അപ്രാപ്യതയുടെ തേടൽ

[ Full Text - Source: September 2012 issue ]

സ്ത്രീപുരുഷസമത്വത്തിനും മാന്യമായ സഹവർത്തിത്വത്തിനും ശ്രമി ക്കുമ്പോൾ വൈദ്യശാസ്ത്രപരമായ സാദ്ധ്യതകളെയും പരിമിതികളെയും കണക്കിലെടുക്കാതെവയ്യ; പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെവിടെയും, സാമൂഹ്യതലത്തിലോ സാംസ്ക്കാരികതലത്തിലോ സ്ത്രീ പുരുഷനേക്കാൾ മുകളിലാണെന്നോ പുരുഷൻ സ്ത്രീയേക്കാൾ മുകളിലാണെന്നോ പറഞ്ഞിട്ടു മില്ല. അതേസമയം `ചരക സംഹിതയും` `സുശ്രുത സംഹിത`യും വെച്ചുപഠി ക്കുമ്പോൾ, സ്ത്രീയാണ്‌ പുരുഷനേക്കാൾ വൈദ്യശാസ്ത്രപരമായി മുകളി ലെന്നുതോന്നുകയും ചെയ്യും. ഇതിലുപരി, ഇന്നും ആ നിയമങ്ങൾതന്നെ യാണ്‌ ഭാരതത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാണാം. ഏതെങ്കിലു മൊരു പുരുഷനോട്‌ എവിടെയെങ്കിലുംവെച്ച്‌ ഒരു സ്ത്രീ അപമര്യാദയായി പെരുമാറുകയോ, വികൃതമായ ഒരു സിംബൽ കാണിക്കുകയോചെയ്താൽ വലിയ അപകടമൊന്നും നിയമത്തിൽ പറയുന്നില്ലേങ്കിലും- ഏതെങ്കിലുമൊരു സ്ത്രീയോട്‌ എവിടെയെങ്കിലുംവെച്ച്‌ ഒരു പുരുഷൻ തെറ്റായി ഒരു ആംഗ്യ ഭാഷയൊ, ഒരു ശാരീരികഭാഷയോ, ഒരു വാക്കോ ഉപയോഗിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച്‌ വലിയ ശിക്ഷയാണുണ്ടാകുന്നത്‌; ഇതറിയാവു ന്നവർപോലും ഇതിനെ വേണ്ടവിധം ഉപയോഗിക്കാത്തതുകൊണ്ടാണ്‌ ഇത്ത രം തെറ്റുകൾ ആവർത്തിക്കപ്പെടുന്നത്‌; അതുകൊണ്ട്‌ സ്ത്രീകളാണ്‌ ഇതി നെ ആദ്യം പഠിക്കേണ്ടത്‌- നിയമപരമായ ഈ പരിരക്ഷകളത്രയും, പ്രാചീന നിയമഗ്രന്ഥങ്ങളിൽനിന്നെടുത്തതാണെന്ന്‌ ആദ്യമറിയണം; മറിച്ച്‌ അതൊ ന്നും അമേരിക്കൻ നിയമങ്ങളിൽനിന്നും ബ്രിട്ടീഷ്‌ നിയമങ്ങളിൽനിന്നുമൊ ന്നും കടംകൊണ്ടതല്ല- ഇന്ത്യൻ പ്രാചീന നിയമങ്ങളിൽ; യാജ്ഞവൽക്യ സ്മൃതികളിൽ; മനു സ്മൃതികളിൽ;  നാരദ സ്മൃതികളിൽ നിന്നൊക്കെയുള്ള ആശയങ്ങൾ ചില്ലറയൊന്നുമല്ല ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിരിക്കുന്നത്‌.

നിയമപരമല്ലാത്ത ആയിരമായിരം കാര്യങ്ങൾ രാജ്യത്ത്‌ നടക്കുന്നുണ്ട്‌- കൃത്രിമ ബീജസങ്കലനംവരെനടക്കുന്നു. കൃത്രിമബീജസങ്കലനം നിയമപരമ ല്ല. എന്നിട്ടും നിങ്ങളുടെ ഫെർട്ടിലിറ്റി ക്ളിനിക്കുകളിൽ ഭിഷഗ്വര?​‍ാർ കാണിക്കു ന്നതൊന്നും സിവിലായോ, ക്രിമിനലായോ ഭരണഘടനയിൽ എഴുതിവെച്ചിട്ടു ള്ളവയല്ല. എന്നാൽ, ഒരു സ്ത്രീയെനോക്കി ഒരു പുരുഷൻ ആംഗ്യഭാഷയി ലൊരു തെറ്റായ സന്ദേശംനൽകിയാൽ, നമ്മുടെ ഭരണഘടന അനുശാസി ക്കുംവിധം അയാൾ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യും- ഇതു നമ്മുടെ പുരുഷ ?​‍ാരെ പഠിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടുപോയിട്ടുമുണ്ട്‌. മാന്യതയില്ലാത്ത ഞരമ്പുരോഗികളെ സംബന്ധിച്ചിടത്തോളം നിയമംകൊണ്ടുമാത്രമേ നിയന്ത്രി ക്കാനാകൂ; മാന്യനായവന്‌ നിയമം ആവശ്യമായി വരുന്നില്ല- അവൻ മാന്യ നായിരിക്കുന്നത്‌ നിയമംകൊണ്ടല്ല; ഭയംകൊണ്ടും അല്ല; അവന്റെ ജനിത കസംസ്ക്കാരത്തിന്റെ മര്യാദകൊണ്ടുമാത്രമാണ്‌. `ജനിതക സംസ്ക്കാരം` പ്രത്യേകമെടുത്ത്‌ പറയണം; അതിന്റെ അർത്ഥവും വ്യാപ്തിയുമൊക്കെ ആലോചിച്ചു കണ്ടെത്തണം.

ഇത്തരം നിയമങ്ങളൊക്കെ പ്രാചീനർ ഉണ്ടാക്കിയത്‌ നല്ലവണ്ണം അറിഞ്ഞി ട്ടുതന്നെയാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ആധുനിക നിയമസംഹിതയും അവയെ അതേപടി സ്വീകരിച്ചത്‌. ഒരു സ്ത്രീയെ ഒരു പുരുഷൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ- ശാരീരികവും മാനസികവും വാചികവുമായ പീഡ നങ്ങൾ. ശാരീരിക പീഡനത്തേക്കാൾ കൂടുതലാണ്‌ വാചികപീഡനത്തിന്റെ ശിക്ഷ. വാചികപീഡനത്തിന്റെ ശിക്ഷയേക്കാൾ കൂടുതലാണ്‌ മാനസികപീ ഡനത്തിന്റെ ശിക്ഷ- ശിക്ഷ കല്പിക്കാനുള്ളത്ര ദണ്ഡികളുംമറ്റും ആ നിലയിലാണ്‌; ഏകദണ്ഡിയും ദ്വിദണ്ഡിയും ത്രിദണ്ഡിയുമെല്ലാം ആ നില യിൽ കാണണം. ഇന്ന്‌ അവയെയെല്ലാം മതത്തിന്റെ ചിഹ്നമായാണ്‌ കണ ക്കാക്കുന്നത്‌- വാഗ്ദണ്ഡം, മനോദണ്ഡം, കായദണ്ഡം എന്നീ മൂന്ന്‌ ദണ്‌ ഡങ്ങളെക്കുറിച്ചുപറയുന്ന സ്മൃതിയെടുത്ത്‌ പഠിച്ചുനോക്കണം. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി- ദണ്ഡുമായി നീങ്ങുന്ന ശ്രീ ശങ്കരചാ ര്യരുടെയുമൊക്കെ ചിത്രം കണ്ടിട്ടുണ്ടാകും; വാഗ്ദണ്ഡത്തിന്റെയും മനോദ ണ്ഡത്തിന്റെയും  കായദണ്ഡത്തിന്റെയുമൊക്കെ ശിക്ഷകൾ നിശ്ചയിക്കു ന്നത്‌ അവരെപ്പോലുള്ളവരാണ്‌; അത്രയും അറിവ്‌ അവർക്കുണ്ടാകണം. എ ന്നാൽ ഇന്ന്‌, സ്ത്രീയെ ശക്തമായി പീഡിപ്പിക്കുമ്പോൾപോലും രക്ഷപ്പെടാ നുള്ള പഴുതുകൾ നിയമത്തിൽ തേടിയാണ്‌ ബുദ്ധിരാക്ഷസ?​‍ാരായ നിയമ ജ്ഞ?​‍ാർ ഓടുന്നത്‌- ഇതൊക്കെ ഇന്ന്‌ നടക്കുന്നത്‌ പൗരാണികതയുടെ പേരിലെന്നാണ്‌ ഇവർ പറയുകയും ചെയ്യുക; പൗരാണികതയ്ക്ക്‌ ഇതിലെന്ത്‌ ബന്ധമാണുള്ളത്‌; ഈ കാണിക്കുന്ന തെറ്റുകൾക്കുള്ളത്‌?

ആധുനിക വിദ്യാഭ്യാസം പുതുതലമുറയെ പൗരാണികതയൊന്നും പഠി പ്പിച്ചിട്ടില്ലല്ലോ- എന്നാൽ ഇന്നുകാണുന്ന ഇത്തരം തെറ്റുകളൊക്കെ ആവർ ത്തിക്കപ്പെടുന്നത്‌ ആംഗലേയ ഭാഷാപ്രാവിണ്യം; ശക്തമായ നിയമനിർമ്മാ ണം; ജനാധിപത്യസംവിധാനം എന്നിവയുടെ ഈറ്റില്ലത്തിലാണ്‌. വസ്തുത യെ വസ്തുതയായിക്കണ്ട്‌, ഇതെല്ലാം നടക്കുന്നത്‌ ശക്തമായ ജനാധിപത്യ കാലത്ത്‌; എന്റെയും നിങ്ങളുടെയും ഈ കാലഘട്ടത്തിലാണ്‌ നടക്കുന്നതെ ന്ന്‌ സമ്മതിക്കണം- ഇന്നത്തെ സാമാജിക സംസ്കൃതിയുടെ വൈകല്യമാ ണെന്ന്‌ ഏറ്റെടുത്താൽമാത്രമേ തിരുത്താൻകഴിയൂ; പകരം ഇതെല്ലാം പൗരാ ണികതയുടെ തലയിൽ കെട്ടിവെച്ച്‌ രക്ഷപ്പെടാനാവില്ല. ഇവിടെ ആവർത്തിച്ചു കൊണ്ടിരുന്ന എണ്ണമറ്റ  സ്ത്രീപീഡനങ്ങൾ മനുസ്മൃതിയുടെ വെളിച്ചത്തിൽ നടന്നതല്ല; യാജ്ഞവൽക്യസ്മൃതിയുടെ വെളിച്ചത്തിലും നടന്നതല്ല- ആധു നികജീവിതത്തിന്റെ വെളിച്ചത്തിൽ നടന്നതാണ്‌; ആധുനിക വിദ്യാഭ്യാസം നേടിയവർ ചെയ്തിട്ടുള്ളതാണ്‌. ഇവർക്കുള്ള ശിക്ഷകൾ നിയമനിർമ്മാണ വേളയിൽ എടുത്തെഴുതിയത്‌ പ്രാചീന സ്മൃതികളെ ഉദ്ധരിച്ചാണെന്നെങ്കി ലും- സമ്മതിക്കണം; അതിനെ സമ്യക്കായി ഉപയോഗിക്കാനുള്ള മനഃസാ ന്നിദ്ധ്യമെങ്കിലും, ആധുനിക നിയമജ്ഞ?​‍ാർക്കും സാമൂഹികപ്രവർത്തക ർക്കും ഉണ്ടാകണം. അതുണ്ടായിരുന്നെങ്കിൽ, ഒരുപക്ഷെ തെറ്റുകൾ തടയാനാകുമായിരുന്നു. അവിടെയാണ്‌ നിയമനിർമ്മാണത്തേക്കാൾ പര സ്പരസ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും പരസ്പരധാരണ യുടെയും ലോകം ഉയർന്നുനില്ക്കുന്നത്‌.

നിയമത്തെ മനഃശാസ്ത്രം മറികടക്കുന്നുവെങ്കിൽമാത്രമാണ്‌, സ്ത്രീക്ക്‌ സ്വയം രക്ഷപ്പെടാൻകഴിയുക. അപ്പോഴാണ്‌ സ്ത്രീവിദ്യാഭ്യാസത്തിന്റെയും  പുരുഷവിദ്യാഭ്യാസത്തിന്റെയും സമ്യക്കായ ആവശ്യകത അനിവാര്യമാകു ന്നത്‌- ഒന്നിനെ ആഗ്രഹിക്കുക; എന്തിനെയാണ്‌ ആഗ്രഹിക്കുക? നമുക്കില്ലാ ത്ത ഒന്നിനെ നാം ആഗ്രഹിക്കുന്നു; ലോകത്തുള്ള എല്ലാ മനുഷ്യരും അപ്രാ പ്യത്തിലാണ്‌ ആഗ്രഹംവെച്ചുപുലർത്തുന്നത്‌- പ്രാപ്യത്തിലല്ല. ഒരിടത്ത്‌ നിൽ ക്കുമ്പോൾ, ഒരു സാരികണ്ടു; അത്‌ തനിക്കിപ്പോൾ പ്രാപ്തമല്ല. വീട്ടിലെത്തി യിട്ടും അതുതന്നെ മനസ്സിൽ കിടക്കുകയാണ്‌- അപ്പോൾകരുതും അതുപോ ലൊന്ന്‌ നാളെ വാങ്ങണമെന്ന്‌. ഇത്‌ മനസ്സിന്റെയൊരു പ്രത്യേകതയാണ്‌. ഇങ്ങനെയൊരു അപൂർണ്ണതയിലാണ്‌ സൃഷ്ടി; അതിൽ പ്രകടമായ; പ്രാകൃ തികമായ അപൂർണ്ണതയാണ്‌ സ്ത്രീയും പുരുഷനുമെന്നത്‌- രണ്ട്‌ അപൂർ ണ്ണതകൾ. അതുകൊണ്ട്‌ രണ്ടിന്റേയും ചേർച്ചയില്ലാതെ പൂർണ്ണതയില്ല; ഇതാ ണ്‌ പ്രാചീനന്റെ കാഴ്ചപാട്‌.

സ്ത്രീയിലുള്ള ഹോർമോണുകൾ സ്ത്രൈണഹോർമോണുകളാണ്‌; പുരുഷഹോർമോണുകൾ കുറവാണ്‌. അതുകൊണ്ടുതന്നെ ഒരിക്കലും പുരു ഷനാകാൻ സ്ത്രീയ്ക്കാവില്ല- എങ്ങനെയൊക്കെ ശ്രമിച്ചാലും; എന്തുസമരം നയിച്ചാലും ആവില്ല. ഓരോരുത്തനും ജനിച്ചത്‌ പൂർവ്വകർമ്മങ്ങളാലാണെന്ന്‌ പൂർവ്വികർപറയും- ഇതിനെ നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും, ജനനം വർത്തമാനത്തിലെ അറിവിന്റെ ഫലമല്ല. ഒരാൾ സ്ത്രീയാകുന്നതോ പുരു ഷനാകുന്നതോ- അവളോട്‌ അല്ലേങ്കിൽ അവനോട്‌ ചെന്നുചോദിച്ച്‌, അനുമതി തേടിയിട്ടൊന്നുമല്ല. സംഭവിക്കുന്നത്‌; നിശ്ചയിക്കുന്നത്‌ ഒരു അബോധത്തി ലാണ്‌; ബോധത്തിലല്ല. ജനിച്ചുകഴിഞ്ഞു- സ്ത്രീയാണ്‌; ഞാൻ സ്ത്രീയായി ജനിച്ചിരിക്കുന്നു; പുരുഷനായി ജനിച്ചിരിക്കുന്നുവെന്നത്‌ സത്യമാകുന്നു. ഈ സത്യത്തെ അംഗീകരിക്കാതിരിക്കലാണ്‌, ആധുനിക വിദ്യാഭ്യാസംകൊണ്ട്‌ നിങ്ങൾനേടുന്ന ആദ്യത്തെ അപകടം.

ഞാൻ പുരുഷനാണ്‌ അല്ലേങ്കിൽ സ്ത്രീയാണ്‌- എന്റെ ജീവിതം മനോഹ രമാണ്‌. എനിക്ക്‌ എന്റേതായ കർമ്മങ്ങളും എന്റേതായ ആനന്ദത്തിന്റെ ലോക ങ്ങളും അതിന്‌ എന്റേതായ വഴികളുമുണ്ട്‌- പക്ഷേ, ഞാൻ അപൂർണ്ണയാണ്‌; അപൂർണ്ണനാണ്‌. അതുകൊണ്ട്‌ എന്റെ വഴിയുടെ പൂർണ്ണതയാണ്‌, എനിക്ക്‌ അപ്രാപ്യമായത്‌; അത്‌ അനിവാര്യതയാണ്‌. സ്ത്രീയെ സംബന്ധിച്ച്‌ പുരുഷ നും പുരുഷനെ സംബന്ധിച്ച്‌ സ്ത്രീയും പൂർണ്ണതയാണ്‌; അനിവാര്യതയാ ണ്‌- അതിനാണ്‌ വിവാഹം. വിവാഹത്തിന്റെ ഒരംശംമാത്രമാണ്‌ ലൈംഗി കാഭിലാഷവും ലൈംഗികസർജ്ജനവുമെല്ലാം- ജീവിതത്തിന്റെ മുഴുവൻ സമയവും ഇത്‌ നിലനിൽക്കുന്നുമില്ല. മൃഗങ്ങളിൽപോലും കാണുന്നതും തൃഷ്ണയായി വികസിച്ചിട്ടുള്ളതുമായ ലൈംഗിക ഉൽസർജ്ജനം, അതിന്റെ ഒരംശംമാത്രമായാണ്‌. ഭർത്താവിനും ഭാര്യയ്ക്കും തന്റെ ഇണയെ സംതൃ പ്തിപ്പെടുത്താനുള്ള ലൈംഗികശേഷി ഇല്ലേങ്കിൽ- വിവാഹമോചനം അനു വദിക്കാമെന്ന്‌ സുപ്രീകോടതിയുടെ നിർണ്ണായക വിധിവന്നതും ഈ അടുത്ത കാലത്താണെന്ന്‌ ഓർക്കുക; ഇനിയിത്‌ കുടുംബജീവിതത്തിൽ എത്രത്തോ ളം ദുരുപയോഗിക്കപ്പെടുമെന്ന്‌ നിശ്ചയിക്കാനുമാവില്ല; നമ്മുടെ വക്കീല?​‍ാർ ഇതിൽപിടിച്ച്‌ എത്ര കളിക്കുമെന്നും സമ്പന്നകുടുംബങ്ങളിൽനിന്ന്‌ ഇനിയെ ത്ര പണമൊഴുകുമെന്നും ഇനിയെത്ര നാടുനാറുമെന്നും കണ്ടറിയേണ്ടതാ ണ്‌!

വിദ്യാഭ്യാസത്തിൽ പ്രാഥമികമായി അറിയേണ്ടത്‌ ഇതൊന്നുമാത്രമല്ല- സ്ത്രീപുരുഷബന്ധത്തിലെ ലൈംഗികതയ്ക്കപ്പുറം ഒട്ടേറെകാര്യങ്ങളുണ്ട്‌; ചെറുതുംവലുതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്‌. ഇതിന്റെയെല്ലാം അടിസ്ഥാനം, അപ്രാപ്തതയും അപ്രാപ്തസുഖങ്ങളുമാണ്‌- അപ്രാപ്തസുഖങ്ങളത്രയും ചേർച്ചയിൽ മാത്രമുള്ളതാണ്‌. പുരുഷന്റെ മനസ്സുകളിൽ നിറഞ്ഞിരിക്കുന്ന സ്ത്രൈണപരങ്ങളായ സ്വപ്നങ്ങൾ; സ്ത്രീയുടെ സങ്കല്പങ്ങളിൽ നിലനി ല്ക്കുന്ന പൗരുഷപരങ്ങളായ സ്വപ്നങ്ങൾ- ഇത്തരം സ്വപ്നങ്ങൾ തങ്ങളിലെ ത്രയുണ്ടെന്ന്‌ ആദ്യം അളന്നുനോക്കണം. ഉണ്ടെങ്കിൽ, പൂർണ്ണതയ്ക്ക്‌ ഒരു ഇണ അനിവാര്യമാണ്‌; അത്തരം സ്വപ്നങ്ങൾ ഇല്ലേങ്കിൽമാത്രമേ വിവാഹം കഴിയ്ക്കാതെ ജീവിയ്ക്കാവൂ- അല്ലാതെ, സന്യാസം സ്വീകരിച്ചാൽപോലും അർദ്ധവിരാമമുണ്ടാകും; അതായിരിക്കും അവിരാമം തുടരുക. അതുകൊണ്ട്‌ ഇതേക്കുറിച്ച്‌ നല്ലവണ്ണം അറിഞ്ഞിട്ടുവേണം കുടുംബജീവിതം സ്വീകരിക്കാ നും നിഷേധിക്കാനുമൊക്കെ ഇറങ്ങിപ്പുറപ്പെടേണ്ടത്‌- ആ സ്വപ്നങ്ങളില്ലാത്ത വനോട്‌ സ്വപ്നങ്ങളുള്ളവൾചെന്ന്‌ തെല്ലുനേരം അല്ലേങ്കിൽ ഏറെനേരം സം സാരിച്ചിട്ടും കൂട്ടായ്മയ്ക്ക്‌ ആഗ്രഹിച്ചിട്ടും യാതൊരു ഫലവുമുണ്ടാവില്ല- ചോദ്യങ്ങൾ ചോദിച്ചുചോദിച്ച്‌ അയാളിലേക്ക്‌ കടക്കാമെന്നുവെച്ചാൽ, തുടർ ചോദ്യത്തിന്നിടനൽകാത്തവിധം അയാൾ ഉത്തരം പറഞ്ഞേക്കും; നിങ്ങൾക്ക്‌ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ചോദ്യങ്ങളുംചേർത്തായിരിക്കും ഉത്ത രംപറയുക; എപ്പോഴും `ഫുൾസ്റ്റോപ്പി`ടുന്ന ഉത്തരങ്ങളായിരിക്കും പറയുക. ഇത്തരക്കാർ നമുക്കിടയിൽ എത്രയോഉണ്ട്‌. ഇത്തരക്കാരെ അധികമാർക്കും ഇഷ്ടമാവില്ല; ഇത്തരക്കാരുമായി ചങ്ങാത്തം അസാദ്ധ്യമാകുകയും ചെയ്യും- ഇത്തരക്കാർ എപ്പോഴും ഒറ്റയാൾ പട്ടാളമാണ്‌. മറിച്ചുള്ളവർ- അത്തരക്കാരു മായി ചങ്ങാത്തമുണ്ടാക്കാൻ എളുപ്പമാണ്‌. അവരെ കേൾക്കാൻ ദാഹവുമു ണ്ടാകം; അത്തരക്കാരുമായി പറഞ്ഞുതീർക്കാൻ ഒട്ടേറെ കാര്യങ്ങളുമുണ്ടാ കും.

കുടുംബജീവിതത്തിൽ ഉണ്ടാകുന്ന ശാരീരികരതിയേക്കാൾ എത്രയോമട ങ്ങാണ്‌ വാചിക രതി. കുടുംബജീവിതത്തിൽ എപ്പോൾ വാചികരതിയും മാന സികരതിയും പൂർണ്ണമാകുന്നുവോ, അപ്പോൾ ശാരീരികരതി അസ്ഥാനത്താ കുന്നു. അതുകൊണ്ടാണ്‌ കുടുംബങ്ങളിൽ പലപ്പോഴും ഭാര്യാഭർത്താക്ക?​‍ാ രുടെ ശാരീരികരതികളെല്ലാം സമ്പൂർണ്ണമായി നടക്കുമ്പോഴും- തങ്ങളുടെ വാചികരതിയുടെയും മാനസികരതിയുടെയും തൃപ്തിയ്ക്കുവേണ്ടി മനു ഷ്യൻ മതങ്ങളുടെ കോടരങ്ങളിലും സാമൂഹികതയുടെയും ആധുനികത യുടെയും കോടരങ്ങളിലുമെല്ലാം അലഞ്ഞുനടക്കാൻ വിധിയ്ക്കപ്പെടുന്നത്‌- കോടരമെന്നാൽ മരത്തിനൊക്കെ പോടുണ്ടാകും. ഇത്തരം പോടുകളും ഗു ഹാമുഖങ്ങളുമൊക്കെ, മതങ്ങളിലും സാമൂഹികതയിലുമൊക്കെ ഓടികൂടു ന്നിടത്തും ഉണ്ടാകും. ഇങ്ങനെ വാക്കിന്റെയും മനസ്സിന്റെയും രതിയ്ക്കുവേ ണ്ടി; അനുഭൂതിസന്ധായകമായി അനുഭവിച്ചുതീർക്കാൻ വേണ്ടിയാണ്‌, അനി തരസാധാരണമായ സ്വാതന്ത്ര്യമുള്ള ഇത്തരം മേഖലകളിലേക്ക്‌ മനുഷ്യർ പലപ്പോഴും കടന്നുചെല്ലുന്നത്‌. അതുകൊണ്ട്‌ അറിയണം, അപ്രാപ്തത്തി ന്റെ പ്രാപ്തത്തിലാണ്‌ വിവാഹം സഫലമാകുന്നതെന്ന.​‍്‌ അത്‌ പ്രാപിക്കുന്നത്‌ തന്റെ ഇണയിലൂടെയാണെന്നും അത്‌ കേവലം ശാരീരികം മാത്രമല്ലെന്നും- അത്‌ അല്പമാത്രസ്ഥിതമാണെന്നും അതിന്‌ ഇത്രമാത്രം നിയമങ്ങളും കഷ്ട പ്പാടുകളും സമ്പത്തുമൊന്നും വേണ്ടെന്നും അറിയണം- ഇതാണ്‌ പ്രാചീനർ പഠിക്കുകയും ഉൾക്കൊള്ളുകയും ഇതിനെ ആസ്പദമാക്കി സ്ത്രീപുരുഷ ബന്ധങ്ങളെയും സ്ത്രീപുരുഷസ്ഥാനങ്ങളെയും രൂപപ്പെടുത്തുകയും ചെ യ്തിട്ടുള്ളത്‌..

Category(s): ശ്രുതി പഠനം
Tags: , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>