെ ആരോഗ്യം നിലനിൽക്കുന്നത് കൂടുതലും ആ പാരമ്പര്യത്തിലധിഷ്ഠിതമായതുകൊണ്ടാണ്.
….
….
അനേക പാരമ്പര്യത്തിലൂടെ വളർന്നുവന്നിരിക്കുന്ന കോശത്തിന്, വിപരീതമായൊരു പാരമ്പര്യകോശവുമായി സ്പർശം നേടുമ്പോൾ ഒട്ടുവളരെ അണുകങ്ങളുടെ ഉല്പാദനത്തിനും അവയുടെ അമിനോഅമ്ളങ്ങളുടെ പ്രസാരണത്തിനും കാരണമായേക്കാമെന്ന് പ്രാചീനർ.
കടൽ കടന്നൊരാൾ പോയികൂട-എന്നൊരു കല്പന. അന്ന് അതന്ധവിശ്വാസമാണ്. വർഷങ്ങളുടെ നീണ്ട പുരോഗതിക്കുശേഷം, ഇവിടെ നിന്നൊരാൾ കടൽ കടക്കാൻനേരത്ത് ഒട്ടുവളരെ പരിശോധനകൾക്കുശേഷം, പ്രകടമായ രോഗങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ കടക്കാനാകൂ -ഇതിന്നത്തെ കല്പന. എന്നിട്ട്, പുറത്തുനിന്നയാൾ സ്വദേശത്തേക്ക് മടങ്ങുന്നു എന്നുള്ളതുകൊണ്ടുമാത്രം അത്തരം പരിശോധനകളൊക്കെ കുറയുക. ഇതിന്റെ ഫലമായി ഒട്ടുവളരെ പുതിയ രോഗങ്ങൾ യാത്രകൊണ്ടുണ്ടാകുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു-ഇന്നിത് ശാസ്ത്രമാണ്. അന്നത്തേത്, അന്ധവിശ്വാസവും. ഒരേ കാര്യത്തിന് രണ്ടു വ്യാഖ്യാനങ്ങൾ നൽകുന്നുവെന്നത് വിചിത്രമാണ്. ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഇരുന്നുപഠിച്ചിട്ട് പറയുന്നു, പുറത്തുനിന്നു വരുമ്പോഴാണ് പല പുതിയ രോഗങ്ങളേയും വൈറസുകളേയും അമീബകളേയും കൊണ്ടുവരുന്നതെന്ന്. അന്നീസത്യം വളരെ നിർബ്ബന്ധമാക്കി; ജീവിതത്തിൽ കൊണ്ടുവന്ന ആചാരം പോലെയായിതീർന്നതിനെ അന്ധവിശ്വാസമായെണ്ണിയാണ് നിങ്ങൾ കണ്ടത്. എന്റെ അറിവുശരിയാണെങ്കിൽ, സ്വാമി വിവേകാനന്ദൻപോലും കടൽ കടന്നതങ്ങനെയാണ്. അതൊരു വലിയ വിപ്ളവമായാണ് നിങ്ങൾ എണ്ണിപ്പോന്നത്. അന്നൊന്നും മനുഷ്യന്റെ ആവാസവ്യവസ്ഥയെക്കുറിച്ചോ അതുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ അറിവില്ലാത്ത ഒരുഘട്ടത്തിൽ നിന്നുകൊണ്ടാണ് പ്രാചീന ആചാരത്തെ നിങ്ങൾ വ്യാഖ്യാനിച്ചത്.
നിങ്ങളുടെ ഇന്നത്തെ അനുഭവങ്ങളിൽ തന്നിരിക്കുന്ന രോഗങ്ങളുടെ ഏടുകൾ പരിശോധിക്കുമ്പോൾ, ആ അനാചാരത്തിൽ കഴമ്പുണ്ടെന്ന് നിങ്ങൾ എണ്ണുമോ; അതല്ല, ഇതൊക്കെ അറിഞ്ഞാണ് അവരെഴുതിയതെന്ന് എണ്ണുമോ?
…..
…..
ഏറ്റവും കൂടുതൽ വൈറസ്സുകളും അമീബകളും ബാക്ടീരിയകളും ഉണ്ടാകുന്നത് അവരുടെ വിശ്വാസപ്രകാരം തണുപ്പിലാണ്; ഫ്രിഡിജിലും ഫ്രീസറിലുമൊക്കെതന്നെയാണ്. ഫ്രിഡ്ജുണ്ടോ, നിങ്ങളുടെ വീട്ടിൽ, പാചകം ചെയ്ത ഭക്ഷണം അതിനകത്ത് വെയ്ക്കുന്നുണ്ടോ ? അരിയും ഉഴുന്നും അരച്ചുവെയ്ക്കുന്നുണ്ടോ, പത്തുപതിനഞ്ച് ദിവസത്തേക്കൊന്നിച്ച്? എങ്കിൽ, നിങ്ങളുടെ വീട്ടിൽനിന്നും രോഗം ഇറങ്ങിയ സമയമുണ്ടാവില്ല. ഫ്രിഡ്ജും ഫ്രീസറുംകൊണ്ടുള്ള സൗകര്യം തള്ളികളായാവുന്നതല്ല; വലിയൊരു പരിഷ്കാരവും സൗകര്യവുമാണ്. പക്ഷേ, നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ, ഇവ ബാക്‌ടീരിയകളുടെയും അമീബകളുടെയും വൈറസ്സുകളുടെയും വിളനിലമാണെന്ന്? നിങ്ങൾ പഠിച്ച കെമിസ്ട്രി; മോളിക്കുലാർ ബയോളജി, ബാക്ടീരിയോളജി, അമീബിയോളജി എന്നിവയുടെ അടിസ്ഥാനത്തിൽ അതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ, ഇത് സത്യമാണെന്ന് നിങ്ങൾ ധരിക്കുമോ?
ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും തണുപ്പിൽ; അത്രയുമുള്ള ആ തണുപ്പിൽ യാതൊരു വൈറസ്സും ബാക്ടീരിയയും അമീബയും വളരില്ല എന്നല്ലേ, നിങ്ങളുടെ വ്യക്തമായ ധാരണ? അതുകൊണ്ടല്ലേ, നിങ്ങൾ അതിനകത്ത് ആഹാരങ്ങൾ കൊണ്ടുപോയി സൂക്ഷിക്കുന്നത്?
പശുവിനെ കുത്തിവെയ്ക്കാനുള്ള ബീജവും സ്ത്രീകളിൽ ?`ഇബ്സി` ഏർപ്പാടാക്കുന്നതിനുവേണ്ടിയുള്ള പുരുഷബീജവും ബീജ-അണ്ഡ ഉല്പാദനമില്ലാത്ത സ്ത്രീക്കുവേണ്ടുന്ന അണ്ഡവും, നിങ്ങളുടെ ഫെർട്ടിലിറ്റി ക്ളിനിക്കുകളിൽ സൂക്ഷിക്കുന്നതും ഫ്രീസറിൽ തന്നെയാണ്. ഇവയൊന്നും അവയ്ക്കുള്ളിൽ നശിക്കുന്നില്ല എന്നറിയുന്ന നിങ്ങൾ, വൈറസ്സും ബാക്ടീരിയയും അമീബയുമൊക്കെ അവയ്ക്കുള്ളിൽ നശിക്കുന്നു എന്നെങ്ങനെയാണ് അറിഞ്ഞത് ? അ
ഞ്ഞൂറുരൂപവരെ മുടക്കിയാൽ കിട്ടുന്ന മൈക്രോസ്കോപ്പുകളുണ്ട്. അതുമല്ലേങ്കിൽ, പരിചയക്കാരായ ലാബുനടത്തിപ്പുകാരുണ്ടെങ്കിൽ മൈക്രോസ്കോപ്പ് ഒരു മണിക്കൂർ നേരത്തേക്ക് കടം വാങ്ങിക്കൊണ്ടുവന്ന് അതിലുടെ നിങ്ങളൊന്നു നോക്കു- അവയിൽ വേവിച്ചു സൂക്ഷിച്ചുവെച്ച ആഹാരം കഴിക്കാൻ കൊള്ളാമോയെന്ന്.
ലോകത്തെ ഏറ്റവും കൂടുതൽ രോഗവാഹകരായ അണുകങ്ങൾ ജീവിക്കുന്നത് തണുപ്പിലാണ്. സൂര്യൻ കാണാത്ത തണുപ്പുരാജ്യങ്ങളിലെ എല്ലാ അണുകങ്ങളേയും സുലഭമായി സൂര്യപ്രകാശമുള്ള ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടുവന്നത് നിങ്ങൾ ഉണ്ടാക്കിയ ഫ്രിഡ്ജും ഫ്രീസറും ഏ.സിയും കാരണമാണ്. സൂര്യനെന്ന ഏറ്റവും വലിയ വൈദ്യനെ മറന്നുകൊണ്ടാണ്- സൂര്യനെ മറക്കുന്നില്ലേങ്കിൽ, യകൃത്തിനുവരുന്ന രോഗങ്ങളിൽ ഒട്ടുവളരെയും വരില്ലെന്ന് വൈദിക സൂക്തം. ഹൃദയത്തിന് ഏൽക്കുന്ന രോഗങ്ങളിൽ പലതും സൂര്യന്റെ സാന്നിദ്ധ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം കാരണമാണ്.
….
….
വൈറസ്സുകൾ, അമീബകൾ, ബാക്ടീരിയകൾ,പ്രോട്ടോസോവ,റിക്കറ്റ്സിയ എന്നിങ്ങനെ പലതായി നാം തിരിച്ചിട്ടുള്ളവയെ, ഒട്ടുവളരെ പേരുകളിലാണ് വൈദിക ഋഷിമാർ നമ്മളോട് പറഞ്ഞിട്ടുള്ളത്. അവയാണ് വേദങ്ങളനുസരിച്ച് ഏറ്റവും പ്രധാനമായി രോഗങ്ങളെ കാണുന്നത്. ഏറ്റവും ആധുനികമായതിനേക്കാൾ ആധുനികമായ സൂക്ഷ്മോപജീവികളിലൂടെ, അവയുടെ പേരുകൾ സഹിതം സൂക്തരൂപേണ വേദത്തിലവർ പറഞ്ഞിട്ടുള്ളത്.
നാം കഴിക്കുന്ന ആഹാരത്തിൽ പ്രധാനമാണ് ശബ്ദം; സ്പർശനം ഒരാഹാരമാണ്, രൂപം ഒരാഹാരമാണ്. പ്രാചീനർ പറയുന്നത്, വികലങ്ങളായ കാഴ്ചകളൊന്നും കാണരുതെന്നാണ്; അവ കുട്ടിക്കാലത്ത് കണ്ടുവളരരുതെന്നാണ്. അത് ബീജ സംസ്ക്കരണത്തിൽ വൈകല്യങ്ങൾ ഉണ്ടാക്കും. പൂർണ്ണതയുള്ളതേ കാണാവു. പൂജയ്ക്കും മറ്റും വെയ്ക്കുന്ന നാഡികൾ, വിഗ്രഹങ്ങൾ വികൃതങ്ങളാകരുത്- ഗണപതി പൂജയിലെ മുഖ്യ വിഗ്രഹമാകാൻ യോഗ്യമല്ല. അതുകൊ
ണ്ടാണ്, പ്രാചീന ക്ഷേത്രങ്ങളിലെല്ലാം അവ കന്നിമൂലയിലായത്. അത് വികലനാഡിയാണ്. ഇങ്ങനെയൊക്കെ ചില ധാരണകളുണ്ട്. അതൊക്കെ ധാരണകളായിമാത്രം പഠിച്ചാൽ മതി. പഠിച്ചുതീർന്നിട്ടുമാത്രം അപഗ്രഥിച്ചാൽ മതി. അല്ലേങ്കിൽ നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്നതുപോലെ തോന്നും; എന്നോടു പകതോന്നും.
…
…
പൂർണ്ണനായ മനുഷ്യനിൽ, പൂർണ്ണമായ കോശം പൂർണ്ണമായതിൽനിന്നും കുറഞ്ഞാലും, പൂർണ്ണനായി അവൻ ബാക്കിയുണ്ടെന്ന് കാണുന്നതുകൊണ്ടാണ്, അവന്റെ ആരോഗ്യമുള്ള കോശങ്ങളേയാണ് നോക്കിക്കാണേണ്ടതും പരിശോധിക്കേണ്ടതും. അതിൽ നിന്നും വിവരം ധരിക്കാനാകുന്ന ഒരു വൈദ്യനുമാത്രമേ, നീ രക്ഷപ്പെടുമെന്ന് രോഗിയോടു പറയാനും സമാധാനിപ്പിക്കാനും വൈദ്യന് തന്റേടമുണ്ടാകു. മറിച്ച്, വൈദ്യൻ രോഗത്തെയാണ് ആദ്യം നോക്കിക്കാണുന്നതെങ്കിൽ വൈദ്യൻ തന്നെ ഭയക്കുകയും മൃത്യു രക്ഷകനായി-വൈദ്യൻ ചെയ്യുന്ന രോഗപ്രക്രിയകളും രോഗിയെ മൃത്യുവിലേക്ക് നയിക്കുകയും ചെയ്യു- മരുന്ന് എത്ര ഉത്തമമായാലും.
ഇതും വൈദികരുടെ സംഭാവനയാണ്.
പഴയൊരു അമ്മയേയും പുതിയൊരു അമ്മയേയും ഇതിനോട് സമാനമായി നമുക്ക് നോക്കാം. പനിച്ചുകിടക്കുന്ന ഒരു കുട്ടി. അവന്റെ അമ്മ വന്ന് അടുത്തിരുന്ന് സമാധാനിപ്പിച്ചു പറയുന്നു, സാരമില്ല മോനേയെന്ന്. അമ്പത് വർഷത്തെ ജീവിതമുള്ള അമ്മ; അമ്പത് വർഷത്തിന്നിടയിൽ, അച്ഛനേയും സഹോദരനേയുമൊക്കെ കണ്ടിരുന്ന; ആ വീടുകളിലൊക്കെ മാറി മാറിവന്ന രോഗങ്ങൾ കണ്ടിരുന്ന; അയൽവീടുകളിലൊക്കെ വന്നിരുന്ന രോഗങ്ങൾകണ്ടിരുന്ന ആ അമ്മ, ഇതുവരെ കണ്ടിരുന്ന കാഴ്ചകളുടെയെല്ലാം ധന്യതയുടെ നിറവിൽനിന്ന്, ആ അമ്മ സൗമ്യമധുരമായി തന്റെ മകനോട് സാരമില്ലെന്ന് പറയുന്നു. പിന്നെ, പൊടിയരി കഞ്ഞികൊണ്ടുവന്ന് പറയുന്നു, കുടിക്ക്, വിയർക്കും, നിനക്ക്. ഈ മുളക് ഇതിലുടച്ച് നീയിത് കുടിക്ക്. കഞ്ഞികുടിപ്പിച്ച് എഴുന്നേല്ക്കുന്ന അമ്മപറയും, കിണറ്റിൽനിന്നും ഞാൻ വെള്ളം കോരിവരുമ്പോഴേക്ക് മോന്റെ പനിമാറുമെന്ന്. അമ്മ പറഞ്ഞതുപോലെ പനി പോകുകയുംചെയ്യും. അമ്മയുടെ ആ സമചിത്തത- തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന, എന്റെമ്മ ഇങ്ങനെ സമചിത്തതയോടെ നില്ക്കണമെങ്കിൽ ഞാൻ രക്ഷപ്പെടുമെന്ന് അമ്മയ്ക്കു ഉറപ്പുള്ളതുകൊണ്ടാണെന്ന, അവന്റെ ആ ബോധം- ആ ബോധം അവന്റെ വ്യാധിക്ഷമത്വബലത്തേയും വ്യാധിപ്രതിബന്ധകത്വബലത്തേയും ഉണർത്തുകയും അവനെ രക്ഷപ്പെടുത്തുകയും ചെയ്യും.
കുട്ടിയുടെ രോഗത്തിന്റെ ആധിക്യത്തെയാണ് പുതിയ അമ്മ നോക്കുക. കുട്ടിക്ക് ചൂടുണ്ടെന്ന് വെപ്രാളം കാട്ടുമ്പോഴേ, പനിയുടെകൂടെ, കുട്ടിക്ക് മൂത്രം പോകാതെയാകും. അവന്റെ സ്ട്രസ്സ് കൊണ്ടാണ് മൂത്രം പോകാത്തത്. ഹൈപ്പോതലാമസിൽ അപ്പോഴത് നടക്കും. അമ്മയുടനെ, നിലവിളിക്കുകയും കാറ് വിളിപ്പിക്കുകയും അയൽക്കാർ ഓടികൂടുകയുമൊക്കെ ചെയ്യും. അപ്പോഴേയ്ക്കും, കുട്ടി തളർന്നതുപോലെയാകും. അവനു നടക്കാൻ പറ്റില്ല.
അതു കണ്ട് പലരും വിളിച്ചുപറയും കുട്ടിയെ നടത്താതെ എടുത്തോ; വേഗം കാറിൽ കയറ്റി, വണ്ടി വിട്ടോയെന്നൊക്കെ. ആ ശബ്ദങ്ങളും ആക്രോശങ്ങളുമൊക്കെ കേൾക്കുമ്പോൾതന്നെ ഞാൻ മരിച്ചുവെന്ന തോന്നൽ അവനുണ്ടാകും. എല്ലാ ഹിസ്റ്റമിനും(Histamine) പുറപ്പെടും. എം. ബി. എ മാനേജ്മെന്റെ്നടത്തുന്ന ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാൽ, രണ്ടുപേർ സ്ട്രക്ച്ചറുമായി ഓടിവന്ന് വെപ്രാളപ്പെട്ട് അതിൽകിടത്തി, ഉന്തിക്കൊണ്ടുപോയി ലിഫ്‌റ്റിൽ കയറ്റി, കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ഐ.സി.യുവിലേക്ക് കൊണ്ടുപോകും. അതിൽ കുട്ടിയെകിടത്തി; അമ്മ അടക്കമുള്ളവരോടുപറയും, അകത്തേക്കാരും കയറരുതെന്ന്. പിന്നെയവർ, മൂക്കിലും വായിലുമെല്ലാം ട്യൂബിടുന്നതോടെ ഏതാണ്ടവൻ മൃതപ്രായനാകും. ഇവിടെ, അമ്മമുതൽ ആശുപത്രി സൂപ്രണ്ടുവരെ കൊമ്പില്ലാത്ത കാലന്മാർ പുറത്തുനിരന്നു നില്ക്കുമ്പോൾ, അവൻ തിരിച്ചുവരുന്നത് നടന്നുകൊണ്ടായിരിക്കാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് രൂപാഹാരം വളരെ പ്രധാനമാണ്; പൂർണ്ണ രൂപങ്ങളേ കാണാവു, പ്രത്യേകിച്ച് ഗർഭിണികൾ.
വീട്ടുമുറ്റത്ത് വളർത്തിയ ബോൺസായി ചെടികൾ- അവ നിത്യവും ഗർഭിണികൾ കണ്ടാൽ, കുഞ്ഞും ചിലപ്പോൾ ബോൺസായി ആയിപ്പോകാൻ ഇടയുണ്ട്. കാരണം, സങ്കല്പം സജീവമാകുന്നത് അങ്ങനെയാണ്. വികലങ്ങളായവ ഒരിക്കലും കലയല്ല. Art is the process by which you put an ugly disorder into a beautiful order എന്നാണ് കലയുടെ പാശ്ചാത്യ നിർവചനംപോലും.
…
…
കേരളത്തിൽ നല്ലൊരു ശതമാനം വിവാഹിതർക്ക് കുട്ടികൾ ഉണ്ടാകുന്നില്ല. ഇതുകാരണം ദിവസേന, നാല്പത്തിമൂന്നുപേർ വിവാഹമോചനത്തിന് കോടതിയിലെത്തുന്നുവെന്നാണ് കണക്ക്. ഇതിൽ മുക്കാൽഭാഗവും ഹിന്ദുക്കളാണ്. കാരണം, ക്രിസ്തീയതയിലെ നിയമവും ഇസ്ളാമീയതയിലെ നിയമവും ഇവരെ കോടതിയിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുന്നില്ല. അതുകൊണ്ട്, കോടതിയിലേക്ക് ചെല്ലുന്നതിൽ ഹൈന്ദവമെന്നപേരിൽ എടുത്തുകഴിഞ്ഞാൽ തൊണ്ണുറ്റിയൊമ്പത് ശതമാനവുമെത്തുന്നത് ഡൈവേർസ് നോട്ടീസിലാണ്. പറഞ്ഞത് ഒരു ദിവസത്തെ കണക്കാണെന്ന് ഓർക്കണം. പറയുന്നത് അതിശയോക്തിയാണെന്ന് കരുതുന്നവർക്ക് ഒരാശ്വാസമുണ്ട്, വിവാഹമോചനം ഏറ്റവുംകുറവ് ഇടുക്കി ജില്ലയിലാണെന്നത്. ഇത് വളരെ നിർണ്ണായകമായൊരു പോക്കാണ്. വൈദിക സമീപനത്തിൽ നിന്നുള്ള ദൂരം നാന്നൂറ്റിയമ്പത് വർഷം പിന്നിട്ടപ്പോൾ പ്രാക് വൈദേശിക ഭരണത്തിൽ നിലനിന്നിരുന്ന വൈദിക സംസ്കൃതി, വൈദേശിക ഭരണത്തിൽ ചുരുങ്ങുകയും വളയുകയും തിരിയുകയുമൊക്കെ ചെയ്ത് പൂർണ്ണ ജനാധിപത്യത്തിൽവെച്ച് അന്ത്യം വന്നതോടുകൂടി വന്നിരിക്കുന്ന വികാസപരിണാമമാണിത്.