ഭോഗരതിയും സംഗരതിയും

[ Full Text - Source: May 2013 issue]

           മനുഷ്യരിൽ അധികവും സംഗരതന്മാരാണ്‌ അല്ലെങ്കിൽ ഭോഗരതന്മാരാ ണ്‌- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്‌. ഇവരാണ്‌ മറ്റുള്ളവർക്ക്‌ അളക്കാൻ നിന്നുകൊടുക്കു ന്നത്‌; അല്ലാത്തവർ നിന്നുകൊടുക്കില്ല.

എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ്‌ ഞാൻ രതിയുള്ളതായി കാണുന്നത്‌; വിഷയങ്ങളിലല്ല. അപ്പോൾ രതി എന്നിലാണ്‌ നടക്കുന്നത്‌. എന്നിൽ രതിയുള്ളതുകൊണ്ടാണ്‌ ഞാൻ എന്നെതന്നെ പ്രശം സിക്കുന്നത്‌; ബഹുമാനിക്കുന്നത്‌- ഇതിലൊക്കെ ഞാൻ ഏറെ തൃപ്തനായി രിക്കും; ഇതാണ്‌ ഭോഗരതന്മാരുടെ പ്രത്യേകത. സംഗരതന്മാർ ബാഹ്യവിഷ യങ്ങളിലാണ്‌ രതികണ്ടെത്തുക. അപ്പോൾ ഒരു ഭോഗരതനോ സംഗരതനോ മാത്രമേ മറ്റള്ളവരുടെ അളവിന്‌ നിന്നുകൊടുക്കുകയുള്ളു. ഈ ഭൂമിക കട ന്നവനൊരിക്കലും നിന്നുകൊടുക്കുകയുമില്ല.

അന്വേഷണത്തിന്റെതലത്തിൽ മനസ്സ്‌ നൈരന്തര്യത്തിൽ പെടാതെവരു മ്പോൾ, ആ അന്വേഷണത്തിന്റെ തലത്തിൽവെച്ചുതന്നെ സംഗരതിയുടെ യോ, ഭോഗരതിയുടെയോ ലോകങ്ങളിൽ വീണുപോകും. അതുകൊണ്ടാണ്‌ യോഗസാധനയ്ക്ക്‌ പോയവർപലരും ഭോഗരതന്മാരും സംഗരതന്മാരുമായി മടങ്ങേണ്ടിവരുന്നത്‌. അപ്പോൾ സംഗരതി, ഭോഗരതി എന്നിവയുടെ കാണാ പ്പുറങ്ങളിൽ അഭയം തേടുകയാണ്‌ ഈ വഴിക്കുള്ള യാത്രയിൽ പലപ്പോഴും സംഭവിക്കുന്നത്‌- ഇത്‌ അവർ അറിയാതെതന്നെ അവരിൽ സംഭവിച്ചുപോകു ന്നതാണ്‌. ഇവരൊക്കെ ഇറങ്ങിപ്പുറപ്പെടുന്നത്‌ ആ അന്വേഷണത്തിൽ, അ തിന്റെ നൈരന്തര്യം ലഭിക്കാൻ വേണ്ടിയാണ്‌. അപ്പോൾ അതിൽനിന്നുത ന്നെയുള്ള ഒരു മോചനത്തിനുള്ള സംഗരതിയും ഭോഗരതിയുമാണ്‌ ഉണ്ടാ കുന്നത്‌. ആ കാമത്തെ അറിയുകയും അതിനെ അതിന്റെ ആദ്യപടിയിൽ തന്നെ ഉദാത്തീകരിച്ചെടുക്കുകയും വേണം- ഇതറിയാതെപോയാൽ ഈ യാത്ര വളരെ ക്ളിഷ്ടമായിത്തീരും.

കാമം വളരെ താഴ്ന്നതലത്തിലുള്ളതും അപകടകരവുമാണ്‌. അതിൽ നിന്നുമാണ്‌ സംഗരതിയുടെയും ഭോഗരതിയുടെയും വഴിക്കുള്ള ശബ്ദസ്പർ ശരൂപരസഗന്ധാദികളെല്ലാമുണ്ടാകുന്നത്‌. ആവഴി സഞ്ചരിക്കുന്നവർ അറി യാതെയാണ്‌ ഈവഴി സഞ്ചരിക്കുന്നത്‌. ഇത്‌ നേരത്തെയുള്ള വിഷയാനു ശീലനത്തിന്റെ തുടർച്ചയാണ്‌. വിഷയങ്ങളോടുള്ള മമതയിൽ, വിഷയാനു ശീലനം കിടക്കുന്നതുകൊണ്ട്‌ ഓരോസമയത്തും സംഗരതിയുടെയും ഭോഗ രതിയുടെയും ആഗമനമുണ്ടാകും. അപ്പോൾ ആദ്യം താൻ സഞ്ചരിക്കുന്ന പാതയിലെ കുത്സിതങ്ങളായ ആന്ദോളനങ്ങളെക്കൂടി സാധകൻ ഉദാത്തീകരി ച്ചെടുക്കണം- ഈ പറയുന്നത്‌ കൊള്ളാമെന്നുതോന്നും. പക്ഷേ അവനവനെ ശ്രദ്ധിക്കാൻ ഒന്നുതുടങ്ങുമ്പോഴാണ്‌ ഞാനെത്ര മോശക്കാരനും അപകട കാരിയുമാണെന്ന്‌ എനിക്കുതന്നെ ബോധ്യമാകുന്നത്‌. വെളിയിലുള്ളവരെ ശ്രദ്ധിക്കാനും അവരുടെ നന്മയും തിന്മയുമൊക്കെ പഠിക്കാനും എളുപ്പമാണ്‌- ഒരാൾ മറ്റൊരാളോട്‌ മാറിനിന്ന്‌ സംസാരിക്കുന്നതുകണ്ടാൽ; ഒരുത്തന്റെ ചുണ്ടൊന്ന്‌ അനങ്ങിയാൽ; അതിൽനിന്നെല്ലാം അവർതമ്മിലുള്ള കാമവും അവർതമ്മിലുള്ള രാഗവും അവർതമ്മിലുള്ള ദ്വേഷവും അവർതമ്മിൽ രൂപാ ന്തരപ്പെടുന്ന ഭാവങ്ങളും, അത്‌ ലോകത്തുണ്ടാക്കുന്ന വിഷയലോകങ്ങളു മെല്ലാം നിങ്ങൾ കണ്ടെത്തും-  ഓഫീസിലിരുന്നോ, വീട്ടിലിരുന്നോ അതുമല്ലെ ങ്കിൽ ഭക്തനായിച്ചമഞ്ഞ്‌ ക്ഷേത്രത്തിൽനിന്നോ ഒക്കെ കണ്ടെത്തും. അപ്പോ ഴൊക്കെ നിങ്ങൾ അപരന്മാരെയേ കാണുന്നുള്ളൂ; തന്നിലെ കാമിയെ കാണു ന്നില്ല. ഇത്തരക്കാർക്കൊന്നും യോഗഭൂമികയുടെ അല്പമാത്രമായ ഒരനുഭവ വും ഉണ്ടാകാനും പോകുന്നില്ല.

ഒരുവൻ അവനെതന്നെ കാണാനും ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങു മ്പോഴാണ്‌ താനീ കണ്ടതൊന്നുമല്ല ലോകമെന്നും തന്നിലാണ്‌ ഇന്ദ്രിയങ്ങ ളുടെ കാമം കത്തിനിൽക്കുന്നതെന്നും തിരിച്ചറിയാനാകുക. തന്റെ ഇന്ദ്രിയ ങ്ങൾ കത്തിനിൽക്കുമ്പോൾ തന്റെ ഇന്ദ്രിയങ്ങളിലെ കുത്സിത ആന്ദോളനങ്ങ ൾ എത്ര നികൃഷ്ടങ്ങളാണെന്നും തിരിച്ചറിയാനാകുക-  അങ്ങനെ തിരിച്ചറി യുന്ന ഒരു മുഹൂർത്തമുണ്ടാകും. ഇങ്ങനെ തിരിച്ചറിയപ്പെടാതെ ഒരുവനും ഈ യോഗഭൂമികയിലൂടെ കടന്നുപോകാനാകില്ല. പക്ഷേ ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകാൻ മറ്റൊരാളും അവനെ അനുവദിക്കുകയുമില്ല; തിരി ച്ചറിയേണ്ടത്‌ താൻതന്നെ, തന്നെ അനുവദിക്കുകയാണ്‌ വേണ്ടത്‌. അതുകൊ ണ്ട്‌ നമുക്കുപുറത്തുള്ളയാളെയല്ല നാം പഠിക്കാൻ ശ്രമിക്കേണ്ടത്‌.

നമുക്കുപുറത്തുള്ള ആയിരങ്ങളെ അപഗ്രഥിക്കാനും പഠിക്കാനും തന്റെ കണ്ണുകളും കാതുകളും തയ്യാറാകും; അവരെക്കുറിച്ചുള്ള ആയിരമായിരം കഥകളുണ്ടാക്കി സങ്കല്പത്തിൽ സൂക്ഷിക്കാൻ എന്റെ മനസ്സ്‌ തയ്യാറാകും; ആയിരം രൂപങ്ങളുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാൻ എന്റെ മനസ്സ്‌ തയ്യാറാകും. പക്ഷേ എന്റെ മനസ്സിന്റെ കുത്സിതാനുഭവങ്ങൾ തുടങ്ങുമ്പോൾ, ആ തുട ങ്ങുന്നിടത്ത്‌ ഒന്ന്‌ നോക്കുവാൻ ഒരിക്കലും എന്റെ ഇന്ദ്രിയങ്ങൾ എന്നെ അനു വദിക്കില്ല- ഒരിക്കൽ അവിടം ശ്രദ്ധിച്ചാൽതന്നെ എന്റെ ഭാവവും സ്വഭാവവും രൂപംതന്നെയും മാറും. അതുകൊണ്ടാണ്‌ യമം മുതൽ സമാധിവരെ, സമാധി യുടെ ഈഷദ്സ്പർശമുണ്ടെന്ന്‌ തുടക്കത്തിൽ പറഞ്ഞത്‌; അതുകൊണ്ടാണ്‌ വ്യാസൻ ഇതിനെ സമാധിപാദമെന്ന്‌ പറയാനുള്ളകാരണവും.

ഇന്ദ്രിയങ്ങളെ നിയമിക്കാൻതുടങ്ങിയാൽ; മനസ്സിനെ നിയമിക്കാൻതുടങ്ങി യാൽ ആനന്ദം വരാൻതുടങ്ങും. ഇതിന്റെ ഏതുപടിയിൽ സ്പർശിച്ചാലും ആനന്ദത്തിന്റെ ഈഷദ്സ്പർശമുണ്ടാകും. പക്ഷേ ഇതിന്‌ അവനവൻ, ഒരി ക്കലും അവനവനെ സമ്മതിക്കില്ല. അടിക്കടി കളംമാറിച്ചാടുകയും കളംമാറി ചവിട്ടുകയും കുത്സിത ആന്ദോളനങ്ങളിൽ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നതാ ണ്‌ മനസ്സിന്റെ ആ ലോകങ്ങൾ. അപ്പോൾ ഇന്ദ്രിയങ്ങളുടെ സ്ഥൂലാനുഭവ ങ്ങളിൽനിന്നും മനസ്സിന്റെ കുത്സിത ആന്ദോളനങ്ങളിൽനിന്നും ഉദാത്തീകരി ക്കപ്പെട്ടുവേണം സാധകൻ ബ്രഹ്മചര്യത്തിലേക്ക്‌ വളരുവാൻ- ഒരു ഭാവഗീ തംപോലെ. ഇതിന്‌ തയ്യാറെടുക്കാൻ ശ്രമിക്കുമ്പോഴാണ്‌ അറിയുക, ഇതൊ ന്നും അത്ര എളുപ്പമല്ലെന്ന്‌. തൊണ്ണൂറുശതമാനം ഞാൻ എന്നോട്‌ നീതിപുല ർത്തി, ഞാൻ എന്നിൽ അന്വേഷിച്ചാൽ ആദ്യംതന്നെ ബോധ്യപ്പെടും, ഇതെ നിക്ക്‌ പറ്റിയവഴിയല്ലെന്ന്‌; അതാണ്‌ ഇതിന്റെയൊരുതലം- ഈ പറഞ്ഞ തിനോട്‌ നിങ്ങളുടെ ഭൂതവും ഭാവിയും വർത്തമാനവും ചേർത്തുവെച്ച്‌ നിങ്ങൾ നിങ്ങളെതന്നെ നോക്കിക്കാണുക; ഇത്‌ ബോധ്യപ്പെടും- അപ്പോഴും മറ്റൊ രാളെ നോക്കരുത്‌; നിങ്ങൾ നിങ്ങളെതന്നെ നോക്കുകയും വേണം. ഇങ്ങനെ യൊക്കെ പറയുമ്പോഴും നിങ്ങൾ നിങ്ങളെ സുരക്ഷിതമായൊരു കേന്ദ്രത്തി ൽനിർത്തി കേൾക്കാൻ ശ്രമിക്കരുത്‌. നിങ്ങൾ ഇതുവരെ ഇടപെട്ടിട്ടുള്ളവരും ഇതുവരെ നിങ്ങളോട്‌ ഇടപെട്ടിട്ടുള്ളവരും നിങ്ങൾ കണ്ടിട്ടുള്ളവരും കേട്ടി ട്ടുള്ളവരുമെല്ലാം പരസ്പരം; സ്വയം തങ്ങളെ സുരക്ഷിത കേന്ദ്രത്തിൽ നിർ ത്തിയിട്ടാണ്‌ പരസ്പരം ഇടപെട്ടുപോന്നതെന്നും അപ്പോൾ നിങ്ങൾക്ക്‌ ബോ ധ്യപ്പെടും- അവിടെപ്പോലും മനസ്സിന്റെ ഒരു കുത്സിത ആന്ദോളനമുണ്ട്‌.

ഒരു ഗൃഹസ്ഥൻ മറ്റൊരു ഗൃഹസ്ഥനുമായി ഇടപെടുമ്പോൾ; ഒരു ബ്രഹ്മ ചാരി മറ്റൊരു ബ്രഹ്മചാരിയുമായി ബന്ധപ്പെടുമ്പോൾ; ഒരു സന്യാസി മറ്റൊ രു സന്യാസിയുമായി ബന്ധപ്പെടുമ്പോഴുമൊക്കെ ഇങ്ങനെ തങ്ങളെ സുരക്ഷി തകേന്ദ്രങ്ങളിൽ നിർത്തിയാണ്‌ ബന്ധപ്പെടുന്നത്‌. അപ്പോഴൊക്കെ മനസ്സിന്റെ ഈ കുത്സിത ആന്ദോളനം ഉണ്ടാകുന്നുണ്ട്‌. മറിച്ച്‌ ഒരിക്കൽ, നിങ്ങൾ നിങ്ങ ളോടുതന്നെ സത്യസന്ധമായി സംവദിക്കുന്നുവെന്ന്‌ സങ്കൽപിച്ച്‌, ഭോഗരതി യുടെയും സംഗരതിയുടെയും രംഗങ്ങളിൽനിന്ന്‌ മനസ്സിനെ മോചിപ്പിച്ച്‌, അതി ന്റെ നൈരന്തര്യത്തിൽ നിർത്താൻപാകത്തിൽ ഒന്നുശ്രദ്ധിച്ചാൽ ആ സെക്ക ന്റിൽ നിങ്ങൾക്കുതന്നെ ബോധ്യപ്പെടും, ഇത്‌ എളുപ്പമല്ലെന്ന്‌. മറിച്ച്‌ ഇത്‌ എളുപ്പമായാൽ; അങ്ങനെയൊന്ന്‌ വളർന്നാൽ; ഈ കുത്സിതാനുഭവങ്ങളിൽ നിന്നും ഉദാത്തീകരിക്കപ്പെട്ട്‌ ബ്രഹ്മചര്യത്തിലേക്ക്‌ വളരുകയെന്നുവന്നാൽ, അതോടെ ബ്രഹ്മചര്യം അഹൈതുകമായൊരു പ്രേമമായിമാറും- തീർച്ച. ആ മാറ്റം; ആ പ്രേമം ഇതര ജീവജാലങ്ങൾക്കെല്ലാം ബോധ്യമാകുകയും ചെയ്യും. മറിച്ചാണ്‌ സംഭവിക്കുന്നതെങ്കിൽ, അത്‌ പരനിന്ദയും അസഹിഷ്ണു തയും പരദ്രോഹവും വികാരവായ്പും കുത്സിതവൃത്തികളുമായി വളരുകയും ചെയ്യുമെന്നും ഉറപ്പാണ്‌- യോഗമാർഗ്ഗത്തിലെ ഏറ്റവും അപകടകരമായ മേഖലയാണിത്‌. അതായത്‌ അയാളുടെ ഭോഗരതിയും സംഗരതിയും ഉദാ ത്തീകരിക്കപ്പെട്ട്‌ ഉത്തമമാർഗ്ഗത്തിൽ സഞ്ചരിച്ച്‌, ഇന്ദ്രിയങ്ങളുടെ സ്ഥൂലാനു ഭങ്ങൾ; സ്ഥൂലകാമങ്ങൾ; മനസ്സിന്റെ കുത്സിത ആന്ദോളനങ്ങൾ ഇവയെല്ലാം ഉദാത്തമായിത്തീർന്ന്‌ ബ്രഹ്മചര്യത്തിലേക്ക്‌ വളർന്നാൽ ആ ബ്രഹ്മചര്യം ഒരാനന്ദാനുഭവമാണ്‌; ഒപ്പം അത്‌ ഏതൊന്നാണോ സത്യം അല്ലെങ്കിൽ ബോ ധം, അത്‌ അതിന്റെ ദർശനവുമാണ്‌. ആ സത്യമാണ്‌ സമസ്തജീവജാലങ്ങ ളിലുമുള്ളത്‌ എന്നതുകൊണ്ട്‌ അവയ്ക്കെല്ലാം ആനന്ദംകിട്ടുന്ന അതീവ ദൃഢമായൊരു പ്രേമവായ്പായിട്ടാണ്‌ അത്‌ വികസിക്കുന്നത്‌- അതുകൊണ്ട്‌ മനസ്സിനെ ആ തലത്തിൽ രൂപപ്പെടുത്തണം. അത്‌ അഹൈതുകമായ, യാ തൊരു കാരണവുമില്ലാത്ത പ്രേമമാണ്‌ എന്നറിയണം. അവിടെയപ്പോൾ യാതൊരു പ്രശ്നവുമില്ലാതാകും. എല്ലാം ആ പ്രേമവായ്പിലേക്ക്‌; അഹൈ തുകമായ പ്രേമത്തിലേക്ക്‌ വളരുകയും ആ പ്രേമം സ്വസ്വരൂപാനുസന്ധാന മായ ഭക്തിയായിത്തീരുകയും ചെയ്യും- ഇവിടെ എല്ലാം സമന്വയിക്കുകയാണ്‌ ചെയ്യുന്നത്‌. `ദീർഘകാലനൈരന്തര്യ സത്കാരാസേവിത`യിൽ സമസ്തവും സമന്വയിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. അതോടെ ബാഹ്യവിഷയങ്ങളുടെ പിന്നാലെയുള്ള നമ്മുടെ ഓട്ടം നിലയ്ക്കും- ഓടാതിരിക്കും എന്നല്ല പറ ഞ്ഞത്‌, ഓട്ടം നിലയ്ക്കുമെന്നാണ്‌; പിന്നെ ഓടേണ്ടിവരില്ലെന്നർത്ഥം. പര മപ്രേമരൂപമായ ഭക്തി; പരമപ്രേമാസ്വദമായ ഭക്തി. അതുവന്നാൽ, നിരന്തര മായി ഈ യോഗഭൂമികയിൽ സാധകൻ നിലകൊള്ളുകയും ചെയ്യും. പിന്നെയ വിടെ വിഷയങ്ങളില്ല- പരമപ്രേമമായ ഭക്തിയിൽ സ്വസ്വരൂപമല്ലാതെ, വിഷ യങ്ങളേയില്ല.

 

Category(s): ശാസ്ത്രം
Tags: , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>