[ Full Text - Source: January 2012 issue ]
അനശ്വരതയുടെ സങ്കല്പങ്ങളിലേക്ക് ഗുരുഗൗരവംവിടാതെ ഒരാൾക്ക് ഉയരുവാൻ കഴിയുമെന്ന് കാണിച്ചുതരുന്ന ദർശനമാണ് ക്രിസ്തീയ ദർശനം- ഏതൊരു രക്ഷകന്റെ നാമധേയംകൊണ്ട് ഉയരുവാൻ കഴിയുമെന്ന് കാണിച്ചു തരുന്ന ദർശനം. പരമ്പരയുടെ അനസ്യൂതതയെ ചൂണ്ടിക്കാണിക്കുന്ന വാക്കു കളാണ്; ദൈവപുത്രനായ ഞാൻ എന്തുകൊണ്ട് ദൈവപുത്രനായെന്ന് വ്യക്ത മാക്കുന്ന വചനങ്ങൾ- `ഭൂമിയിൽ സമാധാനസ്ഥാപകർ ഭാഗ്യവാന്മാരാകുന്നു; എന്തെന്നാൽ അവർ ദൈവപുത്രരാകുന്നു`- മത്തായി സുവിശേഷം. ആരെ ല്ലാം ഭൂമിയിൽ, അതിന്റെ ആദികാലംമുതൽ ഇന്നുവരെ സമാധാനം സ്ഥാപി ക്കുന്നതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടോ, അവർ ദൈവപുത്രരാണ്- പരമ്പര ഒന്നുത ന്നെയാണ്.
തന്റെയും തന്റെ പരമ്പരയുടെയും അനസ്യൂതതയെ ചൂണ്ടിക്കാണിക്കുന്ന കർത്താവ് ഈശോമിശിഹ, വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചിരിക്കുവാൻ പല പ്പോഴും പറയുന്നുണ്ട്- `അവർ ആടിനെപോലെ കടന്നുവരും. ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കളാണവർ. നല്ലതരം സത്ഫലങ്ങൾ തരും- ചീത്തമരം ദുഷിച്ച ഫലങ്ങളാണ് തരുന്നത്. ദുഷിച്ച മരങ്ങൾ വെട്ടി തീയിലിടുക. നല്ലമ രവും ചീത്തമരവുമെന്നപോലെ നല്ല പ്രവാചകന്മാരെയും ചീത്തപ്രവാചക ന്മാരെയും ഫലംകൊണ്ട് തിരിച്ചറിയുക`- മത്തായി സുവിശേഷം. സുവിശേഷങ്ങൾ ആ മഹാനുഭാവന്റെ ചര്യയെയും സന്ദേശങ്ങളെയും പ്രഘോഷണം ചെയ്യുന്നു. ഏറ്റവും ശ്രദ്ധേയമായ സുവിഷേശം യോഹന്നാ ന്റെ സുവിശേഷമാണ്. എന്നാൽ ആ നാഥന്റെ ചരിത്രം ദാർശനികമായി നാം അറിയുന്നത് മത്തായിയുടെ സുവിശേഷത്തിലാണ്.
ആരാണ് ക്രിസ്തുവിനെ പിന്തുടരുന്നവർ? ഒരു സത്യക്രിസ്ത്യാനി പാമ്പി നെപിടിച്ചാൽ, അതയാളെ കടിക്കില്ല. അഥവാ കടിച്ചാൽതന്നെ, അതൊരു വിഷപാമ്പായാലും സത്യക്രിസ്ത്യാനി മരിക്കുകയില്ല; വിഷം കഴിച്ചാൽപോ ലും മരിക്കില്ല. അനശ്വരങ്ങളായ വചനങ്ങൾ; അനശ്വരങ്ങളായ സന്ദേശങ്ങൾ- കൽ ത്തുറങ്കുമുതലിങ്ങോട്ട്, ആ മഹാനുഭാവൻ അനുഭവിച്ച ത്യാഗങ്ങളേറെയാണ്.
ആ അനശ്വരങ്ങളായ കർത്താവിന്റെ; ഈശോമിശിഹായുടെ അപദാന ങ്ങൾ പഠിക്കുന്ന ഏതൊരു മനുഷ്യനും- ബ്രഹ്മചര്യത്തിന്റെയും ദാരിദ്ര്യത്തി ന്റെയും അച്ചടക്കത്തിന്റെയും അനസ്യൂതമായ ആ ജീവിതം മനസ്സിലാകാ തെപോകില്ല. ഒരുപക്ഷേ, ഭാരതീയമായ ദാരിദ്ര്യവും ഭാരതീയമായ അച്ച ടക്കവും പാശ്ചാത്യന്മാർക്ക് ബോദ്ധ്യപ്പെടുന്നത് കർത്താവ് ഈശോമിശിഹാ യിലൂടെയാണ്- അതവിടെ അത്രയും പ്രചരിച്ചിട്ടും പ്രചരിപ്പിച്ചിട്ടും പാശ്ചാ ത്യർക്ക് മനസ്സിലാകാതെപോയെങ്കിൽ, ഈ സത്യം ഇന്ന് ഏറ്റവുമധികം മന സിലാകുന്നത് ഭാരതീയർക്കാണ്.
പ്രവാചകന്മാരെയും നിയമങ്ങളെയും മാറ്റിമറിക്കാനല്ല ഞാൻ വന്നതെ ന്നും എതിർക്കുവാനല്ല ഞാൻ വന്നതെന്നും- വന്നത് സ്ഥാപിക്കാനാണെന്നും പറഞ്ഞ പ്രവാചകൻ. ഒപ്പം ഏറ്റവും ലഘുവായ നിയമങ്ങൾപോലും അനുസ രിക്കുന്നവൻ സ്വർഗ്ഗത്തിൽ അനശ്വരത നേടുമെന്നും ഏറ്റവും ലഘുവായ നിയമങ്ങളെപോലും എതിർക്കുന്നവൻ അനശ്വരത നേടുകയില്ലെന്നും- തന്റെ ഗിരിപ്രഭാഷണത്തിലൂടെ അർത്ഥശങ്കയില്ലാതെ ഒരു ജനതയോട് പ്രവാചകൻ ഉപദേശിച്ചു- സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാനുള്ള വാതിൽ ഇടുങ്ങി യതാണെന്നും നരകത്തിലേക്കുള്ള വാതിൽ വിശാലമാണെന്നും പറയുന്നു. വിശാലവും സുഗമവുമായ വാതിലുകളിലൂടെ ആളുകൾ സഞ്ചരിക്കുന്നു- സ്വർഗ്ഗരാജ്യം ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾ ആ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കൂ. മനുഷ്യാ നീ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന്റെ ഉവർച്ചയില്ലെങ്കിൽ, ഉപ്പ് ചവിട്ടിത്തേയ്ക്കാൻമാത്രം കൊള്ളുന്നതാണ്. ഇത്രയും ഉന്നതങ്ങളായ ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഗിരിപ്രഭാഷണം 5,6,7 ഭാഗങ്ങളിലാണ് മത്തായി ക്രോഡീകരിച്ചിരിക്കുന്നത്. എന്നാൽ കർത്താവ് ഈശോമിശിഹായുടെ അന ശ്വരത അതിസുന്ദരമായി പ്രകടമാകുന്നത് യോഹന്നാന്റെ സുവിശേഷത്തി ലാണ്- സുവിശേഷമാരംഭിക്കുന്നതുതന്നെ, ഭാരതീയന് സുപരിചിതമായ വ ചനങ്ങളിലൂടെയാണ്- ആദിയിൽ വചനമുണ്ടായി. വചനം ദൈവത്തോടൊ ന്നിച്ചായിരുന്നു; വചനം ദൈവമായിരുന്നു. In the begining, there was word. Word was with God. Word was God.
`ഓമിത്യേതദക്ഷരമിദം സർവ്വം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി സർവ്വമോങ്കാര ഏവ
യച്ചാന്യത് ത്രികാലാതീതം തദപ്യോങ്കാര ഏവ`
- മാണ്ഡൂക്യോപനിഷദ്.
പൂർവ്വ ഋഷികളുടെ ഈ അനശ്വരഗാനത്തെ ആധുനിക പാശ്ചാത്യനുപോ ലും മനസ്സിലാകുന്ന, പ്രൗഢവും മനോഹരവുമായ ഭാഷയിൽ സ്വാനുഭവഗീ തിയിൽനിന്ന് പ്രതിവചിക്കുകയും അതിനെ ആധികാരികമായി പറയുകയും ചെയ്ത അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം- അത് കേട്ടവർ പറഞ്ഞതിനെ ആലോചിച്ച് തരിച്ചിരുന്നുപോയിട്ടുണ്ടത്രെ- `നമ്മുടെ പ്രവാചകന്മാർ പറയു ന്നതുപോലെയല്ലല്ലോ ഇദ്ദേഹം പറയുന്നത്; ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് ആധികാരികതയുണ്ടല്ലൊ`- മത്തായി സുവിശേഷം.
സ്വാനുഭവത്തിന്റെ ആധികാരികതയിൽ നീറ്റിയെടുത്ത സ്വച്ഛന്ദവും സുര ബഹുലവും സുഗമവുമായ വാക്കുകൾ; മാനവചേതനയുടെ അന്തർദൃഷ്ടിക ളെ ആകുംവിധം അറിഞ്ഞുപയോഗിച്ച പദതല്ലജങ്ങൾ- ആ മാനവമനീഷ ഉപദേശിച്ച ചിന്തകളത്രയും ഈ മണ്ണിന്റെ ത്യാഗപ്രസൂനങ്ങളായിരിക്കട്ടെ. അതിന്റെ പവിത്രതയിൽ നാടും നഗരവും ശാന്തിതേടട്ടെ- മഹാനുഭാവനായ കർത്താവ് ഈശോമിശിഹായുടെ പാവനപാദങ്ങളിൽ നമുക്ക് പ്രത്യാശാ പൂർവ്വം നമിക്കാം.