[ Full Text - Source: October 2011 issue ]
ഓരോ അഭിമാനവും ഓരോ ബന്ധവുംകൊണ്ട്, നാം നമ്മെ മറന്നുപോകു ന്നതിനെയാണ് ഊരാക്കുടുക്കെന്ന് പറയുന്നത്. വിഷയങ്ങളുടെ സ്മൃതി കളിൽ ആത്മവിസ്മൃതിവന്ന് തകരുന്ന നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ്, നിങ്ങ ൾക്കെങ്ങനെ ഈ ഊരാക്കുടുക്കിൽനിന്നും മോചനം നേടാം? ഒന്നിനോടും എതിർത്താലും ആക്രോശിച്ചാലുമൊന്നും അതിന്റെ ഊരാക്കുടുക്കഴിയില്ല- ഭാരതീയർ അതിന് വഴിപറഞ്ഞതിങ്ങനെയാണ്, ഹേതുചിന്തനം; സ്വരൂപചിന്തനം. ആദ്യം ഹേതുചിന്തനം, പിന്നെയതിൽപെട്ടാലുള്ള ഫലം- ഫലചിന്ത നം. ഇവ അറിയുമ്പോഴാണ് കുടുക്കഴിഞ്ഞുപോകുന്നത്. കുടുക്കിൽ കിടന്നു കൊണ്ടുതന്നെ എന്തൊക്കെ ശ്രമിച്ചാലും, കുടുക്കഴിക്കാനാവില്ല. കുടുക്ക് കൂടുകയേയുള്ളു. തന്റെയും തന്റെ കുടുക്കിന്റെയും സ്വരൂപമറിയുന്നവന്, അതിന്റെ ബോധമുണ്ടായിക്കഴിഞ്ഞാൽ- അതിന്റെ ഹേതു തന്നിൽ നിക്ഷിപ്തമാണോ; പ്രപഞ്ചത്തിൽ നിക്ഷിപ്തമാണോയെന്ന് അറിയാനാകും.
ഈ ലോകത്ത് സംഭവിക്കുന്ന സകലതിന്റെയും കാര്യകാരണപടലങ്ങളെ അപഗ്രഥിക്കുമ്പോൾ, അവയുടെ കാരണങ്ങൾ ബാഹ്യങ്ങളാണെന്ന് കണ്ടെ ത്തിയാൽ, അവയൊക്കെ അപരിഹാര്യങ്ങളാണ്- അവ ആന്തരികങ്ങളാണെ ന്ന് കണ്ടെത്തിയാൽമാത്രമേ പരിഹരിക്കാനാകൂ. ഏതൊന്നിന്റെയും കാര്യ ത്തെയും കാരണത്തെയും അപഗ്രഥിക്കുമ്പോൾ കാരണമിരിക്കുന്നത് കാര്യ ത്തിൽ തന്നെയാണെങ്കിൽ അവയെ നമുക്ക് പരിഹരിക്കാം. കാര്യത്തിന് വെ ളിയിൽനിന്നുവരുന്ന കാരണങ്ങൾ- അവ നമ്മുടെ അധീനത്തിലല്ലാത്തതു കൊണ്ട് അനുഭവിക്കുകയല്ലാതെ രക്ഷപ്പെടാൻ വേറെവഴിയില്ല. അതേസമ യം കാരണത്തിൽ ഒരംശം നമ്മളിൽനിന്നാണ് ഉണ്ടായതെങ്കിൽ നമുക്കവയെ തിരുത്താം. അതുകൊണ്ട്, ആദ്യം ഹേതു അറിയണം- ഒന്ന്, ബാഹ്യഹേതു കങ്ങൾ. രണ്ട്, ആന്തരഹേതുകൾ.
ബാഹ്യഹേതുകങ്ങളായവ തന്നിലേക്കെത്തിയാൽ, അവയെക്കുറിച്ച് ചിന്തിക്കാതെ; വിലപിക്കാതെ ആ ദുഃഖങ്ങളെമുഴുവൻ സഹിക്കുക- അല്ലാ തെ യാതൊരു പരിഹാരവുമില്ല. ഇതാണ് ഭാരതീയ ദർശനം. ഈ തലത്തില ല്ലാതെയുള്ളവയൊന്നും ഭാരതീയ ദർശനങ്ങളിൽ പെടില്ല. ഇടിയും മിന്നലും മഴയുമൊക്കെ നിങ്ങളുടെ ജീവിതത്തിൽ ദുഃഖങ്ങൾ വരുത്തിയേക്കാം. നിങ്ങ ളെക്കുറിച്ച് ഏതെല്ലാം തരത്തിൽ പഠിച്ചാലും, മാനവശക്തി എത്രത്തോളം വികസിച്ചാലും അവയെയൊന്നും നിങ്ങളുടെ നിയന്ത്രണത്തിലാക്കാൻ നിങ്ങ ൾക്ക് കഴിയില്ല. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിൽ നിങ്ങളുടെ വെളിയിൽനിന്നുവരുന്ന എല്ലാ സർജ്ജനത്തെയും സഹിക്കുകയെന്ന് പഠിച്ചെ ടുക്കാതെ- അവയ്ക്കൊക്കെ പരിഹാരങ്ങൾതേടി എവിടെപ്പോയാലും, ആരു ടെ കൂടെകൂടിയാലും, ആരെ ആരാധിച്ചാലും മോചനമുണ്ടാവില്ല. എന്തിനെ യെങ്കിലും ആരാധിച്ച് പരിഹാരം ലഭിക്കുമെന്ന് വിചാരിച്ച് നിങ്ങൾ ജീവിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ ബന്ധുക്കളും വിമർശകരുമൊക്കെ, നാളെ നിങ്ങളുടെ ദുഃഖത്തെ ചൂണ്ടിക്കാട്ടി നിങ്ങളുടെ ദൈവത്തെ ഇല്ലാത്തതെന്ന് വിമർശിക്കും; അതിന്റെ ദുഃഖത്തോടെ നിങ്ങൾക്ക് മരിക്കേണ്ടിവരും. അല്ലെങ്കിൽ നിങ്ങളുടെ അനുകൂലികൾ നിങ്ങൾ ഇടിവെട്ടി മരിച്ചാൽപോലും പറയും- ഇടിയുടെ രൂപ ത്തിൽ സ്വർണ്ണവർണ്ണമുള്ളൊരു ആചാര്യനോടോ, ദൈവത്തോടോ ലയിച്ച് നിങ്ങൾക്ക് മോക്ഷം ലഭിച്ചുവെന്ന്. രണ്ടും ഒരുപോലെ ദുഃഖകഥകളാകുന്നു.
വാർദ്ധക്യവും തന്റെ നിയന്ത്രണത്തിൽ പെടുന്നതല്ല. അതിനെ നമ്മളിൽ നിന്ന് ഇല്ലാതാക്കാൻ നമ്മൾ ആരാധിക്കുന്ന- ഈശ്വരചൈതന്യമാണെന്നും ഈശ്വരസ്വരൂപമാണെന്നുംകരുതി നമ്മൾ ആരാധിക്കുന്ന നമ്മുടെ അവതാര പുരുഷന്മാർ വിചാരിച്ചാലും പറ്റില്ല. അവരുടെ വാർദ്ധക്യവും അതിനെ മറ ച്ചുവെയ്ക്കാൻ അവർ ഉപയോഗിക്കുന്ന `ഡൈയും` കാണുമ്പോഴെങ്കിലും നമുക്കത് മനസ്സിലാകേണ്ടതാണ്! അതുകൊണ്ട് ക്ഷണികങ്ങളും ആപേക്ഷി കങ്ങളുമായ ഈ പ്രാപഞ്ചിക വിഷയങ്ങൾക്ക്- അവയുടെ ലഭ്യതയ്ക്ക്; അവ യുടെ വിതരണത്തിന്; അവയുടെ ആസ്വാദനത്തിന് ഈശ്വരനെചേർത്ത് പഠി ക്കരുത്. അവയിലൊക്കെ ഈശ്വരനെ ചേർത്തുപഠിക്കുമ്പോൾ, നിങ്ങളുടെ ഭോഗവസ്തുക്കളിൽ ഒന്നായി ഈശ്വരൻ അധഃപതിക്കുകയാണ്- ഭോഗവ സ്തുവിന്റെ അലഭ്യതയിൽ നമുക്കുണ്ടാകുന്ന വെറുപ്പും വിദ്വേഷവുമെല്ലാം നാളെ നമുക്ക് ഈശ്വരനോടുമുണ്ടാകുമെന്ന് അറിയുക. `ഭാഗവതം` പഠിച്ചാൽ മനസ്സിലാകും- ഭൗതികമായ ഒന്നിനുംവേണ്ടി കുചേലൻ കൃഷ്ണനെ കാണാ ൻ പോയില്ല; തന്റെ സുഹൃത്തിനെ കാണാൻ മാത്രമാണ് കുചേലൻ പോ യത്- കുചേലപത്നിയാണ് സുഹൃത്തിനെകണ്ട് ചോദിക്കണമെന്ന് സങ്കല്പി ച്ചത്. കുചേലൻ അവിടെ ചെന്നപ്പോഴും കൃഷ്ണനോട് ഒന്നും ചോദിച്ചുമില്ല. എന്നിട്ടും, കുചേലൻ തിരിച്ചെത്തിയപ്പോൾ തന്റെ ധാമമെല്ലാം മാറിപ്പോയി എന്നേ അതിൽ പഠിക്കാനാകൂ. കുചേലൻ കൃഷ്ണനോടൊപ്പം കുറച്ചുസമയം ചെലവഴിച്ച് തിരിച്ചുപോകുമ്പോൾ- കുചേലൻ എത്തിച്ചേർന്നത് സ്വധാമത്തി ലാണ്; അതുവരെ കുചേലനുണ്ടായിരുന്നത്, കുചേലപത്നിയുടെ ധാമത്തി ലായിരുന്നു. മറിച്ചിതിനെ വ്യാഖ്യാനിക്കുമ്പോൾ, കൃഷ്ണൻ തന്റെ സങ്കല്പ ശക്തികൊണ്ട് ഐശ്വര്യമുള്ള വീടുംമറ്റും പരമാണുപരിമാണത്തിൽ മനസ്സ് തരംഗരൂപേണ കുചേലന് നൽകിയെന്നും ആധുനിക ശാസ്ത്രത്തെ വെല്ലു ന്ന സമസ്യകൾ കൃഷ്ണന്റെകാലത്ത് ഉണ്ടായിരുന്നുവെന്നുമൊക്കെയാകു ന്നു. ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ച്, ഞാനും നിങ്ങളും അഭിമാനിച്ച്- അ തൊക്കെ നമുക്കുള്ളതാണെന്നും നമ്മുടെ കൃഷ്ണന്റേതാണെന്നും മറ്റുള്ള വർക്കോ അവരുടെ ദൈവങ്ങൾക്കോ ഇതൊന്നുമില്ലെന്ന അഭിമാനവും സംഘ ർഷവും മാത്രമേ ലോകത്തിന് നൽകാനാകൂ- അഭിമാനങ്ങളിലൊന്നും അറി വില്ലെന്ന് ആദ്യം നാം പഠിക്കണം. അഭിമാനത്തിൽ സുഖവും ആനന്ദവും ഇ ല്ല. അഭിമാനംകൊണ്ട് ആരോടൊക്കെയോ എതിർക്കാനും അവരോടൊക്കെ നേരിടാനും വെറുക്കാനും മാത്രമേ കഴിയൂ. സത്യത്തിൽ ഇതിലൊക്കെ ഒരു പോരാളിയുടെ ഒളിപ്പോരിന്റെ സുഖമേയുള്ളു. ദാർശനിക സവിശേഷതയിൽ, ഒളിപ്പോരുകാരന്റെ കൗശലം ആത്മവികാസത്തിന് പറ്റില്ലെന്നാണ് പൂർവ്വിക പഠനം.
തനിക്ക് വെളിയിൽ; തന്റെ ഭാര്യയിൽ; തന്റെ കുഞ്ഞുങ്ങളിൽ- താൻ കാ ണുന്ന ദൃശ്യപ്രപഞ്ചത്തിൽ അഭിമാനംപൂണ്ട് ദുഃഖിച്ച്, അവയുടെ ദാരിദ്ര്യമോ ർത്ത് വ്യഥിതനായിത്തീർന്ന ഒരുവൻ. അവൻ പരമേശ്വരന്റെ സവിധത്തിലേ ക്ക് ഒരുപിടി അവിലുമായി- തന്റെ ഹൃദയംകവരുന്ന അവിലുമായി നടന്നുചെ ല്ലുക. അത് ആ പരമപുരുഷൻ ഭുജിക്കുന്നതോടുകൂടി, താനും അവനും ഏ കമായിത്തീർന്ന് ആ അതീന്ദ്രിയലോകങ്ങളിലെ സ്വധാമത്തിലെത്തുക. സ്വ ധാമത്തിലേക്കെത്തുമ്പോൾ, തന്റെ ധാമമെല്ലാം വിസ്മൃതിയിലേക്ക് മാറി പ്പോകുന്ന മറ്റൊരു അനുഭൂതിലോകം- ഇതാണ് ഭാഗവതകാരൻ നമ്മെ പഠി പ്പിക്കുന്നത്. കുചേലൻ, സുചേലനായി മാറുകയാണവിടെ.
മാറിമാറിവരുന്ന ചിന്തനങ്ങളെപ്പോലും ഭരിക്കുന്നത് തനിക്കജ്ഞേയമാ യൊരു നിയമവ്യവസ്ഥയിലാണ്- ഇതിനെല്ലാം വെളിയിൽ നിങ്ങളെത്ര നിയമ ങ്ങളുണ്ടാക്കിയാലും ഇവയൊന്നും നിയന്ത്രിക്കാനാവില്ല. ഇതിന്റെയൊക്കെ വെളിയിലാണ്, ആ അറിവിലുള്ള അന്വേഷണമാണ് ഈശ്വരാന്വേഷണം. അറിവിന്റെ സീമകളെല്ലാം ഉല്ലംഘിക്കുന്നതും മാനവികങ്ങളായ എല്ലാ കണ ക്കുകൂട്ടലുകൾക്കുമപ്പുറം നിൽക്കുന്നതും- പ്രകൃതിയേയും മനുഷ്യനേയുമെ ന്നല്ല, സമസ്തബ്രഹ്മാണ്ഡങ്ങളേയും കോർത്തിണക്കുന്നതുമായ, ഏതോ അജ്ഞേയമായ അറിവിന്റെ അന്വേഷണത്തെയാണ് ഭാരതീയ ഈശ്വരാന്വേ ഷണമെന്ന് പേരിടുന്നത്. അതുകൊണ്ട് നാം അറിയുന്നതിനെയും അറിവി ലൊതുങ്ങുന്നതിനെയും അതിന് അന്വേഷിച്ചിട്ട് കാര്യമില്ല. അറിഞ്ഞുവെന്ന് പറയുന്നവന്റെ അറിവ്, ഇന്ദ്രിയപരിപ്രേക്ഷ്യങ്ങളിൽ പരിമിതങ്ങളായി വില സുമ്പോൾ- അറിഞ്ഞുവെന്ന് പറയുന്നവന്റെ അറിവ്, മനസ്സിന്റെ തലങ്ങളിൽ പരിമിതങ്ങളാകുമ്പോൾ; ശബ്ദരൂപരസഗന്ധാദികളായി അറിവുകൾ പരിമിത ങ്ങളാകയാൽ- അപരിമിതമായ വിഭുവിനെ അത് ഉൾക്കൊള്ളാതാകുന്നു. മ നസ്സിന്റെ തലങ്ങളിൽ ഒരുവൻ അനുഭവിച്ചു എന്നുപറയുന്ന ഈശ്വരതലങ്ങ ളെല്ലാം പരിമിതമാകയാൽ, അത് അന്യന്റെ അനുഭവത്തിൽ വികസിപ്പിച്ചു കൊടുക്കാൻ പറ്റാത്തതുകൊണ്ട്- അതും ഈശ്വരനല്ലെന്ന നിഷേധമു ണ്ടാകും. ഇങ്ങനെ നിഷേധിച്ചെത്തുന്ന ഒരു തലം, ഭാവാതീതന്മാർക്കുണ്ട്- അവിടെവരെയുള്ള എല്ലാ അന്വേഷണവും ഈശ്വരാന്വേഷണമാണ്.
ഈശ്വരാന്വേഷണങ്ങൾക്ക് ഒരിക്കലും, ഭൗതിക വിഷയലോകങ്ങളൊന്നും അനുകരണീയമല്ല; ആത്മവിശുദ്ധിയുടെ ലോകങ്ങൾ അനുകരണീയവുമാ ണ്. എന്നാൽ അനുകരിച്ചയാൾ നിൽക്കുന്ന ശാന്തിയുടെ ലോകങ്ങളിലേക്ക് മറ്റൊരാൾക്ക് എത്താനുമാവില്ല. കാരണം അയാളുടെ അനുഭവംപറഞ്ഞത്, അയാളുടെ ദൃഷ്ടികോണിലാണ്. അത് നിങ്ങൾക്ക് കള്ളമായി തോന്നുന്നു വെങ്കിൽ, അത് അയാളോട് ബന്ധപ്പെട്ടുകൊണ്ടല്ല; നിങ്ങളോട് ബന്ധപ്പെട്ടു കൊണ്ടുള്ളതാണ്. ഹിതമാണ് സത്യം. നിങ്ങൾക്ക് അഹിതമായത്, പറയുന്ന യാൾക്ക് ഹിതമായിരിക്കും. അതിനെക്കുറിച്ച് നിങ്ങളും അയാളുംകൂടി ചിന്തി ക്കുമ്പോൾ സത്യമല്ലാതായിത്തീരും. നിങ്ങൾ ഒരാളെ അനുകരിച്ച്, ഒരു കള്ളം മറ്റൊരാളോട് പറഞ്ഞ് സമർത്ഥിക്കാനൊരുങ്ങിയാൽ- നിങ്ങൾതന്നെ കള്ളനാ കുന്നു. ലൗകിക ജീവിതത്തിലെ ഒരാളുടെ വാക്കുകളും പ്രവൃത്തികളുമൊ ക്കെ, അയാളുടെ പൂർവ്വജന്മാർജ്ജിതമായ കർമ്മങ്ങളുടെ ഫലമായതുകൊ ണ്ട് അവയൊന്നും മറ്റൊരാൾ അനുകരിക്കരുത്. അതുകൊണ്ടാണ് ഭാരതീയ ചി ന്തയിൽ ജീവചരിത്രങ്ങൾക്ക് പ്രാധാന്യമില്ലാതായത്. ജീവചരിത്രങ്ങളായി ഇവയെ പഠിപ്പിക്കുന്നുവെങ്കിൽ ആ ജീവൻ തന്റെ സ്വപ്നവും സുഷുപ്തി യുംചേർത്ത് എഴുതേണ്ടിവരും- അങ്ങനെ എഴുതാൻ ഒരു ജീവചരിത്രകാര നും തന്റേടം കാണിക്കുകയുമില്ല; അതിനുള്ള മനഃശാസ്ത്ര വീക്ഷണവും അവർക്കില്ല.
പൂർവ്വവാസനകൾ- അവയ്ക്ക് അനുഗുണങ്ങളായ കർമ്മങ്ങളെ സ്വാത ന്ത്ര്യത്തോടുകൂടി മറ്റുള്ളവരെ ബോധ്യപ്പെടുത്തിചെയ്യുവാൻകഴിയുകയും ആത്മവിശുദ്ധിയുടെ രംഗങ്ങൾ ലക്ഷ്യമായി നിൽക്കുകയും അതിനനുഗുണ മായ സാധനകൾ മനസ്സിലാക്കിചെയ്യുകയും ചെയ്യുക എന്നുള്ളതാണ് കര ണീയമായിട്ടുള്ളത്. അതുകൊണ്ട് ഈശ്വരാന്വേഷണത്തിന് ഏതുവഴി നിങ്ങ ൾ സ്വീകരിക്കുമ്പോഴും നിങ്ങൾക്ക് പഥ്യമായതേ സ്വീകരിക്കാവൂ.
പ്രപഞ്ചത്തിലെ ഏതൊരു സാഹചര്യങ്ങൾകൊണ്ടും ആർക്കും നന്നാ വാനാവില്ല- എല്ലാം നിങ്ങളുടെ മനസ്സിന്റെ അന്തസ്ഥതലങ്ങളിൽനിന്ന് രൂപാ ന്തരം പ്രാപിച്ചുനിൽക്കുന്നതാണ്. അതിലൊന്നും ഏത് ഈശ്വരനും പങ്കില്ല. അതുകൊണ്ട് ലക്ഷ്യമെന്നത് ആത്മവിശുദ്ധിയുടെ ലോകങ്ങളിലാണ് വേ ണ്ടത്. നിങ്ങൾക്ക് അർഹിക്കുന്നതെല്ലാം ഇവിടുന്ന് കിട്ടാതെ നിങ്ങൾക്ക് തിരി ച്ചുപോകാനാവില്ല. അതൊക്കെ നേരത്തെ നിങ്ങളുടെ മസ്തിഷ്കത്തി ൽതന്നെ സന്നിവേശിപ്പിച്ചുവെച്ചിരിക്കുന്നതാണ്. അതിൽ ഇന്ന് തൃപ്തിവരാ ത്തതാണ് പ്രശ്നമുണ്ടാക്കുന്നത്.
കുട്ടിക്കാലത്ത് അച്ഛനോട് ആയിരം രൂപ കടംചോദിച്ചപ്പോൽ തന്നില്ല. വ ളർന്നപ്പോൾ അന്നത്തെ ആ അനുഭവം തുച്ഛമാണെന്ന് തോന്നും; കുട്ടിക്കാല ത്ത് ഒരു കളിപ്പാട്ടം വാങ്ങിത്തരാൻ നിങ്ങൾ വഴക്കുകൂട്ടിയിട്ടുണ്ടെങ്കിൽ, മുതി ർന്ന് സമ്പന്നനായപ്പോൾ അതുപോലൊരു കളിപ്പാട്ടം എത്രവേണമെങ്കിലും വാങ്ങാമെന്നിരിക്കെ, അവയൊന്നും നിങ്ങളിന്ന് വാങ്ങുന്നില്ല- അന്ന് തോന്നി യ വികാരം ഇന്ന് നിങ്ങൾക്ക് അവയോടൊന്നും ഉണ്ടാകുന്നില്ല. അതുപോലെ നമ്മുടെ ജന്മജന്മാന്തരങ്ങളിൽ നമ്മളൊരുക്കിവച്ച കർമ്മങ്ങളും കർമ്മവ്യാ പാരങ്ങളും അവയുടെ ഫലങ്ങളായി രൂപാന്തരപ്പെട്ടുവന്നൊരു ദിശയിലെ നമ്മുടെ മനസ്സ്, മറ്റെന്തിനോവേണ്ടി യാചിക്കുകയാണ്. ഇന്ന് യാചിക്കുന്ന വസ്തു ഇന്ന് കിട്ടാതിരിക്കുകയും ഇന്നലെ യാചിച്ച വസ്തുക്കളെല്ലാം ഇന്നു വന്ന് നിറയുകയും ചെയ്യുമ്പോൾ, ഇന്നലെകളുടേത് തള്ളിനീക്കി ഇന്നിന്റേ തിലേക്ക് മനസ്സ് ഊന്നിനിൽക്കുന്ന മാനവജീവിതത്തിന്റെ പ്രഹേളികയാണ് ദുഃഖം.
അതുകൊണ്ടാണ് നിങ്ങളുടെ രാമനും കൃഷ്ണനും നബിയും യഹോവ യും യേശുകൃസ്തുവുമൊക്കെ ദൈവമാണെന്ന് പ്രസംഗിച്ചുപ്രസംഗിച്ച് നിങ്ങളുടെ വോട്ടുംവാങ്ങി അധികാരത്തിൽ എത്തുന്നവർ- എത്തിക്കഴി ഞ്ഞാൽ, ഇവരൊന്നും ദൈവമല്ലെന്നും അതിനുവേണ്ടി നിങ്ങളിന്ന് വഴക്കടി ക്കരുതെന്നും അതൊക്കെ കോടതി തീരുമാനിക്കുമെന്നുമൊക്കെ അവർക്ക് എളുപ്പത്തിൽ പറഞ്ഞൊഴിയാൻ പറ്റുന്നത്. ഇവരെ കുറ്റംപറഞ്ഞിട്ടൊന്നും കാര്യമില്ല; അന്നത്തെ ആവേശവും ആവശ്യവും ഇന്ന് ഒന്നിനും കാണില്ലെ ന്നതാണ് കാര്യം.
Namasthe,very much use full .