[ Full Text - Source: November 2011 issue ]
ഒരു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കു ക; തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക- ഈ രണ്ട് തലങ്ങളാണ് സാമൂഹികഘടനയിൽ കാണുന്നത്. തന്നോടും തന്റെ പരിത സ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ, താനും പരിതസ്ഥിതിയും തമ്മിലു ണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം (immunity) നൽകാതിരിക്കില്ല. ആരോഗ്യത്തിന്റെ അടിസ്ഥാന ശാസ്ത്രം ഇതാണ്. ഒരുവൻ തന്നോടും തന്റെ ചുറ്റുപാടുകളോടും സമാജത്തോടും ജീവജാല ങ്ങളോടും പ്രകൃതിയോടും ഇണങ്ങി, അവയെല്ലാം തന്റെ അംശമാണെന്നു കരുതി ജീവിക്കുമ്പോൾ അവന്റെ ബലം ഏറുകയാണ്.
അതേസമയം ഒരുവൻ തന്നോടുപിണങ്ങുമ്പോൾ തന്റെ വ്യത്യസ്തങ്ങ ളായ വാസനകളോട്; വ്യത്യസ്തങ്ങളായ ചിന്തകളോട്; വ്യത്യസ്തങ്ങളായ പെരുമാറ്റവിശേഷങ്ങളോട്; തന്നിൽത്തന്നെ വ്യത്യസ്തങ്ങളായി സംഭവി ക്കുന്ന കർമ്മകലാപങ്ങളോട് പിണങ്ങിനില്ക്കുമ്പോൾ തനിക്ക് തന്നോടുത ന്നെ ഇഷ്ടമില്ലാതെവരുന്നു.
തന്റെ ചുറ്റുപാടുകളോട്; സമസൃഷ്ടങ്ങളോട്; ജീവജാലങ്ങളോട്; പ്രകൃതി യോട് പിണങ്ങുമ്പോൾ അവന്റെ ബലം നഷ്ടമാകുന്നു. അവ അവന്റെ ആവി ർഭാവത്തിന്റെയും അവന്റെ പരിതസ്ഥിതിയുടെ ആവിർഭാവത്തിന്റെയും മൗ ലികഘടകങ്ങളായ ഭൂതതന്മാത്രകൾ- പൃഥ്വി, അപ്, തേജസ്സ്, വായു, ആകാ ശം എന്നിവ ചേരുകയോ വിഘടിക്കുകയോ ചെയ്യുന്നു.
അതേസമയം ചുറ്റുപാടുകളോട് ഇണങ്ങുമ്പോൾ മൗലികഘടകങ്ങളെ ചേർക്കുകയും അവ സമമാക്കുകയും ചെയ്യുന്നു.
ചുറ്റുപാടുകളോട് യോജിക്കുമ്പോൾ- ബാഹ്യമായി ഒരുവൻ അവന്റെ ചുറ്റു പാടുകളോട് യോജിക്കുന്ന സമയം, ഏതൊരു മൗലികഘടകങ്ങളാലാണോ അവന്റെ ശരീരമെന്ന പരമാർത്ഥവും മനസ്സെന്ന പരമാർത്ഥവും ബുദ്ധിയെന്ന പരമാർത്ഥവും ഇന്ദ്രിയങ്ങളും ഉളവാക്കിയിരിക്കുന്നത്; ഏതൊന്നുകൊണ്ടാ ണോ അവന്റെ ചുറ്റുപാടുകളെ- ചുറ്റുപാടുംകാണുന്ന ദ്രവ്യങ്ങളെല്ലാം സൃഷ് ടിച്ചിരിക്കുന്നത്, ആ അടിസ്ഥാനങ്ങൾ രണ്ടും ഒന്നാകകൊണ്ട്- ചുറ്റുപാടുക ളും അവനും തമ്മിലുള്ള ചേർച്ചയിൽനിന്ന് അവന്റെ ഘടനയിലെ മൗലിക ഘടകങ്ങൾ അത്യന്തം ചേർന്നുനില്ക്കുന്നു. അതേസമയം അവയോട് അവ ൻ പിണങ്ങിനില്ക്കുമ്പോൾ അവതമ്മിൽ പിണങ്ങുകയും ചെയ്യുന്നു- പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവ തമ്മിൽ പിണങ്ങുകയും തദ്വാരാ അവന്റെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ യോജിപ്പിച്ചും വിയോജിപ്പിച്ചും ആരോഗ്യത്തെ ഉളവാക്കിയും ആരോഗ്യത്തെ നശിപ്പിച്ചുംകളിക്കുന്ന തന്റെതന്നെ പ്രകൃതിയോടും തന്റെ ചുറ്റുപാടിന്റെ പ്രകൃതിയോടും പരിചയപ്പെടുന്ന ഒരു ശാസ്ത്രശാഖ ഇന്നത്തെ ആധുനികമാനവന് ആവശ്യമായി വന്നിരിക്കുന്നു.
ആയുർവ്വേദത്തിന്റെ മൗലികഘടനയിലൂടെപോകുമ്പോൾ കാലം പ്രത്യേ കിച്ച് ആന്തരികകാലം പ്രധാനമായി കാണണം. ദ്രവ്യത്തിൽ ഒരു ആന്തരകാ ലമുണ്ടോ? ഓരോ ദ്രവ്യത്തിനും പ്രകൃത്യാ ഒരു കാലദൈർഘ്യമുണ്ടോ? ഓ രോ വസ്തുവും പരിണമിക്കുമ്പോൾ അതിൽ കാലം വരുന്നുണ്ടോ?
ദീർഘകാലം മണ്ണായിക്കിടന്ന ഭൂമി ഉറഞ്ഞ് ലാറ്ററേറ്റ്- വെട്ടുകല്ലുകളായി മാറുന്നു. വെട്ടുകല്ല് മൂക്കുന്നുണ്ടോ; പ്രായമാകുന്നുണ്ടോ- കല്ലിനൊരു പ്രായ മുണ്ടോ? ഉണ്ടെന്നാണ് പ്രാചീനരൊക്കെ പറയുന്നത്. കല്ലിനെ ജീവനുള്ളതാ യി സങ്കല്പ്പിച്ച്; പ്രായമുണ്ടെന്ന് സങ്കൽപിച്ച്- പ്രായമേറിയ കല്ല്, പ്രായംകുറ ഞ്ഞ കല്ല് എന്നിങ്ങനെ വെട്ടി എടുക്കാറുണ്ട്. ഇങ്ങനെ കല്ല് വെട്ടുന്നവനും കെട്ടുന്നവനും തമ്മിലൊരു ബന്ധമുണ്ടാകാറുണ്ട്. കെട്ടിടനിർമ്മാണത്തിൽ കല്ലിന്റെ പ്രായംനോക്കി കുഴപ്പമില്ലാത്തവിധം എങ്ങനെയൊക്കെ കെട്ടണ മെന്ന സങ്കല്പങ്ങളുമുണ്ട്.
പ്രായമെത്തിയ കല്ല് വീണ്ടും മൂത്തുമൂത്തുവരുമ്പോൾ- പ്രായമെത്തി വീ ണ്ടും രൂപാന്തരപ്പെടുമോ? രൂപാന്തരപ്പെടും. അതാണ് ഗ്രാനേറ്റ്- കരിങ്കല്ലായി മാറുന്നത്. അതിന് വീണ്ടും പ്രായമെത്തുമ്പോഴാണോ മാർബിൾപോലുള്ള ശിലകളായി അത് രൂപാന്തരപ്പെടുന്നത്?
പ്രകൃതിയിൽ ഇത്തരമൊരു പരിണാമമുണ്ടെങ്കിൽ പരിണമിച്ചുപരിണമിച്ച് ഒരുനാൾ ഈ ഭൂമി തിരിച്ച് വെള്ളത്തിൽ ലയിക്കുമോ? വെള്ളം അഗ്നിയിൽ ലയിക്കുമോ? അഗ്നി വായുവായി തീരുമോ? വായു ആകാശത്തിൽ ലയിക്കു മോ? ഇങ്ങനെയൊക്കെ പ്രാചീനർ ചിന്തിച്ചിട്ടുണ്ട്- ഇതിനെ ആസ്പദമാക്കി സൃഷ്ടിസ്ഥിതിലയങ്ങളുടെ ചക്രവും അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. കാലം മുന്നോട്ടുചെല്ലുമ്പോൾ യുഗത്തിന്റെ സ്വാഭാവിക വാർദ്ധക്യത്തിൽ- വാർദ്ധ ക്യംവന്ന വസ്തുക്കളോട് താല്പര്യം തോന്നുമെന്നും രേഖപ്പെടുത്തി യിട്ടുണ്ട്.
സൃഷ്ടിയുടെ ആദിയുഗങ്ങളിൽ ആയുസ്സ് വളരെ കൂടുതലായിരുന്നുവെ ങ്കിൽ ക്രമേണ ഓരോ നൂറ് വർഷവും കുറഞ്ഞുവരുമെന്നും അവർ കൃത്യമാ യി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ആയുസ്സ് കുറഞ്ഞുവരുന്ന കാലങ്ങളിലെ ദൃശ്യ സഞ്ചയങ്ങൾക്കും ഈ പരിണാമം സംഭവിക്കും.
കാലത്തിന്റെ സ്വാഭാവിക പരിണാമത്തെ മനുഷ്യന്റെ ഇടപെടൽകൊണ്ട് വാർദ്ധക്യത്തെ കൂടുതൽ ഉത്തേജിപ്പിക്കുമോ? ആറുമാസംകൊണ്ട് വിളയുന്ന നെല്ലിന്റെ സ്ഥാനത്ത് ഒരുമാസംകൊണ്ട് വിളയിക്കുന്നു. ഭൂമിയിൽ സ്വാഭാവി കമായ ദ്രവ്യങ്ങളിൽചിലത് ഇവയോട് രാസപരമായി പ്രതിപ്രവർത്തിക്കുവാൻ ചേർക്കുമ്പോൾ- അവയുടെ ആയുർദൈർഘ്യത്തെ കുറച്ചുകൊണ്ടുവരുവാ നുള്ള ശാസ്ത്രകൗതുകം തോന്നിയതുതന്നെ, മനുഷ്യന്റെ ബുദ്ധിയിലൊരു വാർദ്ധക്യം ജനിച്ചതുകൊണ്ടായിരുക്കുമോ? ബുദ്ധിയിൽ വാർദ്ധക്യംവന്ന് സമൂലസമൂഹത്തെയും മൃത്യുവിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രളയത്തിന് ആക്കം കൂട്ടുവാനുള്ളൊരു ത്വര ശാസ്ത്രമെന്നപേരിൽ ആധുനിക ശാ സ്ത്രകാരന്മാരുടെ മനോമണ്ഡലത്തിൽ ഉദിക്കുന്നു. അതിനാൽതന്നെ അവ ർ ബഹുമാനിതരായിതീരുകയും ബഹുമാനത്താൽ അവർ കാട്ടിക്കൂട്ടുന്ന വൈകല്യങ്ങൾമുഴുവൻ ലോകം ആസ്വദിക്കുകയും സ്വയമൊന്നിച്ച് മൃത്യുവി ലേക്ക് പോകുവാൻ തയ്യാറെടുക്കുകയും ചെയ്യുന്നു- ഒരു ആത്മഹത്യയുടെ വക്കിലേക്ക് ശാസ്ത്രമിങ്ങനെ ആധുനികമാനവനെ നയിച്ചുകൊണ്ട് പോ കുകയല്ലേ?
കാലത്തിന്റെ കളിക്കളത്തിൽ കളിക്കുമ്പോൾ മനുഷ്യൻ ചേതനയറ്റ്, കാലം നിർവ്വഹിക്കുന്ന വഴിയിലൂടെ- മിഥ്യാ അധിന്യൂനയോഗങ്ങളില്പ്പെട്ട് അറിവില്ലാതെ; അറിയാതെ ആരാലോ നയിക്കപ്പെടുന്നതുപോലെ മൃത്യു കോടരങ്ങളിലേക്ക് സഞ്ചരിക്കുന്നു. അപ്പോൾ മൃത്യുവിന്റെ നൃത്തമേറ്റുവാങ്ങി, അനേകഭാഷകളിൽ; വ്യാകരണങ്ങളിൽ ശാസ്ത്രമെന്നപേരിൽ പടച്ചുവിടു ന്നവ വായിച്ചും പഠിച്ചും മനുഷ്യമസ്തിഷ്കത്തിലെ ഓരോ കോശങ്ങളെയും നിരന്തരം വാർദ്ധക്യത്തിലേക്ക് എത്തിച്ചുകൊണ്ടുമിരിക്കുന്നു- വാർദ്ധക്യത്തി ലേക്കെത്തിക്കുന്ന ഒരറിവുപകർന്ന് കൂട്ടത്തോടെയുള്ളൊരു ആത്മഹത്യയി ലേക്ക് ലോകമാകെ ഒരുങ്ങുകയാണ്. മാനവൻ ഇതിനെ മനോഹരമാക്കി പറയുന്നതാണോ, ആഗോളവല്ക്കരണമെന്നും വിശ്വവിശാലജാലകവുമെ ന്നുമൊക്കെ? പക്ഷെ പൗരാണികന്റെ ശാസ്ത്രമാതൃകകളെ ഇന്നലെ പിന്തു ടർന്നവർ അനുഭവിക്കാത്തവിധമുള്ള ദുരദൃഷ്ടങ്ങളായ ആയിരമായിരം സം ഘർഷങ്ങളും പ്രശ്നങ്ങളുമാണ് ആധുനികമാനവൻ അനുഭവിക്കുന്നതെന്ന ത് സത്യമാണ്.
ശാസ്ത്രമര്യാദയിൽ അച്ഛനെയും അമ്മയെയും അനുസരിച്ച്, അടികൊണ്ട് വളർന്നവന്റെ കയ്യിൽനിന്നൊരു ഗ്ളാസ് വെള്ളം വാങ്ങിക്കുടിച്ച് മരിക്കുവാനു ള്ള അനുഭവമെങ്കിലും ഇന്നലെയുടെ അച്ഛനമ്മമാർക്ക് ഉണ്ടായിരുന്നു. എന്നാ ലിന്ന് ആധുനികതയെ പുൽകി, പ്രസവം ആശുപത്രിയിൽ നടത്തി; കുഞ്ഞി നെ വാസിനേഷനുകളുടെയും മറ്റുള്ളവയുടെയുമൊക്കെ പരിലാളനയിൽ വളർത്തി; ആരോഗ്യ സംരക്ഷണത്തിനുതകുന്ന അന്തരീക്ഷമുണ്ടാക്കി ആ യിരമായിരം വിറ്റാമിനുകളും മിനറലുകളുമെല്ലാം തീറ്റിപ്പോറ്റിയ അച്ഛനമ്മ മാരെ നിഷേധിക്കുന്ന മക്കളെയാണ് എങ്ങും കാണാനാകുന്നത്. പോക്കറ്റ്മ ണിയായി അഞ്ഞൂറ് രൂപയും കൊടുത്ത്, ശാസ്ത്രമാതൃകയിൽ മൈദകൊ ണ്ടുണ്ടാക്കിയ ന്യൂഡിലുകളും മറ്റും കഴിപ്പിച്ചും പൊതിഞ്ഞുകെട്ടിക്കൊടു ത്തും വാഹനത്തിൽ കയറ്റി മക്കളെ അയക്കുന്ന മാതാപിതാക്കൾ; ലക്ഷങ്ങ ൾമുടക്കി സീറ്റ് വാങ്ങിച്ച് പഠിപ്പിച്ചവർ. വളർന്നപ്പോൾ സ്വയം ഇണയെ കണ്ടെ ത്തുകയും ബന്ധങ്ങൾ സ്ഥാപിക്കുകയും വികലമായി ജീവിക്കുകയും- പി ന്നെ അച്ഛനമ്മമാരുടെ പണംകൊണ്ട് ബംഗ്ളാവോ, ഫ്ളാറ്റോ വാങ്ങുകയും കാറുവാങ്ങുകയുംചെയ്ത്, വിവാഹംകഴിച്ച് ജീവിക്കുമ്പോൾ ആ മക്കളുടെ കൈയിൽനിന്ന് സമാധാനത്തോടെ അന്നവും വെള്ളവുംവാങ്ങി വാർദ്ധക്യ ത്തിൽ അവരുടെ പരിലാളനയിൽ മരിക്കാൻ ഇന്നത്തെ ഏത് അച്ഛനമ്മമാർ ക്ക് കഴിയുന്നുണ്ട്? ഇന്നലെ തല്ലിയ, കുളിപ്പിച്ച് ഒഴിഞ്ഞവയറുമായി പഠിക്കാൻ വിട്ട; ഇന്നലെ കരിയിലകത്തിച്ച് ചൂടുവെള്ളമുണ്ടാക്കാൻ പഠിപ്പിച്ച; അത്രയൊ ന്നും വിദ്യാഭ്യാസം കൊടുക്കാത്ത; ഇത്രയൊന്നും പഠിപ്പില്ലാത്ത; ആധുനിക ശാസ്ത്രത്തെ പിൻപറ്റാത്ത; തന്റെ ആചാരമര്യാദകളെ പിൻപററിവളർന്ന ഇന്നലെയുടെ മക്കൾ- അവരുടെ കൈയിൽനിന്ന് സമാധാനത്തോടെ അന്നവും വെള്ളവുംവാങ്ങി വാർദ്ധക്യത്തിൽ അവരുടെ പരിലാളനകളിൽ മരിക്കാൻ അന്നത്തെ അച്ഛനമ്മമാർക്ക് കഴിഞ്ഞതെന്തുകൊണ്ടാണ്? ഈ രണ്ട് ശാസ്ത്രധാരകളെ വിലയിരുത്തിയിട്ടുമതി, ശാസ്ത്രത്തെ പിൻപറ്റി അഹങ്കാരത്തിന്റെ വാതോരാത്ത ജല്പനങ്ങൾ ഉരുവിടാൻ.
മാനവസ്നേഹം നഷ്ടപ്പെടുകയും രോഗാതുരതയിലേക്ക് വലിഞ്ഞുനീ ങ്ങുകയും ചേതന മരവിക്കുകയും ചെയ്യുമാറ്, ആധുനികൻ ആന്തരികകാല ത്തെ സംഭ്രമജനകമാക്കിയത് എങ്ങനെയാണ്? പ്രാചീനൻ പിൻപറ്റിയ ചിന്താ ബന്ധുരങ്ങളായ, അന്ന് ശാസ്ത്രമെന്ന് പറഞ്ഞവയെ തൊട്ടുതലോടിതഴുകി അതിനനുഗുണമായി ജീവിച്ചാണ് അന്നവർ ആനന്ദം നേടിയതെങ്കിൽ- അതി നെമുഴുവൻ വലിച്ചെറിഞ്ഞ് ആധുനിക ശാസ്ത്രത്തിന്റെ പ്രണയിതാക്കൾ വലിച്ചുകൊണ്ടുപോയ വഴിയിൽ, അമ്പത് സംവത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യേണ്ടതല്ലെ? അയ്യായിരവും ആ റായിരവും സംവത്സരങ്ങൾ മാനവസ്നേഹത്തോടെ ജീവിച്ച ഇന്ത്യൻ ജനത; കേവലം അമ്പതോ അറുപതോ സംവത്സരത്തിന്റെ ആധുനിക വൈദ്യശാ സ്ത്രവും ആധുനികശാസ്ത്രവും പേറി- പൗരാണികതയെ ചവിട്ടിതേച്ച് അ ദ്ധ്യാപകരിലൂടെ; ആക്ടിവിസ്റ്റുകളിലൂടെ; ആധുനികതപഠിപ്പിച്ച മതനേതാ ക്കളിലൂടെ പഠിച്ചും പഠിപ്പിച്ചും വളർന്നപ്പോൾ നിത്യദുഃഖത്തിന്റെ; നിത്യാന്ധ കാരത്തിന്റെ; നിത്യമായ ആത്മഹത്യയുടെ പടവുകളിൽ ഇന്നെത്തിയിട്ടു ണ്ടോ? ഇങ്ങനെ താരതമ്യം ചെയ്യുകയെന്നതാണ് ഗൃഹവൈദ്യത്തെയും പ്രാചീനതയെയും പഠിക്കുമ്പോൾ പ്രഥമമായി നാം ചെയ്യേണ്ടത്.
പ്രാചീനർ എങ്ങനെയൊക്കെയാണ് ജീവിതത്തെ കണ്ടത്? എന്തായി രുന്നു അവരുടെ അറിവിന്റെ താളക്രമം? അതെങ്ങനെയാണ് ജനതക്ക് കൈമാറിക്കൈമാറികൊടുത്തത്? കൈമാറിക്കൊടുത്തത് ഫ്ളെക്സ് ബോർ ഡുകളിലൂടെ; പ്രചാരണപദ്ധതികളിലൂടെ ; ഭീഷണികളിലൂടെയൊക്കെ ആയി രുന്നോ അതല്ല, അനുഭവത്തിൽ ഉരുത്തിരിഞ്ഞ വിശ്വാസാധിഷ്ഠിതമായൊരു ലോകത്തിന്റെ സ്വഭാവേനയുള്ള വികാസമായിരുന്നോ?
വീടിന്റെ തറ ചാണകമെഴുകിയപ്പോൾ; തറ മണ്ണുതേച്ചപ്പോൾ- മണ്ണ് ബാ ല്യമാണ്. കാലം കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ, മണ്ണ് വെട്ടുകല്ലാകു മ്പോൾ നമ്മുടെ മനസ്സും വെട്ടുകല്ലിനൊപ്പം യൗവ്വനത്തിലേക്കും പിന്നെയത് കരിങ്കല്ലായി മാർബിളിലേക്ക് പോകുമ്പോൾ വാർദ്ധക്യത്തിലേക്കും നീങ്ങു കയായിരിന്നോ? അതുകൊണ്ടായിരുന്നുവോ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പോലും തന്റെ ഭാര്യയുടെ ശ്മശാനത്തിനുമാത്രം മാർബിൾ പതിച്ചത്? ഒരു ശവകുടീരം മനോഹരമായുണ്ടാക്കി അതിന് മാർബിൾ പതിക്കുമ്പോൾ- ആ കാലത്തെ ഇന്ത്യയിലെ ഏതെങ്കിലുമൊരു ക്ഷേത്ര ത്തിന് മാർബിൾ പതിച്ചിരുന്നോയെന്നും ചിന്തിക്കണം. അന്നത്തെ രാജാക്ക ന്മാർക്ക് എന്തും വാങ്ങാനാകുമെന്നിരിക്കെയാണ്, കരിങ്കല്ലുവരെ ഉപയോഗിച്ച പ്പോഴും എന്തേ അവർ മാർബിൾ ഉപയോഗിക്കാതിരുന്നത്? ഇന്ന് വീടുകളി ൽപോലും- സാധാരണക്കാരുടെ വീടുകളിൽപോലും പതിച്ചിരിക്കുന്നത് മാർ ബിളാണ്. ഇതെങ്ങനെ ആരോഗ്യത്തെ ബാധിക്കും; താമസിക്കുന്നവരുടെ കോശവിഭജനത്തെ എങ്ങനെ ബാധിക്കും; മാർബിൾപതിച്ച ഒരു മുറിയിൽ ജീവിക്കുന്ന ഒരു ഗർഭിണി, പ്രസവിക്കുന്ന കുട്ടിക്ക് നേരത്തെ വാർദ്ധക്യമു ണ്ടാകുമോ? അതിന്റെ കൈകാലുകൾ പിരിഞ്ഞുവരുമോ? അവിടെ താമ സിക്കുന്നവർക്ക് ആമവാതം കൂടുമോ? മാർബിൾ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങളെ വായുവിലേക്ക് വിടുന്നുണ്ടോ? മാർബിളിലേക്ക് വീഴുന്ന എണ്ണ യും മഞ്ഞൾപ്പൊടിയുമൊക്കെ മാർബിളുമായി പ്രതിപ്രവർത്തിച്ച് ഏതെങ്കിലു മൊരു അംശങ്ങളെ ആഗിരണം ചെയ്യുകയും അതിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള വാതകങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടോ? ശ്രദ്ധി ച്ചിട്ടുണ്ടോ, ഒരു സ്പൂൺ മഞ്ഞൾപൊടി മാർബിൾത്തറയിലിട്ട് പതുക്കെയത് തിരിച്ചെടുക്കാനും മാർബിളിൽചേർന്നതിനെ കഴുകി പൂർണ്ണമായി മാറ്റാനു മാകുന്നുണ്ടോയെന്നും? മാർബിൾ വലിച്ചെടുത്ത മഞ്ഞൾ പ്രവർത്തിക്കുന്ന ത് ആരോഗ്യപരമായ നിലയിലാണോ? ഉത്തമമായ മഞ്ഞളിന്റെ അംശംപോ ലും നമുക്ക് അപകടകരമാകുമാറ് മാറ്റിമറിച്ചാണോ മാർബിൾ തരുന്നത്? ഇവിടെയാണ് അന്തസത്തയുടെ ജീവിതത്തിലേക്ക് ജനതയെ നയിക്കാൻപാ കമായ പ്രാചീനന്റെ അറിവും പരിലാളനകളും സുരക്ഷയും ശ്രദ്ധേയമാകുന്ന ത്. അവർ തറ മെഴുകിയപ്പോൾ; തറ മണ്ണുതേച്ചപ്പോൾ; തറ വെട്ടുകല്ലാക്കി മാറ്റിയപ്പോൾ ബാല്യവും യൗവ്വനവുംപോലെ അവർ ആരോഗ്യത്തെ നില നിർത്തി.
കുഞ്ഞുങ്ങൾക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാകുവാനും ആനന്ദം ലഭിക്കാനും പര്യാപ്തമാകുംവിധമാണ് വീടിന്റെ അന്നത്തെ നിർമ്മാണം. വീടുവെയ്ക്കുമ്പോൾ- തെരഞ്ഞെടുക്കുന്ന ദേശങ്ങൾ; പറമ്പിലെ ചില പ്ര ത്യേകതരം ചെടികൾ ഇവയൊക്കെ ശ്രദ്ധിക്കും. ചില ചെടികളുള്ള പറമ്പു കൾ കാണുമ്പോൾ പഴയവർപറയും, ഇവിടെ വീടുവയ്ക്കാമെന്ന്. ചിലവ കാണുമ്പോൾ അരുതെന്നും പറയും. പറമ്പിൽചെന്നാൽ അവിടെ ഒരു പട്ടി ശാന്തമാ യി ഉറങ്ങുന്നതുകണ്ടാൽ പറയും ഇവിടെ വീടുവയ്ക്കാമെന്ന്- അത് നല്ല സ്ഥലമാണ്; ശാന്തതയുള്ളതാണ്. ഒരു വീടുവെയ്ക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിൽവരെ അവർ പ്രകൃതിയോട് ഇണങ്ങിയ ഒരു നയം സ്വീകരിച്ചുവെങ്കിൽ, ഇന്ന് നാം എവിടെയെല്ലാം, എന്തെല്ലാമാണ് കെട്ടി പ്പൊക്കുന്നത്? അതൊക്കെ നമ്മുടെ ആയുസ്സിനെ മാറ്റിമറിക്കുമോ; ആരോഗ്യത്തെ ബാധിക്കുമോ; നമ്മുടെ കോശങ്ങളെ വാർദ്ധക്യത്തിലേക്ക് എത്തിക്കുമോ?
അപ്പോൾ വീടുവെയ്ക്കാനുള്ള സ്ഥലവും വീടിനുള്ള കല്ലുംതുടങ്ങി നിത്യ നിരന്തരം ഉപയോഗിക്കുന്ന എണ്ണമറ്റ പദാർത്ഥങ്ങളെവരെ അവർ പഠിച്ചിരുന്നു; ആഹാരത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വനത്തിൽ നില്ക്കുന്ന പഴ ങ്ങൾ- അല്പംപോലും ആശ്രയദോഷമില്ലാത്ത; നിമിത്തദോഷമില്ലാത്ത; ജാ തിദോഷമില്ലാത്ത പ്രകൃത്യാവളർന്നുവരുന്ന പഴങ്ങൾ അവ ഭുജിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യത്തിന്റെ നില; ദുഃഖത്തിന്റെ നില എന്നിവയെക്കുറിച്ചു ള്ള അവരുടെ പഠനം ശ്രദ്ധേയമാണ്.
ക്ളേശിച്ചും അദ്ധ്വാനിച്ചും ഉണ്ടാക്കിയെടുക്കുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും- പണത്തെ ആദായമായിക്കണ്ട് കൃത്രിമമായ ഉല്പാദനപ്രക്രി യയെ സ്വീകരിച്ച്, പ്രകൃതിയുടെ താളക്രമങ്ങളെ മാറ്റിമറിച്ച്- ഹോർമോണുക ളെയും എൻസൈമുകളെയും കൃത്യമായിനൽകി വളർത്തിയെടുക്കുന്ന പച്ച ക്കറികളുടെയും പഴങ്ങളുടെയും ഒരു തലം. ഭൂമിയിൽനിന്ന് വലിച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ ഇലകളിൽ പാകംചെയ്ത്- പൂവായി, പഴമായി, കായ യായി, തണ്ടായി, ഇലയായി, വേരായി, കിഴങ്ങായി ഒക്കെനില്ക്കുന്നതിൽ നിന്ന് ഓരോ പദാർത്ഥങ്ങളും ആഹരിച്ച്- പ്രാഥമികപാകം കഴിഞ്ഞിട്ടുള്ള ആഹാരം മനുഷ്യനിൽ പചിച്ചുവരുമ്പോഴുള്ള കോശവിഭജനപ്രക്രിയയുടെ മറ്റൊരു തലം. കാലത്തിൽ- അതേതലത്തിൽ തന്നെയാണോ ആ സസ്യങ്ങ ളെ ആഹരിച്ച് ഒരു പാചകംകൂടി തങ്ങളുടെ ശരീരത്തിൽനടത്തി രൂപാന്തര പ്പെട്ട് മാംസമായിത്തീർന്ന പശുവിന്റെയും കോഴിയുടെയും പന്നിയുടെയും ആടിന്റെയും അതുപോലുള്ള ജീവജാലങ്ങളുടെയും- പാമ്പിന്റെയും പട്ടിയു ടെയുമൊക്കെ മാംസം ആഹരിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു തലം. ഇതി നെയൊക്കെ ആഹരിക്കുമ്പോൾ പ്രാഥമികമായ പാചനം നടന്നുകഴിഞ്ഞ സസ്യാഹാരവും ഈ ജാന്തവങ്ങളായ ആഹാരവും കോശവിഭജനപ്രക്രി യയിൽ ഒരുപോലെ പെരുമാറുമോ അതോ, മാറിമാറി പെരുമാറുമോ? കോശാ ന്തര യാഥാർത്ഥ്യം അന്വേഷിക്കുമ്പോൾ കോശത്തിന്റെ സമയമാപിനി- `സൈറ്റോക്രോം` അതിന്റെ സൂചി കറങ്ങുന്നതിനെടുക്കുന്ന സമയത്തെ മാറ്റി മറിക്കുമോ എന്നറിയണം- ഇതൊക്കെ വളരെ നിർണ്ണായകമാണ്.
സസ്യങ്ങളും മാംസങ്ങളും പാകംചെയ്ത് രൂപാന്തരപ്പെട്ട് അവയിൽനിന്ന് വർണ്ണഭംഗിയുണ്ടാക്കിപ്പോകുന്ന ശ്വാസവും നിശ്വാസവും അന്തരീക്ഷത്തിലെ ആയിരമായിരം വാതകങ്ങളുമെല്ലാംചേർന്ന് ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു പോകുമ്പോഴുണ്ടാകുന്ന ആഹാരപദാർത്ഥങ്ങളുടെ ഒരു നിര- ഇതെല്ലാം സന്നിവേശിപ്പിച്ച് പഠിക്കുകയും അവയെക്കുറിച്ച് അപഗ്രഥിക്കുകയും അവ യെ ലോകോപകാരത്തിനായി സൂത്രവാക്യങ്ങളിൽ എഴുതിവെക്കുകയും ചെയ്തവരാണ് ഋഷീശ്വരന്മാർ. അവരെമുഴുവൻ നിഷേധിച്ചും നിന്ദിച്ചും അവരുടെ അറിവുകളെ തമസ്കരിച്ചും ആധുനിക മനുഷ്യൻ കടന്നുപോയ ഊർജ്ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പഠനങ്ങൾ അവന് ജീവി താനന്ദം നൽകാതിരിക്കുകയും ചെയ്യുന്നു- ഇതാണ് നമുക്ക് പഠിക്കേണ്ടിവ രുന്നത്.