[ Full Text - Source: January 2013 issue ]
ദൈവികവും ആസുരികവും മാനുഷികവുമായ മൂല്യങ്ങളുടെ സംഗമഭൂമി യാണ് മനുഷ്യജീവിതം. ജീവിതത്തിന്റെ ഏതൊരു തലമെടുക്കുമ്പോഴും, മറ്റൊരു തലത്തിന്റെ ശൂന്യത ജീവിതത്തിലുണ്ടാകും- സ്വന്തമായി എന്തുവരു മ്പോഴും, സ്വന്തമായത് അന്യന് പങ്കുവെയ്ക്കാതിരിക്കുന്നൊരു മനസ്സ് സ്വാഭാ വികമായും ഉടലെടുക്കും. ഈയൊരുതലത്തിൽ ഭാരതീയ ദാമ്പത്യവിജ്ഞാന ത്തെക്കുറിച്ച് പഠിക്കുമ്പോൾ, ദാമ്പത്യസങ്കല്പത്തെ ഭാരതീയ ആചാര്യന്മാർ നിർവ്വചിച്ചിട്ടുള്ളത് ശ്രദ്ധേയമാണെന്ന് കാണാം. ദാമ്പത്യശബ്ദത്തിലെ ദാ ശബ്ദം- ദാ-ദത്ത; ദാ-ദാമ്യത; ദാ-ദേയത്വം ഇതാണ് ഔപനിഷതികമായി ദാ ശബ്ദത്തിന്റെ അർത്ഥം.
ദാ-ദത്താ; ദത്താ-ദാനം ചെയ്യണം. ദാനംചെയ്യണമെന്നാണ് തന്നെസമീപി ച്ച മനുഷ്യരോട് പ്രജാപതി ഉപദേശിച്ചത്. ദാനം, ദമം, ദയ ഈ മൂന്നിന്റെയും സംഗമഭൂമിയാണ് പൂർണ്ണതയ്ക്കുള്ള ദാമ്പത്യജീവിതം.`പൂരണേ പവിത്രീകര ണേ` എന്നൊക്കെ അർത്ഥംവരുന്ന ദാനംകൊണ്ടും ദമംകൊണ്ടും ദയകൊ ണ്ടും പവിത്രമാക്കുവാനുള്ള, ശൈവവും ശാക്തേയവുമായ ഭാവങ്ങളുടെ ചേർ ച്ചയാണ് ദാമ്പത്യം; എന്നുപറഞ്ഞാൽ ശൈവശാക്തേയങ്ങളുടെ സംഗമഭൂ വിൽ നിന്നുകൊണ്ടാണ് ദാമ്പത്യത്തെക്കുറിച്ച് ഭാരതമെന്നും ചിന്തിച്ചിട്ടുള്ള തെന്ന് അർത്ഥം. ലോകത്ത് എന്തെല്ലാം ഉണ്ടായിട്ടുണ്ടോ, അതെല്ലാം ശൈവ ശാക്തേയഭാവങ്ങൾ ചേർന്നതാണ്; ശൈവഭാവവും ശാക്തേയഭാവവും ഇല്ലാ ത്തതൊന്നും ഈ പ്രപഞ്ചത്തിലില്ല.
ഭാരതം ദാമ്പത്യത്തെ കണക്കിലെടുത്തത് ശൈവശാക്തേയങ്ങളുടെ സംഗമഭൂവിലാണ്- അർദ്ധനാരീശ്വര സങ്കല്പത്തിന്റെ രംഗവേദിയാണത്.
ഭാരതീയചിന്തയുടെ ഒരു പ്രത്യേകത, ഏതൊരു വിഷയവുമെടുക്കുമ്പോ ഴും അത് സാമാന്യത്തിൽ എങ്ങനെ, വിശേഷത്തിൽ എങ്ങനെയെന്ന് പരി ശോധിക്കും; ആ വിഷയമെങ്ങനെ വർണ്ണാശ്രമധർമ്മങ്ങളെ ബാധിക്കുന്നുവെ ന്ന് പരിശോധിക്കും- ഭാരതീയ ചിന്തകളെല്ലാം വർണ്ണാശ്രമവിധാനത്തോടു കൂടിയതാണ്. ഈയൊരു ഭാരതീയ സങ്കല്പം അതിന്റെ സമഗ്രതയിൽ കാ ണാൻ ഇന്ന് പലപ്പോഴും കഴിഞ്ഞെന്നുവരില്ല; അതിനുകാരണം അവയെ നിലനിർത്തുന്നൊരു വിദ്യാഭ്യാസം ഇന്നില്ല എന്നതാണ്.
ഏതൊരു ചിന്തയും സാമാന്യത്തിലെന്നും വിശേഷത്തിലെന്നും രണ്ടായി പിരിയും- അത് വർണ്ണധർമ്മത്തെ ആധാരമാക്കി എങ്ങനെ നിലനിൽക്കുന്നു; ആശ്രമധർമ്മത്തെ നിലനിർത്തി അതെങ്ങനെ നിലനിൽക്കുന്നു എന്നിങ്ങനെ രണ്ടായി പിരിയും. ഇതിനുപരി സാമൂഹികവും സാംസ്ക്കാരികവും വിദ്യാ ഭ്യാസപരവുമായ മേഖലകളിൽ ഈ വിഷയമെങ്ങനെയാണ്; അതിന്മേലുള്ള സാമൂഹികമായ കാഴ്ചപ്പാടും സാമ്പത്തികശാസ്ത്രപരമായ കാഴ്ചപ്പാടും എങ്ങനെയാണെന്നും നോക്കിക്കാണും- ഇത്തരമൊരു സമഗ്രമായ കാഴ്ച പ്പാടിലാണ് `ഭാരതീയ ദാമ്പത്യവിജ്ഞാന`മെന്നതും നാം പഠിക്കേണ്ടത്.
എന്താണ് ദാമ്പത്യം? എന്താണതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ? സാങ്കല്പിക മായും അനുഷ്ഠാനപരമായും ദാമ്പത്യവിജ്ഞാനമെന്താണ്? ആധുനികദാമ്പ ത്യം എന്തുകൊണ്ട് കൺസിസ്റ്റന്റല്ല? ആധുനിക വിദ്യാഭ്യാസത്തിന്; ദാമ്പത്യ ജീവിതത്തിന്; കുടുംബത്തിന് എന്തുകൊണ്ട് ആധുനികനിലയിൽ ധാരകത്വ മില്ല; കൺസിസ്റ്റെൻസി എന്നുമുതൽ നഷ്ടപ്പെട്ടു; എങ്ങനെ അത് നഷ്ടപ്പെ ട്ടു? ഇന്ന് ആദരണീയമെന്ന് കരുതപ്പെടുന്ന പാശ്ചാത്യസംസ്കൃതിയുടെ അനുകരണം കൊണ്ടാണോ അത് നഷ്ടപ്പെട്ടത്; അതോ നഷ്ടപ്പെട്ടില്ലയോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അന്വേഷിക്കുന്നത് ഉചിത മായിരിക്കും.
അപ്പോഴപ്പോഴുണ്ടാകുന്ന കാര്യങ്ങളെ അതേപടി സ്വീകരിച്ച് ഒരു ജീവിതം കൊണ്ടുപോകുക എന്നതാണ് പാശ്ചാത്യ ജീവിതമാതൃക. എന്നാൽ വ്യക്ത മായൊരു നിർവചനത്തിന്റെയും സങ്കല്പത്തിന്റെയും അടിസ്ഥാനത്തിൽ ജീവിതത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഭാരതീയ ജീവിതമാതൃക- രണ്ട് സങ്കല്പവും പരസ്പരവിരുദ്ധമാണ്. ഇന്ദ്രിയങ്ങളുടെ കാമനകൾക്ക് അനു ഗുണമായി ജീവിക്കാൻ വേണ്ടിവരുന്ന ധനം; അതെങ്ങനെയും സമ്പാദിക്കു ക; കാമനകളിലൂടെ അച്ചടക്കമില്ലാതെ എങ്ങനെയും ജീവിക്കുക- അങ്ങനെ യൊരു ജന്മം കൊണ്ടുപോയി, വാർദ്ധക്യം ദുഃഖപൂർണ്ണമാക്കിത്തീർത്ത് മരി ക്കുക എന്നതാണ് പാശ്ചാത്യരീതി. അതേസമയം വ്യക്തമായ ധാരണയിൽ; വ്യക്തമായ അച്ചടക്കത്തോടെ; സുവ്യക്തങ്ങളായ സങ്കല്പങ്ങൾകൊണ്ട് അലങ്കരിച്ച് ജീവിച്ച്, വാർദ്ധക്യത്തെ ആനന്ദപൂർണ്ണമാക്കി ദേഹത്തെ ത്യജി ക്കുക എന്നതാണ് ഭാരതീയ ജീവിതസങ്കല്പം- അതുകൊണ്ട് പാശ്ചാത്യജീ വിതമാതൃകയും ഭാരതീയ ജീവിതമാതൃകയും പരസ്പരവിരുദ്ധമാണ്. ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും ഇന്ദ്രിയപരമായ രാഗം- ആ രാഗത്തിലും സ്വാതന്ത്ര്യത്തിലും പാശ്ചാത്യസംസ്കൃതി ഊന്നൽ നൽകുമ്പോൾ ബാല്യകൗമാരയൗവ്വനങ്ങളെ അച്ചടക്കമുള്ളൊരു പരിണാമ ത്തിന്; `റഫർമേഷന്` വിധേയമാക്കി സമഗ്രമായി ജീവിതം ആനന്ദപൂർണ്ണ മാക്കുകയാണ് ഭാരതീയസംസ്കൃതി അനുവർത്തിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ദാമ്പത്യത്തെക്കുറിച്ചുള്ള ആചാര്യന്മാരുടെ നിർവ്വചന ങ്ങളും സങ്കല്പങ്ങളും പഠനവിധേയമാകുന്നത്. ശൈവവും ശാക്തേയവു മായ സംഗമഭൂവിൽ ദാനത്തിനും ദയയ്ക്കും ദമത്തിനും അതീവ പ്രാധാന്യം നൽകുന്നൊരു ക്രിയായോഗപദ്ധതിയാണ് ദാമ്പത്യം.
വ്യക്തമായൊരു സങ്കല്പത്തിലൂടെ ജീവിക്കുമ്പോൾ ജീവിതത്തിന് അർ ത്ഥവും വ്യാപ്തിയുമുണ്ടാകും; ആഗ്രഹങ്ങളെ മേയ്ച്ചുനടക്കുമ്പോൾ ജീവിത ത്തിന് അർത്ഥവും വ്യാപ്തിയുമുണ്ടാവില്ല- എന്തോ ഒന്ന് ആഗ്രഹിക്കുന്നു; അതുനേടാൻ ശ്രമിക്കുന്നു. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞാൽ, ആ ആഗ്രഹം വിട്ടുപോകുകയും പകരം മറ്റൊരു ആഗ്രഹം വരികയും ചെയ്യുന്നു. ഓരോന്നും ആഗ്രഹിക്കുമ്പോഴുണ്ടാകുന്ന സുഖം, അതിനുവേണ്ടി പ്രവർ ത്തിക്കുമ്പോഴുമില്ല; ലഭിക്കുമ്പോഴുമില്ല. ഈയൊരു പ്രക്രിയയുടെ പൊരു ളറിയാതെ ഒരു വാഞ്ഛയിൽനിന്ന് മറ്റൊരു വാഞ്ഛയിലേക്ക്; ഒരാഗ്രഹത്തി ൽനിന്ന് മറ്റൊരാഗ്രഹത്തിലേക്ക് ആന്ദോളനം ചെയ്തുകൊണ്ടേയിരിക്കുക; അപ്പോഴുണ്ടാകുന്ന കലഹവും മത്സരവുമൊക്കെയായി ഒരു ജീവിതം തീർ ക്കുക- ഈ പാശ്ചാത്യമാതൃകയാണ് പലതലത്തിൽ; പലപേരുകളിൽ ആധു നിക ഭാരതീയരും തങ്ങളുടെ എല്ലാ പ്രയത്നങ്ങളിലും വിദ്യാഭ്യാസത്തിലു മെല്ലാം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഭാരതീയരെ സംബന്ധിച്ചിട ത്തോളം ആധുനികന്റെ കോശമെടുത്താലും, ദാമ്പത്യസങ്കല്പത്തിന്റെ ആ രണ്ട് ഭാവങ്ങൾ കാണാം- ശൈവവും ശാക്തേയവുമായ ഭാവങ്ങൾ. ശൈവ വും ശാക്തേയവുമെന്നതിന് പുരുഷനെന്നും സ്ത്രീയെന്നും രണ്ടായി പറയാം; ഒരു പൗരുഷഭാവവും ഒരു സ്ത്രൈണഭാവവും എല്ലാ കോശത്തിനുമുണ്ട്; എല്ലാ കോശസമുഹങ്ങൾക്കുമുണ്ട്; ഓരോ ധാതുവിനുമുണ്ട്; ഓരോ അവയ വത്തിനുമുണ്ട്- സമഗ്രമായ ഓരോ വ്യക്തിക്കും പദാർത്ഥത്തിനുമുണ്ട്.
ശൈവവും ശാക്തേയവുമായ രണ്ടുഭാവങ്ങൾ- ഏതൊരു പദാർത്ഥത്തിൽ പ്പോലും ഈ രണ്ടുഭാവങ്ങളുടെ സ്വാഭാവം കാണാം; ഏതിലും കാണാം, ശൈവമോ ശാക്തേയമോ ആയ ഒരു ഭാവം ഏറി നിൽക്കുന്നത്- പുരുഷനിൽ ശൈവഭാവത്തിന്റെ ആധിക്യവും സ്ത്രീയിൽ ശാക്തേയഭാവത്തിന്റെ ആധി ക്യവും ഉണ്ടാകും. അതുകൊണ്ട് ഹോർമോണുകളിൽ; എൻസൈമുകളിൽ; മസ്തിഷ്കപ്രവർത്തനങ്ങളിൽ എല്ലാം അതിന്റെ വ്യത്യാസമുണ്ടാകും- ആ വ്യത്യാസംതന്നെയാണ് രണ്ടുംതമ്മിലുള്ള വ്യത്യാസം. ഏതൊരാളിൽ ഏതൊരുഭാവം കുറവായിരിക്കുമോ, അതിന്റെ ലഭ്യതയുടെ ചിന്തയിലാണ് അയാളുടെ സുഖമിരിക്കുന്നത്- ഏതൊന്ന് കൈയ്യിലുണ്ടോ, അതിലല്ല തൃപ്തിയിരിക്കുന്നത്. അതുകൊണ്ട് മനുഷ്യൻ തൃപ്തനാകുന്നത്, അപ്രാപ്ത ത്തെക്കുറിച്ച് ചിന്തിക്കുന്നതിലും അതിന്റെ പ്രാപ്തിയിലുമാണ്- പ്രാപ്തമായ തൊന്നും അവന് തൃപ്തിയെ നൽകുന്നില്ലെന്ന് അർത്ഥം; അതുകൊണ്ടുത ന്നെയാണ് മനുഷ്യന് ജീവിതം പലപ്പോഴും വിഷാദമൂകമായി തീരുന്നത്. എന്നാൽ സമഗ്രമായൊരു ജീവിതത്തിലെ അപ്രാപ്തം, ലൗകികവിഷയ ങ്ങളല്ല.
ലൗകികവിഷയങ്ങളായ ശബ്ദസ്പർശരൂപരസഗന്ധങ്ങൾ പൊതുവേ, ഒരുവന്റെ മനസ്സിന്റെ സങ്കല്പത്തിലും വാക്കിലും ചുറ്റുപാടുകളിലുമെല്ലാം പദാർത്ഥനിരകളായി കാണപ്പെടുന്നതാണ്; അവയുടെ വിനിമയത്തിനുള്ള ചിത്തരൂപങ്ങളും അവന്റെ ചുറ്റുപാടുകളിൽ കാണപ്പെടുന്നുണ്ട്- ഒന്നിന്റെ ലഭ്യതയ്ക്കുവേണ്ടി മറ്റൊന്നിന്റെ വിനിമയം സാധിക്കുന്നതുകൊണ്ട്, ലോകാരംഭംമുതൽ ഇന്നുവരെ എല്ലാം ചിത്തരൂപങ്ങളായിവരുന്നുണ്ട്. അതു കൊണ്ട് അവയിലെന്നും അപ്രാപ്തം അംശരൂപേണയാണ് പ്രവർത്തിക്കുന്ന ത്; സമഗ്രരൂപേണയല്ല. അതുകൊണ്ടാണുപറയുന്നത്, മനുഷ്യതൃപ്തിയുടെ ആഴം വിഷയപ്രാപ്തിയിൽ ഇല്ലെന്ന്- സ്ത്രൈണഭാവങ്ങളിൽ ഏറിയകൂറും പുരുഷന് അപ്രാപ്തവും പുരുഷഭാവങ്ങളിൽ ഏറിയകൂറും സ്ത്രീക്കും അപ്രാപ്തവുമാകുന്നു. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ അങ്ങേതല യ്ക്കൽനിൽക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, സസ്യങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും വ്യത്യസ്തമായി, പരമമായ അപ്രാപ്തമായ വസ്തുവിനു വേണ്ടി മാത്രമുള്ളതാണ് എല്ലാ വിഷയങ്ങളും; അതിനുവേണ്ടിയുള്ള ഒളി ഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് എല്ലാ പ്രയത്നങ്ങളും- ഒളിഞ്ഞും തെളിഞ്ഞുമല്ലാതെവരണമെങ്കിൽ, അവൻ ജ്ഞാനംകൊണ്ട് പൂർണ്ണനായിരി ക്കണമെന്നാണ് ഒരു ഭാരതീയ സങ്കല്പം.
ലോകത്തിലുള്ള എല്ലാം ശൈവവും ശാക്തേയവുമായ രണ്ടുതലങ്ങൾ- ഒരു ഫീമെയിൽപാർട്ടും ഒരു മെയിൽപാർട്ടുമില്ലാതെ ഒന്നുമില്ല; മനുഷ്യശരീര ത്തിൽ ഒരു അവയവംപോലും ഇങ്ങനെയില്ലാതെയില്ല; സകലതിനും ഐതി ഹാസികമായി, ഈ രണ്ടെന്നുള്ളത് പറയാനുണ്ടാകും. അതുകൊണ്ട് ഏതൊ ന്നിൽ ഒന്ന് പ്രബലമായിരിക്കുന്നുവോ, ശൈവമായിരിക്കുന്നതിൽ ശാക്തേയ ത്തിന്റെ അപര്യാപ്തതയുണ്ട്; ഏതൊന്ന് ശാക്തേയമായിരിക്കുന്നുവോ അതി ൽ ശൈവത്തിന്റെ അപര്യാപ്തതയുണ്ട്- ഏതൊന്നിൽ ഒന്നിന്റെ അപര്യാ പ്തതയുണ്ടോ, അതിനനുസരിച്ചുള്ള അതൃപ്തിയും അതിനുണ്ട്; തൃപ്തിയു ണ്ടാകണമെങ്കിൽ അപര്യാപ്തവസ്തുവിന്റെ ലഭ്യതയും അതുകൊണ്ട് അനി വാര്യമാണ്.
സാമൂഹ്യമനസ്സിന്റെ നിത്യദുഃഖത്തിന്റെ ചരിത്രം, സ്ത്രീക്ക് അപ്രാപ്ത മായ പൗരുഷവും പുരുഷന് അപ്രാപ്തമായ സ്ത്രൈണതയുമാണ്. സ്ത്രൈ ണതയെയും പൗരുഷത്തെയും സംയുക്തമായി സംയോജിപ്പിക്കുന്ന സങ്കല്പങ്ങളുടെ കുറവുകൊണ്ട്, തന്നിൽതന്നെ അപ്രാപ്തമായ ആ പൂർണ്ണ തനേടാനുള്ള പരിണാമപൂർവ്വകമായൊരു ശ്രമങ്ങളാണ് ആധുനികമനു ഷ്യന്റെ ദുഃഖത്തിന് കാരണം- അത് സ്വയം അസാദ്ധ്യവും അവിദ്യാരൂപവുമാ ണ്. ഒരു പുരുഷനും പുരുഷനായി ജനിച്ചുകഴിഞ്ഞ് തന്നിൽതന്നെ സ്ത്രൈ ണമായ ആനന്ദമുളവാക്കിയെടുക്കാൻ സാദ്ധ്യമല്ല; ഒരു സ്ത്രീക്കും സ്വയം തന്നിലൂടെതന്നെ പൗരുഷത്തിലേക്കും ഉയരാനാവില്ല- ഈയൊരു സത്യത്തെ യാണ് ഭാരതീയ പൗരാണികർ ആദ്യം അറിഞ്ഞതും അപഗ്രഥിച്ചതും പഠിപ്പി ച്ചതും. അതുകൊണ്ട് രണ്ടിനേയും അറിഞ്ഞുകൊണ്ട് ത്യജിക്കുകയാണ് വേണ്ടത്- ഏതെങ്കിലും ഒരു ഭാവത്തിൽമാത്രം തൃപ്തി അസാദ്ധ്യമാണെന്ന്. സ്ത്രീപുരുഷചേർച്ചയിലൂടെമാത്രമേ സമഗ്രവും സമ്പൂർണ്ണവുമായൊരു തൃപ്തിസാദ്ധ്യമാകാൻ കഴിയുള്ളുവെന്നും അതിന് അർദ്ധനാരീശ്വരഭാവം കൈക്കൊള്ളണമെന്നും അവർ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്ത ലിന്റെ അടിസ്ഥാനത്തിലുള്ളൊരു ദാമ്പത്യസങ്കല്പമാണ് ഭാരതീയ ദാമ്പത്യ വിജ്ഞാനത്തിനുള്ളത്; അതിന് അനുഗുണമായ വിദ്യാഭ്യാസവും അതിനനു ഗുണമായൊരു അനുഷ്ഠാനവും അതിനനുഗുണമായൊരു ജീവിതക്രമവും അതിനുഗുണമായൊരു ആശ്രമധർമ്മവുമാണ് അവർ രൂപപ്പെടുത്തിയത്.
ഓരോ ജീവിയേയും ഓരോ അവയവത്തെയും ഓരോ കോശത്തെയുമെ ടുത്താൽ, സ്ത്രൈണപൗരുഷഭാവങ്ങളുടെ അനുപാതഭേദം കാണാം. ഒന്നിൽ അനുപാതം 1:1 ആണെങ്കിൽ, ചിലപ്പോൾ 1:2, 1:3 എന്നിങ്ങനെ അനുപാതങ്ങളു ണ്ടാകും. അതുകൊണ്ട് അനന്തമായ അനുപാതങ്ങളോടുകൂടിയ ശൈവവും ശാക്തേയവുമായ ചേർച്ച ഒരു സ്ത്രീയിലും പുരുഷനിലുമിരിക്കുമ്പോൾ, സമാനമായി അനുപാതമുള്ളതുമായിമാത്രമേ ചേരുകയുള്ളൂ- സമാനമെ ന്നത്, പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്; അറുപതുശതമാനം പൗരുഷവും നാല്പതുശതമാനം സ്ത്രൈണവുമായ ഒരു പുരുഷനോട്, അറുപതുശതമാ നമോ മുപ്പതുശതമാനമോയുള്ളൊരു പൗരുഷം ചേർന്നാൽ പൂർണ്ണ ലഭിക്കി ല്ല; അറുപതുശതമാനം പൗരുഷമുള്ളൊരു പുരുഷനോട് നാല്പതുശതമാനം പൗരുഷം ചേരുമ്പോഴാണ് അയാൾ ഒരു പൂർണ്ണ പുരുഷനായിത്തീരുന്നത്; അതേ പുരുഷനിലെ നാല്പതുശതമാനം സ്ത്രൈണതയോട് അറുപതുശത മാനം സ്ത്രൈണത ചേരുമ്പോഴാണ് അയാളിലെ പൂർണ്ണസ്ത്രീ ഉണരുന്നത്. ഇങ്ങനെ പൂർണ്ണസ്ത്രീയേയും പൂർണ്ണപൂരുഷനേയും ഓരോരുത്തരിലും സംജാതമാക്കുവാനും അവരെ ഒരുമിച്ചുപരസ്പരം പൂർണ്ണരായി ജീവിക്കാ നുമുള്ള സങ്കേതമാണ്, ഭാരതീയ സങ്കല്പത്തിലെ ദാമ്പത്യം. ഇത് ഏറ്റവും പ്രാചീനകാലത്തുതന്നെ വൈദികർ കണ്ടെത്തിയെന്നുള്ളതും ശ്രദ്ധേയമാണ്; ഇത് ഇന്നു കണ്ടെത്തിയതല്ല.
ദാമ്പത്യത്തെക്കുറിച്ചുള്ള ഇന്നത്തെ കണ്ടെത്തലുകൾമുഴുവൻ വിഹ്വല മാണ്- ആധുനിക വിദ്യാഭ്യാസം നേടിക്കഴിയുന്നതിനനുസരിച്ച്; അതിനൊ ത്ത് വികസിക്കുമ്പോഴാണ് ആധുനികന്റെ കുടുംബജീവിതം താറുമാറാകു ന്നത് എന്നുകാണാം- വിദ്യാഭ്യാസംനേടാത്ത അപരിചിതരായവർ തമ്മിൽ യോജിച്ച് അറുപതും എഴുപതും കൊല്ലക്കാലം അഭിപ്രായവ്യത്യാസമില്ലാ ത്തൊരു ദാമ്പത്യജീവിതം കൊണ്ടുപോകുന്നതുംകാണാം; പരസ്പരം ഏറെ ക്കാലം അറിഞ്ഞവരെന്ന് അവകാശപ്പെട്ട് വിദ്യാസമ്പന്നരായ രണ്ടുപേർതമ്മി ൽ വിവാഹംകഴിച്ച്, നിത്യം വഴക്കും അടിപിടിയുമായി വിവാഹമോചനത്തിലേ ക്ക് വികസിക്കുന്ന സംഭവങ്ങൾ ഇന്ന് പെരുകിവരുന്നതും കാണാം. അതുകൊ ണ്ട് അപ്രാപ്തത്തിന്റെ ശതമാനം; അപ്രാപ്തത്തിന്റെ അനുപാതം പൂർത്തീ കരിച്ച്, സ്വച്ഛന്ദമായൊരു ജീവിതമാണ് ദാമ്പത്യത്തിലുണ്ടാകേണ്ടതെന്നും അതിനെയൊരു ആശ്രമധർമ്മമായി വികസിപ്പിച്ച്; ദാമ്പത്യത്തെ ആശ്രമധ ർമ്മമായി വികസിപ്പിച്ചെടുത്തതാണ് ഭാരതത്തിന്റ ഗാർഹസ്ത്യസങ്ക ല്പമെന്നും മനസ്സിലാക്കണം- അതുകൊണ്ട് ദാമ്പത്യം ഒരാൾക്ക് ഇന്നയിന്ന കാലത്തേ ആകാവൂയെന്നും ഇന്നയിന്ന കാലംവരയേ ആകാവൂ എന്നുമൊ ക്കെ നിർബന്ധങ്ങളുമുണ്ടായിരുന്നു. എന്നാൽ ആധുനികകാലത്ത്, ഈ നിർബന്ധങ്ങളൊന്നുമില്ല- ഏതുകാലത്തും; എങ്ങനെയുമാകാം; അതിന് യാ തൊരു നിയമവും നിയന്ത്രണവുമില്ല. അതുകൊണ്ട് ആധുനികർക്ക് ആനന്ദം പറഞ്ഞിട്ടുമില്ല. പക്വമായ ഫലം തിന്നാൻ നല്ല രസമുണ്ടാകും; തിന്നതിന്റെ വിത്തുനട്ടാൽ മുളയ്ക്കും; വളരും; കായ്ക്കും; അങ്ങനെ അതേവർഗ്ഗം വീണ്ടു മുണ്ടാകും. ദാമ്പത്യത്തിനും ഈ സ്വഭാവമാണ് ഉള്ളത്- പക്വമാകുന്നതി നുമുമ്പ് ഭുജിച്ചുതീരുക; അരസികമാകുക; വിത്തില്ലാതെ വരിക. കേരള ത്തിലെ വന്ധ്യത ഇപ്പോൾ അറുപതുശതമാനമാണ്. പാശ്ചാത്യരാജ്യങ്ങളി ലെ വന്ധ്യത ഇതിനേക്കാൾ ഏറെയാണ്. അതേനിലയിലേക്ക് കേരളം വളർന്നുകൊണ്ടിരിക്കുമ്പോൾ, ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ ലക്ഷങ്ങൾ ഇനാംകൊടുക്കുന്ന നിലയിലേക്കാണ് സംസ്ക്കാരം വളരുന്നതെന്നും അറി യണം; അതുകൊണ്ട് വിത്തുകുത്തുന്നൊരു സംസ്ക്കാരമാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും തിരിച്ചറിയണം. ആധുനിക വിദ്യാഭ്യാസത്തിന് മനുഷ്യത്വമില്ലെന്നും അതിന് ദയയില്ല; ദാനശീലമില്ല; ദമവുമില്ലെന്ന് പറ യേണ്ടിവരുന്നത് അതുകൊണ്ടാണ്. ഈ മൂന്ന് ഗുണങ്ങളാണ് ദാമ്പത്യക്രമ ത്തിന്റെ മൗലികചോദന; അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സകലതിനേ യും പരിരക്ഷിക്കുന്ന; സകലതിനും പതിയായ; ദാനത്തിനും ദയയ്ക്കും ദമ ത്തിനും പതിയായിട്ടുള്ള ഒരാശ്രമധർമ്മത്തെ; ഗാർഹസ്ത്യത്തെ പ്രാചീന ഭാരതീയർ രൂപപ്പെടുത്തിയത്- ക്രിയയേക്കാൾ; ധനത്തേക്കാൾ സങ്കല്പമാ ണ് വ്യക്തിജീവിതത്തെ നിലനിർത്തുന്നത്. എന്തിനും ഏതിനും പുറപ്പെടു മ്പോഴും; എന്തുപഠിക്കാൻ പോകുമ്പോഴും ഒരു സങ്കല്പമുണ്ടാകും; ഉണ്ടാക ണം. എങ്കിലേ, അതിന്റെ ഫലമുണ്ടാകൂ. അതുപോലെ ഭാരതീയ ദാമ്പത്യ ത്തിന്റെ മൗലികസങ്കല്പം എന്താണെന്നുചോദിച്ചാൽ അതിനുള്ള ഉത്തരം, അർദ്ധനാരീശ്വരസങ്കല്പം എന്നാണ്- ഭാരതീയ ചിന്തയുടെ അനിതരസാധാര ണമായ ഒരു സങ്കല്പമാണിത്.
അർദ്ധനാരീശ്വരസങ്കല്പം- അതിന് അനുഗുണമായുള്ളൊരു ചേർച്ചയാ ണ് ദാമ്പത്യസുഖം. തനിക്ക് അപ്രാപ്യമായ പൗരുഷത്തെ സ്ത്രീ, തന്റേതാ ക്കികഴിഞ്ഞൊരു പുരുഷനിലൂടെ അനുഭവിച്ചുതീർക്കുന്നതിലെ സുഖം; ഓ രോ പുരുഷനും തനിക്ക് അപ്രാപ്യമായ സ്ത്രൈണതയെ തന്റെ സ്ത്രീയി ലൂടെ അനുഭവിച്ചുതീർക്കുന്നതിലെ സുഖം. അപ്പോൾ അതിന് ഈടുവെപ്പ് അനിവാര്യമാകുന്നു- വിശേഷമായി സ്ത്രീയും പുരുഷനുമാണ്. വിശേഷമായ ആ വ്യക്തിത്വങ്ങൾ സാമാന്യമായൊരു അർദ്ധനാരീശ്വര ഭാവത്തിൽ അലി ഞ്ഞില്ലാതാകുന്നു. അതിന് അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും അറിവുംകൊ ണ്ട് അലങ്കരിക്കപ്പെടണം- അതിനാണ് ഭാരതീയ ദാമ്പത്യത്തിലേക്കുള്ള ആദ്യപടിയായ വേളി അല്ലെങ്കിൽ വിവാഹം എന്ന ചടങ്ങ്.
വേളി അല്ലെങ്കിൽ വിവാഹമെന്നത് ഇക്കാലത്ത് പിള്ളേരുകളിയായി തീർന്നിട്ടുണ്ട്. അതുകൊണ്ട് ആധുനികർക്ക് ഒരിക്കലും വിവാഹത്തിന്റെ അർ ത്ഥതലം ഉൾക്കൊള്ളാനും മാതൃകാദാമ്പത്യം അനുഭവിക്കാനും ഇടയാവില്ല. പുതിയ സങ്കല്പങ്ങളനുസരിച്ച് ദാമ്പത്യത്തിലേക്ക് പ്രവേശിക്കാനുള്ള വിവാ ഹമെന്നത് വികലമായിക്കഴിഞ്ഞു- വിവാഹം കഴിഞ്ഞയുടനെ വരന്റെ സുഹൃത്തുക്കൾകൂടി വരനെ മദ്യം കുടിപ്പിച്ച് ബോധരഹിതനാക്കി വധുവിനെ കടത്തിക്കൊണ്ടുപോയിയെന്ന വാർത്തകൾ കേരളത്തിലിന്ന് സാധാരണമാ യിട്ടുണ്ട്; കടത്തിക്കൊണ്ടുപോയി രണ്ടുമൂന്നുദിവസങ്ങൾ കഴിഞ്ഞ് വരനെ തിരിച്ചേല്പിക്കുന്ന ഓരേർപ്പാടായി മാറിയിരിക്കുന്നു വിവാഹം- ഇത്തരം വാർ ത്ത ആദ്യം വായിച്ചത് തലശ്ശേരിയിലേതാണ്.
ദാമ്പത്യത്തിന് മുന്നോടിയായിട്ടുള്ള വിവാഹകർമ്മം; അതിനുവേണ്ടി യുള്ള വിവാഹനിശ്ചയം- നിശ്ചയിച്ച വിവാഹം നടന്നുകഴിഞ്ഞതിന് ശേഷം വധു വരനെയൊ വരൻ വധുവിനേയോ, ഒന്നുകാണുകയൊ ഒന്നു വിളിക്കുക യോ ചെയ്യരുതെന്ന ഒരു സങ്കല്പം; സ്ത്രീയും പുരുഷനും അവരുടെ മാതാ പിതാക്കളുമൊക്കെ അതിനനുസരിച്ചാണ് വിവാഹമുഹൂർത്തത്തെ കൊണ്ടു പോയത്. ഇന്ന് വിവാഹം, നിശ്ചയിച്ചതിന്റെ പിറ്റേന്നുമുതൽ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടും മൂന്നുംതവണകളിൽ വധുവിനെയുംകൂട്ടി അവളുടെ മാതാപിതാക്കൾ വരന്റെ വീട്ടിലെത്തി ചായയും പലഹാരങ്ങളും കഴിച്ചും വധൂവരന്മാർക്ക് സ്വകാര്യമുറിയിൽ കഴിയാൻ അനുവദിച്ചുംകൊണ്ടു ള്ള`വാലന്റൈൻസ്` സങ്കല്പങ്ങളുടെ ഒരു വൈവാഹിക പദ്ധതിയാണ്. തന്നാ ൽ കുടുംബജീവിതത്തിന് വ്യക്തമായൊരു സങ്കല്പം അനിവാര്യമാണെന്ന് അറിയണം; സങ്കല്പമില്ലാതെ ഒന്നും ശാന്തമാവില്ലെന്നും അറിയണം.
ഭാരതത്തെ സംബന്ധിച്ചിടത്തോളം വർണ്ണധർമ്മങ്ങളും ആശ്രമധർമ്മങ്ങ ളും സങ്കല്പപ്രചോദിതങ്ങളാണ്. ഒരുവന്റെ കോശപ്രവർത്തനരീതി; രാജസ താമസസാത്വികഭാവങ്ങളുടെ ഏറ്റക്കുറച്ചിൽ; അവയവഘടന; ചിന്തകളുടെ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വാസനാബദ്ധനായവൻ, അതിന് അനുഗുണമായൊരു തൊഴിൽസ്വീകരിക്കുമ്പോഴാണ് അത് വർണ്ണ ധർമ്മത്തിന് വിഷയീഭവിക്കുന്നത്. ഇതിന് വിപരീതമായൊരു ധർമ്മമാണ് ആധുനികന്റേത് എന്നുമനസ്സിലാക്കണം. ഒരുവന്റെ നൈസർഗ്ഗികമായ ചോദ നയില്ലാതെ, അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ ചേർന്ന് അവനെ സമ്മർ ദ്ദംചെയ്ത് കോഴകൊടുത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സീറ്റുവാങ്ങിച്ചും ട്യൂഷൻകൊടുത്തും പഠിപ്പിക്കുക; നൈസർഗ്ഗികതയ്ക്കുവിരുദ്ധമായി; കുടും ബപാരമ്പര്യത്തിനുവിരുദ്ധമായി അങ്ങനെയൊരു തൊഴിൽ അവനിൽ അടി ച്ചേൽപ്പിക്കുമ്പോഴാണ് അവൻ, തനിക്കുതാൻതന്നെ വിരുദ്ധനായും, കുടുംബ വിരുദ്ധനായും നാടിനുവിരുദ്ധനായും അപകടകരമായൊരു ജീവിതം നയി ക്കാൻ കാരണമാകുന്നത്. ഇത്തരമൊരു പ്രക്രിയയിൽ എവിടെയാണ് വ്യക്തി ക്കും കുടുംബത്തിനും സമൂഹത്തിനും ശാന്തി ലഭിക്കുക? ഈ പ്രക്രിയ വർണ്ണധർമ്മവിരുദ്ധമാണ് .
മാതാവിന്റെ സ്വപ്നത്തിലും പിതാവിന്റെ സ്വപ്നത്തിലും; അവർ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിനനുസരിച്ച് സജീവമാകുന്ന സ്വപ്നങ്ങൾക്ക് അനുഗുണമായി; അവരുടെ നൈസർഗ്ഗികചോദനകൾക്ക് ഇണങ്ങുമാറ് മക്ക ളുടെ സ്വപ്നങ്ങളെ കൊണ്ടുപോകുവാൻ കഴിയണം; അവന് തന്റെ സ്ഥൂല സൂക്ഷ്മകാരണ ശരീരങ്ങളെ പിതൃസങ്കല്പങ്ങളിലൂടെ വിസ്തരിച്ചുകൊണ്ടു പോയി പൂർണ്ണതയിലെത്തിക്കാൻ കഴിയണം; അങ്ങനെ തനിക്കും തന്റെ പിതാവിനും മാതാവിനും കണ്ടുനിൽക്കുന്നവർക്കുമൊക്കെ ആനന്ദം നൽ കാൻ കഴിയണം- ഇത്തരമൊരു പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയാണ് ഭാരതീയ വർണ്ണവ്യവസ്ഥ രൂപാന്തരപ്പെട്ടത്; ഇതിനെയാണ് നിങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് തകർത്തുകളഞ്ഞത്; അങ്ങനെയാണ് നിങ്ങൾ സാർവ്വലൗകി കമായി സർവ്വതന്ത്രസ്വാതന്ത്ര്യമുള്ളതെന്നും ആധുനികമെന്നും അവകാ ശപ്പെട്ട്, പാശ്ചാത്യവിദ്യാഭ്യാസവും തൊഴിൽപദ്ധതികളും കൊണ്ടുവന്നത്; അതിന്റെ വളർച്ചയ്ക്കൊപ്പം പോലീസും കോടതിയും പട്ടാളവുമൊക്കെ എത്രയും വളർന്നിട്ടും, നിങ്ങൾക്ക് ഇന്ന് സ്വസ്ഥതയുമില്ലാതായി; പീഢന ങ്ങളും വർദ്ധിച്ചു; ബഹളമയമായി നിങ്ങളുടെ ഈലോകംതന്നെ അശാന്ത മായിമാറുകയും ചെയ്തു- എപ്പോൾ ഒരു പുരുഷൻ; എപ്പോൾ ഒരു സ്ത്രീ തന്റെ നൈസർഗികചോദനയ്ക്ക് അനുഗുണമായൊരു തൊഴിൽ ചെയ്യുന്നു വോ, അപ്പോൾ മാത്രമേ ലോകത്ത് അസൂയയും മത്സരവും പരദൂഷണവും കുശുമ്പുമൊക്കെ നിലനിൽക്കുകയുള്ളൂ; സ്ത്രീ പീഢനവും പുരുഷപീഡന വുമൊക്കെ ഇല്ലാതാകൂ. അതുകൊണ്ട് തനിക്ക് ഇഷ്ടമില്ലാത്തൊരു തൊഴി ൽചെയ്യുന്നവൻ ഉപദ്രവകാരിയായിമാറുമെന്നും ആലസ്യം ബാധിച്ച്, തന്റെ സമയംകൊല്ലാൻ അവൻ ഓരോ പദ്ധതികൾ കണ്ടുപിടിക്കുകയും ചെയ്യു മെന്നും തിരിച്ചറിയണം. ഇവരുടെ പദ്ധതികളെല്ലാം തനിക്കുതന്നെയും കുടും ബത്തിനും നാടിനും ഉപദ്രവകരമായിരിക്കും; അവർ വർണ്ണവെറിയന്മാരായി ത്തീരും- നിങ്ങളുടെ സ്കൂളിലെ കുട്ടികൾ; എല്ലാ ക്ളാസുകളിലുമുള്ള കുട്ടി കളെ ശ്രദ്ധിച്ചാൽ മനസ്സിലാകും, പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ പഠിക്കാനനുവദിക്കില്ല; തൊഴിൽ ചെയ്യാൻ താല്പര്യമുള്ള അദ്ധ്യാപകനെ അതിന് താല്പര്യമില്ലാത്ത അദ്ധ്യാ പകർ തൊഴിൽചെയ്യാൻ അനുവദിക്കില്ല. നൈസർഗികചോദനയ്ക്കുവിരു ദ്ധമായി ഇങ്ങനെ ഓരോ മേഖലകളിൽ എത്തിപ്പെടുന്നവരാണ് പ്രകൃതിയെ നശിപ്പിക്കുന്നവരായിത്തീരുന്നത്- ഇതാണ് നിങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും നൽകുന്ന സ്വാതന്ത്ര്യം. അശാന്തമായ ഈ ജീവിതത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഭാരതം വർണ്ണധർമ്മത്തെയും ആശ്രമധർമ്മത്തെയും രൂപപ്പെടുത്തിയെടുത്തത്.
ഈയൊരു ഭാരതീയ ധർമ്മസങ്കല്പങ്ങളെ പാശ്ചാത്യന് ഉൾക്കൊള്ളാൻ കഴിയില്ല; അവരുടെ വിദ്യാഭ്യാസമാതൃകയ്ക്കോ, പാശ്ചാത്യ ആഹാരമാതൃ കയ്ക്കോ, ജീവിതമാതൃകയ്ക്കോ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല- ആ വഴിയിലൂടെ സഞ്ചരിച്ച് ഈ പരുവത്തിലായ നിങ്ങൾക്കും ഇന്ന് മനസ്സി ലാക്കാൻ വളരെ പ്രയാസമാണ്. ആ വഴിയിൽ സഞ്ചരിച്ച നിങ്ങൾക്ക് ആനന്ദം കിട്ടാതിരിക്കുമ്പോൾ വരാനിരിക്കുന്ന പരമ്പരകൾക്കെങ്ങനെയാണ് ആനന്ദം ലഭിക്കുക? ഇതൊക്കെ തിരിച്ചറിഞ്ഞുവേണം സുവ്യക്തമായൊരു സംസ്കാ രത്തിൽ; വ്യക്തമായൊരു സങ്കല്പങ്ങളോടുകൂടിവേണം ദാമ്പത്യജീവിത ത്തിനായുള്ള വിവാഹമെന്ന കർമ്മത്തിലേക്ക് ഇന്നൊരുവൻ പ്രവേശിക്കാൻ- അവിടെ പ്രാകർമ്മങ്ങളും ഒട്ടേറെയാണ്. ഏറ്റവും പ്രാധാന്യമുള്ള സംസ്കാര കർമ്മമാണ് ദാമ്പത്യത്തിനുവേണ്ടിയുള്ള വിവാഹകർമ്മം. ശൈവശാക്തേയ ങ്ങളുടെ സംഗമഭൂമിയാണ് ദാമ്പത്യജീവിതമെന്ന് മറക്കരുത്- അതിന്റെ അനുഷ്ഠാനതലമാണ് വിവാഹകർമ്മം.
ജീവിതത്തിന്റെ സർവ്വതലങ്ങളിലും ശൈവശാക്തേയഭാവങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ദാമ്പത്യജീവിതത്തിന്റെ അവസാനംവരെ ശൈവശാ ക്തേയഭാവം നിലനിർത്തണമെന്നുമാണ് പൗരാണികർ പറഞ്ഞുവെച്ചി രുന്നത്; ശൈവശാക്തേയ ഭാവങ്ങളുടെ അനുപാതത്തിലാണ് രോഗവും ആരോഗ്യവും വരെ ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. എവിടെ ശൈവ ഭാവത്തിനും ശാക്തേയഭാവത്തിനും വിള്ളലുണ്ടാകുന്നുവോ, അവിടെ രോഗമുണ്ടാകും. ഭാരതീയ സംസ്കൃതിയെ പഠിച്ചാൽ മതിയാകും, 19-ാം നൂറ്റാണ്ടുവരെ വിധിയാംവണ്ണം ജീവി ച്ചിരുന്ന ഒരു ഗൃഹസ്ഥൻപോലും കാൻ സർ രോഗിയായിട്ടല്ല മരിച്ചത്. എന്നാൽ അതിപ്രശസ്തരായ എത്രയോ ഭാര തീയ ബ്രഹ്മചാരികളും സന്യാസിമാരും കാൻസർരോഗികളായിട്ടാണ് മരിച്ച ത്. എന്നാൽ ഈ കാലഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും അളവില്ലാതെ, കാൻസർരോഗികളായി വളർന്നിരിക്കുന്നതായും മനസ്സിലാകും- അതുകൊ ണ്ടാണ് പറയുന്നത്, ശൈവശാക്തേയ ഭാവങ്ങളുടെ സംഗമത്തിലെ വൈക ല്യമാണ് ഈ രോഗത്തിലെ ഒരു മുഖ്യകാരണമെന്ന്; കോശങ്ങളുടെ അതൃ പ്തിയും അകാലവാർദ്ധക്യവുമാണ് ഈ രോഗത്തിന് കാരണമെന്നും തോ ന്നുന്നു.
ഒട്ടേറെതരം കാൻസർ രോഗങ്ങളുണ്ട്; സൃഷ്ടിയുടെ കേന്ദ്രങ്ങളിലാണ് ഇവയുടെ തുടക്കമെന്നും തോന്നുന്നു. ദാമ്പത്യത്തിന്റെ സുവ്യക്ത സങ്കല്പ ങ്ങൾ മറന്നുപോയൊരു തലമുറയുടെ വിവാഹപരിവേഷം രൂഢമൂലമായി മാറിപ്പോയതിന്റെയൊരു വികാസത്തിലാണോ, ഈ രോഗം ഉണ്ടാകുന്നതെ ന്നും അന്വേഷിക്കണം- സത്യം ഇതല്ലെങ്കിൽ നിങ്ങൾക്ക് ഈ ചിന്തകളെ തള്ളിക്കളയാം. സത്യമുണ്ടെങ്കിൽ അതിനെ പുനർനിരീക്ഷണം ചെയ്യുകയും പുനരാവിഷ്കരിക്കുകയും; അതിനെ കാലത്തിന് അനുഗുണമായി സ്മാർത്ത നിയമങ്ങളെ പുതുതായി ഉണ്ടാക്കുകയും ചെയ്യുകയും ചെയ്യാം- സ്മൃതികളു ടെ ഈറ്റില്ലങ്ങളിൽനിന്ന് ഇതിനെ ശ്രദ്ധാപൂർവ്വം പഠിക്കണം. ഇന്നത്തെ ഓ രോ ദേശത്തിന്റെയും ഓരോ കുടുംബത്തിന്റെയും ചരിത്രത്തിൽ കാൻസറി ന്റെ കഥകൾ പറയാനുണ്ടാകും. പൂർവ്വകാലങ്ങളിൽ ഇല്ലാതിരുന്ന ഈയൊരു പരിണാമം കുടുംബങ്ങൾക്കെങ്ങനെയുണ്ടായി? ആ പരിണാമഭേദത്തിൽ വർണ്ണാശ്രമധർമ്മങ്ങളുടെ തച്ചുടയ്ക്കൽ കാരണമായിട്ടുണ്ടോയെന്ന് അപഗ്ര ഥിക്കണം- പണ്ടുതന്നെ പാശ്ചാത്യർ അനുഭവിച്ചിരുന്ന ഈ രോഗം, പൗരാ ണികകാലംമുതൽ ഭാരതീയ ജനത അനുഭവിക്കാതിരുന്നത് എന്തുകൊണ്ടെ ന്നും അപഗ്രഥിക്കണം- ഈ രോഗങ്ങളെക്കുറിച്ച് പൗരാണികർക്ക് അറി യില്ലെന്ന് പറഞ്ഞേക്കരുത്; അറിയാമെന്നതിനുള്ള തെളിവുകൾ അഥർവ്വവേദ ത്തിലും ഋഗ്‌വേദത്തിലും യജുർവേദത്തിലും കാണാം; സുശ്രുതനും ചരകനു മൊക്കെ ഈ രോഗത്തെ വ്യവഛേദിച്ച് അറിയുകയും അവർ അതിന് നിദാ നവും പൂർവ്വരൂപവും ചികിത്സയുമൊക്കെ വ്യക്തമായി പറയുകയും ചെയ്തി ട്ടുണ്ട്.
സങ്കല്പങ്ങളാണ് ഒരുവന്റെ ആരോഗ്യത്തിനും അവന്റെ കുട്ടികളുടെ ആരോഗ്യത്തിനും രാഷ്ട്രത്തിന്റെ ആരോഗ്യത്തിനും അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ആരോഗ്യത്തിന് ഉതകുമാറ്, രാഷ്ട്രചിതിയെ അവലംബ മാക്കി ഒരു സങ്കല്പത്തെ രൂപപ്പെടുത്തിയെടുക്കുക; അത് വ്യക്തിക്കും സമൂ ഹത്തിനും ജീവനുണ്ടെന്ന് വിശ്വസിച്ചുകൊണ്ടുള്ളതാകുക; അതിന്റെ അടി സ്ഥാനത്തിൽ വ്യക്തിയുടെ ജീവനും ജീവസന്ധാരണപദ്ധതികളും രൂപപ്പെടു ത്തുക; സമൂഹികജീവിതത്തിന്റെ പശ്ചാത്തലത്തിൽ; സമഷ്ടിഗതമായൊരു പശ്ചാത്തലത്തിൽ അപഗ്രഥിക്കുകയും ചെയ്തൊരു ജനത- അപ്പോൾ അവി ടെ അനുഷ്ഠാനസങ്കല്പങ്ങൾക്ക് പ്രത്യേകതയുണ്ടാകുന്നു. ഭാരതീയ ദാമ്പ ത്യവിജ്ഞാനത്തെക്കുറിച്ച് പഠിക്കുമ്പോൾ ആമുഖമായി ഇത്രയെങ്കിലും പറയേണ്ടതുണ്ട്.