മനസ്സിന്റെ പരിണാമം

[ Full Text - Source: June 2012 issue ]

സാദ്ധ്യമല്ലാത്തതിന്മേലുള്ള ആഗ്രഹങ്ങളുടെ പരിണാമപ്രക്രിയ ശ്രദ്ധേയമാണ്‌. അതുകൊണ്ട്‌ ആഗ്രഹിക്കുമ്പോൾ മിതത്വമുണ്ടാകണം. അത്‌ തിരിച്ചറി യുവാൻ- ഒരുവൻ, അവനോടുതന്നെ സംവദിക്കാൻ അവസരമൊരുക്കണം; അതിനുപറ്റിയ സമയം പ്രഭാതവും പ്രദോഷവുമാണ്‌. ആത്മവിഷയകമായ ചിന്തയ്ക്കും തന്റെ അന്തഃസത്തയെ കണ്ടറിയുന്നതിനും തന്നോടുതന്നെ തനിക്ക്‌ സംവദിക്കുവാനും ഏറ്റവും യോജിച്ച നിമിഷം- പ്രദോഷത്തിൽ ഉറ ക്കത്തിലേക്ക്‌ പോകുമ്പോഴും പ്രഭാതത്തിൽ ഉറക്കത്തിൽനിന്ന്‌ വരുമ്പോഴുമാ ണ്‌.

പ്രഭാതത്തെയും പ്രദോഷത്തെയും ഇങ്ങനെ ഉപയോഗിക്കാത്തവന്‌ ആഗ്ര ഹങ്ങൾ നിയന്ത്രണത്തിലാവില്ല; ഉപയോഗിക്കുന്നവനെ സംബന്ധിച്ചിടത്തോ ളം അവന്റെ ആഗ്രഹങ്ങളെല്ലാം നിയതങ്ങളായിരിക്കും; നിശ്ചിതങ്ങളാ യിരി ക്കും; നിയന്ത്രണവിധേയമായിരിക്കും; ആഢ്യത്വമുള്ളവയായിരിക്കും. ഇതി നാണ്‌ പണ്ടുള്ളവർ പ്രഭാതത്തിലും പ്രദോഷത്തിലും തനിച്ച്‌ ഇരുന്നിരുന്നത്‌. അങ്ങനെ ഇരുന്നുകഴിഞ്ഞ്‌ അവർ എഴുന്നേറ്റുനോക്കിയത്‌ പുറത്തേക്കല്ല; തന്റെ ആഗ്രഹങ്ങളിലേക്കാണ്‌.

ഉറക്കം വരാൻപോകുന്നു; അപ്പോൾ ആഗ്രഹങ്ങൾ ഇല്ലാതായിരിക്കുന്നു; സ്വപ്നങ്ങളൊന്നും തന്നെ ശല്യപ്പെടുത്താനില്ലെന്ന്‌ ഉറപ്പായിരിക്കുന്നു- ആ നിമിഷം ഗാഢസുഷുപ്തിയിലേക്കാണ്‌ നാം പ്രവേശിക്കുന്നത്‌. അപ്പോൾ അതിനുമുമ്പുള്ള എന്നെയൊന്ന്‌, എനിക്ക്‌ നോക്കിക്കാണണം- എന്റെ ചിത്തം വികസിച്ചുവരുവാൻ കാരണമായ ഏത്‌ പൗരുഷമാണോ എന്നിലുള്ളത്‌ ആ പുരുഷൻ- സ്ത്രീയിലും പുരുഷനിലുമാണിരിക്കുന്നത്‌. അതിന്‌ ലിംഗങ്ങളില്ല; ആഗ്രഹങ്ങൾക്കുമാത്രമേ ലിംഗങ്ങളുള്ളു. സ്വച്ഛന്ദമായ ആ ബോധം- അതുമാ യി സംവദിക്കാൻ ഒരല്പനേരം. അപ്പോൾ ആഗ്രഹമുണ്ടാകാൻ തുടങ്ങിയാൽ, ഉറക്കമപ്പോൾ പോകും; അപ്പോൾ ആഗ്രഹമുണ്ടായാൽ വിസ്മൃതിയുമുണ്ടാ കും. അതുകൊണ്ട്‌ അപ്പോൾ ആഗ്രഹം വരാനനുവദിക്കാതിരിക്കുക- ആഗ്ര ഹങ്ങളെ താലോലിക്കാനും അതിലൂടെ ക്ഷീണിക്കാനുമല്ല, എന്റെ ഈ യൊ രുദിവസത്തെ പണിയെല്ലാം കഴിഞ്ഞു; എന്റെ ആത്മസൂര്യൻ വിശ്ര മിക്കാ നൊരുങ്ങുകയാണ്‌; ബാഹ്യസൂര്യൻ അസ്തമിക്കാൻപോകുന്നു- ഈ സമ യം, എന്റെ ബോധം ചുരുങ്ങിവന്ന്‌ എന്നിൽ ലയിക്കുകയാണ്‌; വിലീനമാ കുകയാണ്‌; ചിത്ശക്തി ഊർജ്ജപ്രസരംപോലെ ത്രസിച്ചുണ്ടാക്കിയ ലോക ങ്ങളിൽനിന്ന്‌ പിന്തിരിഞ്ഞ്‌, സ്വച്ഛന്ദമായി വിലീനമാകുകയാണ്‌. ഇപ്പോഴുള്ള ഞാൻ ശാന്തനാണ്‌- ഒന്നിനോടും പകയില്ലാത്ത ഞാൻ. ഈ ഞാനെങ്ങനെ യാണ്‌ ആഗ്രഹങ്ങൾകൊണ്ട്‌ പകയുള്ളവനും ക്രോധിയും മര്യാദകെട്ടവനും ഏറ്റുമുട്ടുന്നവനുമായി രൂപാന്തരം പ്രാപിക്കുന്നത്‌? ഇതൊക്കെയും എന്റെ ആഗ്രഹങ്ങൾ കാരണമായി ഞാൻ പരിണമിച്ചുണ്ടായതാണ്‌.

എന്നിൽ ഉണർന്നുവരുന്ന ഈ ആഗ്രഹങ്ങളിൽ ഏതെല്ലാം ആഗ്രഹങ്ങൾ എന്നെ നശിപ്പിക്കും; ഏതെല്ലാം എന്നെ നശിപ്പിക്കില്ല; ഏതെല്ലാം എന്റെ സംസ്കൃതിക്ക്‌ ചേരാത്തതാണ്‌; ഏതെല്ലാം എന്റെ കുടംബമര്യാദയ്ക്ക്‌ ചേരാ ത്തതാണ്‌; ഇങ്ങനെ സ്വയം നോക്കിക്കാണുമ്പോഴാണ്‌, തന്നിൽ മുളപൊട്ടുന്ന ആഗ്രഹങ്ങളെ ഓരോന്നും കണ്ടെത്താനാകുന്നത്‌; ആഗ്രഹങ്ങൾ വിരിക്കുന്ന ചതിക്കുഴികളെ മനസ്സിലാക്കുന്നത്‌.

ഒന്നോ രണ്ടോദിവസം ഇങ്ങനെ സ്വയം നോക്കിക്കാണാൻ ശ്രമിക്കുമ്പോ ഴേക്കും ആഗ്രഹം സ്വയം തീരുമാനിക്കും, ഇവന്‌ ബോധം വന്നുവെന്ന്‌; ഇവ നെ ഇങ്ങനെവിടാൻ പറ്റില്ലെന്നും ഉടൻ തീരുമാനിക്കും. അങ്ങനെ ആഗ്രഹംത ന്നെ, ആഗ്രഹിച്ചുശീലിച്ച കോശങ്ങളെമുഴുവൻ കയറിപ്പിടിക്കും. അപ്പോൾ നിങ്ങളുടെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും- അപ്പോഴാണ്‌ ഇങ്ങനെ യിരിക്കാൻ പറ്റില്ലെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നതും ആഗ്രഹങ്ങൾക്കുപിന്നാലെ മനസ്സ്‌ പോകാൻതുടങ്ങുന്നതും. കാരണം നിങ്ങളിതിന്‌ ഇരിക്കുമ്പോൾ, ഇരി ക്കുന്നതിനൊരു വിധികല്പിച്ചിട്ടാണ്‌ ഇരുന്നുനോക്കുന്നത്‌- വജ്രാസന ത്തി ലാണ്‌ ഇരിക്കുന്നതെങ്കിൽ ആ വിധിയിലായിരിക്കും അവന്റെ കളി; ആ കോ ശങ്ങളെ തൃപ്തിപ്പെടുത്താൻ കാലുകൾ നീട്ടിവെച്ചാൽ മതി- അങ്ങനെ നീട്ടി വെച്ചിരുന്നെങ്കിൽ ആ കോശങ്ങൾ നിങ്ങൾക്ക്‌ എതിരാവില്ല. മറിച്ച്‌ നിങ്ങള തിനെ വശപ്പെടുത്താൻ ശ്രമിച്ച്‌ വിധികല്പനപോലെതന്നെ ഇരിക്കുകയും ചെയ്യും; പിറ്റെദിവസം ഇരിക്കാൻകഴിയാത്തവിധം കാലുകളിൽ നീരുവന്ന്‌ വേദനിക്കാനും തുടങ്ങും; അതുകാരണം ഇരിക്കാനും സാധിക്കില്ല- അപ്പോൾ നിങ്ങൾ പറയും, ഞാൻ ശ്രമിച്ചു; പറ്റുന്നില്ലെന്ന്‌. അതിന്റെ അർത്ഥം, നിങ്ങൾ ക്ക്‌ ആഗ്രഹങ്ങളെ താലോലിക്കണമെന്നുതന്നെയാണ്‌- ആഗ്രഹങ്ങളെ താ ലോലിച്ചുകൊണ്ട്‌ മുക്തിയില്ല.

ആഗ്രഹങ്ങളില്ലാതെ ജീവിതത്തെമുഴുവൻ കൊണ്ടുപോകുന്നവൻ സർവ്വ ദാ മുക്തനാണ്‌; ആഗ്രഹം മാത്രമാണ്‌ ബന്ധം. ആഗ്രഹങ്ങളില്ലാത്ത എല്ലാ മനുഷ്യനും ഏത്‌ സമയത്തും മുക്തനാണ്‌; ആഗ്രഹിക്കാതെ ഏറെ രംഗങ്ങ ളിൽ നിങ്ങൾക്ക്‌ എത്രയും അകലങ്ങളിലെത്താം- ആഗ്രഹംകൊണ്ടാണ്‌ നി ങ്ങൾ പരിമിതനാകുന്നത്‌. ഏത്‌ രംഗത്തായാലും, ഏറെ പ്രതിഭകളായി എ ണ്ണപ്പെടുന്നവരെല്ലാം ആഗ്രഹിക്കാത്തവരാണ്‌. ഇത്തരക്കാർ പലപ്പോഴും നി ങ്ങളെ ചതിക്കുന്നുമുണ്ട്‌- ഉയരങ്ങൾ കീഴടക്കിക്കഴിഞ്ഞിട്ടും അവർ നിങ്ങ ളോടുപറയുക, ആഗ്രഹംകൊണ്ടാണ്‌ ഞാൻ ഇത്രയുമെത്തിയതെന്നാണ്‌; അത്‌ താൻ സഞ്ചരിച്ച വഴിയെക്കുറിച്ച്‌ അവർക്ക്‌ കൃത്യമായി അറിവില്ലാത്ത തുകൊണ്ടാണ്‌. അതുകൊണ്ടാണ്‌ അവർ തങ്ങളുടെ ചരിത്രം പറയുമ്പോൾ ആഗ്രഹത്തെപ്പറ്റിപ്പറഞ്ഞ്‌ നിങ്ങളുടെ അബോധത്തിൽ ആഗ്രഹങ്ങളെ ഉണ്ടാ ക്കുന്നത്‌; അതുവായിച്ച്‌ നിങ്ങളും ആഗ്രഹംകൊണ്ട്‌ ഒരു ജന്മം കളയും. എ ന്നാൽ ഇത്തരക്കാരുടെ കൂടെ സഞ്ചരിച്ചാൽ ബോധ്യപ്പെടും ഇയാൾക്കൊരു ബോധവുമില്ല; ആഗ്രഹവുമില്ലെന്ന്‌- ആഗ്രഹമില്ലാത്തതുകൊണ്ട്‌ യാദൃശ്ചിക മായി എല്ലാം അയാളിൽ എത്തിച്ചേർന്നതാണ്‌. ഉയരത്തിൽ എത്തിക്കഴിഞ്ഞു ണ്ടാകുന്ന ആഗ്രഹങ്ങളുടെ അഹന്തയാണ്‌ അയാളെക്കൊണ്ട്‌ പറയിക്കുന്ന ത്‌- ആഗ്രഹിച്ചും അദ്ധ്വാനിച്ചുമാണ്‌ ഇതൊക്കെ താൻ നേടിയതെന്ന്‌; നിങ്ങ ളെയാകെ വഴിതെറ്റിക്കാനാണ്‌ ഇങ്ങനെ പറയുന്നത്‌.

`അമ്പിഷൻ` എന്ന്‌ നിങ്ങൾ പറയുന്ന ആ തലത്തിൽ ഇന്നുവരെ ഇവിടെ ആരുമെത്തിയിട്ടില്ല; അങ്ങനെ പറയുന്നത്‌ വെറും തട്ടിപ്പാണ്‌- അവസാനം അവന്‌ ദുഃഖിക്കാൻ മാത്രമാണ്‌ കഴിയുന്നത്‌. ഒരുവന്‌ അമ്പിഷൻ കൊടുത്തു പോയിട്ടുണ്ടെങ്കിൽ, അവൻ ആലോചിച്ചാലോചിച്ച്‌ ഇരുന്ന്‌ മടിയനായിത്തീ രുകയേയുള്ളൂ. മാതാപിതാക്കളും ആചാര്യന്മാരുമൊക്കെക്കൂടി ഇങ്ങനെ ആ യിരക്കണക്കിന്‌ കുട്ടികളെയാണ്‌ ആലസ്യരാക്കിത്തീർത്തുകളഞ്ഞത്‌- ആ യിരക്കണക്കിന്‌ ആഗ്രഹങ്ങൾപേറി ഒരു ജന്മംകളയുന്ന കുട്ടികൾ. അതുകൊ ണ്ട്‌ അറിയണം, കുട്ടികൾക്ക്‌ ആഗ്രഹങ്ങളല്ല കർത്തവ്യമാണ്‌ ഏല്പിച്ചുകൊ ടുക്കേണ്ടതെന്ന്‌- `നിനക്കത്‌ ചെയ്യാൻപറ്റു`മെന്ന്‌ കുട്ടിയോട്‌ പറയുന്നവരുണ്ട്‌. അപ്പോൾ ആ ശബ്ദം കുട്ടിയുടെ ഉള്ളിൽ കർത്തവ്യത്തിന്റെ ബോധമുണർ ത്തും; പിന്നെയവന്‌ അത്‌ ചെയ്യാതിരിക്കാനാവില്ല. മറിച്ചുചെയ്യുന്നതെല്ലാം ആഗ്രഹത്തെ കെട്ടിയേല്പിക്കലാണ്‌. അത്‌ ഒരു ജന്മംകളയാൻ കൊള്ളാം.

ആഗ്രഹം കൊണ്ടുണ്ടായ കാര്യങ്ങളിലെല്ലാം നിങ്ങളുടെ ബുദ്ധി ചുറ്റുപാ ടുകളുമായി ഇണങ്ങാതിരുന്നത്‌ ശ്രദ്ധിച്ചാൽ മനസ്സിലാകും; വിശ്വസിക്കേണ്ട വയെ വിശ്വസിക്കാൻ ആഗ്രഹം പ്രേരിപ്പിക്കുകയുമില്ല. ആഗ്രഹംകൊണ്ടൊരു കാര്യം ചെയ്യാനിറങ്ങുമ്പോൾ, ചുറ്റുപാടിൽ നിന്നുവരുന്ന സഹായസഹകര ണങ്ങളെയൊന്നും സ്വീകരിക്കാൻ നിങ്ങളുടെ ബുദ്ധി സമ്മതിക്കില്ല. അതേ സമയം, ആഗ്രഹമില്ലാതെയൊരു കർമ്മത്തിന്നൊരുങ്ങുമ്പോൾ ഇന്നലെവരെ ശത്രുവായി കരുതിയവന്റെവരെ സഹായസഹകരണങ്ങൾ ഉണ്ടായാലും നി ങ്ങളത്‌ നിഷേധിക്കില്ല- ചെയ്യാനിറങ്ങുമ്പോഴായിരിക്കും, അത്‌ പൂർത്തിയാ ക്കാനുള്ള ചുറ്റുപാടുകളുമായി ശത്രുവരുന്നത്‌; ചെയ്യാമെന്ന്‌ സമ്മതിക്കുക യും ചെയ്യും. ആഗ്രഹംകൊണ്ടാണ്‌ ചെയ്യുന്നതെങ്കിലോ ബുദ്ധിപറയും ഇവൻ ശത്രുവാണ്‌; വാങ്ങിക്കൂടായെന്ന്‌.

ആഗ്രഹങ്ങൾ ചുരുങ്ങുന്ന വേളയിലാണ്‌ നമ്മുടെ ചിത്ശക്തി, ഓരോ ആഗ്രഹമായി വളർന്നുവരുന്നത്‌ സ്വയം കണ്ടെത്താൻ കഴിയുക- അപ്പോൾ മനസ്സിലാകും, തന്റെ ആഗ്രഹങ്ങൾക്കും ആഗ്രഹംകൊണ്ടുണ്ടായ ദുഃഖത്തി നും ആരെയും കുറ്റംപറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌. എന്റെ ആഗ്രഹം രൂപാന്തരപ്പെ ട്ടുകൊണ്ടുള്ള എന്റെ ചിത്തം മാത്രമാണ്‌ എന്റെ ബന്ധുവും എന്റെ ശത്രു വും- മറിച്ചൊരു ശത്രു ബാഹ്യമായോ, ആഭ്യന്തരമായോ എനിക്കില്ല. എന്നു മെപ്പോഴും ഞാൻ സൂക്ഷിക്കേണ്ടുന്ന ഒരൊറ്റ ശത്രുവേയുള്ളൂ, അവനാകട്ടെ സദാ ഞാൻതന്നെയാണ്‌! ഒരുകാര്യം- അത്‌ ശരിയാണെന്ന്‌ എന്റെയുള്ളിൽ നിന്ന്‌ പറയുന്നവനാണ്‌; അത്‌ ശരിയല്ലെന്ന്‌ എന്റെയുള്ളിൽനിന്ന്‌ പറയുന്ന വനാണ്‌ എന്റെ ചിത്തം.

പൂർവ്വാനുമതികളിൽനിന്നും പൂർവ്വപരിചയങ്ങളിൽനിന്നും എന്നെ കളിപ്പി ക്കുന്നത്‌ എന്റെ ചിത്തം ഒന്നുമാത്രമാണ്‌; എന്റെ ശത്രുവും മിത്രവും ചിത്തം മാത്രമാണ്‌; എന്റെ ദുഃഖങ്ങളും രോഗങ്ങളുമെല്ലാം എനിക്കുതരുന്നത്‌ എന്റെ ചിത്തമാണ്‌- വേറെയൊന്നും എനിക്ക്‌ ദുഃഖത്തെയോ രോഗത്തെയോ തരു ന്നില്ല; വേറെയൊന്നും എന്നെ വേദനിപ്പിക്കുന്നില്ല.

അതുകൊണ്ട്‌ ബുദ്ധിയും വൈഭവവും സമാഹരിച്ചെടുത്ത്‌ നോക്കേണ്ടത്‌, തന്റെ ബോധസത്തയ്ക്കുള്ളിൽ രൂപാന്തരപ്പെട്ടുവരുന്ന ചിന്തനകർതൃവായ ചിത്തത്തെയാണ്‌; ചിത്തം, സ്മൃതികളിൽനിന്ന്‌ എത്രത്തോളമെനിക്ക്‌ ശത്രു വായിട്ടുണ്ട്‌ എന്നുകണ്ട്‌ അതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്‌. അതു കൊണ്ട്‌ അറിയണം, മാനവനന്മയും വികാസവും പഠനവും അനുഭൂതിയുമെ ല്ലാം തികച്ചും ആന്തരികപരിണാമംമാത്രമാണെന്ന്‌- ആന്തരികസമീക്ഷയു ള്ളൊരു വിദ്യാഭ്യാസത്തിനുമാത്രമെ മാനവപരിണാമത്തിന്‌ വിത്തിടാനും കഴിയു. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ഏറ്റവുംനല്ല വിദ്യാഭ്യാ സമെന്നത്‌ അവന്‌ പുറത്തുള്ളതെല്ലാം അവനെ കാണാതെപഠിപ്പിക്കുകയെ ന്നതല്ല; കാണാതെ പഠിച്ചുതീർക്കുന്നതിനപ്പുറം, അതൊന്നും അവന്‌ പ്രയോ ജനത്തിൽ വരില്ല- വാഗ്ദാനങ്ങളൊഴിച്ച്‌, പുറത്തുള്ളതൊന്നും നിങ്ങളുടെ ജീവിതത്തിൽ പ്രയോജനപ്പെടില്ല; ലോകത്തിലൊരു രാജ്യത്തിലും ഭരണഘ ടനവെച്ചുകൊണ്ട്‌ ജനങ്ങൾ ജീവിക്കുന്നില്ല; അതിൽതൊട്ട്‌ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും, അതിൽ എഴുതിയിരിക്കുന്നത്‌ എന്താണെന്ന്‌ ഒരൊറ്റ ജനാധി പത്യനേതാവിനും അറിയില്ല- നേതാവിനൊരു ആവശ്യംവന്നാൽ; ചർച്ചയോ വഴക്കോ വന്നാൽ നല്ലൊരു അഡ്വക്കേറ്റിന്റെ സഹായത്താൽ വ്യാഖ്യാനിച്ച്‌ കേട്ടല്ലാതെ ഒന്നുമറിയില്ല; അതുകൊണ്ട്‌ ഏതൊരു വിഡ്ഢിക്കുമറിയാം എഴു തിവെച്ചതൊക്കെ അപ്രായോഗികമാണെന്ന്‌. അതുകൊണ്ട്‌ അറിയണം, വി ദ്യാഭ്യാസത്തിന്റെ ഏറ്റവും അടുത്തിരിക്കുന്നത്‌ നമ്മളാണ്‌; നമ്മുടെ ബോധമാ ണ്‌- ബോധത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ആ സെക്കന്റി ൽ നാം പരിണമിക്കുകയാണ്‌ ചെയ്യുന്നത്‌; ഒരിക്കലും അളക്കാൻപറ്റാത്തൊരു ഠൃമിൾ​‍ൃ​‍ാമശ്​‍ി ആണ്‌ പിന്നെ നടക്കുന്നത്‌.

അപൂർവ്വം ചില നിമിഷങ്ങളിലാണ്‌ ഈ ബോധപരിണാമം ചിലർക്ക്‌ സം ഭവിക്കുന്നത്‌- അപ്പോൾ തന്നെകടിച്ചൊരു പാമ്പിനെപിടിച്ച്‌ കൊല്ലാനൊരുങ്ങു മ്പോൾ; പാമ്പ്‌ തലതാഴ്ത്തി കിടന്നുതരുമ്പോൾ ചിന്തിച്ചുപോകും, ഇതിനെ കൊന്നുകളയണോയെന്ന്‌; ഞാൻ നിന്നെ കടിച്ചത്‌ എനിക്കുവേണ്ടിയല്ല നിന ക്കുവേണ്ടിയാണെന്ന്‌ പാമ്പ്‌ സംസാരിച്ചതുപോലെ തോന്നും;  നിനക്കുവേ ണ്ടിചെയ്തതിന്‌ നീയെന്തിനാണ്‌ എന്നോട്‌ കോപിക്കുന്നതെന്നും നീ എന്നോ ട്‌ കടി ഇരന്നുവാങ്ങിയതല്ലേയെന്നും പാമ്പ്‌ വിശദീകരിക്കുന്നതുപോലെയും തോന്നും- അപ്പോൾ പാമ്പിനെ കൊല്ലാതെ വിടും. ഇത്തരം വേളകളിൽ മ നസ്സിനുണ്ടാകുന്ന ഒരുതരം ഠൃമിൾ​‍ൃ​‍ാമശ്​‍ി ആണിത്‌. ഇത്തരം പരിണാമമു ണ്ടാക്കുന്ന പല മുഹൂർത്തങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുകയാണ്‌ മാതാപി താക്കളും ആചാര്യന്മാരുമൊക്കെ ചെയ്യേണ്ടത്‌- അവൻ, അവനോടുതന്നെ സംവദിക്കുന്നൊരു വിദ്യയാണ്‌ അവനുവേണ്ടത്‌; അതിനാണ്‌ രാവിലെയും വൈകുന്നേരവും ഇരിക്കാൻ പറഞ്ഞത്‌; അപ്പോഴാണ്‌ അറിയുന്നത്‌ തന്നിൽ എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന്‌; തന്നിൽ ആഗ്രഹങ്ങൾ പെറ്റുപെരുകു ന്നുണ്ടോയെന്ന്‌.

ആഗ്രഹങ്ങൾ തന്നിൽ ഇല്ലാത്തപ്പോഴെല്ലാം ഞാൻ ശാന്തനാണ്‌. എന്നി ലൊരു ആഗ്രഹം ഉദിച്ചാൽമതി, എന്നിൽ അശാന്തി തുടങ്ങുകയായി; പിന്നെ ഞാൻചെയ്യുന്ന കർമ്മങ്ങളൊന്നും ശരിയാവില്ല- ഒരു കർമ്മം ആഗ്രഹിക്കാതി രിക്കുമ്പോൾ, പൂർവ്വാന്വിതമായൊന്ന്‌ വന്നുവീഴുകയാണെങ്കിൽ അതിനെ സ്വ ച്ഛന്ദം ചെയ്തുതീർക്കാനും പറ്റും. അതുകൊണ്ട്‌ അറിയണം, പഠിച്ചുവെച്ചതി ന്റെ അടിസ്ഥാനത്തിലൊന്നുമല്ല കർമ്മംചെയ്യുന്നതെന്ന്‌; പരിചയത്തിന്റെ അ ടിസ്ഥാനത്തിലുമല്ലെന്ന്‌- ലോകത്തിലൊരു കർമ്മവും പൂർണ്ണമാകുന്നത്‌ പരി ചയംകൊണ്ടും വിദ്യാഭ്യാസംകൊണ്ടുമല്ല. പരിചയിച്ചവനും പഠിപ്പുള്ളവനും പലകർമ്മങ്ങളിലും പലപ്പോഴും തെറ്റുകൾപറ്റാറുണ്ട്‌; അമിതവിശ്വാസംകൊ ണ്ടാണ്‌ പരിചയമുള്ളവന്‌ തെറ്റുന്നതെങ്കിൽ പഠിപ്പുള്ളവന്‌ ആഗ്രഹംകൊണ്ട്‌ മനസ്സ്‌ ആന്ദോളനം ചെയ്യുന്നതുകൊണ്ടാണ്‌ തെറ്റുന്നത്‌. അതേസമയം പരിച യവും പഠിപ്പുമില്ലാത്തവന്‌ ആവശ്യം തലയ്ക്കുപിടിച്ചാൽ അവനിൽ കർമ്മ ത്തിന്റെ ശേഷിമുഴുവൻ വന്നുചേരുകയും കർമ്മം പൂർണ്ണമാക്കുകയും ചെ യ്യും- വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു ഡോക്ടറുടെ മുമ്പിൽ രോഗി രക്ഷപ്പെടുന്നത്‌, ജീവിച്ചിരിക്കാൻ ആഗ്രഹമുള്ളരോഗിയോ അയാളുടെ ബന്ധു വോ രോഗവിവരങ്ങൾ വളരെശക്തമായി അവതരിപ്പിച്ചതുകൊണ്ടുമാത്രമാകു ന്നത്‌ ഇതുകൊണ്ടാണ്‌- ആവശ്യമാണ്‌ കർമ്മത്തിന്റെ ജയം. ആവശ്യത്തെ ആസ്പദമാക്കിയല്ല നിങ്ങളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകുന്നത്‌; ആവശ്യ മില്ലാത്തവയുടെ ആഡംഭരത്തിനാണ്‌ അതിൽ പ്രാധാന്യം വരുന്നത്‌; അതി ന്റെ ദുഃഖമാണ്‌ ഇന്ന്‌ കുടുംബവും സമൂഹവും പേറുന്നത്‌- ഇവിടെയെല്ലാം അതുകൊണ്ട്‌ ആഗ്രഹത്തെയാണ്‌ അപഗ്രഥിക്കേണ്ടത്‌. ആഗ്രഹമില്ലാത്തൊ രു നിമിഷത്തിൽനിന്നുകൊണ്ട്‌, ആഗ്രഹത്തെ തിരിച്ചറിഞ്ഞിട്ടുമാത്രമേ നിങ്ങ ൾക്ക്‌ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയൂ- അല്ലാതെ ഒരാഗ്രഹവും നിയ ന്ത്രിക്കപ്പെടില്ല.

 

 

Category(s): ശ്രുതി പഠനം
Tags: , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>