[ Full Text - Source: October 2012 issue ]
മനുഷ്യന് ജീവനുണ്ടെന്നും അതുപോലെ ജന്തുക്കൾക്കുമൊക്കെ ജീവനു ണ്ടെന്നുമുള്ള സങ്കല്പത്തെ, തന്ത്രാഗമങ്ങൾ സങ്കല്പിക്കുന്നില്ല. എന്റെയും നിങ്ങളുടെയുമൊക്കെ ജീവൻ നാളെ വിട്ടുപോകുമ്പോൾ- ജീവൻ നമ്മുടെ സ്വന്തമല്ലെന്ന് ആഗമങ്ങൾ പറയും; ജനിക്കുന്നതിനുമുമ്പ് നമുക്ക് ജീവൻ ഉണ്ടായിരുന്നുമില്ല. പ്രാണൻ മുമ്പ് അന്നത്തിലാണിരുന്നത്; അതുകൊണ്ട് അന്നമഹത്വം വളരെവലുതാണ്.
പ്രാണനിൽ ഏതെങ്കിലുംതരത്തിലുള്ള വൈകല്യങ്ങൾവന്നാൽ, പ്രാണന് കാരണമായിവന്ന അന്നത്തെ ബുദ്ധിയുള്ളവർ ശ്രദ്ധിക്കും- അന്നത്തിന് വൈ കല്യങ്ങൾവന്നാൽ, അന്നം ഏത് ഔഷധിയിൽനിന്ന് ഉണ്ടായെന്ന് ശ്രദ്ധി ക്കും; ആ ഔഷധങ്ങൾക്ക് ഔചിത്യഹീനതവന്നാൽ, ഭൂമിയെ ശ്രദ്ധിക്കും- ഇതാണ് അതിന്റെ പ്രക്രിയ. അതുകൊണ്ട് സർവ്വാന്തര്യാമിയായിരിക്കുന്ന ചൈതന്യം തന്നെയാണ് പുരുഷനിൽ കുണ്ഡലിനീരൂപത്തെ പ്രാപിച്ചിരിക്കുന്നത്. അത് ചൈതന്യരൂപയായി; സർവ്വഗയായി; വിശ്വരൂപിണിയായി ശിവസന്നിധിയെ പ്രാപിച്ച് നിത്യാനന്ദഗുണോദയങ്ങളോടുകൂടിയതായി; സർവ്വവേദങ്ങളോടും കൂടെപോകുന്നവളായി(ആഗമ)പരമാർത്ഥരൂപയായ പരാ, അപരാ എന്ന വിഭാഗങ്ങളോടുകൂടിയവളായിത്തീർന്നിരിക്കുന്നു. അവൾ യോഗീഹൃദയങ്ങ ളിൽ നർത്തനംചെയ്യുകയും സർവ്വപ്രാണികളുടെയും മൂലാധാരത്തിൽ മിന്ന ൽപിണറിന്റെ ആകൃതിയോടുകൂടി സ്ഫുരിക്കുകയും ശംഖിന്റെ പിരിപോലെ സകലത്തേയും ചുറ്റിയിരിക്കുകയും ചെയ്യുന്നു; എന്നാൽ ചുറ്റിക്കിടക്കുന്ന പാമ്പിന്റെ രൂപത്തെ പ്രാപിക്കുകയും ചെയ്തിരിക്കുന്നു.
അവൾ സർവ്വദേവസ്വരൂപയും സർവ്വതത്ത്വരൂപയും സൂക്ഷ്മയും അതി സൂക്ഷ്മയും ശിവയും സൂര്യചന്ദ്രാഗ്നികളുടെ മാതാവും ശബ്ദബ്രഹ്മസ്വരൂപ യുമാകുന്നു, ത്രികൂട- അഗ്നിഖണ്ഡം, സൂര്യഖണ്ഡം, ചന്ദ്രഖണ്ഡം ഇവയ്ക്ക് മാതാവും ശബ്ദബ്രഹ്മസ്വരൂപയുമാകുന്നു. അവൾ അക്ഷരങ്ങളുടെ രൂപ ത്തോടുകൂടിയവളാകുന്നു. പരദേവതയായ ആ കുണ്ഡലിനീ, സർവ്വ ശരീരങ്ങ ളിലും വിശ്വാത്മാവായിരിക്കുന്ന പരമേശ്വരനാൽ പ്രബുദ്ധയായി മന്ത്രരൂപമാ കുന്ന ലോകത്തെ പ്രസവിക്കുന്നു- ദീക്ഷയെ ലഭിക്കുമ്പോൾ സ്ഥൂലശരീര ത്തെ വെടിഞ്ഞ് മന്ത്രശരീരത്തോടുകൂടിയിരിക്കുന്നവനായി യോഗി സഞ്ചരി ക്കുന്നത്, അപ്പോഴാണ്. സ്ഥൂലശരീരത്തിന്റെ ഓർമ്മയാണ് ഭയം, വിഷാദം, സ്തോഭം, ദ്വേഷം, രാഗം എന്നതൊക്കെ. അപ്പോൾ ഒരുവൻ, തന്റെ ഗുരുവിൽ നിന്ന് ദീക്ഷയെനേടി; ദീക്ഷിതനായി മന്ത്രശരീരത്തിലൂടെ സഞ്ചരിക്കുന്നു; അപ്പോൾ സകലഭയങ്ങളും അവനെവിട്ടുപോകും- ആ മന്ത്രലോകത്തെ പ്ര സവിക്കുന്നത് കുണ്ഡലിനീയാകുന്നു.
കുണ്ഡലിനീ എങ്ങനെയാണ് ആ മന്ത്രലോകത്തെ പ്രസവിക്കുന്നത്? സു ഷുമ്ന എന്നുപേരായ നാഡീസ്വരൂപനായിരിക്കുന്ന പരമേശ്വരനോട് അവിരു ദ്ധമായി, പരാശക്തിയായ കുണ്ഡലിനീ മൂലാധാരത്തിൽനിന്ന് പുറപ്പെടുന്നു. സർവ്വലോകസൃഷ്ടികാരണമായ അവൾ, ആ വിധത്തിൽ ഗുണിതയായി; വേദാദിബീജമായ ഓങ്കാരം, ശ്രീബീജം, ശക്തിബീജം, കാമബീജം, തംബുരു ബീജം, പിണ്ഡബീജം, ചിന്താമണിബീജം, ഗണേശബീജം, മാർത്താണ്ഡ ഭൈരവബീജം, വാസുദേവബീജം, ഹയസുഗ്രീവബീജം, പുരുഷോത്തമബീ ജം എന്നിങ്ങനെ ഏകാക്ഷരരൂപങ്ങളായ ബീജങ്ങളെയും അന്യങ്ങളായ ബീ ജങ്ങളെയും അപ്പോൾതന്നെ പുറപ്പെടുവിക്കുന്നു- ഇങ്ങനെയാണ് കുണ്ഡലി നീ മന്ത്രലോകങ്ങളെ പ്രസവിക്കുന്നത്; ഇതാണ് തന്ത്രരഹസ്യം.
അവൾ പരമേശ്വരനോട് `അവിരുദ്ധമായിട്ട്` എന്നാണ് പ്രയോഗം. താന്ത്രികാചാരപ്രകാരം തന്നിൽതന്നെയുള്ള ശക്തിയും തന്നിൽതന്നെയുള്ള ശിവനും രമിക്കുന്ന ആചാരം. ആ ആചാരത്തിലൂടെ ബ്രഹ്മചാരിയും, ഭർത്താവിലുള്ള പരമേശ്വരനും ഭാര്യാരൂപിണിയായ പരമേശ്വരിയുംചേർന്ന് ഗൃഹസ്ഥനും, സമ്യക്കാകുന്നവിധം അവിരുദ്ധയാകുകയാണ്. വാക്കിൽ, മന സ്സിൽ, പ്രവൃത്തിയിൽ എല്ലാം തന്ത്രാഗമങ്ങളുടെ സ്വാധീനമറിയണമെങ്കിൽ- അവിരുദ്ധതയുടെ പൊരുളറിയണമെങ്കിൽ നാം നൂറുകൊല്ലം പുറകോട്ട് സഞ്ചരിക്കേണ്ടിവരും. ഭാരതത്തിൽ അന്ന് സ്ത്രീപുരുഷബന്ധം അവിരു ദ്ധമാണ്- ഭാര്യയിൽനിന്ന് ആദ്യമൊരു ശബ്ദംവന്നാൽ അത്, ശക്തിയിൽനി ന്നും വന്നൊരു ശബ്ദമാണെന്ന് അന്നത്തെ ഏതൊരു ഭർത്താവും തിരിച്ച റിയുമായിരുന്നു. ആ ശബ്ദത്തെ അംഗീകരിക്കുകയല്ലാതെ അതിന് വൈരു ദ്ധ്യംപുലർത്തുന്നൊരു ശബ്ദം ഭർത്താവിൽനിന്നും ഉണ്ടാവില്ല. ഇതുപോലെ ഭർത്താവിൽനിന്നുമൊരു ശബ്ദംവന്നാൽ അത് ശിവശബ്ദമാണെന്ന് ഏതൊ രു ഭാര്യയും തിരിച്ചറിയുമായിരുന്നു; ഭാര്യയ്ക്കതിൽ ഒരിക്കലും വൈരുദ്ധ്യ മുണ്ടാവില്ല.
സംസാരിച്ച് കഴിഞ്ഞയുടനെ പ്രവർത്തിക്കുന്ന അഹംബുദ്ധിയെ കണക്കി ലെടുക്കുമായിരുന്ന ആ ഒരുകാലം- ഭാര്യയായാലും ഭർത്താവായാലും പറ ഞ്ഞത് ശരിയല്ലെന്നുവന്നാൽ; അല്പസമയംകഴിഞ്ഞ്; ആ കോശം ഒന്നുത ണുത്തുകഴിഞ്ഞുമാത്രമേ, തിരുത്താൻ ശ്രമിക്കുകപോലുമുള്ളു. അപ്പോഴൊരു പക്ഷെ, നേരത്തെ പറഞ്ഞതുപോലും പറഞ്ഞയാൾക്ക് ഓർമ്മകാണുകയു മില്ല. ഇങ്ങനെ നിരന്തരം നടക്കുന്ന പ്രതിപ്രസവങ്ങൾ ഇവിടെ അക്ഷരങ്ങളാ ണ്- ഓങ്കാരംമുതൽ പുരുഷോത്തമബീജംവരെ ഏകാക്ഷരരൂപങ്ങളായ ബീജങ്ങളെയും അന്യങ്ങളായ ബീജങ്ങളെയും അപ്പോൾതന്നെ പുറപ്പെടുവി ക്കുന്നു.
പരമേശ്വരനോട് അവിരുദ്ധമായിട്ട് പരാശക്തി മൂലാധാരത്തിൽനിന്നും പുറ പ്പെടുന്നു- പുറപ്പെടുന്നത്, സർവ്വലോകസൃഷ്ടികാരണമായ അവൾ ആവിധ ത്തിൽ ഗുണിതമായിട്ടാണെന്ന് പറഞ്ഞു. തന്ത്രാഗമത്തിലെ ഒരു രഹസ്യമാ ണ് ഗുണിതപദം- അതാതിനെ സൃഷ്ടിക്കാനായി വീണാതന്ത്രികളിൽ അം ഗുലീസംയോഗംകൊണ്ടെന്നപോലെ, സുഷുമ്നയായ പരമേശ്വരനോട് കുണ്ഡലിനീചെയ്യുന്ന സംസർഗ്ഗത്തിന് ഗുണിതം എന്നുപറയുന്നു; ഇത് അർ ത്ഥസൃഷ്ടിയാണ്; ആ ഗുണിതമാണ് സൃഷ്ടിയുടെ ചോദന- പരമേശ്വര സ്വരൂപമായിരിക്കുന്ന സുഷുമ്നയിൽ പരമേശ്വരിയായിരിക്കുന്ന കുണ്ഡലിനീ സ്പന്ദങ്ങളെയുണ്ടാക്കുകയാണ്; അങ്ങനെ ഗുണിതമുണ്ടായി ശബ്ദത്തെ സൃഷ്ടിക്കുന്നുവെന്നാണ് പറഞ്ഞത്.
ശബ്ദബ്രഹ്മസ്വരൂപീണിയായ ആ കുണ്ഡലിനീ ശക്തിയെ പ്രസവിക്കു ന്നു. ശക്തി എന്നത്, മൂലകാരണമായ ശബ്ദത്തിന്റെ ഉ?ുഖീകരണാവസ്ഥ യാകുന്നു. ആ ശക്തിയിൽനിന്ന് ധ്വനിയും അതിൽനിന്ന് നാദവും നാദത്തിൽ നിന്ന് നിരോധികയും അതിൽനിന്ന് അർത്ഥേന്ദുവും അതിൽനിന്ന് ബിന്ദുവും ബിന്ദുവിൽനിന്ന് പരയും പരയിൽനിന്ന് പശ്യന്തിയും അതിൽനിന്ന് മദ്ധ്യമ യും തുടർന്നതിൽനിന്ന് വൈഖരിയും ഉണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്നതി ന് ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തികളുടെ രൂപവും തോജോരൂപ വും ത്രിഗുണാത്മികവും ആകുന്നു, അവൾ. അവൾ അക്ഷരങ്ങളുടെ വർണ്ണ മാലയെ സൃഷ്ടിക്കുന്നു; അക്ഷരത്തിൽനിന്ന് കലകളെയും രുദ്രാദിദേവ?ാ രെയും പ്രസവിക്കുന്നു.
നിരോധിക എന്നൊരു പദപ്രയോഗമുണ്ടായത് ശ്രദ്ധിക്കണം- അഗ്നി, അർത്ഥേന്ദു, ചന്ദ്രൻ, ബിന്ദു എന്നത് ചന്ദ്രാഗ്നികളുടെ സംയോഗത്തിൽവെച്ച് തേജോനിധിയായ ആദ്യത്യൻ ആകുന്നു; ഇതിനെയാണ് നിരോധിക എന്ന് പറയുന്നത്. അതിനാൽ ശിവശക്തിരൂപമായ ബിന്ദുവിൽനിന്നുണ്ടായ, അകാ രാദി ഹകാരങ്ങളായ അക്ഷരങ്ങൾ അഗ്നിഷ്ടോമങ്ങളാകുന്നു- സൂര്യൻ, സോമൻ, അഗ്നിരൂപങ്ങൾ ഇതിനെയാണ് അഗ്നിഷ്ടോമങ്ങളെന്നുപറയുന്നത്. അർത്ഥസൃഷ്ടി സൂക്ഷ്മവും ശബ്ദസൃഷ്ടി സ്ഥൂലവും ആകുന്നു- ഇങ്ങനെ യാണ് ബീജാക്ഷരങ്ങളുടെ ഉത്ഭവം; ഇത് ഋഷിമതമാകുന്നു. നാദത്തിൽനിന്ന് ഉണ്ടാകുമോ എന്നു ചോദിച്ചാൽ, ഉണ്ടാകുമെന്നാണ് ഉത്തരം. പണ്ടേ ഇതിന് ആചാര്യ?ാർ പറഞ്ഞുവരുന്നൊരു ദൃഷ്ടാന്തം, കൂൺ ഉണ്ടാകുന്നതാണ്- നാദമുണ്ടാകുമ്പോൾ; ഇടിനാദമുണ്ടാകുമ്പോൾ കൂണുകളുണ്ടാകും. ഇതുപോലെ ഇടിനാദമുണ്ടാകുമ്പോൾ പുറ്റുകൾക്കകത്തെ ചിതലുകൾക്ക് ചിറകുകൾ മുളക്കും; ഇതുപോലെ നൂറുകണക്കിന് പുതിയപുതിയ ജനുസ്സു കളുണ്ടാകും- മത്സ്യങ്ങൾ, ഞണ്ടുകൾ, പുതിയസസ്യങ്ങളുടെ വിത്തുകൾ, സസ്യങ്ങൾ ഒക്കെ പർജ്ജന്യനോടൊപ്പം; മഴയോടൊപ്പം ഭൂമിയിൽ പെയ്തി റങ്ങും. ഇങ്ങനെ ജീവനുള്ള മത്സ്യവും മറ്റും പെയ്തിറങ്ങി വീണുപിടയ്ക്കു മ്പോൾ, കിഴക്കൻ മേഖലകളിലൊക്കെ ചില അമ്മമാർ വിളിച്ചുചോദിക്കും- കുഞ്ഞ് കരയുന്നുണ്ടോയെന്ന്; ചിലപ്പോൾ മനുഷ്യകുഞ്ഞുങ്ങൾ വരെ ഇങ്ങ നെ പെയ്തിറങ്ങും. അതുകൊണ്ട് സൃഷ്ടി ഒരു വിധത്തിലേയുണ്ടാകൂയെന്ന് കരുതരുത്; പല രീതിയിലും അത് സംഭവിക്കാം. ഇതുപോലെ നാദംകൊണ്ട് ഭിത്തിയുംമറ്റും തകരുന്നതും കാണാം. അതുകൊണ്ട് നാദമാണ് സൃഷ്ടി സ്ഥിതിസംഹാരങ്ങൾ നടത്തുന്നതെന്ന് അറിയണം- അർത്ഥസൃഷ്ടി സൂ ക്ഷ്മവും ശബ്ദസൃഷ്ടി സ്ഥൂലവുമാണ്; ഇങ്ങനെയാണ് ബീജാക്ഷരങ്ങളുടെ ഉത്ഭവം.
നാദമുണ്ടാകുമ്പോൾ `ഹ്രീം` ബീജാക്ഷരം ഉത്ഭവിക്കുന്നു. ഈ സംയു ക്താക്ഷരം ബ്രഹ്മവിഷ്ണുശിവ?ാരുടെയും ദിഗ്ദേവതകളുടെയും മാതൃക്കളുടെയും സരസ്വതിയുടെയും ലക്ഷ്മിയുടെയും ആദിത്യന്റെയും വിദ്യയായ ശിവയുടെയും ബീജമാകുന്നു; ഹ്രീം ബീജം ഇതിന്റെയെല്ലാം ബീജമാണ്; എങ്കിലും ഇതിന്റെ പ്രധാനദേവതകൾ ശിവശക്തികളാകുന്നു- ശിവശക്തികൾ ഇതിൽ അടങ്ങുന്നു; ശിവശക്തിയോഗമാകുന്നൂ ഈ ബീജം. ഹ്രീം ബീജത്തിലെ ഹകാരം ശിവൻ. ഹകാരരേഫമായ ഈ കാരത്തോടു ചേരുമ്പോൾ അംബികയാകുന്നു; രേഫം ബ്രഹ്മപരമല്ല; രുദ്രപരമെന്നും അഭിപ്രായമുണ്ട്. ഹ്രീം എന്നതിന്റെ മുകളിൽ കാണുന്ന ബിന്ദു ചന്ദ്രനാകു ന്നു. ശിവനും ഗൗരിയും ചന്ദ്രനെ ധരിക്കുന്നു. അപ്പോൾ ഈ ബീജം അഗ്നിഷ്ടോമാത്മകവും ശിവശക്ത്യാത്മകവും ആകുന്നതിനാൽ ഇതിന്റെ ദേവത പരബ്രഹ്മമാകുന്നു. ഹകാരത്തിന് ശൗര്യമെന്ന് അർത്ഥമുണ്ട്. ഈകാ രം വ്യാപിക്കുന്നത്; ശോഭിക്കുന്നത്; പുകൾപെറ്റത് ഇങ്ങനെ അർത്ഥമുണ്ട്- സൃഷ്ടിസ്ഥിതിരൂപങ്ങളുടെയും ദീപ്തിയുടെയും കർത്രി എന്ന് അർത്ഥം. ഹകാരഈകാരങ്ങളുടെ മദ്ധ്യത്തിലെ രേഫത്തിന് ദാനം ചെയ്യുന്നത് എന്ന് അർത്ഥം. ഒടുവിലെ മകാരത്തിന് ശിവശക്തികളുടെ നിർമ്മാണം എന്നാണ് അർത്ഥം. അതിനാൽ ഹ്രീം എന്നതിന് സൃഷ്ടി സ്ഥിതിസംഹാരങ്ങളെ ചെയ്യുന്നതും ശോഭിക്കുന്നതും സർവ്വവ്യാപിയായിരിക്കുന്നതും അഭീഷ്ടത്തെ കൊടുക്കുന്നതുമായ ശിവശക്തികളുടെ ഐക്യം എന്നർത്ഥമാകുന്നുവെ ന്നത് സ്പഷ്ടമാണ്- ഇതാണ് ഈ ബീജാക്ഷരത്തിന്റെ അർത്ഥം.
സ്മരമയം `ക്ളീം` കാരത്തെയും ഹരമയം ഹ്രീംകാരത്തെയും സൂചിപ്പിക്കു ന്നു. ശൈവശാക്തം- ഭഗവതിഭഗവാൻ എന്നർത്ഥം. ദേവീബീജമായ ഈ ഹ്രീംകാരം, ധർമ്മാർത്ഥകാമമോക്ഷങ്ങളെ കൊടുക്കുന്നു. ഈ ബീജത്തിന്റെ മുമ്പിലും പിമ്പിലും `ശ്രീം`കാരത്തെ ചേർത്തുജപിച്ചാൽ മതി- കീർത്തിയും ഐശ്വര്യവും പുത്രസമ്പത്തും ഉണ്ടാകും. ഹ്രീംബീജത്തെ ഏതെങ്കിലുമൊ രു മന്ത്രത്തിന്റെ ആദിയിൽചേർത്ത് ജപിച്ചാൽ, നിർവ്വാണപദമുണ്ടാകും. `ഓം ഹ്രീം ഓം` എന്നിങ്ങനെ ജപിച്ചാൽ ദേവിയോട് സായൂജ്യമുണ്ടാകും. `ചാരു ഹംസേനനിത്യാന്തിം`- അരയന്നമായ വാഹനത്തിൽ സഞ്ചരിക്കുന്ന സരസ്വ തിയായ എന്നെ എന്ന് ഇതിന്റെ സ്ഥൂലാർത്ഥം. ഹംസമന്ത്രത്തോടുകൂടി സ ഞ്ചരിക്കുന്ന എന്നെ എന്ന് സൂക്ഷ്മാർത്ഥം.
അജപാ എന്ന ഹംസമന്ത്രത്തിന്റെ രൂപഭേദമാണ് ഹ്രീംകാര്യം- ഹംസ മന്ത്രം അജപയാണ്; അജപയോടുകൂടി സഞ്ചരിക്കുന്നവൾ. ഹംസമന്ത്രരൂപ മുണ്ട്- ഇങ്ങനെ അഞ്ച് ബിന്ദുക്കൾചേർന്നാണ് രൂപമുണ്ടാകുന്നത്. ഹ്, ഋ, ഈ, മ്- ഈ ഹംസമന്ത്രം സകലപ്രാണികളും സദാജപിക്കുന്നു; ഇതാണ് ആഗമത്തിന്റെ, രഹസ്യത്തിന്റെരഹസ്യം. സദാജപിക്കുന്ന ഹംസമന്ത്രത്തിൽ ഒന്ന് നിശ്ശബ്ദരൂപമാണ്. `സോഹം`- അവൻ ഞാനാകുന്നു എന്ന് നിത്യനിര ന്തരമായി സകലപ്രാണികളും സദാജപിച്ചുകൊണ്ടിരിക്കുന്നു. ഓരോ ശ്വാസ ത്തിലും ഈ ജപമുണ്ട്- ഈ ജപമുള്ളതുകൊണ്ട് വേറെ മന്ത്രജപമില്ലെങ്കിൽ പോലും ഈ വഴിയിലൂടെ സഞ്ചരിക്കാമെന്നർത്ഥം.
ഹംസം- നീരക്ഷീരവിവേകമുള്ളതാണ്; ഹംസവാഹിനിയാണ് ദേവി. സകലപ്രാണികളും സദാജപിക്കുന്ന അജപമന്ത്രത്തിന്റെ ഉല്പത്തി- പ്രാണാപാന?ാർ നാഭിമദ്ധ്യത്തിൽവെച്ച് തമ്മിൽഘടിപ്പിക്കുമ്പോഴാണ് അജപാമന്ത്രത്തിന്റെ ഉല്പത്തിയുണ്ടാകുന്നത്. അതുകഴിഞ്ഞ് പ്രാണൻ മേല്പോട്ടും, അപാനൻ കീഴ്പോട്ടും പ്രവേശിക്കുന്നു. ഈ രണ്ടുപ്രാണങ്ങളു ടെയും പരസ്പരാകർഷണത്താൽ, പ്രാണികൾക്ക് ശ്വാസമുണ്ടാകുന്നു; ഈ ആകർഷണത്താൽ പ്രാണവായുവിൽനിന്നും കണ്ഠത്തിൽ `ഹം` എന്ന ശബ്ദമുണ്ടാകുന്നു. അപാനന്റെ ആകർഷണംകൊണ്ട് സകാരവും ഉണ്ടാകു ന്നു- ശ്വാസം മേൽപോട്ടുപോകുമ്പോൾ `ഹം`കാരവും കീഴ്പോട്ടുപോകു മ്പോൾ സകാരവുമുണ്ടാകുന്നു. ജീവൻ ഇങ്ങനെയെപ്പോഴും, `ഹംസ… ഹംസ….ഹംസ` യെന്ന് ജപിച്ചുകൊണ്ടിരിക്കുന്നു. ഇത് അജപാ എന്ന് പേരായ ഗായത്രിമന്ത്രമാണ്. ഇതിനെ അറിഞ്ഞാൽ, മോക്ഷമുണ്ടാകും.
`ഐം`കാരം വാഗ്ഭവബീജം ആകുന്നു. വാഗ്ഭവമായും ത്രിപുരമായും ഇരിക്കുന്ന ഐംകാരത്തെ, മൂലധാരത്തിൽ സ്വർണ്ണനിറമായും അവിടെ അരുണയായിരിക്കുന്ന അഗ്നികുണ്ഡലിനീയേയും ഹൃദയത്തിൽ, സൂര്യകോ ടിസമപ്രഭമായ ക്ളീംകാരത്തെയും അവിടെത്തന്നെ നിത്യാനന്ദസ്വരൂപിണി യായ സൂര്യകുണ്ഡലിനീയേയും ഭ്രൂമദ്ധ്യത്തിൽ, ചന്ദ്രകോടിസമപ്രഭമായ ചന്ദ്രകുണ്ഡലിനീയേയും ബിന്ദുവിൽ, ഈ ബീജത്രയത്തോടുകൂടി- ബിന്ദു ത്രിയാത്മികയായിരിക്കുന്ന തുര്യയേയും ധ്യാനിക്കണം. അപ്പോൾ ഹംസ മന്ത്രത്തിന്റെ ബിന്ദുത്രയാത്മികയാകുന്നു വാഗ്ദേവി; അതിനാൽ ത്രിപുര എന്ന് പേരുസിദ്ധിച്ചു.
ത്രിപുരം എന്നത് ഹംസമന്ത്രത്തിന്റെ ആദ്യത്തെ മൂന്ന് ബിന്ദുക്കളാണ്. `ഹം` എന്നതിന്റെ ആദ്യത്തെ ബിന്ദു ബ്രഹ്മാവും രണ്ടാമത്തെബിന്ദു വിഷ്ണു വും മൂന്നാമത്തെബിന്ദു രുദ്രനും ആകുന്നു. ബാക്കിയുള്ള രണ്ട് ബിന്ദുക്കളിൽ ഒന്ന് ഈശ്വരനും രണ്ട് സദാശിവനും ആകുന്നു. അതുകൊണ്ട് ഹരിഹര ?ാരുടെ രൂപം ബിന്ദുത്വംകൊണ്ട് ഏകമാകുന്നു; ഭേദമില്ല. അതുകൊണ്ട് ഹംസമന്ത്രം ശിവവിഷ്ണ്വാത്മകമാകുന്നു- ഇതിലിരിക്കുന്ന ബ്രഹ്മബിന്ദു, `വാമ` എന്ന ശക്തിയാണ്; വിശ്വത്തെ വമിക്കുന്നതുകൊണ്ട് ഛർദ്ദിക്കുന്നതു കൊണ്ട് വാമയെന്ന പേരുവന്നു. വിഷ്ണുബിന്ദു, `ജ്യേഷ്ഠാ` എന്ന ശക്തി യാണ്.
ഹൃദയകമലത്തിൽ അരുണയായ ഭഗവതിയെ ധ്യാനിച്ച് ഉപാസിക്കുന്ന സാധക?ാർ പുരുഷരൂപംധരിച്ച സരസ്വതിദേവി എന്നപോലെ, ശൃംഗാര രസപ്രധാനങ്ങളായ വാഗ്‌വിലാസങ്ങളാൽ സഭാവാസികളെ സന്തോഷിപ്പിച്ച് രസിപ്പിക്കും. മാതൃകാക്ഷരാത്മികയായ ഭഗവതി, സരസ്വതീരൂപയായിട്ടു തന്നെ സാരസ്വതത്തെ; വാഗ്സിദ്ധിയെ പ്രദാനം ചെയ്യുന്നതിന് യുക്തമാകു ന്നത്. അരുണവർണ്ണധ്യാനമാഹാത്മ്യത്താൽ, വാഗ്‌വിലാസപ്രവർത്തനം ശൃംഗാരരസപ്രധാനമായും ഭവിക്കുന്നു.