Tag Archives: ആയുര്‍വ്വേദം
കൗശീയ വിജ്ഞാനം
[ Full Text - Source: August 2012 issue ] ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ് രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ് നാം നടത്തിവന്നത്. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ് നാം മനസ്സിലാക്കി വരുന്നത്. ഒരു കുഞ്ഞ് ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു … Continue reading
ആയുസ്സിന്റെ ദൈർഘ്യം
[ Full Text - Source: April 2012 issue ] നമ്മുടെ ജീവിതവും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ബലത്തിൽ അതീവ പങ്കുവഹിക്കുന്നു- ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ ഇവയാണ് ഭൂമിയിലെ ജീവജാലങ്ങളെ പ്രകടമായി ബാധിക്കുന്ന കാലത്തെ നിർണ്ണയിക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഏറ്റവുംകൂടുതൽ, പ്രകടമായി ബാധിക്കുന്നത് ചന്ദ്രന്റെ അവസ്ഥയാണ്. … Continue reading
വാർദ്ധക്യ പ്രേരണ
[ Full Text - Source: November 2011 issue ] ഒരു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കു ക; തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക- ഈ രണ്ട് തലങ്ങളാണ് സാമൂഹികഘടനയിൽ കാണുന്നത്. തന്നോടും തന്റെ പരിത സ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ, താനും പരിതസ്ഥിതിയും തമ്മിലു ണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം … Continue reading
ഗൃഹവൈദ്യം
[ Full Text - Source: September 2011 issue ] ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളായിരുന്നു കൂടുതൽ. കർഷകരായിരുന്നു ജനങ്ങൾ. കൃഷിയായിരുന്നു മുഖ്യതൊഴിൽ. ഏത് തൊഴിൽ ലഭിച്ചാലും സസ്യങ്ങളോടും വളർത്തുന്ന മൃഗങ്ങളോടുമൊക്കെ ബന്ധപ്പെട്ടിട്ടുമാത്രമാണ് ജീവിതം പുലർത്തിപ്പോന്നത്. രാവിലെ എഴുന്നേറ്റാൽ കുറച്ചുനേരമെങ്കിലും കൃഷിയിടത്തിൽ പണിയാതെ മറ്റുജോലിക്ക് പോയിരുന്നവർ നന്നേ കുറവായിരുന്നു. അതുകൊണ്ട് പ്രത്യേകിച്ചൊരു വ്യായാമവും അഭിമാനത്തോടുകൂടി അന്ന് … Continue reading
വൈദിക ആയുര്‍വ്വേദ ദര്‍ശനം
[Excerpts - Source: Oct 2010 issue] ആയുർവ്വേദത്തിന്റെ ആദിമ പാഠങ്ങൾ കാണുന്നത് വേദങ്ങളിലാണ്. ഒരു ജീവിത ചര്യയായി വികസിച്ചുവന്നതാണ് ആയുർവ്വേദത്തിന്റെ അന്നത്തെ നില. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ഒരു ഭാഗമായി ആശിസ്സുകൾക്കുള്ള സ്തുതികളിലെല്ലാം അതുകാണാം. രണ്ടാംഭാഗമായ മന്ത്രങ്ങൾ ഒട്ടുവളരെ കാണാം. അവയെ പ്രസിദ്ധങ്ങളായ അഷ്ടവൈദ്യ സ്തുതികളായുംകാണാം. വൈദ്യനായി വേദങ്ങൾ എണ്ണുന്നത് വ്യക്തികളെയല്ല. സൂര്യൻ, ചന്ദ്രൻ, അഗ്നി, … Continue reading