ശ്രീവിദ്യോപാസന: സമയാചാര സമ്പ്രദായം

[ Excerpts - Source: November 2012 issue ]

തന്ത്ര ഉപാസനയിൽ വളരെയധികം സാങ്കേതിക ശബ്ദങ്ങളുണ്ട്‌- അവ്യ ക്തം, ആവൃതി, ആവീര, ആവരണദേവത എന്നൊക്കെ. പ്രകൃതി; മായ എ ന്നൊക്കെ പറയുന്നതിനാണ്‌ ഇവിടെ അവ്യക്തമെന്നുപറയുന്നത്‌; ആവരണ ത്തിനാണ്‌ ആവൃതിയെന്നുപറയുന്നത്‌. ഇത്‌ താന്ത്രികസാധനയിലെ  പ്രവേ ശനാർത്ഥിയുടെ പരിശീലനാവസ്ഥയാണ്‌; ആവീരാവസ്ഥ- അതുതന്നെ ആ രംഭ, താരുണ, യൗവ്വന, പ്രൗഢാവസ്ഥ എന്നുണ്ട്‌; ഇതൊക്കെ `കല്പസൂത്ര` ങ്ങളിൽ പറഞ്ഞുവരുന്നതാണ്‌. അതുപോലെ മോഹത്തിന്‌ തന്ത്രസാധനയി ൽ അവിദ്യയെന്നുപറയും: ആവരണദേവതയെ യോഗിനിയെന്നുപറയും. ആ ആവരണദേവതയോട്‌ ബന്ധപ്പെട്ടതാണ്‌ ശ്രീചക്രം- ശ്രീചക്രത്തെക്കുറിച്ച്‌ `ഐത്യഷോഡശികാർണ്ണവം സേതുബന്ധ`ത്തിലാണ്‌ നല്ലതുപോലെ വ്യാ ഖ്യാനിച്ചിട്ടുളളത്‌; ഇതേക്കുറിച്ച്‌ പഠിക്കാൻ ശ്രീശങ്കരന്റെ `സൗന്ദര്യലഹരി` ശ്രദ്ധിക്കണം. യോഗിനി- അഞ്ച്‌ ശക്തിചക്രങ്ങളും നാല്‌ ശിവചക്രങ്ങളും ചേർന്ന ഒമ്പത്‌ ചക്രങ്ങളിൽ അദ്ധ്യക്ഷയായ ദേവതയാണ്‌. അതിൽ ആദ്യ ത്തേത്‌ ഊർദ്ധ്വമുഖങ്ങളും രണ്ടാമത്തേത്‌ അധോമുഖങ്ങളുമായവയാണ്‌;  ഇതിനെയാണ്‌ ശിവശക്തിസംയോഗം എന്നുപറയുക- ഇതിനെക്കുറിച്ച്‌ ഐ ത്യഷോഡശി കാർണ്ണവത്തിൽ സേതുബന്ധഭാഷ്യമാണ്‌ വളരെഭംഗിയായി പറഞ്ഞിട്ടുള്ളത്‌; ലക്ഷ്മീധരൻ ഇതിനെ നല്ലഭാഷയിലാണ്‌ സൗന്ദര്യലഹ രിക്ക്‌ വ്യാഖ്യാനമെഴുതിയത്‌-

`മഹിം മൂലാധാരേ കമപിമണിപൂരേഹുതവഹം

സ്ഥിതം സ്വാധിഷ്ഠാനേഹൃദിമരുതമാകാശമുപരി

മനോപിഭ്രൂമദ്ധ്യേസകലമപിഭിത്വാകുളപഥം

സഹസ്രാരേ പത്മേ സഹരഹസിപത്യാവിഹരസേ`

പതിയോടുകൂടി; ലാസ്യതാണ്ഡവങ്ങളോടുകൂടി മഹാഭൈരവനും ഭൈര വിയും ക്രീഡിക്കുന്നതാണ്‌ വർണ്ണിച്ചിട്ടുള്ളത്‌. അല്ലയോ ദേവീ, അവിടുന്ന്‌ മൂലാധാരത്തിൽ പൃഥ്വിതത്ത്വത്തേയും മണിപൂരത്തിൽ ജലീയതത്ത്വത്തേ യും സ്വാധിഷ്ഠാനത്തിൽ അഗ്നിതത്ത്വത്തേയും അനാഹതത്തിൽ വായുത ത്ത്വത്തേയും അതിന്റെ മുകളിൽ, വിശുദ്ധിയിൽ ആകാശതത്ത്വത്തേയും ഭ്രൂ മദ്ധ്യത്തിലിരിക്കുന്ന ആജ്ഞാചക്രത്തിൽ മനസ്സ്തത്ത്വത്തേയും- ഇപ്രകാ രം സമസ്ത സുഷുമ്നാമാർഗ്ഗവും ഭേദിച്ച്‌; ആറ്‌ ചക്രങ്ങളും ഭേദിച്ച്‌ വിജനത്തി ൽ; സഹസ്രാരപത്മത്തിൽ പതിയായ ശിവനോടൊപ്പം ക്രീഡിക്കുന്നു. ഈ സങ്കല്പത്തെയാണ്‌ ചക്രഭേദമെന്ന്‌ പറയുന്നത്‌. സുഷുമ്നാമാർഗ്ഗത്തിൽ ബ്ര ഹ്മനാഡി- അതിനെ ഏറ്റവും പ്രധാനമായിപ്പറയും. ആറ്‌ ചക്രങ്ങളും ഭേദി ച്ച്‌ ആ വിജനമായ സ്ഥാനത്ത്‌ മഹാഭൈരവൻ ഭൈരവിയോട്‌ ക്രീഡിക്കുന്നു വെന്ന സങ്കല്പം- ഇതിനെ ആസ്പദമാക്കിവന്നിട്ടുള്ള ദീക്ഷാസമ്പ്രദായമാ ണ്‌  വളരെ വിപുലമായി അറിയപ്പെടുന്നൊരു സമ്പ്രദായം. അപ്പോൾ ചക്രഭേദ ത്തെ നന്നായി അറിഞ്ഞാലാണ്‌ മന്ത്രരഹസ്യം അറിയുവാനാകുന്നത്‌.

തന്ത്രാഗമത്തിൽ അനേകം സാങ്കേതികപദങ്ങളുണ്ട്‌; അതിൽ ഉപയോഗിക്കുന്ന പല ശബ്ദ ത്തിനും നമ്മൾ സാധാരണയാ ഉപയോഗിക്കുന്ന അർത്ഥമല്ല ഉള്ളത്‌. ഉദാ ഹരണം, ആവരണം- ആ ശബ്ദം കേൾക്കുമ്പോൾ സാധാരണ  അർത്ഥം മനസ്സിലാക്കുക, എന്തോ മൂടിയിരിക്കുന്നത്‌ എന്നാണ്‌. മായാശക്തികൾ രണ്ടാണ്‌. ഒന്ന്‌, വന്ന്‌ മറയ്ക്കുക. രണ്ട്‌, അതിൽ ഉണ്ടാക്കുക- അതാണ്‌ ആ ശക്തികളുടെ പ്രത്യേകത; അതുകൊണ്ടാണ്‌ ഈ പ്രപഞ്ചം ഉണ്ടാകുന്നത്‌. മറയ്ക്കുന്ന ശക്തിയെ തമസ്സെന്നും സൃഷ്ടിക്കുന്ന ശക്തിയെ രജസ്സെന്നും പറയും. മറച്ചാലും സൃഷ്ടിച്ചാലും, അതിനെ താദാത്മ്യപ്പെടുത്തിയില്ലേങ്കിൽ മറവ്‌ വരില്ല- താദാത്മ്യപ്പെടുത്തുന്ന ആ ശക്തിക്ക്‌ സത്വമെന്ന്പറയും. ഇവ മൂന്നുംചേർന്നാണ്‌ ഈ പ്രപഞ്ചമുണ്ടാകുന്നത്‌; പ്രപഞ്ചത്തെക്കുറിച്ചുള്ള ആഗ മരഹസ്യം ഇതാണ്‌. ഇതിന്റെ രഹസ്യം പഠിക്കാൻ ഏറെ ഉദാഹരണങ്ങൾ പറയും- തറയിൽകിടക്കുന്ന ഒരു സാധനം. ഏത്‌ സാധനമാണോകിടക്കുന്ന ത്‌,  അതിനെ ഒന്നുവന്ന്‌ മറച്ചു; അതിനോട്‌ സാദൃശ്യമുള്ള മറ്റൊന്നിനെ രജ സ്സ്‌ സൃഷ്ടിച്ചു- അപ്പോൾ തന്നിലെ ക്രിയാശക്തി രജസ്സാണ്‌. യഥാർത്ഥവസ്‌ തുവായ ആത്മാവിനെ തമസ്സ്‌; അജ്ഞാനംവന്ന്‌ മറയ്ക്കുകയും ഇന്ദ്രിയ ങ്ങൾ, മനസ്സ്‌, ശരീരം മുതലായവയെ രജസ്സ്‌ ഉല്പന്നമാക്കുകയും അതിൽ ഞാൻ എന്ന അഭിമാനം ഉണ്ടാകുകയും ചെയ്യുന്നു- അതാണ്‌ സൃഷ്ടി സം ജാതമാകുന്നത്‌. ആ വ്യഷ്ടിയിൽ പിന്നീട്‌ ശബ്ദസ്പർശരൂപരസഗന്ധാ ദികളോട്‌ ഇന്ദ്രിയങ്ങൾ- ഗുണം ഗുണത്തിലെന്നപോലെചേരുന്നു. അപ്പോൾ അതിലിരിക്കുന്ന തമസ്സ്‌ ബോധത്തെ മറച്ച്‌ ഉല്പന്നമാകുന്നതാണ്‌ സമഷ്ടി ജഗത്ത്‌- ഉണ്ടാക്കുവാൻ കാരണമായ രജസ്സ്‌, അതുണ്ടാക്കുകയും അതിനെ സത്വം സംയോജിപ്പിക്കുകയും ചെയ്താണ്‌ ഈ ജഗത്‌വീക്ഷണംമുഴുവനും സംജാതമാകുന്നത്‌- ഇതിനെയാണ്‌ തന്ത്രാഗമത്തിൽ ആവരണമെന്ന്‌ പറയുന്നത്‌. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, രാത്രി ഓടിവരുമ്പോൾ വ ഴിയിലൊരു കയറുകിടക്കുന്നത്‌ കാണുന്നു; കണ്ടയുടനെ അതിന്റെ രൂപം കൊണ്ട്‌ കയറങ്ങുമറഞ്ഞു; പകരം ഉള്ളിലെ ഭയമുണ്ടാക്കിയ പാമ്പെന്ന തോ ന്നൽ സംജാതമായി. ഉത്തരക്ഷണത്തിൽ ഇതെന്ത്‌ എന്ന ഉള്ളിലെ ചോദ്യ ത്തിന്‌- ഇതെന്നത്‌ സാമാന്യവും കയറെന്നത്‌ വിശേഷവുമായി, സാമാന്യ ത്തിലെ കയറിനെ മറക്കുകയും വിശേഷമായ പാമ്പ്‌ ഉണ്ടാകുകയും ചെയ്തു; ഇത്‌ എന്ന  ശബ്ദാർത്ഥവുമായി സത്വം സമ്മേളിപ്പിക്കുമ്പോൾ ഇത്‌ പാമ്പെ ന്ന ഉത്തരം ഉണ്ടാകുകയും ചെയ്തു- അപ്പോൾ ഉത്തരക്ഷണത്തിൽ ഭയം കൊണ്ട്‌ തുള്ളിച്ചാടിപോകുകയും ചെയ്യും; വെളിച്ചവുമായി തിരിച്ചുവന്ന്‌ അവിടെ നോക്കുമ്പോൾ കണ്ടത്‌ കയറാണെന്ന്‌ ബോദ്ധ്യമാകുകയും ചെ യ്യും- ഇതുപോലെ  ആത്മബോധത്തെ ചിലപ്പോൾ മറയ്ക്കും; ഇത്‌ എന്ന ഇദംവൃത്തിവിശിഷ്ടമായ ജഗത്ത്‌ ഉണ്ടാക്കുകയും അവസാനം ജ്ഞാനം വരുമ്പോൾ അതിൽ അത്‌ ദഹിച്ച്‌ ഞാൻ ആത്മാവെന്ന്‌ ബോധിക്കുകയും ചെയ്യും; ഇതാണ്‌ ആവരണം; വിക്ഷേപം എന്ന രണ്ട്‌ മായകൾ.

 

Category(s): തന്ത്രവിദ്യ
Tags: , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>