[ Full Text - Source: December 2012 issue ]
നമുക്ക് എന്തിനാണ് വിദ്യാഭ്യാസം?
ഏതൊന്നിനും ഒരു ഹേതു ഉണ്ടാകും; അതിന് ഒരു സ്വരൂപം ഉണ്ടാകും; അതിന്റെ ഒരു ഫലം ഉണ്ടാകും- അപ്പോൾ വിദ്യാഭ്യാസത്തിന്റെ ഹേതുചിന്ത നത്തിൽ അതിനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, എന്താണ് വിദ്യാഭ്യാസത്തിന്റെ സ്വരൂപം; എന്താണ് അത് നേടിയാലുള്ള ഫലം? ഇങ്ങനെയാണ് പ്രാചീനർ ഏതുകാര്യങ്ങളെയും പഠിച്ചിരുന്നത്; ഇത് സുവ്യക്തമായി ശ്രുതി പറയുന്നത് `തൈത്തരീയ`ത്തിന്റെ ശിക്ഷാവല്ലിയിലാണ്.
വിദ്യാഭ്യാസം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അതിന് തലങ്ങ ളുണ്ടെന്ന് ശ്രുതിപറയും. ഒന്ന്, ജ?കാരണത്തിൽ ഊന്നിക്കൊണ്ടുള്ളത്- `തനുവിസ്താരേ കരണേച`. ഒരു ജീവൻ, തന്റെ സ്ഥൂലസൂക്ഷ്മകാരണശരീ രങ്ങളെ വിസ്തരിപ്പിക്കുന്നതിനുവേണ്ടിയാണ് വിവാഹത്തിനൊരുങ്ങുന്നത്; വിവാഹമെന്ന സംസ്ക്കാരംതന്നെ അതിനുള്ളതാണ്; പുത്രന് വേണ്ടിയാണ ത്. ഇങ്ങനെയൊരു കാമം ഒരുവന് ഉണ്ടായാൽ; തന്റെ തനു വിസ്തരിപ്പിക്കു വാനുള്ള കാമമുണ്ടായാൽ അവൻ അതിനായി വിവാഹം കഴിക്കുന്നു- വൈദി കരിത്യാ അതിനുവേണ്ടിമാത്രമുള്ളതാണ് വിവാഹം. എന്നാൽ മൃഗതൃഷ്ണ യ്ക്കുവേണ്ടിയുള്ളതായിത്തീർന്നിരിക്കുന്നു, ഇന്ന് വിവാഹം; പണ്ടുള്ള വിവാ ഹസങ്കല്പം ഇങ്ങനെയായിരുന്നില്ല- `മാതാപൂർവ്വരൂപം പിതോത്തരരൂപം പ്രജാസന്ധിഃ പ്രവചനകം സന്താനം`. പഠനത്തിന്റെ ഒന്നാംതലമാണിത്. ഒരു ഹോമകുണ്ഡം ജ്വലിപ്പിക്കുന്നതുപോലെ, തന്നെത്തന്നെയാണ് പുരുഷ ൻ സ്ത്രീയിൽ അർപ്പിക്കുന്നത്. രോമങ്ങൾ ദർഭകളായും ആശയം ഹോമകു ണ്ഡമായും അതിൽസമർപ്പിക്കുന്ന രേതസ്സ് ഹോമദ്രവ്യമായുമൊക്കെ സങ്ക ല്പിക്കുന്ന ശ്രുതിയുണ്ട്. അതുകൊണ്ട് വിവാഹത്തിന് അത്രയും പ്രാധാന്യമു ണ്ട്; അത് സൃഷ്ടിയുടെ ഒന്നാംഭാഗമാണ്. രണ്ടാം ഭാഗം, `ആചാര്യാപൂർവ്വരൂ പം അന്തേവാസ്യുത്തരരൂപം വിദ്യാസന്ധിഃ പ്രവചനനകം സന്താനം`. ദൃഷ്ടാ ന്തദ്രാഷ്ടാന്തികന്യായത്തിൽ പഠിച്ചാൽ, അമ്മയും ആചാര്യനും ഒരു ദിശയി ലും അച്ഛനും വിദ്യാർത്ഥിയും ഒരു ദിശയിലും പ്രവചനവും പ്രജനനവും ഒ രു ദിശയിലും വരും- വിദ്യാഭ്യാസത്തിന്റെ ഈ തലങ്ങളും ചേർത്തുവെച്ച്, അറിഞ്ഞുവേണം പ്രാചീന വിദ്യാഭ്യാസദർശനത്തെ പഠിക്കാൻ.
പ്രാചീന വിദ്യാഭ്യാസദർശനത്തിൽ എടുത്തുപറയും-`മാതൃമാൻ പിതൃമാ ൻ ആചാര്യവാൻ പുരുഷോ വേദഃ`. ഈയൊരു ദർശനം ആധുനിക വിദ്യാഭ്യാ സദർശനത്തിന് ഇല്ല; ഈ ദർശനം ആധുനിക വിദ്യാഭ്യാസ ദർശനത്തിന് എതി രുമാണ്- `മാതൃദേവോ ഭവ പിതൃദേവോ ഭവ ആചാര്യദേവോ ഭവ അതിഥിദേ വോ ഭവ`. ഈയൊരു ദർശനവും ആധുനിക വിദ്യാഭ്യാസദർശന ത്തിന് ഇല്ല; ആധുനികർക്ക് ഇത് പഥ്യവുമല്ല. ഏതൊന്നിൽ നിന്നാണോ താൻ വന്നത്, അതിനോട് തനിക്ക് കൃതജ്ഞതയുണ്ടാകണം. തന്റെ ഏത് കോശങ്ങൾ; ഏത് `തനു` വിസ്തരിച്ചാണോ താൻ ഉണ്ടായത് ആ കാരണ ത്തെതന്നെ സമ്യക്കായി സേവിച്ച്, തപസ്സുകൊണ്ട് അറിവുനേടുന്നുവെന്നാ ണ് പ്രാചീന വിദ്യാഭ്യാസ കല്പന. എന്നാൽ ചർച്ചകൾകൊണ്ടും വാദപ്രതി വാദങ്ങൾകൊണ്ടുമാണ് അറിവുണ്ടാകുന്നത് എന്നതാണ് ആധുനിക വിദ്യാ ഭ്യാസ കല്പന- ഇതുകൊണ്ട് അറിവുണ്ടാവുകയില്ല; അറിവ് ഉറയ്ക്കില്ല; അറിവിന്റെ അനുഭവമുണ്ടാകില്ല.
സംവത്സരങ്ങളിലൂടെ എന്റെ പിതാവ്, പിതാവിന്റെ പിതാവ്, അദ്ദേഹത്തി ന്റെ പിതാവ് എന്നൊരു പരമ്പരയിലെ മാതാക്കൾ, മാതാമഹികൾ ഉൾപ്പെടെ യുള്ള അവരെല്ലാം അറിവുനേടിയത്- പ്രാണന്റെ സൂക്ഷ്മയാത്രയിലൂടെയു ള്ള അവരുടെ അനുഭവങ്ങളിൽനിന്ന് സമ്പാദിക്കുന്നതാണ് അറിവ്; അതാണ് കൗശീകവിജ്ഞാനം നമ്മെ പഠിപ്പിക്കുന്നത്. കൗശീകനാണ് ഈ വിദ്യയുടെ; ആ ഗോത്രത്തിന്റെ ആചാര്യൻ; കൗശീകനെന്നത് വിശ്വാമിത്രന്റെ ഗുണനാമ മാണ്. കോശങ്ങളെ അറിഞ്ഞവനാണ് കൗശീകൻ. നമ്മുടെ ഓരോ കോശ വും സമ്പൂർണ്ണമാണ്. അതുകൊണ്ട് ഓരോ കോശത്തിനും പരമ്പരാശ്രിതമാ യ അറിവുകൾ മുഴുവനുമുണ്ട്- ഓരോ കോശവുമെടുത്താൽ, ഓരോ കോശ ത്തിലും പൂർവ്വികമായ അറിവുകൾ മുഴുവൻ സംഭൃതമായി ഇരിപ്പുണ്ടെന്ന് പഠിക്കാം. അതുകൊണ്ട് ഒരുവൻ അറിവുകളിലൂടെ സഞ്ചരിക്കുവാൻ ആഗ്ര ഹിക്കുന്നുവെങ്കിൽ, അറിവുണ്ടാകുന്നത് അനുഭവത്തിൽനിന്നാണെന്ന് തിരിച്ച റിയണം- അറിഞ്ഞുകഴിഞ്ഞ് അനുഭവിക്കുക എന്നല്ല; അനുഭവിച്ചുകഴിഞ്ഞ് അറിയുക എന്നതാണ് ഇതിന്റെ വഴി.
പ്രാചീന വിദ്യഭ്യാസകല്പനപ്രകാരം ഒരുവൻ അറിയുന്നത്, തൈജസ്സനി ലൂടെയും പ്രാജ്ഞനിലൂടെയും വിശ്വനിലൂടെയുമാണ്. സർവ്വജ്ഞനും സർ വ്വേശ്വരനും സർവ്വതോഭദ്രമായ നിലയിലുള്ളവനുമായ തൈജസ്സനിലാണ് അറിവിന്റെ കാരണതലം ഇരിക്കുന്നത്; അതിനെ അനുഭവിക്കുക എന്നതാ ണ് പ്രാജ്ഞന്റെ അനുഭവമഹിമ; വിശ്വോദാരമായ അനുഭവമഹിമ സ്വപ്ന തൈജസൻ അനുഭവിക്കുന്നു. ഈ അനുഭവങ്ങളുടെ ഒരു ഭാഗം സമഷ്ടിപൂർ വ്വകമായാൽ അത് ഈശ്വരാർപ്പണമായിത്തീരുന്നു- ഈ ഈശ്വരൻ സൃഷ്ടിക ർത്താവായ ഈശ്വരനോ ബ്രഹ്മമോ അല്ല. സമഷ്ടി പൂർവ്വകമായതിനാൽ അതിനെ സൃഷ്ടിക്കുള്ള ഉപാധിയായി സ്വീകരിക്കുന്ന ഈശ്വരനാണ്. ഈ ഈശ്വരൻ സ്വതന്ത്രനല്ല; പരതന്ത്രനാണ്- ആപേക്ഷികതയുടെ മൗലികസ്വഭാ വം, അതിനെ ഭാരതീയചിന്തയിൽ ഈശ്വരനെചേർത്തുവെച്ചുവരെ പഠിച്ചു വെന്നത് ശ്രദ്ധേയം. നമ്മുടെ കർമ്മങ്ങൾ സമഷ്ടിപൂർവ്വകമായെങ്കിൽ, അത് ഈശ്വരന് ഉപയുക്തമാകയാൽ നാം ഈശ്വരന് പ്രിയപ്പെട്ടവരാകുന്നു; അത് സൃഷ്ടിക്ക് ഉപകാരമായിത്തീരുന്നു- ബാക്കിയെല്ലാകർമ്മങ്ങളും വ്യഷ്ടിക്കു മാത്രമുള്ളതാകുന്നു. വ്യഷ്ടിതലത്തിലെ പ്രാജ്ഞനും തൈജസ്സനും അനുഭ വപ്രമാണമാക്കിയത്, ജാഗ്രത് അഭിമാനിയായ വിശ്വൻ അനുഭവിച്ചുകഴിഞ്ഞ തിനെയാണ്; അത് കോശങ്ങളിൽ വ്യാപരിച്ചുകഴിഞ്ഞാണ് സ്വച്ഛന്ദമായി രംഗ പ്രവേശനം ചെയ്യുന്നതുതന്നെ. അതുകൊണ്ട് ഒരുവനിൽനിന്ന് ഏതൊരു അറിവാണോ സ്വച്ഛന്ദമായിവരുന്നത് അതുമാത്രമേ, അവൻ അറിഞ്ഞിട്ടുള്ളു വെന്ന് പഠിക്കണം; ബാക്കിയുള്ള അറിവുകളൊക്കെ മറ്റാരുടെയോ അറിവുക ളും അറിയാമെന്നതിന്റെ തെളിവുകളുമൊക്കെ പ്രദർശിപ്പിച്ച് പണവും പ്രശസ് തിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ്; അവന്റെ പ്രൗഢിയുടെയും വങ്കത്തത്തിന്റെയും ലക്ഷണങ്ങളാണ്- ഇത്തരം അറിവുകളാണ് ബൗദ്ധിക വ്യായാമങ്ങളിലൂടെയൊക്കെ രൂപാന്തരപ്പെട്ടുവരുന്നത്; അതിന് ഒരിക്കലും സ്വച്ഛന്ദതയുണ്ടാവില്ല.
അറിവ് എന്നത് പ്രാജ്ഞനിലും തൈജസ്സനിലും വിശ്വനിലുംവരെ രൂപാന്ത രപ്പെട്ട്; അനുഭവിച്ചുകഴിഞ്ഞ്; സ്വച്ഛന്ദതയോടെ കോശീയഭാഷയിൽ രൂപാന്തര പ്പെട്ടുവരുന്നതാണ്; അത് സംയോജനത്തിന്റെയും സംയുക്തിയുടെയും സംയ ക്ഭാവങ്ങളിൽനിന്ന് രൂപാന്തരപ്പെട്ടുവരുന്നതാണ്- അത് അനുഭവിച്ചുകഴി ഞ്ഞതാണ്. അതുകൊണ്ട് ആ അറിവിന് ഒരിക്കലും മാറ്റമുണ്ടാവില്ല. ഇങ്ങനെ അനേകതലമുറകളിലൂടെ അനുഭവിച്ചതിനെവെച്ചുകൊണ്ടാണ്, തപസ്സുളവാ ക്കുന്ന ഒരു വിദ്യാദാന പാരമ്പര്യത്തെ ശ്രുതി അതിന്റെ പൂർണ്ണതയോടുകൂടി അവതരിപ്പിച്ചത്. തപസ്സുളവാക്കുന്ന അറിവുകളിൽ നല്ലൊരു ശതമാനവും ലഭിക്കുന്നത് അമ്മയിൽ നിന്നാണ്. `ഉപാദ്ധ്യായാൻ ദശാചാര്യ ആചാര്യാണാം ശതംപിത സംഹസ്രംതു പിതൃ മാതാ ഗൗരവേണ അതിരിച്യതേ`- പത്ത് ഉ പാദ്ധ്യായ?ാർ ചേർന്നതാണ് ഒരു ആചാര്യൻ; നൂറ് ആചാര്യന്മാർ ചേർന്നതാ ണ് പിതാവ്; ആയിരം പിതാക്ക?ാർ ചേർന്നതാണ് ഒരു മാതാവിന്റെ ഗൗരവം. നീതികാരനായ മനു തന്റെ സ്മൃതിയിൽ പറഞ്ഞതാണിത്; ആചാര്യപൂർവ്വരൂ പത്തിന്റെ സാരസ്യം ഈ സ്മൃതിവചനത്തിലൂടെ ബോദ്ധ്യമാകേണ്ടതാണ്. ഭാരതീയ പ്രാചീന വിദ്യാഭ്യാസദർശനത്തെക്കുറിച്ച് പഠിക്കുമ്പോൾ നമുക്ക് കാണാം, വിദ്യതന്നെ പ്രത്യക്ഷപ്പെട്ട് ആചാര്യനോട് പറയുന്ന ഒരു ചിത്രം- `ആചാര്യദേവാ, അങ്ങ് എന്നെ വീര്യനാക്കുന്നവനുമാത്രമേ ദാനം ചെയ്യാവൂ. മാനിയായവനും ഡംഭുള്ളവനും എന്നെ ദാനം ചെയ്യരുത്`. അപ്പോൾ എല്ലാവ ർക്കും വിദ്യപറഞ്ഞിട്ടില്ലെന്ന് സ്മൃതികാരൻ. മറ്റൊരു ചിത്രം `തൈത്തരീയ` ത്തിലും കാണാം, വിദ്യാഭ്യാസംകഴിഞ്ഞ് തിരിച്ചുപോകുന്ന വിദ്യാർത്ഥിയോട് കുലപതി നൽകുന്ന ഒരു ഉപദേശം- `ഞങ്ങളുടെ നല്ലകാര്യങ്ങളെമാത്രം നി നക്ക് അനുകരിക്കാം. യാതൊന്ന് സാർവ്വലൗകികമല്ലാത്തതും ഞങ്ങളുടെ വാസനയുടേതുമായതുമായ കാര്യങ്ങളെ ഒന്നും അനുകരിക്കരുത്`. ഇങ്ങനെ യൊരു ആചാര്യഉപദേശം ആധുനിക വിദ്യാഭ്യാസലോകത്തിൽ കേൾക്കാനാ വില്ല. `അപൂജ്യായത്ര പൂജ്യന്തേ പൂജ്യായാം ച വ്യതിക്രമ ചത്വാരി തസ്യ നശ്യന്തി ആയുർവിദ്യായശോബലം`- പൂജിക്കാൻ അധികാരിയല്ലാത്ത; യോ ഗ്യനല്ലാത്ത ഒരുവനെ പൂജിക്കുക, പൂജ്യനായിട്ടുള്ള ഒരുവനെ പൂജിക്കാതിരി ക്കുക. ഇങ്ങനെ ചെയ്താൽ നാലുകാര്യങ്ങൾ നഷ്ടമാകുമെന്നാണ് ഭാരതീയ പ്രാചീന വിദ്യാഭ്യാസദർശനം. ആയുസ്സ്, വിദ്യ, യശസ്സ്, ബലം എന്നീ നാലും അപ്പോൾ നഷ്ടപ്പെടും; ഇതാണ് പ്രാചീനന്റെ വിദ്യാഭ്യാസം. ഇങ്ങനെ പൂജ്യപൂജാവ്യതിക്രമങ്ങളറിഞ്ഞ് പൂജചെയ്തുകടന്നുപോയ നമ്മുടെ അപ്പന പ്പൂപ്പ?ാരുടെ ആയുർദൈർഘ്യവും ആരോഗ്യവും പഠനവിധേയമാക്കേണ്ടതാ ണ്; അവരുടെ സംഭാഷണംപോലും സ്വച്ഛന്ദമായിരുന്നു. അങ്ങനെ ജീവിക്കു ന്ന മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇന്നും കാണും- അവരെയൊന്ന് വിനയ പൂർവ്വം, നമസ്ക്കരിച്ച്; അവരുടെ മുഖപ്രസന്നതയും പ്രഭാവവുംകണ്ട്; അവ രുടെ അനുഗ്രഹവുമൊക്കെ പൊഴിയുന്ന ആ തരംഗാവലികളനുഭവിച്ച് ഒരു വൻ ഒരു കാര്യസാദ്ധ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടാൽ, പ്രയത്നമേതുമില്ലാതെ അനായാസം സാധിച്ചുമടങ്ങാൻ കഴിയും. ഇതിനുപകരം ആധുനിക ശാസ്ത്ര വും സാങ്കേതികവിദ്യയുമൊക്കെ വശത്താക്കി അഹങ്കാരത്തോടെ മാറാരോഗ ങ്ങളുമായി കഴിയുന്ന ഇന്നത്തെ ഒരു വല്യമ്മ, `അത് നടക്കുമോ`യെന്ന ദുരന്ത ചിന്തകളേ ഒരുവന് നൽകാനാകൂ- ഇതാണ് രണ്ടുംതമ്മിലുള്ള അന്തരം.
വിദ്യക്ക് നാല് പാദങ്ങളുണ്ട്; പ്രാചീന ഭാരതീയ വിദ്യാദാന പാരമ്പര്യത്തി ന്റെ എല്ലാ തലങ്ങളും നാല് പാദങ്ങളോടുകൂടിയതാണ്- ആചാര്യനും വിദ്യാർ ത്ഥിയും സതീർത്ഥ്യനും കാലവുമടങ്ങിയ നാല് പാദങ്ങൾ; ആരോഗ്യപഠന ത്തിലുമുണ്ട് ഈ നാല് പാദങ്ങൾ- ഭിഷഗ്വരനും പരിചാരകനും രോഗിയും ഔ ഷധങ്ങളുമാണ് അവിടെ നാല് പാദങ്ങൾ. തച്ചുശാസ്ത്രരംഗമെടുക്കു മ്പോൾ അവിടെ തച്ചുശാസ്ത്രവിശാരദനും തക്ഷകനും സൂത്രഗ്രാഹിയും യജമാനനുമാണവ. നാല് പാദങ്ങളുടെ സംയോജനമായി പാദങ്ങൾ പതി യ്ക്കപ്പെടുന്ന തുകൊണ്ടാണ് നാല് പാദങ്ങളെന്ന കല്പന. ഇതുപോലെ ജീവനും നാല് പാദങ്ങളാണ്- വിശ്വൻ, തൈജസ്സൻ, പ്രാജ്ഞൻ, തുരീയൻ.
ഭാരതീയ പ്രാചീനവിദ്യാദാന പാരമ്പര്യത്തിൽ, വിദ്യയുടെ പ്രയോജനമെ ന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് വിദ്യ തപസ്സിൽനിന്ന് ഉണ്ടാകുന്നു; തപസ്സുള്ളവരുടെ സേവകൊണ്ട് വിദ്യയുണ്ടാകുന്നു. എന്നാൽ ആധുനിക വിദ്യാദാനപാരമ്പര്യം സേവ എന്നതിനെ ആദ്യംതന്നെ എടുത്തുകളഞ്ഞിട്ടാ ണ് വിദ്യയെ നേടാൻപോകുന്നത്. അപ്പോൾ അവിടെ നടക്കുന്നത് കേവലം കൊടുക്കൽവാങ്ങൽ പ്രക്രിയമാത്രമാണ്. എന്നാൽ സേവിച്ചുപഠിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുശിഷ്യപാരസ്പര്യത്തിൽ, ജാഗ്രത്തിലും സ്വപ്നത്തിലും സു ഷുപ്തിയിലും വിദ്യയുടെ ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവുമായ കൈ മാറൽ നടക്കുന്നുണ്ട്; ആധുനിക വിദ്യാദാനത്തിൽ അദ്ധ്യാപകനും വിദ്യാർ ത്ഥിയും തമ്മിലുള്ള ചർച്ചകളിലൂടെയും പദ്ധതികളിലൂടെയും ദൃഷ്ടവിദ്യയു ടെ കൈമാറൽ മാത്രമേ നടക്കുന്നുള്ളു; ദൃഷ്ടമെന്നത് ഉറച്ചിരിക്കാത്തതാണ്; മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതുപോലെ മാതാപിതാക്കളെ സേവിക്കുമ്പോ ൾ മക്കൾക്ക് ലഭിക്കുന്ന അറിവ്, ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവുമായ താണ്. ദൃഷ്ടമെന്നാൽ, കാണാവുന്നത്- മാതാപിതാക്കളുടെ സ്വത്തും പണ വുമെല്ലാം മക്കൾക്ക് കാണാം. എന്നാൽ കാണാൻ കഴിയാത്തതായുള്ള ഒട്ടേ റെ, മക്കൾക്ക് അവരിൽനിന്ന് സമ്പാദിച്ചുകൂട്ടാനാകും. ഇങ്ങനെ ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവുമായി, താൻ തന്റെ മാതാപിതാക്കളിൽനിന്നും ഒട്ടേറെ സമ്പാദിച്ചുവെച്ചിട്ടുണ്ട്; ആചാര്യനിൽനിന്ന് സമ്പാദിച്ചുവെച്ചിട്ടുണ്ട്- അതാണ് തന്റെ ബലം. അദൃഷ്ടമായത് തന്റെ കൈയ്യിലുള്ളതുകൊണ്ടാണ് ദൃഷ്ടമായതിന് താൻ പ്രാധാന്യം കൊടുക്കാത്തതെന്ന്, ഒരുവന് പറയാൻകഴി യുമ്പോഴാണ് അവന് വിദ്യലഭിച്ചിട്ടുണ്ടെന്ന് തെളിയുന്നത്. അതുകൊണ്ടാണ് വിദ്യനേടിയവന് ദൃഷ്ടനഷ്ടങ്ങളായ ഈ ലോകത്തിൽനിന്ന് താൽക്കാലികാ വശ്യത്തിനപ്പുറം ഒന്നും ഉതകില്ലെന്ന ബോധത്തിൽ ജീവിക്കുവാനാകുന്നത്.
നമുക്ക് കഴിക്കാൻ ആഹാരം വേണം; അത് ദൃഷ്ടമാണ്. അതുകൊണ്ട് ആഹാരം സമ്പാദിച്ചുകൂട്ടിവെയ്ക്കാൻ ഓടിനടന്നിട്ട്, കഴിക്കാൻതന്നെ നേരം കിട്ടാതെ വരുന്നു; പ്രമേഹരോഗിയുമായി; അപ്പോൾ എല്ലാ കഴിക്കാനാകാതെ യുമായി. ഇതുപോലെ ഭൂമിയും ദൃഷ്ടംതന്നെ. ഇപ്പോൾ ഭൂമി അളന്നുകൂട്ടികൂ ട്ടിവെയ്ക്കാനുള്ള ഓട്ടമാണ് എങ്ങും- എവിടെയൊക്കെയോ വാങ്ങിക്കൂട്ടിയിരി ക്കുന്നു; അവിടങ്ങളിലൊക്കെ എന്തൊക്കെ നടക്കുന്നുവെന്നറിയാനും വഴിയി ല്ല; അതോർത്ത് ഭൂമിയിൽ എവിടെയും ഇരിക്കപ്പൊറുതിയുമില്ല. പിന്നെ എന്തി നാണ് ഈ ദൃഷ്ടമായതൊക്കെ സമ്പാദിച്ചുകൂട്ടുന്നതെന്നുചോദിച്ചാൽ, ഉത്തര വുമില്ല. അതുകൊണ്ടാണ് തപസ്സുള്ളവൻ ഒന്നും സമ്പാദിച്ചുകൂട്ടാത്തത്- അ വൻ ഇറങ്ങിപ്പുറപ്പെടും, ആകെ ഭൂമിയിലൂടെ; ആവശ്യമുള്ളത് അവനെ തേടി യെത്തും. ഈയൊരു വിദ്യയ്ക്കാണ് പ്രാചീന ഭാരതീയൻ വിദ്യയെന്ന് പറയു ന്നത്.
വിദ്യയുടെ ഫലങ്ങളിൽ ആയുസ്സും വിദ്യയും ബലവും കഴിഞ്ഞാൽ നാലാ മത്തേതാണ് യശസ്സ്- സത്കീർത്തി. ആധുനിക വിദ്യാദാനപ്രക്രിയയിൽ കീർ ത്തിയെന്നതൊന്നില്ല; അതുകൊണ്ടാണ് പഠിച്ചവൻ കീർത്തിക്കായി ഇറങ്ങിപ്പു റപ്പെട്ട് ആളുകളെ സ്വയമറിയിക്കാൻ നോട്ടീസുകളും ഫ്ളക്സ്ബോർഡുകളു മൊക്കെയായി പ്രസ്ഥാനമുണ്ടാക്കാൻ ശ്രമിക്കുന്നത്- പത്മഭൂഷണും പത്മ ശ്രീയുമൊക്കെ എങ്ങനെയും സംഘടിപ്പിച്ച് കീർത്തിമാനാകാൻ. വിദ്യയുടെ പ്രാചീന കല്പന ഈവഴി സഞ്ചരിച്ചില്ല- വിദ്യ എന്നുപറയുന്നത്, അത് പഠിച്ച വന്റെ എല്ലാ ആവശ്യങ്ങളും സമ്യക്കായി; സദാചാരപരമായി; സത്യമായി നൽ കാൻ കഴിവുനേടുന്നതാണ്. ഇത് വിദ്യയുടെ രണ്ടാം ഭാഗമാണ്. മൂന്നാംഭാഗം, വിദ്യയുടെ സാർവ്വലൗകികവും വിദ്യയുടെ വിശേഷവുമായ ര ണ്ട് അംശങ്ങൾ ചേർന്നുനിൽക്കുന്നതാണ്. ആ രണ്ട് അംശങ്ങളിൽ ഒന്ന്, സമഷ്ടിപൂർവ്വകവും രണ്ട്, വ്യഷ്ടിപൂർവ്വകവുമായ വിദ്യയാണ്; ഇത് വിദ്യയുടെ കർമ്മരംഗമാണ്.
കർമ്മം ചെയ്യാനുള്ളതാണ് ഈ ശരീരം. ഒരു ക്ഷണംപോലും ഒരുവനും കർമ്മം ചെയ്യാതിരിക്കാനാവില്ല- കോശങ്ങൾ നിരന്തരമായി കർമ്മങ്ങൾചെയ് തുകൊണ്ടിരിക്കുന്നവയാണ്. അതിന്റെ കർമ്മത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം, സമഷ്ടിയിലേക്കുപോകേണ്ടുന്നതിനെ സമഷ്ടിയിലേക്കും വ്യഷ് ടിയിലേക്കുപോകേണ്ടുന്നതിനെ വ്യഷ്ടിയിലേക്കും നിയതമായിവിട്ട്, തപസ്വാ ദ്ധ്യായനിരതനായി ഒരുവൻ കർമ്മത്തിൽ ഏർപ്പെടുന്നില്ലെങ്കിൽ, തന്റെ ശരീ രം വ്യർത്ഥമാണെന്ന ബോധം അവന്റെ മസ്തുളങ്കത്തിൽ; ബുദ്ധിയിൽ ഉണ്ടാ കും. ആ ബോധത്തിൽ അവന്റെ സെൻസോറിയവും മോട്ടോറിയവും ന്യൂറോ ണിയവും മാറിമറിയും; പ്രജ്ഞ അതിന്റെ ദേവതകളോടുകൂടി; ഡാകിനി, ഹാകിനി തുടങ്ങിയ ദേവതകളോടുകൂടി ബ്രഹ്മഗ്രന്ഥിയും വിഷ്ണുഗ്രന്ഥി യും രുദ്രഗ്രന്ഥിയുമെല്ലാം തപിപ്പിക്കും. തദ്വാരാ അവന്റെ കണ്ഠഗോളകങ്ങളും(Thyroid Gland) പിയൂഷഗ്രന്ഥിയു(Pitutary Gland) മെല്ലാം അടങ്ങുന്ന ഗ്രന്ഥികളുടെ ലോകങ്ങൾ ശാശ്വതമായൊരു താപത്തിലെത്തും- അങ്ങനെ യവൻ മഹാരോഗങ്ങളിലേക്ക് പതിക്കുകയും ചെയ്യും; അങ്ങനെയവൻ ആല സ്യം മുഖമുദ്രയായി, ആലസ്യത്തിനായിക്കൊണ്ട് അറിവും ശാസ്ത്രവും ഉപയോഗിക്കും. അതുകൊണ്ടാണ് ആധുനിക ശാസ്ത്രവും അതിന്റെ വളർ ച്ചയും വികാസവുമൊക്കെ ആലസ്യത്തിനുവേണ്ടിയുള്ളതാണെന്ന് പറയേ ണ്ടിവരുന്നത്. അത് നിങ്ങളുടെ ആന്തരികഘടനകളെയൊക്കെ മാറ്റിമറിച്ച പ്പോൾ, ഇരുപത്തിനാലുമണിക്കൂറും തങ്ങൾ പണിയെടുക്കുകയാണെന്ന് അന്യരെ തോന്നിപ്പിക്കുകയും അതേസമയം പണിയെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് കർമ്മത്തിന്റെ മേഖലയെന്ന് വരുത്തിത്തീർത്തു; അതിനാണ് നിങ്ങളുടെ മാനേജ്മെന്ത്തിയറി രൂപപ്പെടുത്തിയിരിക്കുന്നത്.
കർമ്മത്തിന് ശരിയായൊരു ഇതിഹാസമുണ്ടെന്നും അത് നാല് സൂത്രങ്ങ ളിൽ അധിഷ്ഠിതമാണെന്നും സ്മൃതിയും ശ്രുതിയും പറയും. `കർമ്മണിയേ വ തേ അധികാരഃ മാ ഫലേഷുകഥാചന മാ കർമ്മഫലഹേതുർഭൂഃ മാതേസം ഘോസ്തു അകർമ്മണി`- ഇതാണ് വിദ്യയുടെ ഏറ്റവും പ്രാചീനവും ഏറ്റവും പരമോന്നതവുമായ സൂത്രവാക്യങ്ങൾ. നിങ്ങൾക്ക് കർമ്മത്തിൽ മാത്രമേ അധി കാരമുള്ളൂ; ഫലത്തിലില്ല; നീ കർമ്മഫലത്തിന് ഹേതുവാകരുത്; ആല സ്യംകൊണ്ട് നീ അകർമ്മണ്യനുമാകരുത്- സ്വച്ഛന്ദമാണെങ്കിൽ അകർമ്മ ണ്യത ഉത്തമമാണ്. സ്വഭാവേന കർമ്മമറ്റുപോയാൽ; കർമ്മത്തിനുള്ള വാസ നയറ്റു പോയാൽ അകർമ്മണ്യത ഉത്തമമാണ്; അല്ലാതെയുള്ള എല്ലാം ദുഃഖ വും രോഗവുമുണ്ടാക്കും. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ എല്ലാ ധ്യാനവും എല്ലാ ജപവുമൊക്കെ സുസൂക്ഷ്മം പരിശോധിക്കണം- അപ്പോൾ, അങ്ങനെ ചെയ്യുന്ന ധ്യാനം നിങ്ങളുടെ ഓജസ്സിനെ കെടുത്തും; വ്രതം ഓജസ്സിനെ കെടുത്തും. ക്രോധം ഓജസ്സിനെ കെടുത്തും. ശോകം ഓജസ്സിനെ കെടുത്തും; അത്യധികമായ അധ്വാനം ഓജസ്സിനെ കെടുത്തും. അതുകൊണ്ട് കർമ്മംചെ യ്യുമ്പോൾ `യത്കരോഷി`, `യദ് ജൂഹോഷി` എന്നതെല്ലാം `തത്പുരുഷമതർ പ്പണ`മായി ചെയ്യണം; ചെയ്യുന്ന കർമ്മങ്ങളെല്ലാം സമഷ്ടിസമർപ്പണമായി ചെയ്യണം.
കർമ്മത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അതിലൊന്ന് ഞാൻ; എന്റെ എന്നതല ത്തിൽ ചെയ്യുന്നവയാണ്. ആഹാരം, ഞാനത് കഴിക്കുന്നത് എനിക്കുവേണ്ടി യാണ്; എന്റെ വാസനക്ക് ഇണങ്ങുന്നവിധം ചുറ്റുപാടുകളിൽനിന്ന് ഞാനെത്ര സ്വീകരിക്കുന്നുവോ; എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം എനിക്കുവേണ്ടി യുള്ളതാണ്. രണ്ടാംഭാഗം, ചെയ്യുന്നതിലെല്ലാം സത്യം, അഹിംസ, അപരിഗ്ര ഹം, അസ്തേയം തുടങ്ങിയവയാൽ ഏതെല്ലാം; എന്തെല്ലാം ചെയ്യുന്നുവോ അവ സമഷ്ടിക്കുവേണ്ടിയായിത്തീരും. സമഷ്ടിസോമത്തിനായി ഞാൻ എ ന്തെല്ലാം സമർപ്പിക്കുന്നുവോ; അതിനായുള്ള എന്റെ വാക്കും മനസ്സും പ്രവൃ ത്തിയുമെല്ലാം, സമഷ്ടിസമർപ്പിതമാകുന്നുവോ അത് ഈശ്വരനുപയുക്തമാ ണ്- ഈശ്വരനെന്നത്, സർവ്വാതിരിക്തമായ അറിവിന്റെ തലത്തിലുള്ളൊരു അനുഭവമാണ്. അതുകൊണ്ട് ചെയ്യുന്നതെല്ലാം സമഷ്ടിസമർപ്പണമായി ചെ യ്യണം- എന്ത് ഞാൻ സമർപ്പിക്കുന്നുവോ, എന്ത് ഞാൻ ദാനം ചെയ്യുന്നുവോ, ഞാൻ എന്തുതരം തപസ്സുചെയ്യുന്നുവോ അതെല്ലാം ഈശ്വരകൃതമാണ്. `സ്വ സ്വത്വനിവൃത്തി പരസ്വത്വാപാദനം ദാനം`- ഒരാൾക്ക് ഒന്ന് ദാനം ചെയ്യുന്നുവെ ന്നുപറഞ്ഞാൽ അതിന്റെ അർത്ഥം, എന്റെ സ്വത്വം ഞാൻ കൊടുത്തതിൽനി ന്ന് എടുക്കുന്നുവെന്നാണ്; എന്റെ സ്വത്വത്തോടുകൂടി കൊടുക്കുന്നതൊന്നും ദാനമല്ല- ഒരിക്കൽ ഒരു സാധനം ഒരാൾക്ക് കൊടുത്താൽ, പിന്നീടൊരിക്കൽ അങ്ങനെ ഞാനത് കൊടുത്തുവെന്ന് പറഞ്ഞാൽ അതിനർത്ഥം, ഞാനതിൽ നിന്ന് എന്റെ സ്വത്വം എടുത്തില്ലെന്നാണ്; ഉടമസ്ഥത വിട്ടിട്ടില്ലെന്നാണ്- ഈ യൊരു വിദ്യാദാനപാരമ്പര്യമാണ് ഭാരതീയ പ്രാചീന വിദ്യാഭ്യാസത്തിനു ള്ളത്.
ഒരാൾക്ക് ഒരു സാധനം ദാനംചെയ്യുമ്പോൾ, അതിൽനിന്ന് തന്റെ സ്വത്വം തിരിച്ചെടുത്ത് കൊടുക്കണം. കാരണം ആ കൊടുത്തതിൽ കൊടുത്തവനുമാ യി ബന്ധപ്പെട്ട ഒരു ദേവതയുണ്ട്. അതെടുത്തില്ലെങ്കിൽ, അത് വാങ്ങിയവനെ അപകടത്തിലാക്കും; അവന് ഗുണമില്ലാതെപോകും. കാരണം അത് വാങ്ങിയ വനുമായി ബന്ധപ്പെട്ടൊരു ദേവതയും അതിൽ വരും. അപ്പോൾ തന്റെ ദേവത യും അവന്റെ ദേവതയുംതമ്മിൽ സംഘർഷത്തിലാകും. അതുകൊണ്ടാണ് പറഞ്ഞത്, കൊടുത്തതിൽനിന്ന് തന്റെ സ്വത്വത്തെ; ദേവതയെ തിരിച്ചെടുത്ത് കൊടുക്കണമെന്ന്- ഇതാണ് പ്രാചീന വിദ്യാദാനത്തിലെ ദേവതാവിജ്ഞാനം. അതുകൊണ്ടാണ് ഭാരതീയർ മോഷണം അരുതെന്ന് പറഞ്ഞത്. കാരണം മോഷ്ടിക്കപ്പെട്ടതിൽനിന്ന് ഉടമസ്ഥന്റെ ദേവതയെ മോഷ്ടാവിന് എടുത്തുമാ റ്റാനുള്ള ശക്തിയില്ല എന്നതാണ്; ഉടമസ്ഥന്റെ ദേവതയെ എടുത്തുമാറ്റാൻ ഉടമസ്ഥനുമാത്രമേ കഴിയൂ. അതുകൊണ്ട് ആത്യന്തികമായി വിദ്യാഭ്യാസത്തി ന്റെ പ്രാചീനമായ ലക്ഷ്യം ഈ ദേവതാവിജ്ഞാനമാണ്. ദേവതകൾ വശ ത്തായവന് ഈ പ്രപഞ്ചംതന്നെ അമ്മാനമാടാനുള്ള ബലം; വിദ്യ നേടിയെന്ന് പ്രാചീനകല്പന- ഈ വിദ്യനേടിയവന്റെ ബോധ്യത്തിനകത്താണ് ഈ പ്രപ ഞ്ചം കറങ്ങുന്നത്; അപ്പോൾ വിദ്യകൊണ്ട് അവന് ആയുസ്സുണ്ടാകും; ബലമുണ്ടാകും; യശസ്സുണ്ടാകും. അതാണ് ഭാരതീയ പ്രാചീന വിദ്യാഭ്യാസ ദർശനത്തിന്റെ ഫലം.