[ Full Text - Source: September 2012 issue ]
യകൃത്തിന് കുറേ ധർമ്മങ്ങളുണ്ട്; പ്ളീഹയ്ക്ക് കുറേ ധർമ്മങ്ങളുണ്ട്; ഹൃദ യത്തിന് കുറേ ധർമ്മങ്ങളുണ്ട്- പേശികളാൽ നിർമ്മിച്ചിരിക്കുന്ന ഹൃദയ ത്തിന്റെ പേശികളുടെ പ്രത്യേകതയും കൈയ്യുടെ പേശികളുടെ പ്രത്യേക തകളും ഒന്നല്ല; എല്ലാം പേശിയാണെന്നുപറഞ്ഞിട്ട് കാര്യവുമില്ല. അവയിലൊ രു മുഴയുണ്ടാകുമ്പോൾ; അവയിലൊരു ജീർണ്ണതയുണ്ടാകുമ്പോൾ- പേശി യിലൊരു പരിണാമമുണ്ടാകുമ്പോൾ, ആ പരിണാമത്തിന്റെ സാധർമ്മ്യത്തെ മാത്രം ചിന്തിച്ചാൽ മതിയോ; പരിണാമവിധേയമായ കലകളുടെ പ്രത്യേകത കളും ആ കലകളുടെ ഭാവഹാവാദികളുംകൂടി ചിന്തിക്കേണ്ടതുണ്ടോ?
ഗോപാലന്റെ ഷുഗർ രാവിലെ ടെസ്റ്റുചെയ്തു- 280ഉണ്ട്. ഗോമതിയുടെ ഷുഗറും അപ്പോൾ ടെസ്റ്റുചെയ്തു- അത് 325 ഉണ്ട്. അപ്പോൾതന്നെയാണ് മത്തായിയുടെയും ഷുഗർ ടെസ്റ്റുചെയ്തത്- അത് 156 ഉണ്ട്. ഇവരെല്ലാം ന മ്മുടെ ദൃഷ്ടിയിൽ പ്രമേഹരോഗികൾ തന്നെയാണ്; ഇവർക്കെല്ലാം ഒരൗഷ ധം കൊടുത്തു. ഇങ്ങനെ കുറച്ചുകാലം ആ ഔഷധം കൊടുത്തുകൊണ്ടി രിക്കുമ്പോൾ അതിലൊരാളുടെ കിഡ്നി തകരാറിലായി; അയാൾക്കിപ്പോൾ `ഡയബറ്റിക്നെഫ്രോപതി`യായി. അതേസമയം ഒരാളുടെ കിഡ്നിക്ക് യാ തൊരു കേടുംവന്നില്ല; മൂന്നാമത്തെയാൾക്ക് കണ്ണിന് തകരാറുണ്ടായി; പാൻ ക്രിയാസിന് രോഗംവന്നു- ഒരേ രോഗത്തിന് കൊടുത്ത ഒരേ ഔഷധം മൂന്നു പേരിലും ഉണ്ടാക്കിയ ഈ വ്യതിയാനങ്ങൾക്ക് കാരണമെന്താണെന്ന് ചിന്തി ക്കണം.
ആ മൂന്നുപേരിൽ ഒരുവന്റെ കണ്ണാണ് പോയിരിക്കുന്നത്; അപ്പോൾ ക ണ്ണും പ്രമേഹവുമായി ബന്ധമുണ്ടാകണമെന്ന് മനസ്സിലാക്കണം. മറ്റൊ രാൾക്ക് നടക്കാൻപറ്റുന്നില്ല; നെർവ്വുകൾക്കാണ് തളർച്ച; ഒന്നും കൈകൊണ്ട് എടുക്കാൻപറ്റുന്നില്ല; രോഗം `ഡയബറ്റിക് ന്യൂറോപ്പതി`യാണ്. മറ്റൊന്ന് ഡയ ബറ്റിക് നെഫ്രോപ്പതിയാണ് ഇനിയുമൊന്ന് ഡയബറ്റിക് ററ്റിനോപ്പതിയാണ്- ഇവയിലൊക്കെ ഇങ്ങനെയാണ്. പ്രമേഹമുണ്ടാക്കിയ ഈ അവസ്ഥ, ഇൻസു ലിന്റെ ഉല്പാദനംകൊണ്ടുവന്ന പ്രമേഹലക്ഷണമാണോയിത്? വൃക്കയുടെ തകരാറുകൊണ്ടുവന്ന പ്രമേഹലക്ഷണമാണോ യകൃത്തിന് സംഭവിച്ചത്? ഗ്ളൂക്കോസ് സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവില്ലാതെവന്നിട്ടുള്ള പ്രമേഹല ക്ഷണമാണോ? ഇതൊന്നും വകതിരിച്ചറിയാനും അവയെ സമഗ്രമായികാ ണാനും- അവയെ രക്തചംക്രമണംചെയ്യുന്ന ഹൃദയത്തോടുചേർത്തുവെച്ച് പഠിക്കാൻ നമുക്കായിട്ടുണ്ടോ? ഹൃദയം; യകൃത്ത് അല്ലേങ്കിൽ ലിവർ; വൃക്ക അല്ലേങ്കിൽ കിഡ്നി; പാൻക്രിയാസ് അല്ലേങ്കിൽ അഗ്നിയാശയം- അഗ്നിയാശ യത്തിൽ ആഹാരത്തെ ദഹിപ്പിക്കുന്നതിന് രസത്തെനൽകുന്ന പിത്താശയ വുംചേർന്നുനിൽക്കു ന്നൊരു കൂട്ടായ്മയുണ്ട്. അതോടൊപ്പം, അവയേയെല്ലാം ഒരു ധർമ്മത്തിലേക്ക് കൊണ്ടുപോകുകയും അതിന്റെ പ്രക്രിയയിൽ പങ്കാളി യായിത്തീരുന്ന അഡ്രീനലും, റിയർ അഡ്രീനലും- അവയുടെ വ്യത്യസ്തങ്ങ ളായ ധർമ്മങ്ങളും. ഇത്രയും വ്യത്യസ്തങ്ങളായ ധർമ്മങ്ങളെ, ഒരു ഔഷധ ത്തെമാ ത്രം അവലംബിച്ച് സാധിക്കുമോ? ഇത്തരം പ്രതിസന്ധിയിൽ പെടുന്നൊരുവന്; ആ ധർമ്മങ്ങളിൽ അവന് രക്ഷപ്പെടുവാൻ ഒരുപക്ഷെ രക്ത ത്തിന് കൂടുതൽ പഞ്ചസാരയെ വിട്ടുകൊടുത്തുകൊണ്ടാകുമോ, താല്ക്കാലി കമായി കഴിയുക; സമഗ്രമായ ശരീരം അതിന് തയ്യാറാകുമോ? എന്തായാ ലും ആ ധർമ്മത്തിലാണ് ചികിത്സിക്കേണ്ടത് എന്നതിനുപകരം ബാഹ്യമാ യൊരു ചികിത്സ ആ ധർമ്മത്തെ സമൂലമായി തകർക്കുവാൻ പര്യാപ്തമാകു മോയെന്ന് ചിന്തിക്കണം- ഇങ്ങനെ ചിന്തിക്കാനെങ്കിലുമുള്ളൊരു പരിഷ്ക്കാര ത്തിലേക്ക് ആധുനിക വൈദ്യശാസ്ത്രം ഇനിയും വളർന്നിട്ടില്ല.
ആധുനിക വൈദ്യശാസ്ത്രരംഗത്ത്; എവിടെയോ ഒരിടത്ത്; ആരോ ഒരാൾ, ഒരു റിസർച്ച് ചെയ്തു- റിസർച്ച് ചെയ്തുവെന്ന് പറയുന്നു; ഇൻ വൈവോ(കി ്ശ്ീ)ൽ അതിന്റെ സ്റ്റേജ് ഒന്ന്; സ്റ്റേജ് രണ്ട്; സ്റ്റേജ് മൂന്ന്- എല്ലാ സ്റ്റേജുകളുംവെച്ചു പഠിച്ചുവെന്ന് അയാൾ അവകാശപ്പെടുന്നു; അതിന്റെ പരിണാമങ്ങളെല്ലാം വെച്ചു പഠിച്ചുവെന്നാണ് അവകാശം- അങ്ങനെ കണ്ടെ ത്തിയെന്ന് അവകാശപ്പെടുന്നൊരു പരീക്ഷണം. അത് പൂർണ്ണതയിലെത്തി യാൽ, അതിനെ ആഗോളവ്യാപകമായി; എങ്ങനെ ഉപയോഗിക്കും- പരീക്ഷ ണം നടന്നത് ഒരു ഋതുവിലാണെങ്കിൽ അത് മറ്റുഋതുക്കളെവെച്ചുകൊണ്ടും പഠിക്കണം; ഇതരഋതുക്കളിൽ പരീക്ഷണം നടത്തിയത് ഭൗമാന്തരീക്ഷത്തി ലൊരു പ്രത്യേകരേഖാംശത്തിനും അക്ഷാംശത്തിനുമൊക്കെ ഇടയിലുള്ള ദേശത്താണെങ്കിൽ- അത് വേറൊരു ദേശത്തയച്ച് വീണ്ടും നടത്തണം; അതി ന്റെ ഫലമെന്താണെന്നും പഠിക്കണം- വേറൊരു ദേശത്ത് ഒരു പ്രത്യേകതരം ആഹാരംകഴിച്ച്, അതിന്റെ സംസ്കൃതി നിലനിർത്തിയവരിലാണ് പരീക്ഷ ണം നടത്തിയതെങ്കിൽ- അതിൽനിന്നും വ്യത്യസ്തമായൊരു ആഹാരവ്യവ സ്ഥയുള്ള സംസ്കൃതിയിലുള്ളവരിൽ, മനുഷ്യരാണെന്ന പൊതുനിലയിലെ ടുത്ത് അത് നൽകാൻ കഴിയില്ലെന്നും പഠിക്കണം. ഇത്രയും സമഗ്രമായി കണ്ടെത്താത്തൊരു സാധനത്തെ രോഗികൾക്കായി ഒരു ഡോക്ടർ കുറിച്ചു കൊടുക്കുകമാത്രം ചെയ്യുമ്പോൾ; അതെല്ലാം രോഗികൾ വിഴുങ്ങാൻമാത്രം വിധിയ്ക്കപ്പെടുമ്പോൾ- അതെല്ലാം വിഴുങ്ങുവാനോ; കുറിച്ചുകൊടുക്കുവാ നോ; കുറിച്ചുകൊടുക്കാനുള്ള നിയമമുണ്ടാക്കിയവനോ ഒന്നും, മാനവചേതന യുടെ സുതാര്യങ്ങളും സൂക്ഷ്മങ്ങളും അന്തരിന്ദ്രിയങ്ങളുമായ തലങ്ങളിലൊ ന്നിനെപോലും, പഠിക്കുകയോ ഉൾക്കൊള്ളുകയോ ഒന്നുസ്പർശിക്കുകയോ ചെയ്യുന്നില്ലെന്ന് മനസ്സിലാക്കണം- ഇവിടെയാണ് പ്രാചീനനും ആധുനികനും തമ്മിലുള്ള സ്പഷ്ടമായ അന്തരം തിരിച്ചറിയാനാകുക.
ഇത്തരമൊരു പശ്ചാത്തലത്തിൽ നാം കാൻസർ അല്ലേങ്കിൽ അർബു ദമെന്ന രോഗത്തെ പഠിക്കാൻ ശ്രമിക്കുമ്പോൾ, അതിനൊരു ആമുഖം പറയാ നൊരുങ്ങുമ്പോൾ- പ്രാചീന ഗ്രന്ഥങ്ങളെടുത്ത് അവയിലെവിടെയെങ്കിലും കൃത്യമായി ` അർബുദം` എന്ന് വ്യവഛേദിച്ച് പറഞ്ഞിട്ടുണ്ടോയെന്ന് നോക്കി യാൽ കാണില്ല; അങ്ങനെയല്ല അതിനെ കാണേണ്ടതും; കാണുന്നതും. അ ത് രക്തവികൃതികളിൽ; പാണ്ഡുതയിൽ; കാമിലയിൽ; പൈത്തികവികാര ങ്ങളിലൊക്കെ ചേർത്തുവെച്ചാണ് കണ്ടത്. യകൃത്തിൽ; ലിവറിൽ അല്ലേങ്കിൽ പ്ളീഹയിൽ; ഉദരത്തിലൊക്കെ ചേർത്തുവെച്ചാണ് കണ്ടത്- സ്പ്ളീൻസിക്കോ സിലുണ്ടാകുന്ന അർബുദവും ഉദരത്തിൽതന്നെയാണ് പെടുത്തിയിരിക്കുന്ന ത്; അല്ലാതെ കാൻസറിന്റെ പട്ടികയിൽപ്പെടുത്തിക്കൊണ്ടുപോകുകയല്ല ചെയ്യുന്നത്.
ജലോദരം, മഹോദരം, യകൃത്തുദരം, പ്ളീഹോദരം ഇങ്ങനെയൊക്കെ വി സ്തൃതമാണ് ഉദരം- ആയുർവ്വേദത്തിൽ ഉദരം മഹാരോഗവുമാണ്. ഉദരം വരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ അറിയാൻ നാട്ടിൻപുറത്തുകാ രിയും; വിദ്യാഭ്യാസമില്ലാത്തവളുമായ ഏതൊരമ്മയെയുമെടുത്താൽ പോലും, അറിയുന്നൊരു കാലമായിരുന്നു പ്രാചീനകാലം- നാട്ടിൻപുറങ്ങളിലെ; ഗ്രാമ ങ്ങളിലെ അജ്ഞാതരായ അമ്മമാരുടെ തലങ്ങളിൽവരെ അന്ന് വൈദ്യശാ സ്ത്രം എത്രത്തോളമെത്തിയിരുന്നുവെന്നും കാണണം. എന്നാൽ ആധുനിക കാലത്തോ? ഭിഷഗ്വരനുമുന്നിലെത്തുന്ന തൊണ്ണൂറ്റിയൊമ്പത് ശതമാനംപേ രെയും കൊണ്ടുപോയി ഒരു സ്കാനറിനുമുന്നിൽ നിർത്തിപ്പറയുകയല്ലേ, നിങ്ങളുടെയൊക്കെ ലിവറുകൾ തടിച്ചിട്ടുണ്ടെന്ന്? ടഏജഠയും ടഏഛഠയും ടെസ്റ്റ്ചെയ്ത് കൃത്യമായി അതിന്റെ അളവ് 120, 130, 140 ഒക്കെയാണെന്ന് കണ്ടെത്തിയാൽപോലും- ഭിഷഗ്വര?ാരായാലും, രോഗികളായാലും എണ്ണ കഴിക്കുന്നത് നിർത്തുന്നില്ല; നെയ്യുകഴിക്കുന്നത് നിർത്തുന്നില്ല; ഉപ്പുക ഴിക്കുന്നത് നിർത്തുന്നില്ല. ചിക്കനും പോട്ടിയും പൊറോട്ടയുമൊക്കെ കഴിക്കു ന്നത് നിർത്തുന്നില്ല- ലിവറാണ് ഈ എണ്ണയെ; ഫാറ്റിനെമുഴുവൻ രൂപാന്തര പ്പെടുത്തേണ്ടുന്ന കർമ്മം ചെയ്യേണ്ടതെന്ന് ആരും ആലോചിക്കുന്നേയില്ല. ആ ലിവർ തകരാറിലായിരിക്കുമ്പോൾ, വീണ്ടുംവീണ്ടും ഇവ തന്നെ അക ത്തേയ്ക്കു ചെല്ലുമ്പോൾ ഒരാൾ അപകടത്തിൽനിന്നും അപകടത്തിലേക്കാ ണ് പോകുന്നതെന്ന് അറിയാതെയാണ് ഇന്ന് കഴിക്കുന്നത്- എന്നാൽ നാട്ടിൻ പുറത്തെ ഏതൊരമ്മയ്ക്കും ഇത് പണ്ടേയറിയാം. കുഞ്ഞിന്റെ മൂത്രത്തിന് മഞ്ഞനിറം കണ്ടാൽ; മൂത്രത്തിൽ ചോറിട്ടുനോക്കും; മഞ്ഞനിറം കണ്ടാൽ അമ്മ കുഞ്ഞിനുള്ള ആഹാരത്തിൽനിന്ന് ഉപ്പ് മാറ്റിവെയ്ക്കും- വീട്ടിലുള്ള മറ്റുള്ളവർക്കുള്ള ആഹാരത്തിൽനിന്ന് ഉപ്പുമാറ്റാതെ കുഞ്ഞിന് പഞ്ചസാര യോ, മധുരപദാർത്ഥങ്ങളൊക്കെചേർത്ത് ആഹാരമുണ്ടാക്കിക്കൊടുക്കും, സൗമ്യമായി കുട്ടിയേയുമെടുത്ത് മുറ്റത്തുകൂടിനടന്ന് കഴിപ്പിയ്ക്കും- നിങ്ങളു ടെ ഭിഷഗ്വരപ്രമാണിമാരേക്കാൾ കോമൺസെൻസ് ആ വിദ്യാവിഹീനയായ അമ്മയ്ക്കുണ്ട്. ആ അമ്മമാരെയൊക്കെ പുച്ഛിച്ചുതള്ളി, നിങ്ങളിന്ന് നിങ്ങളുടെ മക്കളുടെ രോഗമറിയാതെ, മരിച്ചുകഴിഞ്ഞ മക്കളെ നിങ്ങൾ തെക്കേമൂലയിൽ കുഴിച്ചിട്ടുകൊണ്ടിരിക്കയുമാണ്- ഭാഷ കടുത്തുപോയെങ്കിൽ ക്ഷമിക്കുക.
അന്നത്തെ ഒരമ്മ വൈദ്യനോട് ചോദിച്ചല്ല, പഥ്യം നിലനിർത്തിപ്പോന്നത്. ഇന്നൊരമ്മ കുട്ടിയെയൊരു വൈദ്യനെകാണിച്ചാൽ; വൈദ്യൻ പഥ്യം പറ ഞ്ഞുകൊടുത്താൽ ഇതനുസരിക്കില്ല- വീട്ടിലെ സൗകര്യവും അമ്മയുടെ താല്പര്യവും കണക്കാക്കിയല്ല മരുന്നും പഥ്യവും നിശ്ചയിക്കപ്പെടുന്നതെന്ന് ഉൾക്കൊള്ളാനുള്ള കഴിവുപോലും ഇന്നത്തെ അമ്മമാർക്കില്ലാതായിരി ക്കുന്നു; വീട്ടിലെ സൗകര്യത്തിനനുസരിച്ച് നിന്നുതരുന്ന ഒരവയവമല്ല ലിവർ; കുട്ടിയുടെ യകൃത്ത് അല്ലേങ്കിൽ ലിവർ ഭിഷഗ്വരന്റെ വാക്കുകൊണ്ടും നമ്മുടെ മര്യാദകൊണ്ടുമൊന്നും നിന്നുകൊള്ളണമെന്നില്ല. അതുകൊണ്ട് നാം അക ത്തേയ്ക്ക് വിടുന്ന ആഹാരപദാർത്ഥങ്ങൾ, ആ അവയവത്തെ കളയാത്തവിധ ത്തിലുള്ളതായിരിക്കണമെന്നുള്ള ഒരറിവ് നമുക്കുണ്ടാകണം. ഇനി, പഥ്യമൊ ന്നും ഭിഷഗ്വരൻ പറഞ്ഞില്ല- തല്ക്കാലം തന്റെ കഷായവും ലേഹ്യവുമൊക്കെ എങ്ങനെയുമൊന്ന് വിറ്റുതീർത്താൽമതിയെന്ന് ഭിഷഗ്വരൻ തീരുമാനിച്ചാലോ? ഭിഷഗ്വരൻ ഒരു ലേഹ്യം കുറിച്ചുതന്നു; അത് നെയ്യുചേർത്തുണ്ടാക്കിയതാ ണെന്ന് അന്നത്തെ ഒരമ്മയ്ക്കറിയാം; അപ്പോൾ അമ്മ ഭിഷഗ്വരനോട് ചോദി ക്കും, ഈ ലേഹ്യം കുട്ടിക്ക് കൊടുക്കാമോയെന്ന്- ഭിഷഗ്വരൻ കുറിച്ചുകൊടു ത്താലും അത് കുട്ടിക്ക് കൊടുക്കാൻ അമ്മ മടിക്കും; അപ്പോൾ ഭിഷഗ്വരൻ പറയും, അത് ഇപ്പോൾ കൊടുക്കേണ്ടെന്ന്; മേശപ്പുറത്തെ സ്റ്റോക്കുലിസ്റ്റ് നോക്കി ഇന്നത്തെ ഭിഷഗ്വരൻ മരുന്നെഴുതികൊടുക്കുന്നതാണ് ഇതിന് കാരണം- ഭിഷഗ്വര?ാരെ തിരുത്തുന്ന ഒരമ്മയുണ്ടാകണമെങ്കിൽ മക്കൾക്ക് സുകൃതമുണ്ടാകണം.
ഉദരം; അത് ക്രമമായി വികസിച്ചുപോകുമ്പോൾ അതിൽ വന്നുചാടാവുന്ന രാക്ഷസങ്ങൾ, പൈശാചങ്ങൾ, കൃമികൾ, ഭൂതങ്ങൾ, ഗ്രഹങ്ങൾ എത്രയോ ഉണ്ട്- ഈ പേരുകളിലൊക്കെയാണ് അന്നുള്ളവർ സൂക്ഷ്മജീവികളെ പറഞ്ഞിരുന്നത്. അല്ലാതെ രാക്ഷസനെന്ന് പറയുമ്പോൾ, നമുക്ക് കാണാവു ന്ന പദംപോലെ വലിപ്പമുള്ളതല്ല; പദംപോലെ സൂക്ഷ്മമായത് എന്നാണർ ത്ഥം. പിശാചെന്നുപറഞ്ഞാൽ, നമ്മുടെ നഗ്നനേത്രംകൊണ്ട് കാണാൻ പറ്റാ ത്ത ജീവി- നഗ്നനേത്രങ്ങൾകൊണ്ട് കാണാൻപറ്റാത്തതാണ് രാക്ഷസവും ഗ്രഹവും ഭൂതവുമൊക്കെ; ഇങ്ങനെ ഏറെ വിഭാഗങ്ങളുണ്ട്; ഇവയൊക്കെ കയറി ക്കൂടും. ഇവയെ ഓടിക്കുന്നതിനുള്ള പദ്ധതികളാണ് സുശ്രുതനുംമ റ്റും, രോഗികളോട് പറഞ്ഞതും; രോഗികിടക്കുന്ന മുറികളിൽ ചെയ്യാൻപറ ഞ്ഞതും- രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ; അന്ന് ശസ്ത്ര ക്രിയയ്ക്ക് സജ്ജമാക്കുന്ന മുറിയിൽ ഔഷധങ്ങളിട്ട് പുകയിടുമായിരുന്നു; പുകയ്ക്കുമ്പോൾ ആ സൂക്ഷ്മജീവികൾ പോകും. ശസ്ത്രക്രിയചെയ്തത് കൂട്ടിത്തുന്നാനുംമറ്റുമെടുക്കുന്ന സമയം- അത്രയും കൈവേഗമുള്ളവനുമാത്ര മേ നിശ്ചയിക്കുന്ന സമയംകൊണ്ട് ശസ്ത്രക്രിയ ചെയ്യാനാകൂ; താമസിക്കു മ്പോൾ ഓടിയൊളിച്ച ഈ സൂക്ഷ്മജീവികൾ തിരിച്ചുവരികയുംചെയ്യും; അതുകൊണ്ട് ശസ്ത്രക്രിയകളിലെ വേഗത വലിയൊരു കാര്യമാണെന്ന് ആ ചാര്യ?ാർ പറഞ്ഞിട്ടുണ്ട്- പ്രാചീനകാലങ്ങളിൽ സൂക്ഷ്മജീവികളെ അകറ്റാ ൻതന്നെ വീടുകളിൽ പുകയ്ക്കാറുമുണ്ട്.
ആ പുകയ്ക്കുപകരം ഇന്ന് പുകയായി ചുറ്റുപാടുകളിലടിയ്ക്കുന്നത് വി ഷമാണ്- നിങ്ങൾ കിടന്നുറങ്ങുന്ന കട്ടിലിനുചുറ്റും വിഷപ്പുകവെച്ച് ഉറങ്ങും; അതുകൊണ്ട് എഴുന്നേല്ക്കാൻ താമസിക്കുകയും ചെയ്യും. ഇതിലൂടെ കൊ തുകിന്റെ പരമ്പര, നിങ്ങളുടെ വിഷത്തെ അതിജീവിച്ചുകഴിഞ്ഞു- അവർ നിങ്ങളെ ഇനിയും കുത്തും; നിങ്ങൾക്കവ ചിക്കൻഗുനിയയുണ്ടാക്കും. ഒപ്പം, ആ പുകകൊണ്ട് കണ്ണിന്റെ കാഴ്ചയും നശിക്കും. കാരണം കണ്ണിനെയാണ് ആ വിഷപ്പുക ഏറ്റവുംകൂടുതൽ ബാധിക്കുന്നത്.