ബഹുദൈവാരാധന

[ Full Text - Source: December 2011 issue ]

ഭാരതീയ ദർശനത്തിൽ, ഈശ്വരനെ കണ്ടുവെന്ന്പറയുന്ന ഈ മഹാരഥ ന്മാരെല്ലാം പൂർവ്വപക്ഷത്ത്‌ നിൽക്കുകയും അവരുടെ പ്രതിപക്ഷഭാവനയിൽ, വരികയും ഏറ്റുമുട്ടുകയും ചെയ്തവരെയാണ്‌ ഈശ്വരന്മാരായി ആരാധി ക്കുന്നത്‌. ഈശ്വരനെ നേരിട്ടുകണ്ട രാവണൻ, കംസൻ, ഹിരണ്യകശിപു, കുംഭകർണ്ണൻ, ചണ്ഡൻ, മുണ്ഡൻ, ശുംഭൻ, നിശുംഭൻ, മഹിഷാസുരൻ- പേരുകൾ കേൾക്കുമ്പോൾതന്നെ അറിയാം ഇവരെയൊന്നും ആരാധിക്കാൻ കൊള്ളില്ലെന്ന്‌. ഈശ്വരനെ കണ്ടിട്ടും അവരുടെ പേരുകൾ മാറുന്നില്ല. ഇവ രൊക്കെ ഈശ്വരനെ കണ്ടതാണ്‌; തൊട്ടുനോക്കിയതാണ്‌, തലയിൽ കൈ വെച്ച്‌ അനുഗ്രഹിച്ചതാണ്‌- എന്നിട്ടും ഇവരാരും സനാതനധർമ്മത്തിന്‌ ആരാധ്യരല്ല. അതുകൊണ്ട്‌ ഈശ്വരനെ കണ്ടുവെന്ന്‌ പറയുന്നവരെയും, അതുകൊണ്ട്‌ തന്നെ ആരാധിക്കണമെന്ന്‌ പറയുന്നവരെയും ആരാധിക്കു മ്പോൾ സൂക്ഷിക്കണം. ഭാരതീയദർശനം പറയുന്നത്‌ ആരാധിക്കപ്പെടു ന്നവർക്ക്‌ സ്ഥിതപ്രജ്ഞത്വം വേണമെന്നാണ്‌- അയാളുടെ പ്രജ്ഞയ്ക്ക്‌ സ്ഥൈര്യംവന്നിട്ടുണ്ടോയെന്ന്‌ അറിയണം. മാംസചക്ഷുസ്സുകൊണ്ടോ മനചക്ഷുസ്സുകൊണ്ടോ ഒന്നും ഈശ്വരനെ കണ്ടാൽ പോരെന്നർത്ഥം; അതിനപ്പുറമുള്ള ലോകങ്ങളിലേക്ക്‌ എത്തണം.  അതിനുള്ള യാത്ര തന്നിലേ ക്കുള്ള യാത്രയാണ്‌- പ്രപഞ്ചവിഷയത്തിലേക്കുള്ള യാത്രയേയല്ല. അതിന്‌ നല്ല അച്ചടക്കമുണ്ടാകണം. തന്റെ ഇന്ദ്രിയങ്ങളെയും മനസ്സിനെയുമൊക്കെ യമിക്കണം. ഇന്ദ്രിയങ്ങളെ യമിച്ചാൽ, ഇന്ദ്രിയങ്ങളെക്കൊണ്ട്‌ ഈശ്വരനെ കാണാൻ പറ്റില്ലെന്ന്‌ അറിയും.

തന്നിൽ ഇനിയും കർമ്മവാസനകൾ മേളിക്കാതിരിക്കാൻ ഇന്ദ്രിയവിഷ യങ്ങളുടെ കണ്ണി മുറിക്കുകയും അതുവരെ ആർജ്ജിച്ചവയത്രയും ഒരേ സമയം സ്വച്ഛന്ദം ചെയ്തുതീർക്കുകയും ചെയ്യുക- എങ്ങിനെയോ, അങ്ങിനെ. ഇതാണ്‌ ആത്മവിശുദ്ധിയുടെ പാത. ഇതിന്റെ രജതരേഖയിലേക്ക്‌ പ്രവേ ശിച്ചാൽ നിങ്ങളുടെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും മുന്നിൽ ഒന്നും വിഷയങ്ങളാകാതിരിക്കുകയും അവയൊക്കെ നിങ്ങളെ കാണുകയും ചെയ്യു ന്നൊരു തലമുണ്ടാകും. അപ്പോൾ നാം കാണുന്ന വിഷയപ്രപഞ്ചത്തിലെല്ലാം നമ്മെകാണാൻ കഴിയും; അവയ്ക്ക്‌ നമ്മെ വിമർശിക്കാനും കഴിയും. അവയൊക്കെ നമ്മുടെയുള്ളിൽ ആരംഭിക്കുന്നതോടെ അവയോടുള്ള നമ്മു ടെ വിമർശനത്തിന്റെ മുന നമുക്കുതന്നെ ഒടിക്കാനാകും. അതുകൊണ്ട്‌ മറ്റൊ രുവന്‌ നമ്മുടെ മുനയൊടിക്കാൻ കഴിയാതാകും. വിമർശനവേളയിൽ നമുക്ക്‌ നമ്മെ കാണാനും നമ്മെ കേൾക്കുന്നവനെയും നമുക്ക്‌ കാണാനും കഴിയും; നമുക്ക്‌ നമ്മെയും കേൾക്കുന്നവനേയും കാണാൻ കഴിയുന്നതുകൊണ്ട്‌ പര സ്പരമുള്ള എല്ലാ ബന്ധങ്ങളിൽനിന്നും നമുക്ക്‌ അറ്റുപോകാനും കഴിയും- ഇതാണ്‌ ഇതിന്റെ വഴി. എപ്രകാരമാണോ, നമ്മുടെ ദേഹത്ത്‌ പറ്റിപ്പിടിച്ച അഴുക്കുകളയാൻ നാം ശ്രമിക്കുന്നത്‌, അതുപോലെയാണിത്‌. അഴുക്ക്‌ എത്ര ഗാഢമാണെങ്കിലും അത്രയും കളയണം. അത്‌ കർമ്മരംഗത്താണെങ്കിൽ കർമ്മംകൊണ്ട്‌; മനോരംഗത്താണെങ്കിൽ വിചാരംകൊണ്ട്‌; ശബ്ദേന്ദ്രിയവ്യാ പാരങ്ങളിലാണെങ്കിൽ വാക്കിനെക്കൊണ്ടൊക്കെ കളഞ്ഞ്‌ സ്വച്ഛന്ദമാകണം- അതുകൊണ്ട്‌ കർമ്മം അനിവാര്യമാണ്‌.

നമ്മുടെ മുമ്പിൽ അനിവാര്യമായി വന്നുനിൽക്കുന്ന കർമ്മങ്ങളത്രയും ചെയ്തുതീർക്കണം- ചെയ്യുകതന്നെ വേണം. കാരണം കർമ്മം അജ്ഞാ നത്തിൽ നിന്ന്‌ ആവിർഭവിക്കുന്നതാണ്‌. അതുകൊണ്ട്‌ മതം പഠിപ്പിക്കുന്ന സദാചാരനിയമത്തിൽ പറയുന്നതുപോലെ, മറ്റൊരുത്തന്റെ സുഖത്തെ നോ ക്കിയല്ല കർമ്മങ്ങളെ ചെയ്യേണ്ടത്‌;  അതിൽ അർത്ഥമില്ല. അനന്തമായ മാനവ വ്യാപാരങ്ങളിൽ- അജ്ഞാനത്താൽ കർമ്മങ്ങൾ ചെയ്തുകൂട്ടുമ്പോൾ ചെയ്യു ന്നതിൽതന്നെ ബോധമില്ലാതിരിക്കെ, മറ്റൊരുവനുവേണ്ടി കർമ്മം ചെയ്യണ മെന്ന്‌ ഏത്‌ മതം പഠിപ്പിച്ചാലും നടക്കാത്തതാണ്‌. അങ്ങനെ പഠിപ്പിക്കുന്നവൻ ചെയ്യുമ്പോഴും, മറ്റുള്ളവരെ നോക്കിയാവില്ല. അങ്ങനെ ചെയ്യണമെങ്കിൽ സ്വേ ച്ഛാപരതയിൽനിന്ന്‌ ഇന്ദ്രിയങ്ങൾ മോചനം നേടിക്കഴിയണം. നേടിക്കഴി ഞ്ഞവന്‌ അതിന്‌ കഴിയുമെന്നതിൽ സംശയം വേണ്ട. പരേച്ഛയിൽ, അനിച്ഛ യിൽ, സ്വേച്ഛാപരതയിൽ നിൽക്കുമ്പോൾ വിഷയലോകങ്ങളുടെ പരതയിലാ ണ്‌ അയാളെങ്കിൽ- തന്നെ അതിൽനിന്നും മോചിപ്പിക്കുവാൻ പര്യാപ്തമായത്‌ തന്റെ അച്ഛനോ അമ്മയോ ചെയ്തുതന്നാൽ അവർ ചെയ്യുന്നത്‌ സ്വേച്ഛകൊ ണ്ടാണെന്ന്‌ വ്യാഖ്യാനിക്കാനല്ലാതെ അത്‌ ഉൾക്കൊള്ളാൻപോലും അപ്പോൾ പറ്റില്ലെന്നതാണ്‌ ഇതിന്റെയൊക്കെ ഒരു ദുരൂഹത. അതാണ്‌ നേരത്തെ സൂചി പ്പിച്ചത്‌, തന്റെ കുട്ടിക്കാലത്ത്‌ താൻ ഇച്ഛിച്ച കളിപ്പാട്ടം അച്ഛൻ അന്ന്‌ വാങ്ങി ത്തരാതിരുന്നത്‌ നന്നായി എന്നുബോധ്യപ്പെടുന്നത്‌ ഇന്ന്‌ അതൊക്കെ വാങ്ങി ക്കാൻ സാധിക്കുമെങ്കിലും വാങ്ങാതിരിക്കുമ്പോഴാണെന്ന്‌. അത്‌ വാങ്ങിത്ത രാത്ത അച്ഛൻ അന്ന്‌ തനിക്ക്‌ ശത്രുവാണ്‌. ഇന്ന്‌ അത്‌ വാങ്ങാമായിരുന്നിട്ടും വാങ്ങുന്നുമില്ല. അന്നത്‌ വാങ്ങിച്ചുതരാതിരുന്ന അച്ഛൻ, ഇന്നത്തെ തന്റെ ഉയർ ച്ചയാണ്‌ അന്ന്‌ കാണിച്ചുതന്നതെന്ന്‌ ഇന്നവന്‌ അറിയാമെങ്കിലും അന്നിത്‌ അറിയാൻ വഴിയില്ല- അജ്ഞാനം അത്രയും കാഠിന്യമുള്ളതാണ്‌. അതു കൊണ്ട്‌ മതങ്ങൾ സാമൂഹികമായി എത്രപഠിപ്പിച്ചാലും അജ്ഞാനത്തിന്റെ ഈ കാഠിന്യം കുറയാത്തിടത്തോളംകാലം അതൊന്നും അനുകരണീയമല്ല.


മതങ്ങളുടെ ക്ളാസ്സുകളിൽപോയി ഇരിക്കുന്നു എന്നുള്ളതുകൊണ്ട്‌ ലോ കമവന്‌ വിജ്ഞന്റെ ഭാവങ്ങൾ നൽകിയേക്കാം. പഠിപ്പിക്കുന്നു എന്നുള്ളതു കൊണ്ട്‌ ലോകമവന്‌ വിജ്ഞന്റെ ഭാവങ്ങൾ നൽകുമ്പോഴും അവൻ അജ്ഞ നായിരിക്കുന്നു എന്നുള്ളതാണ്‌ കർമ്മങ്ങളുടെ ദുരൂഹത. മാത്രവുമല്ല, പഠി ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തലങ്ങളിൽ അതിനുപയോഗിക്കുന്ന സങ്കേതങ്ങളിലാണ്‌ താൻ നിലകൊള്ളുന്നതെന്ന്‌ വ്യാഖ്യാനിക്കേണ്ടി വരികയും ഒപ്പം മറ്റുള്ളവർ വ്യാഖ്യാനിക്കുന്നത്‌ കേൾക്കാൻ ഇഷ്ടപ്പെടാ തിരിക്കുകയും ചെയ്യുന്നൊരു ജാഢ്യം വരും. അങ്ങനെ ജാഢ്യംവന്ന ഒന്നി ലേക്ക്‌ മതബോധം അവനെ വലിച്ചുതാഴ്ത്തുകയും ചെയ്യും. നീതിശാസ്ത്ര ങ്ങളും ധർമ്മസംഹിതകളും വ്യാഖ്യാനംകൊണ്ടല്ല, അനുഭവം കൊണ്ടാണ്‌ സത്യമാണെന്ന്‌ അറിയേണ്ടത്‌. ആ അറിവ്‌ അവനുമാത്രമറിയുന്നതും അവ നത്‌ ആനന്ദമായിരിക്കുന്നതും അന്യന്‌ ആനന്ദം കൊടുക്കാൻ പര്യാപ്തവുമാ യിരിക്കും. വ്യാഖ്യാനങ്ങളിൽ ഭ്രമിക്കുന്നവന്റെ ഏകാന്തത ഭീകരതയുടേതാ യിത്തീരും- ഇന്നത്തെ മതചിന്തകന്മാരും മതാനുയായികളും നേരിടുന്ന ഏറ്റ വും വലിയ ച്യുതിയും ഇതാണ്‌.

എന്റെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും വിലയിരുത്തലുകൾ തുറന്നു വയ്ക്കാൻ പറ്റുന്ന ഒരു സമഷ്ടീഭാവത്തിലേക്ക്‌ ഞാൻ വളരുമ്പോൾതന്നെ എനിക്കെന്റെ കർമ്മങ്ങളെ മറ്റൊരാളെ ഭയപ്പെടാതെ ചെയ്യാൻ കഴിയും. മറ്റൊ രാളെ ഭയപ്പെടാതെയും ഏറ്റുമുട്ടാതെയും അപ്പോഴെന്റെ കർമ്മങ്ങൾ എന്നിൽ നിന്ന്‌ അറ്റുപോകും. അങ്ങനെ ശത്രുമിത്ര ഉദാസീന ഭാവങ്ങളില്ലാത്ത തലങ്ങ ളിലേക്ക്‌ ഞാൻ ഉയരുകയും അതെന്നെ സ്വതന്ത്രമെന്ന ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും ചെയ്യും- ഈ വഴിയാണ്‌ ഉപാസനയുടെ വഴി. ഈ വഴിയിൽ സഞ്ചരിക്കാതെ ഒരുവന്‌ പ്രാണന്‌ ലയം വരുത്തുവാനോ പ്രാണനെ വീക്ഷി ക്കാനോ പ്രാണനിൽ എത്തുവാനോ എളുപ്പമല്ലതന്നെ. ഇന്ദ്രിയങ്ങളും വിഷയ ങ്ങളും തന്നിൽ തത്തിക്കളിക്കുമ്പോൾ മുറിയുടെ വാതിലും ജനലുകളു മൊക്കെ വലിച്ചടച്ചാലും കർമ്മങ്ങൾ പ്രാണനിലും ഇന്ദ്രിയങ്ങളിലും തത്തി ക്കളിക്കുകയല്ലാതെ തന്നെ വിട്ടുമാറി നിൽക്കുകയില്ലതന്നെ. അതുകൊണ്ട്‌ ഇന്ദ്രിയങ്ങളെയും പ്രാണനെയും സ്വച്ഛന്ദമാക്കിച്ചേർത്ത്‌ ഒന്നിരുന്നാൽ തെല്ലി ടകൊണ്ടുതന്നെ പ്രാണനിൽ എത്തിച്ചേരാം- ആ വഴിയിൽ ആത്മാന്വേ ഷണവുമായി; ആത്മയാഥാർത്ഥ്യവുമായി; ആത്മസംസ്കൃതിയുമായി. അതിന്‌ യാതൊരു പരസഹായവും ആവശ്യമായി വരുന്നില്ല- ഉപദേശങ്ങൾ പാരമ്പര്യത്തിന്റേതായി ഉണ്ടെങ്കിൽ വളരെനല്ലത്‌- ഭാരതത്തിന്റെ ഈശ്വരാ ന്വേഷണം ആരംഭിക്കുന്നത്‌ ഇവിടെയാണ്‌.

വിശ്വാസത്തിന്റെ തലങ്ങളിൽ ഇന്ദ്രിയമനോബുദ്ധിയിൽ നിൽക്കുന്നവ രെല്ലാം ബഹുദൈവാരാധകരാണെന്ന്‌ നാം കണ്ടു- സമൂഹമെന്ന അർത്ഥ ത്തിൽ മാത്രമല്ല, വ്യക്തി എന്ന അർത്ഥത്തിലും. ഇനി, വ്യക്തിയുടെ ഗുണങ്ങ ളുടെ മാറ്റമനുസരിച്ചും അവന്റെ ഈശ്വരസ്വരൂപത്തിന്‌ മാറ്റമുണ്ടാകുമെന്ന്‌ അറിയണം. ഒരാൾ സത്വഗുണപ്രധാനനായി ജീവിക്കുമ്പോഴും രജോഗുണപ്ര ധാനനായി ജീവിക്കുമ്പോഴും തമോഗുണപ്രധാനനായി ജീവിക്കുമ്പോഴും- അയാളുടെ ജാതിയും മതവും വർണ്ണവും വർഗ്ഗവും മാതാപിതാക്കളും അയാ ളിൽ ഏൽപിച്ചുകൊടുത്ത വിശ്വാസത്തിന്റെ ആരാധ്യദേവത ആരായിരു ന്നാലും, അതിന്മേലുള്ള ഗുണം, അയാളുടെ ഗുണം തന്നെയായിരിക്കും. വൈ ഷ്ണവനെന്നും ശൈവനെന്നും ശാക്തേയനെന്നും പേരുപറഞ്ഞാലും; കൃഷ്ണനെയും രാമനെയും രാമകൃഷ്ണനെയുമൊക്കെ ആരാധിക്കുന്നു വെന്നുപറഞ്ഞാലും- നിങ്ങൾ ആരാധിക്കുന്നത്‌ ഏത്‌ രാമനെ; ഏത്‌ കൃഷ്‌ ണനെ; ഏത്‌ ശിവനെ; ഏത്‌ വിഷ്ണുവിനെ എന്ന ചോദ്യമുയരും. പുരാണങ്ങ ളിലും ഇതിഹാസങ്ങളിലുമുള്ള വിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവി നെയുമൊന്നും ആരാധിക്കുന്ന ഒരു ജനതയ്ക്കുമറിയില്ല; ലോകത്തെ ക്രിസ്‌ ത്യാനികൾക്കെല്ലാം സമാരാധ്യനായ ക്രിസ്തുവിനെ ഒരു ക്രിസ്ത്യാനിക്കു മറിയില്ല. പക്ഷേ, ആ നാമരൂപത്തിലുള്ള ദൈവത്തെ എല്ലാവർക്കും അറിയാം- ഓരോരുത്തരുടെയും സ്വഭാവസവിശേഷതകളെല്ലാം തുന്നിച്ചേർത്തുവെച്ച ഒരു ദൈവത്തെ.

താൻ ഒരു ശിവഭക്തനാണെന്ന്‌ നിങ്ങൾ പറയുമ്പോൾ, ഏത്‌ ശിവന്റെ ഭക്തനെന്ന്‌ ചോദ്യംവരും. താനൊരു വിഷ്ണുഭക്തനാണെന്നു പറയുമ്പോഴും ഏത്‌ വിഷ്ണുവെന്ന ചോദ്യംവരും. പുരാണപ്രസിദ്ധരായ ശിവനെയും വിഷ്‌ ണുവിനെയും പഠിക്കാതെ നിങ്ങൾക്കെങ്ങനെ ഇങ്ങനെ അവകാശപ്പെടാൻ കഴിയുന്നു? നിങ്ങൾ എപ്പോൾമുതലാണ്‌ ഇവരുടെയൊക്കെ ഭക്തരായത്‌? നിങ്ങളുടെ ഇന്ദ്രിയമനോബുദ്ധികളുടെയും അതിനപ്പുറമുള്ള സമസ്യകളു ടെയും ഉത്തരം നൽകാൻ പാകത്തിലുള്ളൊരു ഈശ്വരവിശ്വാസമായി അത്‌ നിലനിൽക്കുകയും വികസിക്കുകയും ചെയ്യുന്നുണ്ടോ? ഈ അന്വേഷണ ത്തിലാണ്‌, നാം ഭാരതീയ ദർശനത്തിൽനിന്നും ഏറെ അകന്നുപോകുന്നു വെന്ന്‌ പറയേണ്ടിവരിക.

 

 

Category(s): ശ്രുതി പഠനം
Tags: ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>