പൈതൃകമെന്ന ആശയം

[ Full Text - Source: June 2013 issue]

          ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത്‌ ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച്‌  ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല.

ഏറ്റവും ശാന്തമായി അല്ലെങ്കിൽ ഏറ്റവും അഹിംസാത്മകമായി ആശ യപരമായി ഒരു സത്യത്തെ അംഗീകരിച്ച്‌, അത്‌ തന്റെതന്നെ ആശയമാണെ ന്ന്‌ തോന്നുമാറ്‌ അതിനെ പ്രചരിപ്പിക്കണമെന്നുകരുതി ഒരു പ്രഭാഷണം നടത്തുന്ന- ഒരു തലത്തിൽമാത്രമാണ്‌ ശാന്തിയുണ്ടാകുന്നത്‌. സത്യത്തിൽ ഭ്രംശംവന്ന ബുദ്ധിയുടെ അന്തഃസഘർഷത്തിലാണ്‌ പലരും ഇക്കാലത്ത്‌ പ്രഭാഷണം നടത്തുന്നത്‌. അത്‌ തിരിച്ചറിയുന്ന ഒരുവൻ ഇടയ്ക്കൊരു ചോ ദ്യംചേദിച്ചാൽ അപ്പോൾ പൊട്ടിതെറിക്കുന്നതും കാണാം- ഇതാണ്‌ ഇന്ന്‌ മാധ്യമങ്ങളിലും മറ്റും ഇന്റർവ്യൂകളിൽ കാണുന്നത്‌. സമൂഹമനഃസാക്ഷി ക്കുമുമ്പിൽ ഒരായിരം ന?കൾചെയ്ത്‌; ഒരുലക്ഷം ഗുണങ്ങളോടുകൂടി; ഒരു യുഗംതന്നെ സൃഷ്ടിച്ചുവെന്ന്‌ വിചാരിക്കുന്ന അദ്ധ്യാത്മിക നേതാവിനെ; ആചാര്യനെ വിളിച്ചിരുത്തി ഇന്റർവ്യുചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അ ഹംബുദ്ധി ഉണർത്താൻപാകത്തിൽ പ്രശംസകൾ വാരിച്ചൊരിഞ്ഞുകൊ ണ്ടിരിക്കുന്നതിനിടയിൽ വളരെ ആസൂത്രിതമായി അദ്ദേഹം പിന്തുടർന്ന പഴയൊരു ആശയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചാൽ, അതി​‍േ?ൽത്തട്ടി അ ദ്ദേഹം വീഴുന്നതുകാണാം; അത്‌ പിന്നീട്‌ വിവാദമായി മാറുന്നതും കാണാം. ഇതൊക്കെ ആശയങ്ങളുടെ അന്തഃസംഘർഷത്തിന്റെ ഫലമാണ്‌; ഇതൊ ക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ പതനം കൂടിയാണ്‌ ഇവിടെ സംഭവി ച്ചുകൊണ്ടിരിക്കുന്നത്‌; ആ അദ്ധ്യാത്മിക നേതാവിന്റെ മാത്രം പതനമല്ല സംഭവിക്കുന്നത്‌. സംഭവിക്കുന്നത്‌ യഥാർത്ഥത്തിൽ മൂന്ന്‌ പതനങ്ങളാണ്‌. ഒന്ന്‌, അദ്ധ്യാത്മിക നേതാവിന്റെ. രണ്ട,​‍്‌ ഇന്റർവ്യുചെയ്യുന്നവന്റെ. മൂന്ന,​‍്‌ അത്‌ കാണുന്ന ജനതയുടെ. ഇതുകൊണ്ട്‌ ജനത്തിന്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. ലോകപ്രയോജനങ്ങളെയാകെ അടിച്ചുതകർത്ത്‌, ഒരു ജനത യുടെയും ഇന്റർവ്യൂ ചെയ്യപ്പെട്ടവന്റെയും ഇന്റർവ്യൂ ചെയ്തവന്റെയും ബോധ തലങ്ങളുടെ തകർച്ചയാണ്‌ ഇവിടെ ഒന്നിച്ചുസംഭവിക്കുന്നത്‌- ഒരു ഭൗതിക സത്യം ഹിതമല്ലാതെ; പ്രിയമല്ലാതെ നടപ്പാക്കുന്നുവെന്ന വ്യാജേന.

ഒരാശയത്തെ സംശുദ്ധമാക്കാൻ എങ്ങിനെ കഴിയുമെന്ന്‌ ആലേചിക്കുമ്പോ ഴാണ്‌ മറ്റൊരു ദിശാബോധം ആവശ്യമായിവരുന്നത്‌. നേരത്തെകണ്ട  ആ ഇന്റർ വ്യുചെയ്യപ്പെട്ടവന്റെ തകർച്ച; അത്‌ അവന്റെമാത്രം തകർച്ചയെയല്ല പ്രതിനിധീ കരിക്കുന്നത്‌. അവനിൽനിന്ന്‌ സ്വതന്ത്രമായൊരു ദർശനത്തിന്റെയും; ഒരു സ്ഥാ പനത്തിന്റെയും തകർച്ചയാണ്‌; അവനെ അപേക്ഷിച്ച്‌ ആപേക്ഷികമായി സംഭ വിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരമൊരു തകർച്ചയെ മുൻകൂട്ടികണ്ടുവേണം സ്ഥാപനത്തിന്റെ ഔന്നത്യത്തിൽ വ്യക്തികളെ കയറ്റിയിരുത്താൻ. ഒരു വ്യക്തി യെ മറ്റൊരു വ്യക്തിയുടെ കുടുംബത്തിലേക്ക്‌;  ജാതിയിലേക്ക്‌; മതത്തിലേക്ക്‌; പ്രസ്ഥാനത്തിലേക്കൊക്കെ ചേർക്കുമ്പോഴും ഔന്നത്യത്തിൽ പിടിച്ചിരുത്തു മ്പോഴും താൽക്കാലികമായ പ്രയോജനം മാത്രം; അൽപ്പകാലസ്ഥിതങ്ങളായ പ്രയോജനംമാത്രം പരിഗണിച്ചാകരുത്‌- തന്റെ ഉത്തരാധികാരിയായി ഒരുവനെ പിടിച്ചിരുത്തുമ്പോൾ സ്ഥാപനം ദുഷിപ്പിക്കില്ലെന്ന്‌ ഉറപ്പുള്ളവരെവേണം ഇരു ത്താൻ.

ലോകത്തിലെ മഹാസ്ഥാപനങ്ങൾക്കൊക്കെ ഉത്തമ?​‍ാർ നേതൃത്വത്തിൽ ഇരുന്നതിന്റെ പാരമ്പര്യമാണുള്ളത്‌. ക്രിസ്തു, നബി, ശങ്കരാചാര്യർ തുടങ്ങിയ മഹാരഥ?​‍ാരൊന്നും ഇന്നില്ല; അവരുടെ ദർശനങ്ങളെ ഇന്നുള്ളൂ. ഇവരൊക്കെ ഇരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ഔന്നത്യങ്ങളിലേക്ക്‌ ആ ധുനികനായൊരു വ്യക്തി കടന്നുവന്ന്‌ ഇരിക്കുമ്പോൾ; ആ മഹാരഥ?​‍ാരുടെ ദർശനങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെവരുന്നുവെന്ന്‌ ലോകത്തെ ബോധ്യ പ്പെടുത്തുമ്പോൾ, ലോകം സംശയിക്കുന്നത്‌ ഈ ആധുനികനെയല്ല. അവരുടെ ദർശനങ്ങൾപോലും ഇന്നുള്ളവർക്ക്‌ അസാധ്യമാകുമ്പോൾ അത്തരക്കാർ, ക്രിസ്തുവും നബിയും ശങ്കരനുമൊന്നും ജീവിച്ചിരുന്നിട്ടില്ലെന്നൊരു ബോധ മാണ്‌ ഉണ്ടാക്കുന്നത്‌; അത്തരത്തിലുള്ള ഗവേഷണങ്ങൾ ഉണ്ടാകുന്നതിന്റെ കാരണവും ഇതാണ്‌- അവരൊക്കെ വെറും കെട്ടിച്ചമച്ച കഥകളാണെന്ന്‌! അവ രൊക്കെ ജീവിച്ചിരുന്നെങ്കിൽതന്നെ ഇന്നത്തെക്കാൾ മോശമായിട്ടായിരിക്കും ജീവിച്ചിരിക്കാനിടയെന്ന്‌ വിലയിരുത്തപ്പെടുമ്പോൾ നിഷേധങ്ങളുടെ ഒരു പര മ്പരയാണ്‌ ഉണ്ടാകുന്നത്‌. സത്യത്തിൽ നിഷേധങ്ങളും നിഷേധികളും ഉണ്ടാ കുന്നത്‌ ഉത്തമസ്ഥാപനങ്ങളിൽ ഇരിക്കുന്ന അധമ?​‍ാർ വഴിയാണ്‌. അതു കൊണ്ട്‌ ഉത്തമങ്ങളായ മതസ്ഥാപനങ്ങളും ജാതിസ്ഥാപനങ്ങളുമൊക്കെ തകർക്കുന്നത്‌ യുക്തിവാദികളോ കമ്യുണിസ്റ്റുകാരോ അല്ലെന്നും അത്തരം ഉ ത്തമസ്ഥാപനങ്ങളിൽ കയറിയിരിക്കുന്നവർ വഴിയാണെന്നും പഠിക്കണം; വിപ്ള വത്തിന്റെയും ജനോപകാരത്തിന്റെയും ഔന്നത്യങ്ങളിലിരിക്കുന്ന വിപ്ളവസ്ഥാ പനങ്ങളെ തർക്കുന്നത്‌ മതപുരോഹിത?​‍ാരോ ജാതിനേതാക്കളൊ അല്ലെന്നും ആ സ്ഥാപനങ്ങളിലൊക്കെ അർഹതയില്ലാതെ അട്ടിപ്പേറായി ഇരിക്കുന്നവർ തന്നെയാണെന്നും പഠിക്കണം. അപ്പോൾ തിരുത്തലുകൾ വേണ്ടത്‌ സ്ഥാപ നങ്ങൾക്ക്‌ പുറത്തല്ല; അകത്തുതന്നെയാണ്‌.

ലോകത്ത്‌ എപ്പോഴും സഹിഷ്ണുതയെന്നത്‌ ഒരു നല്ല ആശയമാണ്‌. സഹി ഷ്ണുവാകനുള്ള വെമ്പൽ ഭാരതീയ മനസ്സുകൾക്ക്‌ വളരെ കൂടുതലാണ്‌. ഭാര തീയ മതചിന്തകളുടെ ഒരംശം ഉൾക്കൊണ്ടുപോയാൽ ആരായാലും സഹിഷ്‌ ണുവാകാൻ താൽപ്പര്യം വർദ്ധിക്കും. അതേസമയം പാശ്ചാത്യമതചിന്തകളി ലേക്ക്‌ ഒരു ഭാരതീയൻ മാറിചിന്തിക്കുവാൻ തുടങ്ങിയാൽ അവനിലെ സഹിഷ്‌ ണുത കുറയാൻതുടങ്ങും. പാശ്ചാത്യചിന്തകളിൽ ഏതിൽ ചെന്നുച്ചേർന്നാലും ചേർന്നതിന്റെ പിറ്റേന്നുമുതൽ തന്നിലുണ്ടായിരുന്ന സഹിഷ്ണുതയെല്ലാംകൂടി കുറയുന്നത്‌ കാണാം. അപ്പോൾമുതൽ വാക്കുകൾക്ക്‌ കാർക്കശ്യംകൂടും. കാരണം ഇന്ന്‌ ഇന്ത്യയിൽകാണുന്ന എല്ലാ മതങ്ങളും ഇന്ത്യയിൽ രൂപപ്പെ ട്ടതാണ്‌. പുറത്തുനിന്നും വന്നുവെന്നുപറഞ്ഞാലും അതിന്റെ ആശയം അവി ടെനിന്നും ഇവിടേക്ക്‌ കടമെടുത്തുവെന്നേയുള്ളു. അതുകൊണ്ടാണ്‌ പാശ്ചാത്യ നായൊരു ക്രിസ്ത്യനൊ പാശ്ചാത്യനായൊരു മുസ്ളിമോ ഇന്ത്യൻ ക്രിസ്ത്യനോ ളവും ഇന്ത്യൻ മുസ്ളിമിനോളവും തീവ്രമായ അസഹിഷ്ണുത ഉള്ളവനല്ലാ ത്തത്‌. അപ്പോൾ ഇത്തരമൊരു അസഹിഷ്ണുതയെങ്ങിനെയാണ്‌ പാശ്ചാത്യ ഗുണമായി ചിത്രീകരിക്കുക? ക്രിസ്തുമതത്തിന്റെ ആവിർഭാവഭൂവിൽ അസഹിഷ്ണുത ഉണ്ടായിരുന്നുവെങ്കിൽ അവിടെയുള്ളവനാണ്‌ ഇത്രയും അസഹിഷ്ണുവാകേണ്ടിയിരുന്നത്‌. അവിടെയുള്ളവൻ അസഹിഷ്ണുവല്ലെന്ന തിന്റെ തെളിവ്‌, ഇന്ത്യൻ സോഷ്യൽ ഓർഗനൈസേഷനുകൾക്ക്‌ ഒഴുകിയെ ത്തുന്ന ഫോറിൻ കറൻസികളുടെ മൂല്യംവെച്ച്‌ പരിശോധിച്ചാൽ കാണാം. അതി ൽ ഏറ്റവുംകൂടതൽ കൈപ്പറ്റുന്നത്‌ ഇവിടുത്തെ ക്രിസ്ത്യൻ ഓർഗനൈസേഷനു കളെക്കാൾ; മുസ്ളീം ഓർഗനൈസേഷനുകളെക്കാൾ ഹിന്ദു ഓർഗനൈസേഷനു കളാണ്‌. ഇതിനൊക്കെവേണ്ടിതന്നെയാണ്‌ ഇവിടത്തെ സ്വാമിമാരൊക്കെ  ഫോ റിനിൽകിടന്ന്‌ കളിക്കുന്നതുതന്നെ. അപ്പോൾ ലോകത്തിലെ ഏറ്റവും സഹിഷ്‌ ണുതയുണ്ടെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യൻ മണ്ണിൽ; ഇന്ത്യൻ പാരമ്പര്യ ത്തിൽ നിന്നാണ്‌ സഹിഷ്ണുതയും അസഹിഷ്ണുതയും ഒരുപോലെ സംജാത മാകുന്നത്‌. അതിന്റെ അർത്ഥം, അസഹിഷ്ണുത കടന്നുവരുന്നത്‌ മതത്തിൽനി ന്നല്ല എന്നാണ്‌; അസഹിഷ്ണുത ഒരു മതത്തിന്റെയും സ്വന്തമല്ല. ഒരു മതത്തി ൽനിന്നും വിട്ടുവരുമ്പോൾ ആ മതം തെറ്റാണെന്നും  താൻനിൽക്കുന്ന മതം ശരി യാണെന്നും വരുത്തിത്തീർക്കാനുള്ള ഒരു അഹന്തയിൽനിന്നാണ്‌ അസഹിഷ്‌ ണുത ഉണ്ടാകുന്നത്‌. താൻ ഇപ്പോൾ നിൽക്കുന്നതാണ്‌ ശരി; അത്‌ തെറ്റായത്‌ കൊണ്ടുതന്നെയാണ്‌ വിട്ടുപോകുന്നത്‌; താനാണ്‌ ശരിയെന്ന്‌ സ്ഥാപിക്കാനുള്ള വെമ്പലിൽനിന്നാണ്‌ അസഹിഷ്ണുത സംജാതമാകുന്നത്‌. അത്‌ ഒരു മതവു മായി ബന്ധമുള്ളതല്ല.

കുടുംബത്തിൽ ഇന്നലെവരെ അച്ഛന്റെ വലങ്കൈയ്യായി നടന്നിരുന്ന മക്കളി ൽ ഒരുവൻ, ഇന്നുരാവിലെ അച്ഛനും സഹോദര?​‍ാരുമൊക്കെ ശത്രുവാണെന്ന്‌ പ്രഖ്യാപിച്ച്‌ പുറത്തേയ്ക്കിറങ്ങി. അപ്പോൾ അച്ഛനും സഹോദരങ്ങളും തെറ്റാ ണെന്നും താൻ ശരിയാണെന്നും അവൻ പറഞ്ഞുനടക്കുന്നത്‌ അസഹിഷ്ണു തതന്നെയാണ്‌. ഒരാശയം തെറ്റാണെന്നുപറഞ്ഞ്‌ മറ്റൊരാശയത്തിലെത്തിയാ ൽ, ആദ്യത്തെ ആശയം തെറ്റാണെന്നും തന്റെ ഈ ആശയമാണ്‌ ശരിയെന്നും സ്ഥാപിക്കാൻ വ്യഗ്രതകാണിക്കുന്നത്‌ തന്നെയാണ്‌ അസഹിഷ്ണുത; ഇങ്ങനെ യാണ്‌ ഇന്ത്യൻ മണ്ണിൽ വളർത്തികൊണ്ടുവരുന്ന എല്ലാ അസഹിഷ്ണുത യുമെന്ന്‌ മനസിലാക്കേണ്ടതാണ്‌.

മതംമാറിയ; ഹിന്ദുവായിരുന്ന; ഇപ്പോൾ ക്രിസ്ത്യാനിയായ അല്ലെങ്കിൽ നേര ത്തെ ഹിന്ദുവായിരുന്ന്‌ ഇപ്പോൾ മുസ്ളീമായ ഒരുവനെവെച്ചുകൊണ്ടാണ്‌ ഇന്ന്‌ ക്രിസ്ത്യൻ മതത്തെയും മുസ്ളിംമതത്തെയും ഇന്ത്യയിൽവെച്ച്‌ ഹിന്ദു അളക്കാൻ ശ്രമിക്കുന്നത്‌. അതേസമയം ഇന്ത്യൻ സ്വാമിമാരുംമറ്റും വിദേശരാജ്യങ്ങളിൽ പോയി അവിടങ്ങളിലും ഇങ്ങിനെ മതപരിവർത്തനം ചെയ്യുന്നുണ്ട്‌. അങ്ങിനെ മതംമാറിയ സായിപ്പിനേയും മദാമ്മയേയും വെച്ചുകൊണ്ടാണ്‌ അവിടത്തെ ക്രിസ്ത്യാനികളും മുസ്ളീമുകളുമൊക്കെ ഹിന്ദുമതത്തെ അളക്കുന്നത്‌. അപ്പോൾ അവിടങ്ങളിലും സംഭവിക്കുന്നത്‌ ഒരേതരം അസഹിഷ്ണുതയും അപകട ങ്ങളും തന്നെയാണ്‌.

ഒരുവൻ അവന്റെ പൈതൃകത്തിൽനിന്ന്‌; ദാർശനിക സമീക്ഷയിൽനിന്ന്‌ മാറാൻ തയ്യാറെടുക്കുക. അങ്ങിനെ തയ്യാറെടുക്കാൻ അവനെ രൂപപ്പെടുത്തുന്ന ഒരാശയമുണ്ട്‌; അതാണ്‌ അവനെ മാറ്റാൻ പ്രേരിപ്പിക്കുന്നത്‌; അങ്ങിനെയൊരു ആശയം അവന്റെ ഉള്ളിൽനിന്ന്‌ പൊന്തിവന്ന്‌ സമീചീനമായാണ്‌ അവനപ്പോൾ മാറുന്നത്‌; ഇങ്ങിനെയാണ്‌ എല്ലാവരും മാറുന്നത്‌; മതംമാറാൻ ഒരുവനെ ഇടയാ ക്കുന്നതും ഇങ്ങിനെയാണ്‌- അല്ലാതെ ഒരു ശൂന്യതയിൽ; വെറുതെയുണ്ടാ കുന്നതല്ല. ആ ആശയത്തിന്‌ ഒരുപക്ഷെ ധനമാകാം; ചിലപ്പോൾ സ്ത്രീയാകാം, പ്രലോഭനം. ഇതൊക്കെത്തന്നെയാണ്‌ ലോകത്തെല്ലായിടങ്ങളിലും; എല്ലായ്‌ പ്പോഴും ആളുകളെകൂട്ടാൻ എല്ലാവരും ഉപയോഗിച്ചിട്ടുള്ളത്‌. എന്നാലും ഒന്നിൽ നിന്ന്‌ മറ്റൊന്നിലേക്ക്‌ ചെന്നുചേരുമ്പോൾ താനിറങ്ങിവന്നത്‌ ലാക്കോടെയാ ണെന്ന്‌ ആരും സമ്മതിക്കുകയുമില്ല. അപ്പോൾ തന്റെ ഇറങ്ങിവരവിന്‌ ആദർശ പരമായൊരു പരിവേഷംനൽകേണ്ടത്‌ ഏതൊരുവന്റെയും ബാധ്യതയായി മാ റും. ഇങ്ങനെ മാറിയവരുടെ സന്തതിപരമ്പര അതുകൊണ്ടാണ്‌, തങ്ങളുടെ മ തങ്ങളുടെ ബാഹ്യപരതയിൽ മാത്രം മുഴുകാൻ ഇടയാകുന്നത്‌. അപ്പോൾ ഒരു ദർശനത്തിൽനിന്ന്‌ മറ്റൊരു ദർശനത്തിലേക്ക്‌ മാറിയെന്നുപറയുന്ന ആരുംതന്നെ മാറിയെത്തിയ ദർശനങ്ങളുടെ ആഴത്തിൽ പ്രതിപത്തിയുള്ളവരായിത്തീരു കയുമില്ല- എല്ലാ മാറിയവനും അതുകൊണ്ട്‌ `ഇല്ലത്തുനിന്നും പുറപ്പെട്ടവനും എന്നാൽ അമ്മാത്ത്‌ എത്താത്തവനുമാണ്‌`. ഏതിൽനിന്നും ഏതിലേക്ക്‌ മാറി യാലും, മാറിയവൻ ഒരിക്കലും ഒരാദ്ധ്യാത്മികാനുഭൂതിയും ലഭിക്കാത്തവനാണ്‌.

പൈതൃകസമീക്ഷകളിൽനിന്ന്‌ മാറുമ്പോൾ മനുഷ്യനെങ്ങിനെയാണ്‌ നൂതന മായൊരിടത്തുനിന്നും വിദ്യാഭ്യാസം ഉൾക്കൊള്ളാൻ കഴിയുക? അവന്റെ ജനിത കത്തിലും ബീജത്തിലും ബീജഭാഗത്തിലും ബീജഭാഗാവയവത്തിലും പാരമ്പ ര്യനിഷ്ഠമായ വിദ്യാഭ്യാസം കിടക്കുമ്പോൾ അതിനെ എങ്ങിനെയാണ്‌ കേവല മൊരു ചടങ്ങിലൂടെ കഴുകി ശുദ്ധനാക്കുവാൻ കഴിയുക? കഴിയില്ലതന്നെ. അതു കൊണ്ട്‌ ആശയപരമായൊരുതലത്തിൽനിന്നുകൊണ്ട്‌, ബുദ്ധിയെയും മനസ്സി നേയും ശരീരത്തെയും ചേർത്തുവെച്ച്‌ ആരോഗ്യപരമായി ചിന്തിക്കുമ്പോൾ മതപരിവർത്തനവും ആശയമാറ്റവുമൊക്കെ ഒരു അനാരോഗ്യകരമായ പ്രവണ തയാണ്‌; തന്റെ പാരമ്പര്യത്തെ വെടിഞ്ഞുള്ള കൊഴിഞ്ഞുപോക്ക്‌ നിത്യവും നിരന്ത രവുമായൊരു അലട്ടൽമാത്രമായിരിക്കും ഫലം. അപ്പോൾ പുതുതായി ചെന്നു ച്ചേർന്നതിനെ ന്യായീകരിക്കാനും അവിടെ തനിക്കില്ലാത്ത ഒരു വലിപ്പം തനിക്കു ണ്ടെന്ന്‌ കാണിക്കാനുമുള്ള വ്യഗ്രതയുണ്ടാകും; അത്‌ തീവ്രതരവുമായിരിക്കും; അപ്പോഴും പറയുന്നതുമുഴുവൻ കള്ളത്തരമാണെന്ന്‌ സ്വന്തം മസ്തിഷ്കം അപ ഗ്രഥിക്കുകയും ആത്മനിന്ദ അനുഭവിക്കേണ്ടി വരികയും ചെയ്യും – താൽക്കാലിക മായ പ്രലോഭനങ്ങൾക്കുവഴങ്ങി പാരമ്പര്യത്തെ കളയേണ്ടിവന്നതും പാരമ്പര്യ ത്തിലെ ന?കൾ ന?കളല്ലെന്ന്‌ പറയേണ്ടിവരികയും ചെയ്തതിലുള്ള കുറ്റബോ ധം അവനെ നിത്യനിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ഇങ്ങിനെയൊക്കെ പരു വപ്പെട്ട്‌ നിത്യരോഗിയായി കഴിയുമ്പോഴാണ്‌ തന്റെ ഏകാന്തതയിൽ അവന്‌ തിരിച്ചറിയുവാനാവുക, താനെത്ര മാറിപ്പോയിരി ക്കുന്നുവെന്ന്‌! അപ്പോഴാണ്‌ വേറൊരു വ്യാഖ്യാനംകൊണ്ട്‌ തന്റെ പാരമ്പര്യ ത്തിൽ കിടക്കുന്നവയെയെല്ലാം താലോലിക്കേണ്ടിയും വരുന്നത്‌; അപ്പോഴാണ്‌ പാരമ്പര്യബിംബങ്ങൾ താൻ എത്തിപ്പെട്ട ചുറ്റുപാടുകളിൽ പ്രതിഷ്ഠിച്ച്‌ തൃപ്തരാകുന്നത്‌. കേരളത്തിലെ പല പ്രമുഖ പള്ളികളിലും സ്വർണ്ണകൊടിമരങ്ങളും കൽവിളക്കുകളുംവന്നത്‌ ഈയെരുതലത്തിലാണ്‌. അപ്പോൾ എന്ത്‌ മതംമാറിയെന്നാണ്‌, മാറിയവർ പറ യുന്നത്‌? പൂജാമുറിയിലെ പഴയചിത്രത്തിനു പകരം മറ്റൊന്നുവെച്ചതുകൊണ്ട്‌ പാരമ്പര്യം മാറിയെന്ന്‌ പറയാമോ? മതംമാറി പാശ്ചാത്യപേരുകൾ സ്വീകരിച്ച പ്പോൾ  അതിലൊന്നും തൃപ്തമാകാതെ; നിറം പോരെന്ന്‌ തോന്നിയതുകൊ ണ്ടല്ലെ, പാരമ്പര്യത്തിലെ താമരയും പത്മിനിയുമെന്നൊക്കെ ക്രിസ്ത്യൻ ആദ്ധ്യാത്മികമണ്ഡലങ്ങളിൽ കേൾക്കേണ്ടിവരുന്നത്‌? അതോ, സംവത്സരങ്ങ ളിലൂടെപോയാലും തങ്ങളുടേതായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ടാണോ ഈ തിരിച്ചെടുക്കലുക ളൊക്കെ ഉണ്ടാകുന്നത്‌? മതേതര-ജനാധിപത്യ സംവിധാനത്തിൻകീഴിൽ ഏറ്റവുമധികം ഭത്സിച്ചിട്ടുള്ള വസ്ത്രമാണ്‌ കാവി വസ്ത്രം. എന്നിട്ടും കാവിവ സ്ത്രത്തെ ഇന്ത്യൻ മനസ്സ്‌ കൈവിടാത്തത്‌ തിരിച്ചഞ്ഞറിതുകൊണ്ടല്ലെ, ക്രിസ്ത്യൻ പുരോഹിത?​‍ാരിൽ പലരും കാവിവസ്ത്രംതന്നെ സ്വീകരിക്കുവാൻ തയ്യാറായത്‌? പൈതൃകത്തിലേക്കുള്ള ഇത്തരം തിരിച്ചുമടങ്ങലുകൾ അരങ്ങേ റിക്കൊണ്ടിരിക്കുമ്പോൾ അതാത്‌ മതം തിരിച്ചറിയണം, മതംമാറിവന്ന ക്രിസ്‌ ത്യാനിയും മതംമാറിവന്ന മുസ്ളിമും ഒറ്റുകാരാണെന്ന്‌.

ഒരു രാജ്യത്തിൽനിന്ന്‌ മറ്റൊരു രാജ്യത്തിലേക്ക്‌ താൽക്കാലിക കാരണ ങ്ങളാൽ കുടിയേറിയവർ; കുടുംബത്തിൽനിന്ന്‌ ഇറങ്ങിത്തിരിച്ച്‌ മറ്റൊരു കുടും ബത്തിലെത്തിയവർ; ഒരു പ്രസ്ഥാനത്തിൽനിന്ന്‌ മറ്റൊരു പ്രസ്ഥാനത്തിലെത്തി യവർ- ഇങ്ങിനെ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ എത്തിപ്പെട്ടവരൊക്കെ പുതിയ തിന്റെ ഒറ്റുകാരായി പ്രവർത്തിക്കും. പഴയയിട ങ്ങൾക്കെതിരെ പുതിയവർ ഗൂ ഢാലോചനകൾ നടത്തുമ്പോൾ ആ വിവരങ്ങളൊക്കെ പുറത്തറിയപ്പെടുന്നത്‌ കൂറുമാറിയെത്തുന്നവർ വഴിയാണ്‌. അങ്ങിനെതന്നെയാണ്‌ പുതുതായി മതംമാ റിവരുന്നവരൊക്കെ  അതാത്‌ മതത്തിനകത്ത്‌ ഒറ്റുകാരായി മാറുന്നതും. ഇവ രുടെ പൈതൃകമുണരുമ്പോൾ പുതുതായി എത്തിച്ചേർന്ന മതത്തിന്റെ സമീ ക്ഷകൾ ഇവർ മാറ്റിമറിക്കും; പാരമ്പര്യദർശനങ്ങൾ ഉണരുമ്പോൾ പുതുതായി എത്തിച്ചേർന്ന പ്രസ്ഥാനത്തിന്റെ ദാർശിനികസമീക്ഷകൾ മാറിമറയും. ഇത്‌ ചരിത്രത്തിന്റെ; കാലത്തിന്റെ ഭാഗമാണ്‌. ഇത്തരം മാറ്റങ്ങൾ സംഭവിച്ചുകൊ ണ്ടിരിക്കുമ്പോഴാണ്‌,  തൂത്തുകുണുക്കുന്ന പക്ഷി താൻ കുണുക്കുന്നതുകൊ ണ്ടാണ്‌ ഭൂമികറങ്ങുന്നതെന്ന്‌ വിചാരിക്കുന്നതുപോലെ. ഓരോ മതത്തിലും ആളു കളെ കൂട്ടാൻ; ഓരോ പ്രസ്ഥാനത്തിലും ആളുകളെ കൂട്ടാൻ ഓരോ മതനേതാ വും ഓരോ പ്രസ്ഥാനനേതാവും ഓടി നടക്കുന്നത്‌; തന്റെ പ്രസ്ഥാനം വലുതായി വലുതായി വരുന്നുവെന്ന്‌ അഭിമാനിക്കുന്നത്‌. അപ്പോൾ അതാത്‌ പ്രസ്ഥാ നങ്ങൾ സങ്കീർണ്ണ പ്രശ്നങ്ങളാൽ ആടിയുലയുന്നതും സമ്മർദ്ദസംഘങ്ങൾ പൊട്ടിമുളക്കുന്നതും കണ്ടിട്ടും, കാണാത്തതുപോലെ അഭിനയിക്കേണ്ടിവരി കയും ചെയ്യുമ്പോൾ, എല്ലാം വൃഥാഭിമാനം മാത്രമാണ്‌.

ചരിത്രസാപേക്ഷ്യത്തിന്റെ തലത്തിൽ ജനിതകപരമായ മാറ്റത്തിന്‌ വിരുദ്ധ മാകാനുള്ള ചോദനയുണ്ടാക്കുക മാത്രമാണ്‌ എല്ലാ മതങ്ങളുടെയും രാഷ്ട്രീയ ത്തിന്റെയും പ്രസ്ഥാനകളും സംഘടകളും ചെയ്യുന്നതെന്നതാണ്‌ സത്യം. അപ്പോൾ ലോകത്തിലെ എല്ലാ മതങ്ങളുമെടുത്തുനോക്കിയാൽ, മതങ്ങൾ എപ്പോഴെല്ലാം അതിന്റെ സമീക്ഷയെ നോക്കിക്കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം ആശയത്തിലേക്ക്‌ തിരിഞ്ഞ്‌ അത്‌ സംശുദ്ധമായിട്ടുണ്ട്‌. അതുകൊണ്ട്‌ മതത്തിന്റെതായാലും രാഷ്ട്രീയത്തിന്റെതായാലും ശുദ്ധീകരണപ്രക്രിയയെ പഠിക്കുമ്പോൾ, വ്യക്തിയിൽ ഉയർന്നുവരുന്ന ആശയങ്ങളെയാണ്‌ ആദ്യം കണ്ടെത്തേണ്ടതെന്ന്‌ കാണണം. ഇതിനുപകരം ആയുധങ്ങൾകൊണ്ടോ, ഭൗതികവസ്തുക്കളെ കൂട്ടിയും കിഴിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രമാതൃകക ൾകൊണ്ടോ ഒന്നും ചെയ്യാനാവില്ല- അപ്പോഴാണ്‌ ആശയവാദത്തിന്റെ ശക്തി വളരെ കൂടുതലാണെന്ന്‌ തിരിച്ചറിയാനാകുക. അപ്പോൾ, ആശയമാണ്‌ ശരീര ത്തിലേക്കും ബുദ്ധിയിലേക്കും മനസ്സിലേക്കും വ്യാപിച്ച്‌ വികാരങ്ങളും വിചാര ങ്ങളുമായി പൊട്ടിവിടരുന്നതെന്ന്‌ പഠിക്കണം.

നമുക്കൊരു ബുദ്ധിയുണ്ട്‌; ഒരു മനസ്സുണ്ട്‌; ഒരു ശരീരമുണ്ട്‌. ശുദ്ധവും സമഗ്ര വുമായ നമ്മുടെ ബോധത്തിൽവന്ന ഒരു ആന്ദോളനം- അത്‌ ശുദ്ധമായിരിക്കും;  അത്‌ ശുദ്ധമായി മനസ്സിലേക്കും, ബുദ്ധിയിലേക്കും, ശരീരത്തിലേക്കും വ്യാപി ച്ചാൽ, ബുദ്ധിയിൽനിന്ന്‌ ധനാത്മകമായ ചിന്തയും മനസ്സിൽനിന്ന്‌ ധനാത്മക മായ വികാരങ്ങളും ശരീരത്തിൽനിന്ന്‌ സമ്യക്കായ ഭാവതലങ്ങളും കർമ്മങ്ങളും രൂപപ്പെടും. ധനാത്മകതയുണ്ടാകുന്നതിന്‌ സക്രിയമായ വൈചാരിക സാക്ഷര തയും വൈകാരിക സാക്ഷരതയും അനിവാര്യമാണ്‌- പലപ്പോഴും നമുക്കിന്ന്‌ ഈ സാക്ഷരത രണ്ടുമില്ല. ആധുനിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കിൽ എവി ടെയോ അത്‌ നാം മറന്നുപോയിരിക്കുന്നു.

വൈചാരികവും വൈകാരികവുമായ സാക്ഷരത ഉണ്ടാകുമ്പോഴാണ്‌ നമ്മു ടെ കർമ്മങ്ങളും നമ്മുടെ ശാരീരികഭാവങ്ങളും നമ്മുടെ രൂപങ്ങൾതന്നെയും (മെറ്റഫർ) പരോപകാരപ്രദവും പരമപരിശുദ്ധവും സമ്യക്കും ആകുന്നത്‌-  ഈ യൊരാശയത്തെ അതിശ്രദ്ധയോടെ വേണം ഒരാൾ കൈകാര്യം ചെയ്യാൻ. ഒരു വൻ അവന്റെ ശരീരം ഏതെല്ലാംതരം `പെർസപ്ഷൻസ്‌` ഉണ്ടാക്കുമ്പോഴും അവൻ ഏതുതരത്തിലുള്ള `പെർസീവർ` ആകുമ്പോഴും ഏതെല്ലാംതരം `ഇമോ ഷൻസ്‌` അവന്റെ മനസ്സിൽ വന്നുനിറയുമ്പോഴും അവനൊരു നല്ല `ഫീലർ` ആകുമ്പോഴും, അവൻ നല്ലൊരു `തിങ്കർ` ആകുമ്പോഴും, അവൻ എത്രമാത്രം അവന്റെ ബോധത്തെ ശുദ്ധമാക്കിയെന്നത്‌ വളരെ പ്രധാനമാണ്‌;  അതിന്‌ അവൻ വൈചാരികവും വൈകാരികവുമായ സാക്ഷരത എത്രത്തോളം നേടിയെന്നതും വളരെ പ്രധാനമാണ്‌. ഈയൊരു അളവുകോലിലാണ്‌ അവന്റെ ജീവിത വിജയവും ആരോഗ്യവുമിരിക്കുന്നത്‌. ഇതറിയണമെങ്കിൽ ഒരാളോട്‌ സംഭാഷണംചെയ്യുമ്പോൾ അയാളെയല്ല നാം ശ്രദ്ധിക്കേണ്ടത്‌; തന്നെത്തന്നെ യാണ്‌- ഒരു സാധനമെടുക്കുമ്പോൾ, എടുക്കുന്ന സാധനത്തിന്റെ മൂല്യമല്ല നോക്കേണ്ടത്‌; എടുക്കുന്നവന്റെ മൂല്യത്തെയാണ്‌. ഇതിനാണ്‌ പണ്ടുള്ളവർ തറവാടിത്തമെന്ന്‌ പറഞ്ഞത്‌. ആഢ്യത; കുലീനത എന്നൊക്കെയാണ്‌ ഈ ശബ്ദത്തിന്റെ മറ്റുവാക്കുകൾ. ഒരാളെ കണ്ടാൽ മറ്റുള്ളവർപറയും `അയാളൊരു ആഢ്യനാണ്‌`; `അയാളൊരു കുലീനനാണ്‌`; `അയാളൊരു തറവാടിയാണ്‌`- അതാണ്‌ ശരിയായ സമ്പത്ത്‌. അതുകൊണ്ട്‌ ഭൂമിയുടെ മൂല്യമോ, വസ്തുക്ക ളുടെ മൂല്യമോ സ്ഥാനമാനങ്ങളുടെ മൂല്യമോ അല്ല, തറവാടിത്തമുള്ളവർ കാണുന്നത്‌- സ്വന്തം മൂല്യത്തെയാണ്‌. ഈ മൂല്യബോധം അഹങ്കാരമായല്ല വിനയമായാണ്‌ അവർ കരുതിയിരുന്നത്‌. അതേസമയം വസ്തുക്കളും സ്ഥാന മാനങ്ങളുമൊക്കെയാണ്‌ മൂല്യമുള്ളതെന്ന്‌ സങ്കൽപ്പിച്ച്‌, അതിനാൽ നിഹിതമാ ക്കപ്പെടുമ്പോഴാണ്‌, അതൊക്കെ എനിക്ക്‌ വേണമെന്ന ആഗ്രഹത്തിൽനിന്ന്‌ അഹങ്കാരമുണ്ടാകുന്നതും അത്‌ ലോകത്തെ നശിപ്പിക്കുന്നതും.

ലോകത്തെവിടെയുമുള്ള ഒരു മനുഷ്യന്‌ വളരെ എളുപ്പത്തിൽ ആരോഗ്യ വാനാകാം; വളരെ എളുപ്പത്തിൽ സന്തുഷ്ടനാകാം. കാരണം ലോകത്തിലുള്ള ഏതൊരു മനുഷ്യനും പ്രാഥമികാവശ്യങ്ങൾ വളരെ പരിമിതമാണ്‌; പ്രാഥമികാ വശ്യങ്ങൾ  ഉപയോഗിച്ച്‌ ഒരുനാൾ അവൻ മരിക്കുമ്പോൾ, അതിലപ്പുറം അവൻ ഉണ്ടാക്കിയാലും ഒന്നും അവൻ കൊണ്ടുപോകുന്നുമില്ല. വിശപ്പിനാണ്‌ ആഹാരം കഴിക്കുന്നത്‌; വിശപ്പ്‌ മാറുന്നതിലപ്പുറം ആരും ആഹാരം കഴിക്കുകയുമില്ല- ഉദരരോഗംകൊണ്ടോ, ഒരിക്കലൊരു വാശിക്കോ അങ്ങിനെ കഴിച്ചേക്കാമെന്നേ യുള്ളു. ഇങ്ങനെ തിന്നും കുടിച്ചും കഴിയുന്ന മനുഷ്യൻ ആധുനികനായാലും പൗരാണികനായാലും;  പണക്കാരനായാലും പാവപ്പെട്ടവനായാലും; മന്ത്രിയാ യാലും അനുചരനായാലും; സന്യാസിയായാലും ഗൃഹസ്ഥനായാലും പ്രാഥമിക മായി, ഇത്രയൊക്കയേ ആവശ്യങ്ങളുള്ളു. ഇത്രയും പരിമിതമായ ആഗ്രഹമേ ഏതൊരു മനുഷ്യനുമുള്ളൂയെന്നിരിക്കെ, പിന്നെയുള്ളതൊക്കെ ബ്രെയ്നിന്റേ താണ്‌; ശീലത്തിന്റേതാണ;​‍്‌ കഴിച്ചുകൊണ്ടിരിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാം ശത്തിന്റേതാണ്‌.

ഒരാൾക്ക്‌ പഠിക്കാതെതന്നെ ജ?വാസനയാൽ ഉണ്ടാകുന്നതാണ്‌ ഇണചേ രാനുള്ള വാസന. അതിനാലുണ്ടാകുന്ന വികാരംവരുമ്പോൾ എങ്ങിനെയും അത്‌ കത്തിത്തീരണം- ഇതും പരിമിതമായൊരു ആഗ്രഹമാണ്‌. അപ്പോൾ തീനും കുടിയും ഇണചേരലുമടങ്ങുന്ന വളരെ പരിമിതമായ ആഗ്രഹങ്ങൾ- അത്രയെയുള്ളു. എന്നാൽ അപരിമിതമായൊന്ന്‌ വേണമെന്ന്‌ ആഗ്രഹിക്കുന്ന തോ? അങ്ങനെയൊന്ന്‌ ഉണ്ടാകുകയാണെങ്കിൽ, അത്‌ അതിന്റെ സത്യമറിയാ നുള്ള അഭിവാഞ്ഛമാത്രമാണ്‌. അതാകട്ടെ, സമ്പാദ്യത്തിന്റെ ലോകത്തൊന്നും ഉള്ളതുമായിരിക്കില്ല. അപ്പോൾ ആ സത്യമറിയാൻ ഇറങ്ങിത്തിരിക്കുന്നവന്‌ സമ്പാദ്യമെന്നത്‌ ഒരു അനിവാര്യഘടകമേ ആയിരിക്കുകയുമില്ല. സത്യം ഇതായി രിക്കെ, എങ്ങിനെയാണ്‌ നിങ്ങൾക്ക്‌ `ആവശ്യങ്ങൾ` കൂടിവരുന്നത്‌? സത്യത്തിൽ, ആവശ്യങ്ങളെന്നത്‌ അനാവശ്യംമാത്രമാണ്‌; എന്തൊക്കെയൊ ഉണ്ടെന്നുള്ളൊരു അഭിമാനത്തിന്‌ വേണ്ടി മാത്രമാണത്‌; എല്ലാം താൽക്കാലിക മായൊരു മമതയ്ക്കുവേണ്ടി മാത്രമാണ്‌- കർത്തവ്യങ്ങളെ അവകാശങ്ങളാക്കി മാറ്റിമറിച്ചുള്ള ഒരു വൈകല്യത്തിനുവേണ്ടി മാത്രമാണ്‌. എവിടെയെല്ലാം മനു ഷ്യൻ കർത്തവ്യബോധത്തെ മറ്റിമറിക്കുകയും അവകാശങ്ങൾക്കായി ജീവി ക്കുകയും ചെയ്യുന്നുവോ, അവിടെ കർത്തവ്യം അവകാശമായി മാറ്റുന്നൊരു തലമുറയുടെ ദുരന്തമാണ്‌ സംഭവിക്കുക- ഈയൊരു ആഗ്രഹം നൈസർഗ്ഗി കമല്ല; സ്വച്ഛന്ദവുമല്ല; ഇത്‌ അനുകരണങ്ങളിൽ നിന്നുണ്ടായതാണ്‌; നിങ്ങളുടെ ആധുനിക വിദ്യാഭ്യാസ ആശയങ്ങളിൽനിന്ന്‌ സംഭ്രമബഹുലമായി ഉണ്ടാ യതാണ്‌.

ആഗ്രഹങ്ങളുടെ ആവശ്യങ്ങൾ വിശ്വവിശാലമായ കമ്പോളമായി വളരെവ ളരെ വളർന്ന്‌ നിൽക്കുകയാണ്‌- എന്തുമാത്രം സാധനസാമഗ്രികളാണ്‌ ആവശ്യ ങ്ങളില്ലാതെ വീടുകളിലും ആശ്രമങ്ങളിലുമൊക്കെയായി നിങ്ങൾ വാങ്ങിക്കൂട്ടി യിരിക്കുന്നത്‌? പുതിയൊരു സാധനം മാർക്കറ്റിൽ ഇറങ്ങിയെന്നു കേട്ടാൽ, അതി ന്റെയൊരു ആവശ്യബോധത്താൽ നിങ്ങളുടനെ അങ്ങോട്ടോടുകയാണ്‌. അപ്പോ ൾ നിങ്ങളിൽ എത്രയാളുകൾക്കാണ്‌ തങ്ങളുടെ ഇന്ദ്രിയങ്ങളെ; മനസ്സിനെത ന്നെ നിയന്ത്രിക്കുവാൻ കഴിയുക? കമ്പോളത്തിന്റെ അനിയന്ത്രിതമായ കുതിപ്പ്‌ വളരെ വിചിത്രമാണ്‌. പുതിയതും പഴയതുമായ ഉൽപ്പന്നങ്ങളുടെ ആവശ്യ ബോധം ജനങ്ങളിലുണ്ടാക്കാൻ അവർ ആധുനിക സാങ്കേതിക വിദ്യകളൊ ക്കെയും ഉപയോഗിക്കുകയാണ്‌; ദൃശ്യമാധ്യമങ്ങൾ കമ്പോളത്തിനുവേണ്ടിയാ ണോ നിലനിൽക്കുന്നത്‌? അവരുടെ പരസ്യങ്ങൾക്ക്‌ വേണ്ടിയാണോ? അവരുടെ സിനിമയും റിയാലിറ്റിഷോകളും കോമഡിഷോകളുമൊക്കെ പരസ്യങ്ങൾക്ക്‌ വേണ്ടിയാണോ അതോ, പരസ്യം ഇവയ്ക്ക്‌ വേണ്ടിയാണോ? ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ ന?കൾനിറഞ്ഞ പ്രോഗ്രാമുകൾ ആദ്ധ്യാത്മികാചാര്യ ?​‍ാർവരെ ദൃശ്യമാധ്യമങ്ങളിൽ അവതരിപ്പിക്കുന്നതിനേയും കാണേണ്ടത്‌- ലോ കത്തിന്‌ നല്ല ആശയങ്ങൾ ഇങ്ങിനെ നൽകുമ്പോൾ, ആ ആശയങ്ങൾ എത്രമാ ത്രം ജനമനസ്സുകളിൽ എത്തിച്ചേരും? അപ്പോൾ ജനജീവിതത്തെ വെച്ചുകൊണ്ട്‌ നോക്കിയാൽ, ഇത്തരം ആഗ്രഹങ്ങളിൽ ഏതാണ്‌ അത്യന്താപേക്ഷിതം? ജീവിതം അതിന്റെ അത്യന്താപേക്ഷിതമേഖലകളിൽനിന്ന്‌ ഇന്ന്‌ അനാവശ്യമേ ഖലകളിലേക്ക്‌ വഴുതിപ്പോകുകയും കർത്തവ്യം ദുഷിക്കുകയും അവകാശങ്ങൾ വളരുകയും ചെയ്തിരിക്കുന്നു

ഈയൊരു പശ്ചാത്തലത്തിലാണ്‌ വ്യക്തിമനസ്സിൽ പൊന്തിവരുന്ന ഒരാശ യം, അവന്റെ മനസ്സിനെ വികലമാക്കുകയും ബുദ്ധിയെ വികലമാക്കുകയും ശരീര ത്തെ വികലമാക്കുകയും ചെയ്യുന്നതിന്റെ പ്രക്രിയയെ ശ്രദ്ധിക്കേണ്ടി വരുന്നത്‌. അപ്പോഴാണ്‌ അവന്റെ ബുദ്ധിയും മനസ്സും ശരീരവും- ചിന്തയും വികാരവും കർമ്മവും, ചിന്തിക്കുന്നവനായും വികാരംകൊള്ളുന്നവനായും പ്രവർത്തി ക്കുന്നവനായും രൂപംമാറുന്ന അവന്റെ ഭാവതലങ്ങളും മാറിമറിയുന്നത്‌ പഠിക്കാ നാകുക. ഈയൊരു പരിണാമമാണ്‌ ഇന്ന്‌ രോഗം, വ്യഥാ, ആത്മസംഘർഷം എന്നൊക്കെയുള്ള നാമങ്ങളിൽ അറിയപ്പെടുന്നത്‌.

ആധികളും വ്യാധികളും വന്നുകഴിഞ്ഞോ; വരാൻ തുടങ്ങുമ്പോഴോ, തനിച്ച്‌ ഏകാന്തതയിൽ ഇരുന്നുനോക്കുക; ഇന്നത്തെ തന്റെ അവസ്ഥയിലേക്ക്‌ ബോധം പരിണമിച്ചതിന്റെ നാൾവഴികളെ പരിശോധിക്കുക. അപ്പോഴറിയാം, ഒരിക്കൽ തന്നിൽ ഉയർന്നുപൊങ്ങിയ ഒരാശയത്തിൽനിന്നാണ്‌ തുടക്കമെന്ന്‌. ആ ആശയം എങ്ങിനെ തന്റെ ബുദ്ധിയെ; മനസ്സിനെ; ശരീരത്തെ; ഇന്ദ്രിയങ്ങളെ സ്വാധീനിച്ച്‌ കൂട്ടികൊണ്ടുപോയി എങ്ങിനെ ഈ ആധിയിൽ എന്നെ എത്തിച്ചു? അതിനുമുമ്പുള്ള ഞാൻ എങ്ങിനെയായിരുന്നു; അതുണ്ടായിവന്നപ്പോഴുള്ള ഞാൻ; വന്നു കഴിഞ്ഞപ്പോഴുള്ള ഞാൻ­- എന്തെന്തുഭേദങ്ങളാണ്‌ എന്നിലൊരു ആശയം ഉണ്ടാക്കിയെടുത്തത്‌? അപ്പോൾ അത്‌ ബാഹ്യമായ കാഴ്ചകളോടും കേൾവികളോടുമെല്ലാം സംയോജിച്ച്‌ തന്റെ ബോധത്തിനകത്ത്‌ എന്തെന്ത്‌ ഭ്രംശങ്ങൾ ഉണ്ടാക്കി? ഞാനെന്റെ ബോധഭ്രംശത്തോടുചേർന്ന്‌ കളിച്ചാണോ എന്റെ ജീവിതമിങ്ങനെ ദുസ്സഹമക്കിത്തീർത്തത്‌? ഒരു നിമിഷം- ഏകാന്തമായി ഇരുന്ന്‌ ചിന്തിക്കുവാൻ തുടങ്ങിയാൽ; തന്നെ പഠിക്കാനൊരുങ്ങിയാൽ; ഉണ്ടായ ആശയത്തെ അഴിച്ച്‌ അപഗ്രഥിക്കാനൊരുങ്ങിയാൽ എന്താണ്‌ സംഭവിക്കുക? ആ അപഗ്രഥനത്തിൽ മസ്തിഷ്ക്കത്തിന്‌ പരിണാമമുണ്ടാകും; പരിണാമം ന്യൂറോഹ്യൂമറുകൾക്ക്‌ മാറ്റമുണ്ടാക്കുകയും ഡെക്ട്ലെസ്സ്‌ ഹോർമോണുക ളെല്ലാം മാറിമറിയുകയും, അതോടുകൂടി അവൻ ആരോഗ്യത്തിലേക്ക്‌ തിരിച്ചു വരികയും ചെയ്യും. ഏത്‌ മാരകരോഗാവസ്ഥയിൽപോലും പൂർണ്ണമായും അന്തർ മുഖനായി, ഒരു നിമിഷമെങ്കിലും ഇരുന്ന്‌, തന്നെത്തന്നെ അഴിച്ചുനോക്കുക- എന്താണ്‌ എന്റെയീമാറ്റത്തിന്‌ കാരണം? അങ്ങനെ തന്റെ കർമ്മങ്ങളെല്ലാം ഒരു നിമിഷം നിർത്തിവെച്ച്‌ ഒന്നിരിക്കാൻ തയ്യാറാകുമ്പോൾതന്നെ ഹോർമോൺ മാറിമറിയാൻ തുടങ്ങും. അപ്പോൾ ആ പരിണാമവേളയിൽവെച്ച്‌ അവൻ ശുദ്ധ നായിത്തീരുകയും സകല ആധിവ്യാധികളും അസ്തമിക്കുകയും പൂർണ്ണാരോ ഗ്യവാനായിത്തീരുകയും ചെയ്യും- തീർച്ചയായും ഇത്‌ ഭൗതികവാദമല്ല; ആശ യവാദമാണ്‌.

Category(s): ശ്രുതി പഠനം
Tags: , , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>