നല്ല കുട്ടികൾ ജനിക്കാൻ

[ Full Text - Source: October 2013 issue]

      പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരും. അതുകൊണ്ടാണ്‌ പറഞ്ഞത്‌, ലോകത്തൊരിക്കലും ശാസ്ത്രസത്യങ്ങൾ നിലനിന്നുപോരുന്നത്‌ സാർവ്വലൗകീകമായി പൊതുജനം പൂർണ്ണമായും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമല്ലെ ന്ന്‌; അറിഞ്ഞാൽ അവയുടെയൊക്കെ ചമൽക്കാരം നഷ്ടമാകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുമെന്ന്‌- ചമൽക്കാരജന്യമായ അംശമില്ലാതെ ഒരറിവും ഒരനുഷ്ഠാനവും നിലനിൽക്കുകയില്ല. ഈയൊരർത്ഥത്തിൽ, നമ്മുടെ കോശങ്ങ ളി ൽ സംഭവിക്കുന്ന ചമൽക്കാരമാണ്‌ അറിവ്‌; ആ അറിവ്‌ കേവലമാണ്‌; അത്‌ സ്വ യം നമ്മെ ബോധ്യപ്പെടുത്തുന്ന അറിവാണ്‌; അത്‌ ഗുരുക്കന്മാർക്ക്‌ ഉണ്ടാക്കിത്തരാൻ പറ്റില്ല. അതുകൊണ്ട്‌ നാം മനസ്സിലാക്കണം, പഠിക്കുന്നവനല്ല അറിവിനാണ്‌ ചമൽക്കാരം വേണ്ടത്‌; ചമൽക്കാരം പഠിപ്പിക്കുന്നവനാകുമ്പോൾ അറിവിന്റെ ചമ ൽക്കാരം നമുക്ക്‌ ബോധ്യപ്പെടാതെ പോകും; പാരമ്പര്യജ്ഞാനം ഇല്ലാത്തവൻ പഠിപ്പിക്കാനൊരുങ്ങുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്ക്‌ ഭർത്താവിനെ വിശ്വാസം വരുന്നതും ഭർ ത്താവിന്‌ ഭാര്യയിൽ വിശ്വാസം വരുന്നതും, ആ വിശ്വാസങ്ങളിൽ തുടരുന്നതുകൊണ്ടാണ്‌; ജീവിതം ആനന്ദപ്രദമാകുന്നത്‌ ഈ കോശസംസ്ക്കരണം കൊണ്ടുതന്നെയാണ്‌. ഈ സംസ്ക്കരണപ്രക്രിയ ഗർഭാധാനസംസ്ക്കാരം മുതൽ അമ്പത്തിയാറ്‌ ദിവസം; എട്ട്‌ ആഴ്ച്ചകളിലാണ്‌ ഒരു കുട്ടിയിൽ സംഭവിക്കുന്നത്‌. മറ്റൊരർത്ഥത്തിൽ, ഈ സംസ്ക്കരണപ്രക്രിയ ഓരോരുത്തരിലും നടക്കുന്നത്‌, അവ ന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ്‌- പിന്നെ എങ്ങനെയാണ്‌ ഈ സംസ്‌ ക്കാരമുണ്ടാകുന്നത്‌? പുതിയ പരിഷ്ക്കാരികളായവർ ഇതേക്കുറിച്ച്‌ ആലോചിച്ചാലല്ലേ, അവർക്ക്‌ ഉത്തരം ലഭിക്കുകയുള്ളു? ഇന്നത്തെ പുരുഷനും സ്ത്രീയും സ ർവ്വതന്ത്രസ്വതന്ത്രരാണെന്ന്‌ പറയുന്നു- ഒരു വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ പരസ്പരം ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു; സ്വാത ന്ത്ര്യം നഷ്ടപ്പെടുമെന്ന്‌ പരസ്പരം കണ്ടെത്തി തൽക്കാലം കുട്ടികൾ വേണ്ടെന്ന്‌ തീരുമാനിക്കുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഇതിനിടയി ൽ ഉത്തമദമ്പതിക്രിയകളും ബീജങ്ങളും എത്രയോ പാഴായി. ഒടുവിൽ ഒരു കുട്ടിയുണ്ടാകണമെന്ന്‌ ആഗ്രഹിച്ചാൽതന്നെ, ഉത്തമനായൊരു സന്താനലപ്തിക്കുവേ ണ്ടി; ഉത്തമസങ്കൽപങ്ങളോടെ ദമ്പതിക്രിയയിൽ ഏർപ്പെടുമോ? അവിടെയാണ്‌ കുട്ടിയുടെ സംസ്ക്കരണപ്രക്രിയ പ്രസക്തമാകുന്നത്‌; അപ്പോഴാണ്‌ അതിനെക്കുറിച്ചുള്ള അറിവുകൾ സമ്പാദിക്കാൻ ഒരുവൻ ശ്രമിക്കുക- ഒന്ന്‌, തന്റെ ബീജം പൂ ർണ്ണതയുള്ളതായിരിക്കണം. രണ്ട്‌, പൂർണ്ണതകൈവരിച്ച ബീജങ്ങൾ; നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളിൽ നിന്നാണ്‌ ഒന്നുമാത്രമാണ്‌ മാതൃകാപുത്രനായി ജനിക്കുന്നതെന്ന അറിവ്‌. ഇത്രയും സങ്കൽപങ്ങളെങ്കിലും തലച്ചോറിലുണ്ടാകുമ്പോൾ; ആ സങ്കൽപം കാമമായും, ആ കാമം കർമ്മമായും ആ കർമ്മത്തിന്‌ അനുഗുണമായ പചനാഗ്നി കത്തുകയും ചെയ്യുമ്പോൾ അത്‌ കോശകോശാന്തരവ്യാപാരത്തിന്റെ ഉപാപചയത്തെ നടത്തുമ്പോൾ- ഹ്യൂമൻ മെറ്റബോളി സം രസത്തെ ദഹിപ്പിച്ച്‌ രക്തമായും രക്തത്തെ ദഹിപ്പിച്ച്‌ മാംസമായും, മാംസ ത്തെ ദഹിപ്പിച്ച്‌ മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ച്‌ അസ്ഥിയായും, അസ്ഥിയെ ദ ഹിപ്പിച്ച്‌ മജ്ജയായും മജ്ജയെ ദഹിപ്പിച്ച്‌ ശുക്ളമായും രൂപാന്തരപ്പെടുമ്പോൾ; മറുവശത്ത്‌ അങ്ങനെയൊക്കെതന്നെ അണ്ഡമായും രൂപാന്തരപ്പെടുന്ന പ്രക്രിയയാ ണ്‌ സംഭവിക്കുന്നത്‌. അപ്പോൾ ആ പ്രക്രിയയിലൂടെ കാമം കർമ്മമായും, ആ അ ഗ്നി ജലത്തെയൊക്കെ സ്വീകരിച്ച്‌; ആ പചനപാചനങ്ങളിലൂടെയെല്ലാം കടന്നാണ്‌ ബീജം അവിടെയെത്തുന്നത്‌. ഇതൊക്കെ സംഭവിക്കുന്നത്‌ ഒരു സങ്കൽപത്താലുമാണ്‌. എന്നിട്ടും ഈയൊരു പ്രക്രിയയെ, കേവലമൊരു ശാരീരിരബന്ധത്തിന്റെ കേവലസുഖം മാത്രമായി പരിഗണിക്കാൻ എങ്ങനെ കഴിയുന്നു? ബീജത്തിനും മജ്ജക്കും അസ്ഥിക്കും മേദസ്സിനും മാംസത്തിനും രക്തത്തിനും രസത്തിനും യാതൊരു പ്രാധാന്യവും കൽപിക്കാതെ എങ്ങനെ, ഈ കർമ്മത്തെ യാന്ത്രികസുഖമെന്ന്‌ പറയാനാകുന്നു? കേവലസുഖസങ്കൽപംകൊണ്ടുമാത്രമാണ്‌ സ്ത്രീ യും പുരുഷനും ഈ ലോകത്തേക്ക്‌ ഓടികൂടുന്നത്‌- കടിക്കാൻ ഓടി അടുക്കുന്ന ഒരു പട്ടി. കടിയിൽ നിന്ന്‌ തൽക്കാലം രക്ഷപ്പെടാൻ ഉണങ്ങിയ ഒരു എല്ലിൻകഷ്‌ ണം ഇട്ടുകൊടുത്തു. ഒരു സങ്കൽപത്താൽ, ആ എല്ല്‌ കടിക്കുകയും കുടയുക യും എടുത്തോടുകയും അതിന്മേൽ മലർന്നും കമിഴ്ന്നുമൊക്കെ കടിക്കുമ്പോൾ, അതിന്റെ മോണപൊട്ടി ചോരയൊഴുകി; സ്വന്തം ചോര രുചിച്ച്‌ ശാന്തനാകുന്ന പ ട്ടി കരുതും, അത്‌ എല്ല്‌ തന്നതാണെന്ന്‌; ആ വ്യാമോഹത്താൽ പട്ടി വീണ്ടും എ ല്ലുകടിക്കും. ഇങ്ങനെയല്ലാതെ, ഉത്തമസന്താനത്തിനുള്ള ഉദാത്ത സങ്കൽപങ്ങളോടെ ഉള്ളതായിരിക്കണം ദമ്പതിക്രിയ; എങ്കിലേ, ഉത്തമസന്താനങ്ങൾ ഉണ്ടാകൂ.

ആധുനികന്റെ ദമ്പതിക്രിയയും വിവാഹവുമൊന്നും പ്രജാതന്തുവിനുവേണ്ടിയല്ലാതായിരിക്കുന്നു; പ്രജാതന്തുവിനുവേണ്ടി വിവാഹം കഴിക്കുമ്പോഴാണ്‌ അത്‌ സംസ്ക്കാരത്തിലൂടെയുള്ളതാകുന്നത്‌. ഇന്നുള്ളവർ വിവാഹത്തെക്കുറിച്ചും സ ന്താനത്തെക്കുറിച്ചും ആഗ്രഹിക്കുന്നതുതന്നെ, തന്റെ വാർദ്ധക്യകാല സംരക്ഷണവും തന്റെ സ്വത്തുസംരക്ഷണവും ഓർത്തിട്ടാണ്‌. എന്നാൽ പൂർവ്വികർ ദമ്പതിക്രിയയിൽ ഏർപ്പെട്ടത്‌ ഇതിനുവേണ്ടിയായിരുന്നില്ല; പ്രജയ്ക്കുവേണ്ടിയായിരുന്നു. `ജായാമേസ്യാതഥ പ്രജാം`- `പ്രജായേയ`- എനിക്ക്‌ കുട്ടിവേണം; അതിനൊരു `ജായ`യെ വേണം; എന്നെ ജനിപ്പിക്കാനാണ്‌ ഇവിടെ ജായയെ വേണ്ടിവരുന്നത്‌; നിന്നിൽ ഞാനാണ്‌ പുനർജനിക്കുന്നത്‌; എന്റെ കർമ്മങ്ങൾ നടപ്പാക്കാ ൻ; ഞാൻ സങ്കൽപ്പിക്കുന്നതിന്‌ നാളെ ബലമുണ്ടാകാനാണ്‌ ഞാൻ എന്നെ പുന ർജനിപ്പിക്കുന്നത്‌; അതിനാണ്‌ ഞാൻ വിവാഹം കഴിച്ചത്‌- അതിനുള്ള തപസ്സും, അതിനുള്ള സൗകുമാര്യതയും, അത്‌ ഉൾക്കൊള്ളാനുള്ള ഗൗരവവും നിനക്കുള്ളതുകൊണ്ടാണ്‌ ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്‌. ഇതാണ്‌ പൂർവ്വികരുടെ വി വാഹമെന്ന സംസ്ക്കാരം; ഇതിനുവേണ്ടിയാണ്‌ ഇത്രയും വിവാഹപൂർവ്വസംസ്‌ ക്കാരകർമ്മങ്ങളിലൂടെ പോകുന്നത്‌. കാരണം വിവാഹം പാരമ്പര്യത്തിലൂടെ പോ കുന്നതാണ്‌- എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ എന്നിൽ അർപ്പിച്ച പാരമ്പര്യകർമ്മങ്ങളിലൂടെ, അവരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാ തെ എന്നിലൂടെ; എന്റെ പുത്രനിലൂടെ പരമ്പരയാ അനശ്വരമായി മുന്നോട്ടുകൊ ണ്ടുപോകാനാണ്‌, ഞാൻ നിന്നെ വിവാഹം കഴിയ്ക്കുന്നത്‌- ഇതാണ്‌ വിവാഹസംസ്ക്കാരത്തിന്റെ ഐതിഹ്യം.

Continue reading

Posted in സ്മൃതി Tagged , , ,

ശ്രീമദ് ഭഗവദ് ഗീത – പഠനം

[ Full Text - Source: August 2013 issue]

നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്.  ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്.

ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ ആചാര്യന്റെ പാദങ്ങളിൽ പ്ര ണമിച്ചുകൊണ്ട് നമുക്ക് ഈ പഠനം ആരംഭിക്കാം.

ഭാരതീയ ചിന്തയുടെ സമുജ്വലങ്ങളായ ഭാവങ്ങൾ നിലകൊള്ളുന്നത് വേദങ്ങളിലാണ്. ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നിവയാണ് നാല് വേദങ്ങൾ. ഇവ പഠിപ്പിക്കേണ്ടത് പ്രാഥമികമായാണ്. മാനവജീവിതത്തിന്റെ എല്ലാ അംശങ്ങളും പരാമർശിക്കുന്ന പരാവിദ്യയും അപരാവിദ്യയും വേദങ്ങളിൽ അന്തർഗതമാണ്. ജീവിതത്തെ ഇങ്ങനെ രണ്ടായി കണ്ടിരുന്ന ഭാരതീയർ ആദ്യമായി തീരുമാനിച്ച ത്, ഈ പ്രപഞ്ചസംവിധാനങ്ങളെയെങ്ങനെ കേടുകൂടാതെ മാനവജീവിതത്തിന് ഉതകുംവിധം ഉപകരിക്കാമെന്നാണ്; അതിനുവേണ്ടി ശ്രമിച്ച അവർ, പ്രകൃതിയോ ടും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളോടും മനുഷ്യനോടും നീതിപുലർത്തിക്കൊണ്ടുള്ളൊരു ജീവിതത്തിന് തുടക്കം കുറിച്ചു.

ആദ്യമായി അറിവിൽനിന്നാണ് എല്ലാം ഉണ്ടാകുന്നതെന്നും അറിവിൽനിന്ന് അറിവില്ലായ്മ നാളെ തുടങ്ങുവാനിടയാകരുതെന്നും അറിവില്ലായ്മയിൽ ഈ മനുഷ്യജീവിതം കാമക്രോധബഹുലമാകുമെന്നും അങ്ങനെ സംഭവിച്ചാൽ, അവനവന്റെ ജീവിതവും അന്യരുടെ ജീവിതവും ക്ളേശപൂർണ്ണമായിത്തീരുമെന്നും ആ ചാര്യന്മാർ കണ്ടെത്തി- ആ സ്നേഹനിധികളായ ആചാര്യന്മാർ പ്രകൃതിയോട് ഇണങ്ങിക്കൊണ്ട് വിരചിച്ച കവിതകലർന്ന ശാസ്ത്രമായിരുന്നു, ഭാരതത്തിന്റെ പ്രാചീന ഗ്രന്ഥങ്ങൾ.

വേദങ്ങളിലെ ഒന്നാംഭാഗം സംഹിതകളെന്ന് അറിയപ്പെടുന്നു. ഈ ദൃശ്യപ്രപഞ്ചത്തെയും ആ പ്രാപഞ്ചികാവബോധത്തെ ഉപയോഗിക്കേണ്ടതിന്റെ രീതിവിധാനങ്ങളെയും എണ്ണമറ്റ ശാസ്ത്രശാഖകളെയും സംഹിതകൾ ഉൾക്കൊള്ളുന്നു- ഇവയൊക്കെ പഠിക്കുന്നതിന് യോജിച്ച കാലം ബാല്യമാണ്. കൗമാരത്തിലേക്ക് കടക്കുന്നതിനുമുമ്പ്, ഈ ദൃശ്യപ്രപഞ്ചത്തിന്റെ എല്ലാ അംശങ്ങളും അതിന്റെ രീ തിവിധാനങ്ങളും പഠിക്കണം. ഉപനയനംകഴിഞ്ഞ ബാലൻ അവയൊക്കെ പഠിക്കുന്നതിനോടൊപ്പംതന്നെ, ഈ ദൃശ്യപ്രപഞ്ചം ഏതൊരു ബോധത്തിൽ ആവിർ ഭവിക്കുന്നുവോ ആ ബോധത്തെ പഠിക്കണമെന്നും പൂർവ്വികർ തീരുമാനിച്ചു. അതുകൊണ്ടുതന്നെ വേദങ്ങളെ രണ്ടുഘട്ടങ്ങളായി നമുക്ക് കാണാം-

Continue reading

Posted in ദർശനം Tagged , ,

ആയുർവേദത്തിന്റെ `നാനോ`തലങ്ങൾ

[ Full Text - Source: August 2013 issue]

ആയുർവേദ ശാസ്ത്രത്തിന്റെ അതിഗഹനതയും ഉദാരതയും ഒന്നിച്ചുസമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം- ഈ വാ ക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടുപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്.

അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ, കൽക്കങ്ങൾ ഇത്രയും വിപുലമായ ഔഷധങ്ങൾ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി, വീടുകളിൽ ഉണ്ടാക്കാമെന്നതാണ് ആയുർവേദത്തിന്റെ പ്രയോഗചാതുരിയിലെ ഏറ്റവും വലിയ പ്രഭ. ആയുർവേദ ആചാര്യന്മാരായ ചരകനെയൊ, സുശ്രുതനെയൊ, വഗ്ഭടനെയൊ, വംഗസേനനെയൊ, ഭേളനെയൊ; ബാലചികിത്സാഗ്രന്ഥങ്ങളെയൊ, സഹസ്രയോഗമോ ആസ്പദമാക്കിയുണ്ടാക്കുന്ന ഏതൊരു ഔഷധവുമായ്ക്കോട്ടെ- അതൊക്കെ കേരളത്തിലെ ഏ തൊരു സാധാരണക്കാരനും വളരെ ലളിതമായി ഉണ്ടാക്കാം; കേവലമൊരു മൺ കലം വാങ്ങിച്ച് എവിടെവെച്ചും; ഏതുസമയത്തും വെയ്ക്കാവുന്നതാണ് കഷാ യം; ഒരു കല്ലിൽ അരച്ച് ഉരുട്ടിയെടുക്കാവുന്നതാണ് ആയുർവേദ ഗുളികകൾ- നല്ല ഉറപ്പുള്ള ഒരു മൺകലം ഉണ്ടെങ്കിൽ, കഷായംവെച്ച് അതിൽ ചേർക്കേണ്ടുന്ന ശർക്കരാദിയായവ ചേർത്തോ; സ്വരസമെടുത്തതിൽ ശർക്കരാദിയായവ ചേർ ത്തോ അരച്ചുചേർത്ത് കലത്തിന്റെ വായകെട്ടി മണ്ണിൽ കുഴിച്ചിട്ടുവെയ്ക്കാം. പിന്നെ അതിന്റെ സന്ധാനം കഴിഞ്ഞെടുത്താൽ കിട്ടുന്നതാണ് അരിഷ്ടാസവങ്ങൾ. സാർവ്വലൗകികമായി എവിടെയും, ഏതൊരാൾക്കും ഈ ഔഷധങ്ങളെല്ലാം ഉ ണ്ടാക്കുവാൻ കഴിയുമെന്നിരിക്കെ, എത്രയെത്ര ലളിതമാണ് ആയുർവേദത്തിന്റെ ഔഷധനിർമ്മാണക്രമമെന്ന് ആലോചിച്ച് ആരും അത്ഭുതപ്പെട്ടുപോകും. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു ഔഷധം ഇത്ര യും ലളിതമാണോ; ജനങ്ങൾക്ക് ഉണ്ടാക്കി ഉപയോഗിക്കാൻ തക്കവണ്ണം ലളിതമാണോ എന്നുകൂടി താരതമ്യംചെയ്ത് ശ്രദ്ധിക്കാവുന്നതാണ്.

ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണപ്രക്രിയയിൽ അല്പംകൂടി കടന്നതാണ് ലോഹങ്ങളുടെ ഉപയോഗം; അതും സാധാരണക്കാർക്കുപോലും ചെയ്യാം. ഓരോ ഗ്രാമത്തിലും കാണാവുന്നതാണ് കൊല്ലന്റെ ഉലകൾ; തട്ടാന്മാരുടെ ഉലക എൽ. ഉലകളിൽ കരിയിട്ട് തീയുംകൊടുത്ത് ഊതിത്തെളിച്ച് അതിനകത്തേയ്ക്ക് ലോഹങ്ങളിട്ടാൽ ഉരുകുകവരെ ചെയ്യും. ഇങ്ങനെ നല്ലതുപോലെ ചുട്ടുപഴുപ്പിച്ച ലോഹങ്ങളെ നേരെ ഗോമൂത്രത്തിൽ മുക്കുക; തൈലത്തിൽ ആദ്യം മുക്കുക; വീ ണ്ടും ഗോമൂത്രത്തിൽ മുക്കുക. ഇങ്ങനെ ഏഴുതവണ മുക്കിയാൽ അവ ശുദ്ധമാ കും. ശുദ്ധീകരിച്ചുകഴിഞ്ഞാൽ, ആയുർവേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഔഷധസസ്യങ്ങൾ അരച്ചുചേർത്തോ അല്ലെങ്കിൽ അവയുടെ സ്വരസംചേർ ത്തോ വില്ലകളാകുന്നു; അതായത് പരത്തിയുണക്കുന്നു. ഒരേ വലിപ്പമുള്ള രണ്ട് മൺകലങ്ങളെടുത്ത് അവയുടെ വായയുടെ വക്കുരച്ച് ഒരുപോലെയാക്കി, ഒന്നിൽ ഈ വില്ലവെച്ച് മറ്റേകലം അതിനുമുകളിൽ വെയ്ക്കും. ഒരു തുണികഷ്ണത്തിൽ അല്പം ഉഴുന്നുമാവുകൊണ്ട് തേച്ചുപിടിപ്പിച്ച്, ആ കലങ്ങളുടെ ചേർന്നിരിക്കുന്ന വായകളിൽ അത് ചുറ്റിവെയ്ക്കും, പിന്നെ ചിതൽപുറ്റുമണ്ണുകൊണ്ടൊ, കളിമണ്ണുകൊണ്ടോ `ശീലമൺ` ചെയ്ത് ഉണക്കാൻ വെയ്ക്കും. കുക്കുടപുടത്തിനോ, ഗജപുടത്തിനോ തറയിൽ കുഴിയെടുത്ത്, അടുപ്പുണ്ടാക്കി അതിന്മേൽ കലം വെയ് ക്കും. അടുപ്പിൽ ഉണങ്ങിയ ചാണകവരളിയിട്ട്, സാംഗശീതീകരണരീതിയിൽ തീ യിടും. അങ്ങനെ ചുട്ട്, തണുത്തുകഴിഞ്ഞ് എടുത്തുനോക്കിയാൽ അതിനകത്തെ ലോഹം ഭസ്മമായി മാറിയിട്ടുണ്ടാകും- ഇത്രയും ലളിതമാണ് ഇതിന്റെ നിർമ്മാണക്രമം; ഏതൊരു സാധാരണക്കാരനും അവന്റെ ആവശ്യാനുസരണം ലളിതമാണ് ഈ നിർമ്മാണക്രമമെന്നത് ശ്രദ്ധേയമാണ്.

Continue reading

Posted in ആയുര്‍വ്വേദം, ഗൃഹവൈദ്യം Tagged , ,

സ്വപ്നത്തകർച്ചയും അർബുദവും

[ Full Text - Source: July 2013 issue]

        സൃഷ്ടികൾ രണ്ടുണ്ട്‌- മണ്ണ്‌ പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട്‌ കലമുണ്ടാക്കുന്നത്‌ ജീവസൃഷ്ടിയാണ്‌.

മകൻ എങ്ങനെ വളരണമെന്ന്‌ അച്ഛനും അമ്മയും ഇച്ഛിക്കുക; തന്റെ പാരമ്പര്യത്തിൽ ഡോക്ടർന്മാരേയുള്ളൂവെന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതെരു ഫലവുമില്ലെന്ന്‌ വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച്‌ അമ്മ വേറൊരുവഴിക്കും അച്ഛൻ വേറൊരുവഴിക്കും സമൂഹം വേറൊരുവഴിക്കും ആലോചിക്കുകയും അതിനുവേണ്ടി നിർബ്ബന്ധിക്കുകയും ചെയ്യുക. അപ്പോൾ മകൻ, താൻ ഏതൊരു കർമ്മവിപാകത്തിനും ഏതൊരു കർമ്മസഞ്ചയത്തിനും ഏതൊരു ജീവിതത്തിനുംവേണ്ടി ജനിച്ചുവോ, അതൊക്കെയും വ്യർത്ഥമായെന്നൊരു  നിരാശാബോധത്തിലേക്ക്‌ പരിണമിക്കും; അതിന്റെ സങ്കല്പങ്ങളുടെ ലോകത്തുനിന്ന്‌ തന്റെ ശരീരത്തെ സ്വപ്നങ്ങളോടുകൂടി മോചിപ്പിക്കുവാൻ അവന്റെ അബോധം ഇച്ഛിക്കും- ഇങ്ങനെ അവനിലെ ഒരു പൂർവ്വജൻ അവന്റെ ജീവിതവ്യാപാരത്തിലേക്ക്‌ കൈകടത്തുമ്പോൾ കോശകോശാന്തരവ്യാപാരം മാറിമറിയുകയും; സൈറ്റോളിസിസ്‌ അതിന്റെ പൂർണ്ണതയിലെത്തുകയും; അവൻ തന്റെ കോശങ്ങളെ ഉപേക്ഷിച്ച്‌ ഇവിടെനിന്നും മോചനംനേടാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അതിനുള്ളൊരു രക്ഷകന്റെ വേഷമാണ്‌ അവനിലെ അർബുദം.

മകൻ പഠിച്ചുകൊണ്ടിരിക്കുന്നത്‌ പന്ത്രണ്ടാം ക്ളാസ്സിലാണ്‌; കഠിനമായി പഠിച്ചാലേ ജയിക്കൂ; ട്യൂഷനില്ലാതെ രക്ഷപ്പെടുകയുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ അവൻ രാവിലെ വളരെ വൈകി ഉറക്കമുണർന്നുവരുന്നത്‌; ട്യൂഷനുപോകാനാണെങ്കിൽ സമയവുമായി. അപ്പോൾ അമ്മ അവനെ മലമൂത്രവിസർജ്ജനത്തിനുപോലും അനുവദിക്കാതെ, എല്ലാം വൈകുന്നേരം വന്നിട്ടുമതിയെന്നുപറഞ്ഞ്‌ യാത്രയാക്കും. അപ്പോൾ അവന്റെ മസ്തിഷ്കം തീരുമാനിക്കും, ഗുദം ഇവന്‌ ഒരാവശ്യവുമില്ലെന്ന്‌; മലമൂത്രവിസർജ്ജനം ഇവിടെ ആവശ്യമില്ലാത്ത കാര്യമാണെന്ന്‌- ഇവിടെ ഇക്കാര്യം അവന്റെ മസ്തിഷ്കത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ മറ്റാരുമല്ല, അവനെ പ്രസവിച്ച അവന്റെ അമ്മയാണ്‌. അതിന്റെ വിശ്വാസിയതയിൽ അവന്റെ കോശങ്ങളിൽ ആ മാറ്റമുണ്ടാകും; ഇനിമുതൽ മലമൂത്രവിസർജ്ജനം രാവിലെ വേണ്ട, വൈകുന്നേരം മതിയെന്ന്‌ മസ്തിഷ്കം തീരുമാനിക്കും; അതുവരെ കെട്ടിനിൽക്കുന്ന മാലിന്യം പതുക്കെ ശരീരത്തിലേക്ക്‌ വ്യാപിക്കാൻ തുടങ്ങുകയും ചെയ്യും. മകന്റെ ആ സ്ഥിതിയിൽ കാരണക്കാരിയായി വർത്തിച്ചിരിക്കുന്നത്‌ ഇവിടെ അവന്റെ അമ്മയാണ്‌. ഇതിനിടെ നിന്റെ അമ്മയെങ്ങനെയുണ്ടെന്ന്‌ ആരെങ്കിലും അവനോടുചോദിച്ചാൽ, ഞാനെന്റെ അമ്മയെക്കൊണ്ട്‌ തോറ്റുവെന്നേ അവൻ പറയൂ; അപ്പോൾ അതും അവന്റെ മസ്തിഷ്കം കേൾക്കും; അതുതന്നെ അവന്റെ ന്യൂറോണുകളിലും സിനാപ്സുകളിലും രേഖപ്പെടുത്തും; അതിന്റെ പരിണാമം അവനിലും, അവനും അവന്റെ അമ്മയുംതമ്മിലുള്ള പാരസ്പര്യത്തിലും ഉണ്ടാക്കും- ഇതൊക്കെയും വിദ്യാസമ്പന്നയായൊരു അമ്മയുടെ പദ്ധതിയാണെന്ന്‌ ഓർക്കുക. ഒരു മുപ്പതുകൊല്ലം മുമ്പുള്ള ഒരമ്മ മകനോട്‌ ഇങ്ങനെയായിരുന്നില്ല ആവശ്യപ്പെട്ടിരുന്നത്‌- താല്പര്യംകൊണ്ട്‌ മകൻ നേരത്തെ സ്ക്കൂളിലേക്ക്‌ ഓടിപ്പോകാൻ ശ്രമിച്ചാൽതന്നെ, അമ്മ അവനെ വിടില്ല, കക്കൂസ്സിൽപോയിവന്ന്‌; പല്ലുതേച്ച്‌; കുളിച്ച്‌; ഉള്ള ആഹാരം കഴിപ്പിച്ചുമാത്രമേ അമ്മ മകനെ പുറത്തേയ്ക്ക്‌ പറഞ്ഞുവിടുകയുള്ളു- എന്നിട്ടുമതി, പഠിപ്പൊക്കെയെന്ന്‌ അവർ സദാ ഓർമ്മിപ്പിക്കും. പഴയ അമ്മ വിവരമില്ലാത്ത അമ്മയാണെന്നും പുതിയ അമ്മ വിവരവും വിദ്യാഭ്യാസവുമുള്ള അമ്മയാണെന്നും നാം പറയുകയും ചെയ്യും; അത്‌ വെറും അമ്മയാണെങ്കിൽ, ഇത്‌ `മമ്മി`യുമാണ്‌.

Continue reading

Posted in ആതുരവൃത്തം, ആയുര്‍വ്വേദം Tagged , , ,

കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി

[ Full Text - Source: July 2013 issue]

       ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. അദ്ദേഹം ഒരു യാത്രയിലായിരുന്നു. അതിനിടയിൽ എപ്പോഴോ, അദ്ദേഹത്തിന്‌ പെട്ടെന്നൊരു ബ്രാഹ്മണനാകാൻ തോന്നി; ഉടനെ ഒരു ബ്രാഹ്മണന്റെ സംസ്ക്കാരത്തോടെ അങ്ങനെയായി മാറുകയും ചെയ്തുവെന്നാണ്‌; നേരത്തെ സന്യാസിയായിരുന്ന ജീവടൻ അങ്ങനെ ബ്രാഹ്മണനായി; ആ സംസ്ക്കാരത്തോടെ അദ്ദേഹം രാത്രിയായപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കിൽ സ്വപ്നം കാണാനിടയായപ്പോൾ അദ്ദേഹം ഒരു കുമാരിയായി മാറി. പിന്നെ, വണ്ടായി മാറി; വള്ളിയായി; ആനയായി. ഇങ്ങനെ അദ്ദേഹം ഓരോന്നോരോന്നായി ഉറക്കിലും ഉണർവ്വിലും പരിണമിക്കുന്നുവെന്നുപറയുമ്പോൾ, ഓരോരുത്തരും ഇതുപോലുള്ള എണ്ണമറ്റ സർഗ്ഗങ്ങളിലൂടെയാണ്‌ മനസ്സുകൊണ്ട്‌ അലയുന്നതെന്ന്‌ മനസ്സിലാക്കണം.

കാണുന്നതിലും കേൾക്കുന്നതിലും സ്പർശിക്കുന്നതിലും മണക്കുന്നതിലും രുചിക്കുന്നതിലുമൊക്കെ ഇങ്ങനെ മനസ്സ്‌ അലയുമ്പോൾ; അതായി നാം പരിണമിക്കുമ്പോൾ നമ്മുടെ ജീവസർഗ്ഗങ്ങളുടെ ആഴവും പരപ്പും നമുക്കുതന്നെ നിശ്ചയിക്കാൻ കഴിയാത്തവിധം അനന്തകോടിയാണെന്ന്‌ അറിയണം. ഓരോന്നായി ഇങ്ങനെ ഓരോരുത്തനും നിത്യനിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌. ആന്തരികമായി ഉണ്ടാകുന്നതാണ്‌ പ്രധാനമായും ഈ പരിണാമം. നേരത്തെ പരിചയമുള്ള ഒരുവനെ ചെന്നുകാണുമ്പോൾ, അന്ന്‌ കണ്ടതുപോലെയുള്ളവനല്ല ഇന്നുകാണുന്നതെന്ന്‌ തിരിച്ചറിയുന്നത്‌, അവന്റെ ഈ പരിണാമംകൊണ്ടാണ്‌- ഭാരതിയെന്ന സ്ത്രീയും ഗോപാലകൃഷ്ണനെന്ന പുരുഷനും തമ്മിൽ വിവാഹിതരായി; ഒന്നിച്ചുജീവിക്കാനും തുടങ്ങി. അവരുടെ ജീവിതത്തിൽ, അവർ കാണുകയും കേൾക്കുകയും ചെയ്യുന്നതിനോടെല്ലാം അവരിലെ ജീവസർഗ്ഗമുണർന്ന്‌ അതൊക്കെയായി പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്‌. അതിനനുസരിച്ചാണ്‌, അവർ പരസ്പരം ആശയവിനിമയവും ജീവിതവുമൊക്കെ മുന്നോട്ടുകൊണ്ടുപോകാൻ വിധിയ്ക്കപ്പെടുന്നത്‌. അപ്പോൾ ഗോപാലകൃഷ്ണൻ സ്വപ്നത്തിൽ, അയാൾ രാമകൃഷ്ണനായി പരിണമിച്ചാൽ പിന്നെ ഗോപാലകൃഷ്ണന്റെ  പെരുമാറ്റത്തിൽ രാമകൃഷ്ണന്റെ സ്വാധീനമുണ്ടാകും. ആ സ്വാധീനം ഗോപാലകൃഷ്ണന്റെ തൊഴിലിലും ഭാര്യയോടൊത്തുള്ള ജീവിതത്തിലും നിഴലിക്കും. അപ്പോൾ ഭാര്യയ്ക്ക്‌ ഗോപാലകൃഷ്ണൻ അപരിചിതനെപോലെ തോന്നുകയും ചെയ്യും; അവൾക്ക്‌ അങ്ങനെ തോന്നിയാൽ; പിന്നീട്‌ രാമകൃഷ്ണനെതന്നെ കണ്ടുമുട്ടിയാൽ അവനോട്‌ പരിചിതത്വം തോന്നിയാൽ; അവളെ കുറ്റംപറയുന്നതെങ്ങനെയാണ്‌? ഇവിടെ ഭാരതിയെയോ, ഗോപാലകൃഷ്ണനെയോ, രാമകൃഷ്ണനെയോ കുറ്റം പറയാനാവില്ല- കാരണം അവരുടെ ജീവസർഗ്ഗം അങ്ങനെയാണ്‌. അനുനിമിഷം മാറിമാറിവരുന്ന സ്വപ്നങ്ങളിലൂടെയാണ്‌ സർഗ്ഗമുണർന്നുകൊണ്ടിരിക്കുന്നത്‌. ഇത്തരമൊരു പശ്ചാത്തലത്തിൽ, `വെർച്ച്വൽ വേൾഡി`ലേക്കുവരെ വികസിച്ചുകഴിഞ്ഞ ആധുനിക മനുഷ്യന്‌ എങ്ങനെയാണ്‌ തങ്ങളുടെ ഇണകളുമായി ജീവിച്ചുപോകാനാകുക? അവിടെയാണ്‌ വസിഷ്ഠൻ ശ്രീരാമനോട്‌ പറഞ്ഞത്‌ ശ്രദ്ധേയമാകുന്നത്‌. ജീവടസർഗ്ഗം മുതൽ ഹംസസർഗ്ഗംവരെയുള്ള ജീവടന്റെ എണ്ണമറ്റ പരിണാമങ്ങളെമുഴുവൻ മോചിപ്പിക്കുമ്പോഴാണ്‌, അവന്‌ സമ്യക്കായി ജീവിക്കുവാൻ കഴിയുകയെന്നാണ്‌ വസിഷ്ഠൻ പറഞ്ഞത്‌. കാരണം ജീവടനെന്ന സന്യാസി, ഒരു ബ്രാഹ്മണനാകാൻ ആഗ്രഹിച്ചതുമുതൽ ഹംസമായി കൈലാസത്തിലെത്തി രുദ്രനെക്കണ്ട്‌ രുദ്രനായി പരിണമിച്ചു. അതാണ്‌ ജീവടസർഗ്ഗംമുതൽ ഹംസസർഗ്ഗംവരെ അനന്തമായി നീണ്ടുകിടന്നത്‌. അതിൽനിന്നൊക്കെ മോചനംനേടാൻ കഴിഞ്ഞാൽ മാത്രമേ ജീവടന്‌ സമ്യക്കായി കഴിയാനാകൂ. ഇതെല്ലാം അവന്റെ പൂർവ്വരൂപങ്ങളാണ്‌; ഇതെല്ലാം അവന്റെ പിതൃപിതാമഹന്മാരാണ്‌. ഇതിന്റെമുഴുവൻ ശ്രാദ്ധമില്ലാതെ- ഇതിനെയെല്ലാം നിലനിർത്തിക്കൊണ്ട്‌, ഒരു വിവാഹബന്ധത്തിലെ സ്നേഹവും മറ്റുഭാവതലങ്ങളുമൊക്കെ എങ്ങനെയാണ്‌ നിലനിർത്താനാകുക?

ആധുനികകാലത്ത്‌ വിവാഹപൂർവ്വകർമ്മങ്ങളിൽ നാന്ദിശ്രാദ്ധമൊന്നും നടക്കാനിടയില്ല. അതൊന്നും നടന്നില്ലെങ്കിൽകൂടി, വിവാഹിതരിൽ നിത്യനിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ പരമ്പരകളുടെ പരിണാമത്തിൽ കുടുങ്ങിയുണ്ടാകുന്ന മൊഴിമാറ്റനിമിഷങ്ങൾ അറിഞ്ഞ്‌ തിരിച്ചുകൊണ്ടുവന്നാൽ, പരസ്പരം സ്നേഹം നിലനിർത്താം. ഇതറിയാതെവരുമ്പോഴാണ്‌ പരസ്പരം കലഹിക്കേണ്ടിവരുന്നതും, വഴി പിരിയേണ്ടിവരുന്നതും. അപ്പോൾ, ഓരോരുത്തർക്കും അനന്തകോടി മുഖങ്ങളുണ്ട്‌; സർഗ്ഗങ്ങളുണ്ട്‌. ഭാര്യയിൽനിന്ന്‌ തനിക്ക്‌ പൊറുക്കാനാവാത്തൊരു വാക്കുകേട്ടു; തനിക്കതിനെ പൊറുക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്‌? സത്യത്തിൽ ഈ വാക്ക്‌ മുമ്പ്‌ മറ്റൊരുത്തിയിൽനിന്ന്‌ താൻ കേട്ടതാണ്‌. അല്ലെങ്കിൽ, ഈ വാക്ക്‌ തന്റെ പിതാമഹൻ കേട്ടതാണ്‌; അത്‌ തന്റെ ജനിതകത്തിൽനിന്ന്‌ ആ പൂർവ്വഭാവം ഉണർന്നുവന്നപ്പോഴാണ്‌ തനിക്ക്‌ പൊറുക്കാനാകാതെപോയതെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞാൽ, സ്നേഹം തോന്നും- ഇല്ലെങ്കിൽ കോപമേയുണ്ടാകൂ. ജീവസർഗ്ഗത്തിന്റെ പൊരുളറിയാതെ, ഒരു സൈക്കാട്രിസ്റ്റിനെപോയിക്കണ്ട്‌, കൗൺസിലിംഗ്‌ നടത്തിയാൽ ഈ വഴക്ക്‌ തീരുമോ? ഉള്ളിൽ കിടക്കുന്ന പൂർവ്വരൂപങ്ങളെ തിരുത്താനാകുന്നതുവരെ വഴക്കുകൾ പരിഹരിക്കാൻ പോകുന്നില്ല. പൂർവ്വരൂപങ്ങൾക്ക്‌ ഉണർന്നുവരാനുള്ള അന്തരാളമാണ്‌ എല്ലാ സ്നേഹബന്ധങ്ങളും കൂട്ടായ്മയുമെന്ന്‌ തിരിച്ചറിയണം. അനുകൂലങ്ങളും പ്രതികൂലങ്ങളുമായ തന്റെ പൂർവ്വരൂപങ്ങൾക്ക്‌ ഉണർന്നുവന്ന്‌ തിമിർക്കുവാനുള്ള അരങ്ങുകളാണ്‌ മാനവന്റെ എല്ലാ സ്നേഹബന്ധങ്ങളും. അതുകൊണ്ട്‌ നിങ്ങളൊക്കെ സ്നേഹിക്കുന്നത്‌ ഒന്നും സൃഷ്ടിക്കുവാനല്ല; നശിപ്പിക്കുവാനാണ്‌. സ്നഹിക്കുന്നത്‌ ശാന്തി നേടുന്നതിനല്ല; അശാന്തിയുണ്ടാക്കാനാണ്‌.

Continue reading

Posted in ശ്രുതി പഠനം Tagged , , , , ,