[ Full Text - Source: June 2013 issue]
ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത് ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച് ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല.
ഏറ്റവും ശാന്തമായി അല്ലെങ്കിൽ ഏറ്റവും അഹിംസാത്മകമായി ആശ യപരമായി ഒരു സത്യത്തെ അംഗീകരിച്ച്, അത് തന്റെതന്നെ ആശയമാണെ ന്ന് തോന്നുമാറ് അതിനെ പ്രചരിപ്പിക്കണമെന്നുകരുതി ഒരു പ്രഭാഷണം നടത്തുന്ന- ഒരു തലത്തിൽമാത്രമാണ് ശാന്തിയുണ്ടാകുന്നത്. സത്യത്തിൽ ഭ്രംശംവന്ന ബുദ്ധിയുടെ അന്തഃസഘർഷത്തിലാണ് പലരും ഇക്കാലത്ത് പ്രഭാഷണം നടത്തുന്നത്. അത് തിരിച്ചറിയുന്ന ഒരുവൻ ഇടയ്ക്കൊരു ചോ ദ്യംചേദിച്ചാൽ അപ്പോൾ പൊട്ടിതെറിക്കുന്നതും കാണാം- ഇതാണ് ഇന്ന് മാധ്യമങ്ങളിലും മറ്റും ഇന്റർവ്യൂകളിൽ കാണുന്നത്. സമൂഹമനഃസാക്ഷി ക്കുമുമ്പിൽ ഒരായിരം ന?കൾചെയ്ത്; ഒരുലക്ഷം ഗുണങ്ങളോടുകൂടി; ഒരു യുഗംതന്നെ സൃഷ്ടിച്ചുവെന്ന് വിചാരിക്കുന്ന അദ്ധ്യാത്മിക നേതാവിനെ; ആചാര്യനെ വിളിച്ചിരുത്തി ഇന്റർവ്യുചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അ ഹംബുദ്ധി ഉണർത്താൻപാകത്തിൽ പ്രശംസകൾ വാരിച്ചൊരിഞ്ഞുകൊ ണ്ടിരിക്കുന്നതിനിടയിൽ വളരെ ആസൂത്രിതമായി അദ്ദേഹം പിന്തുടർന്ന പഴയൊരു ആശയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചാൽ, അതിേ?ൽത്തട്ടി അ ദ്ദേഹം വീഴുന്നതുകാണാം; അത് പിന്നീട് വിവാദമായി മാറുന്നതും കാണാം. ഇതൊക്കെ ആശയങ്ങളുടെ അന്തഃസംഘർഷത്തിന്റെ ഫലമാണ്; ഇതൊ ക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ പതനം കൂടിയാണ് ഇവിടെ സംഭവി ച്ചുകൊണ്ടിരിക്കുന്നത്; ആ അദ്ധ്യാത്മിക നേതാവിന്റെ മാത്രം പതനമല്ല സംഭവിക്കുന്നത്. സംഭവിക്കുന്നത് യഥാർത്ഥത്തിൽ മൂന്ന് പതനങ്ങളാണ്. ഒന്ന്, അദ്ധ്യാത്മിക നേതാവിന്റെ. രണ്ട,് ഇന്റർവ്യുചെയ്യുന്നവന്റെ. മൂന്ന,് അത് കാണുന്ന ജനതയുടെ. ഇതുകൊണ്ട് ജനത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. ലോകപ്രയോജനങ്ങളെയാകെ അടിച്ചുതകർത്ത്, ഒരു ജനത യുടെയും ഇന്റർവ്യൂ ചെയ്യപ്പെട്ടവന്റെയും ഇന്റർവ്യൂ ചെയ്തവന്റെയും ബോധ തലങ്ങളുടെ തകർച്ചയാണ് ഇവിടെ ഒന്നിച്ചുസംഭവിക്കുന്നത്- ഒരു ഭൗതിക സത്യം ഹിതമല്ലാതെ; പ്രിയമല്ലാതെ നടപ്പാക്കുന്നുവെന്ന വ്യാജേന.
ഒരാശയത്തെ സംശുദ്ധമാക്കാൻ എങ്ങിനെ കഴിയുമെന്ന് ആലേചിക്കുമ്പോ ഴാണ് മറ്റൊരു ദിശാബോധം ആവശ്യമായിവരുന്നത്. നേരത്തെകണ്ട ആ ഇന്റർ വ്യുചെയ്യപ്പെട്ടവന്റെ തകർച്ച; അത് അവന്റെമാത്രം തകർച്ചയെയല്ല പ്രതിനിധീ കരിക്കുന്നത്. അവനിൽനിന്ന് സ്വതന്ത്രമായൊരു ദർശനത്തിന്റെയും; ഒരു സ്ഥാ പനത്തിന്റെയും തകർച്ചയാണ്; അവനെ അപേക്ഷിച്ച് ആപേക്ഷികമായി സംഭ വിക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു തകർച്ചയെ മുൻകൂട്ടികണ്ടുവേണം സ്ഥാപനത്തിന്റെ ഔന്നത്യത്തിൽ വ്യക്തികളെ കയറ്റിയിരുത്താൻ. ഒരു വ്യക്തി യെ മറ്റൊരു വ്യക്തിയുടെ കുടുംബത്തിലേക്ക്; ജാതിയിലേക്ക്; മതത്തിലേക്ക്; പ്രസ്ഥാനത്തിലേക്കൊക്കെ ചേർക്കുമ്പോഴും ഔന്നത്യത്തിൽ പിടിച്ചിരുത്തു മ്പോഴും താൽക്കാലികമായ പ്രയോജനം മാത്രം; അൽപ്പകാലസ്ഥിതങ്ങളായ പ്രയോജനംമാത്രം പരിഗണിച്ചാകരുത്- തന്റെ ഉത്തരാധികാരിയായി ഒരുവനെ പിടിച്ചിരുത്തുമ്പോൾ സ്ഥാപനം ദുഷിപ്പിക്കില്ലെന്ന് ഉറപ്പുള്ളവരെവേണം ഇരു ത്താൻ.