[ Full Text - Source: August 2011 issue ]
ആരാധനാലയവും ആരാധനയുമാണ് ഇവിടെ നമ്മുടെ പഠനവിഷയം. എവിടെയാണോ ചൈതന്യമുള്ളത്, ആ ചൈതന്യത്തെയാണ് ആരാധിക്കേണ്ടിവരിക. അതുകൊണ്ട് വളരെ ആഴത്തിൽ അന്വേഷിച്ചുപോകേണ്ടതാണ് ഈ സമസ്യ.
നിങ്ങളിന്ന് പലവിധനിലകളിൽ എത്തിയിട്ടു ള്ളവരാണ്-പലവിധ ഔദ്യോഗിക പദവികളി ലെത്തിയവരാണ്. ഗൃഹസ്ഥൻ, ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി- ഭിന്നഭിന്ന ജാതി മതാദിരൂപങ്ങളിലൊക്കെ എത്തിച്ചേർന്നവരാണ്. അതുകൊണ്ടുതന്നെ, ആരാധനാലയത്തെ ക്കുറിച്ചും ആരാധനയെക്കുറിച്ചും പഠിക്കണമെങ്കിൽ നമുക്കുനമ്മുടെ ആദിമബോധത്തിലേക്ക് പതുക്കെ ഇറങ്ങിപോകേണ്ടിവരും.
ഭൂജാതനാകുന്നതിനുമുമ്പ്, മാതൃഗർഭത്തിൽ സ്ഥിതിചെയ്യുവാനാരംഭിക്കുന്ന ഒരു ഏകകോശ ജീവിയിലേക്ക് ധ്യാനാത്മകമായി നിങ്ങൾ ഇറങ്ങിപ്പോകുമെങ്കിൽ- ആ ഏകകോശത്തിൽ നിങ്ങൾ ബോധമായി രൂപാന്തരപ്പെടുന്നതിനുമുമ്പ് ഏത് ആലയമാണ് സ്വീകരിച്ചത്? പിതൃബീജമായും മാതൃരക്തമായും സംയോജിച്ച്, ഏകകോശമാകുന്നതിനുമുമ്പുള്ള; പിതൃബിജത്തിലെത്തുന്നതിനുമുമ്പുള്ള ആ ബോധം- ആ ബോധത്തെ സംബന്ധിച്ചിടത്തോ ളം, പ്രാചീനരുടെ സമസ്യയിൽ ഔഷധിയിൽ; ചന്ദ്രമണ്ഡലത്തിലൊക്കെ സന്നിവേശിച്ച്, അവിടുന്നെല്ലാം പരിണമിച്ച് പിതൃബീജമായിത്തീരുന്നു. പിതൃബീജം മാതൃഗർഭത്തിലെത്തി, മാതാവിന്റെ ഗർഭത്തിൽനിന്ന് ഭൂമിയിലേക്ക് ജാതനാകുന്നു. ജാതനാകുമ്പോൾ ആ പിതൃബീജവും മാതൃരക്തവും മാതാവിന്റെ ഗർഭാശയവുമെല്ലാം ബാഹ്യമായ ആലയങ്ങൾ തന്നെയാണ്.
പ്രാഥമികങ്ങളായ ഈ ആലയങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചുവന്ന ജീവൻ- അന്നത്തിലൂടെ വളരുന്നതിനുമുമ്പ് ആകാശമാണ്; ദഹരാകാശമാണ്. അപ്പോൾ ആകാശവും ജീവന് ആലയമാണ്. ആകാശം പരിണമിച്ച് വാ യുവാകുന്നു. അപ്പോൾ വായുവും ജീവന് ആലയമാണ്. വായു പരിണമിച്ച് അഗ്നിയാകുന്നു, കഴിക്കുന്നതൊക്കെ ആ കോശങ്ങളെ വിഭജിച്ചുവളരുവാൻ പര്യാപ്തമാകുമാറ്- ഏതൊരു ആഗ്നേയമായ വസ്തുവാണോ, തന്റെ ബോധത്തിലിരുന്ന് പരിണാമപ്രക്രിയകൾക്ക് വിധേയമായി കോശങ്ങളെ വളർത്തി, കൈകളും കാലുകളും മൂക്കും നാക്കുമൊക്കെയൊരുക്കാൻ പര്യാപ്തമായ അഗ്നിയായി രൂപാന്തരപ്പെട്ടത്? ആ അഗ്നിയും ബോധത്തിന്(ജീവന്)ആലയമാണ്. അഗ്നി സജീവമായി പരിണമിച്ച് ജലമാകുന്നു- ആ ജലത്തിൽതന്നെ ജീവൻ ഉപവിഷ്ടനാകുന്നു. അപ്പോൾ ജലവും ആലയമാണ്. ജലത്തിൽ നി ന്ന് പിണ്ഡരൂപിയായി ഭൂമിയിലേക്കെത്തുമ്പോൾ, പിണ്ഡാണ്ഡമായി- അതുകൊണ്ട് അതും ജീവന് ആലയമാണ്. ജീവൻ ഭൂമിയിലെത്തിക്കഴിഞ്ഞ് വീണ്ടും, ആകാശവും വായുവും അഗ്നിയും ജലവും പൃഥ്വിയും- പൃഥ്വി അല്ലെങ്കിൽ അന്നവുമായിച്ചേർന്ന് വികസിക്കുന്നു. ജീവൻ ബാഹ്യമായി സ്വീകരിച്ച ഈ ആലയങ്ങളെല്ലാംചേർന്ന് രൂപാന്തരം പ്രാപിച്ചുനിൽക്കുന്ന ഒരു ആലയത്തിലാണ് ഞാനെന്ന ബോധം കുടികൊള്ളുന്നത്- ഈ ആലയമാണ് ആരാധനീയമായ ഏറ്റവുംവലിയ ആലയം. സർവ്വദാ ആ ആലയത്തിലാണ് ഞാനെന്ന പൂർണ്ണദേവൻ കുടികൊള്ളുന്നത് എന്നതുകൊണ്ട്, അതിനെ യാതൊരുകേടുപാടുകളുംവരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ ആലയത്തെക്കുറിച്ച് പക്ഷംചേർന്ന് തമ്മിൽതമ്മിൽ വഴക്കുണ്ടാക്കേണ്ടുന്ന ആവശ്യവും വരുന്നില്ല; ഇതിനെ ആരും പൊളിക്കില്ല; കെട്ടിപൊക്കുകയുമില്ല.
ഏറ്റവും സുതാര്യമായ; ആരാധനീയമായ; അനിവാര്യമായ ആലയം ഈ ദേഹമാണ്. അതിൽ ബോധമായി കുടികൊള്ളുന്ന എന്നിലേക്ക് ആരാധിച്ച് എത്തിച്ചേരാനുള്ള അന്വേഷണവും തപസ്യയുമാണ് സനാതനധർമ്മം- ബോധപൂർവ്വമാണ് ഇവിടെ സനാതനധർമ്മമെന്ന പദമുപയോഗിച്ചിരിക്കുന്നത്; ഹിന്ദുമതമെന്ന് ഉപയോഗിക്കാതിരിന്നതും. മനുഷ്യനെ സനാതനധർമ്മത്തിൽ നിന്നും അകറ്റിക്കൊണ്ടുപോകുന്നതാണ് എല്ലാ മതങ്ങളും പ്രത്യേകിച്ച് ഹിന്ദുമതവും.
ഏതൊരു ബോധസത്തിയിലേക്ക് ആണ്ടിറങ്ങിച്ചെല്ലുമ്പോഴാണോ, ശാന്തി യെ പൂർണ്ണമായി ലഭിക്കുന്നത്; ഏതൊരു ബോധസത്തയുടെ അനിവാര്യതയിലാണോ, സമസ്ത പ്രപഞ്ചവും ആനന്ദപൂർണ്ണമാകുന്നത്- ആ ബോധം, ഞാനെന്ന കേവലതയിൽ നിലകൊള്ളുന്ന ആ ബോധം, ഏതൊരു ആലയത്തിലാണിരിക്കുന്നതെന്ന് പൂർവ്വാചാര്യന്മാർ അന്വേഷിക്കുകയും കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് എതിർക്കുവാനോ തർക്കിക്കുവാനോ ആധുനികയുക്തികളുടെ ഒരളവുകോലുംവെച്ച് പറ്റാത്ത വിധത്തിലാണ് അവരത് രൂപപ്പെടുത്തിയത്. എണ്ണമറ്റ ഉപനിഷത്തുകളും വേദസംഹിതകളും സ്മൃതികളും ഭഗവദ്ഗീതയുംവരെ ഈ അന്വേഷണത്തിലൂടെയാണ് സഞ്ചരിച്ചത്. ഭഗവദ്ഗീത പതിമൂന്നാം അദ്ധ്യായത്തിൽ `ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ ഏതദ്യോ വേത്തിതം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ`- ആ യോഗത്തിന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗമെന്നാണ് പേരിട്ടിരിക്കുന്നതുതന്നെ.
ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും തിരിച്ചറിയുക- ആലയംതന്നെയാണല്ലോ, ക്ഷേത്രമെന്നുദ്ദേശിക്കുന്നതും. ക്ഷതത്തിൽനിന്ന് ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. ക്ഷതമെന്നുപറഞ്ഞാൽ മുറിവ്, വേദന, മൃത്യു ഇവയൊക്കെ ക്ഷതമാണ്. അതുകൊണ്ട് ബാഹ്യമായ ഈ ശരീരത്തിൽ ക്ഷതം കണ്ടാൽ, രക്ഷപ്പെടുവാൻ തയ്യാറാകുന്ന സൂക്ഷ്‌മമായൊരു ക്ഷേത്രം കൂടിയുണ്ട്- സ്ഥൂലമായ ക്ഷേത്രം, സൂക്ഷ്മമായ ക്ഷേത്രം, കാരണമായ ക്ഷേത്രം. ക്ഷേത്രജ്ഞൻ സ്ഥൂലമായതാണ് നേരത്തെപറഞ്ഞ ആലയങ്ങളിൽ നിന്ന്- ദൃശ്യങ്ങളിൽനിന്ന് സ്വീകരിച്ചുവളർന്ന്, തന്റെ സ്ഥൂലശരീരമായി പരിണമിച്ചുനിൽക്കുന്ന ആദ്യത്തെ ക്ഷേത്രം. അതിൽ ഏറ്റവും സ്ഥൂലമായതിന് ക്ഷതം വരുമ്പോഴൊക്കെ അതിനെ വലിച്ചെറിയാൻ ക്ഷേത്രജ്ഞനായ ഞാൻ തയ്യാറാകും- അതിനെ എനിക്ക് പ്രയോജനപ്പെടുന്നിടത്തോളംമാത്രമെ എനിക്കുവെളിയിലുള്ള ബ്രഹ്മാണ്ഡമായ ഈ ക്ഷേത്രം ഞാൻ ചുമക്കുകയുള്ളു. അതിലെ ഭാരതമെന്ന ക്ഷേത്രം, എന്നെ ഉൾക്കൊള്ളുമ്പോൾമാത്രമെ എനിക്ക ത് പഥ്യമാകൂ- ഞാനാണ് എനിക്ക് പ്രധാനം. ദേശാഭിമാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവന് അംഗീകാരം കിട്ടുന്നില്ലെങ്കിൽ, ദേശാഭിമാനമൊക്കെ വലിച്ചെറി ഞ്ഞ് പിന്നെ എതിരാളികളുടെ കൂടെകൂടും- ചരിത്രമതാണ്. `ക്ഷേത്ര`ത്തോട് ഇതുംകൂടി ചേർത്തുപഠിച്ചാലേ, പഠിക്കുന്നതിന്റെ ആഴം വ്യക്തമാകൂ.
വിശാലമായ ഈ വിശ്വം എനിക്ക് ക്ഷേത്രമാണ്. അതെന്റെ ശരീരം ത ന്നെയാണ്- ബ്രഹ്മാണ്ഡം. അതിൽ എനിക്കൊതുങ്ങാൻ പറ്റുന്നതെത്രയാ ണോ, അതുചേർത്തുവരുന്ന എന്റെ ഭൂഖണ്ഡവും എന്റെ ക്ഷേത്രമാണ്. അതിൽ എന്റെ ദേശമായെണ്ണുന്ന ഭാരതവും എനിക്ക് ക്ഷേത്രമാണ്. അഭിമാനത്താൽ കുറേകൂടി സ്വാർത്ഥനായ ഞാൻ കേരളീയനാകുമ്പോൾ, കേരളവും എന്റെ ക്ഷേത്രമാണ്. തുടർന്ന് കേരളമാകെ എന്നെ അംഗീകരിക്കാതെ വരുമ്പോൾ, ഞാനൊരു ജില്ലാക്കാരനെന്ന ദേശാഭിമാനിയാകും. പിന്നെയത് എന്റെ വീടാകും- എന്റെ വീട് എന്റെ ക്ഷേത്രമാണ്. ഇതിനൊക്കെവെളിയിൽ ഞാനൊരു ക്ഷേത്രം പണിത്, അവിടെപോയി തൊഴുതാലും ആരാധിച്ചാലും ഉത്സവം നടത്തിയാലും വെടിക്കെട്ട് നടത്തിയാലും- ക്ഷേത്രാഭിമാനമെത്ര കാണിച്ചാലും, എത്ര ഭസ്മംതൊട്ടാലും എത്ര ചന്ദനം വാരിപൂശിയാലും, എത്ര കുങ്കുമമണിഞ്ഞാലും- എനിക്കും എന്റെ വീടിനുമെതിരായി ക്ഷേത്രം കമ്മറ്റിക്കാർ മാറിയലോ? പ്രാഥമികമായി എന്റെ ക്ഷേത്രം വീടാണ്. എന്റെ ബന്ധുജനങ്ങളും മാതാപിതാക്കളുമുള്ള അവിടെ, ഞാനെന്ന ഈ ശരീരത്തോട് മമത പുലർത്തുന്ന എനിക്കെതിരായി ആരെങ്കിലും മാറിയാലോ? ആ ക്ഷേത്രവും വെടിഞ്ഞ്, ഞാനെന്ന ദേഹത്തിൽ ഞാനൊതുങ്ങും. ദേഹം എന്റെ ക്ഷേത്രമാണ്- എന്റെ കൈയിലെയോ കാലിലെയോ ഒരു വിരൽ, ശരീരത്തിന്റെ മറ്റുഭാഗങ്ങളെ നശിപ്പിക്കുമാറ് രോഗത്താൽ മാരകമാ യാൽ ആ വിരൽ യാതൊരു സംശയവുമില്ലാതെ മുറിച്ചുമാറ്റാൻ ഞാൻ സർ ജ്ജനോട് പറയും. ദേഹത്തിൽനിന്ന് ഞാൻ വീണ്ടുമൊതുങ്ങും- എന്റെ ബോധത്തിന്റെ സിരാകൂടംവരെ ഞാനൊതുങ്ങിക്കൂടുമ്പോൾ, സ്ഥൂലശരീര സ്ഥിതനായ ഞാൻ എന്റെ സ്വപ്നങ്ങളിലൊന്ന് തകർന്നുകണ്ടാൽ, ഈ സ്ഥൂലശരീരത്തെ ഒരു മുഴുകയറിലോ, വിഷത്തിലോ ഞാനവസാനിപ്പിക്കും. അപ്പോൾ, എന്റെ സൂക്ഷ്മശരീരം സ്ഥൂലശരീരത്തേക്കാൾ ആരാധനീയമായ എന്റെ ക്ഷേത്രമാണ്.
എന്റെ സൂക്ഷ്മശരീരമാണ് സ്ഥൂലശരീരത്തേക്കാൾ എനിക്ക് പഥ്യമായ ക്ഷേത്രമെങ്കിൽ- ആ സൂക്ഷ്മശരീരത്തിനുമപ്പുറം, മറ്റൊരു ക്ഷേത്രത്തിലേക്ക് ഞാൻ കടന്നുപോകുന്നുണ്ടോ? ഗാഢമായ നിദ്ര എന്നെ ആക്രമിക്കുമ്പോൾ, നല്ല പായസവും സുന്ദരിയായ ഭാര്യയും പൊന്നോമനകളായ മക്കളുമൊക്കെ പഥ്യമാകുമോ? അപ്പോഴെനിക്ക് സർവ്വോപരി പഥ്യം, ഉറക്കമായിരിക്കും. എന്റെ ബോധത്തിന് അടുക്കുണ്ടാകുന്നത് ഗാഢമായ സുഷുപ്തിയിൽ നിന്നാണ്; ഗാഢമായ ഉറക്കത്തിൽ നിന്നാണ്, എനിക്ക് ശാന്തിയുണ്ടാകുന്നത്- അങ്ങനെയാണെങ്കിൽ സ്വപ്നങ്ങൾ നെയ്യുന്ന എന്റെ സൂക്ഷ്മശരീരത്തേക്കാൾ, സ്വപ്നവും ജാഗ്രത്തുമെല്ലാമുണ്ടാക്കുന്ന ഒരു കാരണശരീരവും എനിക്കുണ്ട്- അതെനിക്ക് ഏറ്റവും പഥ്യമായ ആലയമാണ്. അവിടെയാണ് ഞാൻ പൂർണ്ണമായ ശാന്തി അനുഭവിക്കുന്നത്. ഉറങ്ങിയാൽ, നന്നായി ഉറങ്ങിയെന്നും ഒന്നുമറിഞ്ഞില്ലെന്നും അറിയുന്ന, ഒരറിവിലേക്കെത്തുന്ന- ഗാഢമായ സുഷുപ്തിയുളവാക്കുന്ന എന്റെ കാരണ ശരീരമാണ് ആരാധനീയമായ എന്റെ ആലയം- ആരാധനീയമായ ഈ ആലയത്തിനുപകരം, പുറത്തുള്ള ആലയങ്ങളൊന്നും ചരിത്രപരമായി ആരാധനീയമായിരുന്നില്ല. സെമിറ്റിക് മതങ്ങളുടെ ആഗമനംവരെയുള്ള നമ്മുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും.
സെമിറ്റിക് മതങ്ങൾ ഭാരതത്തിലേക്ക് കടന്നുവരുന്നതുവരെ, ഭാരതീയന് ബാഹ്യങ്ങളായ ആലയങ്ങളൊന്നും ആരാധനാസ്ഥലങ്ങളായിരുന്നില്ല. അഥ വാ ബാഹ്യമായ ആലയങ്ങളുടെ ആരാധനയിലൂടെ ഭാരതത്തിലെ സനാതനധർമ്മികൾ അവരറിയാതെതന്നെ മതം മാറിയിരിക്കുന്നു. സ്വയമറിയാതെ മതം മാറിയിട്ടും, ഞാൻ ഹിന്ദുവാണെന്ന് അഭിമാനിക്കുകയും- സെമിറ്റിക് മതാഭിമാനത്തോടെ, സെമിറ്റിക്ക് മതങ്ങളോട് മത്സരിക്കുകയും ഏറ്റുമുട്ടുകയുമൊക്കെ ചെയ്യുന്നു. ഇന്ന് കാണപ്പെടുന്നതും പറയപ്പെടുന്നതുമായ ഹിന്ദു, പൂർണ്ണമായും മാനസികമായി മതംമാറി, സെമിറ്റിക് മതത്തിന്റെ ആരാധനാ സമ്പ്രദായത്തിൽ ജീവിക്കുന്നവനാണ്- ബാഹ്യമായൊരു ദൈവവും ആ ദൈവത്തോടുള്ള അഭ്യർത്ഥനകളും അവിടെ നടത്തുന്ന വഴിപാടുകളും ബലികളും അവിടേക്കുള്ള യാചനകളുമൊന്നും സനാതനധർമ്മത്തിന്റെ ശ്രൗതഗ്രന്ഥങ്ങളൊന്നുപോലും അംഗീകരിക്കാത്തതാണ്.
ഇപ്പോൾ സ്വാഭാവികമായും ചോദിക്കാം- രാമായണകാലത്തും മഹാഭാരതകാലത്തുമൊക്കെ ക്ഷേത്രങ്ങളുണ്ടായിരുന്നില്ലേയെന്ന്; ശ്രീ ശങ്കരന്റെ കാ ലത്തും ക്ഷേത്രങ്ങളുണ്ടായിരുന്നില്ലേയെന്ന്. ഉണ്ടെന്നാണ് ഉത്തരം. പക്ഷേ ക്ഷേത്രം, ഞാൻ സൂചിപ്പിച്ച അർത്ഥത്തിലും ആരാധന ഞാൻ സൂചിപ്പിച്ച അർത്ഥത്തിലുമുള്ളവ, ഇല്ല. ക്ഷേത്രസമുച്ചയങ്ങളും കെട്ടിടങ്ങളും ഉണ്ടാകും- രണ്ടായിരം കൊല്ലങ്ങളുടെ പഴക്കംവരെ നിങ്ങളുടെനാട്ടിലെ പലക്ഷേത്രങ്ങൾ ക്കുമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുമാത്രം നിങ്ങളിന്ന് ആരാധിക്കുന്ന ആരാധനയായിരുന്നു അന്നവിടെ ഉണ്ടായിരുന്നതെന്ന് കരുതരുത്. പൂ ത്താലവും കൈയിലേന്തി ആളുകളെ കാണിക്കാൻ ഓരോ വേഷവുംകെട്ടി ഇന്നത്തെ അമ്മമാർ ക്ഷേത്രങ്ങളിൽ പോകുന്നതുപോലെ പൗരാണികകാല ത്തുപോയിരുന്നുവെന്ന് കരുതരുത്; ഇന്നിവിടെ നടത്തുന്ന കമ്മറ്റികളുടെ ഭരണംപോലുള്ള കമ്മറ്റികളും ഭരണവും പൗരാണികകാലത്തുണ്ടായിരുന്നു വെന്ന് കരുതരുത്; ഇവിടങ്ങളിൽ ചെയ്യുന്ന ഇന്നത്തെ ശാന്തിക്കാരന്റെ ഗോ ഷ്ഠികളൊക്കെയായിരുന്നു പൗരാണികകാലത്ത് അവിടെ നടന്നിരുന്നതെന്ന് കരുതരുത്- ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകൾ പഴക്കമുള്ളവയല്ല. ക്ഷേത്രത്തിന്റെ പഴക്കം വഴിപാട് കൗണ്ടറിന്റെ പഴക്കത്തെ സാധൂകരിക്കുന്നില്ല- വഴിപാട് ബോർഡുകൾക്കും രശീതുകൾക്കും കൗണ്ടറുകൾക്കും നൂറുകൊല്ലത്തിന്റെതന്നെ പഴക്കമുണ്ടോയെന്ന് സംശയമാണ്. അപ്പോൾ നമ്മൾ പലപ്പോഴും, കൈനോട്ടക്കാരനെപോലെ ഭൂതകാലത്തിന്റെ സത്യത്തെ, വർ ത്തമാനത്തിലൂടെ കടത്തിവിട്ട് ഭാവിയുടെ കല്പനകളെ സത്യമാക്കാനോടുകയാണ്. ജീവിതത്തിന്റെ ഭൂതകാലസീമയിൽനിന്ന് തങ്ങൾക്ക് അനുഭവമുള്ള ഓന്നോരണ്ടോ സാമൂഹികസത്യങ്ങളെ ചൂണ്ടിക്കാണിച്ച്; സാമാജികസത്യ ങ്ങളെ ചൂണ്ടിക്കാണിച്ച് ഭൂതകാലസത്യങ്ങളെയാകെ മാറ്റിമറിക്കുകയാണ്- ക്ഷേത്രത്തിന്റെ പഴക്കത്തെ ചൂണ്ടിക്കാണിച്ച് ക്ഷേത്രാരാധനയുടെ പഴക്കത്തിലേക്ക് നിങ്ങളുടെ മനസ്സുകളെ കൂട്ടിക്കൊണ്ടുപോയി സെമിറ്റിക് സമ്പ്രദായത്തിന്റെ ഈശ്വരസങ്കൽപത്തിലെത്തിച്ച്, നിങ്ങളെ മതംമാറ്റിയിരിക്കുന്നു എന്നതാണ് സത്യം.
ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളുടെ സീമയിൽപോലും, ഹരിജനങ്ങൾക്കോ ഗിരിജനങ്ങൾക്കോ- സവർണ്ണമെന്നുവിളിക്കുന്ന നായന്മാർവരെയുള്ള തലങ്ങളിലുള്ളവർപോലും, പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നിലും പ്ര വേശിച്ചിരുന്നില്ല- ആയിരത്തിത്തൊള്ളായിരത്തി മുപ്പതുവരെ. ഭാരതീയ ക്ഷേത്രങ്ങളിൽ, ദക്ഷിണേന്ത്യയിൽ വിന്ധ്യന് തെക്കോട്ടുള്ള ഒരു ക്ഷേത്രത്തിലും ആരാധനയുടെ ആദിപർവ്വങ്ങളിൽനിൽക്കുന്ന അജ്ഞരായ ജനതയെ പ്രവേശിപ്പിക്കുകപോലും ചെയ്തിരുന്നില്ല. സത്യം ഇതായിരിക്കേ, ഏതോ ഒരാധുനികൻ താല്ക്കാലികമായ ഒരു സംഘടനാകുതിപ്പിനുവേണ്ടി ചരിത്രത്തിന്റെ അതിസൂക്ഷ്മങ്ങളായ സത്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്- തെറ്റുകൾ തുടരെത്തുടരെ പറഞ്ഞാൽ ശരിയായിത്തീരുമെന്നുള്ള പാശ്ചാത്യനായ ഗീബൽസിന്റെ തന്ത്രത്തിൽ പഠിച്ചാൽ, അത് ചരിത്രമാകുമെന്ന് വിശ്വസിക്കരുത്.
ദക്ഷിണേന്ത്യയിലുള്ള ക്ഷേത്രങ്ങളുടെ കൽപന- ശില്പശാസ്ത്രമനുസരിച്ചുള്ള ക്ഷേത്രനിർമ്മിതി പരിശോധിച്ചാൽ, അതിനകത്ത് ഒരു സാമൂഹികാരാധനയ്ക്ക് ഇടമില്ലെന്ന് ആർക്കും മനസ്സിലാക്കാം. ക്ഷേത്രത്തെയും ക്ഷേത്രാരാധനയെയും അനുകൂലിച്ചും എതിർത്തുമൊക്കെ ചരിത്രമെഴുതുകയും പ്ര സംഗിക്കുകയുമൊക്കെ ചെയ്യുന്നവർ അതിന്റെ രൂപകല്പനയൊന്നും പഠിക്കാതെയാണ് നിലനിൽക്കുന്നത്. കേരളത്തിലെ ഏത് ക്ഷേത്രമെടുത്ത് പരി ശോധിച്ചാലും ഗർഭഗൃഹം, മുഖമണ്ഡപം, നാലമ്പലം എന്നിങ്ങനെയാണ് പ്രാചീന ക്ഷേത്രകല്പനയെന്നുകാണാം- ആധുനികകാലത്ത് പൊളിച്ചുപ ണിതവയും പുതുതായി പണിതവയും മാറ്റിനിർത്തിയാൽ ഗർഭഗൃഹം, മുഖ മണ്ഡപം, നാലമ്പലം, ചുറ്റുമതിൽ(കോട്ട), കോട്ടവാതിലുകൾ, കിടങ്ങ് ഇങ്ങനെയൊക്കെയാണ് കേരളീയ ക്ഷേത്രമാതൃക- കുടുംബത്തറകളും കുടുംബക്കളരികളും മാറ്റിവെച്ചാൽ. ഇവയൊന്നും സാമാന്യക്ഷേത്രമല്ല- കന്യാകുമാരിമുതൽ ഗോകർണ്ണം വരെയുള്ള പ്രാചീന ക്ഷേത്രമാതൃകകളെക്കുറിച്ചാണ് പറഞ്ഞത്. ഇത്തരം ക്ഷേത്രങ്ങളിൽ എവിടെയാണ് സാമൂഹികമായി- ഒരു പത്തുപേർക്കെങ്കിലും ഒരുമിച്ചുനിന്ന് ഈശ്വരനെ തൊഴുത് ആരാധിക്കാൻ സൗകര്യമുള്ളത്? മഹാക്ഷേത്രങ്ങൾ ഉൾപ്പെടെ, രണ്ടുപേർക്ക് പരസ്പ രംമുട്ടാതെ സോപാനപ്പടിയുടെ മുന്നിൽനിന്ന് ദേവനെക്കണ്ട് വേണമെങ്കിലൊന്ന് തൊഴാം- സോപാനപ്പടിക്കും മുഖമണ്ഡപത്തിനും ഇടയ്ക്കുള്ള ഇടംതന്നെ, തിടപ്പള്ളിയിൽനിന്ന് നിവേദ്യവും മറ്റുംകൊണ്ടുപോകുവാനുള്ള ഇടയ്ക്കപ്പുറം ഇടമില്ല- നിവേദ്യച്ചോറുമെടുത്ത് ഒരു നമ്പൂതിരിക്ക് പോകാനുള്ളതല്ലാത്തൊരു വലിയ ഇടം, സോപാനപ്പടിക്കും മുഖമണ്ഡപത്തിനുമിടയിൽ ഏതുക്ഷേത്രത്തിലുമില്ല.
പ്രഥമമാണ് പ്രതിമാപൂജയെങ്കിൽ, ഒരു ഗ്രാമത്തിന്റെയാകെ ആരാധനാകേന്ദ്രം രൂപകല്പനചെയ്ത തച്ചനും രാജാവുമെല്ലാം ഗ്രാമത്തിലെ മുഴുവൻ ജനങ്ങളേയും മുന്നിൽകണ്ടില്ലെന്നാണോ അഥവാ അന്ന് ജനസംഖ്യയേയില്ലാ യിരുന്നുവെന്നാണോ ഇതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്? അതുകൊണ്ട് നാം മനസ്സിലാക്കണം, ഉന്നതരായ വൈദികർ- സർവ്വവേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം പഠിച്ച വൈദികർക്കുമാത്രമായിരുന്നു, ക്ഷേത്രത്തിൽ തളക്കല്ല് കഴിഞ്ഞ് കടക്കാൻ അനുമതിയുണ്ടായിരുന്നത്- പൊതുവായ ആരാധനാസ്ഥ ലമല്ലായിരുന്നുവെന്ന് അർത്ഥം. ഇത്രയും സമ്മതിച്ചുകഴിഞ്ഞാൽ, ഇവിടങ്ങളിൽ ആരാധനയില്ലെന്നും സമ്മതിക്കേണ്ടി വരും; ക്ഷേത്രങ്ങൾ സംബന്ധിച്ചുണ്ടായ തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായത് ആരാധനയുടെ പേരിലല്ലായിരുന്നുവെന്നും സമ്മതിക്കേണ്ടി വരും.
ആരാധിക്കാൻ വേണ്ടിയാണ് ക്ഷേത്രമെന്ന സങ്കൽപം- സെമിറ്റിക്ക് മതങ്ങളുടെ ആരാധനാസമ്പ്രദായങ്ങൾ പലപ്പോഴും ആ നിലയിലാണ്. അവരുടെ സംഘടിതമായ, എല്ലാ രാജ്യങ്ങളിലുമുള്ള അവരുടെ സംഘടിതമായ വികാസപരിണാമങ്ങൾക്ക് കാരണമായിത്തീരുന്ന ഈ സമ്പ്രദായം കണ്ട് അത്ഭുതപ്പെട്ട് ആധുനിക ഹിന്ദുവിന്റെ സെമിറ്റിക് മതത്തിലേക്കുള്ള പരിവർത്തന മാണ് വഴിപാട്കൗണ്ടറുകളും ക്ഷേത്രത്തിലെ ആലക്തികാലങ്കാരങ്ങളും കൈക്കാരുമെല്ലാം. മതം നിലനിൽക്കുന്നത് പൗരോഹിത്യത്തിലാണ്. സനാത നധർമ്മം പൗരോഹിത്യത്തെ, ഒരിക്കലുമതിന്റെ ബൗദ്ധികതലങ്ങളിൽ അതി നെ അംഗീകരിച്ചിരുന്നില്ല. പുരോഹിതനെയും സന്യാസത്തേയും മഹർഷിപാരമ്പര്യത്തേയുമൊക്കെ മതംമാറിക്കഴിഞ്ഞ ഹിന്ദു ഒരുപോലെ കാണും- സന്യാസം സംഗപരിത്യാഗമാണ്. പൗരോഹിത്യം സംഗമാണ്. അതുകൊണ്ട് സന്യാസമെന്നത് ഒരു മതത്തിന്റെ പ്രതിനിധിയെ സൃഷ്ടിച്ചെടുക്കലല്ല- മതമില്ലാതാകലാണ്. എല്ലാ മതവും ഒന്നായിത്തീരലാണ്. ആശ്രമധർമ്മത്തിലാണ് സന്യാസം പെടുന്നത്. പൗരോഹിത്യം ആശ്രമധർമ്മത്തിൽ പെടുന്നില്ല. ഭാരതത്തിന്റെ ശ്രുതിഗ്രന്ഥങ്ങളെടുത്താൽ, ആശ്രമധർമ്മത്തിൽ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നുനാലാണ് കാണുക- നാലാമത്തെ ആശ്രമമാണ് സന്യാസം. വ്യക്തിയുടെ ക്രമികവികാസത്തിൽ ബ്രഹ്മചാരിയായിരുന്നവൻ ഗൃഹസ്ഥനായ്; ഗൃഹസ്ഥൻ വാനപ്രസ്ഥനായ്; വാനപ്രസ്ഥൻ സന്യാസിയായ് തീരുന്നു- അങ്ങനെയേ ആയിത്തീരുകയുള്ളൂ. ആ രെങ്കിലും വിവാഹമൊന്നുംകഴിക്കാതെ സന്യസിച്ചുവെന്ന് പറഞ്ഞാൽ, മനുഷ്യജന്മം കണക്കാക്കേണ്ടത് ഈ ജന്മത്തെമാത്രം ആധാരമാക്കിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. ഒരു തുടർച്ചയാണ് മാനവജീവിതമെന്നുള്ളതു കൊണ്ട്; പൂർവ്വജന്മങ്ങളെ കണക്കിലെടുത്തുകൊണ്ട്, ഗാർഹസ്ഥ്യത്തിൽ തൃപ്തിവന്നവനാണ് സന്യസിക്കുന്നത്. അല്ലാതെ ആരെങ്കിലും സന്യസിച്ചാൽ, സന്യാസത്തിൽ ഗാർഹസ്ഥ്യം തുടരേണ്ടിവരും. അതുകൊണ്ട് പൗരോഹിത്യവും സന്യാസവും സമമല്ല- വസിഷ്ഠനെയൊക്കെ ഉദാഹരിക്കുമ്പോൾ ഈ പ്രശ്നമുണ്ട്. ആധുനിക വിദ്യാഭ്യാസവും സെമിറ്റിക് മതങ്ങളുടെ വിദ്യാഭ്യാസവും സെമിറ്റിക് പാരമ്പര്യത്തോടുള്ള അഭിനിവേശവും അവരുടെ സാമ്പത്തികമായ വികാസപരിണാമങ്ങളും- അവയിലൊക്കെ അത്ഭുതംകൂറുന്ന ആധുനിക തലമുറക്ക്, അറിയാതെ കൈവന്ന മതപരിവർത്തനത്തിൽ ആ പൗരോഹിത്യത്തോട് ആദരവുണ്ടാകുകയും അവയൊക്കെ തങ്ങൾക്കും വേണമെന്ന് തോന്നുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
ബ്രഹ്മാണ്ഡംമുതൽ നമ്മുടെ കാരണശരീരംവരെയെത്തുന്ന ക്ഷേത്ര സങ്കൽപമാണ് സനാതനമായ ക്ഷേത്രസങ്കൽപം- ഭാരതത്തിന്റെ ശ്രുതിസ്മൃതികളിലെ ക്ഷേത്രസങ്കൽപം. എല്ലാ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഗീതയിലുമെല്ലാം ആ ക്ഷേത്രത്തെ നിലനിർത്തുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്. ഗീതയെ ഈ നിലയിൽ പഠിച്ചാൽ, അർജ്ജുനന്റെ ശരീരത്തിൽ ഇരിക്കുന്ന അർജ്ജുനനെന്ന ബോധത്തെ- അർജ്ജുനൻ മനസ്സിലാക്കുന്ന ഒരു കാലത്തു മാത്രമേ, അർജ്ജുനൻ തന്റെ സാമ്രാജ്യത്തിന്റെ അധിപതിയാകുകയുള്ളുവെന്നുകാണാം- സ്വരാട്ടാകുകയുള്ളു. അതാണ് ശാന്തിയുടെ വഴിയും; അതാണ് ഗീതയുടെ വിഷയവും- സാമ്രാട്ടിന്റേതല്ല. സാമ്രാട്ടും സ്വരാട്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. സ്വരാജ്യത്തിൽ ആനന്ദിക്കുന്നവനാണ് സ്വരാട്ട്. സ്വരാജ്യം- ശരീരസാമ്രാജ്യം. അത് ആരോഗ്യമുള്ളതായിരിക്കണം. എന്റെ ഇന്ദ്രിയങ്ങളൊക്കെ നല്ല ആരോഗ്യമുള്ളതായിരിക്കണം- വേണ്ടത് കേൾക്കണം, വേണ്ടാത്തത് കേൾക്കരുത്, വേണ്ടത് പറയണം, വേണ്ടാത്തത് പറയ രുത്; വേണ്ടതിലേ സ്പർശിക്കാവൂ, വേണ്ടാത്തതിലൊന്നും സ്പർശിക്കരുത്- ഇങ്ങനെ അഞ്ച് ഇന്ദ്രിയങ്ങളേയും ബോധത്തിന്റെ നിയന്ത്രണത്തിൽ നിർത്തുവാൻമാത്രമല്ല, ആ ഇന്ദ്രിയങ്ങൾ ഉൽപോഷിതങ്ങളായി അറിവുകളെന്റെ ബോധത്തിനാന്ദോളനം വരുത്താതെ; സംഘർഷംവരാതെ, ഒന്നിനോടും ഏറ്റുമുട്ടാതെ നിർത്താൻ കഴിയണം. അതിനുകഴിയാതെവന്നാൽ എന്റെ അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ടുള്ള ജീവിതം കിട്ടിയിട്ട് എനിക്ക് ഒരു പ്രയോജനവുമില്ലാതാകും.
പലരുടെയും ശരീരത്തിൽ ഈ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത് പലവിധത്തിലാണ്. ഇന്ദ്രിയങ്ങളെ സമീചീനമായി നിർത്തുവാൻ പാകത്തിൽ പര്യാപ്തമാകുമാറ്, ഈ സ്ഥൂലശരീരത്തെ- ഇന്ദ്രിയങ്ങളെ ക്ഷതമില്ലാതെ ആരാധിക്കണം. ഒരുനിമിഷം ശരീരബോധത്തിൽനിന്ന് ഞാനൊന്ന് മാറിയാൽ, പരിക്ളിപ്തിയില്ലാത്ത അനന്തസങ്കല്പങ്ങളിൽ ഞാൻ ഭ്രമിക്കുന്നവനാകും. മനോബുദ്ധിയഹങ്കാരങ്ങളെയും ചിത്തെത്തയും ഇന്ദ്രിയശക്തികളെയും പ്രാണന്മാരെയും കൂട്ടുപിടിച്ച്, ഞാൻനടത്തുന്ന സാങ്കല്പിക സാമ്രാജ്യങ്ങളിലൂടെയു ള്ള എന്റെ യാത്രകളെത്രയാണ്! എന്റെ അഞ്ച് പ്രാണന്മാർ- പ്രാണൻ, അപാ നൻ, വ്യാനൻ, ഉദാനൻ, സമാനൻ. ഇതിലൊരുത്തനൊന്ന് നമ്മളോട് തെറ്റിയാ ൽ, എന്റെ സങ്കല്പങ്ങളാകെ മാറിമറയും. എന്റെ മനസ്സും ബുദ്ധിയും അഹ ങ്കാരവും ചിത്തവും- സങ്കല്പവികല്പങ്ങളുണ്ടാകുന്ന മനസ്സ്; ചിന്തനകർതൃവായ ചിത്തം; നിശ്ചയാത്മികയായ ബുദ്ധി; ഞാനെന്ന എന്റെ അഹങ്കാരം; കണ്ണടച്ചിട്ടും കാണുന്ന എന്റെ കണ്ണ്; ചെവി പൊത്തിപ്പിടിച്ചിട്ടും കേൾക്കുന്ന എന്റെ ചെവി; ഉറങ്ങിയാലും കാണുകയും കേൾക്കുകയും അനുഭവിക്കുകയുംചെയ്യുന്ന എന്റെ സ്വപ്നലോകങ്ങൾ- ഇവയൊക്കെയും ഞാൻ സ്വച്ഛന്ദമാക്കിവെച്ചില്ലേങ്കിൽ, സ്വപ്നങ്ങളോട് കലരുന്ന എന്റെ ജാഗ്രത്തുമായിചേ ർത്ത് എന്റെ ചുറ്റുപാടുകളോടെല്ലാം ഞാൻ മല്ലടിക്കും- ഹിന്ദുവിനെ ഉദ്ധരി ക്കാൻ വേണ്ടി ആധുനികൻ ഒരു ക്ഷേത്രം കെട്ടിയുണ്ടാക്കി, മറ്റു മതക്കാരെ യൊന്നും അതിലേക്ക് കടക്കാനിടയാക്കാത്തവിധത്തിൽ, നമ്മുടെ മതത്തിന് വികാസപരിണാമമുണ്ടാക്കാനും നന്നാകാനും പ്രതിമാപൂജയിലൂടെ സാക്ഷാ ത്കാരം ലഭിക്കാനുംകൂടി ഇരുന്നുചിന്തിക്കുമ്പോഴാണ്, പുതിയ ഭരണസമിതി കമ്മറ്റി യിൽ എന്റെ പ്രസിഡണ്ട്പദവിക്കെതിരെവരുന്ന നോമിനി ഹിന്ദുവ ല്ലെന്ന് ഞാനറിയുന്നത്- തിരഞ്ഞെടുപ്പിൽ ഈ പ്രസിഡണ്ട് തേറ്റുപോയാൽ ഭാര്യയോടും മക്കളോടുംപറയും, ക്ഷേത്രത്തിന്റെ ആ മതിലിനകത്ത് കയറി പ്പോകരുതെന്ന്; കയറിയാൽ നിന്റെയൊക്കെ കാലുഞ്ഞാൻ തല്ലിയൊടിക്കുമെ ന്ന്. അതുകൊണ്ട് നിങ്ങളുടെ ഇന്നത്തെ ക്ഷേത്രത്തിന്റെ പ്രശ്നം ക്രിസ്ത്യാ നിയോ മുസ്ളീമോ ഒന്നുമല്ല- നിങ്ങളുടെ ഇന്നലത്തെയും ഇന്നത്തെയും പ്ര സിഡണ്ടുമാരും സെക്രട്ടറിമാരുമൊക്കെയാണ്. അതുകൊണ്ട്, പൊതുവായ ആരാധനാക്രമമുണ്ടാക്കിയതുകൊണ്ടോ ഏകദാനതയുണ്ടാക്കിയതുകൊ ണ്ടോ നിങ്ങൾക്ക് ഐക്യമൊന്നും ഉണ്ടാകണമെന്നില്ല.
മാനവമനസ്സിന്റെ ഐക്യം സ്വരാട്ടിലന്തർലീനമാണ്. തന്റെ അന്തസ്ഥിതമാ യ ചൈതന്യത്തെയും അത് കുടികൊള്ളുന്ന ജീവകലകളെയും അതിലിരി ക്കുന്ന സ്ഥൂലസൂക്ഷ്മകാരണദേഹങ്ങളെയും തിരിച്ചറിഞ്ഞ് ആരാധിക്കു മ്പോഴാണ്- അതുതന്നെയാണ് അപരനിലുമെന്ന് ബോധ്യപ്പെടുന്നൊരു നാളിൽമാത്രമാണ്, ഞാനും അപരനുമില്ലാതാകുന്ന അത്മസത്തയുടെ അത്യ ന്തസൂക്ഷ്മവും അതീവസുന്ദരവുമായ ഐതിഹാസികത ഉണരുക- അതാ ണ് ആരാധനയുടെ കേന്ദ്രബിന്ദു. അതിനെ ഉണർത്താനുള്ളതെല്ലാം ആലയ മാണ്; അത് ഉണരുന്നിടങ്ങളിലെല്ലാം ശാന്തിയാണ്.
ശാന്തിക്കും യോജിപ്പിനും പ്രാഥമികാരാധനയ്ക്കുംവേണ്ടി പടുത്തുയർ ത്തിയ മതങ്ങളുടെ ഈറ്റില്ലങ്ങളിൽ നിന്നാണ്- അതുണ്ടാകുന്നതിനുമുമ്പുള്ള മനുഷ്യന്റെ യോജിപ്പ്പിന്നെ, വിയോജിപ്പും എതിർപ്പുമായി രൂപാന്തരപ്പെട്ടു വന്നത്- ലോകമെമ്പാടും. ഒന്നായ ക്രിസ്തുമതം, ആദ്യത്തെ സെന്റ്പീറ്റേർസ് ബസനിക്കയുടെ തറക്കല്ലിട്ടപ്പോഴാണ് രണ്ടായത്. മാർട്ടിൻ ലൂതർ തനിക്ക് പണപ്പിരിവിന് അനുമതിതരുമെന്ന് വിചാരിച്ച് കാത്തിരിക്കുമ്പോൾ പ്രശസ്ത മായ പാർഡൻ(pardon) ടിക്കറ്റ്, ദണ്ഡവിമോചനകാർഡുകൾ- അതാണിപ്പോൾ ഹിന്ദുമതവും അടിച്ചുകൊടുക്കുന്നത്- ഈ ദണ്ഡവിമോചനകാർഡിന്റെ അവകാശവാദത്തിലാണ് പള്ളി രണ്ടായത്; പിന്നെ നാലായത്; പിന്നെ ആറാ യത്- ആയിരത്തിയറുന്നൂറ്റിപ്പതിനാറെണ്ണമായി ലോകത്താകെ പൊട്ടിപ്പിരി ഞ്ഞ് നില്ക്കുകയാണിപ്പോൾ. നിങ്ങളും ആരാധനയുടെ ബാഹ്യതലങ്ങളിലെ വ്യത്യാസങ്ങളിലാണ് ജാതിയും ഉപജാതിയുമൊക്കെയായി ഇന്ന് പിരിഞ്ഞ് നിൽക്കുന്നത്.
ആന്തരികമായ ക്ഷേത്രത്തെക്കുറിച്ചുപറയുമ്പോൾ, എതിർപ്പില്ലാത്തൊരു മാനവികതയാണുണ്ടാകുക. അതുകൊണ്ട് ബാഹ്യക്ഷേത്രത്തിന്റെ ശാസ്ത്ര കല്പനയുടെയും നിർമ്മാണത്തിന്റെയും അടിസ്ഥാനത്തിൽ ക്ഷേത്രങ്ങൾ സാമൂഹികാരാധനയ്ക്കുള്ളതല്ലെന്ന് കരുതണം. മഹാപണ്ഡിതന്മാരും സമാജംമൊത്തം ഞാനാണെന്ന അറിവിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന വരും- അവർ മാത്രമായിരുന്നു, ഒരുകാലത്ത് ക്ഷേത്രത്തിലുണ്ടായതെന്ന് വിശ്വസിക്കുന്നതാണ് കരണീയം. വേദങ്ങൾ നാലുംപഠിക്കണം- ചുരുങ്ങിയത് ഒരെണ്ണമെങ്കിലും പഠിക്കണം. ഉപനയനം വേണം- അടുത്തിരിക്കണം; ആത്മ ബോധത്തിന്റെ അടുത്തിരിക്കണം. അതാണ് ഉപനയിക്കുന്നത്. ആത്മബോധ ത്തെ അറിയുന്നത്, മൃത്യുവിനെകടന്നിട്ടാണ്- മൃത്യുവിനെ ആചാര്യനായി വരിക്കണം. ഉപനയനത്തിൽ `മൃത്യുരാചാര്യസ്തവ` എന്നമന്ത്രം അച്ഛൻ മകനെ പഠിപ്പിക്കും- അച്ഛൻ മകനെ മൃത്യുവിലേക്ക് വലിച്ചെറിയുകയാണ്. തനിക്ക് പുത്രനുണ്ടായപ്പോഴാണ് അച്ഛൻ ചിന്തിച്ചത്, മരണത്തിലേക്ക് പോകു ന്ന ഞാനെന്തിനാണ് മരിക്കാൻവേണ്ടി ഒരുത്തനെകൂടി ജനിപ്പിച്ചുവെന്ന്- പുത്രൻ ജനിച്ചുകഴിയുമ്പോഴാണ് അച്ഛനറിയുന്നത്, താൻ മൃത്യുവിന് ഇരയാണെന്ന്. തന്റെ പുത്രനും ജനിച്ചത് അതിനുതന്നെയാണ്. അതുകൊ ണ്ട് പിതാവ് പുത്രനെ മൃത്യുവിന്റെ അടുക്കലേക്ക് പറഞ്ഞുവിടുകയാണ്- ആ ചടങ്ങിനാണ് ഉപനയനം എന്നുപറയുന്നത്. ഉപനയന സന്ദർഭത്തെ ഋഷി ഔപനിഷദികമായൊരു അറിവിലേക്ക് വളർത്തിക്കൊണ്ടുപോകുന്നതാണ്, നിന്നെ ഞാൻ മൃത്യുവിന് കൊടുക്കുമെന്നുപറയുന്ന `കഠോപനിഷത്ത്`. പിതാവിനെ ആചാര്യനായി സ്വീകരിച്ച് ഇതുവരെവളർന്ന മകനെ മൃത്യുവിന്റെ ആചാര്യപദവിക്കുമുന്നിലേക്ക് വിടുകയാണതിൽ. തുടർന്ന് മൂന്നുപകലും രാത്രിയും അവൻ പട്ടിണികിടക്കും; ഉറങ്ങാതെ നോക്കണം- അപ്പോൾ അവൻ ചെറുപ്പമായതുകൊണ്ട് ആ മൃത്യുവിന്റെ ദ്വാരത്തിലെത്തും. ആ മൃത്യുദ്വാരത്തിൽനിന്ന് വയസ്സ് ഏഴ് തികയാത്തതുകൊണ്ട്, പൂർവ്വജന്മസ്മര ണകൾ അവനിലുണരും- തന്റെ ജന്മജന്മാന്തരങ്ങളുടെ അറിവിൽനിന്ന്, ത ന്റെ ജനിതകവിജ്ഞാനത്തിന്റെ അന്തസ്ഥിതങ്ങളായ അറിവിന്റെ തലങ്ങളി ലേക്കവൻ ഇറങ്ങിപ്പോകും. പുറംലോകം സത്യമാണെന്നും പുറത്തുള്ളതെ ല്ലാം ശരിയാണെന്നൊന്നും പഠിക്കുന്നതിനുമുമ്പുള്ള, അവന്റെ അകത്തേക്കു ള്ള ഒരു തീർത്ഥയാത്രയാണത്. അപ്പോഴവനൊരു സത്യമറിയും- ദൃഷ്ടനഷ്ടമാകുന്ന ഈ പ്രപഞ്ചവും അതിനെക്കാണുന്നവനായ ഈ ഞാനും മൃത്യു മുഖത്തുനിന്ന്, മൃത്യുവിനോട് ചോദ്യംചെയ്ത്, മൃത്യുവിന്റെ കരാളഹസ്തങ്ങ ളിൽനിന്ന് മോചനംനേടി- മൃത്യുവിനെ അതിജീവിച്ച് തിരിച്ചെത്തുമ്പോൾ ഞാൻ ദ്വിജനാകുന്നുവെന്ന്- അനുഭൂതിസമ്പന്നമായൊരു മുഹൂർത്തം.
ഇങ്ങനെയൊരു പാരമ്പര്യസ്രോതസ്സിൽനിന്നും- അച്ഛൻ മകനെന്ന പാരമ്പ ര്യമല്ല- ഭാവാതീതന്മാരുടെ പാരമ്പര്യസ്രോതസ്സുകളിൽനിന്ന്, അന്തരിന്ദ്രിയ തലങ്ങളിലെത്തി അതിനെ ബോധ്യപ്പെട്ട് തിരിച്ചുവന്ന്, സമാവർത്തനം കഴി ഞ്ഞ്- സമമായി ഇരുന്നുകഴിഞ്ഞുള്ള ബോധം. അതിന് വേദവേദാംഗങ്ങളൊക്കെ തുടർന്നുപഠിക്കും- നാല് വേദങ്ങൾ, ആറ് ശാസ്ത്രങ്ങൾ, നാല് ഉപവേദങ്ങൾ ഇവയൊക്കെ പഠിക്കും. ഇതൊക്കെ പഠിച്ചുകഴിഞ്ഞവനാണ് ബാഹ്യമായ ക്ഷേത്രത്തിനകത്ത് പെരുമാറുന്നത്- പ്രാചീനകാലത്ത് ഇങ്ങനെയായിരുന്നു. പിന്നെയത് മക്കൾക്ക് അവകാശമായിവന്നപ്പോൾ, ഇന്നത് പൂണൂലിട്ടവന് മാത്രമായി- ഇതിൽ തെറ്റൊന്നും കാണേണ്ടതില്ല, നിങ്ങളുടെ ഉദ്യോഗസ്ഥനാ യാലും മന്ത്രിയായാലും എം.എൽ.എ-എം.പി. ആയാലും തനിക്കുശേഷമോ, തനിക്കൊപ്പമോ ആ സ്ഥാനങ്ങളൊക്കെ തങ്ങളുടെ മക്കൾക്ക് ഏൽപിച്ചുകൊ ടുക്കാൻ മത്സരിക്കുമ്പോൾ ഇതിനെ സ്വാഭാവികമായൊരു അവാന്തരപരി ണാമംമാത്രമായി കണ്ടാൽമതി- അറിവുള്ളവരുടെ പരമ്പരയിൽ ദുർബലന്മാരും അജിതേന്ദ്രിയന്മാരും കടന്നുകൂടുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഭഗവദ്ഗീതതന്നെ പറയുന്നുണ്ട്- ഇങ്ങനെയല്ലാതെ, മുപ്പതുകളിൽ ക്ഷേത്രപ്രവേശന വിളംബരം വന്നതോടുകൂടിയാണ് ആകെ താറുമാറായതെന്ന് പഠിക്കരുത്.
ബാഹ്യക്ഷേത്രത്തിൽ- ക്ഷേത്രത്തിന്റെ വലുപ്പമനുസരിച്ച് ഗ്രാമത്തിലെ ക്ഷേത്രം, ഗ്രാമക്ഷേത്രം. ഗ്രാമങ്ങൾചേർന്നുള്ള കൂട്ടായ്മയുടെ ക്ഷേത്രം, ദേശക്ഷേത്രം. ക്ഷേത്രമിങ്ങനെ വളരുന്നതിനനുസരിച്ച്, വിഗ്രഹമിരിക്കുന്ന ശ്രീകോവിലിൽനിന്ന് പുറത്തേക്ക് ഒരു വാതിൽ; രണ്ടുവാതിൽ; മൂന്നുവാ തിൽ- ഏഴുവാതിൽവരെ കാണാം. ശ്രീകോവിലിന്റെ നടതുറക്കുമ്പോൾ, ഈ ഓരോ വാതിലിന്റെയും അടുത്തുള്ളവർ, നിന്ന് തുറന്നുകാണിക്കണം- ഇങ്ങനെ ഉള്ളിലുള്ളിലേക്ക് വാതിലുകളുണ്ട്. ഇതേ ശ്രീകോവിലിനുചുറ്റു മാണ് നാലമ്പലങ്ങളുള്ളത്; നാലമ്പലങ്ങൾക്കപ്പുറമാണ് വലിയകോട്ടകളു ള്ളത്- വലിയവലിയ ക്ഷേത്രങ്ങളിൽ ലോപാക്ഷി, മധുര തുടങ്ങിയ ക്ഷേത്രങ്ങൾ ഇങ്ങനെയാണ്- രൂപകല്പന ഇങ്ങനെയാണ്. ശുചീന്ദ്രത്തെ, ഈ വലിയ കോട്ടകൾക്കുമപ്പുറം ചുറ്റും കിടങ്ങുകളുണ്ട്- ക്ഷേത്രങ്ങളിൽ ഇതൊ ക്കെയും എന്തിനായിരുന്നു? മനുഷ്യനാരാധിക്കുന്ന ഈശ്വരൻ ക്ഷേത്രങ്ങളിൽ നിന്നും ഇറങ്ങിപ്പോകാതിരിക്കാനായിരിക്കുമോ?.
ഈ കിടങ്ങും കോട്ടയും- ഭടന്മാർക്കും ആയുധങ്ങൾക്കും വേണ്ടിയായി രുന്നോ, ഈ കിടങ്ങുകളും കോട്ടകളും നാലമ്പലങ്ങളുമൊക്കെ? തിരുവനന്ത പുരത്തുചെന്നാൽ, രാജകൊട്ടാരത്തിനുചുറ്റും നിങ്ങൾക്ക് കിടങ്ങും കോട്ടയും കാണാനാവില്ല. തിരുവനന്തപുരത്ത് അനേകം കൊട്ടാരങ്ങൾ രാജവംശത്തി നുണ്ട്- അമ്മച്ചിക്കൊട്ടാരംമുതൽ ശൈശവകൊട്ടാരംവരെ. രാജാവ് എഴുന്നെ ള്ളുന്ന പല സ്ഥലങ്ങളിലും, കുട്ടിക്കാനം മുതലായ സ്ഥലങ്ങളിലുമൊക്കെ കൊട്ടാരങ്ങളുണ്ട്. അവിടെയൊന്നും കിടങ്ങും കോട്ടയുമൊന്നുമില്ല. എന്നാൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റും കോട്ടയുണ്ടെന്ന് കാണാം.
ഇന്നത്തെ മനുഷ്യന് പണംപിരിച്ചുപോലും ഉണ്ടാക്കാൻ പറ്റാത്ത അത്ര യുംകടുത്ത, ബാങ്കുകളുടെ സ്ട്രോംഗ് റൂമുകളെക്കാൾ ശക്തമായ നിർമ്മാ ണമാണ് ക്ഷേത്രങ്ങളുടേത്. പല ക്ഷേത്രങ്ങളുടെയും കോട്ടകൾതന്നെ, ശൂ ന്യപ്രദേശം ഉണ്ടാക്കിയെടുത്താണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കാണാം. രണ്ട് കരിങ്കല്ലോ രണ്ട് വെട്ടുകല്ലോ ചേർത്തുവയ്ക്കുമ്പോൾ മുകളിലത്തെ കരിങ്കല്ലിലും താഴത്തെ കരിങ്കല്ലിലും- മുകളിലെ വെട്ടുകല്ലിലും താഴത്തെ വെട്ടുകല്ലിലും കുഴികളുണ്ടാക്കി, അതിൽ എണ്ണയൊഴിച്ച് തിരികത്തിച്ചുവെച്ച് കല്ലുകളെ യോജിപ്പിക്കുമ്പോൾ- തിരികത്തിത്തീരുന്നതോടുകൂടി, അതിനക ത്ത് ഒരു വാക്വം ഉണ്ടാവുകയും പിന്നെയത് കെട്ടിയവനുതന്നെ പൊളിക്കാൻ പറ്റാത്തവിധം ശക്തമാകുകയും ചെയ്യുന്ന രീതിയിലുള്ള ഒരു നിർമ്മാണപ്ര ക്രിയ- മിനുസത്തിലുള്ള പ്രതലങ്ങൾ യോജിപ്പിച്ചുള്ള അതിലെ വാക്വത്തി ന്റെ ബലമാണ് ഏറ്റവും വലിയബലമെന്ന് സയൻസ് പഠിച്ചവർക്കെല്ലാമറിയാം. അതുകൊണ്ടാണവ അഞ്ഞൂറ് വർഷമായിട്ടും മറിഞ്ഞുവീഴാത്തത്- മറിക്കാനാണെങ്കിൽ ഒരു ആങ്കർകൊണ്ട് അവയിൽ തുളയിട്ടുകൊടുത്താൽ മതി. അതിനകത്തേക്ക് വായുവിനെ കയറ്റിയാൽ അവയൊക്കെ പൊളിച്ചെടുക്കാം. ഇങ്ങനെയൊക്കെയുള്ള തച്ചുശാസ്ത്രത്തിന്റെ അത്യന്തഗഹനങ്ങളായ അംശങ്ങളെ സന്നിവേശിപ്പിച്ച്, നാലമ്പലങ്ങളും കോട്ടകളും കോട്ടകൊത്തളങ്ങളും ക്ഷേത്രത്തിനുചുറ്റും നിർമ്മിക്കുമ്പോഴും- ഒരു രാജാവിന്റെയും കൊട്ടാരത്തിനുചുറ്റും ഇവയൊന്നും ഇല്ലതന്നെ. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് ഭടന്മാർക്ക് ജീവിക്കാനുള്ള സൗകര്യങ്ങളുണ്ട്; ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് എത്താനുള്ള രഹസ്യവാതിലുകളുണ്ട്. ക്ഷേത്രത്തിനുള്ളിൽ നിന്ന് ആരുമറിയാതെ പുറത്തേക്കുപോകാനുള്ള വാതിലും വഴിയുംവരെ തച്ചോളി തറവാടിന്റെ ക്ഷേത്രങ്ങളിൽപോലും ഉണ്ടെന്നാണ് പറയുന്നത്- ഇതൊക്കെ, ക്ഷേത്രത്തിലെ ദൈവത്തിന് ഇറങ്ങിപ്പോകാനായിരുന്നോ? നമ്മുടെ ചരിത്രപണ്ഡിതന്മാർ ചരിത്രാംശങ്ങളെ പഠിക്കുമ്പോൾ, പഠിക്കേണ്ടവയെ പഠിക്കാതിരിക്കുകയും പഠിക്കേണ്ടാത്തത് പഠിക്കുകയും ചെയ്ത ഒരു തലമുറയുടെ നിർഭാഗ്യമാണ് നാമിന്നനുഭവിക്കുന്നത്.
അതുകൊണ്ട് നമ്മുടെ ക്ഷേത്രങ്ങളൊന്നും എല്ലാവർക്കും ആരാധിക്കാൻ ഉള്ളവയായിരുന്നില്ല- ആയിരത്തിതൊള്ളായിരത്തിമുപ്പതുവരെ. അതുവരെ സാമൂഹികാവബോധത്തിന്റെ അത്യുച്ചിയിലെത്തിയ ഉന്നതന്മാർമാത്രമാണ് ക്ഷേത്രത്തിൽ പെരുമാറിയത്- പല ക്ഷേത്രങ്ങളിലേയും എത്തിപ്പെടാനുള്ള വഴികൾ വളരെ ഇടുങ്ങിയവയാണ്. ഇവയൊക്കെ പൊളിച്ചുപണിത ക്ഷേത്ര ങ്ങളിൽ എത്തിപ്പെടുന്ന ഏതെങ്കിലും പാശ്ചാത്യൻ മുക്കാൽമണിക്കൂറുകൊ ണ്ട് ക്ഷേത്രത്തിനകത്ത് ഒരോട്ടപ്രദക്ഷണം നടത്തി, തിരിച്ചുപോയി ഇംഗ്ളീഷി ലെഴുതിയ പുസ്തകം വായിച്ചുപഠിക്കുന്ന ഭാരതത്തിന്റെ ചരിത്രകാരന്മാർ- ഇവർ പഠിപ്പിച്ചതുമുഴുവൻ വിഴുങ്ങിജീവിക്കുന്ന ആധുനിക തലമുറയ്ക്ക് ഒന്നുചിന്തിക്കാൻ ബുദ്ധിയുണ്ടെങ്കിൽ തുറന്നൊന്ന് ചിന്തിക്ക്, എന്തായിരുന്നു ക്ഷേത്രം?
ഭാരതത്തിലെ രാജാക്കന്മാരുടെ കൊട്ടാരഗർവ്വിലൊന്നും ഖജാനകളുടെ അവശിഷ്ടങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല- കൊട്ടാരങ്ങളെപ്പറ്റി പഠി ക്കുമ്പോൾ, കൊട്ടാരത്തിലെവിടെയാണ് രാജാവിന്റെ ഖജനാവ് സൂക്ഷിച്ചിട്ടു ള്ളതെന്ന് കണ്ടെത്തണം- കൊട്ടാരങ്ങളിലെവിടെയും ഒരു സ്ട്രോഗ് റൂം ഉള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇതരരാജ്യങ്ങളുടെ സംസ്കൃ തിയിൽനിന്നും അത്യന്തവ്യത്യാസത്തിലാണ് ഭാരതത്തിലെ പൗരാണിക സ നാതനധർമ്മത്തിന്റെ രാജാക്കന്മാർ രാജ്യം ഭരിച്ചിരുന്നത്- അവർ തങ്ങളുടെ കൊട്ടാരങ്ങളിൽ ഖജനാവുകൾ ഉണ്ടാക്കിയില്ല. രാജാക്കന്മാരുടെ രാജഭരണം പോയപ്പോൾ, ജനാധിപത്യത്തിന്റെ ആഗമനവേളയിൽതന്നെ പ്രജകൾ അതീ വദരിദ്രന്മാരായതും അതുകൊണ്ടല്ലേ? ജനാധിപത്യത്തിന്റെ രാജാക്കന്മാർക്ക് ഇരുന്നുഭരിക്കാനവസരം കിട്ടയത്, പൂർവ്വന്മാരായ രാജാക്കന്മാരുടെ ഖജാന കൾ അവരുടെ കൊട്ടാരത്തോട് ചേർന്നല്ലാത്തതുകൊണ്ട്- ആ പണമടിച്ചു വാരി ജനാധിപത്യത്തെതന്നെ ഉന്മൂലനം ചെയ്യാൻ കഴിയാത്തത് അതുകൊ ണ്ടല്ലേ? രാജാക്കന്മാർ അധികാരം വിട്ടൊഴിഞ്ഞുപോയപ്പോൾ, അബ്കാരി യാകേണ്ടിവന്നതും മുളകുപൊടിയും മല്ലിപ്പൊടിയും വിൽക്കാനും അച്ചാറു ണ്ടാക്കി വിൽക്കാനുമൊക്കെ ഇടവന്നത്- രാജഭരണം കൈമാറുമ്പോൾ, കൊട്ടാരത്തോടുചേർന്ന് ഖജനാവുണ്ടാക്കിയിരുന്നെങ്കിൽ- മിച്ചംവന്നതു മായി പോകാനും സുഖമായി കഴിയാനും സാധിക്കുമായിരുന്നില്ലേ? കൊട്ടാര ത്തോടുചേർന്ന് ഖജനാവില്ലാത്തതുകൊണ്ടായിരുന്നു രാജാക്കന്മാരൊക്കെ പിന്നീട് നിസ്സാരന്മാരായി പോയത്- ജനാധിപത്യത്തിന്റെ രാജാക്കന്മാരോ, അധികാരം അഞ്ചുകൊല്ലത്തേക്ക് കിട്ടിയാൽ പൊതുഖജനാവുതന്നെ വീട്ടി ലേക്കുമറ്റാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവർ ഭരണംപോ യിക്കഴിഞ്ഞും `ചെത്തി`നടക്കുന്നത്. രാജ്യത്തിന്റെ ഖജാന സ്വന്തം കൊട്ടാ രത്തിൽ വെക്കാത്ത അന്നത്തെ രാജാക്കന്മാരുടെ മണ്ടത്തരത്തെക്കുറിച്ച് പുതുതലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് ഖേദം ഉണ്ടാകാതിരിക്കുമോ? സ്വത്ത് ധാരാളമുണ്ടായിരുന്ന തിരുവിതാംകൂർ രാജവംശവും ഗ്വാളിയാർ രാജവംശവുമൊഴിച്ചാൽ, ഇങ്ങനെ ഖേദിക്കാനിടയുണ്ട്. നൈസാം ഇതിൽ നിന്നൊക്കെ വളരെ ദൂരെയും ഔന്നത്യത്തിലുമാണ്- ക്ഷേത്രത്തെക്കുറിച്ച് പഠിക്കുമ്പോൾ, നമുക്ക് തൽക്കാലം നൈസാമിനെ മാറ്റിനിർത്താം. മലബാറി ന്റെയും കൊച്ചിയുടെയും പഴയ രാജാക്കന്മാർ, ജനാധിപത്യത്തിന്റെ രാജാക്ക ന്മാരുടെമുന്നിൽ ഭക്ത്യാദരങ്ങളോടെ നിൽക്കുമ്പോൾ, തിരുവിതാംകൂർ രാജാക്കന്മാരുടെമുമ്പിൽ ജനാധിപത്യ രാജാക്കന്മാർ ഭക്ത്യാദരപൂർവ്വം നിൽ ക്കും. കവണന്റ് ആക്ട് അനുസരിച്ച് തിരുവിതാംകൂർ രാജാക്കന്മാർക്കുമാത്രം രാജപ്രമുഖപദവിപോലുമുണ്ടായിരുന്നു- ജനാധിപത്യംവന്ന് പത്ത്പതിനഞ്ച് വർഷത്തേക്ക്. അതുകൊണ്ട് ഇന്നും ഭരണാധികാരികൾ രാജഭക്തിയോടെ മാത്രമേ കൊട്ടാരത്തെയും രാജാവിന്റെ പ്രതിനിധിയെയും കാണുകയുള്ളു. എന്നാൽപോലും, ഖജനാവ് ആരുടെയും കൊട്ടാരത്തിൽ ഇല്ലതന്നെ.
രാജകൊട്ടാരങ്ങളിലൊന്നും ഖജനാവുകൾ ഇല്ലാതിരിക്കുകയും ക്ഷേത്ര ങ്ങളിലൊക്കെ കിടങ്ങുകളും കോട്ടകളും നാലമ്പലങ്ങളും രഹസ്യ അറകളും വാതിലുകളുമൊക്കെ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ- തീർച്ചയായും നമ്മുടെ ക്ഷേത്രങ്ങളൊക്കെയും ഖജനാവുകളായിരുന്നുവെന്ന് സമ്മതിക്കേ ണ്ടിവരും. അതുകൊണ്ടായിരിക്കില്ലേ, രാജാക്കന്മാർ തമ്മിലുള്ള അക്രമണ വേളകളിലൊക്കെ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്? അല്ലാതെ, സനാതനധർ മ്മത്തിന്റെ പേരിലായിരുന്നോ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്? ചരിത്രപരമാ യി പഠിക്കാനൊരുങ്ങുന്നുവെങ്കിൽ, രാജാക്കന്മാർ തമ്മിൽ യുദ്ധം നടത്തി ക്കൊണ്ടിരിക്കുമ്പോൾ ക്ഷേത്രങ്ങളെ ആക്രമിച്ചുവെങ്കിൽ- അവർ ഖജനാവു കളെ ആക്രമിച്ചുവെന്ന് പഠിക്കേണ്ടിവരും. മറിച്ചുള്ളപഠനം- മതത്തിന്റെ പേരിലാണ് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതെന്ന പഠനം, ചരിത്രബോധമി ല്ലാത്ത പഠനമാണ്. ആധുനിക ക്ഷേത്രാരാധനയിൽ, ക്ഷേത്രം എന്റേതാണെ ന്നൊരു അഭിമാനബോധം. പിന്നെ, തന്റെ അപ്പൂപ്പന്മാർക്കും പ്രവേശനമി ല്ലാത്തതായിരുന്നെങ്കിലും ഇന്നുതാൻ പ്രവേശിക്കുന്നതിന്റെ ആദിമരൂപമായി രുന്നത് ആക്രമിച്ചത്, അതിലെ ധനഗർവ്വുകൊണ്ടല്ലെന്നും ആരാധനാലയമാ യതുകൊണ്ടാണെന്നും പറയുന്നത്- ആക്രമിച്ച രാജാവിന്റെ മതം തന്റെ മതത്തിന് വിരുദ്ധമാണെന്നും അതുകൊണ്ട് അത്, തന്റെ മതത്തോടുള്ള ഏറ്റുമുട്ടലാണതെന്നും പഠിക്കുന്നത് അന്നാക്രമിച്ചവന്റെ മതത്തെ ഇന്നാ ക്രമിച്ചാലേ സമാധാനമുണ്ടാകൂയെന്ന അധമബോധംകൊണ്ടാണ്- ഏതൊ രുവിഷയവും പഠിക്കുമ്പോൾ സമഗ്രമായും സത്യസന്ധമായും പഠിക്കണം. അതുകൊണ്ട് ക്ഷേത്രങ്ങൾ ഇന്ന് നമുക്കാരോ അഭിമാനമുണ്ടാക്കിത്തരുന്ന നിലയിലാണുള്ളത്. അന്നത്തെ നിലയിൽ, ക്ഷേത്രങ്ങൾ ഒരു സംസ് കൃതിയുടെ ചിഹ്നങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു, ക്ഷേത്രങ്ങൾ ഖജാ നയായത്- എപ്പോൾ മുതലാണ് ക്ഷേത്രങ്ങൾ ഖജാനകളായത്?
ലോകചരിത്രം പരിശോധിച്ചാൽ മഹാഭാരതത്തിന്റെ സാങ്കല്പിക യുദ്ധ ത്തിനപ്പുറം, ഭാരതചരിത്രം മഹായുദ്ധങ്ങളുടെ ചരിത്രംകൊണ്ട് അംഗിതമല്ല- അപൂർവ്വം ചിലരുണ്ടായിട്ടുമുണ്ട്. രക്തരൂക്ഷിതമായ യുദ്ധങ്ങളുടെ രാജചരിത്രങ്ങൾ കുറവാണ്. അതേസമയം ഇതരരാജ്യങ്ങളെവെച്ചുപഠിച്ചാൽ, അച്ഛനും മകനുമായിരുന്നാൽപോലും ഉപജാപങ്ങളുടെയും യുദ്ധങ്ങളുടെയും രാജചരിത്രങ്ങളാണ് ലോകചരിത്രം- ജനങ്ങളുടെ ചരിത്രമല്ല. ഭാരതത്തിന്റെ ചരിത്രത്തിൽ രാജചരിത്രങ്ങൾ പ്രഭയാർന്ന് നിന്നിരുന്നില്ല- ഹുയാൻസാഗും ഇറ്റ്സിഗും ഫാഹിയാനുമൊക്കെ ഭാരതത്തിൽവരുന്ന കാലത്തുതന്നെ, അപൂർവ്വം രാജാക്കന്മാരുടെ ചരിത്രംമാത്രമേ എഴുതപ്പെട്ടവയായുള്ളു; അപൂർ വ്വം രാജവംശങ്ങളെമാത്രമേ നാം സ്മരിക്കുന്നുള്ളു. സ്മരിക്കപ്പെടുന്നവർ, രാജാക്കന്മാരല്ലാത്ത അതുല്യപ്രതിഭകളായവരോട് ചേർത്തുപറയുന്നതുകൊ ണ്ടുമാത്രമാണ്- ബുദ്ധനോടും ശ്രീശങ്കരനോടും വസിഷ്ഠനോടും വാത്മീ കിയോടും വ്യാസനോടുമൊക്കെ ചേർത്തുവെച്ചുള്ള ചരിത്രത്തിൽ. ഇത്തരം ചരിത്രങ്ങളിലെ രാജാക്കന്മാർ അറിവിന്റെ രംഗവേദികളിൽ വിരാചിച്ച ഉന്നത ന്മാരുമാണ്- ഇങ്ങനെയൊരു ചരിത്രമെഴുതാൻ അന്നത്തെ ചരിത്രപണ്ഡിത ന്മാർക്ക് സാധിച്ചുവെങ്കിൽ, അവർ രാജാവിന്റെ അധികാരനിലക്കുമുകളിലാ യതുകൊണ്ടാണ്. അറിവിന്റെ വിലയാണത്. ഇന്നത്തെ അറിവ്, രാജാവിനു വേണ്ടി ചരിത്രമെഴുതുന്ന ആധുനിക ചരിത്രവഴിയാണ്. രാജചരിത്രത്തിന്റെ നിഷ്ഠൂരങ്ങളായ രംഗവേദികളെക്കുറിച്ച്- രാജ്യത്തെയും രാജാവിനെയും നശിപ്പിച്ചതും അതിൽ തനിക്കുള്ള പങ്കും നിസ്ഥൂലമായി രേഖപ്പെടുത്തിയവ യാണ് `മഹാഭാരതം` ഉൾപ്പെടെ. ഭീഷ്മനെന്ന മഹാപ്രഭാവന്റെ പതനത്തിന്റെ കഥ- മഹാതപസ്വിയായ തന്നിൽനിന്ന് കാശിരാജകുമാരിമാരിലേക്ക് ബീജ മെടുത്തുവെച്ചിട്ടും, അതിലുണ്ടായ സന്തതിപരമ്പരകൾ ലുക്കീമിയയും അന്ധതയും ബാധിച്ച് നശിച്ചതിന്റെ ചരിത്രം- സ്വന്തം മക്കളുടെ ചരിത്രത്തി ൽ തൂലിക മുക്കിയെഴുതി, ഒരിക്കലും ഇങ്ങനെയാകരുതെന്ന് ലോകത്തോട് പറയാനുള്ള ഒരു പ്രതിഭയുടെ ചരിത്രം. അതുകൊണ്ട് നമ്മുടെ ചരിത്രം അ റിവിന്റെ ചരിത്രമായിരുന്നു; അവയിലൊക്കെ ഭരണാധികാരി അസ്തപ്രഭനു മായിരുന്നു. അതുകൊണ്ടുമാത്രമായിരുന്നു, ഫാഹിയാനും ഹുയാൻസാംഗും ഇറ്റ്സിംഗുംമൊക്കെ എണ്ണമറ്റ ചരിത്രഗ്രന്ഥങ്ങൽ ഇവിടെനിന്നും കടത്തിക്കൊ ണ്ടുപോയതും.
ഭാരതത്തിന്റെ ചരിത്രം അറിവിന്റെ ചരിത്രമായി നിലനിന്നിരുന്ന ആ കാലങ്ങളിൽ, അറിവുള്ളവൻ- ഏറ്റുമുട്ടലുകളും യുദ്ധങ്ങളും മോഷണങ്ങളും ഇല്ലാതാക്കാൻ, ഗ്രാമദേവതയെ രാജഐശ്വര്യത്തിൽ പ്രതിഷ്ഠിച്ചു; ഗ്രാമദേവ തയ്ക്കാണ് എല്ലാ കരവും കൊടുക്കുന്നതെന്ന് ഉറപ്പാക്കാൻ; ഗ്രാമദേവത യുടെതാണ് എല്ലാ ഭൂമിയെന്നും ഉറപ്പുവരുത്താൻ; അത് മോഷ്ടിക്കുന്നത് പാപമാണെന്ന് ഭയപ്പെടുത്താൻ- ഒരുങ്ങിയ ഒരു സന്ദർഭത്തിൽ ഉദ്ഭൂതമായ താണ് നമ്മുടെ ക്ഷേത്രങ്ങളത്രയും- പരമമായ ഈ സത്യത്തെ എതിരാളി യും അനുകൂലിയും എങ്ങനെയൊക്കെ വളച്ചൊടിച്ചാലും അപകടമല്ലാതെ, ഉപകാരമുണ്ടാകില്ല- ക്ഷേത്രങ്ങളിലേക്ക് സ്വത്തെത്ത