[ Full Text - Source: September 2012 issue ]
പാരസ്പര്യങ്ങളുടെ ഭൂവിലാണ് അറിവ് പങ്കുവെയ്ക്കപ്പെടുന്നത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി- ഈ ദേവതകളെയെല്ലാം ത?യീഭവിപ്പിച്ചാണ് പാര സ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന് അച്ചടക്കമുള്ളൊരു പൂർ വ്വജീവിതം അനിവാര്യമാണ്- അച്ചടക്കമുള്ളൊരു കൗടുംബിക പാരസ്പര്യ ങ്ങൾ തികഞ്ഞ; നിഷേധങ്ങളുടെ ഭാവതലങ്ങളില്ലാത്ത; അനിഷേധ്യമാ യൊരു തലത്തിൽമാത്രമേ, ഒരുവന്റെ ദേവതകളെല്ലാം സമുജ്ജ്വലമായി അക ത്ത് പാരസ്പര്യം പുലർത്തുകയുള്ളു.
എല്ലാ ഇന്ദ്രിയദേവതകളും- ഓരോ ഇന്ദ്രിയദേവതയും അതിന്റേതായ തലങ്ങളിൽ, ബാഹ്യമായി സഞ്ചരിക്കാനും സ്വാതന്ത്ര്യംനേടുവാനും അഭിവാ ഞ്ചിക്കുന്നതാണ്. ഇന്ദ്രിയദേവതകൾ എത്രമാത്രം ബാഹ്യമാകുന്നു; സ്വതന്ത്ര മാകുന്നു; അത്രകണ്ട് കലനമുണ്ടാകുകയും വസ്തുവിേ?ൽ ബുദ്ധി ഇടപെട്ട് അപഗ്രഥനാത്മകമായിവരുന്ന ഒരു തലമുണ്ടാകുകയും ചെയ്യും- ഇങ്ങനെ ബഹുദൂരംസഞ്ചരിച്ച് പിന്നീടെപ്പോഴെങ്കിലും തിരിച്ചുവരണമെന്നുതോന്നി, തിരിച്ചുവന്നാൽ ആദ്യപടിയിൽ കൃത്യമായി എത്താനാവില്ല; അത് ഗണിതശാ സ്ത്രം പഠിച്ചാൽ മനസ്സിലാകും- ഡിഫ്രൻഷ്യേറ്റുചെയ്ത ഏത് സൂത്രവാക്യ വും തിരിച്ച് ഇന്റഗ്രഷനിലൂടെ, അതിന്റെ മൗലികതയിൽ എത്തിക്കാനാവില്ല; അതെല്ലാം അനിശ്ചിതത്വത്തിലേ ചെന്നെത്തുകയുള്ളു. അതുകൊണ്ടാണ് എത്രദൂരം പോകുമ്പോഴും പാരമ്പര്യസ്മൃതികൾ നമ്മളിൽനിന്ന് അകന്നു പോകരുതെന്നുപറയുന്നത്- എത്ര ദൂരംവരെയും പോകാം; പക്ഷെ കാണാവു ന്നതോ, കാണാതെകാണുന്നതോ ആയൊരു ബന്ധം അണമുറിയാതെ ഉള്ളി ൽ കിടക്കണം; അതിനെയാണ് പാരസ്പര്യമെന്ന് പറയുന്നത്; ദൃഷ്ടമോ, അദൃഷ്ടമോ, ദൃഷ്ടാദൃഷ്ടമോ ആയ ആ പാരസ്പര്യസംവേദ്യമായ അറിവി ലാണ് അച്ചടക്കം പൂർണ്ണതയെ പ്രാപിക്കുന്നത്; അച്ചടക്കത്താൽ പൂർണ്ണതയെ പ്രാപിച്ച് പാരമ്പര്യതരങ്ങളായ എല്ലാ അറിവുകളും സമുജ്ജ്വലമായി ശോ ഭിച്ച്; ദേവതകൾ സമീചീനമായി സംയോജിച്ചുനിൽക്കുമ്പോൾ- ഒരു ഗുരുവി ൽ പാരസ്പര്യംവരുന്നെങ്കിൽ, ഒരു ക്ഷണനേരംകൊണ്ട് ഒരുവൻ ദിവ്യാനുഭവ ങ്ങളിലേക്ക് എടുത്തെറിയപ്പെടും.
അത്തരമൊരു മന്ത്രശരീരിയായ; ആഗമങ്ങൾ അനുസരിക്കുന്ന ഗുരുവിൽ നിന്നുണ്ടാകുന്ന ശാസ്ത്രം, ശാസിദാരമായതുകൊണ്ട്; ശാസ്താവായതുകൊ ണ്ട്; ശാസിക്കുന്നവയായതുകൊണ്ട്- പരിശുദ്ധങ്ങളെന്ന് വിളിക്കാവുന്ന എല്ലാ പ്രവർത്തനങ്ങളും ഒരു സാധകനിൽ തുടർന്നങ്ങോട്ടുണ്ടാകും; അതുകൊണ്ട് എല്ലാം ഗുരുവിൽ ആധാരിതമായേ നടക്കൂയെന്നറിയണം. ഉപാസനാകാ ണ്ഡത്തിലെ സമസ്ത അനുഷ്ഠാനങ്ങളും ആന്തരികങ്ങളായ സമസ്ത സാധനങ്ങളും സാധകന് തുടർന്നുകൊണ്ടുപോകുന്നതിനും നിലനിർത്താ നും- സങ്കല്പിക്കുന്ന എന്തിനും ആവശ്യമായ ആദ്ധ്യാത്മികവും ഭൗതിക വും; മാനസികവും ശാരീരികവുമായ സമസ്ത ഊർജ്ജവും സാധകനിലേ ക്കെത്തുന്നത് ഗുരുവിൽനിന്നുതന്നെയാണ്. അതുകൊണ്ടാണ് അഷ്ടമീതിഥി യിൽ ഗുരുയേകശരണനായി ദീക്ഷയ്ക്ക് ചെല്ലുന്നതിനെക്കുറിച്ചുള്ള സന്ദേശ ങ്ങൾ നൽകിയത്; അതിന്റെ വെളിച്ചത്തിലാണ് ഗുരുവിനെ സാധകന് പരിച യപ്പെടുത്തുന്നത്. എല്ലാ വ്യക്തിഗതശ്രവണവും, ആദ്ധ്യാത്മികലോകത്ത് ഗു രുശിഷ്യപാരസ്പര്യം ഉണ്ടായിമാത്രമേ നടക്കാവൂ. അതിനുമുമ്പുണ്ടാകുന്ന എല്ലാ വ്യക്തിഗതശ്രവണവും, ആദ്ധ്യാത്മികലോകങ്ങളിൽ സഞ്ചരിക്കുന്നവ നെ അനുസ്യൂതം നശിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ആത്മലോകത്തേ ക്ക് പദമൂന്നുമ്പോൾ ആദ്യം തീരുമാനിക്കണം- ഞാൻ ഇതുവരെനേടിയ വ്യക്തിഗതങ്ങളായ എല്ലാ ശ്രവണങ്ങളും ഇവിടെ തടഞ്ഞുവെയ്ക്കുന്നുവെ ന്ന്. ആത്മലോകത്ത്, വ്യാസപീഠങ്ങളിൽ സംസാരിക്കാൻ ഇരിക്കുമ്പോൾ ആചാര്യ?ാരും ഗുരുക്ക?ാരും ഇതുതന്നെ ശ്രദ്ധിക്കണം- വ്യക്തിഗതങ്ങളായ തന്റെ എല്ലാ ഭാവങ്ങളും ഇവിടെ ഞാൻ അഴിച്ചുവെയ്ക്കുന്നുവെന്ന്. വ്യ ക്തിഗതഭാവങ്ങൾ വലിച്ചെറിഞ്ഞ്, വ്യാസപീഠത്തിൽ കയറിയതുമുതലുണ്ടാ കുന്ന അറിവുകൾ അനല്പമായ ആനന്ദമായിരിക്കും പ്രദാനംചെയ്യുക; അവിടെയുണ്ടാകുന്ന അറിവുകൾ സ്വതന്ത്രവും അവക്രവുമായിരിക്കുകയും ചെയ്യും.
പരിശുദ്ധമായ എല്ലാ കർമ്മങ്ങളും ഉപാസനാകാണ്ഡത്തിലെ സമസ്ത അനുഷ്ഠാനങ്ങളും ആന്തരികങ്ങളായ സമസ്ത സാധനകളും ചെയ്യുന്നതി നാവശ്യമായ ശക്തിവിശേഷങ്ങളും ആദ്ധ്യാതമിക ഊർജ്ജവും ശിഷ്യനിലേ ക്ക് പ്രവേശിക്കുന്നത്- ദീക്ഷാവേളയിൽ ഗുരുവിൽനിന്നുതന്നെയാണ്; ആ ഊർജ്ജപ്രസരണമാണ് ദീക്ഷ. അതുകൊണ്ട് ലഭിക്കുവാൻപോകുന്ന ദീ ക്ഷാമന്ത്രത്തിന്, അനുസ്യൂതമായിരിക്കുന്ന ഒരു ഗുരുവിനെ ശിഷ്യൻ ആദ്യം കല്പനചെയ്യണം- ഓരോരുത്തർക്കും പഥ്യമായ ഭാവഹാവാദികളിലൂടെ ഗു രുവിനെ തന്റെ ഹൃദയത്തിലേക്ക് ആനയിക്കുന്നതിന് സങ്കല്പിക്കുക. അപ്പോ ൾ അന്വേഷിച്ചുപോകാതെതന്നെ ഗുരു ശിഷ്യനെ തേടിയെത്തും- ഇതാണ് തന്ത്രസാധനയുടെ ഒരു രഹസ്യം. ശ്രോതിയനും ബ്രഹ്മനിഷ്ഠനുമായ ഉത്തമ ഗുരുവിൽനിന്ന് ശിഷ്യനിലേക്ക് പ്രവഹിക്കുന്ന അമൃതാനന്ദത്തിന്റെ ആലക്തി കതരംഗങ്ങൾ ശിഷ്യനിൽ സജീവമാകുന്നതോടെ, ശിഷ്യൻ ഗുരുലക്ഷ്യത്തെ പ്രാപിക്കുന്നു. അത്തരമൊരു പരിണാമത്തിന്റെ ആനുഭൗതികതലമില്ലാത്ത എല്ലാവിധ ആചാരങ്ങളും യാന്ത്രികമാണെന്നും അറിയുക.
സാധകൻ യാന്ത്രികാചാരങ്ങളിൽ വീഴാതിരിക്കാൻ ഗുരുശിഷ്യപാരസ്പ ര്യത്തിന്റെ ആധാരിതയും പവിത്രതയും ശക്തമാകേണ്ടതുണ്ട്- ഏറ്റവും പവി ത്രവും ഏറ്റവും ശക്തവും ഏറ്റവുംവലിയ ലക്ഷ്യത്തെ കാംക്ഷിക്കുന്നതുമായ പാരസ്പര്യമാണ് ഗുരുശിഷ്യപാരസ്പര്യം. അതിലെത്തിപ്പെട്ടാൽ, ശിഷ്യന് വേറെ വഴി അന്വേഷിക്കേണ്ടതില്ല; എല്ലാ സംശയങ്ങളും അറ്റുപോകും- ബന്ധത്തിൽ ഗുരുവിനെ സംശയിക്കേണ്ടുന്ന അവസ്ഥയിലേക്ക് ശിഷ്യൻ എപ്പോഴെങ്കിലും വീണുപോയാൽ, പിന്നെ ലോകത്തിലൊരാളേയും വിശ്വസി ക്കാനാവില്ല. വിശ്വാസത്തിന്റെയും പ്രമാണങ്ങളുടെയും ആധാരഭൂതങ്ങളായ ഹിമവൽശൃംഖങ്ങളിൽനിന്ന് പതിച്ചുകഴിഞ്ഞ ഒരുവന്, പിന്നെ ഒരടിപോലും മുന്നോട്ടുപോകാനുമാവില്ല; അതുകൊണ്ട് വളരെസൂക്ഷിച്ച് പദമൂന്നേണ്ടുന്ന ലോകമാണിത്; അതുകൊണ്ട് ഒരുവന് ഏതൊരു ഗുരുവിനെയും വിശ്വസി ക്കാം- എല്ലാം ഏകമാണ്; ഏത് പാരമ്പര്യത്തിൽപ്പെട്ടയാളാണെങ്കിലും നല്ല താണ്. പാരമ്പര്യവഴികളെ വലിച്ചെറിഞ്ഞ് വേറൊരു പാരമ്പര്യത്തിലേക്ക് മാറുകയുംവേണ്ട- അതുകൊണ്ട് ഒന്നിനേയും തള്ളിപ്പറയുകയുമരുത്. മതവി ശ്വാസത്തിന്റെപോലും പാരമ്പര്യം വലിച്ചെറിയുകയുംവേണ്ട; മഹത്വത്തിന്റെ പേരിൽ തമ്മിലടിക്കുകയുംവേണ്ട- കാത്തിരിക്കുക; സങ്കല്പം ദൃഢമാണെ ങ്കിൽ, ഗുരു ശിഷ്യനെത്തേടിവരും.
മാതാവും പിതാവും മഹേശ്വരനുമെല്ലാം ഗുരുതന്നെയാണ്. ആത്മീയമായി രിക്കുന്ന യാഥാർത്ഥ്യത്തിന്റെ ലോകങ്ങളിൽ ജ?ം കൊടുക്കുന്നതിനുമുമ്പ്- തന്റെ ആത്മബോധത്തിന്റെ ഗർഭാശയത്തിൽ മാതൃസഹജമായ പ്രേമത്തോ ടെ ശിഷ്യനെ വഹിക്കുന്നത് ഗുരുതന്നെയാണ്- പുതിയൊരു ജ?മാണത്; ഒരിക്കൽ ജനിച്ചുകഴിഞ്ഞവനെ വീണ്ടും മറ്റൊരു ഗർഭത്തിൽ സൂക്ഷിക്കലാ ണത്; ആത്മയാഥാർത്ഥ്യത്തിന്റെ ഗർഭത്തിൽ; മന്ത്രത്തിന്റെ രക്ഷാകവചത്തി ൽ; മന്ത്രാർത്ഥപാരസ്പര്യത്തിന്റെ പോഷകമൂല്യങ്ങൾനൽകി ശിഷ്യനെ യേറ്റുന്നത് ഗുരുതന്നെയാണ്. മാതൃസഹജമായ വാത്സല്യാതിരേകവുമായി തന്റെ ഗർഭത്തിലേറ്റുവാങ്ങി, ദിനങ്ങളും മാസങ്ങളും പക്കങ്ങളും സംവത്സര ങ്ങളുംകൊണ്ടോ, നടത്തി പൂർണ്ണതയിലേക്കെത്തിക്കുക- പ്രതിപ്രസവത്തി ന്റെ ഈ ലോകങ്ങളിലേക്ക് ശിഷ്യനെ തുറന്നുവിടുമ്പോഴാണ്, ശിഷ്യൻ ആത്മഗൗരവത്തിന്റെയും ആത്മായാഥാർത്ഥ്യത്തിന്റെയും ആത്മാനന്ദത്തി ന്റെയും രംഗവേദിയിൽ പിച്ചവെച്ചുകളിച്ച്- നാളെ തന്റെ അജ്ഞാനമുറഞ്ഞു കൂടിയ സമസ്തലോകങ്ങളുംവിഴുങ്ങി ശിഷ്യൻ ജ്ഞാനിയായിത്തീരുന്നത്; ആത്മാന്വേഷണത്തിന്റെ മേഖലകളിലേക്ക് പിച്ചവെയ്ക്കുവാൻ; ഓരോ പദ വുംവെച്ചുനടക്കാൻ പിതാവിനെപോലെ കൂട്ടിക്കൊണ്ടുപോകുന്നതും ഗുരുത ന്നെയാണ്; മഹേശ്വരന്റെ മഹിമാതിരേകംപൂണ്ട് അവതാരവരിഷ്ഠനായ ഗു രു- ശിഷ്യനെ തന്റെ അംഗതലത്തിലേറ്റി അദ്വൈതമകരന്ദം അനുഭവിപ്പിക്കു ന്നതും ആനുഭൗതികമാണ്. വൈയക്തികസുഖത്തിന്റെ ബന്ധങ്ങളിൽനിന്നും മൃഗതൃഷ്ണകളിൽനിന്നും അവയുടെ ചങ്ങലക്കണ്ണികളിൽനിന്നും ഗുരുവായി അരുളുന്ന മഹേശ്വരൻ- മാനദണ്ഡങ്ങൾക്കൊന്നും അളന്നുകൊടുക്കുവാൻ കഴിയാത്തത്രയും അറിവിന്റെ ലോകങ്ങളിലൂടെ ശിഷ്യനെ കൂട്ടിക്കൊണ്ടുപോ കുന്നു; ആ ശിരസ്സിൽനിന്നും ഒഴുകുന്ന ഗംഗയിൽ കുളിപ്പിച്ച് ആനന്ദമനുഭവി പ്പിക്കുന്നു. അസാദ്ധ്യത്തിന്റെ സാദ്ധ്യത്തെ അനുഭവവേദ്യമാക്കുന്ന ഗുരു- ഗുരുവിന്റെ അനുഗ്രഹം ഒന്നുമാത്രമാണ്, ഗുരുവിന് വശംവദനാകുന്ന ഒരു ശിഷ്യൻ.
ഈശ്വരസാക്ഷാത്ക്കാരത്തിന്റെ അത്യുന്നതതലങ്ങളിലേക്ക് ശിഷ്യന് കയറിപ്പോകുവാൻ കാരണമാകുന്നത് ഗുരുവാണ്- ആത്മവിദ്യയുടെ; ആത്മ വിശുദ്ധിയുടെ അകപൊരുളുകളിലേക്ക് ആനയിയ്ക്കപ്പെടുന്നതിന് സാമർ ത്ഥ്യമില്ലാതിരുന്ന ശിഷ്യനെ ആത്മയാഥാർത്ഥ്യത്തിലേക്ക് സംയോജിപ്പിക്കു ന്നതും അതേ ഗുരുതന്നെയാണ്- നരരൂപമെടുത്തുവന്ന ഗുരുക്ക?ാരുടെ ഗൗരവത്തിലാണ്, ആത്മാനന്ദത്തിന്റെ അത്യന്തഭാസുരങ്ങളായ അതീന്ദ്രിയ സ്പന്ദങ്ങളത്രയും നിലനിൽക്കുന്നതുതന്നെ.