ഉപാസനയുടെ ശുകമാർഗ്ഗം

[ Full Text - Source: March 2013 issue ]

വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ്‌ ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ്‌ പറയുന്നത്‌. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത്‌ യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്‌.

ഗുരു ശിഷ്യന്‌ ഉപദേശിക്കുന്ന ഉപദേശകവാക്യമാണ്‌ തത്ത്വമസി. അപ്പോ ൾ ശിഷ്യൻ, `അതത്‌` ആയതിന്റെ വ്യാവർത്തികൊണ്ട്‌ `തത്‌` അല്ലാത്തതി നെയെല്ലാം വ്യവച്ഛേദിച്ച്‌ അറിഞ്ഞ്‌ തന്നിലേക്ക്‌ ശ്രദ്ധിക്കുന്നു- അതിന്‌ ശിഷ്യ ൻ ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌ ആ മന്ത്രങ്ങളെ ഉരുവിടുന്നു; `തത്‌` പദത്തി ന്റെയും ത്വംപദത്തിന്റെയും `അസി` പദത്തിന്റെയും ലക്ഷ്യാർത്ഥനിർണ്ണയം ചെയ്യുന്നു; മനനം ചെയ്യുന്നു- അപ്പോഴവിടെ ഈ കളിമുഴുവൻ നടക്കുന്നത്‌ തന്നിലാണ്‌; അപ്പോഴവിടെ മന്ത്രമില്ല; മറ്റ്‌ ഉപാസനാരീതികളില്ല.

ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌, തന്റെ ക്ഷിപ്തവിക്ഷിപ്താദികളെയെല്ലാം സ്വയം ഒരുവൻ നോക്കിക്കാണുകയാണ്‌; പര്യവേക്ഷണം ചെയ്യുകയാണ്‌ ചെയ്യുന്നത്‌- ഇത്‌ യുക്തിക്കുചേരുന്ന മാർഗ്ഗമാണ്‌. ഒരിടത്ത്‌ ഏകാന്തമായി ഇരുന്ന്‌ തന്റെയുള്ളിലെ നിശ്ചേഷ്ടതയെ; നിശ്ശബ്ദതയെ സ്വയം നോക്കുക. തന്നിൽ സ്വയം ഉയർന്നുവരുന്ന ആ ഒരു സ്ഫുലിംഗം; ആ ഒരു തേജോഗോ ളം- അതിങ്ങനെ പ്രകാശമായി വിടർന്നുവരുന്നത്‌ കാണാം; തന്റെ ഭാര്യയാ യി; ഭർത്താവായി; മകനായി; മകളായി- ഓരോ ക്ഷിപ്തങ്ങളായി തന്നിൽ സ്വയം ആവിർഭവിക്കുന്നത്‌ കാണാം; ആ ക്ഷിപ്തങ്ങളെയാണ്‌ അയാൾ നോക്കിക്കാണുന്നത്‌. ഈയൊരു ഉപാസന, ഉപാസകൻ മറ്റൊരാളോട്‌ സംഭാ ഷണം ചെയ്യുമ്പോൾപോലും അനുവർത്തിക്കാം- മറ്റുള്ളവരോടുള്ള സംഭാഷ ണത്തിൽ താൻ തന്നെസുരക്ഷിതനാക്കാൻ വെമ്പൽകൊള്ളുന്നതും സത്യ ത്തെ മറച്ചുവെയ്ക്കുന്നതും തന്റെ വാസനയ്ക്കുചേർന്നവയെമാത്രം സത്യ ങ്ങളാണെന്ന്‌ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതുമൊക്കെ അപ്പോൾ സ്വയം നോക്കിക്കാണാം. സത്യമായിരിക്കുന്ന തന്റെ ബോധത്തെ നിശ്ചേഷ്ട തയായി കാണപ്പെടുന്നതിൽ വസ്തുതകളെ ചേർത്തുവെയ്ക്കുന്നതും അ പ്പോൾ കാണാം- സത്യബോധത്തിൽ ഓരോ വസ്തുതകളും ചേർത്ത്‌ ആ വസ്തുതകൾക്ക്‌ വാസനയ്ക്കനുസരിച്ച്‌ മിനിക്കുപണികൾ നൽകി, അവയ്‌ ക്ക്‌ സത്യത്തിന്റെ മുഖം കൊടുക്കുന്നതും അത്‌ അന്യനെ വിശ്വസിപ്പിച്ച്‌ ത ന്നെ സുരക്ഷിതനാക്കാനും ശ്രമിക്കുന്ന, തന്റെ ആ ചൈതന്യത്തെയാണ്‌ അപ്പോൾ അയാൾ സ്വയം കണ്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ മറ്റൊരാ ൾ തന്റെയടുക്കലെത്തി സത്യത്തെ മറച്ചുവെച്ചുപറയുമ്പോൾ, അയാൾക്ക്‌ അത്ഭുതമുണ്ടാവില്ല; അയാളതിൽ വികാരം കൊള്ളില്ല- ഇങ്ങനെയാണല്ലോ, താനും തന്റെ അജ്ഞാനാന്ധകാരദശയിൽ സത്യത്തെ മറച്ചുവെച്ചതെന്ന്‌ കാണാൻ അയാൾക്കാകും.

യഥാർത്ഥ സത്യമായിരിക്കുന്ന; ഞാനെന്ന, കേവലവും നിരപേക്ഷവും നിത്യവും നിരീഹവും നിസ്തന്ത്രവുമായ ബോധം; അത്‌ അനേകം വിഷയങ്ങളായി പരിണമിച്ച്‌; അനേകായിരം സങ്കല്പങ്ങളെ സൃഷ്ടിച്ച്‌; അവ ക്ഷിപ്തങ്ങളായി ആവിർഭവിച്ചു നിലകൊള്ളുന്നത്‌, തന്റെ സുരക്ഷിതത്വത്തി നുവേണ്ടിയാണെന്ന്‌ താൻ വിചാരിക്കുന്നു- അതിനെയങ്ങനെ നോക്കിക്കാ ണാൻ ശ്രമിക്കുമ്പോൾ, തനിക്ക്‌ തന്റെ അദ്ധ്യാസത്തെ ബോദ്ധ്യമാകുന്നു; ഇതാണല്ലോ തന്റെ പതനമെന്ന്‌ താനപ്പോൾ അറിയുന്നു. അത്‌ നിശ്ചേഷ്ട മായി നിലകൊണ്ടപ്പോൾ ഞാനെന്നത്‌ കേവലമായൊരു സത്യമാണ്‌; അപ്പോൾ ആനന്ദമല്ലാതെ മറ്റൊന്നും അനുഭവിക്കാനില്ല. ഈ ആനന്ദമാണ്‌; കേവലമായ നിശ്ശബ്ദതയാണ്‌; കേവലമായ സത്യമാണ്‌ എന്റെ എല്ലാ ബന്ധ ങ്ങളും വസ്തുതകളും വസ്തുക്കളുമായി പരിണമിച്ചതെന്ന്‌ ഞാനപ്പോൾ അറിയുന്നു. ഈ പരിണാമത്തിലാണ്‌ ബന്ധം ഹേതുവായി എനിക്ക്‌ ദുഃഖമു ണ്ടാകുന്നതെന്നും ഞാനപ്പോൾ അറിയുന്നു; ഈ സത്യത്തെ നോക്കാൻ തുടങ്ങുമ്പോൾതന്നെ, ഞാൻ തിരിച്ച്‌ നിശ്ശബ്ദതയിലേക്ക്‌ മടങ്ങിപ്പോകും; അപ്പോൾമുതൽ എന്നിലെ ചലനം നില്ക്കുന്നു; ക്ഷിപ്തങ്ങൾ ഒടുങ്ങുന്നു; ഹൃദയഗ്രന്ഥികൾ ഭേദിക്കുന്നു. `ഭിദ്യതേഹൃദയഗ്രന്ഥിഃ ഛിദ്യന്തേ സർവ്വസം ശയഃ ക്ഷീയന്തേചാസ്യകർമാണി തസ്മിൻ ദൃഷ്ടേപരാവരേ`­- ശുദ്ധബോധ സ്വ രൂപനായും അതിലെ നാമരൂപഭ്രമമായ പ്രപഞ്ചമായും വർത്തിക്കുന്ന ആ സത്യത്തെ താനതുതന്നെയെന്ന രൂപത്തിൽ അറിഞ്ഞുകഴിയുന്നവന്‌ അവിദ്യാകാര്യങ്ങളായ അഹന്താമമതാബന്ധങ്ങൾ പൊട്ടിനശിക്കുന്നു; അറി യേണ്ടകാര്യങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഛേദിക്കപ്പെടുന്നു; ആ ജീവന്മുക്തന്റെ സഞ്ചിതാഗാമി പ്രാരബ്ധകർമ്മങ്ങളെല്ലാം വിട്ടുമാറുന്നു.

ആരെന്തുപറയുമ്പോഴും; ആരോടെന്തുപറയുമ്പോഴും; കളിയിലും കാര്യ ത്തിലും; ഊണിലുമുറക്കിലും; എന്നുമെപ്പോഴും- തന്നിലും അപരനിലുമെല്ലാം ആവിർഭവിക്കുന്ന ക്ഷിപ്തവിക്ഷിപ്താദികളെ നോക്കിക്കണ്ട്‌; അതിനെല്ലാമ പ്പുറത്തുള്ള നിശ്ചേഷ്ടവും ഏകവും നിരപേക്ഷവും നിർവ്വികല്പവും നിരാ ബാധവുമായ ആ സത്യത്തെ നോക്കിക്കാണാൻ കഴിയുമ്പോൾ; അതിനെ വിചാരംചെയ്യുമ്പോൾ- താൻ തന്നിലേക്കുതന്നെ തിരിയുന്നു; പരമശാന്തനാ യിത്തീരുന്നു. അല്പവിശ്രാന്തിയും അർദ്ധവിശ്രാന്തിയും കടന്ന്‌; പൂർണ്ണവി ശ്രാന്തിയും കടന്ന്‌; പരിപൂർണ്ണ വിശ്രാന്തിയിൽ ഋതംബരപ്രജ്ഞനാകുന്നു. അതിൽ സത്യം ഭരിച്ചുനില്ക്കുന്ന; സത്യം നിറഞ്ഞുനില്ക്കുന്നു; സവിക ല്പനകളും സവിതർക്കങ്ങളുമായ സമാധികളെ കടന്ന്‌, നിർവ്വികല്പവും നിരാബാധവും നിർവൃത്തിയുമായിരിക്കുന്ന സമാധിദശയെ പ്രാപിക്കുന്നു.

യാതൊരുവൻ തന്റെ ആത്മബോധത്തിൽ ക്ഷിപ്തവിക്ഷിപ്താദികളെ വിചാരണചെയ്ത്‌, ക്ഷിപ്തങ്ങളും വിക്ഷിപ്തങ്ങളും ഇല്ലാതാക്കുന്നുവോ, അവനിൽ അന്തർദൃശ്യാനുവിദ്ധസമാധിയുണ്ടാകുന്നു- തന്റെ ക്ഷിപ്തവിക്ഷി പ്താദികളെ വിചാരണചെയ്യുകയെന്നതിനർത്ഥം, അതിനെ തടഞ്ഞുനിർത്തു കയോ ഒതുക്കിനിർത്തുകയോ ചെയ്യുകയെന്നല്ല. അങ്ങനയവനിൽ ക്ഷിപ്ത ങ്ങളും വിക്ഷിപ്തങ്ങളും ഇല്ലാതാകുമ്പോൾ, ആദ്യം ബാഹ്യദർശനത്തിന്റെ; ബാഹ്യദൃശ്യാനുവിദ്ധസമാധിയുണ്ടാകും; അതുകഴിഞ്ഞാൽ അന്തർദൃശ്യാ നുവിദ്ധസമാധിയുണ്ടാകും. അപ്പോഴവൻ ബാഹ്യലോകങ്ങളിൽനിന്നും ഒന്നും അന്വേഷിക്കാതെതന്നെ വിഷയവിവരങ്ങളെല്ലാം കൃത്യമായി അവനിലെത്തു ന്നു; വീണ്ടുമത്‌ അന്തർശ്രാവ്യാനുവിദ്ധസമാധിയായിത്തീരുന്നു- അപ്പോഴൊ ക്കെ അവനിൽ വികല്പമുള്ളതുകൊണ്ട്‌, അവയെമൊത്തം സവികല്പസമാ ധിയെന്നുപറയും; അവയുമടങ്ങുമ്പോൾ അവന്‌ നിർവൃത്തിയുണ്ടാകുന്നു; നിർവ്വാസനയുണ്ടാകുന്നു; നിർവിഷയസമാധിയുണ്ടാകുന്നു. അപ്പോഴവൻ ബ്ര ഹ്മവിത്ത്‌; ബ്രഹ്മവിദ്‌വരൻ; ബ്രഹ്മവിദ്‌വരീയാൻ; ബ്രഹ്മവിദ്‌വരിഷ്ഠൻ എന്നീ നിലകളിലെത്തുന്നു.

ആ നിലകളിലൊക്കെ എത്തിച്ചേരാൻ ആദ്യം നമുക്കുചെയ്യാവുന്നത്‌, ഏകാഗ്രമായി ഒരിടത്ത്‌ ഇരിക്കുകയാണ്‌; ഒരു നിമിഷത്തേയ്ക്കെങ്കിലും നമു ക്കകത്ത്‌ നടക്കുന്ന സംഭവപരമ്പരകളുടെ ആ ഡയറിയൊന്ന്‌ തുറന്നുനോ ക്കുകയെങ്കിലും ചെയ്യലാണ്‌- നിത്യവും പ്രഭാതത്തിലും പ്രദോഷത്തിലും ഇതുചെയ്യാവുന്നതാണ്‌. ഒരു പകൽ മുഴുവൻ, ഞാനുണർന്നിരിക്കുന്ന എന്റെ ജാഗ്രത്തും സ്വപ്നവും ചേർന്നുനിൽക്കുന്ന കാലമാണ്‌. പകൽ അസ്മതമിച്ച്‌ ഉറങ്ങാൻ കിടക്കുന്നതിന്‌ മുമ്പ്‌, ഇങ്ങനെ എന്റെ ജാഗ്രത്സ്വപ്നങ്ങളുണ്ടാക്കു ന്ന അന്യഥാഗ്രഹണത്തെമുഴുവൻ ഒന്നപഗ്രഥിക്കണം- ഒരു കർമ്മവും ഇല്ലാ തായേ, ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടാവൂ. കാരണം, ഇതുകഴിഞ്ഞാൽ ഉണ്ടാ കാവുന്ന ഉണർവ്വിൽ ഇനിയൊരു കർമ്മവും എന്നിൽ ഉണ്ടാകരുത്‌. ആ നില യിൽ എന്റെ എല്ലാ കർമ്മങ്ങളും കഴിഞ്ഞെന്നുവരണം. മനസ്സ്‌ അങ്ങനെ തിരിച്ച്‌ അകത്തേയ്ക്ക്‌ പ്രവേശിക്കാനൊരുങ്ങുന്ന ആ നിമിഷംവരെ നമുക്കത്‌ തുടരാം- ഇതെപ്പോഴും ചെയ്യാം; അതാണ്‌ എന്റെ സന്ധ്യകൾ; അങ്ങനെ ചെയ്താലേ ഇതിന്റെ പ്രയോജനമുണ്ടാവൂ; കാരണം ഇതുകഴിഞ്ഞ്‌ വീണ്ടും ഞാൻ ജാഗ്രത്തിലേക്ക്‌ വീഴുമ്പോഴേയ്ക്കും എന്നെ പുറത്തുകാത്തുനില്ക്കു ന്നത്‌ വിഷയങ്ങളാണ്‌. അതുകൊണ്ടാണ്‌ സുഷുപ്തിയിലേക്ക്‌ പ്രവേശിക്കു ന്നതിനുമുമ്പാണ്‌, ഇത്‌ ചെയ്യേണ്ടതെന്നാണ്‌ ഈ സമ്പ്രദായത്തിൽ പറയുന്ന ത്‌.

പ്രഭാതംമുതൽ പ്രദോഷംവരെ ഞാൻ എന്തെന്ത്‌ കർമ്മങ്ങളും പ്രശ്നങ്ങ ളും വയ്യാവേലികളുമാണ്‌ ചെയ്തുകൂട്ടുന്നതും കാണിച്ചുകൂട്ടുന്നതും? അതൊ ക്കെ കഴിഞ്ഞ്‌, ഏകാഗ്രമായി ഒരിടത്ത്‌ ഇരുന്ന്‌ അവയെ എല്ലാം ഒന്നപഗ്രഥി ക്കുന്നു- ഇന്ന്‌ ഞാൻ എന്തെല്ലാമാണ്‌ ചെയ്തുകൂട്ടിയത്‌; എങ്ങനെയാണ്‌ എന്റെ ബോധം നിശ്ചേഷ്ടമായിരുന്നത്‌; ചെയ്തുകൂട്ടുന്നതിനുമുമ്പ്‌ ഞാനെ ത്ര നല്ലവനായിരുന്നു? ഇങ്ങനെ ഞാനെന്റെ ബോധത്തെ നോക്കിക്കാണുമ്പോ ൾ ഞാനെത്ര നിസ്സംഗനാണ്‌?  ഭാര്യയില്ലാത്ത; മക്കളില്ലാത്ത; അച്ഛനില്ലാത്ത; അമ്മയില്ലാത്ത; ആചാര്യനില്ലാത്ത- ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസി യും ഉദ്യോഗസ്ഥനുമൊന്നും അല്ലാത്ത കേവലമായ ഈ ബോധമാണ്‌ ഞാ ൻ. ഈ ദശയിൽ, ഈ പ്രപഞ്ചത്തിലെ ഒന്നുമായും ഞാൻ ഏറ്റുമുട്ടുന്നില്ല; എന്തൊരു ആനന്ദമാണിത്‌!

`അഹോ ആശ്ചര്യം!` എന്നുപറയാവുന്ന ആ ആനന്ദതുന്ദിലമായ നിമിഷം- ആ ഒരു നിമിഷമെങ്കിലും ഉണ്ടാകാൻ, ഉറങ്ങാൻപോകുന്നതിനുമുമ്പ്‌ ഞാൻ എന്നെയൊന്ന്‌ `ഒബ്സർവ്‌` ചെയ്യണം. ഇന്ദ്രിയങ്ങളെയൊക്കെ ഉപസംഹരിച്ച്‌; പ്രത്യാഹരിച്ച്‌ തന്റെ സ്വന്തം ക്ഷേത്രമായ ഹൃദയത്തിൽ; ഹൃദയാകാശത്തിൽ ഞാൻ നിശ്ചേഷ്ടമായി ഒന്ന്‌ ഇരിക്കണം; അരൂപവും നിർബാധവുമായ ആ സത്യത്തെ ഒന്ന്‌ നോക്കിക്കാണണം- അകത്തേയ്ക്ക്‌  മെല്ലെയൊന്ന്‌ നോക്കു ക. അപ്പോൾ കാണാം, ഈ ബോധമാണ്‌ അനേകവിധ ഭാവങ്ങൾ ഉൾക്കൊ ണ്ട്‌; ഓരോ ചേഷ്ടകളുളവാക്കി ചലിച്ച്‌; വിഷയങ്ങളായി; വിഷയാകാരത്തിൽ ബന്ധങ്ങളുളവാക്കി, എന്റെ ഈയൊരു പകൽമുഴുവൻ, ലൗകികമായി ത്രസി ച്ച്‌; പ്രപഞ്ചത്തെ പഞ്ചീകരിച്ച്‌ ഉളവാക്കിയതാണെന്ന്‌- ഞാനിതാ പ്രഭാതത്തി ൽ ഉണർന്നുവന്ന്‌ ഇന്നീ പ്രദോഷംവരെ ഞാൻ ഉളവാക്കിയ എന്റെ പ്രപഞ്ച ത്തെ മുഴുവൻ തിരിച്ചെടുക്കുന്നു….

ഞാനുളവാക്കിയ എന്റെ എല്ലാ പ്രപഞ്ചവും ഞാൻതന്നെ തിരിച്ച്‌, എന്നി ലേക്കുതന്നെ എടുക്കുക- ഞാൻ പുറത്തേയ്ക്കുവിട്ടതിനെമുഴുവൻ അകത്തേ യ്ക്കുതന്നെ തിരിച്ചെടുക്കുക.

ഈ പ്രപഞ്ചത്തിലേക്ക്‌ ഓരോ ദിവസവും ഞാൻ എന്റെ വാസനകൾക്ക്‌ അനുഗുണമായി ആയിരമായിരം വസ്തുക്കളെ പഞ്ചീകരിച്ച്‌ വിട്ടുകൊണ്ടിരി ക്കുന്നുണ്ട്‌- ഒരു മജീഷ്യൻ തന്റെ ചിമിഴിൽനിന്ന്‌ ഓരോ വസ്തുക്കളായി പുറത്തെടുക്കുന്നതുപോലെ. എന്റെ ബോധസത്തയിൽനിന്ന്‌; ആ ചിമിഴിൽനി ന്ന്‌ ഞാൻ ആയിരമായിരംവരുന്ന വികാരങ്ങളും വിചാരങ്ങളും രൂപീകരിച്ച്‌ പുറത്തേയ്ക്കിടുന്നു; എന്നിട്ടു ഞാൻ ലൗകികമായ ആ പ്രപഞ്ചത്തിൽ മുങ്ങി ക്കുളിച്ച്‌ ഇതാ, ഞാനിപ്പോൾ ഈ പ്രദോഷത്തിലെത്തിയിരിക്കുന്നു- എന്റെ സജീവമായ ജീവിതത്തിന്റെ ഒരു ദിവസം ഇതാ, ഇവിടെ എരിഞ്ഞടങ്ങുന്നു; എരിഞ്ഞടങ്ങലിന്റെ ഈ സന്ധ്യയിൽ ഞാനെന്നിൽ നിന്ന്‌  പുറത്തുവിട്ടതെ ല്ലാം, പുറത്തേയ്ക്കുവിട്ടതുപോലെതന്നെ ഞാൻ എന്നിലേക്ക്‌ തിരിച്ചെടുക്കു ന്നു; ഞാൻ എന്നിലേക്കുമടങ്ങുന്നു. ബന്ധങ്ങളുടെയും ശോകങ്ങളുടെയും മോഹങ്ങളുടെയും ലൗകികതൃഷ്ണകളുടെയും അനന്തവിഹായസ്സിൽ ഞാൻ തുറന്നുവിട്ട വസ്തുജാലങ്ങളെല്ലാം ഞാൻ തിരിച്ചെടുത്ത്‌ എന്നിലേക്ക്‌ മടങ്ങുന്നു. എന്റെ ബോധത്തിലേക്കുതന്നെ ഞാൻ തിരിച്ചെത്തുന്നു- ഞാനിതാ, എന്റെ കൂട്ടിലേക്ക്‌ മടങ്ങുന്നു.

ഇനിയും പ്രഭാതമുണ്ടാകും- നാളത്തെ പ്രഭാതത്തിലേക്കുവേണ്ടുന്നവയെ ല്ലാം ഇന്നു രാത്രിയിൽവേണം ഞാൻ നെയ്തുണ്ടാക്കാൻ; എന്റെ അബോധ ത്തിൽവെച്ചുവേണം ഞാനതെല്ലാം നെയ്തുണ്ടാക്കാൻ- അതിനുവേണ്ടിയു ള്ളതാണ്‌ എന്റെ വിശ്രമവേളകളെല്ലാം; അതിനാണ്‌ നമുക്ക്‌ ഉറക്കം വേണ്ടിവരുന്നത്‌. ഈ നെയ്ത്ത്‌ വേണ്ടെങ്കിൽ, നമുക്ക്‌ ഉറക്കവുമാവശ്യമില്ല. എനിക്കെന്റെ പ്രപഞ്ചത്തിനാവശ്യമായതെല്ലാം നെയ്തുണ്ടാക്കാനാണ്‌ എനിക്ക്‌ ഊർജ്ജം ആവശ്യമായിവരുന്നത്‌; അതിനാണ്‌ നമുക്ക്‌ ഭക്ഷണം ആവശ്യമായിവരുന്നത്‌- നമ്മുടെ ഊർജ്ജംകൊണ്ടാണ്‌ നാം നമ്മുടെ പ്രപഞ്ച ങ്ങളെല്ലാം ഉണ്ടാക്കുന്നത്‌. ഗാഢസുഷുപ്തിയിൽ, നാം ഇതുവരെ സമ്പാദിച്ച ആഹാരത്തിലൂടെയുമൊക്കെ ആഹരിച്ചുണ്ടാക്കിയ ആ ഊർജ്ജസ്രോതസ്സു കൾ മുഴുവനുമെടുത്ത്‌; പ്രപഞ്ചത്തെ പഞ്ചീകരിച്ച്‌, നാം പ്രഭാതത്തിൽ ഉണർ ന്നുവരികയാണ്‌ ചെയ്യുന്നത്‌. ഉണർന്നുവന്ന്‌, ഉറക്കിലുണ്ടാക്കിയ ആ വസ്തു ക്കളൊക്കെയുമെടുത്ത്‌ പ്രപഞ്ചത്തിൽ നിരത്തിവെച്ചാണ്‌ നാം മറ്റുള്ളവരുമായി ബന്ധങ്ങളോരോന്നും ഉണ്ടാക്കുന്നത്‌- നമ്മൾ നിരത്തിവെയ്ക്കുന്ന വസ്തുക്ക ൾക്ക്‌ അനുഗുണമായാണ്‌ ബന്ധങ്ങൾ ഓരോന്നും ഉണ്ടാകുന്നത്‌. ശത്രു ബന്ധം ഉണ്ടാകരുതേയെന്ന ഭയംനിമിത്തമായി, രാത്രിയുടെ സുഷുപ്തിയി ൽ, നിലനിർത്താവുന്ന ബന്ധങ്ങൾമാത്രം നിലനിർത്താനുള്ള അഡ്ജസ്റ്റ്മെന്റ്‌ അബോധമുണ്ടാക്കുന്നു- അപ്പോൾ യാതൊരു അഡ്ജസ്റ്റുമെന്റുമില്ലാത്ത ബോധമാണ്‌ സത്യമെന്നും അത്‌ കേവലമാണെന്നും അത്‌ നിശ്ചേഷ്ടമാ ണെന്നും സമ്മതിക്കാൻ, എന്റെ ജാഗ്രത്തും സ്വപ്നവും തയ്യാറാകാതാകുന്നു; അതുകൊണ്ട്‌ ഇതൊക്കെ സത്യമാണെന്ന്‌ മറ്റൊരു അനുഭവതലത്തിൽനിന്നു കൊണ്ട്‌ മറ്റൊരാൾ പറയുമ്പോൾ, ബൗദ്ധികമായി അതിനെ അംഗീകരിക്കാ ൻ കഴിയുമെങ്കിലും- ഈ ജാഗ്രത്തും സ്വപ്നവുമാകുന്ന അന്യഥാഗ്രഹണ ത്തിൽ അതിനുള്ള കരുക്കൾ അഗ്രഹണത്തിൽവെച്ചുണ്ടാക്കുകയാൽ, എനിക്കതിന്‌ കഴിയാതെയുമാകുന്നു. അതുകൊണ്ട്‌ സത്യത്തെയറിയാൻ പ്രദോഷസന്ധ്യയിലെങ്കിലും, ഉറക്കത്തിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ്‌ അല്പനേരം ഏകാന്തമായി ഇരുന്ന്‌ ഈ വസ്തുതകളെമുഴുവൻ വേണ്ടതിൻ വണ്ണം അപഗ്രഥിച്ചുനോക്കണം; അതെല്ലാം ബോധത്തിലേക്ക്‌ തിരിച്ചെടുക്ക ണം- ഭാര്യ, എന്റെ ബോധത്തിലേക്ക്‌ തിരിച്ചുപോകണം;  മക്കൾ എന്റെ ബോധത്തിലേക്ക്‌ തിരിച്ചുപോകണം. അങ്ങനെ ലൗകികവസ്തുതകളൊക്കെ തിരിച്ചുപോകണം. ഇവയിലെ ഏതെങ്കിലും ഒന്ന്‌- ആ ഒന്നുമായുള്ള അന്യ ഥാഗ്രഹം കടുത്തതാകുകയും അത്‌ എന്നിലേക്ക്‌ തിരിച്ചുപോകാതിരിക്കുക യും ചെയ്താൽ, പിന്നെയെനിക്ക്‌ സുഷുപ്തിയില്ല! ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. കാരണം ഞാനുണ്ടാക്കിയ വിഷയങ്ങളിൽ ഒന്നുപോലും ശേഷിപ്പില്ലാത്തവിധം, അവയെമുഴുവൻ എനിക്ക്‌ സമാഹരിക്കാൻ കഴിയു മ്പോൾ മാത്രമാണ്‌ ഞാൻ സുഷുപ്തിയിലേക്ക്‌ പതുക്കെ വഴുതിവീഴുന്നത്‌.

പ്രപഞ്ചസർജ്ജനത്തിനായുള്ള കരുക്കളെല്ലാം ഒരുക്കിയിരിക്കുന്ന സുഷു പ്തിയിലെ സാക്ഷിചൈതന്യം- അവിടെവെച്ച്‌ വേണ്ടതെല്ലാം ഒരുക്കിത്തന്നി ട്ടാണ്‌ എന്നെ പ്രഭാതത്തിലേക്ക്‌ ഇറക്കിവിടുന്നത്‌. ആ പ്രഭാതത്തിലേക്ക്‌ പതുക്കെ ഉണർന്നുവരുമ്പോൾതന്നെ ആ സാക്ഷിചൈതന്യത്തെ നമുക്ക്‌ അനുഭവിച്ചറിയാം. അതുകൊണ്ട്‌ പ്രഭാതത്തിൽ ഒരു വിഷയമാരംഭിക്കുന്നതി നുമുമ്പ്‌; യാതൊരു പ്രവൃത്തിയും തുടങ്ങുന്നതിനുമുമ്പ്‌; ബാഹ്യശൗചത്തിനി റങ്ങുംമുമ്പ്‌, ഈ സമ്പ്രദായത്തിൽ സഞ്ചരിക്കുന്ന സാധകർ ഉപാസനയും തുടങ്ങും. കാരണം ബാഹ്യശൗചത്തിനുള്ള കുളികഴിയുന്നതോടെ, പ്രപഞ്ച സർജ്ജനത്തിന്റെ കരു തന്നിലുണരാനും തുടങ്ങും- ചിന്തകൾ കയറിവരും.

ഇന്നലെ ഞാനൊരു പ്രപഞ്ചമുണ്ടാക്കിയതാണ്‌;  പ്രഭാതംമുതൽ പ്രദോ ഷംവരെ ഏറെ ഓടിനടന്ന്‌ സുഖിയും ദുഃഖിയുമായവനാണ്‌- ഈ പ്രഭാതംമു തൽ; ഈ ദിവസമെങ്കിലും എനിക്ക്‌ നഷ്ടപ്പെടാതിരിക്കണം. അതുകൊണ്ട്‌ പ്രഭാതത്തിലേക്ക്‌ ഞാൻ പതുക്കെ ഉണർന്നുകഴിഞ്ഞയുടനെ, എന്നിൽ ആവിർഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ ഞാൻ അറിയണം- ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയപ്പോൾ ഈയൊരൊറ്റ രാത്രികൊണ്ട്‌ എന്നിൽ എന്തെന്ത്‌ ലോകങ്ങൾ ഉല്പന്നമായിട്ടുണ്ട്‌? അത്‌ എത്ര മദ്യമായി; അതെത്ര മധിരയായി; അതെത്ര വിശ്വമായി കിടപ്പുണ്ട്‌? അതൊക്കെ അനുഭവിക്കാൻ, എന്റെ ഓരോ ഇന്ദ്രിയത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഞാനെത്ര വെമ്പൽ കൊള്ളുന്നുണ്ട്‌? അവയോടൊക്കെ മനസ്സ്‌ എത്രമാത്രം താല്പര്യംകാണിക്കു ന്നു? ഇങ്ങനെ, നിശ്ചേഷ്ടമായ ആ ബോധത്തെ പ്രഭാതത്തിൽ ബോധസീമ യിൽവെച്ചുതന്നെ അന്യഥാഗ്രഹിച്ച്‌ വികസിക്കാൻ തുടങ്ങണം; അവയെ അവിടെവെച്ച്‌; അവയെ അപ്പോൾതന്നെ സ്വയം തന്നിലേക്ക്‌ തിരിച്ചെടുക്കുന്ന തായി സങ്കല്പിക്കണം. അപ്പോൾ ആ പ്രഭാതത്തിൽതന്നെ ശാന്തമായൊരു മനസ്സുമായി നമുക്ക്‌ പുറത്തേയ്ക്കിറങ്ങാൻ കഴിയും; അന്നത്തെ ആ ദിവസം ശാന്തമാകും- ഇതാണ്‌ ഉപാസനയുടെ ശുകമാർഗ്ഗം അല്ലെങ്കിൽ വിഹഗമമാ ർഗ്ഗം.

`തത്ത്വമസി`യുടെ പൊരുളിനെ മനസ്സിലാക്കി; തത്പദത്തിന്റെയും ത്വം പദത്തിന്റെയും അസി പദത്തിന്റെയും ലക്ഷ്യാർത്ഥനിർണ്ണയം ചെയ്യുന്നു. അങ്ങനെ തത്ത്വമസിയെന്ന ഉപദേശകമഹാവാക്യത്തെ അനുസന്ധാനം ചെ യ്ത്‌; `പ്രജ്ഞാനം ബ്രഹ്മ`മാണെന്നും `അയമാത്മബ്രഹ്മ`മെന്നും മനനംചെ യ്ത്‌; `അഹം ബ്രഹ്മാസ്മി`യെന്ന പദവിയിലേക്ക്‌ ഉയർന്നുചേരുന്നു; അവിടെ, ഇതെല്ലാം തന്റെ ബോധസീമയാണെന്ന്‌ അറിഞ്ഞ്‌ അനുഭൂതിവാക്യമായ അഹം ബ്രഹ്മാസ്മി സംജാതമാകുന്നു- ഇതൊരു അനുഭവമായിത്തീരുന്നു. അപ്പോഴവിടെ രാഗമില്ല; ദ്വേഷമില്ല; ഈ പ്രപഞ്ചവുമില്ല- യാതൊന്നുമില്ല; ഏകമായ ഞാൻമാത്രം- അവിടെ ദൃക്‌ അസ്പന്ദമാകുന്നു; ആ തലത്തിലൊ രു അനുഭവമുണ്ടാകുന്നു- ഇതാണ്‌ ശുകമാർഗ്ഗം.

ശുകമാർഗ്ഗത്തിലേക്ക്‌ മനസ്സ്‌ വരാൻ ബുദ്ധിമുട്ടുള്ളവന്‌ `സർവ്വസാരോപനി ഷദ്‌` മറ്റൊരു പ്രായോഗികതയും തരുന്നുണ്ട്‌- സകല ഇന്ദ്രിയങ്ങളെയും സക ല ശാരീരികാംഗങ്ങളെയും സദാനിലനിർത്തുന്നവൻ മുഖ്യപ്രാണനാണ്‌. എപ്രകാരമാണോ ഒരു ചക്രവർത്തി തന്റെ രാജ്യത്ത്‌ ഓരോന്നിനേയും ഭരിച്ചു നിലകൊള്ളുന്നത്‌, അതുപോലെയാണ്‌ ഈ ശരീരമാകുന്ന രാജ്യത്തെ ഭരിച്ചു കൊണ്ട്‌ പ്രാണൻ സഞ്ചരിക്കുന്നത്‌. ഈ പ്രാണനിലാണ്‌, ഈ സംഭവങ്ങളൊ ക്കെ സംജാതമാക്കുന്നത്‌ എന്നുള്ളതുകൊണ്ട്‌ ഈ പ്രാണനെയാണ്‌ നാം പിന്തുടരേണ്ടത്‌. അതുകൊണ്ടാണ്‌ പൂർവ്വികർ പ്രാണവിലയനത്തിന്‌ ഉദകുന്ന വിധത്തിൽ ശ്വാസോച്ഛ്വാസത്തെ നോക്കണമെന്ന്‌ പറഞ്ഞുതന്നത്‌- പ്രാണൻ സദാചൊല്ലുന്ന മന്ത്രമാണ്‌ ഏറ്റവും നല്ല മന്ത്രം. ആ മന്ത്രത്തെയാണ്‌ അജപ മന്ത്രമെന്ന്‌ പ്രാചീന ആചാര്യന്മാർ വിളിച്ചത്‌. നാം ഓരോതവണ പ്രാണൻ എടുത്തുവിടുമ്പോഴും ഈ മന്ത്രത്തെ കേൾക്കാം- സോഹം… സോഹം… അവൻ ഞാനാണ്‌; ആ ആത്മാവാണ്‌ ഞാൻ. നാം അറിയാതെ, നാം സദാ ജപിക്കുന്ന മന്ത്രമാണിത്‌. ഈ നിലയിൽ, ആ ശ്വാസത്തെ ഒബ്സർവ്വുചെയ്‌ താൽ ഏകാഗ്രത നൂറുശതമാനം ലഭിക്കും. അതുകൊണ്ട്‌ ഏറ്റവുംകൂടുതൽ ഏകാഗ്രത നേടാനുള്ള മാർഗ്ഗം ശ്വാസവേഗത്തെ വീക്ഷിക്കലായി മാറുന്നു; അതിനുപറയുന്നതുതന്നെ ശ്വാസനിരീക്ഷണമെന്നാണ്‌- പ്രാണനിരീക്ഷണ മെന്നാണ്‌ സാങ്കേതികനാമം.

എപ്രകാരമാണ്‌ ഈ ബാഹ്യപ്രാണൻ അകത്തേയ്ക്ക്‌ കടന്നുചെല്ലുന്നത്‌;  അകത്തുചെന്ന്‌ മാറ്റത്തെയുണ്ടാക്കുന്നത്‌; തന്റെ ശരീരത്തിലൂടെയെല്ലാം സഞ്ചരിച്ച്‌ ശരീരത്തിലെ മാലിന്യങ്ങളെമുഴുവൻ സമാഹരിച്ചെടുക്കുന്നത്‌? മാലിന്യങ്ങളെമുഴുവൻ സമാഹരിച്ചെടുത്ത്‌ വീണ്ടും ഹൃദ്ക്ഷേത്രത്തിൽ കൊണ്ടുവന്ന്‌, ആ മാലിന്യങ്ങളെമുഴുവൻ കാർബൺഡൈഓക്സൈഡി നൊപ്പം ഒളിച്ചുവെച്ച്‌, വായുവായും അതുപോലെ മറ്റുമാലിന്യങ്ങളായും പുറ ത്തേയ്ക്ക്‌ തള്ളിവിട്ട്‌ എന്നെ തേജസ്വിയാക്കുന്നത്‌? ഇങ്ങനെ ചിന്തിക്കുന്നതാ ണ്‌ പ്രാണവീക്ഷണം- ബാഹ്യപ്രാണൻ ആന്തരികപ്രാണനായി വിലയം പ്രാപിക്കുന്നത്‌ വീക്ഷിക്കുക(നോക്കിക്കാണുക). പ്രാണവീക്ഷണംകഴിഞ്ഞ്‌, മനസ്സിലേക്ക്‌ സന്ദേശം  കൊടുക്കുക; ഇങ്ങനെ കൊടുക്കുന്ന ലൗകികസന്ദേ ശങ്ങൾപോലും വിജയിപ്പിക്കാൻ സാധിക്കും. അതുവഴി അത്യുഗ്രമായൊരു മാനസികനിലയെ പ്രാപിക്കാനാകും- ഇത്തരമൊരു തലത്തിൽ ഒരു വിദ്യാർ ത്ഥി പരീക്ഷയെഴുതിയാൽ, അവനെഴുതുന്നത്‌ അബോധത്തിലായിരിക്കും. അപ്പോഴവന്‌, ആ ചോദ്യപേപ്പർ നോക്കാനിരിക്കുന്ന അദ്ധ്യാപകനെപോലും നിയന്ത്രിക്കാൻ കഴിയും; ഈ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവന്‌ തന്റെ വശ്യശ ക്തിക്കുമുമ്പിലേക്ക്‌ ആരേയും കൊണ്ടുവരാൻകഴിയും; തന്റെ ശത്രുവിനുപോ ലും തനിക്കുമുന്നിലെത്തിയാൽ എതിർക്കാൻ കഴിയാതെ വിധേയനായി പ്പോകും. കാരണം അത്രയ്ക്കുവശ്യശക്തിയാണ്‌ ഈ ഉപാസനയ്ക്കുള്ളത്‌- പ്രാണവീക്ഷണവും സന്ദേശവും നൽകിയാണ്‌ ഈ നിലയിലേക്ക്‌ ഉപാസ കൻ ഉയരുന്നത്‌.

നിത്യനിരന്തരമായി ചെയ്യേണ്ടതാണ്‌ രണ്ട്‌ ഉപാസനാമാർഗ്ഗങ്ങളും. മൂന്ന്‌ സന്ധ്യകളിലും ഉപാസിക്കണം- പ്രഭാതത്തിലും പ്രദോഷത്തിലും. കൂടാതെ മദ്ധ്യാഹ്നത്തിലും കൂടിയായാൽ ത്രിസന്ധ്യയായി­- ത്രിസന്ധ്യ, പഞ്ചസന്ധ്യ, സപ്തസന്ധ്യ എന്നൊക്കെയുണ്ട്‌. ഉപാസന അതിന്റെ ഉയർന്നതലത്തിലെ ത്തുമ്പോൾ എല്ലായ്പ്പോഴും സന്ധ്യയാണ്‌. കാരണം ഒരു ബോധമില്ലാതായി മറ്റൊരു ബോധത്തിന്‌ ഇടംകൊടുക്കുന്ന മുഹൂർത്തങ്ങളെല്ലാം സന്ധ്യയാണ്‌. അത്രയും സന്ധ്യകളെമുഴുവൻ ഉപാസിക്കുന്നവനായാൽ, എന്റെ ബോധം ബോധസൂര്യനായി- ഉയർന്നസ്തമിക്കുന്ന ബോധം ബോധസൂര്യനാകുമ്പോ ൾ അത്‌ ബാഹ്യസൂര്യൻതന്നെയാകുന്നു. അതുകൊണ്ടാണ്‌ ആ സൂര്യനെ അവലംബിച്ചുകൊണ്ടും ഉപാസിക്കുന്നത്‌. അപ്പോൾ എന്റെ ബോധസൂര്യൻ കൊടുത്ത പ്രകാശംകൊണ്ടാണ്‌ ബാഹ്യസൂര്യനടക്കമുള്ളതെല്ലാം എന്നിൽ തെളിഞ്ഞുനില്ക്കുന്നത്‌; ഇല്ലെങ്കിൽ ഒന്നും തെളിഞ്ഞുനിൽക്കില്ല. അങ്ങനെ യുള്ള ഈ ബോധസൂര്യനാൽ പ്രകാശിക്കുന്ന ബാഹ്യസൂര്യൻ ഉയർന്നസ്ത മിക്കുന്നത്‌ സന്ധ്യയിലാണ്‌- ഇതുപോലെയാണ്‌ എന്റെ ബോധത്തിലും വൃ ത്തികൾ ഉയർന്നസ്തമിക്കുന്നത്‌. അതുകൊണ്ട്‌ ബോധസൂര്യൻ വൃത്തിയാ യി ഉയർന്നസ്തമിക്കുമ്പോഴെല്ലാം സന്ധ്യകളുണ്ടാകുന്നു. അങ്ങനെ ഓരോ വൃത്തിയും ഉയരുന്നതും അസ്തമിക്കുന്നതുമായ ആ സംഗമഭൂമിയെ സന്ധ്യ യെന്ന്‌ വിളിക്കാമെങ്കിൽ, നിരന്തരമായി സന്ധ്യകളെയുണ്ടാക്കുന്നവനാണ്‌ നമ്മുടെ ബോധസൂര്യൻ; അതേസമയം സന്ധ്യകൾക്ക്‌ അതീതവുമാണ്‌- വൃത്തികൾ ഇല്ലാതിരിക്കുമ്പോൾ ഒരുവൻ ഉച്ചസ്ഥനായിത്തന്നെ ഇരിക്കുന്നു; ഇങ്ങനെ ഉപാസിച്ചാൽ ഉപാസകന്‌ പൂർണ്ണതയെ പ്രാപിക്കാം.

ഉപാസനയിലൂടെ ഒരു ഉപാസകൻ തന്റെ ജാഗ്രത്ഭൂമിയും സ്വപ്നഭൂമിയും കളഞ്ഞ്‌, നിശ്ചേഷ്ടവും നിസ്തന്ത്രവുമായ ആ നിശ്ശബ്ദതയെ പതുക്കെ പതുക്കെ നിലനിർത്തുക- ആ അപഗ്രഥനത്തിലേക്കുനോക്കുമ്പോൾ, എ ന്തൊരു നിശ്ശബ്ദതയാണ്‌! ഈ നിശ്ശബ്ദത എത്ര ഗാഢമാണ്‌… ഇവിടെ ഏതെങ്കിലും ഭേദമുണ്ടോ; ഞാനും അപരനും; ഞാനും വിഷയങ്ങളും? ഇല്ല തന്നെ….

യാതൊരു ഭേദവുമില്ലാത്തവൻ ആരോ, അവൻ സനാതനധർമ്മി. ആ ബോധത്താൽ അവന്‌ ഹിംസയില്ല. യാതൊരു ഭേദമില്ലാത്തവനും ഹിംസയി ല്ലാത്തവനും ആരോ; ആ അവസ്ഥയിലുള്ളവൻ ആരായാലും അവൻ സനാ തനി- ആ അവസ്ഥയെ പ്രാപിക്കാൻ എല്ലാവർക്കും ഇടയുണ്ടാകട്ടെ; പൂർവ്വാ ചാര്യന്മാർ അതിനായി എല്ലാവരേയും അനുഗ്രഹിക്കട്ടെ; ഉപാസനകളുടെ അനന്തസാദ്ധ്യതകളെല്ലാം എല്ലാവർക്കും പ്രചോദനങ്ങളാകട്ടെ!

Category(s): ഉപാസന
Tags: , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>