ദുരന്തങ്ങളെ ധ്യാനിക്കുന്നവർ

[ Full Text - Source: October 2011 issue ]

മാറിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്‌ മാറ്റമില്ലാതെ തുടരുവാൻ പറ്റിയൊരു വൈദ്യശാസ്ത്രത്തെയാണ്‌ നാം ചർച്ചയ്ക്ക്‌ വിധേയമാക്കുന്നത്‌- ഗൃഹാതുരത്വമുള്ള ആധുനിക മനുഷ്യന്റെ ആതുരസങ്കല്പ ങ്ങളിലൂടെ കടന്നുപോയി, അവന്‌ പരമ്പരയായി കൈമാറിക്കൊടുക്കാവു ന്നൊരു വൈദ്യസങ്കല്പം.

മനുഷ്യരാശിയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ഏതുവിധ മാണ്‌, മനുഷ്യൻ വ്യക്തിയെന്ന നിലയിലും കുടുംബമെന്ന നിലയിലും ഗോത്രമെന്ന നിലയിലും സമുദായമെന്ന നിലയിലും ആരോഗ്യമുള്ള ജീവിതം തുടരുന്നതെന്നും അതുപോലെ, ആ നിലകളിലൊക്കെ തുടരുന്ന മനുഷ്യൻ എങ്ങനെയാണ്‌ ആധിവ്യാധികളിലേക്ക്‌ പതിക്കുന്നതെന്നും കണ്ടെത്താൻ ശ്രമിക്കും.

ഒരുവ്യക്തിക്ക്‌ ആരോഗ്യകരമായൊരു ജീവിതം നയിക്കുന്നതിന്‌ വൈയ ക്തികമായ ആരോഗ്യം വളരെപ്രധാനമാണ്‌. അതിന്‌ ആദ്യം, അവന്റെ ശരീര ത്തിന്റെ കാരണങ്ങളായ മൗലികഘടകങ്ങളെ അറിയണം. പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം- അവയുടെ സമ്മേളനംകൊണ്ടാണ്‌ ശരീരസൃഷ്ടി യുണ്ടാകുന്നത്‌.

സൃഷ്ടിക്ക്‌ കഫവും പാലനപോഷണത്തിന്‌ പൃഥ്വിയും വിനാശത്തിൽ വാതവും വഹിക്കുന്ന പങ്കിനെ അറിയണം.

സൃഷ്ടിയും സ്ഥിതിയും സംഹാരവും കുടികൊള്ളുന്നതലത്തിൽ അതി ന്റെ സമത; കോശസമൂഹങ്ങളുടെ സമത; രസവും രക്തവും മാംസവും മേ ദയും അസ്ഥിയും ശുക്രവുമടങ്ങുന്ന ധാതുക്കളുടെ സമതയും തിരിച്ച റിയണം.

പാലനപോഷണത്തിന്‌ അവനെ സഹായിക്കുന്നത്‌ അഗ്നിയാണ്‌- പതി മൂന്ന്‌ വിധത്തിലുള്ള അഗ്നിയാണ്‌ മാനവശരീരത്തിൽ പ്രവർത്തിക്കുന്നത്‌. ആ അഗ്നികളുടെ സമതയും അറിയണം. ഒട്ടേറെ ആഹാരം കഴിക്കുകയും അത്‌ ശരീരത്തിൽ പചിക്കുകയും ചെയ്യുമ്പോൾ ഒട്ടേറെ മാലിന്യങ്ങൾ ശരീര ത്തിൽ ഉണ്ടാകുന്നുണ്ട്‌- വിയർപ്പായും മൂത്രമായും മലമായുമൊക്കെ മാലിന്യ ങ്ങളുണ്ടാകുന്നുണ്ട്‌. വാതജങ്ങളായ മാലിന്യങ്ങളെയും ഉച്വാസത്തിലൂടെ പുറത്തേക്കുവിടുന്നുണ്ട്‌.

ഇവയുടെയെല്ലാം സ്വച്ഛന്ദമായ വ്യാപാരങ്ങൾ; അവന്റെ മനസ്സിന്റെ പ്രസ ന്നത; ഇന്ദ്രിയങ്ങളുടെ പ്രസന്നത- ഇതൊക്കെയും കണക്കിലെടുത്താണ്‌ സമഗ്രവും സമൂലവുമായ ആരോഗ്യം വ്യക്തിക്കുണ്ടാകുന്നുണ്ടോയെന്ന്‌ പരി ശോധിക്കേണ്ടത്‌.

വ്യക്തികൾ ചേർന്നാണ്‌ കുടുംബങ്ങളുണ്ടാകുന്നത്‌. തീർച്ചയായും കുടും ബങ്ങളിൽ വാക്കുകൾ പ്രയോഗിക്കേണ്ടിവരും- സംബന്ധം സംഭാഷണങ്ങൾ കൊണ്ടാണ്‌ ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ ഓരോവാക്കും പറയുന്നവനിലും കേൾക്കുന്നവനിലും ഭാവമാറ്റങ്ങളുണ്ടാക്കും. ഒരേയൊരു വാക്കുകൊണ്ടുമാ ത്രം പലപ്പോഴും കോപതാപാദികളുണ്ടാകും; ദുഃഖമുണ്ടാകും; ഭയമുണ്ടാകും; ഉൽകണ്ഠയുണ്ടാകും- ഇവയെല്ലാം ശാരീരികമായ ആയിരമായിരം മാറ്റങ്ങൾ ക്ക്‌ വഴിവെക്കും. അപ്പോൾ കുടുംബവും കുടുംബബന്ധങ്ങളും വ്യക്തിയിൽ എന്തെന്ത്‌ രോഗങ്ങളുണ്ടാക്കും; ആരോഗ്യത്തെ നിലനിർത്തുമെന്നും അറിയണം.

ഒരു കുടുംബമെന്നനിലയിൽ വ്യക്തികളും കുടുംബങ്ങളും ചേർന്നാണ്‌ സമുദായങ്ങളുണ്ടാകുന്നത്‌. ആധുനികമനുഷ്യൻ, വ്യക്തികൾ ചേർന്നുണ്ടായ കുടുംബത്തെയോ കുടുംബങ്ങൾചേർന്നും വ്യക്തികൾചേർന്നുമുള്ള സമു ദായത്തെയോ, വ്യക്തിയുടെ ആരോഗ്യത്തിന്റെ ഭാഗമായി കാണുന്നുതന്നെ യില്ല- ഇതൊക്കെ അനാവശ്യമാണെന്ന്‌ ചിലർ; ഇതൊക്കെ സമ്പത്തിന്റെ തെറ്റായ വിനിയോഗങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും അനി വാര്യമാണെന്ന്‌ ചിലർ വാദിക്കുന്നു. മറ്റുള്ളവനെ പേടിപ്പിക്കുവാനും അവനവ ന്റെ ആധിപത്യത്തിനുമൊക്കെയാണ്‌ കുടുംബങ്ങൾ, സമുദായങ്ങൾ തുട ങ്ങിയ സങ്കല്പങ്ങളെന്ന്‌ ആധുനികമാനവൻ പഠിച്ചുവെച്ചിരിക്കുന്നു- ജനാധി പത്യത്തിന്റെയും അതിന്റെ വിദ്യാഭ്യാസത്തിന്റെയും ജീർണ്ണതയാണിത്‌. ഇതി ന്റെ സന്ദേഹവും സങ്കേതവുമെല്ലാം ഇവിടെ ബാധകവുമാണ്‌.

ഓരോ വ്യക്തിയും വ്യക്തികൾചേർന്നുവരുന്ന കുടുംബവും വ്യക്തിയും കുടുംബവും ചേർന്നുവരുന്ന സമുദായവുമെല്ലാം അനസ്യൂതമായൊരു ആരോഗ്യപരിപാലത്തിന്റെ അംശങ്ങളായി പഠിക്കണം.

ആരോടെങ്കിലും മത്സരിക്കാനോ മല്ലടിക്കാനോ അധികാരം വെട്ടിപ്പിടി ക്കാനോ ഒന്നുമായിരുന്നില്ല കുടുംബമെന്ന സങ്കല്പവും സമുദായമെന്ന സങ്കല്പവും. സമാനചിന്താഗതിക്കാരുടെ ജ?നാസമാനമായ ചിന്താഗതിക്കാ രായവരുടെയും പിതൃജവും മാതൃജവുമായ സമാനതകൾ കുടികൊള്ളുന്ന കുടുംബങ്ങൾ. സമുദായാധിഷ്ഠിതമായി തൊഴിൽപരമായ സമാനതകളുള്ള വരുടെ സമുദായങ്ങൾ- അതായിരുന്നു ആ സങ്കല്പങ്ങൾ. വ്യക്തികളു ടെയും കുടുംബങ്ങളുടെയും ആശയവിനിമയം ആരോഗ്യപൂർണ്ണമാക്കു ന്നതിനും തൊഴിലിന്‌ അനുഗുണമായി ആഹാരമൈഥുനാദികൾ നിയന്ത്രി ക്കുന്നതിനും അതിനെ അവലംബിച്ച്‌ മര്യാദാമസൃണമായി കൂട്ടായ സേവയെ യും സേവനത്തെയും ലോകത്തിന്‌ നൽകാനും സർവ്വോപരി ആരോഗ്യപൂർ വ്വകമായൊരു വിശ്വം കെട്ടിപ്പടുക്കാനും ഉത്തമ?​‍ാരുണ്ടാക്കിയ പ്രായോഗിക രംഗമാണ്‌ കുടുംബം.

ഈ സങ്കല്പം പരിണമിച്ചുപരിണമിച്ച്‌ ആധുനികതയിലേക്ക്‌ ഉയർന്നിരി ക്കുന്നു. വ്യക്തികളെയും കുടുംബങ്ങളെയുമൊക്കെ മത്സരങ്ങളുടെയും ഏറ്റു മുട്ടലുകളുടെയും ചതിയുടെയും വഞ്ചനയുടെയും കളവിന്റെയും കൊള്ള യുടെയും തലങ്ങളിലേക്ക്‌ ഉയർന്ന്‌, വ്യക്തിയുടെയും കുടുംബത്തിന്റെയും സമുദായത്തിന്റെയും ആരോഗ്യത്തെ തകർത്തുകഴിഞ്ഞൊരു സാഹചര്യത്തി ലാണ്‌ നാം ജീവിച്ചുപോന്നതുതന്നെ.

തൊഴിൽപരമാണ്‌ സമുദായത്തിന്റെ കാഴ്ചപ്പാടെങ്കിൽ, അനേക സമുദാ യങ്ങൾ ചേർന്നതാണ്‌ ഒരു ഗോത്രം. അസമാനങ്ങളായ തൊഴിലുകളുടെ ഭിന്നഭിന്ന രുചികളെ സമുദായം ഭിന്നഭിന്നമായി കൊണ്ടുപോകുമ്പോൾ, ആ സമുദായങ്ങൾക്ക്‌ പരസ്പരമുള്ള ആശയവിനിമയത്തിനും ചർച്ചകൾക്കും ഗോത്രസംസ്കൃതി അനിവാര്യമാണ്‌.

അനേക ഗോത്രങ്ങളുടെ സമതയാണ്‌ രാഷ്ട്രം- ആരോഗ്യമുള്ള വ്യക്തി കളുടെ സമതയിലുള്ള കുടുംബവും ആരോഗ്യമുള്ള കുടുംബങ്ങളുടെ സമത യുള്ള സമുദായവും ആരോഗ്യമുള്ള സമുദായങ്ങളുടെ സമതയുള്ള ഗോത്ര വും ആരോഗ്യമുള്ള ഗോത്രങ്ങളുടെ സമതയുള്ള രാഷ്ട്രവും.

ഒരു രാഷ്ട്രത്തിന്റെ ആരോഗ്യത്തിലാണ്‌ ആ രാഷ്ട്രത്തിലെ ജനതയുടെ സൗഭാഗ്യമിരിക്കുന്നത്‌. ധനത്തിനുവേണ്ടി നെട്ടോട്ടമോടുകയും വിശ്വാസങ്ങ ളിലെല്ലാം അന്തച്ഛിദ്രം കടന്നുവരികയുംചെയ്യുന്ന ഒരു കാലഘട്ടത്തിൽ ആരോഗ്യമെന്നത്‌ ഒരു മരീചിക മാത്രമായിത്തീരും. സങ്കീർണ്ണങ്ങളായ സാമൂ ഹികവ്യവസ്ഥകളോട്‌ സൗമ്യമധുരമായി ആശയവിനിമയം നടത്തി മാറ്റിമ റിക്കുവാൻ ഒരു രാഷ്ട്രത്തിലെ ഗോത്രങ്ങൾക്കും സമുദായങ്ങൾക്കും കുടും ബങ്ങൾക്കും വ്യക്തികൾക്കും കഴിയണം- അങ്ങനെ രാഷ്ട്രശരീരത്തെ അ ത്യന്തം ആരോഗ്യമുള്ളതാക്കിക്കൊണ്ടുപോകാൻ വളരെയേറെ ശ്രദ്ധവേണ്ട താണ്‌. അതുകൊണ്ട്‌ ആരോഗ്യമെന്നത്‌ വളരെപ്രധാനപ്പെട്ട വിഷയമാണ്‌.

വ്യക്തികളുടെ വാസനകൾ; വ്യക്തിയുടെ ജാഗ്രത്തം സ്വപ്നവും സുഷു പ്തിയും; വ്യക്തിയിൽ അന്തർലീനമായിരിക്കുന്ന ആഗ്രഹങ്ങളും; വ്യക്തിയു ടെ കോപതാപാദികളും- ഇവയൊക്കെ വ്യക്തിജീവിതത്തെ കാർന്നുതിന്നു മ്പോൾ വ്യക്തികൾ ആതുരസംസ്കൃതിയിലേക്ക്‌ വഴുതിവീഴുകയും ആധി വ്യാധികളിൽ പെടുകയും ചെയ്യുകയെന്നത്‌ സ്വാഭാവികമാണ്‌.

എങ്ങനെയെല്ലാമാണ്‌ വ്യക്തികൾക്ക്‌ ആധിയുണ്ടാകുന്നത്‌; വ്യാധിയു ണ്ടാകുന്നത്‌? വ്യക്തി ആധിവ്യാധികളിലേക്ക്‌ പതിക്കുകയെന്നത്‌ വളരെവിപു ലമായ വിഷയമാണ്‌.

ആതുരനായിത്തീർന്ന; രോഗിയായിത്തീർന്ന; ആധിവ്യാധികളുള്ള ഒരു വ്യക്തി ഇതരവ്യക്തികളുമായി ആശയവിനിമയം ചെയ്യുമ്പോൾ- അപ്പോഴ വന്റെ വാക്കുകളിലൂടെ; അവന്റെ ഇന്ദ്രിയപരിപ്രേക്ഷ്യങ്ങളിലൂടെ; അവന്റെ ആഹാരാദിവ്യവസ്ഥകളിലൂടെ; അവന്റെ ഇടപാടുകളിലൂടെ, അവന്റെ രോഗ വും വേദനയും യാതനയും ഇതരവ്യക്തികളിലേക്ക്‌ പടരുമോ? വ്യക്തികളെ ആനന്ദത്തിലേക്ക്‌ നയിക്കുന്നതിനുപകരം അവന്റെ വ്യക്തിപരമായ രോഗ ങ്ങൾ കുടുംബത്തിലുള്ളവരിലേക്ക്‌ ആധിവ്യാധികളായി പടരുമോ? അത്‌ പാരമ്പര്യത്തിലേക്ക്‌ പകരുമോ? കുടുംബംതന്നെ ആധിവ്യാധികളോടു കൂടിയതായിത്തീരുമോ? കുടുംബങ്ങൾക്ക്‌ രോഗം പലരൂപത്തിൽ, പലയള വിൽ പകർന്നുകിട്ടിക്കഴിഞ്ഞാൽ ആ കുടുംബങ്ങൾ സമുദായശരീരത്തെ കാർന്നുതിന്നുകയും രോഗത്തിലേക്ക്‌ വലിച്ചിഴക്കുകയും ചെയ്യുമോ? സമു ദായം ആധിവ്യാധികളിൽപെട്ട്‌ ഉഴലുമ്പോൾ അത്‌ ഗോത്രത്തിന്‌ കൈമാ റുമോ? ഗോത്രങ്ങളുടെ ആതുരത്വം ആധിവ്യാധികളുള്ള രാഷ്ട്രശരീരത്തെ രോഗത്തിന്റെ രംഗവേദികളിലേക്ക്‌ തള്ളിവിടുമോ?

പ്രസക്തങ്ങളായ ഇത്തരം ചോദ്യങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നത്‌ ഈ കാലഘട്ടത്തിൽ രസകരമാണ്‌. കാരണം, ഇന്ന്‌ ആരോഗ്യമുള്ള രാഷ്ട്ര സങ്കല്പങ്ങൾക്കപ്പുറം ആധിവ്യാധികളെക്കുറിച്ചുള്ള സങ്കല്പങ്ങളും ചർച്ചക ളും പദ്ധതികളുമാണ്‌ ഉണ്ടാകുന്നത്‌- ഇല്ലാത്തവയുടെ സങ്കല്പങ്ങൾ അവ യെ ഉണ്ടാക്കിത്തരും.

ആധിവ്യാധികൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും അവയെ പരിഹരിക്കാ നുള്ള മാർഗ്ഗങ്ങളും ഉണ്ടാക്കി അതിനുവേണ്ടി കാത്തിരിക്കുകയാണ്‌. വരാ നിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടിക്കണ്ട്‌, ദുരന്തങ്ങളെ മാനസികമായി സ്വീക രിച്ചുകഴിഞ്ഞതുകൊണ്ടാണ്‌- സങ്കല്പങ്ങൾക്കപ്പുറം ശക്തമായിവരുന്ന രോഗ ത്തിനുമുന്നിൽ എല്ലാം തകർന്നടിഞ്ഞുപോകുന്ന അനുഭവങ്ങളുണ്ടാകുന്ന ത്‌- ഇതൊരു ആധുനിക ദുരന്തമാണ്‌. ഇങ്ങനെയായിരുന്നില്ല നേരത്തെയു ണ്ടായിരുന്നത്‌.

ദുരന്തങ്ങളെ മാനസികമായി സ്വീകരിച്ചു കഴിഞ്ഞ്‌, നിലവിലില്ലാത്ത ദുരന്തം തന്റെ മുമ്പിലേക്കുവരുമ്പോഴാണ്‌ അതിൽ നിന്നും രക്ഷപ്പെടാനുള്ള ചോദന സ്വാഭാവികമായി വ്യക്തിക്ക്‌ കൈവന്നിരുന്നത്‌- അത്‌ ആരോഗ്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനതത്വമായിരുന്നു.

വഴിയിൽ ഒരുവൻ കാലുതെറ്റി കുഴിയിൽവീഴുമ്പോഴാണ്‌ കരകയറുന്നതി നെപ്പറ്റി ചിന്തിക്കുന്നതെങ്കിൽ അവൻ ഒടിഞ്ഞകാലുംകൊണ്ട്‌ ഓടിക്കയറി നടന്നുപോയെന്നുവരും; കയറിക്കഴിഞ്ഞതിനുശേഷമാകും കാലൊടിഞ്ഞു വെന്ന്‌ അറിയുന്നതുതന്നെ. തുടർന്നവൻ അതിനുള്ള പരിഹാരങ്ങൾക്കുപോ കും. മറിച്ച്‌, കുഴിയിൽ വീഴുമെന്നും കാല്‌ ഒടിയുമെന്നും മുൻകൂട്ടി പ്രതീക്ഷി ക്കുകയും ഒടിഞ്ഞാൽ എന്തുചെയ്യുമെന്ന്‌ ആലോചിക്കുകയും ഒടിവിനുള്ള ഔഷധങ്ങൾ കഴിക്കുകയും ചെയ്ത്‌ നടക്കാനിറങ്ങുമ്പോൾ- അപ്പോഴാണ്‌, കാലൊടിയാൻ പ്രതീക്ഷിക്കുന്നവന്റെയും ഒടിയാൻപോകുന്നവനെ സംരക്ഷി ക്കാൻ പോകുന്നവന്റെയും ഒടിയാനിരിക്കുന്നതിന്റെ ഔഷധങ്ങൾ നിർമ്മിക്കു ന്നവന്റെയും അന്തഃരംഗം ആധിവ്യാധികളിൽ വീണുതകരുന്നത്‌. ഇത്തരമൊ രു അറിവിന്റെയും ശാസ്ത്രത്തിന്റെയും വികാസപരിണാമത്തിലാണ്‌ ആധു നികവ്യക്തിയും ആധുനികകുടുംബവും ആധുനികസമുദായവും ആധുനിക ഗോത്രവും ആധുനികരാഷ്ട്രവും.

കഷ്ടകാലത്തെ മുൻകൂട്ടി കാണുകയും ആ പ്രതീക്ഷയിൽ മനസ്സിനെ യും ശരീരത്തെയും ആധിവ്യാധികളിൽ തളച്ചിടുകയും അതിനനുഗുണമായ ഉൽകണ്ഠകളിൽ സദാസമയവും കേഴുകയും വാഴുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണ്‌ നാം ആരോഗ്യശാസ്ത്രത്തെക്കുറിച്ച്‌ ചർച്ചചെയ്യുന്നത്‌- വിഷയഗൗരവം, വിഷയത്തിന്റെ ഗാംഭീര്യം, വിഷയത്തിന്റെ കാലികപ്രസക്തി ഇവയൊക്കെ ചിന്തനീയമാണ്‌.

 

Category(s): ഗൃഹവൈദ്യം, ശാസ്ത്രം
Tags: ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>