[ Full Text - Source: July 2012 issue ]
ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീപുരുഷബോധ തലങ്ങളെ നമുക്ക് പരിശോധിക്കാം; ശരീരശാസ്ത്രവും മനഃശാസ്ത്രവും വെച്ചുപഠിക്കാം.
ഭാരതീയ വൈദ്യശാസ്ത്രനിയമങ്ങളനുസരിച്ച്, ഒരു സ്ത്രീയിൽ പുരുഷ നും സ്ത്രീയുമുണ്ട്. അതുകൊണ്ടാണ് ലക്ഷത്തിൽ ഒരു സ്ത്രീയെന്ന കണ ക്കിൽ, പുരുഷസ്പർശമില്ലാതെതന്നെ സ്ത്രീ തന്റെതന്നെ കുട്ടിയെ പ്രസവി ക്കുന്നത്- ഇത് ആധുനിക വൈദ്യശാസ്ത്രവും ഇന്ന് സമ്മതിച്ചിട്ടുണ്ട്; ഇതേ ക്കുറിച്ച് സുശ്രുതനും വാഗ്ഭടനും `കുചിമാരതന്ത്ര`വും `കാമസൂത്ര`വുമെല്ലാം വളരെവിപുലമായി പഠിപ്പിക്കുന്നുണ്ട്- അതുകൊണ്ട് സ്ത്രീജീവിതത്തെക്കു റിച്ച് പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുമാണെന്ന് ഭാരതീയ സംസ് കൃതി ഓർമ്മിപ്പിക്കും.
ആഹാരങ്ങളിൽ; വിഹാരങ്ങളിൽ; സാമൂഹ്യഘടനയിൽ; തൊഴിൽചിന്ത കളിലെല്ലാം പഴയകാലവുമായി ഇന്നത്തെകാലം ഒട്ടേറെ വ്യത്യാസത്തി ലാണ് ജീവിതം മുന്നോട്ടുപോകുന്നത്- സ്ത്രീയിൽതന്നെ പുരുഷബീജം ശ്രവിക്കുകയും അണ്ഡവുമായി സംയോജിക്കുകയും അസ്ഥികളില്ലാതെ ശിശു ഉണ്ടാകുകയും ചെയ്യുമെന്ന് സുശ്രുതനും വാഗ്ഭടനും പറയുന്നു; ഇത്ത രം സംയോഗവേളയിൽ `സിസ്റ്റു`കൾ സംജാതമാകുന്നുവെന്ന് ഇവരുടെ പ്രാ ചീനഗ്രന്ഥങ്ങൾ പറയുന്നു. ഹോർമോണുകളുടെ അന്തരത്തിൽ സംഭവിക്കാ വുന്ന ഈ തലങ്ങളെ വെച്ചുകൊണ്ട് സ്ത്രീമനസ്സിന്റെ ബഹുമുഖങ്ങളായ ഭാവതലങ്ങളെ പ്രാചീനർ പഠിച്ചിട്ടുണ്ട്; പ്രത്യേകിച്ചും പന്ത്രണ്ടുമുതൽ ഇരുപ തു വരെയുള്ള പ്രായത്തിൽ- ഇന്നിതിന് ഏറെ മാറ്റം വന്നുഭവിച്ചിട്ടുണ്ട്; സ്ത്രീ കളുടെ`ബയോക്ളോക്ക്` മാറിയിട്ടുണ്ട്.
പഴയകാലങ്ങളിൽ ബാല്യകാലമെന്നത് പതിനാറുവയസ്സുവരെയാണ്; കൗ മാരം പതിനാറുമുതൽ ഇരുപത്-ഇരുപത്തിയഞ്ചുവരെയാണ്- ഇന്നിത് മാറി മറിഞ്ഞിട്ടുണ്ട്. പഴയകാലങ്ങളിൽ പതിനാറുകഴിഞ്ഞുമാത്രമാണ് ഒരു പെൺകുട്ടി സ്ത്രീയാണെന്നറിയിക്കുന്നത്; ആയിരത്തിത്തൊള്ളായിരത്തിയ റുപതുകളിൽവരെ ഇങ്ങനെയായിരുന്നു. സ്ത്രീക്ക് പ്രായപൂർത്തിയാകുന്നത് പതിനെട്ടാം വയസ്സിലാണെന്നാണ് കോടതി പറയുന്നത്; അത് ബയോക്ളോ ക്കും സൗരമാപിനിയും ഒന്നിച്ചൊരുമിച്ച് നിൽക്കുമ്പോഴാണ്. എന്നാൽ ഇന്ന് ബയോക്ളോക്കും സൗരമാപിനിയും ഒന്നിച്ചൊരുമിച്ചല്ല പോകുന്നതെന്ന് കാ ണാം. ആയിരത്തിത്തൊള്ളായിരത്തിയറുപതുകളിൽ പെൺകുട്ടി പതിനാറാം വയസ്സിൽ സ്ത്രീയാണെന്നറിയിച്ചെങ്കിൽ, എൺപതുകളിലത് പതിനാലാം വയസ്സിലും തൊണ്ണൂറുകളിലിത് പന്ത്രണ്ട്-പതിമൂന്നിലും രണ്ടായിരത്തിലിത് പതിനൊന്ന്-പന്ത്രണ്ടിലും രണ്ടായിരത്തിപതിനൊന്ന്-പന്ത്രണ്ടിലിത് ഏഴാം വയസ്സിലും പത്താംവയസ്സിലുമൊക്കെയായി. ശരിയായൊരു `നാപ്കിൻ` ഉപ യോഗിക്കുവാനോ, ചിന്തിക്കാനോ കഴിയുന്ന പ്രായംവരുന്നതിനുമുമ്പേ ഒരു പെൺകുട്ടി- സ്തീയാണെന്നറിയിക്കുക! ഇത്രയും ചെറിയപ്രായത്തിൽ ഒരു പെൺകുട്ടി, പെൺകുട്ടിയാണെന്നറിയിക്കുക; ആൺകുട്ടി, ആൺകുട്ടിയാ ണെന്നറിയിക്കുക; ബീജശേഷിയുണ്ടാകുക- ഇതിനനുസരിച്ച് കുട്ടികളിൽ ബോധമുണ്ടാക്കുവാനോ, അത് വരുത്തിവെച്ചേക്കാവുന്ന വൈകല്യങ്ങളെക്കു റിച്ച് പഠിപ്പിക്കുവാനോ അല്ല ഇവിടെ ശ്രമങ്ങളുണ്ടാകുന്നത്; അമിതമായ സ്വാതന്ത്ര്യത്തിന്റെയും ഭോഗാലസതയുടെയും സാഹചര്യമൊരുക്കുന്ന ചുറ്റു പാടുകളിലേക്ക് ഈ കുട്ടികളെ വലിച്ചെറിയുകയാണ് സമാജം ചെയ്യുന്നത്. ഈ കുട്ടികളെ പ്രലോഭിപ്പിക്കാവുന്ന മര്യാദയില്ലാത്ത പരസ്യങ്ങളും മനുഷ്യ ത്വമില്ലാത്ത റിയാലിറ്റിഷോകളും അസംബന്ധപ്രലോഭനങ്ങളോടുകൂടിയ ലൈംഗികചേഷ്ടകളുമാണ് നിങ്ങളുടെ മാധ്യമങ്ങളും ഇന്റർനെറ്റും മൊബൈ ൽ ഫോണുകളും- ആധുനികലോകമാകെ യാതൊരു മര്യാദയുമില്ലാത്ത രംഗ വേദികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നത് പതിനെട്ടാംവയസ്സിലാണെന്ന് കോടതി പറയുമ്പോൾ- പെൺകുട്ടിയുടെ ശരീരവും മനസ്സും ഇന്ദ്രിയങ്ങളും ഇത് സമ്മതിക്കണം; ഇങ്ങനെയൊരു നിയമം കൊണ്ടുമാത്രമായില്ല. പതിനെ ട്ടാംവയസ്സെത്തുന്നതിനുമുമ്പേ ബയോക്ളോക്കിൽ സ്ത്രീയാണെന്നറിയിച്ചു കഴിഞ്ഞവരാണ് ഇന്നത്തെ പെൺകുട്ടികൾ; അതിനനുസരിച്ചാണ് അവരുടെ ശരീരവും മനസ്സും ഇന്ദ്രിയങ്ങളും സജ്ജമായിരിക്കുന്നത്. അവയാവശ്യപ്പെടു ന്ന സാഹചര്യങ്ങളിലേക്കാണ്- സഹവാസക്യാമ്പുകളും സ്ക്കൂളുകളും കോ ളേജുകളുമൊക്കെ അമിതസ്വാതന്ത്ര്യത്തിലേക്കാണ് കൊണ്ടുവിടുന്നത്. അ പ്പോൾ, എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയാമെന്ന് സ്വയം തീരുമാനമെടു ക്കുകയാണ് ഈ കൊച്ചുകുട്ടികൾ- പ്രായമാകുംമുമ്പേ സ്ത്രീയാകാൻ വിധി യ്ക്കപ്പെട്ടവർ; അങ്ങനെ തീരുമാനിക്കുകയും ഇറങ്ങിത്തിരിക്കുകയും ചെയ്യു മ്പോഴാണ് ഇവരോട് എങ്ങനെയും ജീവിക്കാമെന്ന് കച്ചവടസംഘങ്ങൾ `പോസറ്റീവ്‌റെമഡി`കൾ വെച്ചുനീട്ടി പറയുന്നതും- കച്ചവടസംഘങ്ങൾ പോ സറ്റീവ്‌റെമഡികൾ ധാരാളമിങ്ങനെ വിറ്റുകൊഴുക്കുമ്പോൾ, നമ്മുടെ പെൺ കുട്ടികളുടെ ജീവിതം രോഗങ്ങളുടേയും മഹാവിഷാദത്തിന്റെയും അന്തരാള ങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.
ഈയൊരു അന്തരാളഘട്ടത്തിലെങ്കിലും, ഹോർമോണുകളെക്കുറിച്ച് പ്ര ത്യേകിച്ചും ഡക്റ്റ്ലെസ്(ഊരഹേലൈ) ഹോർമോണുകളുടെ തലങ്ങളെ അവലം ബിച്ച് ഭാരതീയ സംസ്കൃതിയിൽ എന്തുണ്ടെന്ന് പരിശോധിക്കുകയെങ്കിലും ചെയ്യേണ്ടതാണ്; ഇത്തരം പഠനങ്ങൾ പ്രാചീനമായി ഉണ്ടോ- വിശേഷിച്ചും വ്യക്തിക്കും സാമാന്യമായി സമൂഹത്തിനും ഉൾക്കൊള്ളുവാൻപാകത്തിൽ രൂപപ്പെടുത്തിയിട്ടുണ്ടോ; അത് വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ, ഗോ ത്രത്തെ, രാഷ്ട്രത്തെയൊക്കെ ഉൾക്കൊള്ളുന്നതലങ്ങളിലേക്ക് വികസിപ്പിച്ചി ട്ടുള്ളതാണോയെന്നും പഠിക്കണം. ഏവംവിധങ്ങളായ ഇത്തരം ചിന്തകളെ സമുജ്ജ്വലമായി ചേർത്തുവെച്ചുകൊണ്ടായിരിക്കണം `സ്ത്രീത്വം ഭാരതീയ സംസ്കൃതിയിൽ` എങ്ങനെയെന്ന് അന്വേഷിക്കാൻ- സ്ത്രീയുംപുരുഷനുംത മ്മിലുള്ള പാരസ്പര്യം ഭാരതീയ സംസ്കൃതിയിൽ എങ്ങനെയാണ്? ആരാണ് സ്ത്രീ? ആരാണ് പുരുഷൻ? ദൃഷ്ടവും അദൃഷ്ടവുമായി ഇതെല്ലാം വസ്തു താപരമായി അപഗ്രഥിക്കേണ്ടതാണ്.
സ്ത്രീപുരുഷഭേദം വരുന്നത് പ്രധാനമായും സാമൂഹികവും സാംസ്കാരി കവും രാഷ്ട്രീയമായുമൊക്കെയാണ്- ഇങ്ങനെ വേറിട്ടുചിന്തിക്കേണ്ടിവരുന്ന ത് വിശേഷങ്ങളിലാണ്. എന്നാൽ സാമാന്യത്തിൽ ഒരു ചിന്തയേയുള്ളു; അത് ഏറ്റവും അദ്വയവുമായ ആത്മാവിന്റെ ചിന്തനത്തിലാണ്. അവിടെ സ് ത്രീയെ ന്നൊ, പുരുഷനെന്നൊ, കുമാരനെന്നൊ, കുമാരിയെന്നൊ ഭേദമില്ല- ഇത് ഭാ രതീയ സംസ്കൃതിയുടെ അലംഘനീയമായൊരു തലവുമാണ്.
ശാരീരികതലത്തിൽ സ്ത്രീപുരുഷന്മാർതമ്മിൽ ഒട്ടേറെ ഭേദങ്ങളുണ്ട്; ഈ തലത്തിൽ ആര് വലുതാണ്; ആര് ചെറുതാണെന്നത് ആപേക്ഷികവുമാണ്. വൈകാരികതലത്തിൽ ചിന്തിച്ചാൽ, ഭാരതീയ വൈദ്യശാസ്ത്രപ്രകാരം പുരു ഷൻ എപ്പോഴും അസന്തുലിതാവസ്ഥയിലാണ്- സെൻസോറിയത്തിന്റെയും ന്യൂറോണിയത്തിന്റെയും മോട്ടോറിയത്തിന്റെയുമൊക്കെ തലങ്ങളിൽ ഈ വ്യതിയാനം വളരെ വലുതാണ്.
ഏതെങ്കിലുമൊരു കാമനയിൽ പുരുഷൻ വീണുകഴിഞ്ഞാൽ, പരിസര ബോധം സ്ത്രീക്ക് നിലനിൽക്കുന്നതുപോലെ പുരുഷനിൽ നിലനിൽക്കുക യില്ല; പുരുഷഹോർമോണുകൾ അധികരിച്ചുള്ള സ്ത്രീകളിലും നിലനിൽ ക്കുകയില്ല; അതുകൊണ്ടുതന്നെ ഏറ്റവുംനല്ല രക്ഷകർ പ്രകൃത്യാ, അമ്മമാ രാണ് ആയിത്തീരുന്നത്- ഇങ്ങനെയാണ് പ്രാചീനർ പഠിച്ചത്.
ഏറ്റവുംനല്ല രക്ഷകൻ തീർച്ചയായും പിതാവല്ല; ജീവജാലങ്ങളിലൊക്കെ ഈ പ്രത്യേകത കാണാം; മനുഷ്യരിൽ ഇത് വളരെകൂടുതലാണ്- നിങ്ങളുടെ അനുഭവങ്ങളെവെച്ചുകൊണ്ട് അപഗ്രഥിക്കാവുന്നതുമാണ്; എന്നാൽ ഇക്കാ ര്യത്തിൽ ആധുനികസ്ത്രീകളും പൗരാണികസ്ത്രീകളും തമ്മിൽ വളരെ അന്തരമുണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നകാര്യവും മറക്കരുത്- ആധുനിക സ്ത്രീ കളിൽ ഇന്ന് ഹോർമോണുകളുടെ ഇംമ്പാലസ് വളരെകൂടുതലാണെന്ന താണ് ഇതിനുകാരണം; ശാസ്ത്രീയമായി പൂർണ്ണതയുള്ള സ്ത്രീകളെയല്ല നാമിന്ന് സ്ത്രീകളായി കാണുന്നത്; പൂർണതയുള്ള പുരുഷന്മാരേയുമല്ല കാണുന്നത്- ആഹാരം, വിഹാരം, വിചാരം ഇവയെക്കൊണ്ടെല്ലാം ഇന്ന് സ് ത്രീപുരുഷന്മാരിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്; പ്രത്യേകിച്ചും മനുഷ്യന്റെ പ്രകൃതിയിലുള്ള കൈകടത്തൽ കാരണം `സൈന്റിഫിക്കാ`യിട്ടുള്ള ആഹാര ങ്ങളുടെ `മുട്ടേഷനു`കൾ വന്നിട്ടുള്ളതോടുകൂടി സ്ത്രീകളിൽ പുരുഷഹോ ർമോണുകളുടെ ആധിക്യവും പുരുഷനിൽ സ്ത്രീഹോർമോണുകളുടെ ആധിക്യവും ക്രമാതീതമായിക്കൊണ്ടിരിക്കുകയാണ്- പുതിയ തലമുറയിലെ ആൺകുട്ടികൾക്ക് ബ്രസ്റ്റ് വളരുക; പെൺകുട്ടികൾക്ക് അത് വളരാതിരിക്കുക; പെൺകുട്ടികൾക്ക് താടിരോമങ്ങൾ വളരുകയും ആൺകുട്ടികൾക്കത് വളരാ തിരിക്കുകയും ചെയ്യുക; പെൺകുട്ടികളുടെ ശബ്ദം പുരുഷശബ്ദത്തിന്റെ ഫ്രീക്വൻസിയിലാകുക- 512 ഫ്രീക്വൻസിയാണ് സ്ത്രീശബ്ദത്തിന്റേത്; 256 ഫ്രീക്വൻസിയാണ് പുരുഷശബ്ദത്തിന്റേത്. എന്നാൽ 300 ഫ്രീക്വൻസിക്കുമേ ലാണ് ആൺകുട്ടികൾ പൊതുവേയിന്ന് സംസാരിക്കുമ്പോഴുള്ളത്. പുതിയ തലമുറയിലെ ആദ്ധ്യാത്മിക ആചാര്യന്മാർ ഉൾപ്പെടെയുള്ളവരുടെ ശബ്ദ മിങ്ങനെ സ്ത്രീശബ്ദംപോലെയായിത്തീർന്നിട്ടുണ്ട്. അതേസമയം ചില സർ ക്കാർ ഓഫീസുകളിലൊക്കെ പോയാൽ, ഓഫീസർന്മാരായിത്തീർന്ന സ്ത്രീ കൾ പുരുഷശബ്ദത്തിൽ സംസാരിക്കുന്നത് കാണുകയും ചെയ്യാം- നാം ഇന്നുകാണുന്നവരെയെല്ലാം നോക്കിക്കാണുമ്പോൾ, സ്ത്രീയിൽനിന്നും പുരു ഷനിൽനിന്നും വ്യത്യാസം വന്നുകഴിഞ്ഞൊരു സ്ത്രീപുരുഷസമൂഹത്തെ യാണ് കാണുന്നതെന്ന് മനസ്സിലാകും. അതുകൊണ്ട് വൈദ്യശാസ്ത്രതല ത്തിൽ സ്ത്രീപുരുഷഭേദങ്ങളെ പഠിക്കുന്നത് ശ്രദ്ധേയമാണ്.
ലക്ഷണമൊത്ത; ആരോഗ്യമുള്ള സ്ത്രീ- പഴയകാലത്തെ നിലയിൽ സ് ത്രീയാണ് തന്റെ കുഞ്ഞിന്റെ സംരക്ഷക; അവർ കുഞ്ഞിനെ പിരിഞ്ഞുകാ ണാറേയില്ല- പൂവൻകോഴിയല്ല കുഞ്ഞുങ്ങളെ സംരക്ഷിക്കുക; സംരക്ഷിക്കു ന്നതെപ്പോഴും പിടക്കോഴിയാണ്. ഇങ്ങനെയാണ് പ്രകൃതിയിൽ എല്ലാ ജീവിക ളും; സ്ത്രീയാണ് കുഞ്ഞിന്റെ സംരക്ഷക; സ്ത്രീയിൽമാത്രമേ അതിന്റെ സാംസ്ക്കാരികവും സാമൂഹികവുമൊക്കെയായുള്ള സംരക്ഷണം നിലനിൽ ക്കൂയെന്നതാണ് പ്രകൃതിനിയമം; ഇതിനെ ഭാരതീയ സംസ്കൃതി അങ്ങേയ റ്റം അംഗീകരിച്ചിട്ടുണ്ട്.
പ്രകൃതിനിയമങ്ങളെ അംഗീകരിച്ചുകൊണ്ടുമാത്രമേ ഏതളവുവരെയും മനുഷ്യന് മുന്നേറാൻ കഴിയൂ- മൗലികമായ ചോദനകളെയൊ, മൗലികങ്ങളാ യ നിയമങ്ങളെയൊ മനുഷ്യഹസ്തങ്ങൾക്ക് മാറ്റിമറിക്കാനാവില്ല; അതേസ മയം മൗലികമായ ചോദനകളിൽനിന്ന് മാറാൻ ശ്രമിക്കുമ്പോഴാണ് വൈകല്യ ങ്ങളും രോഗങ്ങളും സമൂഹത്തിലുണ്ടാകുന്നത്- എപ്പോഴെല്ലാം പ്രകൃതിക്കെ തിരായി മനുഷ്യൻ നീങ്ങാൻ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം പ്രകൃതി അവ നെ കീഴ്പ്പെടുത്തി താഴെയിട്ടിട്ടുമുണ്ട്. കാരണം മനുഷ്യന്റെ ജീവൻ താല്ക്കാ ലികവും ഭൂമിയുടെ ജീവൻ ശാശ്വതവുമാണ്- ഭൂമിക്ക് ജീവനില്ലെന്ന് വിശ്വസി ക്കുന്നവരാണ് നിങ്ങൾ. മനുഷ്യനും ജീവജാലങ്ങൾക്കും ജീവനുണ്ടെന്നും ഭൂമിക്ക് ജീവനില്ലെന്നുമാണ് വിശ്വാസം. എന്നാൽ മനുഷ്യനും ജീവജാലങ്ങളു മൊക്കെ ജീവിക്കുന്ന ഭൂമിയാണ് സകലതിനേക്കാളും ജീവനുള്ളത്. അതു കൊണ്ടുതന്നെ, ഭൂമിയുടെ പ്രകൃതിപരമായ നിലയെ അംഗീകരിച്ചുകൊ ണ്ടുമാത്രമേ മനുഷ്യനുംമറ്റും മുന്നേറാൻ കഴിയൂയെന്ന് പ്രാചീനർ പറഞ്ഞു വെച്ചു.
അതുകൊണ്ടവർപറഞ്ഞു, സ്ത്രീപുരുഷന്മാരിൽ ചില മൗലികങ്ങളായ വ്യത്യാസങ്ങളുണ്ടെന്ന്; അതിലൊന്നാണ് വികാരം. ഏത് വൈകാരികഘട്ട ങ്ങളിൽ പെരുമാറുമ്പോഴും പ്രവർത്തിക്കുമ്പോഴും സ്ത്രീകൾക്ക് പരിസര ബോധമുണ്ടാകും; പുരുഷന്മാർക്കത് നഷ്ടപ്പെടും. അതുകൊണ്ടാണ് ഒരുപ ക്ഷേ, ലോകത്തേറ്റവുമധികം കുറ്റങ്ങൾ ചെയ്യാൻ പുരുഷന്മാർ വിധിയ്ക്ക പ്പെട്ടതും- വൈകാരികമായ ഘട്ടങ്ങളിൽ പരിസരബോധം കൈവന്നുവെങ്കിൽ ഇത്രയും കുറ്റങ്ങൾ ചെയ്യുമായിരുന്നില്ല. അതേസമയം ഒട്ടേറെ കുറ്റങ്ങളിൽ നിന്ന് സ്ത്രീ സുരക്ഷിതയായി വഴിമാറുന്നതിനുകാരണം പരിസരബോധം കൃത്യമായി അവരിൽ പ്രവർത്തിക്കുന്നതുകൊണ്ടുമാണ്. അതുകൊണ്ടാണ് ലോകത്ത് പഴയകാലങ്ങളിൽ; ചില ഭരണരംഗങ്ങളിൽ; ചിലതരം തൊഴിലു കളിൽ, അപകടങ്ങളേറുമെന്ന് കണ്ടെത്തുകയും അത്തരം രംഗങ്ങളിൽനി ന്നും തൊഴിലുകളിൽനിന്നും സ്ത്രീകളെ മാറ്റിനിർത്തുകയും ചെയ്തിട്ടുള്ള ത്- ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ താല്ക്കാലികങ്ങളായ സാമൂ ഹ്യഘടനയ്ക്കുവേണ്ടിയാണ്; എന്നാൽ ഇതിനെമാത്രമെടുത്ത് പഠിച്ച് ഒരു സംസ്കൃതിയെമുഴുവൻ അപഗ്രഥിക്കാനാവില്ല; തീർച്ചയായും ചിലകാലങ്ങ ളിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്- എന്നാൽ ഇന്നത്തെ കാലം പുരുഷനോട് അങ്ങനെ പെരുമാറുന്ന കാലമാണ്.
കഴിഞ്ഞ നൂറുവർഷത്തെ ഇന്ത്യൻ ചരിത്രമെടുത്താൽ, ഇന്ത്യൻ പുരുഷ ന്മാർ തെറ്റുകാരാണെന്ന് ചിത്രീകരിക്കപ്പെടുന്ന കാലമാണ്- പുരുഷന്മാരുടെ വാക്കുകൾ ഉൾപ്പെടെ, പരിഷ്കൃതാശയന്മാരുടെയും മാധ്യമങ്ങളുടെയും നിയ മ രംഗങ്ങളുടെയും വിചാരണകളിൽ, ഒരു സമൂഹമെന്ന നിലയിൽ ഇന്നേറ്റ വും അധികം വിചാരണ ചെയ്യപ്പെടുന്നത് പുരുഷന്മാരെന്ന നിലയിലാണ്; ഇത് പുരുഷന്മാരിൽ വരുത്തുന്ന പ്രാകൃതികമായൊരു പരിണാമമുണ്ട്; ഇത്ത രമൊരുവേളയിൽ സ്ത്രീയിൽ വരുന്ന പരിണാമവുമുണ്ട്- ഇതൊക്കെ ലോ കത്ത് ചാക്രികമായി സംഭവിക്കും.
സാമാന്യം ഭേദപ്പെട്ട വീടുകളിൽ, പ്രത്യേകിച്ചും വിദ്യാസമ്പന്നരുടെയൊ ക്കെ വീടുകളിലെല്ലാം- മുമ്പ് പുരുഷപ്രജയെ മുൻനിർത്തിയാണ്; ആൺ കുട്ടിയെ മുൻനിർത്തിയാണ് തീരുമാനങ്ങൾ ഒട്ടേറെ നടന്നിട്ടുള്ളത്. അത് തെറ്റായിപ്പോയി എന്നും അത് തിരുത്തപ്പെടണം എന്നും തോന്നുന്നൊരു കാലഘട്ടമാണ് ഇപ്പോൾ- ഇന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ; സമൂ ഹരചനയിൽ മുഖ്യപങ്കുവഹിക്കുന്നതിന് പെൺകുട്ടിയെ മുൻനിർത്തിയാണ് മുന്നോട്ടുപോകുന്നത്. ഇതിന്റെ പരിണാമം സ്ത്രീകളിൽ; അവരുടെ വിദ്യാ ഭ്യാസനിലവാരത്തിൽ; ഔദ്യോഗിക നിലവാരത്തിൽ; ഉന്നതങ്ങളായ മത്സര രംഗങ്ങളിലൊക്കെ വന്നിട്ടുള്ളത് കാണാം- രാഷ്ട്രീയരംഗം സ്ത്രീകളെ മുൻ നിർത്തിയില്ലതാനും. ഏതായാലും, സ്ത്രീകളെ മുൻനിർത്തി സാമൂഹിക മായി വന്നൊരു മാറ്റമാണിത്- ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചല്ല നമ്മുടെ ചർച്ച; ഈ മാറ്റം അതിൽ പങ്കാളികളായവരുടെ നന്മകൊണ്ടുണ്ടായതുമല്ല. കാരണം ആ രംഗത്ത് പ്രവർത്തിക്കുന്നവർ അത്രമാത്രം നന്മയുള്ളവരും വിന യാന്വിതരായവരും സൗമ്യമായി ഇടപെടുന്നവരുമല്ല- ഒരു ഓഫീസ് ഇന്നലെ വരെ നിയന്ത്രിച്ചിരുന്നത് പുരുഷനായിരുന്നെങ്കിൽ; പകരമിന്ന് സ്ത്രീ നിയ ന്ത്രിക്കുന്നതും പുരുഷന്റെതുടർച്ച മാത്രമായിട്ടാണ്; ഇന്നലെ ആ കസേര യിൽ ഇരുന്നവനേക്കാൾ വേഗതയിൽ ഫയലുകൾ നീങ്ങുകയോ, കൂടുതൽ ജനോപകാരപ്രദമാകുകയോ, കൃത്യനിഷ്ഠയുണ്ടാക്കുകയോ, കൈക്കൂലിയും സ്വജനപക്ഷപാതവുമൊന്നും ഇല്ലാതാക്കുകയും ചെയ്തിട്ടില്ല- ഗണിതശാ സ്ത്രപരമായിപറഞ്ഞാൽ, ഈ രംഗങ്ങളിലൊക്കെ കൂടുതൽ ഇന്ന് സ്ത്രീ കൾതന്നെയാണ്; ഇന്നലത്തെ പുരുഷന്മാർ കാണിച്ചുകൂട്ടിയ അഹന്തയുടെ വെളിച്ചത്തിൽ ആ അമ്മമാർ അനുഭവിച്ചുതീർത്ത ത്യാഗത്തിന്റെ പേരിലുള്ള പരിണാമമാണ് ഇന്നത്തെ സ്ത്രീയുടെ ഈ ഉയർച്ച. പക്ഷേ നാം തെറ്റിദ്ധ രിച്ചുപോയി, ഉയർന്ന സ്ഥാനമാനങ്ങളാണ് പുരുഷന് അഹങ്കാരമുണ്ടാക്കിയ തെന്ന്- ഉയർന്ന സ്ഥാനങ്ങളിലിരിക്കുമ്പോഴുണ്ടാകുന്ന പ്രൗഢിയുടെ ഒരു അഹങ്കാരമുണ്ടല്ലോ, അത് സ്ത്രീയിലും പുരുഷനിലും ഒരുപോലെയാണ് പ്രവർത്തിക്കുന്നതെന്ന സത്യം മനസ്സിനെ ആസ്പദമാക്കി നാം അപഗ്രഥിക്കാ ൻ മറന്നുപോയി.
പോലീസ് ഓഫീസറായി സ്ത്രീവന്നാലും, പ്രിൻസിപ്പാളായി സ്ത്രീവ ന്നാലും ആ സ്ഥാനമാനങ്ങളിലെ പ്രൗഢിയുടെ അഹങ്കാരം പുരുഷനിൽ നിന്ന് ഭേദമാകുന്നില്ല. ഔന്നത്യമെല്ലാം പുരുഷന്റെ കയ്യിലിരിക്കുന്നുവെന്നും അതിൻകീഴിൽ സ്ത്രീ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നുമുള്ള സമാജ ത്തിന്റെ അറിവ്- ആ അറിവും നിരന്തരചിന്തയും സ്ത്രീയിലും പുരുഷനിലും ഉണ്ടാക്കിയ പരിണാമത്തിന്റെ ബാക്കിപത്രമാണ്, സ്ത്രീ ഈ രംഗങ്ങളിലൊ ക്കെ ഉയർന്നുവന്നതും പുരുഷൻ പിന്മാറാൻ ഇടയായതും. അതുകൊണ്ട് ഒരു ഫലമുണ്ടായി, മുമ്പുണ്ടായിരുന്ന പുരുഷന്മാരേക്കാൾ ഇന്നത്തെ പുരു ഷൻ കൂടുതൽ വിനയാന്വിതനായിട്ടുണ്ട്. മാത്രമല്ല, അന്നുകാണിച്ച പുരു ഷന്റെ അഹന്തയത്രയും ഇന്നത്തെ സ്ത്രീക്ക് കൈവരികയും ചെയ്തിട്ടു മുണ്ട്- ഇനിയൊരു ദശാകാലമെത്തുമ്പോൾ ഈ അഹന്തയും മൊത്തം മനു ഷ്യനും ജീവജാലങ്ങൾക്കും സഹിക്കവയ്യാതാകുന്നതിലേക്ക് വികസിക്കുക യും ചെയ്യും. ഈയൊരു ചാക്രികതയ്ക്കുകാരണം നമ്മുടെ പരിശീലനങ്ങ ളുടെയും പഠനങ്ങളുടെയും ചർച്ചകളുടെയും വൈകല്യമാണ്.
ഒരു അമ്പതുകൊല്ലംമുമ്പ് കേരളത്തിലെവിടെയും കാണാവുന്ന ചിത്രങ്ങ ളാണ്- പറമ്പിന്റെ അതിർത്തിയിൽ കിളയ്ക്കുമ്പോൾ വീട്ടുകാരനും അയൽ ക്കാരനുംതമ്മിൽ വാക്കേറ്റത്തിലും അടിപിടിയിലും കലാശിക്കുക പതിവാ യിരുന്നു. വീട്ടുകാരനും അയൽക്കാരനുംതമ്മിൽ പിടിവലി തുടങ്ങുമ്പോൾ, രണ്ടുപേരെയും പിടിച്ചുമാറ്റുന്നത് അവരുടെ സ്ത്രീകളാണ്. ഈ പിടിവലി യോടെ അയൽപക്കങ്ങൾതമ്മിലുള്ള ബന്ധത്തിന് കോട്ടംതട്ടാതിരിക്കാനെ ന്നോണം, വീട്ടിലുണ്ടാക്കിയ കറിയും പലഹാരങ്ങളുംമറ്റും പിന്നാമ്പുറത്തു കൂടി അടുത്തവീട്ടിലേക്ക് കൊണ്ടുപോയികൊടുത്ത്; രണ്ടുസ്നേഹവാക്കു കളും പറഞ്ഞ്; ഭർത്താക്കന്മാരുടെ മുൻകോപത്തെ പരസ്പരം കുറ്റംപറ ഞ്ഞ്, അയൽപക്കബന്ധങ്ങളെ ഊട്ടിയുറപ്പിച്ചിരുന്നതും സ്ത്രീകളായിരുന്നു. ചെറിയ തെറ്റിനുപോലും കുട്ടിയെ അച്ഛൻ തല്ലുമ്പോൾ, കുട്ടിയെ കെട്ടിപ്പിടിച്ച് അവൻകൊള്ളേണ്ടുന്ന അടിമുഴുവൻ വാങ്ങുന്നത് അമ്മയാണ്; തെറ്റുകൾ ആവർത്തിക്കാതിരിക്കാൻപാകത്തിൽ കുട്ടികളെ പരിണമിപ്പിക്കുന്നത് അ മ്മയാണ്; താൻകാരണം അമ്മയ്ക്ക് അടികിട്ടിയല്ലോയെന്ന വേദന, അവന് അച്ഛന്റെ അടിയേക്കാൾ വലിയ വേദനയാണ്; ആ വേദന അവനെത്ര നിഷ്ഠൂ രനാണെങ്കിലും പരിണമിപ്പിക്കുകതന്നെചെയ്യും- ആ കാലത്ത് കുട്ടികൾക്ക് അച്ഛനോടായിന്നു ഭയം; അമ്മയോടായിരുന്നു അവന് സ്നേഹവും ബഹു മാനാദരങ്ങളും ഇടപാടുമെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ട് സ്ത്രീ കളാ ണ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരു ന്നത്- കുടുംബത്തിന് പുറത്തിറങ്ങിയാലും, ഏത് വഴിയമ്പലത്തിൽ വെച്ചും കുട്ടി കരഞ്ഞാലുടനെ സ്ത്രീ കുഞ്ഞിന് മുലയൂട്ടും; അതിന് പാകത്തിലുള്ള വസ്ത്രമേ സ്ത്രീ ധരിക്കൂ; കുഞ്ഞിനാണ് അന്നത്തെ സ്ത്രീക്ക് ഏറ്റവും പ്രാധാന്യം. അതുകൊണ്ടാണ് അന്നവർ അനുഭവിച്ച ത്യാഗത്തെ അവരുടെ മക്കളെന്നും; ഏതുവരെ വളർന്നാലും മനസ്സിൽ കൊണ്ടുനടക്കു മായിരുന്നത്.
അന്നത്തെ ആ സ്ത്രീയേയുമല്ല; പുരുഷനേയുമല്ല ആധുനിക കേരള ത്തിൽ കാണാവുന്നത്- അന്നുണ്ടായ സ്ത്രീക്കും പുരുഷനും ഇന്ന് വയസ്സേ റെയായിക്കാണും; അന്നത്തെ സ്ത്രീ വൃദ്ധയായിരുന്നാലും, മക്കളുടെ മക്ക ളെ പരിചരിച്ചുകഴിയുന്നുമുണ്ടാകും; അവർക്കങ്ങനെയേ കഴിയാനാകൂ. ആ കാലത്തെ ഇവരുടെ ജീവിതം സമാജത്തിലുണ്ടാക്കിയ പരിണാമം- ആ കാല ത്ത് നമ്മുടെ കലയിലും സാഹിത്യത്തിലും നിർണ്ണായകമായ പരിണാമം ഉ ണ്ടാക്കിയിട്ടുണ്ടെന്നും പഠിക്കണം. പക്ഷെ ഒരു മനഃശാസ്ത്രസത്യമുണ്ട്, ത ങ്ങളുടെ ജീവിതം ശരിയായദിശയിലല്ലായെന്നൊരു അവബോധം അന്നത്തെ പുരുഷനിലും സ്ത്രീയിലുംവരെ ഉണ്ടായിരുന്നു; അതുകൊണ്ടാണല്ലോ അ വരുടെ മക്കളെ, അവരുടെ ജീവിതരീതികളിൽനിന്ന് വ്യത്യസ്തമായി വളർ ത്തിവലുതാക്കിയത്? തങ്ങളുടെ ജീവിതം ശരിയായിരുന്നുവെന്ന ഉത്തമ ബോധ്യമാണ് അവർക്കുണ്ടായതെങ്കിൽ, അവരുടെ ജീവിതതുടർച്ചയായി ട്ടാണ് മക്കളും വളരേണ്ടിയിരുന്നത്- അങ്ങനെ വിശ്വസിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് പിന്നീടുണ്ടായ സമൂഹത്തിൽവന്ന പ്രധാനപരിണാമം.