[ Full Text - Source: January 2013 issue ]
സ്വഭാവമെന്നുപറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്.- ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന് ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത് ദുഃഖി ക്കുന്നവനും രോഗിയുമായിത്തീരുകയാണ് ചെയ്യുന്നത്. അതിനുകാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും കൊണ്ടുമാത്രമാണ്. ആധുനിക ശാ സ്ത്രത്തിന്റെ എല്ലാ വിദ്യാഭ്യാസവും പദ്ധതികളും കൂട്ടായ്മയും കൂട്ടിവെ യ്ക്കലുകളും കൊടുക്കവാങ്ങലുകളുമെല്ലാം ആകെയുള്ള ഈ നാലുകാര്യ ങ്ങളിൽ മാത്രം ഒതുങ്ങുന്നവയാണ്- അതിനുവെളിയിൽ ഒന്നുമില്ല. എത്ര യെത്ര വർഷങ്ങളെടുത്താണ് ആധുനികൻ വിദ്യയഭ്യസിച്ചും തിയറികളു ണ്ടാക്കിയും അഹങ്കരിച്ചുജീവിക്കുന്നത്? ഈ തിയറികൾ മുഴുവനുമുണ്ടാക്കി ഓരോ സ്ഥലങ്ങളിൽ ഭാഗികമായോ പൂർണ്ണമായോ പ്രാവർത്തികമാ ക്കിയെന്ന് അവകാശപ്പെടുമ്പോഴും, ഈ നാലേനാലുകാര്യങ്ങൾ അയത്നല ളിതമായാണോ അനുഭവിക്കുന്നത്? എന്നാൽ ഈ നാലുകാര്യങ്ങൾ ആരെങ്കി ലുമൊക്കെ സൗര്യസഞ്ചാരിയായി നിർവ്വഹിക്കുന്നുണ്ടെന്നുകണ്ടാൽ, അവർ ഈ തിയറികൾക്കും പഠനങ്ങൾക്കും വെളിയിലുള്ളവരാണ്; അറിവില്ലാത്ത വന്റെ ജീവിതാന്തരീക്ഷങ്ങളിൽ മാത്രമാണ് ഇവയൊക്കെ ചാരുതയോടെ സംഭവിക്കുന്നതെന്ന് കാണാം.
ആഹാരം- അതിനുവേണ്ടി നിങ്ങൾ എത്രയെത്ര വഴക്കുകളുണ്ടാക്കി യാണ്; അതൃപ്തിയോടെയാണ് കഴിക്കുന്നത്? ഉണ്ടാക്കിക്കഴിക്കുന്ന ആഹാര മെടുത്താലും ഓരോ ഇന്ദ്രിയംവഴി കഴിക്കുന്ന ആഹാരമെടുത്താലും വഴക്കും യുദ്ധവുംവഴിയല്ലേ, അകത്തെത്തുന്നത്? നിങ്ങൾക്കാവശ്യമായ പ്രോട്ടീനും ഫാറ്റും കാർബോഹൈഡ്രേറ്റുമൊക്കെ വലിച്ചുകയറ്റാൻവേണ്ടി നിങ്ങളെത്ര മാത്രം കഷ്ടപ്പെടുന്നുണ്ട്? നിങ്ങളുടെ അടുക്കളയിൽ; പോയിക്കഴിക്കുന്ന തീൻമേശകളിലൊക്കെ ഇരുന്ന് ഭക്ഷണംകഴിക്കുന്ന രീതികൾ കണ്ടാൽ, വളരെ പ്രാകൃതനായ യോദ്ധാവിന്റെ എല്ലാ അംഗവിക്ഷേപങ്ങളും ഭാവഹാ വാദികളും ഗോഗ്വാവിളികളുമാണ് അരങ്ങുതകർക്കുന്നതെന്ന് കാണാം. തീൻമേശകളിലെ ആയുധങ്ങൾ; മാംസം കടിച്ചുവലിക്കുന്നതിന്റെ വന്യമായ ആവേശം ഇതൊക്കെവെച്ചുകൊണ്ട്, നിങ്ങൾക്കെന്നാണ് ആരോഗ്യത്തെ സ്വപ്നകാണാൻ കഴിയുക? എവിടെയെങ്കിലുംപോയി തീൻമേശയ്ക്കരികിൽ കഴിക്കാനിരിക്കുമ്പോൾ എപ്പോഴെങ്കിലും ആത്മാർത്ഥമായി നിങ്ങൾ ഓർത്തി ട്ടുണ്ടോ- ഈ അന്നവും അന്നത്തോടൊപ്പമുള്ള വിഭവങ്ങളുമെല്ലാം ആരൊ ക്കെയോകൂടി അദ്ധ്വാനിച്ചുണ്ടാക്കിയതാണ്; ആരുടെയൊക്കെയോ കൈകളി ലൂടെ കൊടുത്തും വാങ്ങിയുമൊക്കെ ഇവിടെയെത്തിപ്പെട്ടവയാണ്; ആരൊ ക്കെയോകൂടി പാകംചെയ്തും വിളമ്പിയും വെച്ചിരിക്കുന്നതാണ് ഇവയൊ ക്കെ, അതൊന്നും ഓർക്കാൻ സമയമില്ലാതെ ആർത്തിയോടെയും ആവേശ ത്തോടെയും ആയുധങ്ങളേന്തി വെട്ടുകയും കുത്തുകയും വലിച്ചുകീറുകയു മൊക്കെചെയ്യുന്ന നിങ്ങളും നിങ്ങൾക്ക് അതൃപ്തരായി വിളമ്പിത്തരുന്നവരും ഒരു യുദ്ധത്തിന്റെ സങ്കീർണ്ണങ്ങളായ ലോകങ്ങളിലേക്ക്; ഒരു യുദ്ധഭൂ മിയിലേക്ക് വലിച്ചിഴയ്ക്കുകയല്ലേ ചെയ്യുന്നത്? യുദ്ധഭൂമിയിലേക്ക് വലിച്ചിഴ യ്ക്കപ്പെടുന്നവർക്ക് ആരോഗ്യം സ്വപ്നംകാണാൻ കഴിയുമോ?
തൃപ്തിയോടെ വിളമ്പിത്തരുന്ന ആഹാരം; തൃപ്തിയോടെ എടുത്തുകഴി ക്കുന്ന ആഹാരം; ശാന്തനായി ഇരുന്ന് രുചിയോടെ കഴിച്ച്, ആഹാരം നന്നാ യിട്ടുണ്ടെന്ന് പാകംചെയ്തവനെ ശ്ളാഘിച്ചുപറയുന്ന വാക്കുകളും വർണ്ണങ്ങ ളും മനോഭാവങ്ങളുംകൊണ്ട് മനോഹാരിതനിറഞ്ഞ ഒരു മുഹൂർത്തം- ആ മുഹൂർത്തത്തിൽ നമുക്കകത്തേക്കുചെല്ലുന്ന ആഹാരം, അത് നാലുവിധ ത്തിൽ പചിച്ച് ജീവിതത്തിന്റെ ഓരോഭാവങ്ങളായി; കണ്ണിനും കാലുകൾക്കും കൈയ്ക്കുമൊക്കെ ആരോഗ്യമായി രൂപാന്തരം പ്രാപിച്ചുവരികയാണ് ചെയ്യു ന്നത്- ആഹാരമിവിടെ ആരോഗ്യമായി പരിണമിക്കുകയാണ്. ഇങ്ങനെ തൃപ്തിയോടെ ആഹാരം കഴിക്കുന്നതിനുപകരം ഒരു പടപ്പുറപ്പാടിന്റെ രംഗ വേദികളിലേക്ക് മാറ്റിക്കൊണ്ടുപോയി കഴിച്ചാൽ, എന്ത് ആഹാരം കഴിച്ചാലും മരുന്നുകഴിച്ചാലും നിങ്ങളെങ്ങനെയാണ് രക്ഷപ്പെടുക?
ജീവിതത്തിൽ ആനന്ദം വേണമെങ്കിൽ, അന്നത്തെ ദൈവതുല്യം കാണാ നും അതിനെ ആനന്ദത്തോടെ ആസ്വദിക്കുവാനും കഴിയണം. ആഹാരംലഭി ക്കാൻ ഇടയായ മുഹൂർത്തങ്ങളെ ഉത്തമമായി സ്വീകരിക്കുവാനും അതു ണ്ടാക്കിയവരുടെ സ്മരണയുടെയും ബുദ്ധിയുടെയും ക്ഷമയുടെയും കലവി കളിൽ, ആഹാരത്തിന്റെ സർവ്വസങ്കീർണ്ണമായ പചനപ്രക്രിയയെ ആന്ദോള നത്തിലെത്തിക്കുവാനും കഴിയുന്നവർക്ക് എന്നും ആരോഗ്യം പ്രതീക്ഷിക്കാം.
സ്വഭാവബലപ്രവൃത്തങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ആഹാരവും നീഹാരവും. ഇവ ഓരോന്നും കൂടുതൽക്കൂടുതൽ സൂക്ഷ്മമാണെന്നും പഠി ക്കണം- ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം; വെള്ളം. ജലം എങ്ങ നെയാണോ നിങ്ങൾ കൈകാര്യം ചെയ്യുന്നത്, അതുപോലെയാണ് മനസ്സു ണ്ടായിവരുന്നത്; മനസ്സ് എങ്ങനെവരുന്നുവോ, അങ്ങനെയാണ് ജലം വരു ന്നത്- ജലത്തിന്റെ മാത്രം ക്രിസ്റ്റലിന് ഒരു പ്രത്യേകതയുണ്ട്; അതിന് നിയ തമായ സ്വഭാവമില്ല; പഠിച്ചുകാണും, കൈകാര്യംചെയ്യുന്നവന്റെ മനസ്സുപോ ലെ ജലത്തിന്റെ സ്വഭാവം മാറുമെന്ന്. ജലത്തിന്റെ സമീപമിരുന്ന് ഒരു പാട്ടുപാടുമ്പോൾ, ആ പാട്ടിന്റെ രാഗത്തിനനുസരിച്ച് അതിന്റെ ക്രിസ്റ്റലിന്റെ രൂപം മാറും- ജലം കൈകാര്യം ചെയ്യുന്നവന്റെ മനസ്സ് ഉത്തമവും അധമ വുമായി മാറിമറിയുമ്പോൾ അതിനനുസരിച്ച് ജലവും പരിണമിക്കുന്നു. അതു കൊണ്ടാണ് ശുദ്ധീകരണപ്രക്രിയയുടെ ആദിസ്രോതസ്സായി ഭാരതീയർ ജല ത്തെ കണക്കാക്കിയിരുന്നത്; അതുകൊണ്ടാണവർ ജലം ജപിച്ചെടുക്കുമ്പോ ൾ മാറുമെന്ന് വിശ്വസിച്ചുരുന്നത്- ജപിക്കാനുള്ള ഉയർന്ന മനസ്സിലേക്ക് ഉയർ ന്നവനുമാത്രമേ ജലത്തെ പരിണമിപ്പിക്കാനും കഴിയൂ. അതുകൊണ്ട് മനസ്സ് പരിശുദ്ധമാകുമ്പോൾ ആ ശുദ്ധതയുടെ ആദിമശ്രോതസ്സുകളിൽ ജലം പരിണമിക്കും; ആ ജലം പുതുജീവനം തരും; അത് ജ്ഞാനസ്നാനത്തി നുതകും. നാരദൻ അതാണ് പഠിപ്പിക്കുന്നത്- ജലം ദാനംചെയ്യുന്നവൻ നാരദൻ; ജലം കൊടുത്താൽ മതി, അതിന്റെ പവിത്രതയുടെ നിത്യാങ്കുരങ്ങളി ലേക്ക് മനസ്സിനെ ആവാഹിക്കാൻ കഴിയും. അപ്പോൾ ആഹാരത്തെക്കാൾ സൂക്ഷ്മമാണ് നീഹാരം; അതിനെക്കാൾ സൂക്ഷ്മമാണ് മൈഥുനം. ലോക ത്തിലെ ഏറ്റവുംവലിയ യുദ്ധവും ഹിംസയും പീഡനവുമായി മാനവന്റെ മൈഥുനപ്രക്രിയ ഇന്ന് മാറിയിട്ടുണ്ടെങ്കിൽ, അവൻ മൃഗത്തെക്കാൾ അധഃപ തിച്ചിട്ടുണ്ടെന്ന് പഠിക്കണം. ഈ മൈഥുനത്തെക്കാൾ സൂക്ഷ്മമാണ് നിദ്ര.
സുഖമായി ഒന്നുറങ്ങാൻ, നിങ്ങൾക്കിന്ന് കഴിയുന്നുണ്ടോ? ഇ.സി.യും ഫാനും ബെഡ്ഡുമൊക്കെയുണ്ടായിട്ടും ഉറങ്ങാൻ ഉറക്കഗുളിക കഴിക്കണമെന്ന സ്ഥിതിയുണ്ടോ? ഉറങ്ങാൻകിടന്നിട്ടും ഉറക്കംവരാതെ, ബെഡ്ഡിൽ തിരിഞ്ഞും മറിഞ്ഞും കാലിട്ടടിച്ചും ശപിച്ചും കഴിയുന്ന നിങ്ങളുടെ ഉറക്കെന്ന പ്രക്രിയ എത്രമാത്രം വിഷമകരമായിത്തീർന്നിരിക്കുന്നു? എന്നാൽ, എവിടെക്കിട ന്നാലും ഉറങ്ങുന്നവന്റെ ഉറക്കംകണ്ടിട്ടോ? അത്തരക്കാർ എത്രഭാഗ്യവാന്മാർ! കടത്തിണ്ണകളിലും റോഡോരങ്ങളിലുമൊക്കെ ഒതുങ്ങിക്കൂടി കിടന്ന്, മഞ്ഞും തണുപ്പും വെയിലുമൊന്നുമറിയാതെ ഉറങ്ങാൻ കഴിയുന്ന ആ മസ്തിഷ്ക ത്തിന് ലഭിക്കുന്ന ശാന്തി- അവൻ അനുഭവിക്കുന്ന ആ ശാന്തിയുടെ ഒരംശം പോലും ലഭിക്കാതെ, ഉറക്കഗുളികയും വാങ്ങിക്കഴിച്ച് ഉറങ്ങുന്നവന്റെ അന്തരാ ളങ്ങളിൽ എന്ത് ആരോഗ്യമുണ്ടാകാനാണ്? ഇവിടെയാണ് ഋഷിസൂക്തങ്ങൾ രോഗങ്ങളെ ആധ്യാത്മികങ്ങൾ, ആധിഭൗതികങ്ങൾ, ആധിദൈവികങ്ങൾ എന്നുപറയുന്നതിന്റെ പ്രസക്തി തിരിച്ചറിയേണ്ടത്. അപ്പോൾ സുശ്രുതൻ, ചരകൻ, വാഗ്ഭടൻ തുടങ്ങിയവരൊക്കെ രോഗത്തിന്റെ ആഗമനത്തെ; വളർ ച്ചയെ; വികാസത്തെ; പരിണാമത്തെ; അതിന്റെ പൂർണ്ണരൂപത്തെ; അതിന്റെ സൈദ്ധാന്തികതയെ; അതിന്റെ നിദാനങ്ങളെയൊക്കെ എങ്ങനെയെല്ലാം കണ്ടുവെന്ന് പഠിച്ചിട്ടുവേണം, കാൻസറിനെ ഒരു രോഗമാണോ അതല്ല അത് ഒരു കോശവാർദ്ധക്യപ്രക്രിയയാണോ; അത് കോശങ്ങളിൽവരുന്ന ഒരു സം ഭ്രമമാണോ എന്നൊക്കെ വിലയിരുത്താൻ.
വാഗ്ഭടൻ രോഗത്തെ വേർതിരിച്ചത് നാം കണ്ടു- ശാരീരികങ്ങളായ രോഗ ങ്ങളെന്നും മാനസികരോഗങ്ങളെന്നും രണ്ട്; സാദ്ധ്യങ്ങളെന്നും അസാദ്ധ്യങ്ങ ളെന്നും നിജങ്ങളെന്നും ആഗന്തുകങ്ങളെന്നും നാല്; സ്വതന്ത്രങ്ങളെന്നും പരതന്ത്രങ്ങളെന്നും പിന്നെയും രണ്ട്; ദൃഷ്ടാപചാരജങ്ങളെന്നും പൂർവ്വാ പചാരജങ്ങളെന്നും പിന്നെയും രണ്ട്. ഇവയെ സാമാന്യേന യോജിപ്പിച്ചാൽ മാതൃജം- അതായത് സഹജം, ഗർഭജം, ജാതജം, പീഡാജം, കാലജം, സ്വഭാ വജം, പ്രഭാവജം എന്നിങ്ങനെ രോഗങ്ങളെ ഏഴ് പട്ടികയിൽപെടുത്താം. സു ശ്രുതചിന്തകളെ അവലംബിച്ച് അദ്ധ്യാത്മികങ്ങളും ആധിഭൗതികങ്ങളും ആധിദൈവികങ്ങളുമായ രോഗങ്ങളെയും കണ്ടു.
പ്രഭാവജങ്ങളായ രോഗങ്ങളുണ്ട്- ഇതേക്കുറിച്ച് സുശ്രുതൻ അചലവാതാ ദി രോഗങ്ങളെക്കുറിച്ചുപറയുമ്പോൾ ഉദാഹരണമായി പറയുന്നുണ്ട്. എന്നാൽ വാഗ്ഭടനാണ് പ്രഭാവജങ്ങളായ രോഗങ്ങളെ ആദ്യം പറഞ്ഞത്; അത്തരം രോഗങ്ങളിൽ ഒരു ഭാഗം വൈദ്യജന്യമാണ്; പ്രഭാവജരോഗങ്ങളാണ് വൈദ്യ ജന്യരോഗങ്ങളിൽ അധികവും. വൈദ്യരംഗത്ത് മനുഷ്യൻ പുരോഗമിക്കു മ്പോൾ ഉണ്ടായിവരുന്നത് കൂടുതലും പ്രഭാവജരോഗങ്ങളാണ്- ഇത് വളരെ വിപുലമായ പഠനമർഹിക്കുന്ന ഒരു തലമാണ്. അണു കൃമി വിജ്ഞാനമൊ ക്കെ വൈദിക സംസ്കൃതിയിൽ പഠിച്ചാൽ; അർബുദത്തെ ആ ദിശയിൽ നോക്കിക്കണ്ടാൽ പഠനാർഹങ്ങളായ ഏറെക്കാര്യങ്ങൾ പഠിക്കാം.
പ്രഭാവജങ്ങളായ രോഗങ്ങൾ- പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ വാക്ക്, ദൈവ ജ്ഞന്മാരുടെ വാക്ക്, മാതാപിതാക്കന്മാരുടെ വാക്ക് ഇവയൊക്കെ രോഗത്തിന് കാരണമായിത്തീരും. ശാപങ്ങളൊക്കെ രോഗത്തിന് കാരണമാണെന്ന് പൂർവ്വികർ പറയും; ഇവ പ്രഭാവജരോഗങ്ങളാണ്. ഇതറിയാവുന്ന പൗരാണിക രായ അമ്മമാർ തങ്ങളുടെ കുട്ടികളെ ഒരിക്കലും അന്യരുടെ കൈകളിൽ കൊടുക്കുകയോ, കാണിക്കുകപോലും ചെയ്യുകയോ ചെയ്യാതെയാണ് വളർ ത്തിക്കൊണ്ടുവന്നത്- ഇതൊക്കെ അന്ധവിശ്വാസങ്ങളാണെന്നാണ് ഇന്ന ത്തെ വിശ്വാസം. ദ്രവ്യം ദൃഷ്ടികൊണ്ട് മാറുമോ? മാറും; പ്രത്യേകിച്ചും ശൈ ശവം; രോഗമുള്ളവർ പ്രത്യേകിച്ചും. അതുകൊണ്ട് പണ്ടുള്ളവർ രോഗം വന്നവരെ പുറത്തുനിന്നുവരുന്നവരെയെല്ലാം കാണിച്ചിരുന്നില്ല- ഇന്ന് രോഗി കളെ കാണുകയെന്നുള്ളതും കാണിക്കുകയെന്നതും ഒരാഘോഷമായിമാറി; ഇന്നത്തെ ജീവിതചിന്തയുടെതന്നെ ഒരു ഭാഗമായി മാറി. ഭക്ഷണപദാ ർത്ഥങ്ങളും അതുകൊണ്ട് പണ്ടുള്ളവർ മറ്റുള്ളവരെ കാണിക്കുകയോ, തുറ ന്നുവയ്ക്കുകയോ ചെയ്തില്ല. പാടത്തൊ, പറമ്പിലൊ പണിക്കുപോകു മ്പോൾ ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോകേണ്ടിവരും. അപ്പോൾ, ഭക്ഷ ണം കൊടുത്തുവിടുന്ന അമ്മ പറയും- നല്ലപോലെ മൂടിക്കൊണ്ടുപോക ണമെന്ന്; ഭക്ഷണം മറ്റുള്ളവർ കാണരുതെന്ന്. പ്രാചീനർ പറയും, ദ്രവ്യം കാണുന്നതുകൊണ്ടും സ്പർശിക്കുന്നതുകൊണ്ടും വാക്കുകൊണ്ടും പരി ണമിക്കുമെന്ന്. ഒരേ വീട്ടിലെ, ഒരേ അടുക്കളയിലെ രണ്ടടുപ്പുകളിൽ, ഒരേസമ യം, ഒരേതരം അരി പാകംചെയ്തു- രണ്ടുകലങ്ങളിലെ ചോറ്, ഒരിടത്താണ് വാങ്ങിവെച്ചിരിക്കുന്നത്. എന്നാൽ അത് മോശമാകാൻ; വളിച്ചുപോകാനെ ടുക്കുന്ന സമയം ഒന്നാണോ? അല്ലെന്നുകാണാം. രണ്ടും വളിച്ചുപോകാനെടു ക്കുന്ന സമയം രണ്ടായിത്തീരുന്നത് ഉണ്ടാക്കിയ ആളുകളുടെ മനസ്സി ന്റെയൊ; ഉണ്ടാക്കിയ ദ്രവ്യത്തിന്റെയൊ; ഉണ്ടാക്കിയ പാത്രത്തിന്റെയൊ പാത്രംവെച്ച സ്ഥലത്തിന്റെയൊ വ്യത്യാസംകൊണ്ടാണോ? ഒരേ മാവിലെ മാങ്ങകളാണ്- അവയിൽ നിന്നെടുത്ത് അമ്മയും മകളും ഓരോ ഭരണിയിൽ ഉപ്പിലിട്ടു. മാങ്ങയും എണ്ണിതിട്ടപ്പെടുത്തി; ഉപ്പും അളന്നുതിട്ടപ്പെടുത്തി; ഒരേ അളവിൽ വെള്ളവുമൊഴിച്ച് ഭദ്രമായി അടച്ചുവെച്ചു- പിന്നീട് ഇതിൽ ഒരാളുടെ ഭരണി തുറന്നപ്പോൾ, വല്ലാത്ത ദുർഗന്ധം വരികയും കഴിയ്ക്കാൻ കൊള്ളാ ത്തതുമായി മാറി; മറ്റെയാളുടെ മാങ്ങ രുചിയോടെ കഴിക്കാൻകൊള്ളുന്ന തുമായി മാറി. വൈരുദ്ധ്യത്തോടുകൂടിയ ഈ പ്രക്രിയകൾ, അത് കൈ കാര്യംചെയ്തവരുടെ മനസ്സിന്റെ സ്വഭാവം കാരണമായി ഉണ്ടായതാണെന്ന് അംഗീകരിക്കേണ്ടിവരും- ദ്രവ്യത്തെ മാറ്റിമറിക്കാൻ മനുഷ്യമനസ്സിന് സാധിക്കുമെന്ന്.
പ്രഭാവമെന്ന ഒന്നുണ്ട്; ഓരോ ഔഷധത്തിനുമുള്ള പ്രഭാവത്തിലും വ്യത്യാസമുണ്ട്- സജാതീയ പ്രത്യാരബ്ധപ്രഭാവവും വിജാതൃ പ്രത്യാരബ്ധ പ്രഭാവവുമെന്ന് പ്രഭാവങ്ങൾ രണ്ടുണ്ട്. സാധനകൊണ്ട് പ്രഭാവങ്ങൾ നേടാറു ണ്ട്. എന്നാൽ പ്രഭാവം ജന്മഗുണത്തിലാണ് അധികവും പെടുത്താറുള്ളത്- സാധനകൊണ്ട് അതിനെ ഉത്തേജിപ്പിക്കാൻ കഴിയും. ഒരു ചെടിയിലുള്ള പ്രഭാവം, ചിലപ്പോൾ അതിന്റെ ഗുണത്തെയും വീര്യത്തെയും വിപാകത്തെ യും വെല്ലുന്നതായിത്തീരാം; അതിന്റെ ഗുണമനുസരിച്ചാണ് ഒരു രോഗിക്ക് കൊടുക്കുന്നതെങ്കിലും, പ്രഭാവംകൊണ്ടുതന്നെ ചിലപ്പോൾ വിപരീതഫല ങ്ങൾ ചെയ്തേക്കാം. അതുപോലെതന്നെയാണ് അത് കൈകാര്യംചെയ്യുന്ന മനസ്സും- വൈദ്യന്റെ മനസ്സിനും ഒരു പ്രഭാവമുണ്ട്. എന്നാൽ ആധുനിക പഠനങ്ങളൊക്കെയും ഈ പ്രഭാവത്തെ കണക്കിലെടുക്കാത്തവയാണ്.
ഒരു വാക്കിൽ ഉന്നമനവും നന്മയും വരണമെങ്കിൽ, അതിൽ നൂറുശത മാനം സാത്വികതയുണ്ടാകണം. ആ ഗുണങ്ങളുള്ളവരായിരുന്നു, പണ്ടെത്തെ വൈദ്യനും മാതാപിതാക്കളുമൊക്കെ; അങ്ങനെയുള്ള ഗുണങ്ങളുള്ളവരാ യിരുന്നൂ, പണ്ട് മാതാവും പിതാവുമായിരുന്നത്- അവർക്ക് മക്കളുണ്ടാകുന്നത് ഒരു Animal Instinct കൊണ്ടായിരുന്നില്ല; ഇന്നത്തെ നിങ്ങളുടെ വിദ്യാ ഭ്യാസംകൊണ്ട് Animal ആണ് മാതാവും പിതാവും; അവർക്ക് Instinct മാത്രമേയുള്ളു; പ്രഭാവമില്ല. എന്നാൽ ഇന്നലെ ആ പ്രഭാവമുള്ള ഒരു അമ്മയുടെ സങ്കല്പം കൊണ്ടാണ് കുഞ്ഞിന്റെ രോഗം മാറിയത്; ഇന്ന് അമ്മയുടെ സങ്ക ല്പംകൊ ണ്ടാണ് കുഞ്ഞിന്റെ രോഗം വർദ്ധിക്കുന്നത്- കുഞ്ഞിന് ഭാവിയിൽ ഉണ്ടാകാൻപോകുന്ന വൈകല്യങ്ങളും കഷ്ടങ്ങളും വർത്തമാനത്തിൽ ഒരമ്മ സങ്കല്പിച്ചാണ് ദുഃഖിതയാകുന്നത്; ഇതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മിച്ചം. ഇത് രൂപാന്തരപ്പെടുന്നത് അയാളിലെ പ്രഭാവത്തിന്റെ ഋണാത്മകശ്രേ ണിയിൽനിന്നാണ്- വിദ്യാഭ്യാസമില്ലാത്തവരിൽ ഈ ചിന്തയുണ്ടാവില്ല.
പ്രഭാവം വിജാതീയവും സജാതീയവുമെന്ന് രണ്ടുണ്ട്- സദ്പ്രഭാവമുണ്ടാ കുന്നത് സദ്ഭാവനയിൽനിന്നാണ്. പഴയകാലത്താണെങ്കിൽ, സദ്ഭാവന യുള്ളവരായിരുന്നു സന്യാസിയും സിദ്ധനും ജ്യോതിഷിയുമൊക്കെ. അങ്ങ നെയുള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവരും. അപ്പോൾ അയാളിൽ നിന്ന് യദൃശ്ചയാവരുന്ന ശബ്ദത്തിലും നോട്ടത്തിലുമൊക്കെ സാത്വികഗുണം കൊണ്ട് നന്മകൾനേരും. അദ്ദേഹത്തിന്റെ ആ ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ വീട്ടുകാർ രക്ഷപ്പെടും. ഇന്നുള്ള സന്യാസിമാരെയും സിദ്ധന്മാരെ യും ജ്യോതിഷിമാരെയുമൊക്കെ വീട്ടിലേക്ക് ക്ഷണിച്ചാൽ, അവർ വീട്ടിലെ ദൂഷ്യങ്ങൾ മാത്രമേ കാണുകയുള്ളു; ദൂഷിതസൂചനകൾ മാത്രമേ പറയുക യുള്ളു. ആ വാക്കുകളും നോട്ടങ്ങളും മാത്രം മതി, വീടുമുടിയാൻ. കാരണം ഇന്ന് വിദ്യാഭ്യാസമുള്ളവരാണ് സിദ്ധനാകുന്നതും സന്യാസിയാകുന്നുതും ജ്യോതിഷിയാകുന്നതുമൊക്കെ- വീട്ടുമുറ്റത്തെ ഒരു തെങ്ങ് കായ്ക്കുന്നേ യില്ല. ആരോപറഞ്ഞു, ഒരു സ്വാമിയുണ്ട്; അദ്ദേഹം തെങ്ങൊന്നുകണ്ടാൽ; കായ്ക്കുമെന്നുപറഞ്ഞാൽ ഏതുതെങ്ങും കായ്ക്കുമെന്ന്. ഒരു ദിവസം ആ സ്വാമിയെ എങ്ങനെയല്ലോ സംഘടിപ്പിച്ചുകൊണ്ടുവന്നു. സ്വാമിവന്ന് തെങ്ങു നോക്കിപ്പറഞ്ഞു, തെങ്ങുകായ്ച്ചില്ലെങ്കിലെന്താ നല്ല തളിർത്തുനിൽക്കുന്ന ഓലകളുണ്ടല്ലോയെന്ന്- ആ നിമിഷം തളിർത്തുനിന്ന ഓല താഴെവീണു വത്രെ! ഇന്നത്തെ ആളുകൾ നെഗറ്റീവായാണ് മനസ്സിനെ സാധനചെയ്തു കൊണ്ടുപോകുന്നതെന്ന് ഇതിൽനിന്ന് മനസ്സിലാക്കണം. അവരുടെ വാക്കുക ളിലൂടെ സംജാതമാകുന്ന പ്രഭാവംകൊണ്ട് ഉണ്ടാകുന്ന രോഗങ്ങളാണ് പ്രഭാ വജരോഗങ്ങൾ- സുശ്രുതൻ ഈ രോഗത്തിന് അചലവാതം എന്നുപറയുന്നു. ജ്യോതിഷികൾ, ആചാര്യന്മാർ, പുരോഹിതന്മാർ, സിദ്ധന്മാർ ഇവരുടെ യൊക്കെ വാക്കുകളാൽ ഉണ്ടാകുന്ന രോഗത്തെ അചലവാതമെന്ന് സുശ്രുത ൻ `നിദാന`ത്തിൽ പ്രത്യേകം പറയുന്നുണ്ട്. വാഗ്ഭടൻ ഇതിനെ പ്രഭാവജ രോഗങ്ങളെന്നുപറഞ്ഞ് ഒരു വിഭാഗമായിത്തന്നെ തിരിച്ചിട്ടുമുണ്ട്. അതുകൊ ണ്ട് പഴയകാലത്തെ മാതാപിതാക്കളും ആചാര്യന്മാരും വൈദ്യന്മാരുമൊക്കെ തങ്ങളുടെ പ്രഭാവത്തെ ഔഷധമായാണ് ഉപയോഗിച്ചതെന്ന് മനസ്സിലാക്ക ണം; അതുകൊണ്ട് വൈദ്യജന്യരോഗങ്ങൾക്ക് ഒരുപാട് ഭാവതലങ്ങളുണ്ടെ ന്നും മനസ്സിലാക്കണം.
പ്രകൃതിയുടെ സമഗ്രതയാണ് പ്രശ്നങ്ങൾക്ക് സുവ്യക്തമായ പരിഹാരം. അർബുദത്തിന്റെ പഠനത്തിലും ഈയൊരു അറിവ് വളരെ പ്രയോജനപ്പെടു ന്നതും വളരെ അത്യാവശ്യവും അത്യന്താപേക്ഷിതവുമാണ്- പ്രഭാവത്തെ ബന്ധപ്പെടുത്തി പഠിക്കുമ്പോൾ ഈയൊരു അന്വേഷണം പ്രധാനവുമാണ്. അതുകൊണ്ട് ഒട്ടേറെ ഔഷധങ്ങൾ വരുത്തിവയ്ക്കുന്ന രോഗങ്ങളെ ഒട്ടേറെ പരാദങ്ങൾതന്നെ നിർമ്മാർജ്ജനം ചെയ്യുന്നുണ്ടെന്നും തിരിച്ചറിയണം. അതു കൊണ്ട് ശരീരത്തിൽ ഏതെങ്കിലും വൈറസ്സും അമീബയും ബാക്ടീരിയയു മൊക്കെ കടന്നുകൂടിയെന്ന് അറിഞ്ഞാൽ ഭയപ്പെടേണ്ടതുമില്ല- Auto Immune disease ഇന്നും ജനിതക ചികിത്സ മാത്രമാണ് ഒരേയൊരു വഴിയെന്നും മനസ്സിലാക്കണം.