`ആത്മീയ ദൃശ്യ മാസിക` ഈ ലക്കത്തോടെ രണ്ടുവയസ്സ് തികയ്ക്കുക യാണ്. കാലത്തിനും ദേശത്തിനും ആവശ്യമായി വരുന്നതെന്തോ, അതൊരു നിയോഗംപോലെ നടക്കുമെന്ന ഗുരുവചനം ഫലംകാണുകയാണിവിടെ. ഇരുപത്തിനാല് ലക്കങ്ങളിൽ നിറഞ്ഞൊഴുകിയ അറിവിന്റെ ആ മഹാനദി- അതിന്റെ ഉത്ഭവസ്ഥാനം വെളിപ്പെടുത്തുകയോ അറിവിൽ അവകാശമു ന്നയിച്ച് അഹങ്കരിക്കുകയോചെയ്യാതെ ഇപ്പോഴും മൗനത്തിലിരിക്കുന്നു; ആ ഗുരുമൗനമാണ് മാസികയുടെ ശക്തിക്കും ഒഴുക്കിനും കാരണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഒരു മാധ്യമമെന്നനിലയിൽ മാസികയ്ക്ക് മലയാളത്തിലൊ രു സവിശേഷ ഭാവതലമുണ്ടാക്കാൻ കഴിഞ്ഞുവെന്നത് ആ അറിവിന്റെ സുതാര്യതകൊണ്ടു തന്നെയാണ്- അതുകൊണ്ടാണ് മാസിക പ്രസിദ്ധീകരിച്ച പല മാറ്ററുകളും മറ്റ് മാസികകൾ പുനഃപ്രസിദ്ധീകരിച്ചതും പുസ്തകപ്രസാധകർ പുസ്തക ങ്ങളായി പ്രസിദ്ധീകരിച്ചതും പഠിതാക്കളിലധികവും മാസികകൾ ഒന്നിച്ച് ബൈന്റ്ചെയ്ത് സൂക്ഷിക്കുന്നതുമൊക്കെ.
തുടർന്നും ഞങ്ങളാരോടും മത്സരിക്കാനില്ലെന്നും മാസികയിൽവരുന്ന അറിവുകൾ ആർക്കും എങ്ങനെയും ജീവിതത്തിൽ ഉപയോഗിക്കാമെന്നും വിനയപൂർവ്വം അറിയിക്കുന്നു.
പ്രസ്ഥാനങ്ങളുടെയും സമ്പന്ന?ാരുടെയും പണംകായ്ക്കുന്ന പരസ്യങ്ങളുടെയും പിൻബലമില്ലാതെ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ നമുക്കാകുന്നത് ഗുരുകൃപ ഒന്നുകൊണ്ടുമാത്രമാണെന്നും വിശ്വസിച്ച്-
വിനയപൂർവ്വം
എഡിറ്റർ
very informative and useful to the new generation