ഗൃഹവൈദ്യം

[ Full Text - Source: September 2011 issue ]

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളായിരുന്നു കൂടുതൽ.

കർഷകരായിരുന്നു ജനങ്ങൾ.

കൃഷിയായിരുന്നു മുഖ്യതൊഴിൽ.

ഏത്‌ തൊഴിൽ ലഭിച്ചാലും സസ്യങ്ങളോടും വളർത്തുന്ന മൃഗങ്ങളോടുമൊക്കെ ബന്ധപ്പെട്ടിട്ടുമാത്രമാണ്‌ ജീവിതം പുലർത്തിപ്പോന്നത്‌.

രാവിലെ എഴുന്നേറ്റാൽ കുറച്ചുനേരമെങ്കിലും കൃഷിയിടത്തിൽ പണിയാതെ മറ്റുജോലിക്ക്‌ പോയിരുന്നവർ നന്നേ കുറവായിരുന്നു.

അതുകൊണ്ട്‌ പ്രത്യേകിച്ചൊരു വ്യായാമവും അഭിമാനത്തോടുകൂടി അന്ന്‌ വേണ്ടിവന്നിരുന്നില്ല.

കൃഷി ഉത്തമവൃത്തിയാണെന്ന്‌ കരുതിയിരുന്ന ഭാരതീയർ ഇന്ന്‌, കൃഷി ഉത്തമവൃത്തിയല്ലെന്ന്‌ തോന്നുകയും മറ്റുതൊഴിലുകളാണ്‌ ഉത്തമങ്ങളെന്ന്‌ സങ്കല്പിക്കുകയും ചെയ്തു. അതോടുകൂടി വിദ്യാഭ്യാസമുള്ള തലമുറ കൃഷിയിടങ്ങളിൽനിന്നും പൂർണ്ണ മായി പിൻവാങ്ങി.

വ്യായാമം ആവശ്യമെങ്കിൽ അതെല്ലാം ഒരു വ്യായാമശാലയിൽ നിന്നാകണമെന്ന്‌ വരികയും ചെയ്തു.പ്രയോജനമില്ലാത്ത കാര്യങ്ങൾ വ്യായാമമെന്നരീതിയിൽ ചെയ്താൽ ആരോഗ്യമുണ്ടാവുകയില്ലെന്ന്‌ അവർക്ക്‌ അറിയാതെയും വന്നു.

ശരീരത്തിലെ ഓരോ കോശവും ബോധത്തോടുകൂടിയതാണ്‌. അതുകൊ ണ്ട്‌ ഓരോ ആവശ്യവും ബോധ്യപ്പെട്ടുചെയ്യുന്നതുപോലെ, എന്തിനുവേണ്ടിയാണ്‌ ശരീരത്തെ ഇങ്ങനെ ചലിപ്പിക്കുന്നുവെന്നത്‌ നിങ്ങൾ നിങ്ങളുടെ കോ ശങ്ങളെയും ബോധ്യപ്പെടുത്തേണ്ടതാണെന്ന്‌- പ്രാചീനർക്ക്‌ അറിയാമായിരുന്നു. ഈ അറിവ്‌ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർക്ക്‌ അറിയാതെ വന്നിട്ടു ണ്ട്‌.

തന്റെ ശരീരത്തിലെ ഊർജ്ജം കുറേ കത്തിച്ചുകളയുന്നതിനുവേണ്ടിമാ ത്രംചെയ്യുന്ന വ്യായാമങ്ങൾ പലപ്പോഴും തന്റെ കോശത്തിനുതന്നെ ബോധ്യപ്പെടാത്തവയാണ്‌. ഓരോ കോശവും പൂർണ്ണവും ബോധപൂർണ്ണവും ആയതുകൊണ്ട്‌ സമഗ്രമായി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രക്രിയയ്ക്ക്‌ ഒരുങ്ങുന്നുവെങ്കിൽ അതിൽ മനസ്സ്‌ വളരെപ്രധാനമാണെന്ന്‌ അറിയണം.

മാനസികമായ ഭാവങ്ങളെല്ലാം കോശകോശാന്തരങ്ങളിലേക്ക്‌ വ്യാപിക്കുന്നതുകൊണ്ട്‌ എല്ലാം നാം നമ്മെതന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. എന്തിനാണ്‌ ഇത്‌ ചെയ്യുന്നതെന്നാണോ? രാവിലെ ഏഴുന്നേറ്റ്‌, ഒരാൾ ഓടുമ്പോൾ; ചാടുമ്പോൾ അയാളുടെ ഓട്ടവും ചാട്ടവും അയാൾക്കും അയാളുടെ കുടുംബത്തിനും പ്രകൃതിക്കും പ്രയോജനപ്രദമാകുമ്പോൾ- മനസ്സിലുണ്ടാകുന്ന ആനന്ദവുംകൂടി ആ വ്യായാമത്തോടൊപ്പം പ്രയോജനപ്പെടും. മറിച്ച്‌, ആരോഗ്യത്തിനുവേണ്ടി ചമച്ചുവെച്ചൊരു സിദ്ധാന്തം എന്നനിലയിൽ ഒരാൾ വ്യായാമം ചെയ്യുമ്പോൾ അയാളുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പും മറ്റുള്ളവയുമൊക്കെ-മനസ്സിന്റെ ശാന്തിയിൽ, ശരീരത്തിൽ സംഭവിക്കുന്നതുപോലെയല്ല സംഭവിക്കുന്നത്‌- ഇത്‌ നിങ്ങൾക്ക്‌ പരീക്ഷിച്ചുനോക്കാവുന്നതാണ്‌.

മാത്രവുമല്ല, പ്രയോജനരഹിതമായ വ്യായാമത്തിൽ-`പ്രയോജനരഹിത`മെന്ന്‌ പറഞ്ഞത്‌, സമഷ്ടിയിലും വ്യഷ്ടിയുടെ ആവശ്യങ്ങളിലും പ്രയോജനകരമാണോയെന്ന അർത്ഥംവെച്ചാണ്‌. ഒരു സ്ത്രീ തനിക്കും കുട്ടിക്കുംവേണ്ടി ആഹാരം പാചകംചെയ്യുന്നതിന്നിടയിൽ ഒരമ്മിയിൽ മുളകരയ്ക്കുമ്പോൾ കിട്ടുന്ന വ്യായാമം-തുണി അലക്കുമ്പോൾ കിട്ടുന്ന വ്യായാമം-ഒരു പുരുഷൻ നാല്‌ തെങ്ങിന്റെചുവട്ടിൽ കിളക്കുമ്പോൾകിട്ടുന്ന വ്യായാമം-അതേ ആൾതന്നെ പ്രയോജനമുള്ള അവയൊന്നും ചെയ്യാതെ ഒരഭിമാനമെന്നനിലയിൽ വ്യായാമത്തെകണ്ട്‌, നടക്കുകയോ ഓടുകയോ ചാടുകയോയൊക്കെ ചെയ്യുമ്പോൾ-ആദ്യത്തേതിൽ കിട്ടുന്ന ആനന്ദവും ഉല്ലാസവും കിട്ടാത്തതുകൊണ്ട്‌ ഇവ കൂടുതൽപ്രയോജനപ്പെടുകയില്ലെന്നതാണ്‌ വസ്തുത- ഇതാണ്‌ ഇന്നത്തെ വ്യായാമജീവിതത്തിൽ കാണുന്നത്‌.

പൗരാണികർ പ്രകൃതിയും കൃഷിയും വീടുമൊക്കെ പൊരുത്തപ്പെടുത്തിക്കൊണ്ടാണ്‌ വ്യായാമത്തെയും ആരോഗ്യത്തെയും കൊണ്ടുപോയത്‌.മാത്രവുമല്ല, അവരുടെ പരിലാളനകൾ ഏറ്റുവാങ്ങിയ സസ്യങ്ങളാണ്‌ അവരുടെ ജീവന്റെ ധർമ്മം പുലർത്തിപ്പോന്നത്‌. മനുഷ്യന്‌ ഏറ്റവും ലാഘവംവരുന്നത്‌ ശ്വാസനിശ്വാസങ്ങൾ സ്വച്ഛന്ദമാകുമ്പോഴാണ്‌. അത്‌ ലഭിക്കുന്നത്‌ സസ്യജാലങ്ങളിൽ നിന്നാണ്‌.

താൻ പരിപാലിച്ച സസ്യം, തന്റെ ഉച്ചസ്വനമായ കാർബൺഡയോക്സൈഡിനെ പ്രാണവായുവാക്കി പരിണമിപ്പിച്ച സസ്യവുമായുള്ള തന്റെ പാരസ്പര്യം-തനിക്ക്‌ അവയോടുള്ള പാരസ്പര്യം അവയ്ക്ക്‌ ആഹാരമായും അവയ്ക്ക്‌ തന്നോടുള്ള പാരസ്പര്യം തനിക്ക്‌ പ്രാണവായുവും ആഹാരവുമായും- പരസ്പരം നീങ്ങുന്നൊരു അറിവ്‌ കൃഷിയിൽ നിന്നും അന്നുള്ളവർക്ക്‌ ലഭിച്ചിരുന്നു. അതിന്റെ ഫലമായി തന്റെ ഉച്ചസ്വനത്തിലടങ്ങിയ കാർബൺഡയോക്സൈഡിനെ വിഭജിച്ച്‌- സൂര്യപ്രകാശത്തിൽ ഒരു ഭാഗത്ത്‌, അതിനെ പ്രാണവായുവാക്കിയും മറുഭാഗത്ത്‌ അതിനെ ജീവജാലങ്ങൾക്ക്‌ മൊത്തം ഔഷധവും ആഹാരവുമാക്കിയാണ്‌ നിലകൊണ്ടത്‌.

സമഗ്രമായ ഈ ചേർച്ചയാണ്‌; പാരസ്പര്യമാണ്‌ ആത്മാവിന്റെ ചക്ഷുസ്സ്‌. വളരെ ഗംഭീരമായ ഈ പാരസ്പര്യത്തിൽനിന്ന്‌ മനുഷ്യചേതന ആഹാരത്തെ ഔഷധരൂപേണ കണ്ടെത്തുകയുണ്ടായി-ആ കണ്ടെത്തലുകളെ ഏതെല്ലാം പരീക്ഷണങ്ങൾകൊണ്ട്‌ കണ്ടെത്തി; അതിനുവേണ്ടി എത്രലബോറട്ടറികൾ ഉപയോഗിച്ചു എന്നൊക്കെയുള്ള ചോ ദ്യങ്ങളെ അപ്രസക്തമാക്കും വിധം- വളരെ ശ്രദ്ധാപൂർവ്വം അവർ ഉപയോഗിച്ച, പാരമ്പര്യരൂപേണ വർഷങ്ങളോളം അനുഭവിച്ച, അനുഭവംകൊണ്ട്‌ സാധുതനേടിയ ഒരു അറിവിനെയാണ്‌ `ഗൃഹവൈദ്യം` എന്നുപറയുന്നുത്‌.

വിദ്യാഭ്യാസം ആധുനികമായി ലഭിച്ചവരും ലഭിക്കാത്തവരുമായ കുടുംബിനികൾ.അവരുടെ വീടുകളിലെ ആഹാരകാര്യങ്ങളിൽ ഔഷധരൂപേണ ശ്രദ്ധിച്ച നാളുകളിൽ-ആഹാരത്തെ എങ്ങനെ ഔഷധമാക്കി ഉപയോഗിക്കാമെന്ന്‌ കണ്ടെത്തിയതാണ്‌ ഗൃഹവൈദ്യം.

ഋതുചര്യയിൽ; ദിനചര്യയിൽ- മാറിമാറിവരുന്ന ഋതുക്കളിൽ ഏതൊക്കെ ആഹാരം കഴിക്കാമെന്ന വ്യക്തമായ ധാരണ അവർക്ക്‌ അന്നുണ്ടായിരുന്നു. ഏതൊക്കെ ആഹാരം കഴിച്ചുകൂടാ എന്ന ധാരണയുണ്ടായിരുന്നു. ഉദാഹരണത്തിന്‌, കർക്കിടകം തുടങ്ങിയ മാസങ്ങളിൽ മുരിങ്ങയില വിഷാംശമുള്ളവയാണെന്ന്‌ അവർ കണ്ടറിഞ്ഞിരുന്നു; അപ്പോഴത്‌ വളരെ അപകടകാരിയാണെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു.

അനുഭവങ്ങളിൽനിന്ന്‌ അറിഞ്ഞവ വളരെ സാധുവായി, തന്റെ മകൾക്ക്‌ പറഞ്ഞുകൊടുത്ത്‌, ആ അറിവുകളെ അവർ പരമ്പരയായി ഉപയോഗിച്ചുപോന്നിരുന്നു. കൂണുകൾ, അവ ഹരിതകമുള്ളവയല്ല. അവ ഉപയോഗിച്ചിരുന്ന കുടുംബങ്ങളിൽ അവയിൽ ചിലത്‌ വിഷമുള്ളതാണെന്ന്‌ തിരിച്ചറിയുകയും പിന്നീട വയെ ഒഴിവാക്കി വിഷമില്ലാത്തവയെമാത്രം ഉപയോഗിക്കാനുമുള്ള ഒരു പദ്ധ തി അവർക്കുണ്ടായിരുന്നു. ഇതൊക്കെ പരീക്ഷിക്കാൻ ലാബോറട്ടറികളുടെയൊന്നും സഹായമില്ലാതെയാണ്‌ അവർ നിലനിർത്തിപോന്നത്‌. ഓരോ ദിനത്തിലും ആഹാരം കഴിക്കുമ്പോൾ, അതെങ്ങനെവേണമെന്ന്‌ അവർക്ക്‌ പദ്ധതികളുണ്ടായിരുന്നു.

ഓരോ ഋതുവിനും അനുപേക്ഷണിയമായ ആഹാരങ്ങൾ അവർ അറിഞ്ഞിരുന്നു. കുട്ടികൾക്കുംമറ്റും ആഹാരം കൊടുക്കുമ്പോൾ ആഹാരമാത്രയെക്കുറിച്ചുള്ള ഒരു അവബോധം അവർക്കുണ്ടായിരുന്നു.

പറമ്പിൽവളരുന്ന കാട്ടുച്ചേമ്പിന്റെയുംമറ്റും താള്‌- അതിന്റെ `കാത്സ്യം ഓക്സലേറ്റ്‌` ഉളവാക്കുന്ന ചൊറിച്ചിൽ എങ്ങനെ ഒഴിവാക്കികഴിക്കാമെന്ന്‌ അവർക്കറിയാം. അതൊഴിവാക്കുന്നതിന്‌ പര്യാപ്തമായ കുടമ്പുളി, വൈച്ചപ്പുളി(ഉപ്പനരച്ചിയെന്നും പനച്ചേപ്പുളിയെന്നും പറയും. പറമ്പിലൊക്കെ പടർന്നുകിടക്കുന്ന മുള്ളുള്ളവയാണ്‌). ഇവയൊക്കെ കണ്ടെത്തിയിരുന്നു. ആ കാത്സ്യംഓക്സലേറ്റിനെ ശാന്തമാക്കി കഴിക്കുമ്പോൾ വയറ്റിലുണ്ടാകുന്ന കൃമികളൊക്കെ എങ്ങനെ പോയിരുന്നുവെന്നും അവർ തിരിച്ചറിഞ്ഞിരുന്നു.

ഇതൊക്കെ അറിയാൻ അവർ എവിടെയാണ്‌ ഗവേഷണം ചെയ്തത്‌; അവ ർ എങ്ങനെയാണ്‌ അതൊക്കെ ജനതയിലൂടെ പ്രചരിപ്പിച്ചത്‌? ഇതെല്ലാം ഇന്ന ത്തെ തലമുറകൾക്ക്‌ അത്ഭുതമുളവാക്കുന്ന കാര്യമായിതന്നെ തുടരും.

വിദ്യാഭ്യാസം തീരേയില്ലാത്തവർ ആയിരുന്നിട്ടുപോലും, അവർ സമഗ്രമായി തങ്ങളുടെ തൊഴിൽ; തങ്ങൾ ജീവിക്കുന്ന ദേശത്തിന്റെ പ്രത്യേകത ഇവയൊക്കെ കണക്കിലെടുത്താണ്‌ ഔഷധകല്പന നിർവ്വഹിച്ചിരുന്നത്‌- ഇതും ശ്രദ്ധേയമായ കാര്യമാണ്‌. മറ്റൊരുകാര്യം, പശുവിനെ വളർത്തിജീവിക്കുന്നവർ, ആടിനെ വളർത്തിജീവിക്കുന്നവർ, വളർത്തുപക്ഷികളെവെച്ച്‌ ജീവിക്കുന്നവർ, കൃഷി ചെയ്ത്ജീവിക്കുന്നവർ- ഇങ്ങനെ ഓരോ സമൂഹം, ഓരോ ദേശം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ ഇത്തരം പ്രത്യേക കൃഷികൾ ചെയ്യുന്നവരായുണ്ട്‌.

അവർ താന്താങ്ങളുടെ തൊഴിലുമായുള്ള നിത്യപരിചയത്തിൽനിന്ന്‌ തങ്ങ ൾക്കുവേണ്ടുന്ന ഔഷധങ്ങളെ മുഴുവൻ രൂപപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണമായി, പശുക്കളെ വളർത്തിജീവിക്കുമ്പോൾ- പശുക്കുട്ടി പ്രസവിച്ചയുടനെ, പാൽ കുടിക്കുന്നതിനുമുമ്പ്‌ വിസർജ്ജിക്കുന്ന മലം ഔഷധമെന്നനിലയിൽ അവർ ഒട്ടേറെ കാര്യങ്ങളിൽ ഉപയോഗിച്ചു.

ആന, പശു, ആട്‌ എന്നിവയുടെയൊക്കെ ആദ്യമലം വളരെയേറെ രംഗങ്ങളിൽ ഔഷധമായി അവർ ഉപയോഗിച്ചു. കണ്ണിന്‌ തിമിരം വന്നാൽ ഗോമൂ ത്രം കണ്ണിലൊഴുക്കി അവർ തിമിരംമുഴുവൻ കളഞ്ഞിരുന്നു- ഇന്നും നമുക്കിത്‌ ഉപയോഗിച്ചുനോക്കാവുന്നതാണ്‌.

ഗോമൂത്രം ഉപയോഗിച്ച്‌ വൃക്കകളുടെ രോഗങ്ങളെല്ലാം ചികിത്സിച്ചിരുന്നു- പശുമൂത്രമൊഴിക്കുമ്പോൾ, ആദ്യത്തെ കുറച്ചുഭാഗവും അവസാനത്തെ ഭാഗവുമില്ലാതെ മധ്യഭാഗത്തുനിന്നും എടുക്കുന്ന മൂത്രം എടുക്കണം. അതാണ്‌ ഏറ്റവും ഔഷധവീര്യമുള്ളത്‌. വൃക്കരോഗമുള്ളവർക്ക്‌ പത്ത്‌ എം.എൽ.എടുത്ത്‌ അകത്തുകൊടുത്താൽ രോഗം മാറും. ഗോമൂത്രം ധാരാളമായി ശേഖരിച്ച്‌, അത്‌ വാറ്റി- അതിന്റെ ഗോമൂത്ര അർക്കം മുതലായവ ഉണ്ടാക്കി കഴിച്ചാൽ- ഗോമൂത്രവും ചാണകവും പാലും തൈരും നെയ്യും ചേർത്തുവരുന്ന പഞ്ചാംഗവും ഉപയോഗിച്ചാൽ- ഉന്മാദം, അപസ്മാരം, കിരികം തുടങ്ങിയ രോഗങ്ങളിൽ, ഹൈഡ്രോകഫാലസ്‌, മൈക്രോകഫാലസ്‌ തുടങ്ങിയരോഗങ്ങളിൽ എങ്ങനെയാണ്‌ പഞ്ചഗവ്യം പ്രവർത്തിക്കുകയെന്ന്‌ അവർക്കറിയാമായിരുന്നു.

നിത്യമായി മൂക്കുതുറക്കാത്ത, മണമറിയാത്ത ഒരാൾക്ക്‌ ചുക്കും മുളകും തിപ്പലിയും തക്കോലവും ജാതിപത്രിയും ജാതിക്കായയും മായക്കായയും പൊടിച്ച്‌ ആടലോടകത്തിന്റെ ഇലയുടെ നീരിലും പനികൂർക്കില നീരിലും തുളസിയില നീരിലും തുമ്പയിലെ നീരിലും മാറിമാറി അരച്ച്‌ ശുദ്ധമാക്കിയെടുത്ത്‌ തുണിയിൽ തേച്ച്‌ ആ തുണിയുണക്കി തിരിതിറത്ത്‌ ഈ പഞ്ചഗവ്യത്തിൽമുക്കി കത്തിച്ചതിന്റെ പുക മൂക്കിലേക്ക്‌ വലിക്കുമ്പോൾ മണം  തിരിച്ചുകിട്ടുന്നു- ഇതൊക്കെയൊന്ന്‌ പരീക്ഷിച്ചുനോക്കാവുന്നതാണ്‌. ഇതൊക്കെ അന്ധവിശ്വാസവും അനാചാരവുമാണെന്ന്‌, ഒരു പ്രാവശ്യമെങ്കിലും പരീക്ഷിച്ചുനോക്കാതെയാണ്‌ നിങ്ങൾ പറയുന്നത്‌. താനൊന്നിൽ വിശ്വസിക്കുകയും മറ്റൊന്ന്‌ ശാസ്ത്രമല്ല- അത്‌ വിശ്വാസമാണെന്ന്‌ അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ വിശ്വാസത്തിന്റെതന്നെ വൈകല്യമാണ്‌. ഒരു ശാസ്ത്രം- അത്‌ അനുഭവമാണോയെന്ന്‌ അറിഞ്ഞിട്ടുവേണം അതിനെ തള്ളാനും കൊള്ളാ നും. എവിടെയാണോ ശാസ്ത്രം ഇല്ലാതാകുന്നത്‌ അവിടെയാണ്‌ വിശ്വാസം ആവിർഭവിക്കുന്നത്‌.

…[തുടരും]

 

Category(s): ആയുര്‍വ്വേദം
Tags: ,

One Response to ഗൃഹവൈദ്യം

  1. വളരെ നല്ല ആര്‍ട്ടിക്കിള്‍…..എത്രയോ ശരിയാണ് എല്ലാം..

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>