[ Full Text - Source: May 2012 issue ]
ലോകത്തിലുള്ള എല്ലാ പരിമിതസുഖങ്ങളും പരിമിതദുഃഖങ്ങളും എല്ലാ കൊടുക്കവാങ്ങലുകളും ബന്ധത്തിന്റെ ഫലമാണ്.
ഒരു കാരണം- വാസനാബദ്ധമായി അറിയുന്നതും അറിയാത്തതുമായ ഒരുകാരണം, ഉള്ളതുകൊണ്ടുമാത്രമാണ് ബന്ധമുണ്ടാകുന്നത്. ഏത് കാര്യം നേടുവാനും എന്തുകൊടുക്കുവാനും കഴിയുന്നത്, അജ്ഞാനികൾ ബന്ധമു ണ്ടാക്കിയാണ്; അതാണ് സുഖത്തിനും ദുഃഖത്തിനും കാരണവും.
ഒരു ബന്ധവുമില്ലാതെ നടക്കുന്ന കൊടുക്കവാങ്ങലുകളിൽ സുഖമുണ്ടാ കുന്നില്ല; ദുഃഖവുമുണ്ടാകുന്നില്ല- അത്യപൂർവ്വമായിമാത്രമാണ് അഹൈതുക മായ കൊടുക്കവാങ്ങലുകൾ നടക്കുന്നത്. അപ്പോൾ സുഖവുമില്ല; ദുഃഖവു മില്ല.
ഒട്ടേറെ രംഗങ്ങളിലെ കൊടുക്കവാങ്ങലുകളെല്ലാം നടക്കുന്നത് മാനസിക ബന്ധം കൊണ്ടാണ്- ഇഷ്ടം തോന്നിയിട്ടാണ് കൊടുക്കുന്നത്. ക്ഷേത്രങ്ങളി ലായാലും പള്ളിയിലായാലും ആശ്രമങ്ങളിലായാലും ആദ്യം അങ്ങനെ ബ ന്ധിച്ചിട്ടാണ് കൊടുക്കുന്നത്; ബന്ധിച്ച് കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്ക ണം- ദുഃഖമതിൽ സ്വഭാവമാണ്.
ബന്ധംകൊണ്ട് കൊടുക്കുന്നവനേക്കാൾ സൂക്ഷിക്കേണ്ടത് ബന്ധംകൊ ണ്ട് വാങ്ങുന്നവനാണ്. കർത്തവ്യനിഷ്ഠനായ ഒരു പിതാവിൽനിന്ന് വാങ്ങുന്ന ഒരു പൈസയും; ഒരു ആനുകൂല്യവും ആ പിതാവിനെയും മകനെയും ദുഃഖി പ്പിക്കില്ല- ബന്ധത്തിന്റെ ആനുകൂല്യത്തിൽ വാങ്ങുന്നതെല്ലാം പിതാവിനെ യും മകനെയും ദുഃഖിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബന്ധങ്ങളിൽ രൂ പപ്പെടുന്നതിനെല്ലാം പിന്നാലെ പരാതികൾ ഉണ്ടാകും- ചെറുപ്പത്തിൽതന്നെ ഈ പൊരുളറിയുന്നതുകൊണ്ട് ബന്ധമുള്ളതൊന്നും കൈപ്പറ്റാത്ത എത്ര യോ ആളുകളുണ്ട്; അവർക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരുന്നില്ല.
ആദ്യം ബന്ധിക്കുക. പിന്നെ ബന്ധത്തിന്റെ ഊടുപാതയിൽ കൊടുക്കവാ ങ്ങലുകൾ ഉണ്ടാകുക. അങ്ങനെ ബന്ധത്തെ ഊട്ടിയുറപ്പിച്ച്, അതുകഴിഞ്ഞ് പരാതിയും ദുഃഖവുമായി ജീവിക്കുക- ഇതാണ് മനുഷ്യന് പൊതുവെ വിധി ച്ചിട്ടുള്ളത്. ഇങ്ങനെ ബന്ധിക്കുന്ന പദ്ധതിക്കാണ് നിങ്ങൾ ബുദ്ധിയെന്ന് പറ യുന്നത്; എങ്ങനെയൊക്കെ മറ്റുള്ളവരെ ബന്ധിപ്പിച്ചുനിർത്താമെന്നുള്ള തന്ത്ര ത്തിനാണ് നിങ്ങൾ മാനേജ്മെന്റ് ടെക്നിക്കെന്ന് പറയുന്നത്- ആധുനികർ ഇതിന് ഒട്ടേറെ ടെക്നിക്കുകൾ രൂപപ്പെടുത്തിവന്നിട്ടുണ്ട്; ബന്ധിക്കാൻ!
ഏതിലാണ്, ഒരുവന്റെ താല്പര്യം ബന്ധിച്ചുകൊണ്ട് ഇന്ന് മതങ്ങളായാ ലും, ജാതികളായാലും, ആദ്ധ്യാത്മികതയാണെങ്കിൽപോലും വികസിക്കുന്ന ത്? താല്പര്യം അറിഞ്ഞുകൊണ്ട്- ചില പ്രോഗ്രാംനോട്ടീസിൽ കാണാം, പ്രോഗ്രാമിനുശേഷം ബിരിയാണി ഉണ്ടായിരിക്കുന്നതാണെന്ന്; അല്ലെങ്കിൽ മറ്റുവല്ലതും ഉണ്ടാകുമെന്ന്. താല്പര്യങ്ങളറിഞ്ഞ് എങ്ങനെയൊക്കെ ബന്ധി ക്കണമെന്നതാണ് പ്രോഗ്രാമിനുമുമ്പുള്ള ആലോചനതന്നെ. ഇങ്ങനെ ബന്ധി ക്കാൻ പറ്റിയ പ്രോഗ്രാമുകളിലൂടെയാണ് നിങ്ങളോരോന്ന് പഠിക്കാൻ ചെല്ലു ന്നത്. അതിൽനിന്നുതന്നെ മനസ്സിലാക്കാം, ലോകം ബന്ധങ്ങൾക്കുവേണ്ടി കേഴുന്ന കാലമാണിതെന്ന്. അതുകൊണ്ട് മനസ്സിലാക്കണം, ബന്ധമില്ലായ്മ യുടെ സിദ്ധാന്തങ്ങൾ ഏതിലെങ്കിലും ബന്ധിച്ചുകൊണ്ട് പഠിക്കാനാവില്ലെന്ന്- ബന്ധങ്ങൾക്ക് വെളിയിലേ ഇത് പഠിക്കാനാകൂ.
ബന്ധം ഉറപ്പാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന ഒരു മനസ്സ്, ബന്ധമില്ലാതാ ക്കുന്ന വിദ്യയെ എങ്ങനെ പ്രായോഗികമാക്കും? ഇതാണ് ഇന്ന് അദ്ധ്യാത്മിക രംഗത്ത് പറ്റിയിരിക്കുന്ന ഏറ്റവുംവലിയ സങ്കീർണ്ണത. ആദ്ധ്യാത്മികകേന്ദ്രങ്ങ ളിൽ പോകുന്നത്, മുക്തിക്കും ബന്ധമില്ലായ്മയെക്കുറിച്ച് പഠിക്കാനുമാണ്. അവിടെ എത്തുമ്പോൾ- ഇതുവരെ ഉള്ളതിനേക്കാൾ കടുത്ത ബന്ധത്തിനു വേണ്ടി ശ്രമിക്കുന്നതാണ് അനുഭവം.
ഇനി എപ്പോഴാണ് ബന്ധങ്ങളിൽ നിന്നൊക്കെയുള്ള മോചനം; മുക്തി? ഇതാ, ഇപ്പോൾതന്നെ എന്നാണ് ഉത്തരം- നാളേയ്ക്കുവരെ കാത്തുനില്ക്കേ ണ്ടതില്ല, ഇതാ ഇപ്പോൾതന്നെ, അതിന് ഇത്രയും കാര്യങ്ങൾ പാലിച്ചിരി ക്കണം- ഇത്രയുംകാര്യങ്ങൾ അനുഭവത്തിലുണ്ടോ, അപ്പോൾതന്നെ നിങ്ങൾ മുക്തനായിക്കഴിഞ്ഞു; യാതൊരു ദുഃഖവും സുഖവുമില്ലാതെ, സകലകാര്യ ങ്ങളിൽനിന്നും നിങ്ങൾ മുക്തനായിരിക്കുന്നു; സുഖദുഃഖങ്ങളുടെ പൊരുളറി വാണ് മുക്തി. ആ അറിവിനുവേണ്ടി പലരും പല പ്രോഗ്രാമുകളും പറയും; കുറേനേരം തലയുംകുത്തിനില്ക്കാൻ പറയും; കുറെനേരം കയ്യുംപൊക്കിപ്പി ടിച്ച് നില്ക്കാൻ പറയും. ഇതൊക്കെ ശാരീരികാരോഗ്യസംബന്ധിയായൊക്കെ നല്ലതുതന്നെ; പക്ഷേ മുക്തിനേടാൻ ഇതിന്റെയൊന്നും ആവശ്യമില്ല. മുക്തി കിട്ടാൻ വള്ളിപ്പടർപ്പിൽ വലിഞ്ഞുകയറിയതുകൊണ്ടോ, വള്ളിക്കുടിലിൽ പോയി കണ്ണടച്ചിരുന്നതുകൊണ്ടോ ഒന്നും മുക്തി കിട്ടില്ല; പകരം ഈ വള്ളിപ്പ ടർപ്പുമായി ബന്ധിക്കും- ബന്ധത്തിനാണ് ഇതൊക്കെ.
തന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടോയെന്ന് നിങ്ങൾ എങ്ങനെ അറിയും? ഓരോ ആഗ്രഹവും പൊന്തിവരുന്നത് അബോധത്തിൽനിന്നാണ്. മനസ്സ് ഒന്നാഗ്രഹിച്ചുകഴിഞ്ഞാൽ ആഗ്രഹമേയുള്ളു; ആഗ്രഹിച്ചുവോ ഇല്ലയോ എ ന്നൊന്നും അപഗ്രഥിക്കാൻ മനസ്സിനാവില്ല. ആഗ്രഹംവന്ന് മറച്ചുകഴിഞ്ഞാൽ പിന്നെ ഒരുബോധവുമേല്ക്കില്ല. അതുകൊണ്ട് ആഗ്രഹം വന്നവനോട് വേദാ ന്തമൊന്നും പറഞ്ഞിട്ട് കാര്യമില്ല- പിന്നെയെങ്ങനെ, ആഗ്രഹത്തെ തിരിച്ചറി യും? മനസ്സിൽ ആഗ്രഹം വന്നുവീണാൽപിന്നെ കണ്ണുകാണില്ല, എത്രപണ് ഡിതനും- ഇതേക്കുറിച്ച് പറയാൻ ആർക്കും എളുപ്പമാണ്. ഒരുകാര്യം ഇപ്പോ ൾകിട്ടണമെന്ന് തീരുമാനിച്ചുകഴിഞ്ഞാൽ, എങ്ങനെയും; എന്തുവിലകൊടു ത്തും അത് കിട്ടിയാലേ ആർക്കും സമാധാനമുണ്ടാകൂ. അതുകൊണ്ടുവന്ന്, അതിനടുത്ത് ഇരുന്നുകഴിഞ്ഞപ്പോഴായിരിക്കും തിരിച്ചറിവുണ്ടാവുക- ഇത് തനിക്ക് ആവശ്യമില്ലാത്തതാണല്ലോയെന്ന്. നിങ്ങൾ നിങ്ങളുടെ വീടുകളിൽ വാങ്ങിവെച്ചിരിക്കുന്ന സാധനസാമഗ്രികളെല്ലാം ഇന്നുനോക്കിയാൽ അറി യാം- അധികവും ഇന്നുവരെ ഉപയോഗിക്കാത്തതാണ്; ഒരാവശ്യവും ഇന്നുവ രെ ഉണ്ടാകാത്തതാണ്; ആയിരങ്ങളും പതിനായിരങ്ങളും കൊടുത്തുവാങ്ങിയ വയാണ്. ഇങ്ങനെ ഓരോന്നും വാങ്ങിക്കൂട്ടാനാണ്; എവിടെചെന്നാലും വാ ങ്ങിക്കൂട്ടാൻ കയ്യിൽ പണമില്ലെങ്കിലും, വാങ്ങിക്കാനാണ് നിങ്ങളുടെ ഡെബിറ്റ് കാർഡും ക്രെഡിറ്റ്കാർഡുമൊക്കെ. അതുകൊണ്ടറിയേണ്ടത്, എല്ലാവാങ്ങലു കൾക്കും കൊടുക്കലുകൾക്കും പിന്നിൽപ്രവർത്തിക്കുന്ന ആഗ്രഹത്തെ യാണ്; അറിഞ്ഞാൽ അതിൽനിന്ന് മുക്തിയാണ്.
ആഗ്രഹം വന്നുപോയാൽ, ആഗ്രഹിക്കുന്നവന്റെ സ്ഥാനമാനങ്ങൾക്കനു സരിച്ച് വേഗക്കൂടുതൽ വേണ്ടിവരും- അല്പംപോലുംപിന്നെ ക്ഷമകാണു കയില്ല; സ്ഥാനമാനങ്ങളില്ലെങ്കിലോ, ക്ഷമയുണ്ടാകുകയും ചെയ്യും. വീട്ടിൽ തെങ്ങിന് തടമിടാൻ വന്നവനോട്, ഇന്ന് കൂലിയില്ലെന്ന് പറഞ്ഞാൽ- ഇന്നത്തെ കൂലി കിട്ടിയിട്ടുവേണം നാളെ കുട്ടിക്ക് സ്കൂളിൽ ഫീസുകൊടുക്കാൻ; അത്ര യും ആവശ്യമായതുകൊണ്ട് പണിക്കാരൻ അവിടത്തന്നെ ക്ഷമാപൂർവ്വം നിൽ ക്കും. അതേസമയം തെങ്ങിന് ഇന്ന് തടമിടേണ്ടത് അത്യാവശ്യമാണെന്ന് വീട്ടുകാരൻ പറയുമ്പോൾ തനിക്കിന്ന് വേറെപണിയുണ്ടെന്ന് പണിക്കാരൻ പറഞ്ഞാലോ, വീട്ടുകാരന്റെ ക്ഷമനശിക്കും- ആഗ്രഹങ്ങൾ നഷ്ടപ്പെടുന്നതി ന്റെ പിന്നിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരുവന്റെ ആവശ്യത്തെ നാം എത്ര പരിഗണിച്ചുവെന്നതിന് അനുസരിച്ചാണ്, നമ്മുടെ ആവശ്യത്തെ സമഷ്ടി പരിഗണിക്കുന്നത്. അതുകൊണ്ടാണ്, ആദ്ധ്യാത്മികവഴിയിൽ ആല സ്യം ഒരിക്കലും പാടില്ലെന്ന് പറയുന്നത്.
ആഗ്രഹങ്ങൾ നടക്കുന്നതിലെ ആലസ്യമില്ലായ്മയുടെ പൊരുളെന്താണ്? അടുക്കളയിൽ അമ്മ കറിയുണ്ടാക്കുന്നതിനിടയിൽ വിളിച്ചുപറഞ്ഞു, മോനേ മുറ്റത്തെ കറിവേപ്പില കുറച്ചുനുള്ളിക്കൊണ്ടുവന്നേയെന്ന്. കളിത്തിരക്കിൽ ഉടനെ മറുപടിയും കൊടുത്തു, കൊണ്ടുവരാം കുറച്ചുകഴിയട്ടെയെന്ന്. കുറ ച്ചുകഴിഞ്ഞപ്പോൾ അമ്മതന്നെപോയി കറിവേപ്പില പറിച്ചുകൊണ്ടുവന്ന് കറി യിലിട്ടു- അപ്പോഴും കളിച്ചുകൊണ്ടിരിക്കെ വിളിച്ചുപറഞ്ഞു, ഞാൻ പറിച്ചു കൊണ്ടുവരില്ലായിരുന്നോയെന്ന്. അതുകേട്ട് അമ്മ ചിലപ്പോൾ ചിരിച്ചെന്നുവ രും അല്ലെങ്കിൽ മകനെ വേദനിപ്പിക്കേണ്ടെന്നുകരുതി അമ്മ സാന്ത്വനിപ്പിക്കും, മോൻ കളിക്ക്വല്ലേ കളിയിൽ കഷ്ടപ്പെടുത്തേണ്ടെന്ന് വിചാരിച്ചുവെന്ന്. അ പ്പോഴും, അതിലും അമ്മയെ കുറ്റംപറഞ്ഞെന്നുവരും; ദേഷ്യപ്പെട്ടെന്നുവരും- ഈ ദേഷ്യപ്പെട്ടയാൾ വളർന്ന്, ഭർത്താവായി മാറിയപ്പോൾ ജോലിക്ക് പോകാ നിറങ്ങുമ്പോൾ ഭാര്യവിളിച്ചുപറയും, വരുമ്പോൾ ഒരു സാരികൊണ്ടുവരണ മെന്ന്. സാരി വാങ്ങാമെന്ന് തീരുമാനിച്ചുപോയാലും- മറന്നുപോകും. ഇന്ന് ഇയാൾ ഭാര്യ വിളിച്ചുപറഞ്ഞത് മറന്നുപോയത്, ഇന്നലെ അമ്മ വിളിച്ചുപ റഞ്ഞത് ചെയ്യാത്തതുകൊണ്ടാണെന്ന് ഓർമ്മയിൽപോലും വരില്ല. അതു കൊണ്ട്, ആദ്യം ആലസ്യത്തെ വെടിയണം. ഓരോന്ന് അവനവന് കിട്ടുമ്പോ ഴെല്ലാം, എല്ലാം കിട്ടണം; കൃത്യസമയത്തുതന്നെ കിട്ടണമെന്ന് ആഗ്രഹിക്കു മ്പോൾ അവയൊക്കെ നടപ്പാകണമെങ്കിൽ- സമഷ്ടിയിലേക്ക് നിങ്ങൾ കൊടു ത്തതൊക്കെ കൃത്യതയോടെ ആയിരിക്കണം; ഇതാണ് ആഗ്രഹങ്ങൾ നടക്കു ന്നതിന്റെ ഒരു കണക്ക്. ഈ കണക്കാണ് നമ്മുടെ ജീവിതംമുഴുവൻ സമ ഷ്ടി നമ്മെ കേൾപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഒന്ന് ആഗ്രഹിക്കുമ്പോൾ അതിനൊപ്പം മറ്റൊരു ആഗ്രഹവുമായി മഥിക്കു ന്നതുകൊണ്ടാണ് യാദൃശ്ചികമായി ഉണ്ടാകുന്നവ ചെയ്തുതീർക്കാനാകാത്ത ത്. ഏറ്റവുംകൂടുതൽ പണിചെയ്യുന്നവനാണ് എന്നും പണിത്തിരക്കുണ്ടാകു ന്നത്- ഏറ്റവുംകൂടുതൽ ആഗ്രഹമുള്ളവനാണ് ഏറ്റവും തിരക്ക്. നിങ്ങൾക്കു ണ്ടാകുന്ന തിരക്കെല്ലാം ആഗ്രഹങ്ങളെ താലോലിക്കുന്നതുകൊണ്ടാണ് ഉണ്ടാ കുന്നത്. നിങ്ങളിൽ ഓരോ ആഗ്രഹത്തിനും പാരലലായി ഏറെ ആഗ്രഹങ്ങ ളും പദ്ധതികളും തീരുമാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്നു ചെയ്തുകൊണ്ടിരിക്കുമ്പോൾ അതുമായി ബന്ധമുള്ളവരുടെകൂടെ അനു സരണയോടെ ചെയ്യുന്നുവെന്ന് ബോധിപ്പിക്കാൻ ചെയ്യുന്നുവെന്നേയുള്ളൂ- അതുചെയ്യുമ്പോൾ, മറ്റൊന്നാണ് നിങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ആഗ്രഹങ്ങളുടെ വിസ്മൃതി നിങ്ങൾക്ക് ഉണ്ടായിക്കൊണ്ടി രിക്കുന്നത്.
ആഗ്രഹങ്ങൾ ഇല്ലാതിരിക്കുമ്പോൾ മനസ്സ് സ്വച്ഛന്ദമായിരിക്കും. അതുകൊ ണ്ട് കേൾക്കുന്നതിൽ, കേൾക്കേണ്ടത് കേൾക്കേണ്ടതുപോലെ കേൾക്കും- ആഗ്രഹങ്ങളിൽ ചിത്തം വ്യാപരിക്കുമ്പോൾ കേൾക്കുന്ന ശബ്ദമൊക്കെ പുറ മേക്കൂടി ഒഴുകിപ്പോവുകയേയുള്ളു; ക്രിയാപദ്ധതികളായി ഒന്നും മനസ്സിൽ വികസിച്ചുവരില്ല. ഒന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവനോടും ഒന്നും ആഗ്ര ഹിക്കാത്തവനോടും ഒരു കർമ്മം ചെയ്യാൻ പറഞ്ഞുനോക്കൂ- ഒന്നും ആഗ്ര ഹിക്കാത്തവൻ ആ കർമ്മത്തെ നിഷ്കാമപൂർവ്വം വേഗം ചെയ്തുതീർക്കും; ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവൻ തന്റെ ആഗ്രഹത്തെ സാധിപ്പിച്ചെടുക്കുന്ന തിന് അനുകൂലമായ കർമ്മമാണെങ്കിൽ അത് ചെയ്യാനൊരുങ്ങും. അല്ലെങ്കിൽ അവനിൽനിന്നും ആ കർമ്മം പ്രതീക്ഷിക്കേണ്ട. ആഗ്രഹിക്കുന്നവൻ ഇങ്ങനെ യായത് ബോധപൂർവ്വമല്ലെന്ന് മനസ്സിലാക്കണം; അവനെ അപ്പോൾ നിയന്ത്രി ക്കുന്നത് അപ്പോഴത്തെ അവന്റെ ആഗ്രഹമാണ്- ഇത്രയും ആഴത്തിലുള്ള താണ് ഇന്ത്യൻ മനഃശാസ്ത്രം.
നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുള്ള എത്രകാര്യങ്ങളാണ് നിങ്ങൾ ചെ യ്തിട്ടുള്ളത്; എപ്പോഴാണ് നിങ്ങളവ ചെയ്തുകൊടുത്തത്? നിങ്ങളിൽ ഒരാഗ്ര ഹവും ഇല്ലാതിരുന്നപ്പോൾമാത്രമാണ് അവ ചെയ്തത്; വെറുതെ ഇരിക്കു ന്നു; അപ്പോൾ പറഞ്ഞത്, ഉടനെ ചെയ്തുതീർത്തു. അപ്പോൾ ചെയ്തതിൽ നിങ്ങൾക്കൊരു അവകാശബോധവുമില്ല; മാത്രമല്ല ചെയ്തതത്രയും വളരെ കൃത്യതയോടെയുമാണ്. എന്നാൽ ചെയ്തവ കൃത്യതയോടെ ആകാതിരു ന്നെങ്കിൽ- നിങ്ങളിൽ വേറൊരു ആഗ്രഹം ഉള്ളപ്പോൾ ചെയ്തതുകൊണ്ടാണ്; ആഗ്രഹങ്ങൾക്കുവേണ്ടി ചെയ്തതുകൊണ്ടാണ്. കാരണം അതിന് ആഗ്രഹ ത്തിന്റെ ഒരു തുടർച്ചയുള്ളതാണ്; അതിനെ അതിൽ ബന്ധിച്ചുനിർത്തിയവ യാണ്.
ആഗ്രഹങ്ങളുടെ ലോകങ്ങളിൽ വഞ്ചനയും ചതിയുമൊക്കെ ഒളിഞ്ഞിരി പ്പുണ്ട്; വാഗ്ദാനങ്ങളും വാഗ്ദാനലംഘനങ്ങളും ആഗ്രഹങ്ങളുടെ ലോകത്താ ണുണ്ടാകുന്നത്. ഭാര്യയും ഭർത്താവുമായുള്ള ജീവിതത്തിൽ പരസ്പരം എ ത്രയെത്ര വാഗ്ദാനങ്ങൾ ചെയ്തിട്ടുണ്ട്; എത്രയെത്ര വാഗ്ദാനങ്ങൾ ലംഘിച്ചി ട്ടുണ്ട്? ഒരാഗ്രഹത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിനൽകിയ വാഗ്ദാന ങ്ങൾ, പൂർത്തീകരിച്ചുകഴിഞ്ഞാൽ അതോർമ്മപോലും കാണില്ല- ഞാൻ ന ൽകിയ വാഗ്ദാനം എന്നിൽനിന്നുവന്ന വാക്കാണ്; അത് ഏതുവിധേനയും പൂർത്തീകരിക്കണമെന്ന് സൂക്ഷിക്കുന്നവരായി നിങ്ങളിൽ എത്രപേരുണ്ട്? ഓ, അതുപറഞ്ഞത് ഒരു കാര്യം നടക്കാൻവേണ്ടിയാണ്; കാര്യം നടന്നു; അതോടെ അതിന്റെ പ്രസക്തിയും തീർന്നു; ഇനിയത് നടത്താൻ തനിക്കെ വിടെ നേരം; അവൻപോയി വേറെ പണിനോക്കട്ടെ; മനുഷ്യനല്ലേ, പറഞ്ഞതെ ല്ലാം സാധിച്ചുകൊടുക്കാൻ പറ്റുമോ- ഇതാണ് ആഗ്രഹങ്ങളുടെ ലോകത്തെ വാഗ്ദാനങ്ങളുടെയും വാഗ്ദാനലംഘനങ്ങളുടെയും ലോകം; ആർക്കും ആ രോടും പ്രതിബദ്ധതയില്ലാത്ത; എല്ലാവർക്കും ആഗ്രഹങ്ങൾമാത്രമുള്ള നിങ്ങ ളുടെ ജനാധിപത്യലോകം.
എങ്ങനെയാണ് ആഗ്രഹങ്ങളെ തിരിച്ചറിയുന്നത്? ആഗ്രഹങ്ങൾ മനസ്സിൽ വന്നുകഴിഞ്ഞാൽ ആഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയില്ല; ബോധമുണ്ടാവി ല്ല. അങ്ങനെയാണെങ്കിൽ, ആഗ്രഹത്തെ എപ്പോൾ പഠിക്കാം? ആഗ്രഹം മുള പൊട്ടാത്ത അപൂർവ്വനിമിഷത്തിൽമാത്രമേ ആഗ്രഹത്തെ പഠിക്കാൻ കഴിയൂ. ഉറക്കംകഴിഞ്ഞ് ഉണർന്നുവരുമ്പോൾ ആഗ്രഹം കുറയും- ഉറങ്ങാൻകിട ന്നാൽ ഏതെങ്കിലും ആഗ്രഹം പൂർത്തിയാക്കാതെ കിടപ്പുണ്ടെങ്കിൽ ഉറക്കം വരുകയുമില്ല; ഉണ്ടായ ആഗ്രഹങ്ങൾ ശാന്തമാകുന്നൊരു വേളയിലാണ് ഉറ ക്കംവരുന്നത്. ആത്മസൂര്യനും ബാഹ്യസൂര്യനുമായുള്ള ബന്ധവേളയിലാണ് ആഗ്രഹങ്ങൾ പ്രചണ്ഡമാകുന്നത്- നാലഞ്ചുകൊല്ലം ഇന്ത്യൻ ഐ.ടി. മേഖ ലയിൽ രാത്രികാലങ്ങളിൽ പണിയെടുത്തുകഴിഞ്ഞാൽ, നിങ്ങളുടെ ആഗ്രഹ ങ്ങളുടെ ലോകമാകെ താറുമാറായിപ്പോകും; ആഗ്രഹങ്ങളുടെ നിയതസ്വഭാ വം മനഃശാസ്ത്രപരമായി മാറിമറിയും; കുടുംബബന്ധങ്ങൾ ഇല്ലാതാകും; കൂട്ടായ്മ ഇല്ലാതാകും; പരസ്പരവിശ്വാസങ്ങൾ ഹനിക്കപ്പെടും; ശാന്തി അ സാദ്ധ്യമാകും- രാത്രിയിൽ ഉണർന്നിരിക്കുകയും പകൽ ഉറങ്ങിക്കിടക്കുക യും ചെയ്തുതുടങ്ങിയാൽ നിങ്ങളുടെ ഉറക്കവും ജോലിയുമൊന്നും നേരെയാ വില്ല; സ്വച്ഛന്ദമാവില്ല. ഇതറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ. ഇതിന് അനുഗുണമായി ജീവിക്കുന്നത് ഇന്ന് അമേരിക്കയാണ്. അവരൊരിക്കലും തങ്ങളുടെ പ്രജകളെ രാത്രിയിൽ ഉറക്കമൊഴിയാൻ വിടില്ല; മറ്റുള്ളവരുടെ രാത്രികളെക്കൂടി തങ്ങളുടെ പകലുകളാക്കിമാറ്റിയാണ് `ഔട്ട്സോഴ്സി`ന്റെ വഴിയിൽ അവർ കുതിച്ചുപോകുന്നത്. ഇതിനുവേണ്ടിയാണ് നിങ്ങൾ നിങ്ങളു ടെ കുട്ടികളെ പഠിപ്പിക്കുന്നത്; ഇതിനുവേണ്ടിയാണ് നിങ്ങളുടെ ഭരണാധികാ രികൾ നിലകൊള്ളുന്നത്. ഇങ്ങനെ തുടർന്നാൽ, ഇന്ത്യയിൽ അടുത്തതലമുറ യിലും അതിനടുത്ത തലമുറയിലും ഓട്ടിസവും മന്ദബുദ്ധിയുമുള്ളവർമാത്രം ജനിക്കും- ഇന്നുതന്നെ ഏറ്റവുംകൂടുതൽ ഓട്ടിസം ബാധിച്ച കുട്ടികൾ ഉള്ളത് ഈ മേഖലയിൽനിന്നാണ്; രാത്രിയിൽ ഉറങ്ങേണ്ടുന്ന നിങ്ങളുടെ കുട്ടികളുടെ കോശങ്ങളെ നിർബന്ധപൂർവ്വം ഉണർത്തിയിരുത്തിയതിന്റെ ഫലമാണിത്.
സ്വച്ഛന്ദമായി കർമ്മങ്ങൾ ചെയ്യാനാകാതെ ദുരിതമനുഭവിക്കുക- ഇതിനെ തിരിച്ചറിയണമെങ്കിൽ, രാത്രി ഉറങ്ങിശീലിച്ച നിങ്ങൾ പകൽ ഉറങ്ങാൻകിട ന്നാൽ ഉറക്കംവരുമോയെന്ന് പരീക്ഷിക്കണം. പകലിൽ പണിയെടുത്തുശീലി ച്ച നിങ്ങൾ രാത്രിപണിയെടുത്തുനോക്കൂ, പണി പൂർണ്ണ ഏകാഗ്രതയിൽ; പൂർണ്ണതയോടെചെയ്യാൻ പറ്റുമോയെന്ന് നോക്കണം.
സ്വച്ഛന്ദമായ ഉറക്കവും ഉണർവ്വും- സ്വച്ഛന്ദമായി ഉറക്കത്തിലേക്ക് പ്രവേശി ക്കാനാകുമ്പോഴാണ് ആഗ്രഹങ്ങൾ കുറഞ്ഞുവരുന്നത്. ആ ഉറക്കത്തിൽനി ന്ന് ബോധത്തിലേക്ക് ഉണർന്നുവരുമ്പോഴാണ് ആഗ്രഹങ്ങൾ മെല്ലെ മുളപൊ ട്ടുവാൻ തുടങ്ങുന്നത്- രാവിലെ ഉണർന്ന് ബെഡിൽകിടന്നും കട്ടിലിൽ ഇരു ന്നും കുളികഴിഞ്ഞ് വന്നിരുന്നുമൊക്കെയല്ലേ, നിങ്ങൾ നിങ്ങളുടെ ആ ദിവസ ത്തെ പദ്ധതികളെല്ലാം ബ്രെയിനിൽ രൂപാന്തരപ്പെടുത്താറുള്ളത്? അതുകൊ ണ്ട് ഉറക്കത്തിലേക്ക് പോകുമ്പോഴും ഉറക്കത്തിൽനിന്ന് ഉണർന്നുവരുമ്പോ ഴുമാണ് ആഗ്രഹങ്ങളെ നോക്കിക്കണ്ട് മനസ്സിലാക്കാൻ കഴിയുക- ആഗ്രഹ ങ്ങൾ ഇല്ലാതിരുന്ന ഒരു നിമിഷം, അപ്പോഴാണ് നിങ്ങൾക്ക് നിങ്ങളെ ദർശിക്കാ ൻ കഴിയുന്നത്. അതുകൊണ്ടറിയണം, ആഗ്രഹങ്ങളുള്ള നിങ്ങൾക്ക് നിങ്ങളു മായി സംവദിക്കാൻ ആകുന്നില്ലെന്ന്; അപ്പോൾ സംവദിക്കുന്നത് ആഗ്രഹങ്ങ ളോട് മാത്രമാണെന്ന്; ആഗ്രഹങ്ങളുടെ അഹന്തയിൽനില്ക്കുന്ന നിങ്ങളോ ടാണ് നിങ്ങൾക്കെപ്പോഴും സംവദിക്കാനാകുന്നത്- ആ അഹന്തയിൽ നിൽ ക്കുന്ന നിങ്ങളോട് നിങ്ങൾ സംവദിച്ചാൽ നിങ്ങളെപ്പോലും `അവൻ` കേൾക്കി ല്ല. അങ്ങനെയുള്ള അവനോട് മാതാപിതാക്കൾ പറഞ്ഞാലും നാട്ടുകാർ പറ ഞ്ഞാലും കേൾക്കില്ല- ആഗ്രഹങ്ങൾ തീരുന്നതുവരെ അവനത് കേൾക്കില്ല. ആഗ്രഹങ്ങൾ ഒരുപക്ഷേ സാമാജിക മര്യാദയ്ക്കുള്ളിലുള്ളവയാകാം; ആ ഗ്രഹങ്ങളിൽ ചിലത് ഗോത്രസംസ്കൃതിക്കും കുടുംബമര്യാദകൾക്കും ഉള്ളി ലുള്ളവയാകാം- അവയത്ര അപകടകരമാവില്ല. തന്റെ ഗോത്രസംസ്കൃതി ക്കും ആചാരമര്യാദകൾക്കും പാരമ്പര്യങ്ങൾക്കും വെളിയിലുള്ള ആഗ്രഹങ്ങ ൾ- ഭ്രാന്തമായി ആഗ്രഹിക്കുമ്പോൾ ഒരിക്കലും അവന് ബോധം തിരിച്ചുകിട്ടി യെന്നുവരില്ല. അതുകൊണ്ട് ആഗ്രഹങ്ങൾക്കുപോലും മര്യാദയുണ്ടെന്ന് അ റിയണം- അതാണ് പരിശീലനംകൊണ്ട് നേടേണ്ടത്.
നന്നായിടുണ്ട് ,,,,,,,ഈ മാസിക പ്രചരിപ്പിക്കാന് എന്നെ കൊണ്ട് ആകുന്നത് ചെയ്യും ……..നന്ദി നമസ്കാരം …